ലൈംഗിക ബന്ധത്തിൽ കൺസൻറ് എന്നാൽ എന്ത്?
ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്നതിന് പരസ്പരം രണ്ട് പേരുടെയും സമ്മതം വേണം.
ഏതെങ്കിലും ലൈംഗിക പ്രവർത്തനത്തിൽ ഏർപ്പെടുന്നതിന് മുമ്പ്, പങ്കാളിയുമായി അത് സുഖകരമാണെന്ന് ഉറപ്പാക്കേണ്ടത് എല്ലായ്പ്പോഴും പ്രധാനമാണ്.
കൺസന്റ് അഥവാ സമ്മതം ചോദിക്കുന്നതോ തരുന്നതോ, വ്യക്തിഗത അതിരുകൾ ബഹുമാനിക്കാൻ ആണ്.
ഇവയെല്ലാം സമ്മതം അർത്ഥമാക്കുന്നില്ല
1.ധരിച്ചിരിക്കുന്ന വസ്ത്രം
2.അയാളെ കണ്ടുമുട്ടിയ ഇടം (ഉദാഹരണം: നിശാ ക്ലബ്)
3.മൗനം
4.അവരുടെ മുൻ ലൈംഗിക അനുഭവങ്ങൾ
ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്നത് വേണോ വേണ്ടയോ എന്നുള്ളതു നിങ്ങളുടെ മാത്രം ഇഷ്ടം ആണ്.
സമ്മതമില്ലാതെ ലൈംഗിക പ്രവർത്തികളിൽ ഏർപ്പെടുന്നത് ലൈംഗിക പീഡനമായി കണക്കാക്കപ്പെടുന്നു.
NO MEANS NO.
No എന്ന് കേട്ടാൽ പിന്നീട് അവരെ വശീകരിക്കാൻ ശ്രമിക്കരുത്.
നിർത്തു / Stop
എനിക്ക് വയ്യ ഇന്ന്
എനിക്ക് ഇപ്പോൾ താല്പര്യം ഇല്ല
ഇവയുടെ അർത്ഥം No! എന്ന് തന്നെയാണ്.
മുമ്പ് ഒരാളുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടു എന്ന് കരുതി അത് ഇനിയും അയാളുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെടാൻ ഉള്ള അനുവാദം അല്ല.
കാലങ്ങൾ ആയി ഒരുമിച്ചു ജീവിക്കുന്ന ദമ്പതികൾക്ക് പോലും ഓരോ ലൈംഗിക പ്രവർത്തനത്തിനും മുമ്പായി ഓരോ തവണയും - സമ്മതം ആവശ്യമാണ്.
സംഭവം ശരിയാണെങ്കിലും എൻ്റെ ഭാര്യ ആ സമയത്ത് എന്ത് ചോദിച്ചാലും മിണ്ടാറില്ല.. കണ്ട് ചെയ്യാൻ പറയും ആപ്പ അനുവാദമാ💯✅😁
ReplyDeleteകുറച്ചുകൂടി ഒന്ന് വിശദീകരിക്കാമോ 🫣🫣😆😆😆
DeleteNiyamam niyamathinte vazhikkum prabhudharaaya janam avarude vazhikkum nadakkum oru mun mukya manthri paranjatha
ReplyDelete