2013 January യിൽ Los Angeles, California ലാണ് സംഭവം.
University of British Columbia യിലെ വിദ്യാർത്ഥിനി ആയിരുന്ന 21കാരി എലിസ ലാം കാനഡയിലെ Vancouver എന്ന സ്ഥലത്തു ഒരു restaurent ഉടമ കൂടി ആയിരുന്നു.
ഒറ്റക്ക് സഞ്ചരിക്കാൻ ഇഷ്ടപ്പെട്ടിരുന്ന എലിസക്ക് പക്ഷെ bipolar disorder (ഭയങ്കരമായ depression, mood maattam കാരണം അമിത സന്തോഷം, ആരോഗ്യം അല്ലെങ്കിൽ irritation ഉണ്ടാവുക )എന്ന മാനസിക പ്രശ്നം ഉണ്ടായിരുന്നു.
ജനുവരി 26 ആം തീയതി los angels, ൽ എത്തിയ എലിസ 2 ദിവസത്തിന് ശേഷം ആണ് skidrow യിലെ cecil ഹോട്ടലിൽ റൂം എടുക്കുന്നത്. ആദ്യം ആ ഹോട്ടലിലെ 5ആം നിലയിൽ മറ്റു രണ്ടു പേരുമായി ഒരു റൂം ഷെയർ ചെയ്യാൻ അവർ നിര്ബന്ധിതയായി. പക്ഷെ മറ്റു രണ്ടു പേരും എലിസ "വിചിത്രമായി പെരുമാറുന്നു " എന്ന പരാതി കൊടുത്തതിനാൽ പിന്നീട് എലിസയെ 2 ദിവസത്തിന് ശേഷം വേറൊരു റൂമിലേക്ക് മാറ്റി.
എല്ലാ ദിവസവും മാതാപിതാക്കളെ ഫോൺ വിളിച്ചിരുന്ന എലിസ പക്ഷെ ജനുവരി 31 ആം തീയതി റൂം vacate ചെയ്യുന്ന ദിവസം അവരെ വിളിച്ചില്ല. സംശയം തോന്നി los angels പോലീസിനെ ബന്ധപ്പെട്ട അവർ അന്വേഷണം ആരംഭിച്ചു.
അന്നേ ദിവസം തീർത്തും ഒറ്റക്കായിരുന്നു എലിസ എന്നു ഹോട്ടൽ അധികൃതർ പറഞ്ഞു. എന്നാൽ എലിസ അവസാനം പോയ ഹോട്ടലിന്റെ അടുത്ത book store ഉടമ പറഞ്ഞത് എലിസ അന്നേ ദിവസം വളരെ സന്തോഷവതിയും, സൗഹൃദപരമായ പെരുമാറ്റവും വീട്ടുകാർക്ക് വേണ്ടി giftum വാങ്ങിയിരുന്നു എന്നും ആണ്.
ഫെബ്രുവരി 18 വരെ ഹോട്ടലും los angels police um dog squard ഉം ചേർന്ന് നഗരവും അരിച്ചു പെറുക്കിയിട്ടും അവർക്ക് ആകെ കിട്ടിയ തുമ്പ് എലിസ ലിഫ്റ്റ് ഉപയോഗിക്കുന്ന അതിവിചിത്രമായ വീഡിയോ ആയിരുന്നു.
ആദ്യം ലിഫ്റ്റിൽ കയറിയ എലിസ ഏതോ floor എത്തിയപ്പോൾ വളരെ ഭീതിയോട് കൂടി പുറത്തേക്കു നോക്കിയിട്ട് വീണ്ടും ലിഫ്റ്റിൽ കയറി ഒളിക്കുന്നു. പരിഭ്രമത്തോടെ പലപല ബട്ടൻസ് മാറി മാറി അമർത്തുന്ന അവർ വീണ്ടും ഏതോ floorൽ എത്തുന്നു.
