Featured post

എയർ ബി എൻ ബികളിൽ ഒളിക്യാമറയോ.. കണ്ടെത്താനുള്ള ലളിതമായ മാർഗങ്ങൾ..

ഐയർ ബി എൻ ബി കളിൽ ഒളിക്യാമറകൾ കണ്ടെത്തിയതായി പരാതികൾ അമേരിക്ക, മലേഷ്യ, അയർലൻഡ് , ഓസ്ട്രേലിയ, ഇന്ത്യ എന്നിവിടങ്ങളിൽ നിന്നും ഉയർന്നുവരുന്നു. ഈ...

Wednesday, 14 December 2022

പുരുഷന്മാരുടെ ആരോഗ്യത്തിന്

സ്ത്രീകളുടെയും പുരുഷന്മാരുടെയും ആരോഗ്യകാര്യങ്ങളില്‍ വ്യത്യാസങ്ങള്‍ കാണാം. ഇതിന് അനുസരിച്ച് ഇവരിലുണ്ടാകുന്ന അസുഖങ്ങളും ആരോഗ്യപ്രശ്നങ്ങളുമെല്ലാം വ്യത്യസ്തമായിരിക്കും.

ഹൃദ്രോഗം, പ്രമേഹം, ശ്വാസകോശ രോഗങ്ങള്‍, കരള്‍ രോഗങ്ങള്‍ എന്നിങ്ങനെ പുരുഷന്മാരില്‍ സാധ്യത കൂടുതല്‍ കാണുന്ന രോഗങ്ങള്‍ പലതാണ്. ഇത്തരത്തിലുള്ള രോഗങ്ങളെയെല്ലാം അകറ്റിനിര്‍ത്തുന്നതിന് ഡയറ്റ് വലിയൊരു പരിധി വരെ സഹാകമാകും. 

 ചില ഭക്ഷണങ്ങള്‍ നിര്‍ബന്ധമായും ഡയറ്റില്‍ പതിവായി ഉൾപ്പെടുത്താം. ഇങ്ങനെ ഉള്‍പ്പെടുത്താവുന്ന എട്ട് ഫുഡ്സ് ഐറ്റം അണ് പങ്കുവയ്ക്കുന്നത്. 


നട്ട്സ് 

ആരോഗ്യകരമായ കൊഴുപ്പിന്‍റെ നല്ലൊരു ഉറവിടമാണ് നട്ട്സ്. ചീത്ത കൊളസ്ട്രോള്‍ കുറയ്ക്കുന്നതിന് ഇത് സഹായകമാണ്. മറ്റ് അനാരോഗ്യകരമായ സ്നാക്സ് ഒഴിവാക്കി മിതമായ അളവില്‍ നട്ട്സ് പതിവായി കഴിക്കുന്നത് ഏറെ നല്ലതാണ്. ഭാവിയില്‍ ഹൃദ്രോഗങ്ങളെ ചെറുക്കുന്നതിന് അടക്കം ഇത് സഹായിക്കും. ഒപ്പം തന്നെ ഒരുപാട് ആരോഗ്യഗുണങ്ങളും ഇതിലൂടെ ലഭിക്കും. 


ഫാറ്റി ഫിഷ്

മത്തി, ചൂര പോലുള്ള മത്സ്യങ്ങളെല്ലാം തന്നെ ആരോഗ്യകരമായ കൊഴുപ്പിന്‍റെ ഉറവിടമാണ്. ഇവ പതിവായി കഴിക്കുന്നതും ഹൃദ്രോഗങ്ങളെ ചെറുക്കാൻ സഹായിക്കും. മാത്രമല്ല ഇവയില്‍ അടങ്ങിയിരിക്കുന്ന ഒമേഗ-3 ഫാറ്റി ആസിഡുകളും പലരീതിയില്‍ ആരോഗ്യത്തെ നന്നായി സ്വാധീനിക്കും. 

തണ്ണിമത്തൻ 

 ഒരുപാട് ജലാംശമുള്ളൊരു ഫ്രൂട്ട് ആണ് തണ്ണിമത്തൻ. ഇത് പതിവായി കഴിക്കുമ്പോള്‍ ബീറ്റ കെരോട്ടിൻ, വൈറ്റമിൻ-സി, ഫൈബര്‍ എന്നിങ്ങനെയുള്ള ഘടകങ്ങളെല്ലാം ലഭിക്കുന്നു. ഇതും ഹൃദ്രോഗത്തെ ചെറുക്കുന്നതിനും ആസ്ത്മ പോലുള്ള അലര്‍ജികളെ പ്രതിരോധിക്കുന്നതിനുമെല്ലം സഹായകമാണ്. മലാശയ അര്‍ബുദം, ചിലയിനം വാതം എന്നിവയെ ചെറുക്കാനും തണ്ണിമത്തൻ സഹായകം തന്നെ. 


മുട്ട 

മിക്ക വീടുകളിലും എല്ലാ ദിവസവും പാകം ചെയ്യുന്നൊരു ഭക്ഷണമാണ് മുട്ട. പുരുഷന്മാര്‍ക്ക് മസില്‍ വളര്‍ച്ചയ്ക്കും ശക്തിക്കുമെല്ലാം മുട്ട കഴിക്കുന്നത് നല്ലതാണ്. എന്നാല്‍ കൊളസ്ട്രോളുള്ളവരാണെങ്കില്‍ മുട്ട കഴിക്കുന്നത് മിതപ്പെടുത്തേണ്ടിവരാം.

ധാന്യങ്ങള്‍ 

 ധാന്യങ്ങള്‍ കഴിക്കുന്നതും പുരുഷന്മാരെ സംബന്ധിച്ച് ഏറെ പ്രധാനമാണ്. ഫൈബര്‍, വൈറ്റമിനുകള്‍, ധാതുക്കള്‍ എന്നിവയുടെയെല്ലാം കലവറയാണ് ധാന്യങ്ങള്‍. ഇവ ശരീരവണ്ണം മെച്ചപ്പെടുത്തുന്നതിനും മസില്‍ വളര്‍ച്ചയ്ക്കും ശക്തിക്കും ഹൃദയാരോഗ്യത്തിനുമെല്ലാം നല്ലതാണ്. ബ്ലഡ് ഷുഗര്‍ നിയന്ത്രിക്കുന്നത് അടക്കമുള്ള നിത്യജീവിതത്തിലെ ആരോഗ്യകാര്യങ്ങളിലും ധാന്യങ്ങള്‍ നല്ലരീതിയില്‍ സ്വാധീനം ചെലുത്തുന്നു. 

ഡാര്‍ക് ചോക്ലേറ്റ് 

പുരുഷന്മാര്‍ പൊതുവെ ചോക്ലേറ്റ് കഴിക്കുന്നതില്‍ അത്ര താല്‍പര്യം കാണിക്കാറില്ല. എന്നാല്‍ ലൈംഗികാരോഗ്യം മെച്ചപ്പെടുത്തുന്നതിനും ചീത്ത കൊളസ്ട്രോളിന്‍റെ അളവ് കുറയ്ക്കുന്നതിനും മറ്റും ഡാര്‍ക് ചോക്ലേറ്റ് ഏറെ സഹായകമാണ്. രക്തയോട്ടം വര്‍ധിപ്പിക്കുന്നതിലൂടെയാണ് ഇത് ലൈംഗികാരോഗ്യം മെച്ചപ്പെടുത്താൻ സഹായിക്കുന്നത്. ഉദ്ദാരണപ്രശ്നങ്ങള്‍ പരിഹരിക്കുന്നതിന് പോലും ഇത് കഴിക്കാൻ നിര്‍ദേശിക്കപ്പെടാറുണ്ട്. ബിപി നിയന്ത്രിക്കുന്നതിനും ഹൃദ്രോഗം ചെറുക്കുന്നതിനുമെല്ലാം ഡാര്‍ക് ചോക്ലേറ്റ് സഹായകമാണ്. 

തക്കാളി 

എല്ലാ വീടുകളിലും പതിവായി വാങ്ങി ഉപയോഗിക്കുന്നൊരു പച്ചക്കറിയാണ് തക്കാളി. ഇതിലടങ്ങിയിരിക്കുന്ന ലൈസോപീൻ, പൊട്ടാസ്യം, വൈറ്റമിൻ-സി തുടങ്ങിയ ഘടകങ്ങളെല്ലാം പ്രതിരോധവും ഹൃദയാരോഗ്യവും മെച്ചപ്പെടുത്തുന്നതിനും പുരുഷന്മാരില്‍ പ്രോസ്റ്റേറ്റ് ആരോഗ്യം വര്‍ധിപ്പിക്കുന്നതിനുമെല്ലാം സഹായകമാണ്. 

നേന്ത്രപ്പഴം 

 പൊട്ടാസ്യത്തിന്‍റെ മികച്ചൊരു സ്രോതസാണ് നേന്ത്രപ്പഴം. ഇത് എല്ലുകളുടെയും മസിലുകളുടെയും ആരോഗ്യം മെച്ചപ്പെടുത്തുന്നതിന് സഹായിക്കുന്നു. ബിപി നിയന്ത്രിക്കുന്നതിനും ഇത് സഹായകം തന്നെ.

Tuesday, 6 December 2022

പട്ടിയുണ്ട് സൂക്ഷിക്കുക..


നിങ്ങള്‍ക്ക് ഒരു വളര്‍ത്തു മൃഗമുണ്ടെങ്കില്‍ അതും നിങ്ങളും തമ്മില്‍ ഒരു ബന്ധം സാവധാനം വികസിച്ച് വരും. അത് ഒരു പക്ഷിയോ, പൂച്ചയോ ആയാലും നിങ്ങള്‍ തമ്മില്‍ ഒരു മാനസികപ്പൊരുത്തം സൃഷ്ടിക്കപ്പെടും. എന്നാല്‍ നായയുടെ കാര്യത്തില്‍ പരസ്പരധാരണ മാത്പമല്ല യഥാര്‍ത്ഥ സൗഹൃദം തന്നെ രൂപപ്പെടും.

നായ മനുഷ്യന്‍റെ യഥാര്‍ത്ഥ സുഹൃത്താണെന്ന ചൊല്ല് സത്യമാണ്. ഈ പ്രയോഗത്തിന്‍റെ അര്‍ത്ഥം മനസിലാക്കണമെങ്കില്‍ സ്വന്തമായി നായയെ വളര്‍ത്തി നോക്കണം. എന്തുകൊണ്ടാണ് നായകളെ മറ്റു വളര്‍ത്തുമൃഗങ്ങളില്‍ നിന്ന് ഉപരിയായി മനുഷ്യര്‍ സ്നേഹിക്കുന്നത്? നിങ്ങളൊരു നായ പ്രേമിയാണെങ്കില്‍ ഇനി പറയുന്ന കാര്യങ്ങളോട് യോജിക്കാതിരിക്കില്ല.

സംരക്ഷണം

'പട്ടിയുണ്ട് സൂക്ഷിക്കുക' എന്ന ബോര്‍ഡ് നിങ്ങള്‍ പല വീടുകള്‍ക്ക് മുമ്പിലും കണ്ടിട്ടുണ്ടാവും. അതെ, ഒരു നായ വീട്ടിലുണ്ടെങ്കില്‍ കുറ്റവാളികള്‍ അവിടേക്ക് കടക്കാന്‍ രണ്ടു വട്ടം ആലോചിക്കും. നായകള്‍ക്ക് അകലെയുള്ള ആളനക്കം തിരിച്ചറിയാനാവുകയും തുടര്‍ച്ചയായി കുരച്ച് അത് അറിയിക്കുകയും ചെയ്യും.

നിങ്ങളുടെ വീട്ടിലെ കുട്ടി
ഒരു കുഞ്ഞ് ആവശ്യപ്പെടുന്ന അതേ കാര്യങ്ങള്‍ ഒരു നായയും ആവശ്യപ്പെടുന്നുണ്ട്. അത് നിങ്ങളെ രസിപ്പിക്കുകയും വിനോദം നല്‍കുകയും ചെയ്യും. കുട്ടികള്‍ വേണ്ടെന്ന് വെയ്ക്കുന്ന സ്ത്രീകള്‍ അല്ലെങ്കില്‍ കുട്ടിയുള്ളവര്‍ അവരെ വളര്‍ത്തുന്നതിനൊപ്പം നായയെയും വളര്‍ത്തുന്നത് നല്ലൊരു അനുഭവമായാണ് കാണുന്നത്.

ഉപാധിരഹിതമായ സ്നേഹം
നായ കൂടെയുള്ളപ്പോള്‍ നിങ്ങള്‍ ഒരിക്കലും തനിച്ചാവില്ല. സുഹൃത്തുക്കളും ബന്ധങ്ങളും വന്നും പോയുമിരിക്കും. എന്നാല്‍ നായ അവന്‍റെ അവസാന ദിവസം വരെ നിങ്ങളോടൊപ്പം ഉണ്ടാകും.നിങ്ങളുടെ സ്നേഹബന്ധങ്ങളിലും, സൗഹൃദത്തിലും പ്രസക്തമായ കാര്യങ്ങളായ, നിങ്ങള്‍ എന്ത് നേടി അല്ലെങ്കില്‍ കാര്യങ്ങള്‍ നിങ്ങള്‍ എങ്ങനെ ചെയ്തു എന്നിവ നായയുമായുള്ള ബന്ധത്തില്‍ ഒരു പ്രശ്നമല്ല.

