ലോകത്തു ഏറ്റവും കൂടുതൽ ആളുകൾ ഇന്റർനെറ്റ് ഉപയോഗിക്കുന രാജ്യം ആണ് ഇന്ന് ഇന്ത്യ . പക്ഷെ അതിനു വേണ്ട ഉപകരണങ്ങൾ എല്ലാം നമ്മൾ ഇറക്കുമതി ചെയ്യുക ആണ് എന്ന് നമുക്കെല്ലാവര്കും അറിയാം . ലോകത്തെ സുപ്രധാന കമ്പനികളിൽ പലരും അവരുടെ മൊബൈൽ ഫോൺ നിർമാണ കേന്ദ്രം ഇന്ത്യയിലേക്കു മാറ്റിയത് ഈ അടുത്താണ് . എന്നാലും നമ്മൾ ടെക്നോളജി പ്രോഡക്ട് നിർമാണ രംഗത്തു ലോകത്തു ഒന്നും അല്ല എന്ന് എത്ര പേർക്ക് അറിയാം ? .പക്ഷെ , നമ്മുടെ ടെക്നോളജി ഇന്നും ഉപയോഗത്തിൽ ഒതുങ്ങി നിൽക്കുന്നത് എന്ത് കൊണ്ടാണ് എന്ന് നമ്മൾ ആലോചിച്ചു നോക്കിയിട്ടുണ്ടോ ? എന്ത് കൊണ്ടാണ് , നമ്മുടെ നാട്ടിലെ കമ്പനികൾ മൊബൈൽ ഫോൺ - കമ്പ്യൂട്ടർ നിർമാണത്തിൽ മുന്നിട്ടു നില്കാത്തത് ?
വളരെ ലളിതം ആണ് ഉത്തരം . ഇതിന്റെ ഒക്കെ സുപ്രധാന ഭാഗം ആയ ചിപ്പ് നമ്മൽ ഉണ്ടാക്കുന്നില്ല .
സ്വന്തം ആയി വിമാനം വരെ ഉണ്ടാക്കുന്ന നമ്മൾ എന്ത് കൊണ്ടാണ് , ഒരു നഖത്തിന്റെ വലിപ്പം മാത്രം ഉള്ള ഒരു ചിപ്പ് നിർമിക്കാത്തതു ?
അതിനു പല ഉത്തരങ്ങൾ ഉണ്ട് . അപ്പോൾ എങ്ങനെ ആണ് ചിപ്പ് ഉണ്ടാക്കുന്നത് എന്ന് നോക്കാം ആദ്യം ( പൂർണമായ തോതിൽ അല്ല , ലളിതമായി ) .
ചിപ്പ് ഉണ്ടാക്കുന്നതിനു നാല് ഘട്ടങ്ങൾ/ഘടകങ്ങൾ ഉണ്ട് എന്ന് പ്രധാനമായും പറയാം .
1 - വേണ്ട ഘടകം സിലിക്കൺ ആണ് . അത് നമ്മുടെ നാട്ടിൽ ഇഷ്ടം പോലെ ഉള്ള മണലിൽ നിന്നും കിട്ടും . പക്ഷെ നമ്മുടെ ഈ രംഗത്തെ പ്രദീക്ഷ ഇതോടു കൂടി തീരുന്നു
2 - Silicon Ingot . മണൽ പോലെ ഉള്ളവയിൽ നിന്നും സിലിക്കൺ വേർതിരിച്ചു എടുക്കുന്ന പ്രക്രിയ പോലും ഏറ്റവും നല്ലതു നമ്മുടെ കയ്യിൽ ഇല്ല .എന്ന് വച്ചാൽ , നമ്മുടെ നാട്ടിൽ ലഭ്യമായ സിലിക്കോൺ കോമ്പൗണ്ടുകളിൽ നിന്നും , ചിപ്പ് നിർമാണത്തിന് ആവശ്യമായ ഏറ്റവും ബേസിക് ഘടകം ഏറ്റവും നല്ല quality യിൽ വേർതിരിച്ചു എടുക്കാൻ നമ്മുടെ രാജ്യത്തു സംവിധാനം ഇല്ല .
3 - മേലെ പറഞ്ഞ ingot ഇത് നിന്നും wafer ഉണ്ടാക്കണം . ഈ wafer ഇൽ ആണ് chip ഉണ്ടാക്കേണ്ട പ്രോസസ്സ് എല്ലാം നടത്തേണ്ടത് .
