Featured post

എയർ ബി എൻ ബികളിൽ ഒളിക്യാമറയോ.. കണ്ടെത്താനുള്ള ലളിതമായ മാർഗങ്ങൾ..

ഐയർ ബി എൻ ബി കളിൽ ഒളിക്യാമറകൾ കണ്ടെത്തിയതായി പരാതികൾ അമേരിക്ക, മലേഷ്യ, അയർലൻഡ് , ഓസ്ട്രേലിയ, ഇന്ത്യ എന്നിവിടങ്ങളിൽ നിന്നും ഉയർന്നുവരുന്നു. ഈ...

Saturday, 31 August 2019

ട്രാമിൽ ഒഴുകും കൊച്ചി..

ഇരുമ്പു പാളങ്ങളില്ല. കരിയും പുകയുമില്ല. ഒച്ചയില്ലാതെ നിലം തൊടുംവിധം ഒഴുകിയെത്തുന്ന ട്രെയിനിൽ കയറാൻ കാലൊന്നുയർത്തുകയേ വേണ്ടൂ. കൊച്ചിയിലെ നഗര ഗതാഗതത്തിന്‌ ഗതിവേഗം കൂട്ടുന്ന പുതുതലമുറ ട്രാമിന്റെ ഘടനാരൂപമാണിത്‌. മലിനീകരണമില്ലാതെ പ്രകൃതി സൗഹൃദ ഗതാഗതത്തിനായി ഗതാഗത വകുപ്പ്‌ തയ്യാറാക്കിയ ചെറു മെട്രോ റെയിൽപദ്ധതി സർക്കാരിന്റെ അനുമതിക്കായി കാത്തിരിക്കുകയാണ്‌.

പൂർണമായും സെൻസർ അധിഷ്‌ഠിത സാങ്കേതിക വിദ്യയിലുള്ള ട്രാം ‘വിർച്ച്വൽ ട്രാക്ക്‌’ സംവിധാനത്തിലാണ്‌ പ്രവർത്തിക്കുന്നത്‌. ഇരുമ്പ്‌ പാളങ്ങൾക്കുപകരം റോഡിനടിയിൽ സ്ഥാപിക്കുന്ന കേബിൾ വഴിയാണ്‌ ട്രാമിലേക്ക്‌ സന്ദേശങ്ങൾ ലഭിക്കുക. ഗതാഗതക്കുരുക്കില്ലാതെ, നിലവിലെ റോഡിന്റെ ഒരു ഭാഗത്ത്‌ സ്ഥാപിക്കുന്ന കേബിളിന്‌ മുകളിലൂടെയായിരിക്കും ട്രാം സർവീസ്‌. വൈദ്യുതി ഉപയോഗിച്ച്‌ പ്രവർത്തിക്കുന്ന എൻജിനായതിനാൽ അന്തരീക്ഷ മലിനീകരണമുണ്ടാകില്ല. ഏത്‌ വളവും തിരിയും. ട്രാമിന്‌ മുകളിൽ വൈദ്യുതി ലൈനുണ്ടാകില്ല. പകരം ബാറ്ററിയിൽ ഓടും. വേഗ നിയന്ത്രണം മാത്രമാകും ഡ്രൈവറുടെ ചുമതല.

രണ്ട്‌ സ്‌റ്റേഷനുകൾ പിന്നിടുമ്പോൾ ബാറ്ററി ചാർജ്‌ ചെയ്യാവുന്ന വിധം ഓരോ സ്ഥലത്തും ട്രാൻസ്‌ ഷെൽട്ടറുകളുണ്ടാകും. 15 സെക്കൻഡുകൾക്കുള്ളിൽ ബാറ്ററി ചാർജാകും. മറ്റ്‌ വലിയ വാഹനങ്ങളിലേതുപോലുള്ള ബാറ്ററി ട്രാമിന്‌ ആവശ്യമില്ല. മണിക്കൂറിൽ 70 കിലോമീറ്റർവരെ വേഗത്തിൽ സഞ്ചരിക്കാവുന്ന ട്രാമിന്റെ പരമാവധി നീളം 66 മീറ്ററാണ്‌. എത്ര കോച്ചുകൾ വേണമെങ്കിലും കൂട്ടിച്ചേർക്കാം. മൂന്ന്‌ കോച്ചാണെങ്കിൽ 300 യാത്രക്കാരെവരെ ഉൾക്കൊള്ളാനാകും.

ഗോശ്രീ പാലം മുതൽ മറൈൻഡ്രൈവ്‌ വഴി തോപ്പുംപടിവരെയാണ്‌ ട്രാം സർവീസ്‌ ഉദ്ദേശിക്കുന്നത്‌. ഇതിന്റെ വിശദ റിപ്പോർട്ട്‌ തയ്യാറാക്കാൻ കൺസൾട്ടന്റിനെ നിയമിച്ചിട്ടുണ്ട്‌. കൊച്ചി മെട്രോ റെയിൽ കടന്നുപോകാത്ത പ്രദേശങ്ങളെ ബന്ധിപ്പിച്ചാകും ട്രാം പാത. ഗോശ്രീ പാലം മുതൽ ഹൈക്കോടതി, മറൈൻഡ്രൈവ്, പാർക്ക് അവന്യൂ, മഹാരാജാസ് കോളേജ്, രവിപുരം, ഷിപ്‌‌യാർഡ്‌, പെരുമാനൂർ, നേവൽ ബേസ്, വില്ലിങ്ടൺ വഴി തോപ്പുംപടിയിലെത്തുന്നതാണ്‌ പാതയുടെ ആദ്യഘട്ടം. തോപ്പുംപടിയിൽ നിന്നും ഫോർട്ട്‌കൊച്ചിയിലേക്കാണ്‌ രണ്ടാംഘട്ടം നിർമിക്കാനുദ്ദേശിക്കുന്നത്‌. സർക്കാർ അനുമതി ലഭിച്ചാൽ ആറു മാസത്തിനകം ട്രാം സർവീസ്‌ തുടങ്ങാനാകുമെന്നാണ്‌ ഗതാഗത വകുപ്പിന്റെ പ്രതീക്ഷ. 1000 കോടി രൂപയാണ്‌ ചെലവ് പ്രതീക്ഷിക്കുന്നത്‌. ട്രാം കൂടി കൊച്ചിയിലെത്തുന്നതോടെ നഗരഗതാഗതം പുതിയ വഴിത്തിരിവിലാകും.

