ലോകത്തിലെ ഏറ്റവും വലിയ പക്ഷിയാണ് ഒട്ടകപക്ഷി. പൂർണവളർച്ച എത്തിയവക്ക് രണ്ടു മീറ്ററിലേറെ ഉയരവും തൊണ്ണൂറു മുതൽ നൂറ്റിരുപതു കിലോ വരെ ഭാരവുമുണ്ടാകും. ഇവയുടെ കാലുകളിൽ രോമമില്ലാത്ത രണ്ടു വിരലുകൾ മാത്രമാണുള്ളത്, ബലമേറിയറാലും കുളമ്പ് പോലുള്ള രണ്ട് പാദങ്ങളും ഉള്ള ഇവയുടെ കൊക്ക് വീതിയേറിയതും വളരെ ചെറുതും ആണ്. വലിയ കണ്ണുള്ള ഇവയുടെ ശ്രവണ - കാഴ്ച ശക്തി അപാരമാണ്. ദൂരെയുള്ള ഏതു വസ്തുവും വ്യക്തമായി കാണാൻ സാധിക്കും. ചിറകുകൾ ഉണ്ടെങ്കിലും പറക്കാൻ കഴിവില്ലാത്ത ഇവക്കു കുതിരയേക്കാൾ വേഗത്തിൽ ഓടാൻ സാധിക്കും. പക്ഷികളിൽ ഏറ്റവും വലിയ മുട്ട ഇടുന്നതും ഈ പക്ഷിയാണ്. ഇവയുടെ മുട്ടയിൽ ഒരു കോശം മാത്രമേ ഉണ്ടാവൂ . ആൺ ഒട്ടകപ്പക്ഷികൾ സിംഹത്തെപ്പോലെ ഗർജിക്കുന്നത്ഇവയുടെ പ്രത്യേകതകളിൽ എടുത്തു പറയേണ്ടതാണ്.
മരുഭൂമിയിലെ പക്ഷി-ഒട്ടകപക്ഷി എന്ന് നാം വായിച്ചറിഞ്ഞതും വിശേഷിപ്പിക്കപ്പെട്ടിരുന്നതും ഇനി നമുക്ക് തിരുത്തി വായിക്കേണ്ടിവരും. ഇതിനെ നമുക്ക് നാട്ടിലും വളർത്താം. ലോകത്തിലെ ഏറ്റവും വലിപ്പം കൂടിയതും ചെറിയ ചിറകുള്ളതും പറക്കാൻ പറ്റാത്തതും ഏറ്റവും വേഗത്തിൽ ഓടുന്നതും ആയ ഇവയുടെ ജന്മനാട് ആഫ്രിക്കയാണ്. സഹാറ എന്ന സ്ഥലത്ത് മരുഭൂമി പ്രദേശങ്ങളിൽ മാത്രം കണ്ടിരുന്നത് കൊണ്ടാണ് മരുഭൂമിയിലെ പക്ഷി എന്ന് വിശേഷിപ്പിച്ചിരുന്നത്.
ആദ്യമായി ഒട്ടകപക്ഷി ഫാം തുടങ്ങിയത് 1863 ൽ ആഫ്രിക്കയിലെ 'കാരു' എന്ന സ്ഥലത്തായിരുന്നു. 1870 ൽ ഇവയെ സംരക്ഷിക്കുവാനായി നിയമം കൊണ്ടുവന്നു. 1884 ൽ മറ്റു രാജ്യങ്ങളിലേക്ക് കൊണ്ടു പോകുമ്പോൾ അധിക നികുതി ചുമത്തി ആഫ്രിക്ക ആധിപത്യം സ്ഥാപിച്ചു. എങ്കിലും എമുവിന്റെ നാടായ ഓസ്ട്രേലിയ ഇവയെ ഇറക്കുമതി ചെയ്തു. ഇപ്പോൾ ഇതിൽ 4000 അംഗങ്ങളും 70,000 പക്ഷികളും ഉണ്ട്. ലോകത്തിൽ ഇപ്പോൾ 50 രാജ്യങ്ങളിൽ ഒട്ടകപ്പക്ഷിയെ വളർത്തി വരുന്നു.
1991 ലെ 'ഗാട്ട്' കരാറിനെ തുടർന്ന് ഇന്ത്യയിലും വൻ മുന്നേറ്റം വന്നു. 25-2-1997 ൽ ബാംഗ്ലൂരിൽ 'ഒട്ടകപക്ഷി ഫാമിംഗും, ഇറച്ചിയും' എന്ന വിഷയത്തെ ആസ്പദമാക്കി ഒരു സെമിനാർ നടന്നു. 3-11-1997 ൽ ഇവിടെ തന്നെ ഇവയുടെ ഒരു പ്രദർശനവും നടത്തുകയുണ്ടായി. കർണ്ണാടക സർക്കാർ കർഷകരെ പ്രോത്സാഹിപ്പിക്കുന്നതിനായി സർക്കാർ ഭൂമി ആവശ്യക്കാർക്ക് വിട്ട് കൊടുത്തിരുന്നു.
ആൺപക്ഷിക്ക് കറുപ്പ് നിറം (ചിറകും വാലും വെളുപ്പ്) പെൺപക്ഷിക്ക് തവിട്ട് (ചാര) നിറം. ആൺ പക്ഷി 30 മാസം പ്രായത്തിലും പെൺപക്ഷി 24 മാസത്തിലും പ്രായപൂർത്തിയാകും. ആൺ പക്ഷി 2-3 പെൺപക്ഷിയുമായി കഴിയും. ആയുസ്സ് 70 വർഷം. പ്രജനന കാലം 30 വർഷം. കൊല്ലത്തിൽ 80 മുട്ട. നിറം ക്രീം (മഞ്ഞ കലർന്ന വെള്ള). മുട്ട വിരിയാൻ 45 ദിവസം വേണം.