4 - Lithography - wafer ഇൽ light ഉം മറ്റു പ്രോസസും ചെയ്തു actual chip patern ഉണ്ടാക്കുന്ന പ്രോസസ്സ് ആണ് ഇത് . ഈ പ്രോസസ്സ് ചെയ്യുന്നതോടെ ഒരു ചിപ്പ് ജനിക്കുന്നു . ഓരോ ആവശ്യത്തിനും ഉള്ള ചിപ്പ് ഓരോന്ന് ആയിരിക്കും . So , ഓരോ ആവശ്യത്തിനും ഉള്ള പ്രോസസും വ്യത്യസ്തം ആയിരിക്കും .
ഈ പറഞ്ഞത്തിൽ ഏറ്റവും പ്രധാനപ്പെട്ട പ്രോസസ്സ് അവസാനം പറഞ്ഞ lithography ആണ് . പക്ഷേ നമ്മുടെ നാട്ടിൽ എന്ന് വച്ചാൽ ഇന്ത്യ മഹാരാജ്യത്തു അതിനുള്ള സംവിധാനം ഉണ്ടോ ?
litho മെഷീൻ ആണത് . ASML എന്ന ഡച്ച് company യുടെ മെഷീൻ ആണ് ചിത്രത്തിൽ . ലോകത്തു litho മെഷീൻ market share ഇൽ 85 % വും ഈ company യുടെ കയ്യിൽ ആണ് . ഇന്റൽ, Qualcom , Samsung , എന്ന് വേണ്ട ലോകത്തെ ഒട്ടു മിക്ക ചിപ്പ് makers ഉം ഇവരുടെ machine ആണ് ഉപയോഗിക്കുന്നത് . ഒരു അഡ്വാൻസ്ഡ് chip ഉണ്ടാകാൻ ഈ machine ഇല്ലാതെ സാധ്യമല്ല . നിങ്ങൾ ഇപ്പോൾ ഉപയോഗിക്കുന്ന ഉപകരണത്തിലെ chip ഈ machine ഇത് ഉണ്ടാക്കിയത് ആവാൻ ഒരു 80 % chance ആണ് ഉള്ളത് ( iphone ആണെങ്കിൽ 100 %) .ഫോൺ മാത്രം അല്ല , SD card , pendrive , harddrive memory അങ്ങനെ എല്ലാം ഇതിൽ തന്നെ ആവും ഉണ്ടാക്കിയത് . .. നമ്മുടെ നാട്ടിൽ ഇത് എത്ര എണ്ണം കാണും ?
ഒരൊറ്റ എണ്ണം പോലും നമ്മുടെ നാട്ടിൽ ഈ അടുത്ത് വരെ ഇല്ലായിരുന്നു ( ഇനി കഴിഞ്ഞ ഏതാനും മാസത്തിനു അടുത്ത് എങ്ങാനും വന്നോ ഏന് എനിക്ക് അറിയില്ല ) . നമ്മുടെ സർക്കാർ company or private company യോ ഇങ്ങനെ ഒരെണ്ണം വാങ്ങിയതായി അറിവില്ല .
ഇതിന്റെ വില ഏതാണ്ട് 90 -100 million USD വരും ( ഏതാണ്ട് ഒരു 700 കോടി രൂപ ) . അത് ഒരു machine വില മാത്രം ആണ് . അനുബന്ധ സംവിധാനങ്ങളും അതിന്റെ skilled labors ഉം വേറെ വേണം ,വേറെ മുടക്കു മുതലും വേണം . ഒരു low power chip ഉണ്ടാക്കാൻ ഈ മെഷീൻ ഇല്ലാതെ പറ്റാത്ത അവസ്ഥ ആണ് ഇന്ന് . ( ഇന്ന് മാർക്കറ്റിൽ ലഭ്യമായ smart phone ലെ ഏറ്റവും advance chip 7nm ആണ് , അത് ഓരോ വേർഷനിലും കുറഞ്ഞു കുറഞ്ഞു വരിക ആണ് - എന്ന് വച്ചാൽ കൂടുതൽ energy efficient ആവും )
അവിടെ ആണ് ചൈന തായ്‌വാൻ ഒക്കെ ഇതിൽ മുന്നിട്ടു നില്കുന്നത് . കഴിന കുറച്ചു കാലത്തിനു ഇടയ്ക്കു , ചൈന ഇത്തരം machine ഉപയോഗിക്കുന്ന ഏതാണ് പത്തോളം factory ഉണ്ടാക്കിയിട്ടുണ്ട് . ഓരോ factory യിലും ഏതാണ്ട് 50 ഇത്തരം machine ഉണ്ട് .