ആരിൽ നിന്നോ ഓടി ഒളിക്കാൻ ശ്രമിക്കുന്ന രീതിയിലാണ് അവരാദ്യം പെരുമാറിയത്. പക്ഷെ പിന്നീട് ഏതോ floor എത്തുമ്പോൾ വിചിത്രമായ കാലടികളോട് കൂടി ലിഫ്റ്റിന് പുറത്തേക്കിറങ്ങുകയും വല്ലാത്ത ആംഗ്യ ചേഷ്ടകൾ കാണിക്കുകയും ചെയ്യുന്നുണ്ട്.
ഒടുവിൽ ഫെബ്രുവരി 19 ആം തീയതി aa ഹോട്ടലിലെ പല റൂമിലും ദുർഗന്ധം വമിക്കുന്ന വെള്ളമാണ് കിട്ടുന്നതെന്നു പരാതി ഉയർന്നതുകൊണ്ട് റൂഫിലെ 3800 ലിറ്റർ tank തുറന്നപ്പോളാണ് എലിസയുടെ മൃതദേഹം കിട്ടിയത്.
പക്ഷെ മൃതദേഹം അവരുടെ സംശയങ്ങൾ കൂട്ടിയതേ ഉള്ളു.
മുങ്ങിമരണമാണ് കാരണമെങ്കിലും അവർ ആത്മഹത്യാ ചെയ്തതായോ കൊല്ലപ്പെട്ടതായോ യാതൊരു തെളിവും ഇല്ല.
മല്പിടുത്തതിന്റെയോ ശാരീരിക പീഡനത്തിന്റെയോ യാതൊരു തെളിവും ഇല്ല.
ശരീരത്തിൽ വസ്ത്രങ്ങൾ ഇല്ലായിരുന്നില്ലെങ്കിലും അവ tankൽ ഉണ്ടായിരുന്നു. അവരുടെ വാച്ച്, റൂം കീ എന്നിവയും tank ൽ ഉണ്ടായിരുന്നു.
ആന്തരികാവയവങ്ങളിൽ രക്തസ്രാവമോ വിഷമോ മുറിവോ മറ്റു മരുന്നുകളോ മദ്യമോ ഒന്നും ഉണ്ടായിരുന്നില്ല
റൂഫിലെ ഡോറിനു കീയും പാസ്സ്‌വേർഡ് ഉം ഉണ്ടായിരുന്നിട്ടും അതൊന്നുമില്ലാതെ അവർ ഒരു അലാറവും ഓൺ ആകാതെ എങ്ങനെ റൂഫിൽ എത്തി എന്നത് ആദ്യത്തെ നിഗൂഢത.
ഒരു cctv ലും പെടാതെ എങ്ങനെ അവർ rooftop ൽ എത്തി?
8 അടി പൊക്കം ഉള്ള ആ tank നു attached ഏണി ഇല്ലായിരുന്നു. പുറമേ ഏണി വച്ചാലേ മുകളിൽ കയറാൻ സാധിക്കുമായിരുന്നുള്ളൂ. (Tank ൽ അപ്പോൾ ഒരു ഏണിയും ഉണ്ടായിരുന്നില്ല ) എന്നിട്ടും എലിസ എങ്ങനെ മുകളിൽ കയറി അല്ലെങ്കിൽ കയറ്റി?
അതുമാത്രം അല്ല. അവരുടെ ഫോൺ മിസ്സിംഗ് ആയിരുന്നു.
ഈ കേസ് ഇപ്പോളും തെളിയിക്കപ്പെടാതെ Los Angels police department ൽ കിടക്കുന്നു.
ലിഫ്റ്റിന് ഉള്ളിലെ അവരുടെ അതിവിചിത്രമായ പെരുമാറ്റവും അസാധാരണ മരണവും ഇന്നും പല തിയറി കൾക്ക് വഴിവെക്കുന്നു.
പ്രേത ബാധ, വിചിത്രമായ മാനസിക പ്രശ്നം, demonology, Elevator ritual, എന്നിങ്ങനെ ഒട്ടനവധി ആശയങ്ങൾ വന്നെങ്കിലും ഒന്നും അടിസ്ഥാന തെളിവുകളുടെ അഭാവത്തിൽ അംഗീകരിക്കപ്പെട്ടില്ല .
No comments:
Post a Comment