Featured post

എയർ ബി എൻ ബികളിൽ ഒളിക്യാമറയോ.. കണ്ടെത്താനുള്ള ലളിതമായ മാർഗങ്ങൾ..

ഐയർ ബി എൻ ബി കളിൽ ഒളിക്യാമറകൾ കണ്ടെത്തിയതായി പരാതികൾ അമേരിക്ക, മലേഷ്യ, അയർലൻഡ് , ഓസ്ട്രേലിയ, ഇന്ത്യ എന്നിവിടങ്ങളിൽ നിന്നും ഉയർന്നുവരുന്നു. ഈ...

Friday, 23 August 2019

ഒരു തുറന്ന കത്ത്..

ഞാൻ എപ്പോഴോ വായിക്കാൻ എടുത്ത് പുസ്തകത്തിൻറെ മുഖചിത്രം ഒരു രസത്തിന് വേണ്ടി ഫേസ്ബുക്കിൽ ഫോട്ടോ ഇട്ടു. എന്നാൽ അതിനിടയിൽ ആ പുസ്തകത്തിൻറെ ഏറ്റവും മനോഹരമായ ഒരു വാചകം കമൻറ് ആയി വന്നപ്പോഴാണ് അതിട്ട അവനെ ഞാൻ ആദ്യമായി ശ്രദ്ധിക്കുന്നത്.

പിന്നെ ആ പുസ്തകത്തിൻറെ രചയിതാവ് എഴുതിയ എല്ലാ പുസ്തകങ്ങളുടെയും പേര് മെസ്സഞ്ചറിൽ അയച്ചുതന്ന തോടെ എന്തോ ഒരു അടുപ്പം തോന്നി. ആ പുസ്തകങ്ങളുടെ പല വാചകങ്ങളും അവൻ പറഞ്ഞു വന്നപ്പോൾ ഒരേ ചിന്താഗതി ഉള്ള ആളാണ് എന്ന തോന്നൽ എന്നിൽ ഉടലെടുത്തു. അതു കരുതി ഞാൻ അവനെ റിക്വസ്റ്റ് വിട്ടു .

എന്നാൽ അത് അവൻ എനിക്കായി ഒരുക്കിയ ട്രാപ്പ് ആണ് എന്ന് എനിക്കറിയില്ലായിരുന്നു.

ദിവസങ്ങൾ കഴിയവേ ആ സൗഹൃദം പതിയെ വളർന്നു , ഭർത്താവ് ഒന്നും അറിയാതെ ഇരിക്കാൻ ശ്രമിച്ചു. ആ ബന്ധം  പെട്ടെന്ന് തന്നെ തീവ്രമായി തുടങ്ങി. ഭർത്താവിൻറെ മുമ്പിൽ ഒരു സ്നേഹമയിയായ ഭാര്യയെ പോലെ അഭിനയികണ്ട പോലും വന്നു.

അങ്ങനെ ഇരിക്കെ ഒരു ദിവസം അവൻ എന്നോട് പറഞ്ഞു അവൻ എന്നെ ഒന്ന് കാണണമെന്ന്, ഞാൻ വേണ്ട എന്ന് പറഞ്ഞപ്പോൾ അവൻ പറഞ്ഞു നിൻറെ കല്യാണം കഴിഞ്ഞതല്ലേ വേറെ പ്രശ്നമൊന്നും ഇല്ലല്ലോ. ഇനി വല്ല പ്രശ്നവും ഉണ്ടായാൽ നിൻറെ പഴയ ഒരു ബോസ് ആണ് അല്ലെങ്കിൽ ഒരു അകന്ന ഫാമിലി മെമ്പർ എന്ന് പറഞ്ഞാൽ പോരെ.

പക്ഷേ അവനോട് ഞാൻ വരാൻ പറഞ്ഞ ദിവസം അവൻ എന്നോട് പറഞ്ഞു ഞാൻ വരുന്നില്ല എങ്കിലും നിൻറെ ഒരു ഫോട്ടോ എനിക്ക് വേണം.. തെറ്റൊന്നുമില്ല എന്ന് എനിക്ക് തോന്നി അതുകൊണ്ട് ഒരു ഫോട്ടോ ഞാൻ കൊടുത്തു.

പിന്നീട് ഒരു ദിവസം നടത്തിയ ചാറ്റിൽ അവൻ എന്നോട് എൻറെ ഒരു നഗ്ന ഫോട്ടോ ചോദിച്ചു. അവനെ എനിക്ക് സംശയം ഇല്ലാത്തതുകൊണ്ടും അത്രമാത്രം ഫ്രണ്ട്ഷിപ്പ് ആയതുകൊണ്ട് ഞാൻ സമ്മതിച്ചു, ചിത്രങ്ങൾ കൊടുത്തു. അവൻ പറഞ്ഞു ഭർത്താവ് ഇനിയെങ്ങാനും കണ്ടെത്തിയാൽ  നെറ്റിൽ നിന്നും ഡൗൺലോഡ് ചെയ്തതാണ് എന്ന് പറഞ്ഞാൽ പോരെ എന്ന്. അവൻറെ വാക്കുകൾ എനിക്ക് വിശ്വാസമായിരുന്നു നയൻ വൺ സിക്സ് ഗോൾഡ് പോലെ..