സത്യം പറഞ്ഞാൽ , china ക്കു സ്വന്തം ആയി litho മെഷീൻ ഉണ്ട് . പക്ഷെ അതിനു ഉണ്ടാക്കാൻ സാധിക്കുന്ന processing capacity ഇപ്പോൾ അടുത്ത് വരെ 96 nanometers ആയിരുന്നു . എന്നാൽ ASML ,7nm വരെ എത്തി - 100 nm എന്നത് ASML 18 കൊല്ലം മുമ്പ് achieve ചെയ്ത കാര്യം ആണ് ( China 10nm capacity യിൽ chip ഉണ്ടാക്കാവുന്ന machine ഉണ്ടാക്കി എന്നൊക്കെ വാർത്തകൾ ഉണ്ടായിരുന്നു . പക്ഷെ ഇത് വരെ അങ്ങ് വിശ്വസനീയം ആയ രീതിയിൽ market ഇൽ വന്നിട്ടില്ല, ആർക്കെങ്കിലും അറിയുമെങ്കിൽ comment എഴുതാം ) .
അത് ഒരു രാജ്യസുരക്ഷ ഉപകരണം ഒന്നുമല്ല എന്നതാണ് ഇതിലെ ഏറ്റവും രസം .cash കൊടുത്തു വാങ്ങാൻ തയ്യറായാൽ ഒരുവിധം ആർക്കും കിട്ടും . പക്ഷെ നിരന്തരം ആയ update നു ഒക്കെ തയ്യറാവണം . കാരണം , ഇന്ന് 7nm വച്ച് ഉണ്ടാക്കുന്ന പ്രോസസ്സർ , നാളെ ലോകം 5nm ലേക്ക് മാറുമ്പോൾ update ചെയ്യാൻ തയ്യറായില്ല എങ്കിൽ മേലോട്ട് നോക്കി നിൽക്കേണ്ടി വരും . 2012 ഇൽ 22 nm ആയിരുന്ന chips , 2014 ഇൽ 14nm , 2016 ഇൽ 10nm , 2018 ഇൽ 7nm എന്ന നിലയിൽ മുന്നോട്ടു പോവുക ആണ് . Power efficiency വലിയ പ്രശനം ആയ mobile technology മേഖലയിൽ ഇതൊരു വലിയ പ്രശനം ആണ് . ഒരു 4 വര്ഷം കൊണ്ട് ഇത് 2nm എത്തും എന്നാണ് പ്രദീക്ഷിക്കുന്നതു . ചിലപ്പോ chip ഉണ്ടാകുന്ന technoly തന്നെ മാറാം .
Nikon , Canon ഒക്കെ ഈ മെഷീൻ ഉണ്ടാക്കുന്ന രംഗത്തു സജീവം ആണ് . ചില low end machine ഉണ്ടാക്കുന്നതിൽ ഇവർ അഗ്രഗണ്യർ ആണ് താനും . പക്ഷെ ASML ന്റെ monopoly തകർക്കാൻ അവരുടെ system പര്യാപ്തം അല്ല (സിസ്റ്റം എന്നത് വെറും മെഷീൻ അല്ല , ബിസിനസ് മോഡൽ ആണ് ) .
ഇതിലെ വേറെ ഒരു രസം എന്താണ് എന്ന് വച്ചാൽ , ഈ machine വച്ച് ഉണ്ടാക്കി എടുക്കുന്ന സാധങ്ങൾ നല്ലൊരു ശതമാനത്തിന്റെയും design പ്രോസസ്സ് നടക്കുന്നത് ഇന്ത്യയിൽ ആണ് .ബാംഗ്ലൂർ ഒക്കെ ഒരുപാട് കമ്പനി ഓഫീസുകൾ പ്രവർത്തിക്കുന്നുണ്ട് . പക്ഷെ കാശ് ഇറക്കി കളിയ്ക്കാവുന്ന business attitude ഇവിടെ ഉണ്ടായിട്ടില്ല എന്നു പറയാം ..
No comments:
Post a Comment