ശമ്പളദിവസം ഗൾഫ് മലയാളികളും മറ്റു ചില രാജ്യക്കാരും..
ഫിലിപൈൻസ്
"ഗേൾ ഫ്രെണ്ടിനെയും കൂട്ടി നേരെ കെ. എഫ്. സി. യിലേക്ക്.
ചിന്തിക്കുന്നത് - പ്രത്യേകിച്ച് ചിന്തിക്കാനൊന്നുമില്ല, മുകളിൽ ആകാശം താഴെ ഭൂമി, നാളെ നേരം വെളുത്താൽ വെളുത്ത്, അത്ര തന്നെ"
നേപ്പാളി
"നേരെ മൊബൈൽ ഷോപ്പിലേക്ക്.
ചിന്തിക്കുന്നത് - ഇത്തവണ എന്തായാലും കൂട്ടത്തിൽ ഏറ്റവും വലിയ മൊബൈൽ തന്നെ മേടിക്കണം, മിച്ചം വല്ലതും ഉണ്ടെങ്കിൽ ജാക്കിചാന്റെ പടമുള്ള രണ്ടു ടീഷർട്ടും"
ബംഗാളി
"നേരെ ഗ്രോസറിയിലെക്കും അത് കഴിഞ്ഞു ഹോട്ടലിലേക്കും, കഴിഞ്ഞ മാസത്തെ പറ്റ് തീർക്കാനുണ്ട്.
ചിന്തിക്കുന്നത് - പറ്റ് തീർത്തിട്ട് വേണം പുതിയ പറ്റ് തുടങ്ങാൻ, ഈ മാസം കഴിഞ്ഞ മാസം കുടിച്ചതിന്റെ ഇരട്ടി ചായ കുടിക്കണം"
പാകിസ്ഥാനി
"നേരെ സൂപ്പർ മാർകറ്റിലേക്ക്, മാക്സിമം തംബാക്ക് ശേഖരിക്കണം, ബാക്കി പൈസക്ക് ഒരു ഡബ്ബ പെയ്ന്റു വാങ്ങി പിക്കപ്പിനു പൂശണം.
ചിന്തിക്കുന്നത് - കഴിഞ്ഞ തവണ പെയിന്റ് വാങ്ങിയിട്ട് പിക്കപ്പിന്റെ സൈഡ് ഡോറിനാണു അടിച്ചത്, ഇത്തവണ ബാക്കിൽ അടിക്കണം. ബാക്കിൽ ഇപ്പൊ മിറ്റ്സുബിഷി എന്നാണ് ഉള്ളത്, അത് മാറ്റി ടൊയോട്ട എന്നാക്കണം, വേറൊന്നും കൊണ്ടല്ല, മിറ്റ്സുബിഷി മാറ്റിയാൽ പിന്നെ മിറ്റ്സുബിഷി എന്നെഴുതാൻ പാടാണ്"
മലയാളി
"നേരെ മണി എക്സ്ചെയ്ഞ്ചിലേക്ക്
ചിന്തിക്കുന്നത് - പത്തു കൊല്ലം കഴിഞ്ഞുള്ള മകളുടെ കല്യാണം, തൊട്ടപ്പുറത്തെ വീട്ടിലെ ചങ്ങാതി അവന്റെ രണ്ടുനില വീട് ഒന്നുകൂടി വലുതാക്കാൻ വേണ്ടി മുകളിൽ ഒരു നിലകൂടി പണിയുന്നു എന്ന് കേട്ടപ്പോ മുതലുള്ള ഉൾകിടിലം. ഇപ്പുറത്തെ വീട്ടിലെ പഹയൻ ഇന്നോവ കാറ് വാങ്ങിയത്രെ. ആകെ ടെൻഷൻ തന്നെ. ഒരു നൂറു റിയാൽ കൂടെ ആരെങ്കിലും കടം തന്നിരുന്നെങ്കിൽ ഒരു ലക്ഷം തികച്ച് നാട്ടിൽ അയക്കാമായിരുന്നു"
No comments:
Post a Comment