Wednesday, 28 August 2019

Dry Eye. ഒഴിവാക്കാൻ എന്തൊക്കെ ചെയ്യാം..

സ്മാര്‍ട്ട്ഫോണ്‍ ഉപയോഗിക്കുന്നവര്‍ക്ക് ഉണ്ടാകുന്ന 'ഡ്രൈ ഐ' കാഴ്ചയെ ബാധിക്കാം; ഇത് ഒഴിവാക്കാന്‍ ചില കാര്യങ്ങള്‍ ശ്രദ്ധിച്ചാൽ മതി.

ഭാവിയില്‍ കാഴ്ചക്കുറവ് ബാധിക്കാനും കണ്ണില്‍ അണുബാധ വരാനുമെല്ലാം വരള്‍ച്ചക കാരണമായേക്കാം.

കമ്ബ്യൂട്ടറും സ്മാര്‍ട്ട്‌ ഫോണുകളും വ്യാപകമായതോടെ ഏറ്റവുമധികം ആളുകള്‍ അനുഭവിക്കുന്ന ഒരു പ്രശ്നമാണ് 'ഡ്രൈ ഐ', അഥവാ കണ്ണ് വരള്‍ച്ച. കണ്ണ് ചുവക്കുന്നതിനും ചൊറിയുന്നതിനും എല്ലാം ഇത് കാരണമാകും. മാത്രമല്ല, ഭാവിയില്‍ കാഴ്ചക്കുറവ് ബാധിക്കാനും കണ്ണില്‍ അണുബാധ വരാനുമെല്ലാം ഈ വരള്‍ച്ചക കാരണമായേക്കാം. ഒന്നു ശ്രദ്ധിച്ചാല്‍ കണ്ണില്‍ വരള്‍ച്ച വരാതെ നമുക്ക് സൂക്ഷിക്കാനാകും. അതിന്‌ ചില കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ മതി.

പതിവായി ഇമവെട്ടുക

നിങ്ങള്‍ ഒരു എയര്‍ കണ്ടീഷന്‍ ചെയ്ത അന്തരീക്ഷത്തിലിരുന്നാണ് കമ്ബ്യൂട്ടര്‍ കൂടുതല്‍ സമയവും ഉപയോഗിക്കുന്നതെങ്കില്‍ ഇത് അത്യന്താപേക്ഷിതമാണ്.

അത്തരം സാഹചര്യങ്ങളില്‍ വായുവില്‍ ഈര്‍പ്പം കൂടുതലായിരിക്കും. അത് കണ്ണിലെ വരള്‍ച്ചയ്ക്ക് കാരണമാകും. അതുകൊണ്ട് ഇടയ്ക്കിടെ ഇമവെട്ടുന്നത് നല്ലതാണ്. മറന്നുപോകാതിരിക്കാന്‍ സ്‌ക്രീനിന്റെ ഒരു ഭാഗത്ത് അത് റിമൈന്‍ഡറായി സെറ്റ് ചെയ്‌തോളൂ.

കൃത്രിമ കണ്ണീര്‍

ലൂബ്രിക്കേറ്റിംഗ് ഐ ഡ്രോപ്പുകള്‍ (കൃത്രിമ കണ്ണീര്‍) മരുന്നു കടകളില്‍ നിന്ന് വാങ്ങിക്കാം. കമ്ബ്യൂട്ടര്‍ ഉപയോഗം, ചൂടും കാറ്റും അധികമായ കാലാവസ്ഥ എന്നിവ മൂലം കണ്ണുകള്‍ വരളുന്നതും കണ്ണുകളുടെ തളര്‍ച്ചയ്ക്കും ഇത്തരം ഡ്രോപ്പുകള്‍ ആശ്വാസം പകരും.

പുകവലി ഒഴിവാക്കുക

ശ്വാസകോശത്തിന് മാത്രമല്ല കണ്ണിനും പുകവലി ശീലം ഹാനികരമാണ്. നിങ്ങള്‍ വലിക്കുന്നത് മാത്രമല്ല മറ്റുള്ളവര്‍ വലിക്കുന്ന സിഗററ്റിന്റെ പുക കണ്ണിലടിക്കുന്നത് പോലും കണ്ണ് വരളാന്‍ ഇടയാക്കും.

ജോലിസ്ഥലത്തെ വെളിച്ചം

ജോലിസ്ഥലത്ത് ക്രമീകരിച്ചിട്ടുള്ള വെളിച്ചം പ്രധാനമാണ്. കമ്ബ്യൂട്ടര്‍ സ്‌ക്രീനില്‍ നിന്നും വരുന്ന വെളിച്ചം കൂടുതല്‍ ബ്രൈറ്റ് ആവരുത്. കംബ്യൂട്ടറിനു മുന്‍പില്‍ നമ്മള്‍ ഇരിക്കുമ്ബോള്‍ അത് ശരിയായ ആംഗിളില്‍തന്നെയാണ് എന്നതും ഉറപ്പുവരുത്തുക.

ഭക്ഷണക്രമം

ഒമേഗ-3 ഫാറ്റി ആസിഡുകള്‍ അടങ്ങിയ ഭക്ഷണങ്ങള്‍ കണ്ണുകളുടെ വരള്‍ച്ചയെ ചെറുക്കാന്‍ സഹായിക്കുമെന്ന് പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്. കൂടാതെ ഇല വര്‍ഗ്ഗങ്ങളും ധാരാളം കഴിക്കുക. അയല, മത്തി, ചാള, സാല്‍മണ്‍, ട്യൂണ തുടങ്ങിയ മത്സ്യങ്ങളില്‍ ഒമേഗ 3 ഫാറ്റി ആസിഡുകള്‍ ധാരാളമായി അടങ്ങിയിരിക്കുന്നു. വാള്‌നിട്ട്, സോയ, ചണവിത്ത് തുടങ്ങിയ സസ്യാഹാരങ്ങളും ഒമേഗ- 3 ഫാറ്റി ആസിഡ് സമ്ബുഷ്ടമാണ്..

