Featured post

എയർ ബി എൻ ബികളിൽ ഒളിക്യാമറയോ.. കണ്ടെത്താനുള്ള ലളിതമായ മാർഗങ്ങൾ..

ഐയർ ബി എൻ ബി കളിൽ ഒളിക്യാമറകൾ കണ്ടെത്തിയതായി പരാതികൾ അമേരിക്ക, മലേഷ്യ, അയർലൻഡ് , ഓസ്ട്രേലിയ, ഇന്ത്യ എന്നിവിടങ്ങളിൽ നിന്നും ഉയർന്നുവരുന്നു. ഈ...

Monday, 19 August 2019

കുട്ടികളെ കുറയ്ക്കണമോ..?


     എന്റെ അനുഭവം, വായന അതിൽ നിന്ന് കിട്ടിയ അറിവ് ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിജിയുടെ വാക്കുകളെ അർഹതപ്പെട്ട അവഗണനയോടെ തള്ളിക്കളയാൻ പ്രേരിപ്പിക്കുന്നു. ഒരു പുസ്തകവും റെഫർ ചെയ്യാതെ ഓർമകളിൽ നിന്ന് ചിലത് പറയട്ടെ.

        2005 മെയ് മാസം 25ന് ദേശീയ ജനസംഖ്യയോഗത്തിൽ ഇന്ത്യൻ പ്രധാനമന്ത്രിയായിരുന്ന എക്കണോമിസ്റ്റ് ഡോ മൻമോഹൻസിങ് പറഞ്ഞു നാം രണ്ട് നമുക്ക് രണ്ട് ഇനിയില്ല, കുട്ടികളുടെ എണ്ണം പറഞ്ഞുള്ള ജനസംഖ്യാപദ്ധതിയുമില്ല. ജനസംഖ്യ ബാധ്യതയല്ല ആസ്തിയാണ്.

         പക്ഷെ പിറ്റേ ദിവസം തന്നെ കോണ്ഗ്രസ്സിന്റെ വക്താവ് പറഞ്ഞു, ജനനസംഖ്യ കൂട്ടിയാൽ ലോകബാങ്ക് പണം തരികില്ല ആയതിനാൽ മൻമോഹന്റെ ആശയങ്ങൾ നടപ്പിലാക്കാൻ കഴിയില്ല. (എന്താണ് ലോകബാങ്കിന് ഇന്ത്യൻ ജനസംഖ്യയിൽ ഇത്ര താല്പര്യം? )

          ജോൺ പോൾ സെക്കന്റ് മാർപ്പാപ്പ ഒരിക്കൽ പറഞ്ഞു. ഇതാ ഒരു ആഗോള ഗൂഡാലോചന നടന്നിരിക്കുന്നു. രണ്ടാം ലോകമഹായുദ്ധത്തിനു ശേഷം അമേരിക്കയും സഖ്യകക്ഷികളും ഒരുമിച്ചുകൂടി അവർക്ക് ഭീഷണിയാകുന്ന രാജ്യങ്ങളെക്കുറിച്ചു ചർച്ച ചെയ്തപ്പോൾ ഇന്ത്യ ചൈന  തുടങ്ങി ഇരുപത്തിയഞ്ചോളം ഏഷ്യൻ ആഫ്രിക്കൻ രാജ്യങ്ങളിൽ ജനസംഖ്യ കൂടുതലായതിനാൽ  ഭാവിയിൽ അവർ തങ്ങളെ കീഴടക്കുമെന്ന് തിരിച്ചറിഞ്ഞു. ഈ  തിരിച്ചറിവുമൂലമാണ്  ജനം പെരുകുന്നേ എന്നൊരു കള്ളം അടിച്ചിറക്കുന്നതിൽ അവർ തല്പരരായത്. ജനം കൂടുതലുള്ള രാജ്യങ്ങളിലേക്ക് അമേരിക്ക പോലുള്ള രാജ്യങ്ങളിൽ നിരോധിക്കപ്പെട്ട കുടുംബാസൂത്രണ ഉത്പന്നങ്ങൾ അവർ കയറ്റുമതി ചെയ്തു, കൂട്ടത്തിൽ കുറച്ചു പണവും.