നിരന്തരമായ സൗഹൃദം 

നിങ്ങള്‍ ഒരു നായയെ വളര്‍ത്തുന്നുണ്ടെങ്കില്‍ നിങ്ങളുടെ കുട്ടിക്ക് മറ്റൊരു സുഹൃത്തിന്‍റെ ആവശ്യമില്ല. നായ്ക്കളും കുട്ടികളും തമ്മിലുള്ള ബന്ധത്തിന്‍റെ അതിശയിപ്പിക്കുന്ന ഒട്ടേറെ സംഭവങ്ങളുണ്ട്. നിങ്ങള്‍ സമീപത്തില്ലാത്തപ്പോള്‍ നിങ്ങളുടെ കുട്ടിയുടെ സംരക്ഷണം വരെ അവ ചെയ്തുകൊള്ളും. ആളുകള്‍ നായ്ക്കളെ ഏറെ ഇഷ്ടപ്പെടാനുള്ള ഒരു കാരണമാണിത്.

മനുഷ്യരെ നന്നായി മനസിലാക്കുന്നു
മണം പിടിക്കാനുള്ള നായയുടെ കഴിവ് മനുഷ്യരുടേതിന്‍റെ 100 ശതമാനമാണ്. നിങ്ങള്‍ക്ക് ഇഷ്ടപ്പെടാത്ത ഒരാളെ കണ്ടുമുട്ടുമ്പോള്‍ നായ അത് തിരിച്ചറിയുകയും പ്രതികരിക്കുകയും ചെയ്യും. ഒരു വ്യക്തിയുടെ നെഗറ്റീവ് മനസ്ഥിതി നിങ്ങളുടെ നായ മനസിലാക്കിയാല്‍, അയാളുമായുള്ള ആശയവിനിമയം തുടരുന്നതിനെക്കുറിച്ച് രണ്ടുവട്ടം ചിന്തിക്കുക.

വിനോദം

നായ്ക്കളെ ഇഷ്ടപ്പെടാനുള്ള ഒരു പ്രധാന കാരണമാണ് വിനോദിപ്പിക്കാനുളള അവയുടെ കഴിവ്. ഒഴിവ് സമയത്ത് ഒളിച്ചു കളിയും, ഫ്രീസ്ബീയുമൊക്കെ കളിച്ച് അവയ്ക്ക് എത്രത്തോളം വിനോദം നല്‍കാനാവുമെന്ന് മനസിലാക്കുക.

Tuesday, 29 November 2022

പ്രണയം


പ്രണയം, മനുഷ്യനെ ഓരോ നിമിഷവും അത്ഭുതപെടുത്തുന്ന അപൂർവ്വ വികാരം.,

പ്രണയിക്കാത്തവരായി ആരും ഉണ്ടാവില്ല, പ്രണയം എന്ന ദിവ്യനുഭൂതി ജീവിതത്തിൽ ഒരിക്കലെങ്കിലും ആസ്വദിക്കണം.,

പ്രണയം എന്നും പ്രകൃതി പോലെ പരിശുദ്ധമാണ്.,

മൗനങ്ങൾ സംസാരിക്കുന്ന പ്രത്യേക കലയാണ് പ്രണയം.,

പിന്നിട്ടു പോകുന്ന ഓരോ നാഴികയുടെയും വില അറിയുന്ന ഒരു അനുഭൂതി.,

പ്രണയിക്കണം, ഒരിക്കലെങ്കിലും.,

പ്രണയം ചില സമയങ്ങളിൽ നിങ്ങളിൽ വിജയമോ, പരാജയമോ നൽകിയാകാം കടന്നുവരുന്നത്.,

ഫലം കാണുക എന്നതിനേക്കാൾ, ആ ദിവ്യനുഭൂതി കഴിയുന്ന നാൾ ആസ്വദിക്കുക, എന്നതിന് മൂല്യം നൽകു..

പ്രണയിക്കുക..

Wednesday, 23 November 2022

വയാഗ്ര ഒരു വിപ്ലവമായിരുന്നു..

 ലോകത്താകമാനമുള്ള ലക്ഷക്കണക്കിന് ആളുകള്‍ പരസ്യമായി രഹസ്യമാക്കി വെച്ച പ്രശ്‌നത്തിനുള്ള പരിഹാരം..


ലൈംഗിക ഉത്തേജനം കുറയുന്നതിനെ ഒരു മെഡിക്കല്‍ കണ്ടീഷനായി ഡോക്ടര്‍മാര്‍ പോലും സമ്മതിച്ചു തരാതിരുന്ന ഒരു കാലത്താണ് സില്‍ഡെനാഫില്‍ സിട്രേറ്റ് എന്ന മരുന്നിന് യുഎസ് ഫുഡ് ആന്റ് ഡ്രഗ് അഡ്മിനിസ്‌ട്രേഷന്‍(FDA) അനുമതി നല്‍കിയത്. കൃത്യമായി പറഞ്ഞാല്‍ 1998 മാര്‍ച്ച് 26ന്. വാസ്തവത്തില്‍ ലൈഗിക ഉത്തേജനം വര്‍ധിപ്പിക്കുന്നതിനായല്ല സില്‍ഡെനാഫില്‍ സിട്രേറ്റ് കണ്ടുപിടിക്കപ്പെട്ടത്. ഹൃദയസംബന്ധമായ അസുഖങ്ങള്‍ക്കുള്ള പരിഹാരമെന്ന തരത്തിലാണ് ഒരു കൂട്ടം ഗവേഷകര്‍ ചേര്‍ന്ന് ഇത് വികസിപ്പിച്ചെടുത്തത്. എന്നാല്‍ ഹൃദയസംബന്ധമായ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാന്‍ സില്‍ഡെനാഫില്‍ പരാജയപ്പെട്ടിടത്ത് ഉദ്ധാരണതകരാറുകള്‍ക്കുള്ള പരിഹാരമായി അത് മാറി. അതോടെ ഉത്തേജനപ്രശ്‌നങ്ങള്‍ക്കുള്ള പരിഹാരങ്ങള്‍ക്കിടയില്‍ വയാഗ്ര ആധിപത്യം സ്ഥാപിച്ചു. ..

ശരീരത്തിലെ പിഡിഇ-5 എന്ന ഒരു തരം പ്രോട്ടീന്‍ ഉത്പാദനത്തെ തടഞ്ഞ് രക്തധമനികള്‍ വികസിപ്പിച്ച് രക്തയോട്ടം വര്‍ധിപ്പിക്കുന്നതിലൂടെ ഹൃദ്രോഗപ്രശ്നങ്ങള്‍ക്കുള്ള സഹായമെന്ന നിലയ്ക്കാണ് സില്‍ഡെനാഫില്‍ കണ്ടുപിടിക്കപ്പെട്ടത്. ന്യൂയോര്‍ക്കിലെ ഫിസര്‍ ബയോഫാര്‍മസ്യൂട്ടിക്കല്‍ കമ്പനികളിലൊന്നില്‍ 1993ലായിരുന്നു ഇത് സംബന്ധിച്ച ഗവേഷണം. എന്നാല്‍ പ്രതീക്ഷിച്ച ഫലം തരാന്‍ ആ മരുന്നിന് സാധിച്ചില്ല. അതേസമയം മരുന്ന പരീക്ഷിച്ചവരില്‍ വലിയ തോതിലുള്ള ലൈെഗിക ഉത്തേജനം ഉണ്ടായതായി പഠനസംഘം കണ്ടെത്തി. അതായത് ഹൃദയത്തിലെ രക്തധമനികള്‍ വികസിക്കുന്നതിന് പകരം പുരുഷലിംഗത്തിലെ രക്തധമനികള്‍ വികസിക്കുന്നതായി കണ്ടെത്തി. തുടര്‍ന്നാണ് സില്‍ഡെനാഫിലിന്റെ മറ്റ് ഫലങ്ങളെ കുറിച്ച് ഫിസറിലെ ഗവേഷണ സംഘം തലവനായ ജോണ്‍ ലാമാറ്റിന പുതിയ പഠനങ്ങള്‍ ആരംഭിച്ചത്. അവിടെയാണ് 'ആ' വിപ്ലവമായ വയാഗ്രയുടെ ജന്മം. അങ്ങനെ 1996 ഓടെ വയാഗ്രയുടെ പാറ്റന്റ് എടുക്കാനും രണ്ട് വര്‍ഷങ്ങള്‍ക്കിപ്പുറത്ത് 1998ല്‍ വയാഗ്രയെന്ന നീല ഗുളിക നിര്‍മ്മിച്ച് പരീക്ഷിച്ച് വിജയിപ്പിക്കാനും ഫൈസറിന്‌ സാധിച്ചു. അബദ്ധവശാല്‍ ഉണ്ടായതാണെങ്കിലും നൂറ്റാണ്ടിലെ കണ്ടുപിടുത്തമെന്നാണ് സില്‍ഡെനാഫില്‍ അഥവാ വയാഗ്രയുടെ കണ്ടുപിടുത്തത്തെ വൈദ്യലോകം വിശേഷിപ്പിക്കുന്നത്. ......
ഉദ്ധാരണത്തെയും ലൈംഗിക ഉദ്ദീപനത്തെയും ത്വരിതപ്പെടുത്തുന്നതില്‍ നൈട്രിക് ഓക്‌സൈഡ് എന്ന രാസവസ്തുവിന് സുപ്രധാന പങ്കുണ്ടെന്നത് തെളിയിക്കപ്പെട്ടിരുന്നു. സില്‍ഡിനാഫില്‍ സിട്രേറ്റ് എന്ന രാസനാമമുള്ള 'വയാഗ്ര' ഗുളിക ഈ തത്ത്വമാണ് പ്രയോജനപ്പെടുത്തിയത്..

വിപണിയിലിറങ്ങിയ കാലം മുതല്‍ കണ്ടുപിടുത്തത്തിന്റെ  യാതൊരു വിധത്തിലുള്ള കോട്ടവും സംഭവിച്ചിട്ടില്ല. എഫ്ഡിഎ അനുമതി കിട്ടി ചുരുക്കം മാസങ്ങള്‍ക്കുള്ളില്‍ മാത്രം 40,000 പ്രിസ്‌ക്രിപ്ഷനാണ് വയാഗ്രയ്ക്ക് ലഭിച്ചത്. തുടര്‍ന്നങ്ങോട്ട് ഈ പ്രിസ്‌ക്രിപ്ഷനിലുണ്ടായ വര്‍ധന മാത്രം കണക്കാക്കിയാല്‍ മതിയാവും വയാഗ്രയുടെ ഫലപ്രാപ്തിയും പ്രചാരവും വിശ്വാസ്യതയും അടയാളപ്പെടുത്താന്‍. ..

വയാഗ്രയോട് മത്സരിക്കാന്‍ സിയാലിസ്, ലെവിട്ര എന്ന ബ്രാന്‍ഡുകള്‍ രംഗത്തിറങ്ങിയെങ്കിലും വയാഗ്രയുടെ ആധിപത്യം തകര്‍ക്കാന്‍ സാധിച്ചില്ല. ഫിസര്‍ പുറത്തുവിട്ട കണക്കുകള്‍ പ്രകാരം 62 മില്ല്യണ്‍ പുരുഷന്മാര്‍ വയാഗ്ര ഉപയോഗിക്കുന്നുണ്ട്. 2017ല്‍ മാത്രം 1.2 ബില്ല്യണ്‍ ഡോളറാണ് വയാഗ്രയുടെ വാര്‍ഷിക വരുമാനം. 2022ല്‍ ഇത് 359 ബില്ല്യണ്‍ ഡോളറായി ഇത് വര്‍ധിക്കുമെന്നാണ് ഫിസര്‍ കമ്പനി കണക്കുകൂട്ടുന്നത്.......

സ്ത്രീകള്‍ക്ക് വയാഗ്ര ഉണ്ടോ?......

വയാഗ്ര കണ്ടുപിടിക്കപ്പെട്ടതും പരീക്ഷിച്ച് തെളിഞ്ഞതും പുരുഷന്മാരിലെ ലൈംഗിക ഉത്തേജനം വര്‍ധിപ്പിക്കുക എന്ന നിലയ്ക്കാണ്. എന്നാല്‍ സ്ത്രീകളിലെ പ്രശ്‌നങ്ങള്‍ക്ക് വയാഗ്ര ഒരു പരിഹാരമല്ലെനന് വിമര്‍ശനവും വ്യാപകമായി ഉയര്‍ന്നിരുന്നു. ഇതിനുള്ള പലതരം ഗവേഷണങ്ങള്‍ പിന്നീട് നടക്കുകയുണ്ടായി. എന്നാല്‍ സില്‍ഡെനാഫിലോ, ഫൈസറോ വിജയകരമായ പഠനങ്ങള്‍ നടത്തിയിട്ടില്ല.

