ലോകത്തിലെ ഏറ്റവും വലിയ മിലിട്ടറി ട്രാൻസ്പോർട്ട് & commercial cargo വിമാനം. ബാറ്റിൽ ടാങ്കുകളും ട്രെയിനുകളും വേണമെങ്കിൽ മറ്റൊരു വലിയ വിമാനത്തെ വരെ വഹിച്ച് ഭൂഖണ്ഡങ്ങൾ പറന്നെത്താൻ കെൽപ്പുള്ള വിമാനം.ഏവിയേഷൻ എഞ്ചിനീയറിങ്ങിന്റെ കൊടുമുടി എന്ന് വിശേഷിപ്പിക്കപ്പെടുന്ന ഇവൾ സോവിയറ്റ് യൂണിയന്റെ സ്വന്തം പുത്രിയാണ്. സോവിയറ്റ് യൂണിയന്റെ ഭാഗമായിരുന്ന ഉക്രൈനിൽ ആണ് Antonov ജന്മമെടുത്തത്.
ശാസ്ത്രം കുതിച്ചുയർന്ന ശീതയുദ്ധക്കാലത്തെ മനുഷ്യ പരിശ്രമത്തിന്റെ ചിറകുകളുള്ള തെളിവ്.
390 ടൺ ഭാരമുള്ള ഈ ഉരുക്ക് പറവയെ വാനിലുയരാൻ സഹായിക്കുന്നത് പടക്കുതിരകളായ നാല് ടർബോ ഫാൻ ജെറ്റ് എഞ്ചിനുകളാണ്. സാധാരണ ജെറ്റ് എഞ്ചിനുകളുടെ പ്രവർത്തനം അത്ര വലിയ സംഭവം ഒന്നുമല്ല. ഒരു വാതിൽ മാത്രമുള്ള compression chamberil ഇന്ധനം കത്തുമ്പോൾ ചേംബറിനുള്ളിൽ അതിശക്തമായ ചൂട് വായൂ പ്രവാഹം ഉണ്ടാകുന്നു. ഈ ഊർജ്ജം പുറത്തേക്ക് ശക്തമായ് പ്രവഹിക്കുമ്പോൾ അതു വിമാനത്തെ മുന്നോട്ട് തള്ളുന്നു. ഓരോ പ്രവർത്തനതിനും തുല്യവും വിപരീതവുമായ ഒരു പ്രതിപ്രവർത്തനം ഉണ്ടായിരിക്കും എന്ന മൂന്നാം ചലന നിയമത്തിന്റെ ഉദാഹരണമാണ് ജെറ്റ് എഞ്ചിനുകൾ. ജെറ്റ് എഞ്ചിനുകൾ പെട്ടെന്നു ഇന്ധനം കത്തിച്ച് തീർക്കും. അന്റോണോവിനെപ്പോലെ ഒരു ലോക സഞ്ചാരിക്ക് ഇന്ധനക്ഷമത അനിവാര്യമാണ്.
ടർബോ ഫാൻ എഞ്ചിന്റെ പ്രവർത്തനം കൗതുകകരമാണ്. ടർബോ ഫാനിന്റെ മധ്യത്തിൽ ഒരു ജെറ്റ് എഞ്ചിൻ ജ്വലിക്കുകയും അതു പുറത്തെക്ക് തള്ളുന്ന വായുവിന്റെ പാതയിൽ ഒരു ചെറിയ ഫാൻ ഘടിപ്പിച്ചിരിക്കുന്നു ഈ ഫാൻ ഒരു ഷാഫ്റ്റുമായ് ബന്ധിപ്പിച്ചിരിക്കുന്നു. ഈ ഷാഫ്റ്റ് എഞ്ചിന്റെ മുൻഭാഗത്ത് ഘടിപ്പിച്ചിരിക്കുന്ന മറ്റൊരു വലിയ ഫാനിന്റെ കറക്കുന്നു. അതുവഴി എഞ്ചിനിലേക്കുള്ള വായൂ പ്രവാഹം ഇരട്ടിയാക്കപ്പെടുന്നു. Double thrust എന്നറിയപ്പെടുന്ന അവസ്ഥയിൽ എത്തിച്ചേരുന്നതോടെ ഈ പടക്കുതിരകൾ കുറഞ്ഞ ഇന്ധനത്തിൽ പറപറക്കുന്നു. ടർബോ ഫാൻ ഒരേ സമയം ഒരു പ്രൊപ്പല്ലറായും ജെറ്റ് എഞ്ചിനായും പ്രവർത്തിക്കുന്നതുകൊണ്ടാണ് ഇതു സാധ്യമാകുന്നത്.
5000 കാറുകളിൽ നിറക്കാൻ ആവശ്യമായ ഇന്ധനം വഹിച്ചുകൊണ്ട് സുരക്ഷിതമായ് പറക്കുക എന്നത് അനായാസമല്ല.ഇത്രത്തോളം ജെറ്റ് ഫ്യൂവൽ വഹിക്കുന്നത് തീപിടിത്ത സാദ്ധ്യത വർദ്ധിപ്പിച്ചു. തീപിടുത്തമുണ്ടായാൽ അതു അണക്കാൻ ജലത്തേക്കാൾ ഭാരക്കുറവും കാര്യക്ഷമവുമായ Freon എന്ന വാതകമാണ് അന്റോണോവിന്റെ പടച്ചട്ട. എഞ്ചിനിലെവിടെയെങ്കിലും തീപിടിത്തം ഉണ്ടായാൽ വിമാനത്തിലെ സെൻസറുകൾ ഊഷ്മാവിലെ വ്യത്യാസം തിരിച്ചറിയുകയും 100 ലിറ്ററോളം വരുന്ന Freon വാതകം ശക്തിയായ് തീപിടിത്ത സ്ഥലത്തേക്ക് പ്രവഹിപ്പിക്കുവാനുള്ള ട്രിഗർ ആക്റ്റിവേറ്റ് ചെയ്യുകയും ചെയ്യുന്നു. Freon വാതകം കാർബൺ ഡയോക്സൈഡിനേക്കാൾ 800 മടങ്ങ് സാന്ദ്രത കൂടിയതാണ്. അതിനാൽ തീപിടുത്തം ഉണ്ടായാൽ അനായാസം അണക്കാൻ സാധിക്കുന്നു.
ഡൽഹി മെട്രോയ്ക്കായ്
$1.7 മില്യൻ വിലയുള്ള 45 ടൺ ഭാരമുള്ള ട്രെയിൻ ജർമ്മനിയിലെ പാർക്കിം എയർപോർട്ടിൽ നിന്നും ഡൽഹിയിൽ എത്തിച്ചത് Antonov ആണ്. 24 വീലുകളും ഭീമാകാരമായ ഷോക്ക് അബ്സോർബിങ് സംവിധാനവുമാണ് ഇതിനെ ഭൂമിയിൽ താങ്ങി നിർത്തുന്നത്..
No comments:
Post a Comment