Featured post

എയർ ബി എൻ ബികളിൽ ഒളിക്യാമറയോ.. കണ്ടെത്താനുള്ള ലളിതമായ മാർഗങ്ങൾ..

ഐയർ ബി എൻ ബി കളിൽ ഒളിക്യാമറകൾ കണ്ടെത്തിയതായി പരാതികൾ അമേരിക്ക, മലേഷ്യ, അയർലൻഡ് , ഓസ്ട്രേലിയ, ഇന്ത്യ എന്നിവിടങ്ങളിൽ നിന്നും ഉയർന്നുവരുന്നു. ഈ...

Sunday, 11 August 2019

ഹ്യുണ്ടായ് കോണ..

452 കിലോമീറ്റര്‍ 'മൈലേജ്', ഞെട്ടിച്ച് ഹ്യുണ്ടായ് കോന ഇലക്ട്രിക്; 

ഏറെനാൾ നീണ്ട കാത്തിരിപ്പിനൊടുവിൽ ഹ്യുണ്ടായ് ഇന്ത്യയിലെത്തിക്കുന്ന ആദ്യ ഇലക്ട്രിക് മോഡൽ കോന എസ്.യു.വി ഔദ്യോഗികമായി പുറത്തിറങ്ങുകയാണ്.

ARAI (ഓട്ടോമോട്ടീവ് റിസർച്ച് അസോസിയേഷൻ ഓഫ് ഇന്ത്യ) സർട്ടിഫൈഡ് കണക്കുപ്രകാരം ഒറ്റചാർജിൽ 452 കിലോമീറ്റർ ദൂരം സഞ്ചരിക്കാൻ ഇന്ത്യയിലെത്തുന്ന കോനയ്ക്ക് സാധിക്കുമെന്ന് ഹ്യുണ്ടായ് വ്യക്തമാക്കി.

39.2 kWh, 64 kWh എന്നീ രണ്ട് ലിഥിയം അയേൺ ബാറ്ററി റേഞ്ചിലാണ് കോന ഇലക്ട്രിക് വിദേശ വിപണിയിലുള്ളത്. ഇതിൽ 39.2 kWh കോനയിൽ ഒറ്റചാർജിൽ 312 കിലോമീറ്ററും 64 kWh കോനയിൽ 482 കിലോമീറ്റർ ദൂരവുമാണ് ഇലക്ട്രിക് മൈലേജ്. ബേസ് വേരിയന്റ് 9.2 സെക്കൻഡിൽ പൂജ്യത്തിൽനിന്ന് നൂറ് കിലോമീറ്റർ വേഗം കൈവരിക്കും. അതേസമയം രണ്ടാമത്തെ മോഡൽ 7.6 സെക്കൻഡിലാണ് നൂറ് കിലോമീറ്റർ വേഗത്തിലെത്തുക. ബേസ് മോഡലിലെ ഇലക്ട്രിക് മോട്ടോർ 134 ബിഎച്ച്പി പവറും 395 എൻഎം ടോർക്കുമേകും. 64 kWh കോനയിൽ 210 ബിഎച്ച്പി പവറും ലഭിക്കും. മണിക്കൂറിൽ പരമാവധി 167 കിലോമീറ്ററാണ് വേഗത. ഒമ്പതര മണിക്കൂറിനുള്ളിൽ ബാറ്ററി പൂർണമായി ചാർജ് ചെയ്യാൻ സാധിക്കും. ഫാസറ്റ് ചാർജർ ഉപയോഗിച്ചാൽ 54 മിനിറ്റിനുള്ളിൽ 80 ശതമാനം ചാർജ് ചെയ്യാം.

രൂപത്തിൽ ഇന്ധന കാറുകളുടെ അതേ ശൈലിയാണ് ഇലക്ട്രിക് കോന പിന്തുടരുന്നത്. എന്നാൽ മുൻഭാഗത്തെ പതിവ് ഗ്രിൽ എടുത്തു കളഞ്ഞു. ചാർജിങ് സോക്കറ്റ് മുൻവശത്താണ്. പ്രീമിയം കാറുകൾക്ക് സമാനമാണ് ഉൾവശം. നിലവിൽ വിദേശത്തുള്ള റഗുലർ കോനയെക്കാൾ 15 എംഎം നീളവും 20 എംഎം ഉയരവും ഇലക്ട്രിക്കിന് കൂടുതലുണ്ട്. അഡാപ്റ്റീവ് ക്രൂയിസ് കൺട്രോൾ, ലൈൻ സെൻട്രിങ് സിസ്റ്റം, റിയർ ക്രോസിങ് ട്രാഫിക് അലർട്ട്, ഓട്ടോമാറ്റിക് എമർജൻസി ബ്രേക്കിങ് തുടങ്ങി നിരവധി ഡ്രൈവർ അസിസ്റ്റൻസ് സംവിധാനങ്ങളും കോനയിലുണ്ടാകും.

ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്ത ശേഷം ചെന്നൈ പ്ലാന്റിലാണ് കോന അസംബ്ലിൾ ചെയ്യുക. ആദ്യഘട്ടത്തിൽ 1000 കോന ഇലക്ട്രിക്കാണ് ഇന്ത്യയിലേക്ക് ഹ്യുണ്ടായ് കൊണ്ടുവരുന്നത്. വിപണിയിലേ ആവശ്യകത വിലയിരുത്തി കൂടുതൽ യൂണിറ്റുകൾ പിന്നീട് ഇങ്ങോട്ടെത്തിക്കും. ഇന്ത്യൻ കോനയുടെ വില  25.3 ലക്ഷം രൂപയാണ്..

No comments:

Post a Comment