അതിനിടെയാണ് സ്ത്രീകളിലെ ലൈംഗിക മരവിപ്പിന് പരിഹാരമായേക്കാവന്ന മരുന്ന് അമേരിക്കയില്‍ നിന്നുള്ള ഒരു പഠനസംഘം വികസിപ്പിച്ചത്. എന്നാല്‍ വയാഗ്ര പോലെ തന്നെ ഇതും ഒരു അബദ്ധമായിരുന്നു. .!

 വിഷാദ രോഗചികിത്സയില്‍ ഫലപ്രദമല്ലെന്ന് കണ്ടെത്തിയ ഫല്‍ബാന്‍സെറിന്‍ എന്ന മരുന്നിനാണ് സ്ത്രീകളുടെ ലൈംഗികപ്രശ്‌നങ്ങള്‍ക്ക് പരിഹാരമേകാന്‍ കഴിവുണ്ടെന്ന് കണ്ടെത്തിയത്. ഫ്രാന്‍സിലെ ലിയോണില്‍ നടന്ന സെക്ഷ്വല്‍ മെഡിസിന്‍ മീറ്റിലാണ് അമേരിക്ക വികസിപ്പിച്ചെടുത്ത ഫല്‍ബാന്‍സെറിന്റെ ഗുണങ്ങള്‍ വിശകലനം ചെയ്യപ്പെട്ടത്. ..

Saturday, 9 July 2022

തേപ്പുകാരി.. നന്മയുള്ള പെൺകുട്ടിയാണ്..

നമ്മൾ പലരും പറഞ്ഞു കേട്ടിട്ട് ഉണ്ട് പ്രേമിച്ച പെണ്ണ് എന്നെ തേച്ചു, അവൾ തേപ്പുകാരി ആണ്,പെണ്ണുങ്ങൾ തേക്കും, വിശ്വസിക്കാൻ കൊള്ളില്ല എന്നൊക്കെ ഒരിക്കൽ പ്രണയിച്ച ഒട്ടുമിക്ക ആണുങ്ങളുടെയും ഒരു പരാതിയാണ്..

എപ്പോഴാണ് ഒരു പെണ്ണ് തേപ്പുകാരി ആവുന്നത് എന്നു നിങ്ങൾ ആരെങ്കിലും ചിന്തിച്ചിട്ടുണ്ടോ..


അവൾ നിങ്ങളെ ആത്മാർത്ഥമായി സ്നേഹിച്ചത് കൊണ്ട് അവളുടെ വീട്ടുകാരെ ചതിക്കണം എന്നുണ്ടോ... അവൾ അവളുടെ വീട്ടുകാരെ മുഴുവൻ തകർത്ത് എറിഞ്ഞു നിങ്ങളുടെ കൂടെ വരണം എന്ന് ഉണ്ടോ...

നമ്മളെ ഒക്കെ ഇന്ന് ഈ നിലയിൽ ചിന്തിക്കാൻ പ്രാപ്തരാക്കിയ അച്ഛൻ അമ്മ
ഇവരുടെ കണ്ണുനീര് വീഴ്ത്താണോ....
എന്നാൽ മാത്രം ആണോ അവൾക്ക് നിങ്ങളോടുള്ള സ്നേഹം സത്യം ആകുന്നുള്ളു...എന്നാൽ മാത്രം ആണ് ആ ഒരു പെണ്ണിന് നിങ്ങളോടുള്ള സ്നേഹം ആത്മാർത്ഥമാകു എന്നാണോ....

സുഹൃത്തേ നിങ്ങൾ ഒരു നല്ല മകൻ ആണെങ്കിൽ നിങ്ങൾക്ക് അത് മനസ്സിലാക്കാനും, ഉൾകൊള്ളാനും കഴിയും...നമ്മുടെ ഒക്കെ അച്ഛൻ അമ്മമാരുണ്ടല്ലോ.. അവർ നമ്മൾ ജനിച്ചത് തൊട്ട്  നമുക്ക് വേണ്ടി ഊണും ഉറക്കവും കളഞ്ഞു. അവരുടെ ഇഷ്ടങ്ങൾ, ആഗ്രഹങ്ങൾ, സ്വപ്നങ്ങൾ
ആരോഗ്യം എല്ലാം നമ്മൾക്ക് വേണ്ടി ത്യാഗം ചെയ്തു. അവരുടെ യൗവ്വനം മുഴുവൻ നമുക്ക് വേണ്ടി ചിലവഴിച്ചു..അവസാനം അവരെക്കാൾ മുകളിൽ നിൽക്കാൻ ആവുമ്പോ നമ്മൾ അവരെ ചതിക്കണോ അവരുടെ കണ്ണുനീര് വീഴ്ത്തണോ...

ഏതാനും വർഷങ്ങളോ,മാസങ്ങളോ, നിങ്ങളുടെ കൂടെ ഉണ്ടായിരുന്ന അവളെ നിങ്ങൾക്ക് നഷ്ടമാകുമ്പോൾ സഹിക്കാൻ കഴിയുന്നില്ല അല്ലെ...അപ്പോൾ ജനിച്ച അന്ന് തൊട്ട് ഒരു നേരം പോലും പിരിയാതെ നെഞ്ചോടു ചേർത്തു നിർത്തിയ അച്ഛന്റെയും അമ്മയുടെയും വേദന എത്രത്തോളം ഉണ്ടാവും സങ്കൽപ്പിക്കാൻ കഴിയുമോ....

അവളെ നിങ്ങൾ ഒരു വഞ്ചകി ആയിട്ട് അല്ല കാണേണ്ടത് നന്മയുള്ള ഒരു സ്ത്രീ ആയിട്ടാണ് കാണേണ്ടത്...നീ വിഷമിക്കുന്ന പോലെ തന്നെ അവൾക്കും വിഷമം ഉണ്ടാവാം. നീ ഓർത്ത് കരയുന്ന പോലെ തന്നെ അവളും കരയുന്നുണ്ടാവും..

അൽമാർത്ഥമായി സ്നേഹിച്ച ആളെ പിരിയേണ്ടി വരുന്ന വേദന വളരെ വലുതാണ്. ആ വേദന ഒട്ടും കുറയാതെ തന്നെ അവളും അനുഭവിക്കുന്നുണ്ടാവും...
അവളെ കുറ്റപ്പെടുത്താൻ നിൽക്കുന്ന നേരത്ത് അവളെ കുറിച്ച് ഒന്നു ആലോചിച്ചു നോക്കിയിട്ട് ഉണ്ടോ..

സ്നേഹിച്ച ആളെ മനസ്സിൽ അത്രമേൽ ആഗ്രഹിക്കുമ്പോൾ മറ്റൊരു പുരുഷനെ മനസ്സുകൊണ്ടും, ശരീരം കൊണ്ടും, ജീവിതം കൊണ്ടും സ്വീകരിക്കേണ്ടി വരുന്ന പെണ്ണിന്റെ നിസ്സഹായകത ചിന്തിച്ചു നോക്കിയിട്ട് ഉണ്ടോ... നിങ്ങൾക്ക് അവളെ സ്വന്തം ആക്കണം എങ്കിൽ
ഇമോഷണൽ ആയി ചിന്തിക്കാതെ പ്രാക്ടിക്കൽ ആയിട്ട് ചിന്തിക്കണം. കാരണം ഇത് ജീവിതം ആണ്, അല്ലാതെ ഫാന്റസി അല്ല....

സ്നേഹിച്ച പെണ്ണിനെ അവളുടെ വീട്ടുകാരെ സമ്മതത്തോടെ കൈ പിടിച്ചു കൂടെ കൊണ്ട് പോകാൻ ഉള്ള ധൈര്യം എത്രപേർക്കുണ്ട്...

സ്നേഹിച്ച പെണ്ണിനോടും സ്നേഹത്തോടും അൽമാർത്ഥത ഉള്ളവൻ ഒരു പെണ്ണിന് വാക്ക് കൊടുത്ത അടുത്ത നിമിഷം ചെയ്യേണ്ടത് നാളെ അവളെ സംരക്ഷിക്കാൻ ഉള്ള അടിത്തറ ഉണ്ടാക്കുക എന്നതാണ്.

അതിനു വേണ്ടത് നല്ല ജോലിയും ജീവിത സാഹചര്യവും തന്നെയാണ്....

Saturday, 4 June 2022

സ്നേഹിക്കുക..

നമുക്ക് ഒരുപാട് ഇഷ്ടം ഉള്ള ഒരാളോട് ചാറ്റ് ചെയ്യുമ്പോ മനസ്സിൽ എന്തെന്നില്ലാത്ത സന്തോഷമാണ്

നിമിഷങ്ങളും മണിക്കൂറുകളും ഒരു നദി ഒഴുകി നീങ്ങുന്ന പോലെ.....

ഒരു അപ്പൂപ്പൻ താടി പറന്ന് അകലുന്ന പോലെ കാറ്റിൽ അങ്ങനെ പറന്നു നടക്കും

ചുറ്റുമുള്ള പ്രപഞ്ചത്തെ പൂർണമായും നമ്മൾ മറക്കും..

നമ്മുടെ മുഖത്തു നവരസങ്ങൾ മിന്നിമായും

നമ്മൾ പ്രണയത്തിൽ ആയിരിക്കുമ്പോൾ ഓരോ പുൽകൊടിയിലും സ്വർഗം തീർക്കാൻ കഴിയും

ഈ ലോകത്തിന്റെ മനോഹാരിതയിൽ ഇരുവരും തമ്മിൽ ഇഴുകിചേരും

നമുക്ക് നമ്മുടേതായ ഒരു സ്വപ്ന ലോകം ഉണ്ടാവും


അവിടെ നാം ഇരുവരും ശലഭങ്ങൾ ആവും

 ആത്മാവിന്റെ ഒരോ അണുവിലും അവളുടെ /അവന്റെ പേര് എഴുതി ചേർക്കും

അവരുടെ ഓർമ്മകൾ നമ്മളെ എപ്പോഴും സന്തോഷവാൻ ആക്കും

രാത്രി കാലങ്ങളെ ഇത്രയും മനോഹരമായി നാം ഇതുവരെ അറിഞ്ഞു കാണില്ല

അവരോട് ചാറ്റ് ചെയ്യുമ്പോൾ മുഖത്തു നിന്നും ചിരി മായാറില്ല

ഫോണിലെ ഓരോ നോട്ടിഫിക്കേഷനും അവരെ ഓർമിപ്പിക്കും

എപ്പഴും അവർ അടുത്ത് ഉണ്ടായിരുന്നെങ്കിൽ എന്ന് ആഗ്രഹിച്ചു പോകും.

ആ സമയത്ത് ഒരുമിച്ചുള്ള ജീവിതത്തെ പറ്റി നൂറു സ്വപ്നങ്ങൾ കാണും

അവരുടെ ഓരോ ഓർമ്മകൾക്ക് പോലും നമ്മുടെ ഉള്ളിൽ സന്തോഷം ഉണർത്താൻ കഴിയും...


ഓരോ പ്രണയവും ഒരായിരം നുറുങ്ങു സ്വപ്നങ്ങളാൽ പണിതു തീർത്തതാവാം...

കാലത്തിനോ, മതത്തിനോ, വ്യക്തികൾക്കോ, സംഘടനകൾക്കോ ആത്മാർത്ഥ പ്രണയത്തെ തച്ചുടയ്ക്കാൻ കഴിയില്ല....

നിങ്ങളുടെ പ്രണയം സത്യസന്ധമാണെങ്കിൽ...

പ്രണയിക്കുന്ന വ്യക്തിക്കു വേണ്ടി നിങ്ങൾ എടുക്കുന്ന തീരുമാനങ്ങൾ ആത്മാർത്ഥമായിട്ടാണ് എങ്കിൽ..

അവരുടെ കണ്ണിൽ നോക്കി നിങ്ങളുടെ പ്രണയം സത്യസന്ധമായി പറയാൻ കഴിഞ്ഞെങ്കിൽ...

 എന്നെങ്കിലും ഒരുനാൾ നിങ്ങൾ സ്നേഹിക്കുന്നവരുടെ മനസ്സ് നിങ്ങൾക്ക് വേണ്ടി മാത്രം തുടിക്കും.. അതാണ് പ്രണയത്തിൻ്റെ ശക്തി.. അതാണ് സ്നേഹത്തിൻറെ വിജയം.. 

സ്നേഹിക്കുക..

Sunday, 29 May 2022

ഇവാ സ്കിൻ, ഹെയർ & ലേസർ ക്ലിനിക് കോതനല്ലൂരിൽ..

ഇവാ സ്കിൻ, ഹെയർ & ലേസർ ക്ലിനിക് കോതനല്ലൂരിൽ ഇമ്മാനുവേൽ ഹയർസെക്കൻഡറി സ്കൂളിന് സമീപം പാളിത്തോട്ടത്തിൽ ആർക്കേഡിൽ പ്രവർത്തനമാരംഭിച്ചു.


ക്ലിനിക്കിൽ ലഭ്യമായ സൗകര്യങ്ങൾ.