Friday, 23 August 2019

ഒരു തുറന്ന കത്ത്..

ഞാൻ എപ്പോഴോ വായിക്കാൻ എടുത്ത് പുസ്തകത്തിൻറെ മുഖചിത്രം ഒരു രസത്തിന് വേണ്ടി ഫേസ്ബുക്കിൽ ഫോട്ടോ ഇട്ടു. എന്നാൽ അതിനിടയിൽ ആ പുസ്തകത്തിൻറെ ഏറ്റവും മനോഹരമായ ഒരു വാചകം കമൻറ് ആയി വന്നപ്പോഴാണ് അതിട്ട അവനെ ഞാൻ ആദ്യമായി ശ്രദ്ധിക്കുന്നത്.

പിന്നെ ആ പുസ്തകത്തിൻറെ രചയിതാവ് എഴുതിയ എല്ലാ പുസ്തകങ്ങളുടെയും പേര് മെസ്സഞ്ചറിൽ അയച്ചുതന്ന തോടെ എന്തോ ഒരു അടുപ്പം തോന്നി. ആ പുസ്തകങ്ങളുടെ പല വാചകങ്ങളും അവൻ പറഞ്ഞു വന്നപ്പോൾ ഒരേ ചിന്താഗതി ഉള്ള ആളാണ് എന്ന തോന്നൽ എന്നിൽ ഉടലെടുത്തു. അതു കരുതി ഞാൻ അവനെ റിക്വസ്റ്റ് വിട്ടു .

എന്നാൽ അത് അവൻ എനിക്കായി ഒരുക്കിയ ട്രാപ്പ് ആണ് എന്ന് എനിക്കറിയില്ലായിരുന്നു.

ദിവസങ്ങൾ കഴിയവേ ആ സൗഹൃദം പതിയെ വളർന്നു , ഭർത്താവ് ഒന്നും അറിയാതെ ഇരിക്കാൻ ശ്രമിച്ചു. ആ ബന്ധം  പെട്ടെന്ന് തന്നെ തീവ്രമായി തുടങ്ങി. ഭർത്താവിൻറെ മുമ്പിൽ ഒരു സ്നേഹമയിയായ ഭാര്യയെ പോലെ അഭിനയികണ്ട പോലും വന്നു.

അങ്ങനെ ഇരിക്കെ ഒരു ദിവസം അവൻ എന്നോട് പറഞ്ഞു അവൻ എന്നെ ഒന്ന് കാണണമെന്ന്, ഞാൻ വേണ്ട എന്ന് പറഞ്ഞപ്പോൾ അവൻ പറഞ്ഞു നിൻറെ കല്യാണം കഴിഞ്ഞതല്ലേ വേറെ പ്രശ്നമൊന്നും ഇല്ലല്ലോ. ഇനി വല്ല പ്രശ്നവും ഉണ്ടായാൽ നിൻറെ പഴയ ഒരു ബോസ് ആണ് അല്ലെങ്കിൽ ഒരു അകന്ന ഫാമിലി മെമ്പർ എന്ന് പറഞ്ഞാൽ പോരെ.

പക്ഷേ അവനോട് ഞാൻ വരാൻ പറഞ്ഞ ദിവസം അവൻ എന്നോട് പറഞ്ഞു ഞാൻ വരുന്നില്ല എങ്കിലും നിൻറെ ഒരു ഫോട്ടോ എനിക്ക് വേണം.. തെറ്റൊന്നുമില്ല എന്ന് എനിക്ക് തോന്നി അതുകൊണ്ട് ഒരു ഫോട്ടോ ഞാൻ കൊടുത്തു.

പിന്നീട് ഒരു ദിവസം നടത്തിയ ചാറ്റിൽ അവൻ എന്നോട് എൻറെ ഒരു നഗ്ന ഫോട്ടോ ചോദിച്ചു. അവനെ എനിക്ക് സംശയം ഇല്ലാത്തതുകൊണ്ടും അത്രമാത്രം ഫ്രണ്ട്ഷിപ്പ് ആയതുകൊണ്ട് ഞാൻ സമ്മതിച്ചു, ചിത്രങ്ങൾ കൊടുത്തു. അവൻ പറഞ്ഞു ഭർത്താവ് ഇനിയെങ്ങാനും കണ്ടെത്തിയാൽ  നെറ്റിൽ നിന്നും ഡൗൺലോഡ് ചെയ്തതാണ് എന്ന് പറഞ്ഞാൽ പോരെ എന്ന്. അവൻറെ വാക്കുകൾ എനിക്ക് വിശ്വാസമായിരുന്നു നയൻ വൺ സിക്സ് ഗോൾഡ് പോലെ..

പക്ഷേ ഭർത്താവ് എങ്ങനെയോ കണ്ടുപിടിച്ചു. വീട്ടിൽ വഴക്കായി പക്ഷേ അവൻറെ മോഹനവാഗ്ദാനങ്ങളിൽ വീണുപോയ എനിക്ക് ഒന്നും ചിന്തിക്കാൻ സാധിച്ചില്ല. അങ്ങനെ ഞാൻ ഭർത്താവിൽ സംശയരോഗം ആരോപിച്ചു ഭർത്താവിനെ ഒതുക്കി എടുത്തു. പക്ഷേ വിചാരിക്കാത്ത സംഭവിച്ചു അവൻ ഞാൻ കൊടുത്ത ഫോട്ടോ വച്ചു എന്നെ തന്നെ അവൻ ബ്ലാക്ക് മെയിൽ ചെയ്യാൻ തുടങ്ങി . ഇനി എന്ത് ചെയ്യും എന്ന ചിന്ത എൻറെ ഉള്ളിൽ മുഴങ്ങി കേട്ടു.....

