മറ്റൊന്നും കൊണ്ടല്ല, പ്രസവിച്ച ഇരട്ട ക്കുഞ്ഞുങ്ങളുടെ അച്ഛന്മാർ രണ്ടുപേരാണെന്ന് ഡി.എന്‍.എ പരിശോധനയില്‍ കണ്ടെത്തി. ബ്രസീലിലെ മിനെറിയോസിലാണ് ഈ അത്യ പൂർവ സംഭവം ഉണ്ടായത്.19കാരിയാണ് ഈ അപൂർവ കുഞ്ഞുങ്ങളുടെ അമ്മ.
ഗർഭത്തിനു മുൻപ് ഒന്നിലേറെ പേരുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടിരുന്നതിനാൽ കുഞ്ഞുങ്ങൾ ആരുടേതാണെന്ന് തിരിച്ചറിയാനാണ് അമ്മ ഡി.എൻ.എ പരിശോധന ആവശ്യപ്പെട്ടത്.
കുട്ടികളുടെ അച്ഛനാകുമെന്ന് കരുതിയ ഒരാളുടെ ഡി.എൻ.എ സാംപിൾ ശേഖരിച്ചാണ് ആദ്യ പരിശോധന നടത്തിയത്. എന്നാൽ, കുട്ടികളിൽ ഒരാളുമായി മാത്രമാണ് ഡി.എൻ.എ സാംപിൾ ഒത്തുപോയത്. വീണ്ടും പരിശോധന നടത്തിയെങ്കിലും ഇതു തന്നെയായിരുന്നു ഫലം.പിന്നീടാണ് ഇതേ ദിവസം മറ്റൊരാളുമായി ലൈംഗികബന്ധത്തിൽ ഏർപ്പെട്ടത് ഓർത്തെ ടുത്തത്. തുടർന്ന് ഇയാളുടെ ഡി.എൻ.എ സാംപിളെടുത്ത് പരിശോധിച്ചപ്പോൾ രണ്ടാ മത്തെ കുഞ്ഞിന്റേതുമായി അത് യോജിക്കു ന്നതായും കണ്ടെത്തുകയായിരുന്നു.
19കാരി യുടെ പ്രസവ ചികിത്സ നടത്തിയ ഡോക്ടറായ ടുലിയോ ജോർജ് ഫ്രാങ്കോ ഒരു ചടങ്ങിൽ വെളിപ്പെടുത്തിയതോടെയാണ് ഇക്കാര്യം പുറംലോകമറിയുന്നത്.
വൈദ്യശാസ്ത്രത്തിൽ ഹെറ്ററോപാറ്റേണൽ സൂപ്പർഫെക്കൻഡേഷൻ(Heteropaternal Superfecundation) എന്നു വിളിക്കപ്പെടുന്ന പ്രത്യേക പ്രതിഭാസമാണിത്. അഥവാ ഒരു പ്രസവത്തിൽ ജന്മം നൽകുന്ന ഇരട്ടകളുടെ പിതാക്കന്മാർ രണ്ടുപേരാകുന്ന അപൂർവ അവസ്ഥ ആണിത്. ഒരേ ആർത്തവകാലത്ത് സ്ത്രീയില്‍ രണ്ടാമതൊരു അണ്ഡം കൂടി ഉൽപാദിപ്പിക്കപ്പെടുകയും അത് ഇതേ സമയത്ത് ലൈംഗിക ബന്ധത്തിലേർപ്പെട്ട മറ്റൊരാളുടെ ബീജവുമായി സംയോജിക്കുകയും ചെയ്യുമ്പോഴാണ് ഇത്തരത്തിലൊരു പ്രതിഭാസം ഉണ്ടാകുന്നത്.
മനുഷ്യർക്കിടയിൽ അപൂർവങ്ങളിൽ അപൂർവ മായ പ്രതിഭാസമാണെങ്കിലും പട്ടി, പൂച്ച, പശു തുടങ്ങിയ മൃഗങ്ങളിൽ ഇത് സാധാരണമാണ്. ലോകത്ത് ഇതുവരെ 20 സംഭവങ്ങളാണ് ഇത്തരത്തിൽ മനുഷ്യന്മാരിൽ റിപ്പോർട്ട് ചെയ്തിട്ടുള്ളത്
No matter what social changes have taken place, women in India wouldn't even have the courage to do something like this at the age of 19.
ReplyDeleteനമ്മുടെ നാട്ടിലെ പെണ്ണുങ്ങൾ നഴ്സുമാരും ഡോക്ടർമാരും ഒക്കെയായി വിദേശരാജ്യങ്ങളിൽ ജോലി ചെയ്യുന്നുണ്ട്. പക്ഷേ ഇപ്പോഴും പീരിയഡ്സ് ആയിരുന്നു എന്ന് പറയുമ്പോൾ മാത്രം രഹസ്യമായി പറയുന്ന സ്വഭാവമുള്ള പെണ്ണുങ്ങൾ തിങ്ങിപ്പാർക്കുന്ന ഇന്ത്യയെ കുറിച്ചാണ് പറയുന്നത് എന്ന് ഓർക്കണം😆😆
ReplyDeleteSex ചെയ്യാൻ ഇന്നത്തെ ജൻസി പിള്ളേർ വിചാരിച്ച പറ്റും 🤓
ReplyDeleteസെക്സിൽ അല്ല കാര്യം ഇങ്ങനെ രണ്ട് twins ആണ്. അത് വളരെ പാട് ഉള്ള കാര്യമാണ് 😄😄😁
DeleteAll posts are Extra Ordinary Subject's, keep it up👍
Deleteവാർത്തകളോട് പ്രതികരിക്കുന്നവർ അശ്ലീലം നിറഞ്ഞതും, അസഭ്യവും, നിയമവിരുദ്ധവും, അപകീർത്തികരവും, പ്രകോപനപരവുമായ അഭിപ്രായങ്ങൾ ഒഴിവാക്കണം.
ReplyDeleteവായനക്കാരുടെ അഭിപ്രായങ്ങൾ താരി മലയാളിയുടേതല്ല, മറിച്ച് വായനക്കാരുടെ മാത്രം അഭിപ്രായങ്ങളാണ്.