ശ്രീറാം വെങ്കിട്ടരാമൻ.
സത്യസന്ധനായ ഉദ്യോഗസ്ഥൻ.
നിയമ പരിപാലനത്തിലും നിയമം നടപ്പിലാക്കുന്നതിലും ബദ്ധശ്രദ്ധൻ.
പക്ഷെ നിയമം ലംഘിച്ച് കാറോടിച്ച് ഒരു മനുഷ്യജീവൻ ഇല്ലാതാക്കിയ കൊലയാളിയായതോടെ ശ്രീറാമിന്റെ പ്രതിഛായയും തകർന്ന് തരിപ്പണമായി.
ശ്രീറാമിനെ പോലെ യുവജനങ്ങൾ മാതൃകയാക്കുന്ന ഒരു യുവ ഐഎഎസ്സുകാരൻ ഒരിക്കലും മദ്യപിച്ച് ലക്കുകെട്ട് വണ്ടിയോടിക്കാൻ പാടില്ലായിരുന്നു. അദ്ദേഹം വോക്സ്വാഗൺ
കാർ ഇടിച്ചു കയറ്റി തകർത്തത് ബഷീറിന്റെ ജീവിതം മാത്രമല്ല അദ്ദേഹത്തിന്റെ കരിയർ കൂടിയാണ്. മനപൂർവമല്ലാത്ത നരഹത്യയ്ക്ക് ശ്രീരാമിനെതിരെ പൊലീസ് കേസെടുത്തു.
കേസിലുൾപ്പെട്ട സർക്കാർ ഉദ്യോഗസ്ഥൻ സ്വാഭാവികമായും സസ്പെൻഷനിലാകും.
അസമയത്ത് യുവതിയുമായുള്ള കറക്കം ശ്രീറാമിനെ കൂടുതൽ കുഴപ്പത്തിൽ കൊണ്ടെത്തിക്കും.വാഴ്ത്തിപ്പാടിയവരൊക്കെ വീഴ്ത്താനായി മത്സരിക്കും.കോടതി കയറിയിറങ്ങിയും അപവാദങ്ങളിൽ പെട്ട് ആടിയുലഞ്ഞുമാവും ശ്രീറാമിന്റെ തുടർയാത്ര.
മനസ്സ് കൊണ്ട് അങ്ങിനെയൊരു
യാത്രയ്ക്ക് സാക്ഷ്യം വഹിക്കാൻ ആഗ്രഹമില്ല.മൂന്നാറിലെ ഭൂമാഫിയയെ വിറപ്പിച്ച യൗവനം നൈമിഷികമായ ആനന്ദങ്ങൾക്കായി ഹോമിച്ച് പേരുദോഷമുണ്ടാക്കിയല്ലോ ശ്രീറാം.
താങ്കളുടെ ഈ വീഴ്ചയിൽ സന്തോഷിക്കുന്നവരുണ്ട്.അതിനേക്കാൾ ദുഃഖിക്കുന്നവരും സഹതപിക്കുന്നവരുമാണ്
ഏറെയും.
ജീവിതം ആഘോഷിക്കാനുള്ളതാണ്. പക്ഷെ
അപരന്റെ ആത്മസുഖം കെടുത്തും വിധമുള്ള അടിച്ചുപൊളിയാവരുത്.
ജീവിതത്തിന് അടക്കവും ഒതുക്കവുമൊക്കെ
വേണം.തന്നടക്കമില്ലാതെ പിന്നെങ്ങിനെ
നിങ്ങൾക്ക് മറ്റുള്ളവരെ നിയന്ത്രിക്കാനാവും
മോറൽ ഓഫ് ദി സ്റ്റോറി
നാലാൾ അറിയുന്നവൻ ആണെങ്കിൽ വണ്ടി ഇടിപ്പിക്കരുത്.
ഇനി ഇടിച്ചാൽ തന്നെ വെള്ളമടിച്ച് ഒടിച്ചിട്ട് ഇടിക്കരുത്.
ഇനി വെള്ളമടിച്ച് ഓടിച്ചാൽ തന്നെ വല്ലവന്റെയും ഭാര്യയേയും കൊണ്ട് പാതി രാത്രി കറങ്ങാൻ പോയിട്ട് ഇടിക്കരുത്!
No comments:
Post a Comment