ഒരു കെട്ടുകഥയുടെ പിന്‍ബലത്തില്‍ ആമസോണ്‍ കാടുകയറിയ ഒരു ഭൗമ ശാസ്ത്രജ്ഞനുണ്ട്.. അദ്ദേഹമാണ് ‘ആന്‍ഡ്രൂസ് റുസോസ്’
ഒരു മുത്തച്ഛന്‍ കഥ;
റൂസോസിന്‍റെ കുട്ടികാലം മുത്തച്ഛനോടൊപ്പമായിരുന്നു താമസം. മുത്തച്ഛന്‍റെ കഥകള്‍ കേട്ട് റൂസോസ് വളര്‍ന്നു. എന്നാല്‍ അതിലൊരു കഥ കുഞ്ഞു റുസോസിന്‍റെ ഉള്ളില്‍ വേരുറച്ചു.. പെറുവില്‍ കാലാകാലാങ്ങളായി നിലനിന്നിരുന്ന ഒരു നാടോടി കഥയുണ്ട്.. ഇന്‍കൊ സാമ്രാജ്യം .. പ്രി കൊളംബിയൻ ഈറയിലെ ഏറ്റവും ശക്തമായ സമ്രാജ്യം. കുറെ യുദ്ധവിജയങ്ങള്‍ക്കുശേഷം സ്പാനിഷുകാര്‍ അവര്‍കെതിരെ യുദ്ധം പ്രഖ്യാപിച്ചു .. ഇന്‍കോ രാജാവ് വിചാരിച്ചത് പോലെ എളുപ്പമായിരുന്നില്ല കാര്യങള്‍.. സ്പാനിഷ് പട ജയിച്ചു മുന്നേറി..അവസാനത്തെ ഇന്‍കോ രാജാവിനേയും വധിച്ച് സ്പാനിഷ് പട ആമസോണ്‍ മഴകാട് കയറി .. എന്നാല്‍ അവരൊന്നും മറുകര എത്തിയില്ല.. കാരണം തിളക്കുന്ന നദി അവരെ കൊന്നൊടുക്കി…ഇന്‍കോ രാജാവിന്റെ ശാപമായാണ് അത് നാടോടി കഥയില്‍ പറയുന്നത്. പക്ഷെ മുത്തച്ഛനു ഉറപ്പായിരുന്നു അങ്ങിനെ ഒരു നദി ഉണ്ടെന്ന്… കുഞ്ഞു റുസോസി അത് വിശ്വസിക്കുകയും ചെയ്തു.. അവന്‍ വളര്‍ന്ന് വലുതായി..ലോകം അറിയപെടുന്ന ഒരു ഭൗമ ശാസ്ത്രജ്ഞനുമായി..അതോടൊപ്പം തിളയ്ക്കുന്ന നദിയെ കുറിച്ചുള്ള കഥകളും..
2011-ൽ വിഷം നിറഞ്ഞ വെള്ളവും, പാമ്പുകളെ ഭക്ഷിക്കുന്ന മനുഷ്യരും, താഴെ തിളയ്ക്കുന്ന നദിയുമൊക്കെയായി മുത്തച്ഛന്‍ പറഞ്ഞുതന്ന കഥ മനസ്സില്‍ വച്ചുകൊണ്ട് ആ യുവ ശാസ്ത്രജ്ഞന്‍ ആമസോണ്‍ കാടു കയറാനുള്ള തീരുമാനം ഉറപ്പിച്ചു. എന്നാല്‍ യാത്ര തിരിക്കുന്നതിനു മുമ്പ് താന്‍ ഗവേഷണം നടത്തുന്ന സതേണ്‍ മെതഡിസ്റ്റ് സര്‍വ്വകലാശാലയിലെ അദ്ധ്യാപകരോടും, സര്‍ക്കാരിനോടും, എണ്ണ, ഗ്യാസ്, മൈനിംഗ് കമ്പനികളോടും ഈ നദിയെക്കുറിച്ച് എന്തെങ്കിലും വിവരങ്ങള്‍ നിലവിലുണ്ടോ എന്ന് അന്വേഷിച്ചപ്പോള്‍ എല്ലാവരും ഇല്ലാ എന്ന മറുപടിയാണ് നല്‍കിയത്.
മിയന്റുയാകൂ നദിയെ കുറിച്ച് ആര്‍ക്കും ഒന്നും അറിയില്ലാ എന്നതൊന്നും അവനെ തളര്‍ത്തിയില്ല.. തിരിച്ചുവരും എന്ന ഉറപ്പില്ലാത്ത ഒരു യാത്രക്കായി അവന്‍ ഇറങ്ങി .. ദുർഘടമായ പാതകളും ചെങ്കുത്തായ മലനിരകളും പിന്നിട്ട് കുറെ ദിവസത്തെ യാത്രക്ക് ശേഷം അവന്‍ തിളച്ച് മറയുന്ന ആ നദികരയില്‍ എത്തി…
നാലു മൈലായിരുന്നു ആ നദിയുടെ നീളം.. അതും തിളച്ചുമറിഞ് ഒഴുകുന്നു..മായിന്‍ തുയോകുവിലെ അഷാനിങ്കയിലെ ജനങളുടെ നാട്ടിലൂടെ ഒഴുകുന്ന ആ നദി അവന്‍ കണ്ടെത്തുക തന്നെ ചെയ്തു.. 82 അടി വീതിയിലും 20 അടി ആഴവും വരുന്ന ഈ നദിയിലെ ജലം ചായ ഉണ്ടാക്കാന്‍ പാകത്തിലുള്ളതാണെന്ന് റൂസോ സാഷ്യപെടുത്തുന്നു…
വെള്ളത്തില്‍ വീണു കിടക്കുന്ന ആനേകം മൃഗങ്ങളുടെ അവശിഷ്ടം കണ്ട് താന്‍ ഞെട്ടിപോയെന്നും റൂസോ പറയുന്നു..ജിയോതെര്‍മല്‍ താപം കാരണമാണ് ഈ നദി ഇങ്ങനെ തിളച്ച് മറിയുന്നതെന്ന് കരുതപ്പെടുന്നു. അഗ്‌നിപര്‍വതങളില്‍ നിന്നും വളരെ ദൂരെ ആയതിനാല്‍ അതിന്റെ സാമീപ്യം കാരണമായിരിക്കില്ല ഈ പ്രതിഭാസത്തിനു കാരണമെന്നും റൂസോ കരുതുന്നു.
No comments:
Post a Comment