Featured post

എയർ ബി എൻ ബികളിൽ ഒളിക്യാമറയോ.. കണ്ടെത്താനുള്ള ലളിതമായ മാർഗങ്ങൾ..

ഐയർ ബി എൻ ബി കളിൽ ഒളിക്യാമറകൾ കണ്ടെത്തിയതായി പരാതികൾ അമേരിക്ക, മലേഷ്യ, അയർലൻഡ് , ഓസ്ട്രേലിയ, ഇന്ത്യ എന്നിവിടങ്ങളിൽ നിന്നും ഉയർന്നുവരുന്നു. ഈ...

Wednesday, 30 December 2020

മദ്യെതര കരൾരോഗങ്ങൾ.. അറിയാം.. തടയാം..

" പുള്ളിയുടെ കരൾ അടിച്ചു പോയി. സിറോസിസ് ആയിരുന്നു... "

''ഇത്ര ചെറുപ്പത്തിലേ?! ... വെള്ളം അല്ലാതെന്താ? എവൻമാരൊക്കെ ഒടുക്കത്തെ വെള്ളമാണ്...

 സിറോസിസ് പോലുള്ള കരൾ രോഗങ്ങൾക്ക് മദ്യം മാത്രമേ കാരണമാകുന്നുള്ളൂ എന്ന ധാരണ വാസ്തവ വിരുദ്ധമാണ്. മദ്യേതരമായ ഘടകങ്ങൾ കരളിനു ക്ഷതമേൽപ്പിക്കുന്നുണ്ട് എന്ന് മാത്രമല്ല ഇത്തരം രോഗാവസ്ഥ വർദ്ധിച്ചു വരുന്നതായാണ് കണക്കുകൾ സൂചിപ്പിക്കുന്നതും...

മദ്യം, ഹെപ്പറ്റൈറ്റിസ് തുടങ്ങിയ വൈറൽ അണുബാധകൾ എന്നിവയെയാണ് കരളിന് സാരമോ സ്ഥായിയോ ആയ ക്ഷതമേൽപ്പിക്കുന്ന(chronic liver disease) പ്രധാന വില്ലൻമാരായി കണക്കാക്കിയാരുന്നതെങ്കിൽ ആ ഗണത്തിലേക്ക് അതിവേഗം ഉയരുന്ന മറ്റൊരു അപകടകാരിയാണ് മദ്യേതര കരൾ രോഗങ്ങൾ. ഇവയെ ശാസ്ത്രീയമായി Non Alcoholic Fatty Liver Diseaseഎന്നു വിളിക്കുന്നു..

 നാഷ് (Non Alcoholic Steatohepatitis) എങ്ങനെ നാശമുണ്ടാക്കുന്നു:

കരളിൽ കൊഴുപ്പ് കണങ്ങൾ ( Fat droplets) അടിഞ്ഞു കൂടുകയാണ് ഈ രോഗാവസ്ഥയുടെ ആദ്യ ഘട്ടം. ഇന്ന് സാർവത്രികമായി ,നല്ലൊരു ശതമാനം ,പ്രത്യേകിച്ചും നമ്മുടെ സമൂഹത്തിലെ  പുരുഷന്മാരുടെ കരളുകളിലും ഇത്   കാണുന്നുണ്ട്.ആരോഗ്യമുള്ള കരളിൽ കൊഴുപ്പിന്റെ സാന്നിധ്യം  തീർത്തും കുറവായിരിക്കും. Fatty change (steatosis)എന്ന് പറയപ്പെടുന്ന ഈ അവസ്ഥ സാധാരണ പ്രത്യേകിച്ച് യാതൊരു രോഗലക്ഷണങ്ങളുമുണ്ടാക്കാറില്ല. സ്കാനിങ്ങ് പോലുള്ള പരിശോധനകളിലാണ് ഇത് പലപ്പോഴും തിരിച്ചറിയുന്നത്. താരതമ്യേന അപകടം കുറഞ്ഞതാണ് ഈ അവസ്ഥയെങ്കിലും കരളിന് ഇനിയും ക്ഷതം തുടർന്നാൽ അടുത്ത ഘട്ടത്തിലേക്ക് പ്രവേശിച്ചേക്കും എന്ന സൂചന അത് നൽകുന്നുണ്ട്.
( കൂട്ടത്തിൽ പറയട്ടെ , അസാമാന്യമായ പുനരുജ്ജീവന ശേഷിയുള്ള ഒരു അവയവമാണ് കരൾ .)
 
