ഓസ്ട്രേലിയയുടെ തെക്ക്കിഴക്കായി എട്ടാമതൊരു വന്‍കരകൂടി ഒളിഞ്ഞുകിടക്കുന്നുണ്ടെന്നാണ് പുതിയ ഭൗമപഠന നിരീക്ഷണം. സീലാന്‍ഡിയ എന്നാണ് ഭൗമഗവേഷകര്‍ ഈ വന്‍കരയെ പരിചയപ്പെടുത്തുന്നത്.49 ലക്ഷം ചതുരശ്രകിലോമീറ്റര്‍ വിസ്ത്യതിയിലുള്ള സീലാന്‍ഡിയ ഭൂമിയിലെ ഏറ്റവും ചെറുതും പ്രായം കുറഞ്ഞതും മെലിഞ്ഞതുമായ വന്‍കരയാണ്. ഭൂരിഭാഗവും സമുദ്രത്തിനടിയിലായ ഈ വന്‍കരയുടെ ഉയര്‍ന്ന പര്‍വ്വതപ്രദേശങ്ങളും സമതലവുമാണ് ന്യൂസിലാന്‍ഡ് എന്ന രാജ്യം.
സൂപ്പര്‍ കോണ്ടിനന്‍റായ ഗോണ്വാനാലാന്‍ഡിന്‍റെ ഭാഗമായിരുന്നു സീലാന്‍ഡിയ എന്നാണ് കരുതുന്നത്.പ്രധാനമായും നാല് ലക്ഷണങ്ങളെ അടിസ്ഥാനമാക്കിയാണ് ഭൂപ്രദേശത്തെ വന്‍കരയായി പരിഗണിക്കുന്നത്.ഇഗ്നീഷ്യസ്,മെറ്റാമോര്‍ഫിക്,സെഡിമെന്‍റെറി തുടങ്ങിയ വ്യത്യസ്ത ശിലകളുടെ സിന്നിധ്യം, സമുദ്രതലത്തില്‍ നിന്നുള്ള ഉയരം,കൃത്യമായി നിവ്വചിക്കാന്‍ കഴിയുന്ന വിസ്തൃതി,സമുദ്രാടിത്തട്ടിനെക്കാള്‍ കട്ടിയുള്ള ഉപരിതലം എന്നിവയാണ് വന്‍കരക്ക് വേണ്ട ഗുണങ്ങള്‍.ഇതിന്‍റെ അടിസ്ഥാനത്തില്‍ സീലാന്‍ഡിയയെ വന്‍കരയായി കാണാമെന്ന് ശാസ്ത്രജ്ഞര്‍ സമര്‍ഥിക്കുന്നു.ജിയോളജിക്കല്‍ ഓഫ്അമേരിക്കയാണ് ഈ പഠനം പ്രസിദ്ധീകരിചത്..
No comments:
Post a Comment