ജനറൽ ഡെർമറ്റോളജി

 എല്ലാവിധ ത്വക്ക് രോഗങ്ങൾക്കുമുള്ള ചികിത്സ....സോറിയാസിസ്,വെള്ളപാണ്ട്, സ്കിൻ അലർജി, മുഖക്കുരു, കരിമംഗല്യം,മുടികൊഴിച്ചിൽ,കുട്ടികളിൽ ഉണ്ടാവുന്ന ചർമ്മ രോഗങ്ങൾ മുതലായവ....

കോസ്മറ്റോളജി

കെമിക്കൽ പീലിഗ്,ഇലക്ട്രോകോട്ടറി -- (പാലുണ്ണി,അരിമ്പാറ, ആണിരോഗം,സ്കിൻ ടാഗ്) അമിത രോമ വളർച്ചയ്ക്ക് ലേസർ ചികിത്സ,പി ആർ. പി തെറാപ്പി,(കഷണ്ടി, മുടികൊഴിച്ചിൽ) ആന്റി ഏജിങ്ങ് ട്രീറ്റ്മെന്റ്,ബോട്ടോക്സ് ഇൻജെക്ഷൻ,ഫെയർനെസ് ട്രീറ്റ്മെന്റ്,സ്കാർ & പിഗ്‌മെൻറ് ട്രീറ്റ്മെന്റ് തുടങ്ങിയവ.....

Dr. Neethu Jacob MBBS, MD DVL, DNB (Dermatologist & Cosmetologist ) ന്റെ സേവനം എല്ലാ ദിവസവും രാവിലെ 10 മുതൽ വൈകുന്നേരം 4 മണി വരെ ലഭ്യമാണ്.

For Booking Please call : +918714327140

കാത്തിരിപ്പ്..


പ്രിയപ്പെട്ട പാപ്പൻ..

അമ്മു ചിന്തിക്കുന്ന പോലെ നീ എന്നെങ്കിലും തിരിച്ചു വരും എന്നും വിശ്വസിക്കാനാണ് എനിക്കും ഇഷ്ട്ടം....

     picture courtesy : pininterest

നിങ്ങളുടെ പ്രണയവും , കള്ളുഷാപ്പും  എല്ലാ വർഷങ്ങളിലും ഇവിടെ  പ്രിയപ്പെട്ടതാണ്..... ഇന്നും " പാപ്പൻ്റെ    ", "my girlfriend is taking me for a lunch"  ചർച്ചയാവാറുണ്ട്.... അത്ര മാത്രം നിങ്ങൾ എൻ്റെ മനസ്സിൽ നിറഞ്ഞു നിൽക്കുന്നുണ്ട്....


നീ എത്ര മാത്രം അമ്മുവിനെ സ്നേഹിക്കുന്നുണ്ടെന്നും അവൾ തിരിച്ചു നിന്റെ സാന്നിധ്യം എത്രമാത്രം ആഗ്രഹിക്കുന്നുണ്ട് എന്നും നേരിട്ട് കണ്ടവരാണ് ഞാനും മറ്റുള്ളവരും.... പക്ഷെ ഒന്ന് ഓർത്താൽ നീ എന്നും ചെയ്യുന്ന മധുപാനം തെറ്റ് തന്നെയായിരുന്നില്ലേ?? അല്ലെങ്കിൽ ഒരുപാട് തെറ്റുകൾ നിന്റെ മധു നീരാട്ട് മൂലം സംഭവിച്ചു..... അത് കൊണ്ട് തന്നെയാവാം നിന്നെ ഒരുപാട് സ്നേഹിക്കുമ്പോളും അമ്മു  മദ്യപിച്ച് പകരംവീട്ടാൻ മടിച്ചതിന്റെ കാരണവും...

My girlfriend is taking me.. ഈ ഒരു സംഭാഷണം ചർച്ചയായത് പോലെ ഈ അടുത്ത് വേറെയൊരു സംഭാഷണവും ചർച്ചയായിട്ടുണ്ടാവില്ല.... അതിനെ കുറിച്ചല്ല എനിക്ക് പറയാനുള്ളത്... അമ്മു നിൻറെ മദ്യപാനത്തെക്കുറിച്ച്  പറഞ്ഞശേഷം നീ പറഞ്ഞ നിന്റെ മറുപടിയെ പറ്റിയാണ്.... നീ അവളോട് ചോദിച്ചത്.. അത് അവളെ വല്ലാതെ
തളർത്തിയിട്ടുണ്ടാവും... അവൾക്ക് നിന്നിൽ ഉണ്ടായിരുന്ന പ്രതീക്ഷയുടെ ചെറു കിരണവും അവിടെ തകർന്ന് പോയിട്ടുണ്ടാവും..

നീ പലപ്പോഴും പറയാറുള്ളത്.. ഞാൻ എപ്പോഴും ചിന്തിക്കാറുണ്ട്.... നീ സാദാ മദ്യപാനിയുടെ  ബോധത്തിലേക്ക് ചുരുങ്ങി പോയത് കൊണ്ടാണോ..... അതിനെ കുറിച്ച് ഇനി പറഞ്ഞിട്ട് കാര്യമില്ലല്ലോ.... പക്ഷെ എല്ലാ തെറ്റുകളും മനസ്സിലാക്കി നീ മാപ്പ് പറയാൻ തയ്യാറായത് നിന്നോടുള്ള എന്റെ ഇഷ്ട്ടം ഇരട്ടിയാക്കി....

അമ്മു പറയുന്നത് പോലെ നീ ഒരു പൂച്ചയുടെ ജന്മമാണ്.... ഏതെങ്കിലും ഒരു മനോഹരമായ രാത്രിയിൽ നീയും അമ്മുവും കൂടി ഹണ്ടർ വാലി ഗാർഡനിലൂടെ കൈകോർത്തു നടക്കുന്നത് കാണാൻ ഞാൻ ആഗ്രഹിക്കുന്നു...

അങ്ങനെ ഉള്ള ഒരുപാട് രാത്രികൾക്കായി കാത്തിരിക്കുന്നു

എന്ന് പാപ്പൻ്റെ സ്വന്തം.. 
മാത്തൻ..

Note : ഈ ഒരു കത്തിന് ആരുടെയെങ്കിലും ജീവിതവുമായി സാമ്യം ഉണ്ടെന്ന് തോന്നിയാൽ അത് തികച്ചും യാദൃശ്ചികം മാത്രമാണ്.. ഈ ബ്ലോഗോ ഇത് എഴുതിയ ബ്ലോഗറോ ഉത്തരവാദിയാകുന്നതല്ല..

Wednesday, 18 May 2022

ഫെയ്‌സ്ബുക്കില്‍ ജൂൺ മാസം മുതല്‍ ഈ സൗകര്യങ്ങൾ ഉണ്ടാവില്ല..


ജൂൺ മാസം മുതല്‍ ചില സൗകര്യങ്ങള്‍ നിര്‍ത്തലാക്കുകയാണ് ഫെയ്സ്ബുക്ക്. നിയര്‍ബൈ ഫ്രണ്ട്‌സ്, വെതര്‍ അലേര്‍ട്ട്‌സ്, ലൊക്കേഷന്‍ ഹിസ്റ്ററി ഉള്‍പ്പടെയുള്ള ഉപഭോക്താവിന്റെ ലൊക്കേഷന്‍ അടിസ്ഥാനമാക്കിയുള്ള സൗകര്യങ്ങളാണ് ഫെയ്‌സ്ബുക്ക് നിര്‍ത്തലാക്കുക.

നിര്‍ത്തലാക്കുന്നതിനുള്ള കാരണം എന്താണെന്ന് കമ്പനി വിശദീകരിച്ചിട്ടില്ല. ഈ ഫീച്ചറുകള്‍ക്ക് വേണ്ടി ഫെയ്‌സ്ബുക്കിന്റെ സെര്‍വറില്‍ സൂക്ഷിച്ചിരിക്കുന്ന വിവരങ്ങള്‍ നീക്കം ചെയ്യുമെന്ന് കമ്പനി വ്യക്തമാക്കിയിട്ടുണ്ട്. ഫീച്ചറുകള്‍ നിര്‍ത്തലാക്കാന്‍ പോവുകയാണെന്ന് അറിയിച്ചുകൊണ്ടുള്ള സന്ദേശങ്ങള്‍ ഫെയ്‌സ്ബുക്കിന്റെ മൊബൈല്‍ ആപ്ലിക്കേഷന്‍ വഴി എല്ലാ ഉപഭോക്താക്കളേയും കമ്പനി അറിയിക്കും. ഉപഭോക്താക്കള്‍ നില്‍ക്കുന്ന സ്ഥലത്തിന്
സമീപത്തുള്ള സുഹൃത്തുക്കളെ കണ്ടെത്തുന്നതിനും അവരെ ബന്ധപ്പെടുന്നതിനുമായി ഒരുക്കിയ ഫീച്ചറാണ് 'നിയര്‍ബൈ ഫ്രണ്ട്‌സ്'
2022 ഓഗസ്റ്റ് ഒന്ന് വരെ ഫെയ്‌സ്ബുക്ക് ശേഖരിച്ച ലൊക്കേഷന്‍ ഡേറ്റ ഉപഭോക്താക്കള്‍ക്ക് ഡൗണ്‍ലോഡ് ചെയ്‌തെടുക്കാന്‍ സാധിക്കും. 

ഈ തീയ്യതിക്ക്‌ശേഷം ഡാറ്റയെല്ലാം സ്ഥിരമായി നീക്കം ചെയ്യപ്പെടും. പുതിയ നീക്കത്തിനുള്ള കാരണം എന്താണെന്ന് മെറ്റ വ്യക്തമാക്കിയിട്ടില്ലെങ്കിലും ഉപഭോക്താക്കളില്‍ നിന്നുള്ള വിവരശേഖരണം പരിമിതപ്പെടുത്താനുള്ള നീക്കത്തിന്റെഭാഗമായാണ് തീരുമാനം എന്നാണ് പറയപ്പെടുന്നത്. ഉപഭോക്തൃ വിവരശേഖരണവുമായി ബന്ധപ്പെട്ട് വിവിധ രാജ്യങ്ങളില്‍ നിന്ന് കടുത്ത വിമര്‍ശനം നേരിടേണ്ടി വന്നതിനാലാവണം ഈ നീക്കം.

Wednesday, 11 May 2022

സർപ്രൈസ്..

തെറ്റ്.. എന്ന ചെറുകഥയുടെ രണ്ടാം ഭാഗം..

എൻറെ പേര് ജോ.. ജോ കുട്ടൻ എന്ന് സ്നേഹം ഉള്ളവർ വിളിക്കും.. എനിക്ക് ഭാര്യയും ഒരു കുട്ടിയുമുണ്ട്. അവൾ നഴ്സായി ജോലി ചെയ്യുന്നു.. എനിക്ക് രാത്രിയിൽ ന്യൂസ് പേപ്പർ പ്രിൻറ് ചെയ്യുന്ന പ്രസ്സിൽ ആണ് ജോലി. അതൊരു ചെറിയ പ്രസ് ആയിരുന്നു. ചെറിയ ഒരു ടൗൺ ആയതുകൊണ്ട് വളരെ കുറച്ചു കോപ്പി മാത്രമേ ചെയ്യുകയുള്ളൂ. സാധാരണ രണ്ടുമണിക്ക് ഒരു ബ്രേക്ക് കിട്ടുന്നത് പതിവാന്. അന്നു പക്ഷേ രണ്ടു മണിയായപ്പോൾ പ്രിൻറ് ചെയ്യാനുള്ള സകലതും തീർന്നു കഴിഞ്ഞു. എന്നാൽ വെറുതെ ഇരിക്കാ എന്ന് വെച്ചപ്പോൾ ഞങ്ങളുടെ ചീഫ് എഡിറ്റർ ഞങ്ങൾ കുറച്ച് സ്റ്റാഫിനെ വിളച്ചു ഓരോ ജോലി ഏൽപ്പിച്ചു.

എനിക്ക് കിട്ടിയ ജോലി 30 കിലോമീറ്റർ അകലെയുള്ള മറ്റൊരു പത്രം ഓഫീസിൽനിന്നും പത്രത്തിൽ വയ്ക്കാനുള്ള നോട്ടീസ് എടുക്കുക എന്നതാണ്. മറ്റൊരു പ്രത്യേകത എന്താണെന്ന് വെച്ചാൽ എൻറെ വീട്ടിൽ നിന്നും ഉച്ചത്തിൽ വിളിച്ചാൽ കേൾക്കുന്ന അത്ര അകലത്തിൽ മാത്രമാണ് ആ പത്രം ഓഫീസ്. അതു വഴി കടന്നുപോയപ്പോൾ കൂകി വിളിക്കാൻ ഒന്നും തോന്നിയില്ലെങ്കിലും ഭാര്യയയെയും മകനെയും കേറി കണ്ടു ഒരു സർപ്രൈസ് കൊടുത്താലോ എന്നൊരു ചിന്ത മനസ്സിലൂടെ കടന്നു പോയി. പക്ഷേ എൻറെ വാഹനത്തിൻറെ എൻജിൻ ശബ്ദം അയൽക്കാർക്ക് ഒരു ബുദ്ധിമുട്ട് ആകുമോ എന്നുള്ള ചിന്ത മനസ്സിലൂടെ കടന്നു പോയതുകൊണ്ട് ആദ്യം മടിച്ചെങ്കിലും പിന്നീട്  എന്തും വരട്ടെയെന്നു കരുതി അങ്ങോട്ട് ഞാൻ വാഹനം തിരിച്ചു.