അടുത്ത ഘട്ടത്തിൽ ,ഈ രോഗാവസ്ഥ ഏറെ നാൾ തുടർന്നാൽ കുറച്ചു പേരിലെങ്കിലും കരളിന് ക്ഷതം സംഭവിച്ചു തുടങ്ങുന്നു. വീക്കത്തോടൊപ്പം  ചെറിയ രീതിയിൽ വടുക്കൾ കരളിൽ നാരുകളായി പ്രത്യക്ഷപ്പെടാനും അത് ക്രമേണ കരളിന്റെ കൂടുതൽ ഭാഗങ്ങളിലേക്ക് പടരുവാനാരംഭിക്കുകയും ചെയ്യുന്നു. ഇതിനെ steatohepatitis എന്നു വിളിക്കുന്നു
 
രോഗാവസ്ഥ കൂടുതൽ മൂർചിച്ചാൽ കരൾ, മുഴുവൻ വടുക്കൾ നിറഞ്ഞ   പ്രവർത്തനശേഷി നഷ്ടപ്പെട്ട ശോഷിച്ച  ഒരു അവയവമായി പരിണമിക്കുന്നു. പലപ്പോഴും ഇത് വർഷങ്ങൾ കൊണ്ടാണ് സംഭവിക്കുന്നത്  മറ്റേത് കാരണം കൊണ്ടെന്നതു പോലെ കരളിന്റെ ഈ മൂർച്ഛിത രോഗാവസ്ഥയെ സിറോസിസ് (cirrhosis )എന്ന് വിളിക്കുന്നു

 ആർക്കൊക്കെ കരൾരോഗ സാധ്യത

 താരതമ്യേനെ അടുത്ത കാലത്ത് കൂടുതൽ പഠനവിധേയമാക്കപെട്ട ഈ രോഗാവസ്ഥ  പ്രതീക്ഷിച്ചതിലും അധികം വ്യാപകമാണെന്നും വർദ്ധിച്ചു വരുകയാണെന്നും തിരിച്ചറിയപ്പെട്ടു . 
 
 ജീവിത ശൈലിയിലെ മാറ്റങ്ങൾ, നഗരവൽക്കരണവും അതിന്റെ ശീലങ്ങളും വ്യാപകമായത് ,വ്യായാമവിമുഖമായ ജീവിത രീതികൾ, ഭക്ഷണസ്വഭാവത്തിലുണ്ടായ വ്യതാസങ്ങൾ  എന്നിവയെല്ലാമാണ് ഇതിനു കാരണമായി ചൂണ്ടി കാണിക്കപ്പെടുന്നത്.
 
പാരമ്പര്യ ഘടകങ്ങൾ ,ഭക്ഷണ രീതി, ജീവിത ശൈലി എന്നീ മൂന്നു ഘടകങ്ങളാണ് ഇവിടെ പ്രധാനം. ആദ്യത്തെ ഘടകത്തിൽ നമുക്ക് പ്രത്യേകിച്ച് ഒന്നും ചെയ്യാനില്ലാത്തതിനാൽ മറ്റു
 രണ്ടു ഘടകങ്ങൾ ഇവിടെ ചർച്ച ചെയ്യാം.തൂക്ക കൂടുതൽ ,പ്രമേഹം, രക്തസമ്മർദം, അമിതമായ കൊളസ്ട്രോൾ (വിശേഷിച്ച് ദോഷകരമായ കൊളസ്ട്രോൾ, ട്രൈഗ്ലിസറൈഡ് ) എന്നിങ്ങനെ  ജീവിതശൈലീ രോഗങ്ങൾ സന്ധിക്കുന്ന ഒരു രോഗസമുച്ചയം ..ഇതിനെ ഇപ്പോൾ  മെറ്റബോളിക് സിൻഡ്രോം എന്നു വിളിക്കുന്നു. മദ്യേതര കരൾ രോഗങ്ങൾക്ക് ഇവയുമായി അടുത്ത ബന്ധമാണുള്ളത് എന്നതിനേക്കാൾ ശരി അതിന്റെ ഭാഗം തന്നെയാണ് എന്നുള്ളതാണ്
ശാരീരിക അധ്വാനം കുറവുള്ള ആയാസരഹിതമായ ജീവിത ശൈലി, വ്യായാമത്തോടുള്ള വൈമുഖ്യം, പൊണ്ണത്തടി ,സമ്മർദ ഭരിതമായ ജീവിതം എന്നിവ ഈ രോഗാവസ്ഥകൾക്ക് കടന്നാക്രമിക്കാൻ വഴി വെട്ടുന്നു. 
 
