എല്ലാ ദിവസവും പല്ലുതേയ്ക്കുന്നതിനൊപ്പം വായ കൂടെ പരിശോധിക്കണമെന്ന് ഡോക്ടര്‍മാരുടെ നിര്‍ദേശം. മുന്നിലെ കണ്ണാടിയില്‍ നോക്കി പല്ലിനും വായുടെ ഉള്ളിലുമുണ്ടാകുന്ന മാറ്റങ്ങള്‍ എളുപ്പത്തില്‍ തിരിച്ചറിയാം.
എന്നാല്‍ വായയുടെയും പല്ലിന്റെയും കാര്യത്തില്‍ നിരവധി അബദ്ധ ധാരണകള്‍ വെച്ചുപുലര്‍ത്തുന്നവരാണ് മലയാളികള്‍. പല്ലുതേയ്ക്കുമ്പോഴും പേസ്റ്റ് തിരഞ്ഞെടുക്കുമ്പോഴും എന്തെല്ലാമാണ് ശ്രദ്ധിക്കേണ്ടത്.
ബ്രഷ് ചെയ്യുമ്പോൾ
ബ്രഷ് ചെയ്യുന്നതിന് ഒരു രീതിയുണ്ട്. മുകളിലത്തെ പല്ലാണെങ്കില്‍ മുകളില്‍ നിന്ന് താഴേക്കും താഴത്തെ പല്ലാണെങ്കില്‍ താഴെ നിന്ന് മുകളിലേക്കും തേയ്ക്കാം. ബ്രഷ് ചരിച്ചുപിടിച്ചിട്ട് വേണം തേയ്ക്കാന്‍. ഇങ്ങനെ ചെയ്യുമ്പോള്‍ പല്ലിനിടയില്‍ അടിഞ്ഞിട്ടുള്ള ഭക്ഷണപദാര്‍ഥങ്ങളൊക്കെ കളയാന്‍ പറ്റും.
അതുപോലെ പല്ല് അധികം ശക്തി കൊടുത്ത് അമര്‍ത്തി തേയ്ക്കണ്ട. അമിതബലം കൊടുത്താല്‍ ഇനാമല്‍ തേഞ്ഞുപോവും. അപ്പോഴാണ് പല്ലിന് പുളിപ്പുണ്ടാവുന്നത്.
ഒരു ബ്രഷ് എത്രകാലം ഉപയോഗിക്കാം?
ഒരു ബ്രഷ് ദീര്‍ഘകാലം ഉപയോഗിക്കുന്നത് നല്ലതല്ല. മൂന്നുമാസം കൂടുമ്പോള്‍ ബ്രഷ് മാറ്റണം. ബ്രിസില്‍ (നാരുകള്‍) വിടര്‍ന്നാല്‍ ബ്രഷ് മാറ്റാനുള്ള സമയമായെന്ന് ഉറപ്പിക്കാം.
അതുപോലെ ഹാര്‍ഡ് ബ്രിസിലുള്ള ബ്രഷ് നമ്മുടെ മോണയ്ക്ക് ആവശ്യമില്ല. ബ്രഷിന് അധികം കട്ടിയില്ലാത്ത ബ്രിസില്‍ മതി. ബ്രഷിന്റെ അററത്ത് ട്രയാംഗുലര്‍ ഷേപ്പ് ആണെങ്കില്‍ ഉള്ളിലെ പല്ല് വരെ ക്ലീന്‍ ചെയ്യാം.
വീട്ടില്‍ എല്ലാവരുടെയും ബ്രഷും ഒരു പാത്രത്തിലാണോ സൂക്ഷിക്കാറ്?
ബ്രഷ് സൂക്ഷിക്കുന്നതും അത്യാവശ്യം ശ്രദ്ധ വേണം. ഉപയോഗിച്ച് വെച്ച ബ്രഷില്‍ അണുക്കളുണ്ടാവും. ആ അണുക്കള്‍ പിറ്റേദിവസം വീണ്ടും അകത്തേക്ക് പോകും. ഇതൊഴിവാക്കാന്‍ പല്ലുതേപ്പ് കഴിഞ്ഞാല്‍ ബ്രഷ് നല്ലപോലെ കഴുകുക.