പക്ഷേ അവിടെ എൻറെ ഡ്രൈവ് വെയിൽ മറ്റൊരു വാഹനം നിർത്തിയിട്ടിരിക്കുന്നു. സാധാരണ വെള്ളിയാഴ്ച ദിവസങ്ങളിൽ അയൽവക്കത്തെ വീടുകളിൽ പാർട്ടി വെക്കുമ്പോൾ  അവർ വാഹനം ഇടാൻ സ്ഥലമില്ലാതെ വരുമ്പോൾ ഡ്രൈവെ ഉപയോഗിക്കുക പതിവാണ്. അതുകൊണ്ട് അതിൽ പ്രത്യേകിച്ച് ഒന്നും തോന്നിയില്ല.

ഞാൻ വീടിൻറെ പ്രധാന വാതിലിന് അരികിലേക്ക് ചെന്നു. പ്രധാന വാതിലിന് അരികിൽ തന്നെയാണ് ഞങ്ങളുടെ ബെഡ്റൂം. അവിടെ രാത്രി രണ്ടുമണിക്ക് കണ്ട വെളിച്ചം എന്നെ ആശ്ചര്യപ്പെടുത്തി. പക്ഷേ എനിക്കായി ഒരു സർപ്രൈസുമായി ഭാര്യ ഇരിക്കുന്ന വിവരം ഞാൻ ചിന്തിച്ചില്ല..

ഞാൻ പതുക്കെ വാതിൽ തുറന്നു അകത്തു കയറി.. മുറിയിൽ വെളിച്ചം ഉള്ളതുകൊണ്ട് ഞാൻ ഭാര്യയെ വിളിച്ചു. അനക്കമൊന്നും ഇല്ലാത്തതിനാൽ ഞാൻ ബെഡ്റൂമിൽ കയറി നോക്കി ആരെയും കണ്ടില്ല.. പക്ഷേ കുളിമുറിയിൽ ആരോ ഉള്ളതായി തോന്നി. കുളിമുറിയുടെ കതകിൽ തട്ടി വിളിച്ചപ്പോൾ  ആരാണ് എന്ന് ചോദിച്ചു. ഞാനാണ് എന്ന് മറുപടി പറഞ്ഞ നിമിഷം അവൾ പറഞ്ഞു അവൾ കുളിക്കുക ആണെന്ന്.. കുളി കഴിഞ്ഞു അവൾ പുറത്തു വന്നു..

 എനിക്കൊരു കട്ടൻ കാപ്പി ഇട്ടു തന്ന ശേഷം അവൾ കിടക്കാൻ എന്നും പറഞ്ഞു ബെഡ് റൂമിലേക്ക് പോയി.. കട്ടൻ കാപ്പി കുടിച്ച ശേഷം  ജോലിക്ക് പോകുന്നതിനു മുമ്പ്  അവളോട് പോകുവാണ് എന്ന് പറയാൻ ഞാൻ തീരുമാനിച്ചു. ബെഡ്റൂം ഇൻറെ വാതിൽ തുറന്ന് ഞാൻ അ ആ കാഴ്ച കണ്ടു ഞങ്ങളുടെ ബെഡ്റൂമിൽ മറ്റൊരാൾ.  സംയമനം പാലിക്കാൻ ഞാൻ തീരുമാനിച്ചു. മനസ്സിൽ നീറ്റലോടെ വാതിൽ പതുക്കെ തുറന്നു ഞാൻ അകത്തു കയറി ചെന്നു.

എന്നെ കണ്ട പാടെ ഭാര്യ കരയാൻ തുടങ്ങിയിരുന്നു.. അവൻ ഓടി കുളിമുറിയിൽ കയറി. പോലീസിനെ വിളിച്ചു വരുത്തിയാലോ എന്ന ചിന്ത എൻറെ മനസ്സിലൂടെ കടന്നു പോയി. പക്ഷേ അതിനുമുമ്പ് മുമ്പ് ആ കള്ള കാമുകനെ ഒന്ന് കാണണ്ടേ.. വാതിലിൽ തട്ടി വിളിച്ചു ഉപദ്രവിക്കില്ല എന്ന് വ്യവസ്ഥയിൽ അവൻ പുറത്തുവന്നു.. 

അപ്പോഴാണ് അവൻറെ മുഖം എനിക്ക് ഓർമ്മ വന്നത് .. എൻറെ ഭാര്യയുടെ കൂടെ ജോലി ചെയ്യുന്ന വ്യക്തി.. അവനും ഉണ്ട് ഒരു കുടുംബം.. ഭാര്യയും രണ്ടു മക്കളുമടങ്ങുന്ന കുടുംബം.. പോലീസിൽ അറിയിക്കരുത് എന്ന് പറഞ്ഞു കൊണ്ട് അവൻ എൻറെ കാലു പിടിച്ചു കരഞ്ഞു.. പൊലീസെത്തി നാട്ടിൽ വിവരം അറിഞ്ഞാൽ അവരുടെ കുടുംബം തകരും എന്ന് അവൻ പറഞ്ഞു.. എൻറെ കുടുംബബന്ധം നീ തകർത്തല്ലോ എന്ന ചോദ്യത്തിന് അവനിൽ നിന്ന് യാതൊരു ഉത്തരവും വന്നില്ല.. 

പക്ഷേ അവൻ പറഞ്ഞു..  ജോലി ചെയ്യുമ്പോൾ ഭർത്താക്കന്മാർ നൈറ്റ് ഡ്യൂട്ടി മാത്രം ചെയ്യുന്ന വ്യക്തി ആണെങ്കിൽ ഭാര്യമാർക്ക് ചിലപ്പോൾ ഇങ്ങനെയൊക്കെ കാമുകന്മാർ ഉണ്ടാവുമെന്ന്.. പുറത്തറിഞ്ഞാൽ എൻറെ കുട്ടികൾക്കുണ്ടാകുന്ന നാണക്കേട് ഓർത്ത് കൈ വെക്കാതെ അവനെ വിട്ടുകളയാൻ ഞാൻ തീരുമാനിച്ചു..

നിനക്ക് എൻറെ വീട്ടിൽ നിന്നും ഇറങ്ങി പോകാമെന്ന് അവനോടും നിനക്ക് വേണമെങ്കിൽ എൻറെ കുട്ടികളുടെ ഒരു നല്ല അമ്മയായി ജീവിക്കാം എന്ന് അവളോട് പറഞ്ഞ ശേഷം തിരികെ ജോലി സ്ഥലത്തേക്ക് പോയി.. പോകുന്ന വഴിയിൽ ഞാൻ ചിന്തിച്ചു എന്താണ് കുഴപ്പം എവിടെയാണ് കുഴപ്പം ഒന്നും തന്നെ മനസ്സിലായില്ല.. ഞാൻ എൻറെ ഭാര്യയെ വേണ്ടതു പോലെ തന്നെ കാണാറുണ്ടായിരുന്നു പക്ഷേ എന്നിട്ടും അവൾ എന്താ ഇങ്ങനെ ആയത്..

നേരം വെളുത്തപ്പോൾ ഞാൻ ജോലികഴിഞ്ഞ് വീട്ടിൽ എത്തി. എന്നെയും കാത്തു അവൾ ബെഡ്റൂമിൽ ഇരിപ്പുണ്ടായിരുന്നു.. 

 ബെഡ്റൂമിൽ.. അങ്ങനെയാണ്.. ഞങ്ങൾക്ക് രാവിലെ ചില കലാപരിപാടികൾ ഒക്കെ ഉണ്ടായിരുന്നു.. ഇന്നുമുതൽ മുന്നോട്ട് ഇനി ഒന്നും വേണ്ട എന്ന് ഞാൻ തീരുമാനിച്ചു .. അതുമാത്രം ഞാൻ ഭാര്യയെ അറിയിച്ചു.. അവൾ അവനോട് ആയി പറഞ്ഞു.. അവിഹിത ബന്ധം കൊണ്ട് എന്ത് സുഖം ആണ് ലഭിക്കുന്നത് എന്ന് അറിയാനുള്ള ഒരു ആഗ്രഹം മൂലം ചെയ്ത് പോയതാണ് എന്ന്..

എന്തു നല്ല ന്യായീകരണം.. പിടിക്കപ്പെടുമ്പോൾ ഇതുപോലെ കുറെയേറെ ന്യായീകരണങ്ങൾ ഏതു പെണ്ണിനും ഉണ്ടാവും.. ഒന്നു കരയാൻ പോലുമാകാതെ മസില് പിടിച്ചു നടക്കുന്ന പുരുഷൻമാരുടെ വേദന ആരും കാണുന്നില്ല.. പഴയ നല്ല കാലത്തെ ഓർത്തുകൊണ്ട് ചായകപ്പ് പിടിച്ചു ഇനിയെന്ത് എന്ന ചിന്തയോടെ ജോകുട്ടൻ ഇരുന്നു.. 

 ( തുടരും.. )

ഇത് ഒരു കഥ മാത്രമാണ്.. ആരുടെയെങ്കിലും ജീവിതവുമായി സാമ്യം തോന്നിയാൽ അത് തികച്ചും യാദൃശ്ചികം മാത്രമാണ്..

Thursday, 5 May 2022

സന്തോഷം..

കവലയിലെ ആൽമരച്ചുവട്ടിൽ അന്തിയുറങ്ങുന്ന വയസനെ എല്ലാവർക്കും ഭയമാണ്.

കാണുന്നവരെയെല്ലാം അയാൾ ശപിക്കും, ചീത്ത വിളിക്കും.

ആ മനുഷ്യനെ കണ്ടാൽ ആ ദിവസം മോശമാകും എന്ന വിശ്വാസം ആളുകൾക്കുണ്ടായിരുന്നു.

ഒരു ദിവസം അയാൾ സന്തോഷവാനായി കാണപ്പെട്ടു.

പിന്നീടുള്ള ദിവസങ്ങളിലും അത് തുടർന്നു.

പലരും അയാളുടെ മുഖം ശ്രദ്ധിക്കാൻ തുടങ്ങി.

ഒരാൾ ചോദിച്ചു : താങ്കൾക്ക് ഈ മാറ്റം സംഭവിച്ചതെങ്ങനെയാണ്?

അയാൾ പറഞ്ഞു : കഴിഞ്ഞദിവസം എനിക്ക് എൺപതു വയസായി.

ഇത്രയും കാലം ഞാൻ എനിക്ക് ലഭിക്കാതെപോയ സന്തോഷം അന്വേഷിച്ചു നടക്കുകയായിരുന്നു.

ലോകത്തിൽ എനിക്ക് മാത്രമേ സന്തോഷമില്ലാതുള്ളൂ എന്നായിരുന്നു എന്റെ ധാരണ.

സന്തോഷം അന്വേഷിക്കുന്നതു ഞാൻ തിരുത്തി.

അതുകൊണ്ട് ഞാൻ ഇപ്പോൾ സന്തോഷവാനാണ്.....

ഇഷ്ടമുള്ളവയുടെ പിന്നാലെ നടക്കുമ്പോഴുള്ള ഏറ്റവും വലിയ പോരായ്മ, കൂടെയുള്ളവയെ തിരിച്ചറിയാതെ പോകുന്നു എന്നതാണ്.

പ്രതീക്ഷിച്ചിട്ടും ലഭിക്കാത്ത കാര്യങ്ങൾ മാത്രമല്ല.

ഉണ്ടായിട്ടും തിരിച്ചറിയാത്ത കാര്യങ്ങൾ കൂടിയാണ് ദുഃഖകാരണം.

ഉള്ള കാര്യങ്ങൾകൊണ്ടു മാത്രം സംതൃപ്തിയടഞ്ഞാൽ പിന്നെ പുതിയതൊന്നും നേടാനുള്ള അമിത ആഗ്രഹം ഉണ്ടാവില്ല...

Sunday, 1 May 2022

ഒരു മാറ്റത്തിൻ്റെ തുടക്കം..

ടാരീയിൽ ഉള്ള വിശ്വാസികൾ വളരെ നാളായി കാത്തിരുന്ന ആ സുദിനം വരവായി.. മെയ്മാസം ഒൻപതാം തീയതി  മുതൽ  എല്ലാ മാസവും ആദ്യത്തെ തിങ്കളാഴ്ച സീറോമലബാർ റൈറ്റ് കുർബാന നടത്തപ്പെടുന്നു. മെയ് മാസം ഒമ്പതാം തീയതിയിലെ കുർബാന വൈകുന്നേരം നാലര മണിക്ക് ആരംഭിക്കുന്നതാണ്..