പഞ്ചസാരയടക്കമുള്ള ഊർജ സ്രോതസ്സുകളുടെ യുക്തിപൂർണ്ണമായ വിനിയോഗത്തിന് അത്യന്താപേക്ഷിതമായ ഇൻസുലിന്റെ പ്രവർത്തനങ്ങളോട് കോശങ്ങൾ പ്രതികരിക്കാത്ത  ഇൻസുലിൻ നിസ്സംഗത (insulin resistance ) ആണ് ഇതിന്റെ മൂലകാരണം ആയി പഠനങ്ങളിൽ തെളിഞ്ഞു കാണുന്നത്. ഇതിൽ നല്ലൊരു ശതമാനം ആളുകൾക്കും ഹൃദയസംബന്ധിയായ രോഗങ്ങൾക്കും ഉയർന്ന സാധ്യതയുണ്ട്. കൂടാതെ പക്ഷാഘാതം (stroke)പോലുള്ള രോഗങ്ങളും ഇവരിൽ കൂടുതലായി കാണപ്പെടുന്നു

 എങ്ങനെ പ്രതിരോധിക്കാം

ഇയ്യിടെ ഞാൻ പഠിപ്പിച്ചിരുന്ന മെഡിസിൻ അവസാന വർഷം ചെയ്യുന്ന  വിദ്യാർത്ഥിയെ  ഒരു ഹെർണിയ സർജറിക്ക് വിധേയനാക്കുന്നതിന് മുമ്പ് സ്കാൻ ചെയ്യുകയും മറ്റു പരിശോധനകൾ നടത്തുകയും ചെയ്തപ്പോൾ കരളിൽ സാമാന്യം നല്ല രീതിയിൽ കൊഴുപ്പടിയുകയും ( Fatty change) , കരളിനു ക്ഷതം സംഭവിക്കുന്നു എന്ന് സൂചന തരുന്ന രക്ത പരിശോധനകളിൽ ലിവർ എൻസൈമുകൾ ചെറിയ തോതിൽ  ഉയർന്നതായും കണ്ടു. "ചെറുപ്പത്തിലേ എന്താ ഇങ്ങനെ? ഇവന് മദ്യപാനവും കൂട്ടുകെട്ടുമൊന്നുമില്ല. കൂട്ടുകാരുടെ കൂടെ കളിക്കാൻ പോലും പോവാറില്ല. " എന്നൊക്കെയായി അമ്മ.. ഇത് ഇന്ന് വളരെ സാധാരണമായി കൊണ്ടിരിക്കുന്നു. മിക്ക കരൾ രോഗങ്ങളും ഈ രീതിയിൽ കൃത്യവും ശ്രദ്ധക്ഷണിക്കുന്നതുമായ ലക്ഷണങ്ങൾ ഇല്ലാതെയാണ് ആരംഭിക്കുന്നത് .സ്കാനിങ്ങ് പോലുള്ള പരിശോധനകളിലും ലിവർ എൻസൈമുകൾ പരിധി വിട്ടു ഉയരാൻതുടങ്ങുന്നതും ആണ്  പലപ്പോഴും ആകെയുളള ആദ്യ സൂചനകൾ.

വൈകിട്ടെന്താ പരിപാടി.?