എന്തുകൊണ്ടാണ്.. ഒരു പ്രശ്നം വരുമ്പോൾ സ്വന്തം ഭർത്താവിനെ അറിയിക്കാൻ മാത്രം സ്ത്രീകൾ മടി കാണിക്കുന്നത്..?അതുപോലെ എന്തുകൊണ്ടാണ് കുട്ടികളുള്ള സ്ത്രീകൾ ഇങ്ങനെ പോകുന്നത്.. ?

ഈ ചോദ്യങ്ങൾക്കൊക്കെ ഉള്ള ഉത്തരം ഇതാണ്..

ഇന്നത്തെ ലോകത്തിൽ ജോലിത്തിരക്കുകൾ മറ്റും കാരണം ഭാര്യയും ഭർത്താവും തമ്മിൽ പരസ്പരം സംസാരിക്കാൻ ഉള്ള തടസ്സം ഉണ്ടാക്കുന്നു. ആ തുറന്നുപറച്ചിൽ  ജോലിത്തിരക്കുകൾ മൂലം മാറിപ്പോകുന്നു. അതുകൂടാതെ ഭാര്യയുടെ ചെറിയ തെറ്റുകൾ വലിയ തെറ്റുകൾ ആയി കണ്ട് അവരിൽ നിന്നും ഒരു അകലം സൃഷ്ടിക്കുന്ന ഭർത്താക്കന്മാരാണ് ഭൂരിപക്ഷവും.

സ്ത്രീകളും ഒട്ടും പിന്നിലല്ല..

ഇത്തരം മതിൽക്കെട്ടുകൾ പൊളിച്ച് മാറ്റാതെ ഇതൊന്നും അവസാനിക്കില്ല..

അതുപോലെ നമ്മൾ കാണുന്ന മനോഹരമായ ഒരു ലോകം അല്ല വിവാഹ ജീവിതം അത് സുഖദുഃഖ സമ്മിശ്രമാന് എന്ന് സ്ത്രീ യും മനസ്സിലാക്കണം. സ്ത്രീകൾ പലതരം ചിന്തകൾ മനസ്സിൽ കൊണ്ടു നടക്കുന്നവരാണ്. അത് അവർ വായിച്ച് കഥയാവാം അല്ലെങ്കിൽ ഒരു സീരിയൽ ഭാഗമാകാം അതുമല്ലെങ്കിൽ ആരുടെയെങ്കിലും പത്രവാർത്ത ഒക്കെ ആകാം.

ഇന്നത്തെ ലോകത്തിൽ നന്മയേക്കാൾ കൂടുതൽ തിന്മയാണെന്ന് സത്യം മനസ്സിലാക്കണം.. ലൈംഗികത മാത്രമല്ല ജീവിതം എന്ന്  മനസ്സിലാക്കണം അതുപോലെ നമ്മൾ ഇന്നു കാണുന്ന എല്ലാ പത്രമാധ്യമങ്ങളും ടിവി സീരിയൽ കഥാപാത്രങ്ങളും അവിഹിത ബന്ധങ്ങൾക്ക്  മുൻതൂക്കം നൽകുന്ന രീതിയിൽ ആണ്.

പരസ്പരം സ്നേഹത്തോടും വിശ്വാസത്തോടും മുന്നോട്ടുപോയാൽ ജീവിതം സ്വർഗ്ഗം ആക്കാൻ സാധിക്കും അതുപോലെ ഈ ശ്രമം നടത്താതിരുന്നാൽ ഒരു നരകം ആക്കാനും സാധിക്കും.

ഫേസ്ബുക്കും വാട്ട്സ് ആപ്പും ഇൻസ്റ്റാഗ്രാം ഒക്കെ വേണം പക്ഷേ നല്ലതും ചീത്തയും തിരിച്ചറിഞ്ഞു അത് ഉപയോഗിക്കാനുള്ള പക്വതയാണ് ഇന്ന് സ്ത്രീപുരുഷഭേദമന്യേ വേണ്ടത്..

Wednesday, 21 August 2019

ഒരു ഗുണപാഠകഥ..

ഒരു കൊടുങ്കാട്ടിൽ ഒരു സന്യാസി ജീവിച്ചിരുന്നു. കായ്കനികൾ മാത്രമായിരുന്നു സന്യാസിയുടെ ആഹാരം .

ഒരിക്കല്‍ എവിടെ നിന്നോ ഒരു നായ അലഞ്ഞു തിരിഞ്ഞ് സന്യാസിയുടെ അടുത്തെത്തി.അലിവു തോന്നിയ സന്യാസി നായയെ തന്റെയൊപ്പം പാർപ്പിച്ചു

 നേരം വെളുത്താൽ നായ കാട്ടിലേക്ക് ഇറങ്ങി വൈകുന്നേരമാണ് തിരിച്ചു വരിക. സന്യാസിയെപ്പോലെ കായ്കനികൾ തിന്നു വിശപ്പടക്കാൻ നായയ്‌ക്കു കഴിയില്ലല്ലോ.

  നായ ഒരിക്കൽ കാട്ടിൽ ഭക്ഷണമന്വേഷിച്ച്  നടക്കുകയായിരുന്നു. അതാ, മരച്ചുവട്ടിൽ ഒരു കടുവ

നായയെ കണ്ടതും കടുവ ഒറ്റച്ചാട്ടം. ഒരു നിമിഷം കൊണ്ട് നായ ഓടെടാ ഓട്ടം!

നായ ചെന്നുനിന്നത് സന്യാസിയുടെ ഗുഹക്കകത്താണ്.

"എന്താ, എന്തുപറ്റി?" 

കിതയ്ക്കുന്ന നായയെ നോക്കി സന്യാസി തിരക്കി.

             
"ഒരു കടുവ എന്നെ പിടിക്കാൻ വന്നു." നായ  പറഞ്ഞു.