ഭക്ഷണം സസ്യഭുക്കാണെങ്കിലും ചെറിയ പ്രാണികളെ വിഴുങ്ങും. ഇവയ്ക്ക് പല്ല് ഇല്ല. ഭക്ഷണം വിഴുങ്ങും. ഇവ ദഹിപ്പിക്കുവാനായി ചെറിയ കൽകഷ്ണങ്ങൾ കഴിക്കും. ഇവയുടെ ആമാശയത്തിൽ എപ്പോഴും ഒരു കി.ഗ്രാം കല്ല് ഉണ്ടായിരിക്കും. വെള്ളം കുടിക്കാതെ ദിവസങ്ങളോളം കഴിയാമെങ്കിലും വെള്ളത്തിൽ മദിച്ച് കളിക്കാൻ ഇവ ഇഷ്ടപ്പെടുന്നു. ഏത് കാലാവസ്ഥയുമായും പൊരുത്തപ്പെടും. ഇവ 6 മാസം വരെ ദിവസം 1 സെ.മി വെച്ച് വളരും. 12 മാസമാകുമ്പോൾ മാംസത്തിനായി ഉപയോഗിക്കാം. 35 - 45 കിഗ്രാം മാംസം കിട്ടും.
ഇണ ചേരുന്നത് മാർച്ച്- ഏപ്രിൽ മാസങ്ങളിലാണ്. സെപ്തംബർ വരെയും ആകാം. ആൺ പക്ഷി പ്രബലനാണെങ്കിൽ കൂട്ടത്തിലുള്ള എല്ലാ പെൺ പക്ഷികളുമായി ഇണ ചേരും. പെൺപക്ഷി മിടുക്കി ആണെങ്കിൽ ഒരു ആൺ പക്ഷിയെ മാത്രമെ സ്വീകരിക്കുകയുള്ളൂ.
ആൺ പക്ഷികൾ ഉണ്ടാക്കുന്ന കുഴിയിലാണ് പെൺ പക്ഷികൾ മുട്ടയിടുന്നത്. ഒരു കുഴിക്ക് 1 -2 അടി ആഴവും 9 - 10 അടി വീതിയും ഉണ്ടായിരിക്കും. മുട്ടയ്ക്ക് അടയിരിക്കുന്നത് രാത്രി കാലങ്ങളിൽ ആൺ പക്ഷിയും പകൽ സമയങ്ങളിൽ ഏതെങ്കിലും പെൺപക്ഷിയും മാറി മാറി ആണ്. പല പെൺപക്ഷികളും ഇട്ട മുട്ടയിൽ നിന്ന് സ്വന്തം മുട്ടയെ തിരിച്ചറിയുവാനുള്ള കഴിവ് പെൺ പക്ഷിക്കുണ്ട്.
നാട്ടിൽ ഇവ വളർന്നുവരുമ്പോൾ കൃത്രിമമായി കുഴിയുണ്ടാക്കി കൊടുക്കണമെന്നില്ല. (മുട്ടയിടാൻ സാധാരണ നിലത്ത് ഇടുന്ന മുട്ട അപ്പോഴപ്പോൾ ശേഖരിച്ചുവെന്നും വിരിയിപ്പിക്കാൻ ഇന്ന് ഇൻകുബേറ്റർ സുലഭമാണ്. ഇവ പേടിച്ചാൽ തല പൂഴിയിൽ (നിലത്ത് )താഴ്ത്തി വെക്കും എന്നുള്ളത് ശരിയല്ല. ഇങ്ങനെ കാണുന്നത് ഇവ ഭക്ഷണം കഴിക്കുമ്പോഴാണ്.
തൂവലുകൾ അലങ്കാരവസ്തുവായി ഉപയോഗിക്കാം. ഇവയെക്കൊണ്ട് ജാക്കറ്റ്, സ്ക്കർട്ട്സ്, ഹാൻസ് ബാഗ്, പേഴ്സ്, ബെൽറ്റ്, ആഡംബര കാറുകൾക്കുള്ളിൽ അലങ്കാരമായി പാനൽസ് എന്നിവയും ഉണ്ടാക്കാം. മുട്ടത്തോട് കൊണ്ട് ജ്വല്ലറി ഇനങ്ങളായ, നെക്ലസ്, കമ്മലുകൾ (മുട്ടത്തോട് കഷണങ്ങൾ കൊണ്ട്) കൂടാതെ തോടിനുള്ളിൽ ബൾബ് വെച്ച് (മുട്ടത്തോട് ബൾബുകൾ) പ്രകാശിപ്പിക്കാം.
ഇന്ന് കിട്ടുന്ന ഇറച്ചികളിൽ വെച്ച് ഏറ്റവും ശ്രേഷ്ഠവും ലോകത്ത് ഒന്നാം നമ്പർ ഇറച്ചിയായി കണക്കാക്കിയിരിക്കുന്നതും ഒട്ടക പക്ഷിയുടേതാണ്. മറ്റു ഇറച്ചികൾക്ക് ഒട്ടകപക്ഷിയുടെ ഇറച്ചിയേക്കാൾ രണ്ടിരട്ടി കലോറിയും, 6 ഇരട്ടി കൊഴുപ്പും, 3 ഇരട്ടി കൊളസ്ട്രോളും ഉണ്ട്..
No comments:
Post a Comment