മുകളിൽ പറഞ്ഞ ചെറുപ്പക്കാരന്റെ അമ്മ മകൻ കൂട്ടുകാരോടൊത്തു കളിക്കാൻ പോകുന്ന ദുശ്ശീലം പോലും മകനില്ല എന്ന് അഭിമാനത്തോടെ പറയുമ്പോൾ അതു തന്നെ ഒരു ദുശ്ശീലം ആണെന്നാദ്യം നമ്മൾ തിരിച്ചറിയണം. വ്യായാമം  അടക്കമുള്ള ജീവിത ശൈലീ പരിഷ്ക്കരണങ്ങളും ഭക്ഷണ രീതിയിൽ ഉള്ള കരുതലും ആണ് ഇവിടെ ഏറ്റവും പ്രധാനം.

മിതമായതും ശരീരത്തിനാവശ്യമുള്ളത്ര മാത്രം  അകത്താക്കുക എന്ന നിഷ്കർഷയുള്ള  ഭക്ഷണചര്യ ജീവിതത്തിന്റെ ഭാഗമാക്കുക. കൊഴുപ്പു കൂടിയ ഭക്ഷണം കുറയ്ക്കുക . വറുത്തതും പൊരിച്ചതും ആയ ഭക്ഷണങ്ങളുടെ അമിതോപയോഗം വ്യാപകമാണ് എന്ന് പറയേണ്ടതില്ലല്ലോ. ധാന്യങ്ങൾ , പച്ചക്കറികൾ ,ഫലസസ്യങ്ങൾ എന്നിവയ്ക്ക്  പ്രാധാന്യം കൊടുത്തുള്ള സമീകൃതാഹാരം പ്രധാനമാണ്.ചില പഠനങ്ങൾ മാംസഭക്ഷണത്തിന്റെ അതിപ്രസരവും സോഫ്റ്റ് ഡ്രിങ്കുകളുടെ അമിതോപഭോഗവും അപകടരമായ രോഗകാരികളായി എടുത്തു പറയുന്നുണ്ട്. ധാരാളം പറയുകയും കേൾക്കുകയും എളുപ്പമെന്ന് തോന്നുകയും ചെയ്യുന്ന കാര്യമാണിതെങ്കിലും മിക്കവർക്കും അവനവന്റെ കാര്യത്തിൽ പ്രാബല്യത്തിൽ വരുത്താൻ വളരെ ദുഷ്കരമായ ഒരു കാര്യമായാണ് ഇത് കണ്ട് വരുന്നത്

 വ്യായാമമാണ്  മറ്റൊരു പ്രധാന ജീവിതശൈലീ പരിഷ്ക്കരണം .  പ്രത്യേകിച്ച് ആയാസമില്ലാതെ അധിക സമയവും ഇരുന്ന് ചെയ്യുന്ന ജോലികളാണ് ഇന്ന്  പലവർക്കും. കേരളത്തിലെ ജനസംഖ്യയിൽ  25 മുതൽ 30% വരെ അമിതശരീരഭാരവും പൊണ്ണതടിയും ഉള്ളവരാണെന്നാണ് പഠനങ്ങൾ കാണിക്കുന്നത് ,കുട്ടികളിൽ ഈ അനാരോഗ്യകരമായ പ്രവണത വർധിച്ചു വരുകയും ചെയ്യുന്നു.പൊണ്ണത്തടിയും ദുർമേദസും മറികടന്ന് തൂക്കം നിയന്ത്രിക്കുന്നതിനു വ്യായാമം  പ്രധാനമാണ്.  പൊക്കത്തിനു ആനുപാതികമാണോ തൂക്കം എന്ന് തട്ടിച്ചു നോക്കാൻ ഉപയോഗിക്കുന്ന Body Mass Index, അരവണ്ണം എന്നിവ  ഉപയോഗിച്ച് ശരീരഭാരം ആരോഗ്യകരമായ പരിധിക്കുള്ളിലാണോ എന്നു സ്വയം പരിശോധിച്ച് ആവശ്യമെങ്കിൽ ഭാരം കുറയ്ക്കാവുനുള്ള ശ്രമങ്ങൾ ഉടൻ ആരംഭിക്കാവുന്നതാണ്. ഇതെല്ലാം അനായാസം കണക്കാക്കാനും മറ്റും സഹായിക്കുന്ന ആപ്പുകൾ ഇന്ന് ഫോണുകളിലും മറ്റും ലഭ്യമാണ് പ്രമേഹം, അമിതമായ ദുഷിച്ച കൊളസ്ട്രോൾ (LDL cholesterol) , ട്രൈഗ്ലിസറൈഡുകൾ എന്നിവ ജീവിത ശൈലി പരിഷ്കരിച്ചും വേണ്ടി വന്നാൽ വൈദ്യ സഹായത്തോടെ മരുന്നുകൾ ഉപയോഗിച്ചും വരുതിയിലാക്കുക എന്നതും പ്രധാനമാണ്.