  സന്യാസി എന്തോ മന്ത്രം ചൊല്ലിയ മാത്രയിൽ നായ വലിയൊരു കടുവയായി മാറി.

രൂപം മാറിയ നായ ഗുഹക്കു പുറത്തേക്കു വന്നു. മുന്നിൽ ഭീമാകാരനായ കടുവയെ കണ്ട് ജീവനും കൊണ്ട് ആദ്യത്തെ കടുവ കാട്ടിൽ മറഞ്ഞു.

  നായയ്ക്ക് പിന്നീട്, മറ്റു പല വലിയ മൃഗങ്ങളെയും നേരിടേണ്ടി വന്നു.

അപ്പോഴെല്ലാം സന്യാസി തന്റെ മാന്ത്രിക ശക്തികൊണ്ട് നായയെ ആ മൃഗമാക്കി മാറ്റി. ചുരുക്കി പറയാമല്ലോ, ഓരോ തവണയും നായ രക്ഷപെട്ടു.

  ദിവസങ്ങൾ കഴിഞ്ഞു.

ഒരിക്കൽ നായ വേറെ ഒരു ആവശ്യം സന്യാസിയോട്‌  ഉന്നയിച്ചു. തന്നെയൊരു സിംഹമാക്കണമെന്നു.

കാട്ടിലെ രാജാവായ സിംഹത്തെ തോൽപ്പിക്കണമെങ്കിൽ അതേ pom വഴിയുള്ളുവെന്ന് നായ പറഞ്ഞു.

സന്യാസി തന്റെ മന്ത്രശക്തി കൊണ്ട് നായയെ ഉടനെ ഒരു സിംഹമാക്കി.

ഇനി തനിക്ക് ആ രൂപം മതിയെന്ന് നായതീരുമാനിച്ചു.മറ്റ് ഒരു മൃഗത്തെയും ഭയപ്പെടേണ്ട. 

സിംഹം പുറത്തൊന്നും പോകാതെ ആ ഗുഹയിൽ തന്നെ കഴിഞ്ഞു കൂടി.

നാളുകള്‍ കഴിഞ്ഞപ്പോൾ സിംഹത്തിനു വിശക്കാൻ തുടങ്ങി. പുറത്തു പോയി വേട്ടയാടാൻ സിംഹത്തിനു മടി തോന്നി.

വിശപ്പടക്കാൻ സന്യാസിയെ  തന്നെ ശാപ്പിടാമെന്ന് സിംഹം തീരുമാനിച്ചു.

സന്യാസി പുറത്തുപോയി മടങ്ങി വന്നപ്പോൾ അതാ സിംഹം അത് സന്യാസിയുടെ നേരെ ചാടി വീണു.

ഒരു ക്ഷണം. സന്യാസി മന്ത്രം ചൊല്ലി. 

ശേഷം സിംഹം പഴയ നായയായി.

തന്റെ മുൻപിൽ വാലാട്ടി നിന്ന നായയെ സന്യാസി പുറത്താക്കി ഗുഹയുടെ വാതിലടച്ചു.

ഗുണപാഠം :വന്ന വഴി മറന്ന് അഹങ്കരിച്ചാൽ ഉള്ളതു കൂടി നഷ്ടമാകും..

Monday, 19 August 2019

കുട്ടികളെ കുറയ്ക്കണമോ..?


     എന്റെ അനുഭവം, വായന അതിൽ നിന്ന് കിട്ടിയ അറിവ് ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിജിയുടെ വാക്കുകളെ അർഹതപ്പെട്ട അവഗണനയോടെ തള്ളിക്കളയാൻ പ്രേരിപ്പിക്കുന്നു. ഒരു പുസ്തകവും റെഫർ ചെയ്യാതെ ഓർമകളിൽ നിന്ന് ചിലത് പറയട്ടെ.

        2005 മെയ് മാസം 25ന് ദേശീയ ജനസംഖ്യയോഗത്തിൽ ഇന്ത്യൻ പ്രധാനമന്ത്രിയായിരുന്ന എക്കണോമിസ്റ്റ് ഡോ മൻമോഹൻസിങ് പറഞ്ഞു നാം രണ്ട് നമുക്ക് രണ്ട് ഇനിയില്ല, കുട്ടികളുടെ എണ്ണം പറഞ്ഞുള്ള ജനസംഖ്യാപദ്ധതിയുമില്ല. ജനസംഖ്യ ബാധ്യതയല്ല ആസ്തിയാണ്.

         പക്ഷെ പിറ്റേ ദിവസം തന്നെ കോണ്ഗ്രസ്സിന്റെ വക്താവ് പറഞ്ഞു, ജനനസംഖ്യ കൂട്ടിയാൽ ലോകബാങ്ക് പണം തരികില്ല ആയതിനാൽ മൻമോഹന്റെ ആശയങ്ങൾ നടപ്പിലാക്കാൻ കഴിയില്ല. (എന്താണ് ലോകബാങ്കിന് ഇന്ത്യൻ ജനസംഖ്യയിൽ ഇത്ര താല്പര്യം? )

          ജോൺ പോൾ സെക്കന്റ് മാർപ്പാപ്പ ഒരിക്കൽ പറഞ്ഞു. ഇതാ ഒരു ആഗോള ഗൂഡാലോചന നടന്നിരിക്കുന്നു. രണ്ടാം ലോകമഹായുദ്ധത്തിനു ശേഷം അമേരിക്കയും സഖ്യകക്ഷികളും ഒരുമിച്ചുകൂടി അവർക്ക് ഭീഷണിയാകുന്ന രാജ്യങ്ങളെക്കുറിച്ചു ചർച്ച ചെയ്തപ്പോൾ ഇന്ത്യ ചൈന  തുടങ്ങി ഇരുപത്തിയഞ്ചോളം ഏഷ്യൻ ആഫ്രിക്കൻ രാജ്യങ്ങളിൽ ജനസംഖ്യ കൂടുതലായതിനാൽ  ഭാവിയിൽ അവർ തങ്ങളെ കീഴടക്കുമെന്ന് തിരിച്ചറിഞ്ഞു. ഈ  തിരിച്ചറിവുമൂലമാണ്  ജനം പെരുകുന്നേ എന്നൊരു കള്ളം അടിച്ചിറക്കുന്നതിൽ അവർ തല്പരരായത്. ജനം കൂടുതലുള്ള രാജ്യങ്ങളിലേക്ക് അമേരിക്ക പോലുള്ള രാജ്യങ്ങളിൽ നിരോധിക്കപ്പെട്ട കുടുംബാസൂത്രണ ഉത്പന്നങ്ങൾ അവർ കയറ്റുമതി ചെയ്തു, കൂട്ടത്തിൽ കുറച്ചു പണവും.