ക്രിസ്തുവിന്റെ രക്ഷാകര രഹസ്യങ്ങളെ അനുസ്മരിക്കുകയും അവിടുത്തെ ശരീര രക്തങ്ങൾ സജ്ജീവ്വമാകുകയും ചെയ്യുന്ന ബലിപീഠത്തോട് ചേർന്ന് നില്ക്കുമ്പോൾ ആണ് വിശ്വാസ ജീവിതം ധന്യമാകുന്നത് എന്ന് ഓർമിപ്പിച്ചു കൊണ്ട് എല്ലാവരെയും പരിശുദ്ധ  കുർബാനയിലേക്ക് സ്വാഗതം ചെയ്യുന്നു..  

ടാരിയിൽ നിന്നും തൊട്ടടുത്ത പ്രദേശങ്ങളിൽ നിന്നും എത്തിച്ചേരാൻ സാധിക്കുന്ന  അത്രയും വിശ്വാസികൾ എത്താൻ ശ്രമിക്കണമെന്ന് സംഘാടകർ ന്യൂസിൽ ഡയോസിസിന് വേണ്ടിയും  അറിയിച്ചിട്ടുണ്ട്..

 അന്നേദിവസം മൂന്നര മുതൽ താല്പര്യമുള്ളവർക്ക്  കുമ്പസാരിക്കാൻ ഉള്ള സൗകര്യം ഉണ്ടായിരിക്കും എന്ന് അറിയിച്ചിട്ടുണ്ട്..

 കുർബാനയ്ക്കുശേഷം പാരിഷ് ഹാളിൽ വച്ച് അന്നേദിവസം കുർബാന നടത്തുന്ന സാബു അച്ഛനെയും ടീമിനെയും  പരിചയപ്പെടുവാനും  മുൻപോട്ടുള്ള കുർബാനയുടെ കാര്യങ്ങൾ ആലോചിക്കാനും വേണ്ടി ഒരു മീറ്റിംഗ് വയ്ക്കുന്നതാണ് എന്ന് അറിയുന്നു കൂടാതെ
 കുർബാനയിൽ പങ്കെടുക്കുന്ന എല്ലാവരും തന്നെ ആ മീറ്റിംഗിൽ പങ്കെടുക്കണമെന്ന്  അറിയിച്ചിട്ടുണ്ട്..

  ടാരി കൂട്ടായ്മയിലെ പങ്കുവെക്കലിൻ്റെയും  പരസ്പര സ്നേഹത്തിൻ്റെയും മാതൃക വിളിച്ചോതുന്ന ഒരു ചായ സൽക്കാരം മീറ്റിങ്ങിനു ശേഷം ഉണ്ടായിരിക്കുന്നതാണെന്ന് കൂടി അറിയുന്നു..

ഈ ഒരു മാറ്റം ടാരിയിലെ കത്തോലിക്കാ വിശ്വാസികളുടെ വിശ്വാസ ജീവിതത്തിന് ഒരു മുതൽക്കൂട്ട് ആകട്ടെ എന്ന് പ്രാർത്ഥിച്ചുകൊണ്ട്..


Friday, 22 April 2022

അറിവിനെക്കാൾ മൂല്യമുണ്ട് അനുകമ്പയ്‌ക്ക്.

മന്ത്രി  തൻറെ ഉദ്യോഗസ്ഥ വാഹനവ്യൂഹത്തിനൊപ്പം ഗ്രാമീണമേഖലയിലുടെ സാവധാനം സഞ്ചരിക്കുകയായിരുന്നു

പെട്ടെന്ന്.. മരങ്ങളിൽ തൂങ്ങികിടക്കുന്ന പക്ഷികൂടുകൾ അദ്ദേഹത്തിന്റെ ശ്രദ്ധയിൽപ്പെട്ടു.

picture courtesy : pininterest

ഉടൻ വാഹനം നിർത്തി.

 കാലികളെ മെയ്ക്കുന്ന കുട്ടിയോട് അദ്ദേഹം ചോദിച്ചു :എനിക്ക് ആ പക്ഷിക്കൂടുകളിൽ ഒരെണ്ണം തരാമോ?

അവൻ സമ്മതിച്ചില്ല. അദ്ദേഹം അവനു പണം നൽകണമെന്ന് പറഞ്ഞു.,
എന്നിട്ടും അവൻ തയാറായില്ല.

സുരക്ഷ ഉദ്യോഗസ്ഥൻ അവനോടു കാരണം തിരക്കി.

അവൻ പറഞ്ഞു: ആ കൂടുകൾക്കുള്ളിലെ അമ്മക്കിളി തീറ്റ തേടി പോയിരിക്കുകയാകും.
അതിനുള്ളിൽ കുഞ്ഞുങ്ങളോ മുട്ടകളോ കണ്ടേക്കാം..
അമ്മക്കിളി തിരിച്ചുവരുമ്പോൾ അവയെ കാണാതെ കരഞ്ഞു നടക്കും.

ആ നിലവിളി കേൾക്കാൻ എനിക്കു കഴിയില്ല...



അറിവിനെക്കാൾ മൂല്യമുണ്ട് അനുകമ്പയ്‌ക്ക്.

അറിവുള്ളവരെല്ലാം ശ്രദ്ധിക്കപ്പെട്ടേക്കാം, ആദരവു നേടിയെക്കാം....

പക്ഷെ.. അലിവുള്ളവരാണ് ആളുകളുടെ ഹൃദയത്തിൽ ഇടംപിടിക്കുക...

Saturday, 9 April 2022

ചില പ്രണയങ്ങൾ അങ്ങനെ ആണ്

ചില പ്രണയങ്ങൾ അങ്ങനെ ആണ്


മനസ്സിന്റെ അടിത്തട്ടിൽ ഒളിച്ചു വെക്കാൻ മാത്രം കഴിയുന്ന പ്രണയം....

ഉറക്കം നഷ്ടപെടുന്ന രാത്രികളിൽ കണ്ണുകൾ തുറന്ന്..പറയാൻ മടിച്ച പ്രണയത്തെ പതിയെ തഴുകി ഉണർത്തി ചെറിയൊരു പുഞ്ചിരിയോടെ...

കളിച്ചും ചിരിച്ചും കൂടെ കൂടിയ കൂട്ടുകാരിയോട് തോന്നിയ ഇഷ്ടം

അവളുടെ ചിരികളിലൂടെ,ശബ്ദത്തിലൂടെ

മനസ്സിലേക്ക് താനേ വേരിട്ട പ്രണയം

അവളാണ് ഇനി തന്റെ ലോകം അവളാണ് ഇനി തന്റെ സന്തോഷം എന്ന് സ്വപ്നം കാണിച്ച പ്രണയം

പക്ഷെ അതിനൊക്കെ അപ്പുറം തന്റെ ഇഷ്ടം തുറന്നു പറഞ്ഞാൽ അവളെ എന്നുന്നേക്കും ആയിട്ട് നഷ്ടം ആകും എന്ന പേടി...

കൂട്ടുകാരിയെ നഷ്ടം ആവാതിരിക്കാൻ

മനസ്സിന്റെ അടിത്തട്ടിൽ തന്നെ തടവറയിൽ ആക്കി തന്റെ പ്രണയിനിയെ....

കാലങ്ങൾക്കിപ്പുറം ഇന്നും ആ പ്രണയം കളങ്കം വരാതെ കാത്ത് സൂക്ഷിക്കുന്ന

ഒരുപാട് മനസ്സുകൾ.... ഇപ്പോഴും നമ്മൾക്കിടയിൽ ഉണ്ട്.....

Tuesday, 8 March 2022

ടെസ്റ്റോസ്റ്റിറോൺ..(testosteron)



 ആൻഡ്രോജനുകൾ അഥവാ പുരുഷ ഹോർമോണുകളിൽ ഏറ്റവുമധികം ഉത്പാദിക്കപ്പെടുന്നത് ടെസ്റ്റോസ്റ്റിറോൺ ആണ്. 
പുരുഷന്മാരിൽ ഏറെ പ്രവർത്തനക്ഷമമായ ഈ ഹോർമോണിന്റെ പ്രധാന ഉറവിടം വൃഷണമാണ്. ശുക്ലജനക നാളികകൾക്കിടയിലുള്ള അന്തരാള കോശങ്ങളാണ് ഈ ഹോർമോണുകൾ സ്രവിക്കുന്നത്. സ്ത്രീകളിലും ചെറിയ അളവിൽ ഈ ഹോർമോൺ ഉത്പാദിപ്പിക്കപ്പെടുന്നുണ്ട്. ടെസ്റ്റോസ്റ്റിറോൺ ഉത്പാദനം അന്തരാള കോശ ഉത്തേജക ഹോർമോൺ എന്ന പിറ്റ്യൂട്ടറി ഹോർമോൺ ആണ് നിയന്ത്രിക്കുന്നത്. അസറ്റിക് അമ്ളവും മറ്റു ലഘു തന്മാത്രകളും ചേർന്ന് കോളസ്റ്റിറോളും അതിൽനിന്ന് ടെസ്റ്റോസ്റ്റിറോണും വൃഷണത്തിൽ ഉത്പാദിക്കപ്പെടുന്നു. 19 കാർബൺ അണുക്കളടങ്ങുന്ന ഒരു സ്റ്റിറോയിഡാണ് ടെസ്റ്റോസ്റ്റിറോൺ.

നിർമ്മാണം

ടെസ്റ്റോസ്റ്റിറോൺ ഉത്പാദനത്തിന് ആവശ്യമായ എൻസൈം ഭ്രൂണാവസ്ഥയിൽ തന്നെ കാണപ്പെടുന്നു. ഗർഭാവസ്ഥയിൽ 7-നും 12-നും ഇടയ്ക്കുള്ള ആഴ്ചകളിൽ, ലിംഗവ്യത്യാസമില്ലാത്ത ഭ്രൂണത്തിനെ ഇത് ആൺ ശിശുവായി മാറ്റുന്നു. ഈ ഹോർമോണിന്റെ പ്രവർത്തനഫലമായി ആൺ ശിശുവിൽ പുരുഷാവയവങ്ങൾ വളരുന്നു. ജനനത്തിന് തൊട്ടു മുമ്പോ പിമ്പോ ആയി അന്തരാളകോശങ്ങൾ ചുരുങ്ങുന്നു. പിന്നീട് കൗമാരദശയിലാണ് ഈ കോശങ്ങൾ വീണ്ടും വളർച്ച പ്രാപിക്കുന്നത്. ശൈശവാവസ്ഥയിൽതന്നെ രക്തത്തിൽ പുരുഷ ഹോർമോണുകളായ ആൻഡ്രോജനുകൾ കാണാറുണ്ടെങ്കിലും വൃഷണ സ്രാവം യൗവനാരംഭത്തിലാണ് ഉണ്ടാവുന്നത്. പ്രാരംഭ ദശയിലെ വൃഷണസ്രാവം പ്രായപൂർത്തിയായവരുടേതിൽ നിന്ന് വ്യത്യസ്തമാണ്. ടെസ്റ്റോസ്റ്റിറോണിനെക്കാൾ ആൻഡ്രോസ്റ്റിനോഡൈയോൺ ആണ് ആദ്യം കൂടുതലായി ഉത്പാദിപ്പിക്കപ്പെടുന്നത്. വളർച്ചയെ സഹായിക്കുന്ന ഒരു ഹോർമോണാണിത്. കൗമാരപ്രായക്കാരിലാണ് ഇത് കൂടുതലായി കാണപ്പെടുന്നത്. പതിവായി വ്യായാമം ചെയ്യുന്നവരിൽ ഈ ഹോർമോണിന്റെ ഉത്പാദനം നല്ല രീതിയിൽ മുന്നോട്ട് പോകാറുണ്ട്. എന്നാൽ മധ്യവയസിനോട് അടുക്കുംതോറും ഇതിന്റെ ഉത്പാദനം കുറയുന്നതായി കാണപ്പെടുന്നു. തന്മൂലം ചിലരിൽ ക്ഷീണം, എല്ലുകൾക്ക് ബലക്കുറവ്, പേശീ നഷ്ടം, ലൈംഗിക താൽപര്യക്കുറവ് എന്നിവ അനുഭവപ്പെടാം.