വൈകിട്ടെന്താ പരിപാടിയെന്ന് ചോദിച്ചാൽ മെയ്യനങ്ങിയുള്ള കളികളും വ്യായാമവും എന്നതാവട്ടെ മറുപടി.

ചുരുക്കത്തിൽ മൂന്നു  കാര്യങ്ങളാണ് ഇവിടെ എടുത്ത് പറയേണ്ടത്

1. മദ്യേതരകരൾരോഗം ഒരു ജീവിത ശൈലീ രോഗമാണ്

2. കരൾ രോഗങ്ങൾ കൂടാതെ ഹൃദയരോഗങ്ങൾ ,പക്ഷാഘാതം എന്നീ രോഗങ്ങൾക്കും ഇവർക്ക് സാധ്യതയുണ്ട്
 
3.ഇതിനെ പ്രതിരോധിക്കാൻ ഭക്ഷണരീതിയിൽ ശ്രദ്ധ ചെലുത്തുക ,വ്യായാമം ,ശരീര ഭാരം നിയന്ത്രിക്കുക എന്നിവയാണ് 
പ്രായോഗികമായ മാർഗങ്ങൾ

Friday, 25 December 2020

ആരോടും കടം വാങ്ങാതെ.. ഒരു തിരിഞ്ഞുനോട്ടം..

ആരോടും കടം വാങ്ങാതെ രാജഭരണം നടത്തിയത് ഇപ്പോഴത്തെ സർക്കാരുകൾക്ക് ചിന്തിക്കാനാകാത്ത വികസന പ്രവർത്തനങ്ങൾ..

കേരളം ഭരിച്ച ജനാധിപത്യ സർക്കാരുകൾ പരാജയമോ....

രാജകുടുംബം സ്വാതന്ത്ര്യം ലഭിക്കുന്നതിന് മുമ്പ് നടത്തിയതിനേക്കാൾ വികസന പ്രവർത്തനങ്ങൾ ഒന്നും 70 വർഷങ്ങളായി ഭരിക്കുന്ന സർക്കാറിനുകീഴിൽ നടന്നിട്ടില്ല. 

ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിൽ അഞ്ച് ലക്ഷം കോടി രൂപയുടെ നിധിയുണ്ടാക്കുക മാത്രമല്ല, തിരുവിതാംകൂർ രാജകുടുംബം ചെയ്തത്.  
തിരുവനന്തപുരം മെഡിക്കൽ കോളേജ് സ്ഥാപിച്ചു.

തിരുവനന്തപുരത്ത് ആയുർവേദ കോളേജ് സ്ഥാപിച്ചു.

തിരുവനന്തപുരത്ത് ഹോമിയോ കോളേജ് സ്ഥാപിച്ചു.

തിരുവനന്തപുരത്ത് വിമൻസ് കോളേജ് സ്ഥാപിച്ചു.

തിരുവനന്തപുരം വിമാനത്താവളം നിർമ്മിച്ചു, പ്രവർത്തനക്ഷമമാക്കി.

സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവൻകൂർ (SBT) സ്ഥാപിച്ചു.

റേഡിയോ സ്റ്റേഷൻ സ്ഥാപിച്ചു. (ട്രാവൻകൂർ റേഡിയോ സ്റ്റേഷൻ)

ശ്രീചിത്ര മെഡിക്കൽ സെൻറർ സ്ഥാപിച്ചു.