              ഇന്ത്യ സന്ദർശിച്ച അമേരിക്കൻ ജനസംഖ്യാവിഭാഗം മേധാവി സ്റ്റീഫൻ മോഷർ ഇന്ത്യയിൽ വന്നപ്പോൾ ഇതേ കാര്യങ്ങൾ തന്നെയാണ് പറഞ്ഞത്. കാലഘരണപ്പെട്ട മാൽത്തൂഷ്യൻ തിയറിയാണ് അവർ അതിനായി പറഞ്ഞത്. ജനം 2, 4, 8, 16 എന്നിങ്ങനെ പെരുകുമ്പോൾ 2, 4. 6,8എന്ന രീതിയിൽ ആയിരിക്കും ആഹാരസാധനങ്ങളുടെ വർധന. ഈ തിയറി അനുസരിച്ചു നമ്മളെല്ലാം ഇപ്പോൾ പട്ടിണി കിടന്നു മരിച്ചിരിക്കണം. മാൽത്തൂഷ്യൻ തിയറി ഇന്ത്യയിൽ ഇപ്പോഴും പഠിപ്പിക്കുന്നു എന്നുള്ളതാണ് നമ്മുടെ നാടിന്റെ ശോച്യാവസ്ഥ.

   ഏതാനും വർഷം മുൻപ് എക്കണോമിക് ക്രൈസിസ് ഉണ്ടായപ്പോൾ ഗുരുസ്വാമി എന്ന എക്കണോമിസ്റ്റ് പത്രത്തിൽ എഴുതി, ഈ സമയം പിടിച്ചു നിൽക്കുന്ന ഏക രാജ്യം ഇന്ത്യ മാത്രമാണ്. അതിന് കാരണം ഇന്ത്യൻ ജനതയുടെ 60% 18 വയസിനും 50 വയസിനും ഇടയിൽ പ്രായമുള്ളവരാണ്. എന്ന് വെച്ചാൽ ഇന്ത്യൻ ജനതയിൽ ഭൂരിഭാഗവും അദ്ധ്വാനിക്കുന്ന പ്രായത്തിൽ ഉള്ളവരാണ്. ഒരു വരി കൂടി അതിൽ ഉണ്ടായിരുന്നു,ചൈന പണ്ട് ഇതേ അവസ്ഥയിലായിരുന്നു ഇപ്പോഴല്ല. നമ്മുടെ പ്രധാനമന്ത്രി അത്തരം ഒരവസ്ഥയിലേക്ക് ഇന്ത്യയെ തള്ളിയിടാൻ പോകുകയാണോ എന്നതാണ് എന്റെ സംശയം. ഒന്നുകൂടി പറഞ്ഞോട്ടെ ജനസാന്ദ്രതയിൽ  ആദ്യത്തെ പത്തു സ്ഥാനമെടുത്താൽ അതിലെങ്ങും ഇന്ത്യ ഇല്ല എന്നുള്ളതാണ് വാസ്തവം. നമ്മൾ മുപ്പത്തിയൊന്നാം സ്ഥാനത്താണ്. പിന്നെയെങ്ങനെ നമുക്ക് കുഞ്ഞുങ്ങൾ ഭീഷണിയാകും?

          കുഞ്ഞുങ്ങളില്ലാതെയായാൽ  കൊച്ചുകേരളത്തിന്റെ അവസ്ഥ അതിനേക്കാൾ ശോചനീയമാകും. ഇപ്പോൾ തന്നെ ഇത് വൃദ്ധ സംസ്ഥാനമാണ് നമ്മുടേത് . ഇവിടെ ജനസംഖ്യ ബാലൻസ് ചെയ്യണമെങ്കിൽ 2. 17 ബർത്ത് റേറ്റ് വേണം. ഇവിടുത്തെ ബർത്ത് റേറ്റ് 1. 7 ആണ്. കൂടാതെ 12% സ്ത്രീകൾക്കും 15% പുരുഷന്മാർക്കും വന്ധ്യതയുണ്ട്. ഒന്ന് ചിന്തിക്കൂ നമ്മുടെ സംസ്ഥാനം നമ്മുടെ രാജ്യം വലിയൊരു ദുരന്തത്തിലേക്കാണ് പോകുന്നത്. ജനസംഖ്യകൂടിയെന്നല്ല ജനമില്ലാതാകുന്ന വലിയൊരു ദുരന്തത്തിലേക്ക്.

( കെ സി ബി സി പ്രോലൈഫ്ന് വേണ്ടി..)

No comments:

Post a Comment