              ഇന്ത്യ സന്ദർശിച്ച അമേരിക്കൻ ജനസംഖ്യാവിഭാഗം മേധാവി സ്റ്റീഫൻ മോഷർ ഇന്ത്യയിൽ വന്നപ്പോൾ ഇതേ കാര്യങ്ങൾ തന്നെയാണ് പറഞ്ഞത്. കാലഘരണപ്പെട്ട മാൽത്തൂഷ്യൻ തിയറിയാണ് അവർ അതിനായി പറഞ്ഞത്. ജനം 2, 4, 8, 16 എന്നിങ്ങനെ പെരുകുമ്പോൾ 2, 4. 6,8എന്ന രീതിയിൽ ആയിരിക്കും ആഹാരസാധനങ്ങളുടെ വർധന. ഈ തിയറി അനുസരിച്ചു നമ്മളെല്ലാം ഇപ്പോൾ പട്ടിണി കിടന്നു മരിച്ചിരിക്കണം. മാൽത്തൂഷ്യൻ തിയറി ഇന്ത്യയിൽ ഇപ്പോഴും പഠിപ്പിക്കുന്നു എന്നുള്ളതാണ് നമ്മുടെ നാടിന്റെ ശോച്യാവസ്ഥ.

   ഏതാനും വർഷം മുൻപ് എക്കണോമിക് ക്രൈസിസ് ഉണ്ടായപ്പോൾ ഗുരുസ്വാമി എന്ന എക്കണോമിസ്റ്റ് പത്രത്തിൽ എഴുതി, ഈ സമയം പിടിച്ചു നിൽക്കുന്ന ഏക രാജ്യം ഇന്ത്യ മാത്രമാണ്. അതിന് കാരണം ഇന്ത്യൻ ജനതയുടെ 60% 18 വയസിനും 50 വയസിനും ഇടയിൽ പ്രായമുള്ളവരാണ്. എന്ന് വെച്ചാൽ ഇന്ത്യൻ ജനതയിൽ ഭൂരിഭാഗവും അദ്ധ്വാനിക്കുന്ന പ്രായത്തിൽ ഉള്ളവരാണ്. ഒരു വരി കൂടി അതിൽ ഉണ്ടായിരുന്നു,ചൈന പണ്ട് ഇതേ അവസ്ഥയിലായിരുന്നു ഇപ്പോഴല്ല. നമ്മുടെ പ്രധാനമന്ത്രി അത്തരം ഒരവസ്ഥയിലേക്ക് ഇന്ത്യയെ തള്ളിയിടാൻ പോകുകയാണോ എന്നതാണ് എന്റെ സംശയം. ഒന്നുകൂടി പറഞ്ഞോട്ടെ ജനസാന്ദ്രതയിൽ  ആദ്യത്തെ പത്തു സ്ഥാനമെടുത്താൽ അതിലെങ്ങും ഇന്ത്യ ഇല്ല എന്നുള്ളതാണ് വാസ്തവം. നമ്മൾ മുപ്പത്തിയൊന്നാം സ്ഥാനത്താണ്. പിന്നെയെങ്ങനെ നമുക്ക് കുഞ്ഞുങ്ങൾ ഭീഷണിയാകും?

          കുഞ്ഞുങ്ങളില്ലാതെയായാൽ  കൊച്ചുകേരളത്തിന്റെ അവസ്ഥ അതിനേക്കാൾ ശോചനീയമാകും. ഇപ്പോൾ തന്നെ ഇത് വൃദ്ധ സംസ്ഥാനമാണ് നമ്മുടേത് . ഇവിടെ ജനസംഖ്യ ബാലൻസ് ചെയ്യണമെങ്കിൽ 2. 17 ബർത്ത് റേറ്റ് വേണം. ഇവിടുത്തെ ബർത്ത് റേറ്റ് 1. 7 ആണ്. കൂടാതെ 12% സ്ത്രീകൾക്കും 15% പുരുഷന്മാർക്കും വന്ധ്യതയുണ്ട്. ഒന്ന് ചിന്തിക്കൂ നമ്മുടെ സംസ്ഥാനം നമ്മുടെ രാജ്യം വലിയൊരു ദുരന്തത്തിലേക്കാണ് പോകുന്നത്. ജനസംഖ്യകൂടിയെന്നല്ല ജനമില്ലാതാകുന്ന വലിയൊരു ദുരന്തത്തിലേക്ക്.

( കെ സി ബി സി പ്രോലൈഫ്ന് വേണ്ടി..)

Tuesday, 13 August 2019

നല്ല മനുഷ്യൻ..

ആറുവയസ്സുള്ള ഒരാണ്‍കുട്ടി അവന്‍റെ നാലു വയസ്സുകാരി കുഞ്ഞനിയത്തിക്കൊപ്പം കടൽത്തീരത്തു നിന്നും വീട്ടിലേക്ക്‌ മടങ്ങുകയായിരുന്നു. അല്‍പ്പദൂരം പിന്നിട്ടപ്പോള്‍ ഒപ്പം നടന്നിരുന്ന പെങ്ങള്‍ കൂടെയില്ലെന്നു മനസ്സിലാക്കിയ അവന്‍ തിരിഞ്ഞു നോക്കി. റോഡരികില്‍ കളിപ്പാട്ടങ്ങള്‍ വിൽക്കുന്ന കടയുടെ ചില്ലുകൂട്ടിനുള്ളിലേക്ക് അതീവ താല്പര്യത്തോടെ നോക്കി നിൽക്കുന്ന കുഞ്ഞനിയത്തിയെ കണ്ടു. എന്താണിത്ര താല്പര്യത്തോടെ നോക്കിനില്‍ക്കുന്നതെന്നറിയാനുള്ള കൗതുകത്തോടെ അവനവള്‍ക്കരികിലെത്തി.