ഉപയോഗം

ആഹാരത്തിലെ നൈട്രജൻ ശരീരത്തിനുള്ളിൽ നിലനിർത്തി പേശികളിലെ മാംസ്യമാക്കി മാറ്റാൻ ടെസ്റ്റോസ്റ്റിറോൺ സഹായകമാണ്. പുരുഷന്മാരുടെ വർധിച്ച പേശിബലത്തിന് നിദാനം ഇതാണ്. യൗവനാരാംഭത്തോടെ ശിശ്നം, വൃഷണസഞ്ചി, പുരുഷ ഉപഗ്രന്ഥികളായ ശയാനം, ശുക്ലാശയം എന്നിവയുടെ വളർച്ചയ്ക്കും വികാസത്തിനും കാരണം ടെസ്റ്റോസ്റ്റിറോൺ ആണ്. ശരീരത്തിലെ രോമവളർച്ച, വിശേഷിച്ചു ഗുഹ്യഭാഗം, കക്ഷം, മുഖം തുടങ്ങിയ ഭാഗങ്ങളിൽ; കൂടാതെ ശബ്ദം എന്നീ പുരുഷ ലക്ഷണങ്ങളും ടെസ്റ്റോസ്റ്റിറോണിന്റെ പ്രവർത്തനം മൂലമാണുണ്ടാകുന്നത്. ശുക്ലാണു ഉത്പാദനത്തിന് ആവശ്യമായ വിധത്തിൽ വൃഷണസഞ്ചിയുടെ താപം നിയന്ത്രിക്കുന്നതും ഈ ഹോർമോണാണ്. പുരുഷ ഉപഗ്രന്ഥികളിൽ വച്ച് ശുക്ല ഘടകങ്ങളായ ഫ്രക്ടോസ്, സിട്രിക് അമ്ലം എന്നിവ സംശ്ലേഷണം ചെയ്യുന്നത് ടെസ്റ്റോസ്റ്റിറോണിന്റെ പ്രവർത്തനഫലമായാണ്. വൃഷണച്ഛേദം മൂലം ശയാനം, ശുക്ളാശയം എന്നീ ഉപഗ്രന്ഥികളുടെ ശക്തി നശിക്കുന്നതിനുള്ള കാരണം ഇതാണ്. ശുക്ലാണു ഉത്പാദനത്തിന് ടെസ്റ്റോസ്റ്റിറോൺ കൂടിയേ കഴിയൂ. ലൈംഗികതയിലും ഇതിന്‌ പങ്കുണ്ട്, പ്രത്യേകിച്ച് ലൈംഗികതാല്പര്യം, ലിംഗോദ്ധാരണം എന്നിവയ്ക്ക്. പുരുഷന്മാരിൽ നല്ല മാനസികാവസ്ഥ, ഊർജസ്വലത എന്നിവ ഉണ്ടാക്കുന്നതിലും ഇത് പ്രധാന പങ്കുവഹിക്കുന്നു. വർധിച്ച അളവിൽ ടെസ്റ്റോസ്റ്റിറോൺ ഉണ്ടാവുകയാണെങ്കിൽ പിറ്റ്യൂട്ടറി ഗോണാഡോട്രോഫിൻ ഹോർമോണുകളുടെ ഉത്പാദനം തടസ്സപ്പെടാനും അതുവഴി ശുക്ലാണു ഉത്പാദനം നിലയ്ക്കാനും ഇടയുണ്ട്.

Sunday, 13 February 2022

ലൈംഗികബന്ധം.. ( sexuality )

ജീവിവർഗങ്ങളിൽ സ്വാഭാവികമായി കാണപ്പെടുന്ന അടിസ്ഥാനപരമായ ഒരു ജൈവീക ചോദനയാണ് ലൈംഗികത അഥവാ ലൈംഗികത്വം . സാമൂഹികവും ജനതികപരവും മാനസികവുമായ മറ്റനേകം ഘടകങ്ങളുമായും ഇത് ബന്ധപ്പെട്ടിരിക്കുന്നു. ജെൻഡറുമായി ഇത് വളരെധികം ചേർന്ന് നിൽക്കുന്നു. ചുരുക്കത്തിൽ ഒന്നിലേറെ ഘടകങ്ങളുടെ കൂട്ടായ്മയും അതിൽ നിന്നും ഉയിർത്തുവരുന്ന വികാരങ്ങളും കൂടിച്ചേർന്നു സൃഷ്ടിക്കുന്ന ജൈവീകമായ വികാരമാണ് ലൈംഗികത. ജെൻഡർ വ്യക്തിത്വം, മറ്റൊരാളോട് തോന്നുന്ന ആകർഷണം, അതിൽ നിന്നും ഒരാളുടെ മനസ്സിലുണ്ടാകുന്ന ചോദനകൾ (സ്നേഹം), ഈ സ്നേഹം പ്രകടിപ്പിക്കുന്ന രീതി (ശൃംഗാരം, സ്പർശനം), ഏറ്റവും ഒടുവിലായി സ്നേഹത്തിന്റെ ബഹിസ്‌ഭുരണമായി ലൈംഗികബന്ധം നടക്കുന്നു.


 ജീവികളിലെ പ്രത്യുദ്പാദനരീതികളും ആസ്വാദനവുമായി ബന്ധപ്പെട്ട ഒന്നാണ് ലൈംഗികബന്ധം, മൈഥുനം, സംഭോഗം അഥവാ ഇണചേരൽ (Sexual Intercourse, Coitus). ഇതുവഴി ജീവിവർഗ്ഗങ്ങളിലെ ജനതിക ഘടകങ്ങൾ പുതിയ തലമുറയിലേക്ക് പകർന്നു കൊടുക്കാൻ സാധിക്കുന്നു. വ്യത്യസ്ത ജനതിക പാരമ്പര്യമുള്ളവർ തമ്മിലുള്ള ഇണചേരൽ കൂടുതൽ മെച്ചപ്പെട്ട ഒരു തലമുറയുടെ ഉത്പാദനത്തിന് കാരണമാകുന്നു. ഇതാണ് മിശ്രവിവാഹിതരുടെ മക്കളിൽ പാരമ്പര്യരോഗങ്ങൾ കുറഞ്ഞു വരാൻ കാരണം.

പ്രത്യുത്പാദനത്തിന് വേണ്ടി മാത്രമല്ല സന്തോഷത്തിനും സ്നേഹം പ്രകടിപ്പിക്കാനും ആസ്വാദനത്തിനും കൂടിയാണ് മനുഷ്യർ ഏറിയപങ്കും ലൈംഗികബന്ധത്തിൽ ഏർപ്പെടാറുള്ളത്. എൻഡോർഫിൻസ്, ഓക്‌സിടോസിൻ മുതലായ ഹോർമോണുകളുടെ ഉത്പാദനം സന്തോഷത്തിന് കാരണമാകുന്നു. ഇംഗ്ലീഷിൽ ഇണചേരുക എന്ന വാക്കിന് 'സെക്ഷ്വൽ ഇന്റർകോഴ്സ്' എന്നതിന് പകരം "ലവ് മേക്കിങ്" എന്നും പറയാറുണ്ട് (Love making). 'നോ ലവ് നോ സെക്സ്, നോ സെക്സ് നോ ലവ്' തുടങ്ങിയ ഇംഗ്ലീഷ് വാക്യങ്ങൾ കൊണ്ട് ഉദ്ദേശിക്കുന്നതും ഇതുതന്നെ. സ്നേഹം പ്രകടിക്കുന്ന കല എന്നൊക്കെ ഇതിനെ വിശേഷിപ്പിക്കാറുണ്ട്. മറ്റ് ജൈവീക ചോദനകളിൽ നിന്നും ലൈംഗികബന്ധത്തിനെ വ്യത്യസ്തമാക്കുന്നത് അതിലൂടെ ലഭിക്കുന്ന ആനന്ദം അഥവാ സുഖകരമായ അനുഭൂതി തന്നെയാണ്. ഭൗതികമായി പറഞ്ഞാൽ ഇണകളുടെ ലൈംഗികാവയവങ്ങൾ തമ്മിലുള്ള കൂടിച്ചേരലാണ് (ലിംഗയോനി സമ്പർക്കവും തുടർന്നുള്ള ചലനങ്ങളും ചിലപ്പോൾ സ്ഖലനവും) വേഴ്ച എന്നിരിക്കിലും ലൈംഗികതക്ക് ശാരീരികബന്ധം എന്നതിലുപരിയായി പല തലങ്ങളുമുണ്ട്. "മനുഷ്യൻ ഭൂകമ്പങ്ങളെ അതിജീവിച്ചേക്കാം; മഹാമാരികളെയും രോഗപീഡകളെയും ദുരന്തങ്ങളെയും ആത്മദുഃഖങ്ങളെയും അതിജീവിച്ചേക്കാം; പക്ഷേ കിടപ്പറയിലെ ദുരന്തംപോലെ അവനെ ദഹിപ്പിക്കുന്ന മറ്റൊന്നില്ല.” ലിയോ ടോൾസ്റ്റോയിയുടെ ഈ വാക്കുകൾ ഇതിന്റെ പ്രാധാന്യം വെളിവാക്കാൻ ഉപയോഗിക്കാറുണ്ട്. ലൈംഗികതയെ ഒരു പാപമായി കാണുന്ന സമൂഹങ്ങൾ ധാരാളമുണ്ട്.

വാത്സ്യായന മഹർഷി രചിച്ച കാമസൂത്രം, അനംഗരംഗ തുടങ്ങിയ പൗരാണിക ഭാരതീയ ഗ്രന്ഥങ്ങളിൽ രതിയെപ്പറ്റി സമഗ്രമായി പ്രതിപാദിച്ചിട്ടുണ്ട്. കിൻസി, സിഗ്മണ്ട് ഫ്രോയിഡ് തുടങ്ങിയവരുടെ സംഭാവനകൾ ഈ മേഖലയെ ഏറെ വികസിപ്പിച്ചു. വില്യം മാസ്റ്റേഴ്സ്, വിർജിനിയ ജോൺസൻ എന്നിവർ നടത്തിയ ശാസ്ത്രീയ ഗവേഷണ പഠനങ്ങൾ ഈ മേഖലയിൽ കൂടുതൽ മൂല്യവത്തായ സംഭാവനകൾ നൽകിയിട്ടുണ്ട്. മനുഷ്യരിലെ ലൈംഗിക പ്രതികരണങ്ങൾ, ലൈംഗിക പ്രശ്നങ്ങൾ തുടങ്ങിയവയെ പറ്റിയുള്ള ഇവരുടെ ഗ്രന്ഥങ്ങൾ അന്താരാഷ്ട്ര ശ്രദ്ധ പിടിച്ചു പറ്റുകയുണ്ടായി. ഹ്യൂമൻ സെക്ഷ്വൽ റെസ്പോൺസ് (Human Sexual Response), ഹ്യൂമൻ സെക്ഷ്വൽ ഇനാടിക്വസി (Human Sexual Inadequacy) എന്നിവ ഇവരുടെ ക്ലാസ്സിക്‌ ഗ്രന്ഥങ്ങളാണ്. ഇവ മുപ്പതിൽ അധികം ഭാഷയിലേക്ക് വിവർത്തനം ചെയ്യുകയുണ്ടായി. കൂടാതെ ടെക്സ്റ്റ്ബുക്ക് ഓഫ് സെക്ഷ്വൽ മെഡിസിൻ (Textbook of Sexual Medicine), സെക്സ് ആൻഡ് ഹ്യൂമൻ ലവിങ് (Sex and Human Loving) തുടങ്ങിയവ ആധുനിക വൈദ്യശാസ്ത്രം ഉപയോഗപ്പെടുത്തി വരുന്നു.

ലൈംഗികബന്ധമെന്ന പദം എതിർലിംഗാനുരാഗികൾ തമ്മിലും (Heterosexual) ലിംഗ-ലൈംഗിക ന്യൂനപക്ഷങ്ങൾക്ക് (LGBTIAQ) ഇടയിലുമുള്ള കാമതയെ സൂചിപ്പിക്കാനായി ഉപയോഗിക്കാറുണ്ട്. ചെറിയ ഒരു സ്പർശനം പോലും പലർക്കും സുഖാനുഭൂതി നൽകുന്നു. നാഡീ ഞരമ്പുകൾ കൂടുതലുള്ള ലൈംഗികാവയവങ്ങളിലെ സ്പർശനം കൂടുതൽ ആനന്ദം നൽകുന്നു. ജീനുകളും, തലച്ചോറും, നാഡീവ്യവസ്ഥയും, ഹോർമോണുകളും ഇതിൽ മുഖ്യപങ്ക് വഹിക്കുന്നു.

Monday, 10 January 2022

OET കീറാമുട്ടിയല്ല..

നഴ്‌സിംഗ് രംഗത്ത് യുറോപ്പിൻ രാജ്യങ്ങൾ ജോലിക്കായി തിരഞ്ഞെടുക്കുന്ന നഴ്‌സുമാരുടെ പ്രധാന യോഗ്യത പരീക്ഷയാണ് OET. 


നഴ്സുമാർക്കിടയിലെ കീറമുട്ടി ആയിട്ടാണ് ഈ പരീക്ഷയെ കാണുന്നത്. അതിന് കാരണം തന്നെ സുഹൃത്തുക്കൾ ആരെങ്കിലും വർഷങ്ങൾ OET പഠിച്ചിട്ടും, ഇതുവരെ ജോലി ചെയ്ത് സമ്പാദിച്ച പണമെല്ലാം OET കോഴ്സിനായി നിരവധി അക്കാദമികളിൽ ചെലവഴിച്ചിട്ടും തുടർച്ചയായി നേരിടുന്ന പരാജയം തന്നെ.... എന്നാൽ OET കോഴ്സ് പാസായി ഇന്ന് യൂറോപ്പിൻ രാജ്യങ്ങളിൽ ജോലി നേടി നല്ല നിലയിൽ എത്തിയ നിരവധി നഴ്സുമാരുമുണ്ട്. 

