ദിവസവും രണ്ട് നേരം കുളിക്കണം എന്നാണ് പറയുന്നത്. എന്നാൽ രണ്ട് നേരം കുളിക്കാന്‍ ബുദ്ധിമുട്ടുള്ളവർ ഒരു നേരമെങ്കിലും കുളിക്കാൻ ശ്രദ്ധിക്കണം. എന്നാൽ മാത്രമേ അത് നിങ്ങളുടെ ആരോഗ്യത്തിനും ബുദ്ധിക്കും എല്ലാം ഗുണകരമായി ബാധിക്കുകയുള്ളൂ. ആയുര്‍വ്വേദത്തിൽ കുളിക്കേണ്ട രീതികളെപ്പറ്റി പല കാര്യങ്ങളും പറഞ്ഞിട്ടുണ്ട്. ഇത്തരം കാര്യങ്ങൾ തിരിച്ചറിഞ്ഞാൽ അത് നിങ്ങൾക്ക് പലതും നൽകുന്നുണ്ട്. പല രോഗങ്ങളേയും ഇല്ലാതാക്കി നല്ല ആരോഗ്യവും കരുത്തും വർദ്ധിപ്പിക്കുന്നതിന് എന്നും മികച്ച് നില്‍ക്കുന്ന ഒന്നാണ് ചിട്ടയനുസരിച്ചുള്ള കുളി. ഇത് ശ്രദ്ധിച്ചാൽ നമുക്ക് പല വിധത്തിലുള്ള ഗുണങ്ങളും ഉണ്ടാവുന്നുണ്ട്. എന്തൊക്കെയാണ് ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്ന് നമുക്ക് നോക്കാം.
രാവിലെയുള്ള കുളി
രാവിലെ എഴുന്നേറ്റ ഉടനേ ഉറക്കച്ചടവ് മാറും മുൻപ് കുളിക്കാൻ ശ്രദ്ധിക്കുക. ഇത് നിങ്ങളുടെ അന്നത്തെ ദിവസം ഊർജ്ജത്തിന്‍റേയും ഉൻമേഷത്തിന്‍റേയും ആക്കി മാറ്റുന്നതിന് സഹായിക്കുന്നുണ്ട്. ഇതിൽ ശ്രദ്ധിക്കേണ്ട കാര്യം എന്ന് പറയുന്നത് തണുത്ത വെള്ളത്തിൽ കുളിക്കാൻ ശ്രമിക്കുക എന്നുള്ളതാണ്. എന്നാല്‍ ഷവറിലാണ് കുളിക്കുന്നതെങ്കിൽ അത് അൽപം ശ്രദ്ധിച്ച് വേണം. കാരണം ഷവറിൽ നിന്ന് വെള്ളം നേരിട്ട് തലയിലേക്കാണ് പതിക്കുന്നത്. ഇത് പല വിധത്തിലുള്ള ആരോഗ്യ പ്രശ്നങ്ങൾ നിങ്ങളിൽ ഉണ്ടാക്കുന്നുണ്ട്. അതുകൊണ്ട് കുളിക്കുമ്പോൾ ആദ്യം കാലിലാണ് വെള്ളം ഒഴിക്കേണ്ടത്. അതിന് ശേഷം എവിടെ വേണമെങ്കിലും നനച്ച് കുളി തുടങ്ങാവുന്നതാണ്.
എന്തുകൊണ്ട് കാലിൽ ആദ്യം വെള്ളം
എന്തുകൊണ്ടാണ് കാലിൽ ആദ്യം വെള്ളമൊഴിക്കുന്നത് എന്ന കാര്യം അറിഞ്ഞിരിക്കേണ്ടത് അത്യാവശ്യമാണ്. കാരണം നേരിട്ട് തലയിൽ വെള്ളമൊഴിക്കുമ്പോൾ അത് പല വിധത്തിലുള്ള അസ്വസ്ഥതകളും ആരോഗ്യത്തിൻറെ കാര്യത്തിൽ ഉണ്ടാക്കുന്നുണ്ട്. തലച്ചോറിനെ തണുപ്പ് വരുന്നുണ്ട് എന്ന് അറിയിക്കുന്നതിന് വേണ്ടിയാണ് കാലിൽ ആദ്യം വെള്ളമൊഴിക്കാൻ പറയുന്നത്. തലയിൽ ആദ്യം വെള്ളമൊഴിക്കുമ്പോൾ അത് പല വിധത്തിലുള്ള അസ്വസ്ഥതകളും ഉണ്ടാക്കുന്നുണ്ട്. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങൾ വളരെയധികം ശ്രദ്ധിക്കണം.
