ഭാര്യക്ക് ഒരു സര്‍പ്രൈസ് കൊടുക്കാന്‍ വേണ്ടി അറിയിക്കാതെയാണ് ബാബു നാട്ടിലേക്ക് വന്നത്.
വീട്ടുമുറ്റത്തെത്തിയ ബാബു ഒരു ജോഡി ഷൂ കണ്ട് ഞെട്ടി, ഉറക്കെ ഭാര്യയെ വിളിച്ചു.
മുടി ചുറ്റികെട്ടിക്കൊണ്ട്
വാതില്‍ തുറന്ന ഭാര്യയോട്ക്രോധത്തോടെ ചോദിച്ചു.
" ആരൂടേതാടീ ഷൂ"?
ഭാര്യ: "അത് രണ്ട് വര്‍ഷം മുന്‍പ് നിങ്ങള്‍ പോകുമ്പോൾ വലുതാണെന്ന് പറഞ്ഞ് ഇട്ടിട്ട് പോയതല്ലെ. ഇവിടെ ആണുങ്ങളുണ്ടെന്ന് തോന്നാന്‍ വേണ്ടി ഞാനവിടെ വെച്ചതാണ്."
ഒരേ സമയം കുറ്റബോധവും തന്‍റെ ഭാര്യയെക്കുറിച്ച് അഭിമാനവും തോന്നി.
വീടിനകത്ത് കയറിയ ബാബു ടേബിളില് രണ്ട് ചായക്കപ്പ് കണ്ട് അലറി
"എടീ ആരാടി ഇവിടെ രണ്ട് കപ്പില്‍ ചായ കുടിച്ചവര്‍"
ഭാര്യ : "അത് രണ്ട് വര്‍ഷം മുന്‍പ് നിങ്ങള്‍ പോവുന്ന അന്ന് നമ്മള്‍ ചായ കുടിച്ച കപ്പല്ലേ മനുഷ്യാ... നിങ്ങളുടെ ഓര്‍മ്മക്ക് വേണ്ടി ഞാന്‍ കഴുകാതെ വെച്ചതല്ലേ അത്.
... വീണ്ടും കുറ്റബോധം തോന്നി, നാളെ രാവിലെ തന്നെ ഒരഞ്ച് പവന്‍റെ മാല വാങ്ങി കൊടുക്കണമെന്ന് മനസ്സിലുറപ്പിച്ച് ബെഡ്റൂമിലെത്തിയതും ദാ കിടക്കുന്നു ബെഡ്ഡില്‍ വലിയൊരു പാന്‍റും ഷര്‍ട്ടും.
സമനില തെറ്റി ഭാര്യയുടെ മുടിക്കുത്തിന് പിടിച്ച് കൊണ്ട് ചോദിച്ചു.
"ആരുടെ പാന്‍റും ഷര്‍ട്ടുമാടി
ഇത് --------മോളേ?"
ഭാര്യ : വിട് മനുഷ്യാ.. രണ്ട് വര്‍ഷം മുന്‍പ് നിങ്ങള്‍ പോകുമ്പോള്‍ അനാഥാലയത്തിൽ നിന്നും പിരിവിനു വരുമ്പോൾ കൊടുത്തേക്ക് എന്നും പറഞ്ഞ് ഇവിടിട്ടുപോയതല്ലേയത്! അതാര്‍ക്കും കൊടുക്കാതെ നിങ്ങളുടെ ഓര്‍മ്മക്ക് വെച്ചതാണോ ഇപ്പം കുറ്റം..?
...... ബാബു കുറ്റബോധം കൊണ്ട് തല താഴ്ത്തി. ഇത്രയും സ്നേഹമുള്ള ഭാര്യയെ കിട്ടിയ താനെത്ര ഭാഗ്യവാനാണെന്ന് ചിന്തിച്ച് അലമാറ തുറന്നപ്പോള്‍ അതിനുളളില്‍ ഒരുത്തന്‍ അണ്ടര്‍ വെയറുമിട്ട് നില്‍ക്കുന്നു.
......,.. ബാബു അലറി
"ആരാടാ പന്നീ നീ?"
അയാള്‍ പറഞ്ഞു.
"ഇത്രയൊക്കെ നിങ്ങള്‍ വിശ്വസിച്ച സ്ഥിതിക്ക്, ഇതും കൂടിയങ്ങ് വിശ്വസിക്കണം.
ഞാന്‍ കുഞ്ഞച്ചൻ, കോഴഞ്ചേരിക്ക് പോകാൻ ബസ്സ് കാത്ത് നില്‍ക്കുകയാ.....
No comments:
Post a Comment