OET എന്ന പരീക്ഷയെ ശരിക്കും മനസിലാക്കിയാൽ ഒരു കാര്യം വളരെ വ്യകതമാകും. ഇത്‌ നൂറു ശതമാനവും നഴ്‌സുമാരുടെ ഇംഗ്ലീഷ് അറിവ് അളക്കൽ ആണെങ്കിലും അത് വഴി നഴ്സുമാർക്ക് വിശാലമായ ഒരു ജോലിയും ജീവിതവും ഒരുക്കി കൊടുക്കൽ കൂടിയാണ്. കൂടുതൽ പരാജയം നേരിട്ടിരുന്ന IELTS പരീക്ഷകളിൽ നഴ്‌സുമാരുടെ പ്രതീക്ഷ നക്ഷ്ട്ടമായപ്പോൾ അവർക്കു സ്വപ്നതുല്ല്യമായ ഒരു ജീവിതം OET നൽകി.

 ഇപ്പോൾ യുകെ അടക്കമുള്ള രാജ്യങ്ങളിൽ രജിസ്‌ട്രേഷൻ അപേക്ഷകളിൽ നൂറിൽ 73ശതമാനം നഴ്സുമാരും OET എക്സാം ആണ് വിജയിച്ചിരിക്കുന്നത്. 
 
നിലവിൽ വിവിധ രാജ്യങ്ങളിലേക്ക് നഴ്സുമാർക്ക് OET യുടെ സ്കോർ എങ്ങനെ ക്ലബ്ബ്‌ ചെയ്യാമെന്നാണ് നമ്മൾ ഇവിടെ പരിശോധിക്കുന്നത്. 

ഓസ്ട്രേലിയ :

ഓസ്ട്രേലിയയിലേക്ക് പോകുന്നതിനായി OET എല്ലാ മോഡ്യൂളിലും B സ്കോർ കരസ്ഥമാക്കേണ്ടതാണ്. ആറു മാസത്തിനുള്ളിൽ ഉള്ള രണ്ടു പരീക്ഷയുടെ സ്കോർ ക്ലബ്‌ ചെയ്യാവുന്നതാണ്. എന്നാൽ ക്ലബ്ബിങ് ചെയ്യുന്ന സ്കോർ കാർഡിൽ എല്ലാമോഡ്യൂളിലും C യിൽ കുറയുവാനും പാടില്ല. 

യുകെ 

യുകെയിലേക്ക് പോകുന്നതിനായി OETയുടെ റൈറ്റിംഗ് C+ ഉം ബാക്കി എല്ലാ മോഡ്യൂളിലും B സ്കോർഉം കരസ്ഥമാക്കേണ്ടതാണ്. ഇവിടെയും ആറു മാസത്തിനുള്ളിൽ ഉള്ള രണ്ടു പരീക്ഷയുടെ സ്കോർ ക്ലബ്‌ ചെയ്യാവുന്നതാണ്. എന്നാൽ ക്ലബ്ബിങ് ചെയ്യുന്ന സ്കോർ കാർഡിൽ എല്ലാമോഡ്യൂളിലും C+ൽ കുറയുവാൻ പാടില്ല. 

ന്യൂസിലാൻഡ്

ന്യൂസിലാൻഡിലേക്ക് അപേക്ഷിക്കുന്നതിനായി വളരെ മൃദുസമീപനമാണ് OET ക്ലിബ്ബിങ്ങിൽ സ്വീകരിച്ചിരിക്കുന്നത്. അവിടേക്കും എല്ലാം മോഡ്യൂളിലും B സ്കോർ കരസ്ഥമാക്കേണ്ടതാണ്. എന്നാൽ ഒരു വർഷത്തിനിടയിൽ നാല് സിറ്റിംഗ് വരെയുള്ള സ്കോർ കാർഡ് ക്ലബ്‌ ചെയ്യാവുന്നതാണ്. എന്നാൽ ക്ലബ്ബിങ് ചെയ്യുന്ന സ്കോർ കാർഡിൽ എല്ലാമോഡ്യൂളിലും C യിൽ കുറയുവാനും പാടില്ല. 

അയർലണ്ട് 

അയർലണ്ടിലേക്ക് അപേക്ഷിക്കുന്നതിനായി OET യുടെ എന്തെങ്കിലും മൂന്നു മോഡ്യൂലുകളിൽ B സ്കോർ കരസ്ഥമാക്കുകയും ഒന്നിൽ C+ നേടുകയും വേണം. എന്നാൽ നിശ്ചിത മോഡ്യൂളിൽ തന്നെ B വേണമെന്നില്ല. എങ്കിലും ക്ലബ്ബിങ് സ്കോർ അനുവദിക്കുന്നതല്ല.

Saturday, 8 January 2022

ബ്രിട്ടനിലെ എൻഎച്ച്എസ് ക്രൂരതകൾ..

18 വര്‍ഷമായി ജോലി ചെയ്യുന്ന ആശുപത്രിയില്‍ നിന്നും ജോലിസമയത്ത് കഴുത്തില്‍ കുരിശുമാല ധരിച്ചു എന്ന കുറ്റത്തിന് നഴ്‌സിനെ പിരിച്ചുവിട്ട നടപടി നിയമവിരുദ്ധമാണെന്ന്  എംപ്ലോയ്‌മെന്റ് ട്രിബ്യുണല്‍ വിധിച്ചു. 

ക്രോയ്‌ഡോണ്‍ യൂണിവേഴ്‌സിറ്റി ആശുപത്രിയിലെ മേലധികാരികള്‍ തനിക്കെതിരെ അപവാദങ്ങള്‍വരെ പറഞ്ഞു പരത്തിയതായി എന്‍ എച്ച് എസ് തീയറ്റര്‍ പ്രാക്ടീഷണര്‍ മേരി ഒനുഹ കോടതിയില്‍ ബോധിപ്പിച്ചു. കഴുത്തില്‍ തൂക്കിയ ഒരു ചെറിയ കുരിശു നീക്കുന്നതിനായിട്ടായിരുന്നു അപവാദ പ്രചരണം ഉള്‍പ്പടെയുള്ള തന്ത്രങ്ങള്‍ എന്നും അവര്‍ ബോധിപ്പിച്ചു.



ആരോഗ്യപരവും സുരക്ഷാപരവുമായ കാരനങ്ങളാലാണ് കുരിശ് ധരിക്കുന്നതില്‍ നിന്നും വിലക്കിയതെന്ന് ആശുപത്രി അധികൃതര്‍ ട്രിബ്യുണലിനെ ധരിപ്പിച്ചു. എന്നാല്‍ മറ്റ് പല ജീവനക്കാരും സമാനമായ പല കാര്യങ്ങളും വസ്ത്രത്തോടൊപ്പവും ആഭരണമായിട്ടും അണിയുന്നതിനാല്‍ ഈ വാദത്തിന് പ്രസക്തിയില്ലെന്നായിരുന്നു കോടതിയുടെ നിരീക്ഷണം. അധികൃതര്‍ മനഃപ്പൂര്‍വ്വം ശത്രുതയുടേയും അവഹേളനത്തിന്റെയും അന്തരീക്ഷം സൃഷ്ടിച്ചതിനാല്‍ അവര്‍ ജോലി ഉപേക്ഷിച്ചുപോകാന്‍ നിര്‍ബന്ധിതയാവുകയായിരുന്നു എന്നും ട്രിബ്യുണല്‍ കണ്ടെത്തി.

ഇതിനെ തുടര്‍ന്ന് ആശുപത്രി അധികൃതര്‍ മേരി ഒനുഹയോട് ഖേദം പ്രകടിപ്പിക്കുകയും ഈ കാര്യം ഉയര്‍ന്നുവന്നതിനു ശേഷം തങ്ങളുടെ യൂണിഫോം നയത്തിലും ഡ്രസ്സ്‌കോഡിലും മാറ്റങ്ങള്‍ വരുത്തിയതായും അറിയിച്ചു. കഴിഞ്ഞ 18 വര്‍ഷമായി ഈ ആശുപത്രിയില്‍ ജോലി ചെയ്യുന്ന മേരി ഒനുഹ തന്റെ കടുത്ത കത്തോലിക്ക വിശ്വാസത്തിന്റെ ഭാഗമായി കഴിഞ്ഞ 40 വര്‍ഷങ്ങളായി ഈ കുരിശുമാല ധരിക്കുന്നുണ്ട്. എന്നാല്‍, 2015 മുതല്‍ക്കാണ് അന്നത്തെ മാനേജ്‌മെന്റ് ഈ ആഭരണം ധരിക്കുന്നത് വിലക്കിയിരിക്കുന്നതെന്നും അവര്‍ ട്രിബ്യുണലില്‍ പറഞ്ഞു.

ഇത് തന്റെ വിശ്വാസത്തിനു മേലുള്ള കടന്നുകയറ്റമാണെന്നായിരുന്നു അവര്‍ ട്രിബ്യുണലില്‍ വാദിച്ചത്. ദിവസവും നാലുനേരം നിസ്‌കാരത്തിന് പോകുന്ന ഇസ്ലാമത വിശ്വാസികള്‍ ആശുപത്രിയില്‍ ജോലി ചെയ്യുന്നുണ്ടെന്നും അവരെ ആരും തടയുന്നില്ലെന്നും അവര്‍ ചൂണ്ടിക്കാട്ടി.

 ഇസ്ലാമത വിശ്വാസികളായ സ്ത്രീകള്‍ശിരോവസ്ത്രം ധരിച്ച് എത്താറുണ്ട്, ഹിന്ദുമത വിശ്വാസികളായവര്‍ കൈകളില്‍ ചുവന്ന ചരട് ധരിച്ച് എത്താറുണ്ട് അവരെയൊന്നും വിലക്കുന്നില്ല എന്നും മേരി ഒനുഹ ചൂണ്ടിക്കാട്ടി. നൈജീരിയയില്‍ ജനിച്ച കത്തോലിക്ക വിശ്വാസിയായ തനിക്ക് തന്റെ വിശ്വാസം പ്രകടിപ്പിക്കാനുള്ള ഉപാധിയാണ് ഈ ചെറിയ കുരിശുമാല എന്നും അവര്‍ പറഞ്ഞു.

ഇത് സുരഷാ വീഴ്ച്ചയുണ്ടാക്കുമെന്ന് തെളിയിക്കാന്‍ ആശുപത്രി അധികൃതര്‍ ഒരുപാട് ശ്രമിച്ചുവെന്നും തന്നോട് നിരവധി തവണ അത് അഴിച്ചുവെയ്ക്കാന്‍ ആവശ്യപ്പെട്ടുവെന്നും മേരി പറയുന്നു. എന്നിട്ടും അനുസരിക്കാത്തതിനാല്‍ അവരെ നഴ്‌സിംഗ് ഡ്യുട്ടിയില്‍ നിന്നും തരം താഴ്ത്തി റിസപ്ഷണിസ്റ്റാക്കി. ഈ അപമാനം സഹിച്ചും ജോലിയില്‍ തുടര്‍ന്നപ്പോള്‍ അവഹേളനവും സമ്മര്‍ദ്ധവും അധികൃതര്‍ വര്‍ദ്ധിപ്പിച്ചു. ഇതേ തുടര്‍ന്ന് 2020-ല്‍ ഇവര്‍ക്ക് രാജിവെച്ച് ഒഴിയേണ്ടതായി വന്നു.

തീയറ്ററിലെ സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കുകയും അതുപോലെ കൈകള്‍ കഴുകി വൃത്തിയാക്കുകയും ചെയ്യുന്ന ഒരു നഴ്‌സിന്റെ മാലയില്‍ നിന്നും അണുബാധയുണ്ടാകുമെന്ന് വിശ്വസിക്കാനാവില്ലെന്ന് ട്രിബ്യുണല്‍ വിലയിരുത്തി. മാത്രമല്ല, സുരക്ഷാ വസ്ത്രങ്ങള്‍ അണിഞ്ഞാണ് അവര്‍ ജോലി ചെയ്യുന്നത്. സമാനമായ രീതിയില്‍ മറ്റു മതവിശ്വാസികളും വസ്ത്രങ്ങളും ആഭരണങ്ങളും ഉപയോഗിക്കുന്നുണ്ട് അതിനൊന്നും കുഴപ്പമില്ലേയെന്നും ട്രിബ്യുണല്‍ ചോദിച്ചു.

തുടര്‍ന്ന് മേരി ഒനുഹയോട് ഖേദം പ്രകടിപ്പിച്ച ആശുപത്രി അധികൃതര്‍ അവര്‍ ഉയര്‍ത്തിയ പ്രശ്‌നം തങ്ങളുടെ കണ്ണ് തുറപ്പിച്ചു എന്നും ജീവനക്കാരുടേ വിശ്വാസങ്ങളെ ഉള്‍ക്കൊള്ളുന്ന തരത്തില്‍ യൂണിഫോം നയത്തില്‍ മാറ്റം വരുത്തിയിട്ടുണ്ടെന്നും ട്രിബ്യുണലിനെ അറിയിച്ചു.