തോർത്തുമ്പോൾ
തോർത്തുന്ന കാര്യത്തിലും അൽപം ശ്രദ്ധിക്കണം. തോർത്തുമ്പോൾ ആദ്യം തലയല്ല തോർത്തേണ്ടത്. പലരുടേയും ശീലം ഇത്തരത്തിലായിരിക്കും. എന്നാൽ തല തോർത്തുന്നതിന് മുൻപ് മുതുകാണ് തോർത്തേണ്ടത്. ഇത്തരത്തിൽ ചെയ്യണം എന്നാണ് ആയുർവ്വേദം നിർദ്ദേശിക്കുന്നത്. മാത്രമല്ല മേലു വേദന, നീര്‍ വീഴ്ച എന്നിവ ഉള്ളവരിൽ പലപ്പോഴും കുളിയുടെ രീതി മാറ്റുന്നത് നല്ലതാണ്. ഇവരും കുളിക്കുമ്പോൾ ആദ്യം കാലിൽ വെള്ളമൊഴിക്കാൻ ശ്രദ്ധിക്കണം. ഒരു കാരണവശാലും തലയിൽ ആദ്യം വെള്ളം ഒഴിക്കാൻ പാടില്ല.
ദിവസവും എണ്ണ തേക്കുന്നത്
ദിവസവും എണ്ണ തേക്കുന്ന ശീലം ഉള്ളവരാണോ നിങ്ങൾ എന്നാൽ അതും അൽപം ശ്രദ്ധിക്കണം. കാരണം ദിവസവും എണ്ണ തേക്കുന്നതിലൂടെ അത് പലപ്പോഴും നിങ്ങളിൽ ചര്‍മ്മം കൂടുതൽ എണ്ണമയമായി മാറുന്നതിനുള്ള സാധ്യതയുണ്ട്. അതുകൊണ്ട് ഇത്തരം കാര്യങ്ങൾ അൽപം ശ്രദ്ധിക്കേണ്ടതാണ്. ദിവസവും എണ്ണ തേച്ച് കുളിക്കാതെ ആഴ്ചയിൽ രണ്ടോ മൂന്നോ ദിവസം എണ്ണ തേക്കാൻ ശ്രദ്ധിക്കുക. ഇത്തരത്തിൽ ചെയ്യുന്നത് ആരോഗ്യത്തിന് വളരെയധികം ഗുണങ്ങൾ നൽകുകയും നീർവീഴ്ച പോലുള്ള അസ്വസ്ഥതകളിൽ നിന്ന് നിങ്ങളെ സംരക്ഷിക്കുകയും ചെയ്യുന്നുണ്ട്.
തിളപ്പിച്ചാറിയ വെള്ളം
ശരീരം കുളിക്കാൻ തിളപ്പിച്ചാറിയ വെള്ളമാണ് നല്ലത്. തലകുളിക്കുന്നതിന് ആവട്ടെ പച്ച വെള്ളവും ഉപയോഗിക്കാവുന്നതാണ്. നാല്‍പ്പാമരാദി തൈലം ദേഹത്ത് തേച്ച് കുളിച്ച് നോക്കൂ. ഇത് നല്ലതു പോലെ ശരീരത്തിൽ തേച്ച് പിടിപ്പിച്ച് പതിനഞ്ച് മിനിട്ട് കഴിഞ്ഞ് ഇളം ചൂടുവെള്ളത്തിൽ കുളിക്കാവുന്നതാണ്. ശരീരവേദന , പേശീവേദന എന്നീ അസ്വസ്ഥതകളെ എല്ലാം ഇല്ലാതാക്കി നല്ല ശാരീരിക ഉൻമേഷവും മാനസിക ഉൻമേഷവും നൽകുന്നുണ്ട്. മാത്രമല്ല സോപ്പ് ഉപയോഗിക്കാതിരിക്കുകയാണ് നല്ലത്. അതിന് പകരം നമുക്ക് ചെറുപയർ പൊടി ഉപയോഗിക്കാവുന്നതാണ്. ഇത് ചർമ്മ രോഗങ്ങൾക്കും പരിഹാരം കാണുന്നതിന് സഹായിക്കുന്നുണ്ട്.
തലയിൽ എണ്ണ തേക്കുമ്പോൾ
തലയിൽ എല്ലാ ദിവസവും എണ്ണ തേച്ചില്ലെങ്കിലും ആഴ്ചയിൽ രണ്ട് തവണയെങ്കിലും എണ്ണ തേക്കാൻ ശ്രദ്ധിക്കണം. അതിന് വേണ്ടി ജീരകമോ തുളസിയോ ഇട്ട എണ്ണ കാച്ചി തേക്കുന്നതിന് ശ്രദ്ധിക്കുക. എണ്ണ നല്ലതു പോലെ തേച്ച് മസ്സാജ് ചെയ്ത ശേഷം താളി ഉപയോഗിച്ച് കഴുകിക്കളയാൻ ശ്രദ്ധിക്കണം. അതിന് വേണ്ടി കുറുന്തോട്ടിയോ വെള്ളിലയോ കൊണ്ട് താളി തയ്യാറാക്കാവുന്നതാണ്. ഇത് മുടിയുടെ ആരോഗ്യം വർദ്ധിപ്പിക്കുന്നതിനും സഹായിക്കുന്നുണ്ട്. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങൾ അൽപം ശ്രദ്ധയോടെ സമയമെടുത്ത് ചെയ്യേണ്ടതാണ്..
No comments:
Post a Comment