പക്ഷേ ഭർത്താവ് എങ്ങനെയോ കണ്ടുപിടിച്ചു. വീട്ടിൽ വഴക്കായി പക്ഷേ അവൻറെ മോഹനവാഗ്ദാനങ്ങളിൽ വീണുപോയ എനിക്ക് ഒന്നും ചിന്തിക്കാൻ സാധിച്ചില്ല. അങ്ങനെ ഞാൻ ഭർത്താവിൽ സംശയരോഗം ആരോപിച്ചു ഭർത്താവിനെ ഒതുക്കി എടുത്തു. പക്ഷേ വിചാരിക്കാത്ത സംഭവിച്ചു അവൻ ഞാൻ കൊടുത്ത ഫോട്ടോ വച്ചു എന്നെ തന്നെ അവൻ ബ്ലാക്ക് മെയിൽ ചെയ്യാൻ തുടങ്ങി . ഇനി എന്ത് ചെയ്യും എന്ന ചിന്ത എൻറെ ഉള്ളിൽ മുഴങ്ങി കേട്ടു.....

എന്തുകൊണ്ടാണ്.. ഒരു പ്രശ്നം വരുമ്പോൾ സ്വന്തം ഭർത്താവിനെ അറിയിക്കാൻ മാത്രം സ്ത്രീകൾ മടി കാണിക്കുന്നത്..?അതുപോലെ എന്തുകൊണ്ടാണ് കുട്ടികളുള്ള സ്ത്രീകൾ ഇങ്ങനെ പോകുന്നത്.. ?

ഈ ചോദ്യങ്ങൾക്കൊക്കെ ഉള്ള ഉത്തരം ഇതാണ്..

ഇന്നത്തെ ലോകത്തിൽ ജോലിത്തിരക്കുകൾ മറ്റും കാരണം ഭാര്യയും ഭർത്താവും തമ്മിൽ പരസ്പരം സംസാരിക്കാൻ ഉള്ള തടസ്സം ഉണ്ടാക്കുന്നു. ആ തുറന്നുപറച്ചിൽ  ജോലിത്തിരക്കുകൾ മൂലം മാറിപ്പോകുന്നു. അതുകൂടാതെ ഭാര്യയുടെ ചെറിയ തെറ്റുകൾ വലിയ തെറ്റുകൾ ആയി കണ്ട് അവരിൽ നിന്നും ഒരു അകലം സൃഷ്ടിക്കുന്ന ഭർത്താക്കന്മാരാണ് ഭൂരിപക്ഷവും.

സ്ത്രീകളും ഒട്ടും പിന്നിലല്ല..

ഇത്തരം മതിൽക്കെട്ടുകൾ പൊളിച്ച് മാറ്റാതെ ഇതൊന്നും അവസാനിക്കില്ല..

അതുപോലെ നമ്മൾ കാണുന്ന മനോഹരമായ ഒരു ലോകം അല്ല വിവാഹ ജീവിതം അത് സുഖദുഃഖ സമ്മിശ്രമാന് എന്ന് സ്ത്രീ യും മനസ്സിലാക്കണം. സ്ത്രീകൾ പലതരം ചിന്തകൾ മനസ്സിൽ കൊണ്ടു നടക്കുന്നവരാണ്. അത് അവർ വായിച്ച് കഥയാവാം അല്ലെങ്കിൽ ഒരു സീരിയൽ ഭാഗമാകാം അതുമല്ലെങ്കിൽ ആരുടെയെങ്കിലും പത്രവാർത്ത ഒക്കെ ആകാം.

ഇന്നത്തെ ലോകത്തിൽ നന്മയേക്കാൾ കൂടുതൽ തിന്മയാണെന്ന് സത്യം മനസ്സിലാക്കണം.. ലൈംഗികത മാത്രമല്ല ജീവിതം എന്ന്  മനസ്സിലാക്കണം അതുപോലെ നമ്മൾ ഇന്നു കാണുന്ന എല്ലാ പത്രമാധ്യമങ്ങളും ടിവി സീരിയൽ കഥാപാത്രങ്ങളും അവിഹിത ബന്ധങ്ങൾക്ക്  മുൻതൂക്കം നൽകുന്ന രീതിയിൽ ആണ്.

പരസ്പരം സ്നേഹത്തോടും വിശ്വാസത്തോടും മുന്നോട്ടുപോയാൽ ജീവിതം സ്വർഗ്ഗം ആക്കാൻ സാധിക്കും അതുപോലെ ഈ ശ്രമം നടത്താതിരുന്നാൽ ഒരു നരകം ആക്കാനും സാധിക്കും.

ഫേസ്ബുക്കും വാട്ട്സ് ആപ്പും ഇൻസ്റ്റാഗ്രാം ഒക്കെ വേണം പക്ഷേ നല്ലതും ചീത്തയും തിരിച്ചറിഞ്ഞു അത് ഉപയോഗിക്കാനുള്ള പക്വതയാണ് ഇന്ന് സ്ത്രീപുരുഷഭേദമന്യേ വേണ്ടത്..

No comments:

Post a Comment