പെങ്ങൾ ചില്ലുകൂട്ടിനകത്തെക്ക് വിരല്‍ ചൂണ്ടി. മനോഹരമായ ഒരു ടെഡി ബെയര്‍. അനിയത്തിയുടെ മുഖത്ത് തെളിഞ്ഞ പ്രതീക്ഷയുടെ പൊന്‍തിളക്കം കണ്ട് മറ്റൊന്നുമാലോചിക്കാതെയവന്‍ ചോദിച്ചു –

“മോൾക്കിതു വേണോ ?”

“മ്” അവള്‍ അവനെ നോക്കി പ്രതീക്ഷയോടെ മൂളി.

അവന്‍ അവളെയും കൂട്ടി കടക്കകത്തേക്കു കയറി. നേരെ നടന്നു ചെന്ന് ആ പാവക്കുട്ടിയെടുത്ത് അനിയത്തിയുടെ കൈയില്‍ കൊടുത്തു. അവളുടെ കവിളില്‍ ആയിരം മഴവില്ലുകള്‍ പൂത്തിറങ്ങി. 

ഇതെല്ലാം അതീവ കൌതുകത്തോടെ വീക്ഷിച്ചുകൊണ്ട്‌ പ്രായം ചെന്ന കടയുടമ കാഷ് കൌണ്ടറില്‍ ഇരിക്കുന്നുണ്ടായിരുന്നു.

പാവയുമെടുത്ത് അനിയത്തിയെയും കൂട്ടി കാഷ് കൌണ്ടിലെത്തിയ പയ്യന്‍ ചോദിച്ചു . “അങ്കിള്‍, ഈ ടെഡി ബെയറിനെന്താണു വില ?”

“മോന്‍റെ കയ്യില്‍ എന്തുണ്ട് തരാന്‍ ?”

ഏറെ സ്നേഹത്തോടെയും വാത്സല്യത്തോടെയും കടയുടമ ചോദിച്ചു.

കുട്ടി കയ്യിലിരുന്ന കുഞ്ഞു ബാസ്കറ്റ് മേശപ്പുറത്തേക്ക് കുടഞ്ഞിട്ടു. അതില്‍ കടപ്പുറത്ത് നിന്നും ഇരുവരും ചേര്‍ന്നു ശേഖരിച്ച മണ്ണുപുരണ്ട കക്കയുടെ തോടുകളും കുഞ്ഞു ശംഖുകളുമായിരുന്നു.

അവന്‍ പ്രതീക്ഷയോടെ കടയുടമയെ നോക്കി. കടയുടമ പണം എണ്ണിയെടുക്കുന്ന ജാഗ്രതയോടെ അവ എണ്ണിത്തിട്ടപ്പെടുത്തിയ ശേഷം കുട്ടിയെ നോക്കി. കുട്ടി തെല്ലാശങ്കയോടെ ചോദിച്ചു – “ഇത് മതിയാകാതെ വരുമോ ?”

“മതിയാകാതെ വരുമോയെന്നോ ? സത്യത്തില്‍ ഇതൊത്തിരി കൂടുതലാണ്. ഞാന്‍ ബാക്കി തരാം കേട്ടോ” എന്ന് പറഞ്ഞു കൊണ്ട് 4 കക്കത്തോടുകള്‍ മാത്രമെടുത്ത് തന്‍റെ മേശവലിപ്പിലിട്ട ശേഷം ബാക്കിയുള്ളവ അവനു തന്നെ തിരിച്ചു നല്‍കി.
അവനത്‌ ഏറെ ആഹ്ളാദത്തോടെ തിരികെ ബാസ്കറ്റില്‍ നിക്ഷേപിച്ച ശേഷം ആഹ്ലാദവതിയായ കുഞ്ഞുപെങ്ങളുടെ കൈപിടിച്ച് യാത്രയായി.

കുട്ടികള്‍ പോയിക്കഴിഞ്ഞപ്പോള്‍ കടയിലെ ജോലിക്കാരന്‍ അവിശ്വസനീയതയോടെ കടയുടമയെ സമീപിച്ചു. “ഒരു വിലയുമില്ലാത്ത കുറച്ചു കക്കത്തോടുകള്‍ക്ക് പകരം അങ്ങ് വില കൂടിയ ആ പാവ അവര്‍ക്കു കൊടുത്തുവോ ??"

വൃദ്ധനായ കടയുടമ ഒന്നു പുഞ്ചിരിച്ചു, എന്നിട്ട് പറഞ്ഞു,

“നാം മുതിര്‍ന്നവരെ സംബന്ധിച്ച് അവ തീരെ വിലയില്ലാത്തതാണ്. പക്ഷേ ആ കുട്ടിയെ സംബന്ധിച്ച്  വിലമതിക്കാനാവാത്തതും. ഈ കുഞ്ഞുപ്രായത്തില്‍ പണത്തിന്‍റെ മൂല്യമൊന്നും അവനറിയില്ല. പക്ഷെ വളര്‍ന്നു വലുതാവുമ്പോള്‍ അവനതു മനസ്സിലാകും. ബാല്യത്തില്‍, ഒരു വിലയുമില്ലാത്ത നാല് കക്കത്തോടുകള്‍ കൊടുത്ത് വിലകൂടിയ ഒരു കളിപ്പാട്ടം അനിയത്തിക്ക് വാങ്ങിക്കൊടുത്തത് അവനോര്‍ക്കും. അപ്പോള്‍ തീര്‍ച്ചയായും അവനെന്നെയുമോര്‍ക്കും. ഈ ലോകത്തില്‍ നന്മയുള്ള ചിലതെങ്കിലും അവശേഷിക്കുന്നുണ്ടെന്ന് തിരിച്ചറിയുമ്പോള്‍ അവന്‍റെയുള്ളില്‍ നന്മയുടെ ഊര്‍ജ്ജം നിറയും. തനിക്കും നല്ലൊരു മനുഷ്യനാകണമെന്ന് ദൃഡനിശ്ചയം അവനുണ്ടാകും."

