മുരിങ്ങയിലയെ അത്ര നിസാരമായി കാണേണ്ട. പലര്‍ക്കും മുരിങ്ങയില കഴിച്ചാലുള്ള ആരോഗ്യഗുണങ്ങളെ കുറിച്ച് അറിയില്ല. നിരവധി രോഗങ്ങള്‍ ഇല്ലാതാക്കാനുള്ള കഴിവ് മുരിങ്ങയിലയ്ക്കുണ്ടെന്നാണ് പഠനങ്ങള്‍ പറയുന്നത്. മുരിങ്ങയില കഴിച്ചാലുള്ള ആരോഗ്യഗുണങ്ങളെ കുറിച്ചറിയാം...
ഓര്‍മശക്തി വര്‍ദ്ധിപ്പിക്കാം...
ഓര്‍മശക്തി വര്‍ദ്ധിപ്പിക്കാന്‍ മുരിങ്ങയില സഹായിക്കുമെന്ന് പഠനങ്ങള്‍ പറയുന്നു. വിറ്റാമിന്‍ സി, വിറ്റാമിന്‍ ഇ എന്നിവക്കു പുറമെ ഉയര്‍ന്ന അളവിലുള്ള ആന്റി ഓക്‌സിഡന്റുകള്‍ മറവിരോഗം വരാതിരിക്കാന്‍ സഹായിക്കും.
പ്രമേഹം തടയാം...
രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിച്ചു നിര്‍ത്താന്‍ ഏറ്റവും മികച്ചതാണ് മുരിങ്ങയില.എല്ലാ ദിവസവും മുരിങ്ങയിലയില്‍ അല്‍പ്പം മഞ്ഞള്‍പ്പൊടി ചേര്‍ത്ത് വഴറ്റി കഴിച്ചാല്‍ പ്രമേഹ സാധ്യത പൂര്‍ണമായും ഇല്ലാതാക്കാം.
എല്ലുകള്‍ക്ക് നല്ലത്...
ഇരുമ്ബിന്റെയും ഫോസ്ഫറസിന്റെയും അംശം ധാരാളമായി മുരിങ്ങയിലയിലുണ്ട്. എല്ലുകള്‍ക്കും പല്ലുകള്‍ക്കും ശക്തി നല്‍കുന്നു. ഇതിനു പുറമെ നാഡീസംബന്ധമായ എല്ലാ പ്രശ്‌നങ്ങളും കുറക്കുന്നു.
ആര്‍ത്തവസമയത്തെ വയറുവേദന അകറ്റാം...
സ്ത്രീകള്‍ മുരിങ്ങയില മഞ്ഞള്‍ ചേര്‍ത്ത് ഉപയോഗിക്കുന്നത് മാസമുറ സമയത്തെ വേദന കുറയ്ക്കാന്‍ സഹായിക്കും. ആര്‍ത്തവസമയത്ത് ഉണ്ടാകുന്ന വയറുവേദനയും മറ്റ് അസ്വസ്ഥതകളും അകറ്റാന്‍ ഏറ്റവും മികച്ചതാണ് മുരിങ്ങയില.
സന്ധിവേദന അകറ്റാം...
മുരിങ്ങയിലയുടെ പേസ്റ്റ് വേദനയുള്ള ഭാഗത്ത് പുരട്ടിയാല്‍ ആശ്വാസം കിട്ടും. തലവേദന, സന്ധിവേദന എന്നിവയ്ക്ക് മരുന്നായി ഉപയോഗിക്കാം.
ദഹനപ്രശ്നങ്ങള്‍ അകറ്റാം...
മുരിങ്ങക്കാ പതിവായി ഉപയോഗിക്കുന്നത് ദഹനപ്രശ്നങ്ങളെ അകറ്റും. മുരിങ്ങയിലയിലും മുരിങ്ങക്കായിലും അടങ്ങിയ ബികോംപ്ലക്സ് ജീവകങ്ങളായ നിയാക്സിന്‍, റൈബോഫ്ലേവിന്‍, ഫോളിക് ആസിഡ്, പിരിഡോക്സിന്‍ എന്നിവയാണു ദഹനത്തിനു സഹായിക്കുന്നത്. അന്നജം, മാംസ്യം, കൊഴുപ്പുകള്‍ ഇവയെ വിഘടിപ്പിച്ച് ലഘു രൂപത്തില്‍ ആക്കുന്ന പ്രക്രിയയെ ഈ ജീവകങ്ങള്‍ നിയന്ത്രിക്കുന്നു.
മലബന്ധം അകറ്റാം...
മുരിങ്ങയിലടങ്ങിയ നാരുകള്‍ മലബന്ധം അകറ്റാന്‍ സഹായിക്കുന്നു. വായൂ കോപം, കുടല്‍ വ്രണം ഇവ ഭേദമാക്കുന്നു. മുരിങ്ങക്കായയ്ക്ക് ആന്റിബാക്ടീരിയല്‍ ആന്റിബയോട്ടിക് ഗുണങ്ങളുണ്ട് . ഇത് രോഗാണുക്കളുടെയും ബാക്ടീരിയകളുടെയും വളര്‍ച്ച തടയുന്നു. അതിസാരം അകറ്റുന്നു.
പ്രതിരോധശേഷി കൂട്ടുന്നു...
മുരിങ്ങയിലയിലും മുരിങ്ങപ്പൂവിലും ആന്റിബാക്ടീരിയല്‍ ഘടകങ്ങള്‍ ഉണ്ട്. ഇവ തൊണ്ടയിലും ചര്‍മത്തിലും ഉണ്ടാക്കുന്ന അണുബാധ തടയാന്‍ സഹായിക്കുന്നു. ഇവയില്‍ ധാരാളമായടങ്ങിയ ജീവകം സി രോഗപ്രതിരോധ സംവിധാനം ശക്തിപ്പെടുത്തുന്നു. ചുമ, പനി, ജലദോഷം ഇവയെല്ലാം വരാനുള്ള സാധ്യത കുറയും..
No comments:
Post a Comment