അതിലുള്ള വെള്ളമെല്ലാം തട്ടികളഞ്ഞ് ഉണങ്ങിയ ശേഷം എന്തെങ്കിലും ഒരു കവറിന് അകത്തിട്ടോ മൂടിയിട്ടോ അടച്ചിട്ടോ സൂക്ഷിക്കണം.
എന്തുഭക്ഷണം കഴിച്ചാലും പേസ്റ്റിട്ട് ബ്രഷ് ചെയ്യണോ?
രാവിലെയും രാത്രിയും രണ്ടുതവണ ബ്രഷ് ചെയ്താല്‍ മതി. അല്ലാതെ പല്ലുതേക്കാന്‍ തോന്നുകയാണെങ്കില്‍ പേസ്റ്റില്ലാതെ ബ്രഷ് ചെയ്യുന്നതാണ് നല്ലത്. ചിലര്‍ക്ക് പല്ല് അങ്ങോട്ടുമിങ്ങോട്ടും നീങ്ങിയിരിക്കുകയാണെങ്കില്‍ അതിനിടയില്‍ ഭക്ഷണം അടിയാന്‍ സാധ്യതയുണ്ട്.
അത് നീക്കം ചെയ്യാന്‍ ഇടയ്ക്കിടെ പല്ലുതേക്കേണ്ടി വരും. പക്ഷേ എല്ലായ്‌പ്പോഴും പേസ്റ്റ് ഉപയോഗിക്കേണ്ട. അതുപോലെ കുട്ടികള്‍ക്കാണെങ്കിലും രാവിലെയും രാത്രിയും പേസ്റ്റ് ഉപയോഗിച്ചാല്‍ മതി. ഇടയ്ക്ക് അവര്‍ ബിസ്‌ക്കറ്റും മിഠായിയുമൊക്കെ കഴിക്കുന്നുണ്ടെങ്കില്‍ ബ്രഷ് മാത്രം ഉപയോഗിച്ച് പല്ലുതേപ്പിക്കാം.
ഒരുപാട് പേസ്റ്റ് ഉപയോഗിച്ചാല്‍ പല്ല് വൃത്തിയാകുമോ?
ഒരുപാട് പേസ്റ്റ് ഉപയോഗിക്കുന്നത് ശീലത്തിന്റെ ഒരു ഭാഗമാണ്. ശരിക്കും അത്രക്കും പേസ്റ്റ് പല്ലിന് ആവശ്യമില്ല. ബ്രഷിന്റെ ബ്രിസിലിന്റെ അളവില്‍ പേസ്റ്റ് ഉണ്ടായാല്‍ മതി.
ഓരോ തവണ ഓരോ ടൂത്ത്‌പേസ്റ്റ്
ഉപയോഗിക്കുന്ന പേസ്റ്റും ചില മൗത്ത് വാഷുമൊക്കെയാണ് ആ അലര്‍ജി ഉണ്ടാക്കുന്നത്. കഴിക്കുന്ന ഭക്ഷണവും ചിലപ്പോള്‍ അലര്‍ജി വരുത്താം. ഭക്ഷണത്തിലെ പ്രിസര്‍വേററീവ്‌സും മറ്റും വായില്‍ എരിച്ചിലും കുമിളയുമൊക്കെ ഉണ്ടാക്കാം. ഇത്തരം ഭക്ഷണങ്ങള്‍ ഒഴിവാക്കാന്‍ ശ്രദ്ധിക്കുക. കൂടാതെ അലര്‍ജിയുണ്ടാക്കുന്ന പേസ്റ്റ് ഉപയോഗിക്കുന്നതും അവസാനിപ്പിക്കാം.
No comments:
Post a Comment