സ്മാര്‍ട്ട്ഫോണ്‍ ഉപയോഗിക്കുന്നവര്‍ക്ക് ഉണ്ടാകുന്ന 'ഡ്രൈ ഐ' കാഴ്ചയെ ബാധിക്കാം; ഇത് ഒഴിവാക്കാന്‍ ചില കാര്യങ്ങള്‍ ശ്രദ്ധിച്ചാൽ മതി.
ഭാവിയില്‍ കാഴ്ചക്കുറവ് ബാധിക്കാനും കണ്ണില്‍ അണുബാധ വരാനുമെല്ലാം വരള്‍ച്ചക കാരണമായേക്കാം.
കമ്ബ്യൂട്ടറും സ്മാര്‍ട്ട് ഫോണുകളും വ്യാപകമായതോടെ ഏറ്റവുമധികം ആളുകള്‍ അനുഭവിക്കുന്ന ഒരു പ്രശ്നമാണ് 'ഡ്രൈ ഐ', അഥവാ കണ്ണ് വരള്‍ച്ച. കണ്ണ് ചുവക്കുന്നതിനും ചൊറിയുന്നതിനും എല്ലാം ഇത് കാരണമാകും. മാത്രമല്ല, ഭാവിയില്‍ കാഴ്ചക്കുറവ് ബാധിക്കാനും കണ്ണില്‍ അണുബാധ വരാനുമെല്ലാം ഈ വരള്‍ച്ചക കാരണമായേക്കാം. ഒന്നു ശ്രദ്ധിച്ചാല്‍ കണ്ണില്‍ വരള്‍ച്ച വരാതെ നമുക്ക് സൂക്ഷിക്കാനാകും. അതിന് ചില കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ മതി.
പതിവായി ഇമവെട്ടുക
നിങ്ങള്‍ ഒരു എയര്‍ കണ്ടീഷന്‍ ചെയ്ത അന്തരീക്ഷത്തിലിരുന്നാണ് കമ്ബ്യൂട്ടര്‍ കൂടുതല്‍ സമയവും ഉപയോഗിക്കുന്നതെങ്കില്‍ ഇത് അത്യന്താപേക്ഷിതമാണ്.
അത്തരം സാഹചര്യങ്ങളില്‍ വായുവില്‍ ഈര്‍പ്പം കൂടുതലായിരിക്കും. അത് കണ്ണിലെ വരള്‍ച്ചയ്ക്ക് കാരണമാകും. അതുകൊണ്ട് ഇടയ്ക്കിടെ ഇമവെട്ടുന്നത് നല്ലതാണ്. മറന്നുപോകാതിരിക്കാന്‍ സ്‌ക്രീനിന്റെ ഒരു ഭാഗത്ത് അത് റിമൈന്‍ഡറായി സെറ്റ് ചെയ്‌തോളൂ.
കൃത്രിമ കണ്ണീര്‍
ലൂബ്രിക്കേറ്റിംഗ് ഐ ഡ്രോപ്പുകള്‍ (കൃത്രിമ കണ്ണീര്‍) മരുന്നു കടകളില്‍ നിന്ന് വാങ്ങിക്കാം. കമ്ബ്യൂട്ടര്‍ ഉപയോഗം, ചൂടും കാറ്റും അധികമായ കാലാവസ്ഥ എന്നിവ മൂലം കണ്ണുകള്‍ വരളുന്നതും കണ്ണുകളുടെ തളര്‍ച്ചയ്ക്കും ഇത്തരം ഡ്രോപ്പുകള്‍ ആശ്വാസം പകരും.
പുകവലി ഒഴിവാക്കുക
ശ്വാസകോശത്തിന് മാത്രമല്ല കണ്ണിനും പുകവലി ശീലം ഹാനികരമാണ്. നിങ്ങള്‍ വലിക്കുന്നത് മാത്രമല്ല മറ്റുള്ളവര്‍ വലിക്കുന്ന സിഗററ്റിന്റെ പുക കണ്ണിലടിക്കുന്നത് പോലും കണ്ണ് വരളാന്‍ ഇടയാക്കും.
ജോലിസ്ഥലത്തെ വെളിച്ചം
ജോലിസ്ഥലത്ത് ക്രമീകരിച്ചിട്ടുള്ള വെളിച്ചം പ്രധാനമാണ്. കമ്ബ്യൂട്ടര്‍ സ്‌ക്രീനില്‍ നിന്നും വരുന്ന വെളിച്ചം കൂടുതല്‍ ബ്രൈറ്റ് ആവരുത്. കംബ്യൂട്ടറിനു മുന്‍പില്‍ നമ്മള്‍ ഇരിക്കുമ്ബോള്‍ അത് ശരിയായ ആംഗിളില്‍തന്നെയാണ് എന്നതും ഉറപ്പുവരുത്തുക.
ഭക്ഷണക്രമം
ഒമേഗ-3 ഫാറ്റി ആസിഡുകള്‍ അടങ്ങിയ ഭക്ഷണങ്ങള്‍ കണ്ണുകളുടെ വരള്‍ച്ചയെ ചെറുക്കാന്‍ സഹായിക്കുമെന്ന് പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്. കൂടാതെ ഇല വര്‍ഗ്ഗങ്ങളും ധാരാളം കഴിക്കുക. അയല, മത്തി, ചാള, സാല്‍മണ്‍, ട്യൂണ തുടങ്ങിയ മത്സ്യങ്ങളില്‍ ഒമേഗ 3 ഫാറ്റി ആസിഡുകള്‍ ധാരാളമായി അടങ്ങിയിരിക്കുന്നു. വാള്‌നിട്ട്, സോയ, ചണവിത്ത് തുടങ്ങിയ സസ്യാഹാരങ്ങളും ഒമേഗ- 3 ഫാറ്റി ആസിഡ് സമ്ബുഷ്ടമാണ്..
No comments:
Post a Comment