വിമാനത്തിൽ ആഹാരം കഴിക്കുമ്പോൾ പൊതുവെ അതിനു നല്ല ടേസ്റ്റ് ഒന്നും തോന്നാറില്ല.. എന്ന് പറയാറുണ്ട്.
ഇത് പ്രധാനമായും ക്യാബിനിലെ മർദം കുറഞ്ഞത് കാരണമാണ്.
അതിനാൽ ക്യാബിനിലെ വായു വരണ്ടതാണ്.
കൂടാതെ അവിടത്തെ വായു പകുതിയോളം പുനരുപയോഗം ചെയ്തുകൊണ്ടിരിക്കുന്നു. അതിനാൽ ആഹാരത്തിന്റെ മണം നഷ്ടമാവുന്നു.
നാം കഴിക്കുന്ന ആഹാരത്തിന്റെ ടേസ്റ്റ് അതിന്റെ മണത്തിൽ കൂടിയും നാം അനുഭവിക്കുന്നു.
അതിനാൽ മൂക്ക് പൊത്തിയിരുന്നു ആഹാരം കഴിച്ചാൽ നമുക്ക് ആഹാരത്തിനു അധികം ടേസ്റ്റ് തോന്നില്ല.
വിമാനം നിലത്തു ആയിരിക്കുമ്പോൾ നമ്മൾ അതെ ആഹാരം കഴിച്ചു നോക്കിയാൽ അതിനു കൃത്യമായ ടെസ്റ്റ് ഉണ്ടായിരിക്കും.
അതിനാൽ വിമാനത്തിലെ ആഹാരം ഉണ്ടാക്കുന്നവർ അതിൽ കൂടുതൽ മണം ഉണ്ടായിരിക്കുവാൻ ശ്രമിക്കാറുണ്ട്. കൂടാതെ വിമാനത്തിനകത്തെ കുറഞ്ഞ മർദത്തിൽ ആഹാരം കഴിച്ചു ടേസ്റ്റ് ചെക്ക് ചെയ്യാറുമുണ്ട്.
ഇനി രസകരമായ മറ്റൊരു കാര്യം, ഫ്ലൈറ്റിൽ തക്കാളി ജ്യൂസ് കുടിച്ചു നോക്കിയാൽ നമ്മൾ നിലത്തുണ്ടാകുമ്പോൾ കുടിച്ച തക്കാളി ജൂസിനെക്കാൾ അതിന്റെ ടേസ്റ്റ് ഇഷ്ടമാവും. കാരണം അതിന്റെ ആവശ്യത്തിൽ കൂടുതൽ ഉള്ള മണം നഷ്ടപ്പെടുന്നതിനാൽ ആണ്..
.
No comments:
Post a Comment