നാം ചെയ്യുന്ന നല്ല പ്രവൃത്തികളാണ് ലോകമാകമാനം പ്രകാശം പരത്തി പടര്‍ന്നു പന്തലിക്കുന്നത്. നല്ല പ്രവര്‍ത്തികള്‍ നന്മയുടെ ഊര്‍ജ്ജം ലോകം മുഴുവന്‍ പ്രസരിപ്പിക്കും. തെറ്റായ പ്രവര്‍ത്തികള്‍ ലോകത്തെ ഇരുട്ടിലാക്കും.”

Sunday, 11 August 2019

ഹ്യുണ്ടായ് കോണ..

452 കിലോമീറ്റര്‍ 'മൈലേജ്', ഞെട്ടിച്ച് ഹ്യുണ്ടായ് കോന ഇലക്ട്രിക്; 

ഏറെനാൾ നീണ്ട കാത്തിരിപ്പിനൊടുവിൽ ഹ്യുണ്ടായ് ഇന്ത്യയിലെത്തിക്കുന്ന ആദ്യ ഇലക്ട്രിക് മോഡൽ കോന എസ്.യു.വി ഔദ്യോഗികമായി പുറത്തിറങ്ങുകയാണ്.

ARAI (ഓട്ടോമോട്ടീവ് റിസർച്ച് അസോസിയേഷൻ ഓഫ് ഇന്ത്യ) സർട്ടിഫൈഡ് കണക്കുപ്രകാരം ഒറ്റചാർജിൽ 452 കിലോമീറ്റർ ദൂരം സഞ്ചരിക്കാൻ ഇന്ത്യയിലെത്തുന്ന കോനയ്ക്ക് സാധിക്കുമെന്ന് ഹ്യുണ്ടായ് വ്യക്തമാക്കി.

39.2 kWh, 64 kWh എന്നീ രണ്ട് ലിഥിയം അയേൺ ബാറ്ററി റേഞ്ചിലാണ് കോന ഇലക്ട്രിക് വിദേശ വിപണിയിലുള്ളത്. ഇതിൽ 39.2 kWh കോനയിൽ ഒറ്റചാർജിൽ 312 കിലോമീറ്ററും 64 kWh കോനയിൽ 482 കിലോമീറ്റർ ദൂരവുമാണ് ഇലക്ട്രിക് മൈലേജ്. ബേസ് വേരിയന്റ് 9.2 സെക്കൻഡിൽ പൂജ്യത്തിൽനിന്ന് നൂറ് കിലോമീറ്റർ വേഗം കൈവരിക്കും. അതേസമയം രണ്ടാമത്തെ മോഡൽ 7.6 സെക്കൻഡിലാണ് നൂറ് കിലോമീറ്റർ വേഗത്തിലെത്തുക. ബേസ് മോഡലിലെ ഇലക്ട്രിക് മോട്ടോർ 134 ബിഎച്ച്പി പവറും 395 എൻഎം ടോർക്കുമേകും. 64 kWh കോനയിൽ 210 ബിഎച്ച്പി പവറും ലഭിക്കും. മണിക്കൂറിൽ പരമാവധി 167 കിലോമീറ്ററാണ് വേഗത. ഒമ്പതര മണിക്കൂറിനുള്ളിൽ ബാറ്ററി പൂർണമായി ചാർജ് ചെയ്യാൻ സാധിക്കും. ഫാസറ്റ് ചാർജർ ഉപയോഗിച്ചാൽ 54 മിനിറ്റിനുള്ളിൽ 80 ശതമാനം ചാർജ് ചെയ്യാം.

രൂപത്തിൽ ഇന്ധന കാറുകളുടെ അതേ ശൈലിയാണ് ഇലക്ട്രിക് കോന പിന്തുടരുന്നത്. എന്നാൽ മുൻഭാഗത്തെ പതിവ് ഗ്രിൽ എടുത്തു കളഞ്ഞു. ചാർജിങ് സോക്കറ്റ് മുൻവശത്താണ്. പ്രീമിയം കാറുകൾക്ക് സമാനമാണ് ഉൾവശം. നിലവിൽ വിദേശത്തുള്ള റഗുലർ കോനയെക്കാൾ 15 എംഎം നീളവും 20 എംഎം ഉയരവും ഇലക്ട്രിക്കിന് കൂടുതലുണ്ട്. അഡാപ്റ്റീവ് ക്രൂയിസ് കൺട്രോൾ, ലൈൻ സെൻട്രിങ് സിസ്റ്റം, റിയർ ക്രോസിങ് ട്രാഫിക് അലർട്ട്, ഓട്ടോമാറ്റിക് എമർജൻസി ബ്രേക്കിങ് തുടങ്ങി നിരവധി ഡ്രൈവർ അസിസ്റ്റൻസ് സംവിധാനങ്ങളും കോനയിലുണ്ടാകും.

ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്ത ശേഷം ചെന്നൈ പ്ലാന്റിലാണ് കോന അസംബ്ലിൾ ചെയ്യുക. ആദ്യഘട്ടത്തിൽ 1000 കോന ഇലക്ട്രിക്കാണ് ഇന്ത്യയിലേക്ക് ഹ്യുണ്ടായ് കൊണ്ടുവരുന്നത്. വിപണിയിലേ ആവശ്യകത വിലയിരുത്തി കൂടുതൽ യൂണിറ്റുകൾ പിന്നീട് ഇങ്ങോട്ടെത്തിക്കും. ഇന്ത്യൻ കോനയുടെ വില  25.3 ലക്ഷം രൂപയാണ്..