പബ്ലിക് ഹെൽത്ത് ലാബറട്ടറി ആരംഭിച്ചു.

തിരുവനന്തപുരത്ത് എൻജിനീയറിങ് കോളജ് സ്ഥാപിച്ചു. ( ഇന്ത്യയിലെതന്നെ രണ്ടാമത്തെയോ മൂന്നാമത്തെയോ മറ്റോ എൻജിനീയറിങ് കോളേജ് ആയിരുന്നു അത്. ഇന്നും ഫെസിലിറ്റിയുടെ കാര്യത്തിൽ ഇന്ത്യയിലെ സർക്കാർ എഞ്ചിനീയറിംഗ് കോളേജുകളിൽ ആദ്യ പത്തെണ്ണത്തിൽ സ്ഥാനം പിടിക്കാൻ ഉള്ള കഴിവുണ്ട് അതിനു.)

അവിട്ടം തിരുനാൾ ആശുപത്രി സ്ഥാപിച്ചു. (രാജകുടുംബത്തിലെ ഇളംതലമുറക്കാരൻ ആറാം വയസ്സിൽ ദീനം ബാധിച്ചു മരിച്ചപ്പോൾ തിരുവിതാംകൂറിൽ ഒറ്റ കുട്ടിക്കും ഈ ഗതി ഉണ്ടാകരുത്എന്ന് പറഞ്ഞു സ്ഥാപിച്ച, അന്നത്തെ ലോകത്തിലെ തന്നെ ഏറ്റവും മികച്ചതും വലുതുമായ ആശുപത്രികളിൽ ഒന്നായിരുന്നു അത്‌. ഇന്നും കേരളത്തിലെ മാത്രമല്ല ഇന്ത്യയിലെ തന്നെ എണ്ണംപറഞ്ഞ ആശുപത്രികളിൽ ഒന്നുതന്നെയാണ് ഇത്. അല്ലാതെ നാട്ടുകാരുടെ ചെലവിൽ പാവപ്പെട്ടവൻ അധ്വാനിച്ചുണ്ടാക്കുന്ന പണം എടുത്ത് അമേരിക്കയിൽ പോയി ചികിത്സ നേടുകയും സാധാരണക്കാരന് മരുന്നില്ലാതെ, വേണ്ടത്ര ചികിത്സ കൊടുക്കാതെ കൊല്ലുകയും ചെയ്യുന്ന ഏർപ്പാട് ആയിരുന്നില്ല അന്നത്തെ രാജാക്കന്മാർക്ക് ഉണ്ടായിരുന്നത്.)

1937 നവംബർ ഒന്നിന് ട്രാവൻകൂർ യൂണിവേഴ്സിറ്റി അഥവാ തിരുവിതാംകൂർ സർവകലാശാല (മ്മടെ കേരള സർവകലാശാല തന്നെ. അതിന്റെ വൈസ് ചാൻസിലർ (VC) ആയി ആദ്യം ക്ഷണിക്കപ്പെട്ടത് സാക്ഷാൽ ആൽബർട്ട് ഐൻസ്റ്റീൻ ആയിരുന്നു. അല്ലാതെ ഇന്നത്തെപ്പോലെ രാഷ്ട്രീയം കളിച്ച് നടക്കുന്ന കോപ്പിയടിച്ച് ഡോക്ടറേറ്റ് വാങ്ങിയവന്മാരെയും അവളുമാരെയും അല്ല.)

തിരുവിതാംകൂർ ട്രാൻസ്പോർട്ട് ഡിപ്പാർട്ട്മെൻറ് സ്ഥാപിച്ചു. (ഇന്നത്തെ കെ എസ് ആർ ടി സി. യേക്കാൾ മികച്ച സർവീസ്. കൊച്ചുതിരുവിതാംകൂറിൽ മാത്രം ആയിരത്തിലേറെ സർവീസുകൾ ദിനംപ്രതി ഉണ്ടായിരുന്നു!!!)

തിരുവനന്തപുരത്ത് ശ്രീ സ്വാതി തിരുനാൾ അക്കാദമി ഓഫ് മ്യൂസിക് സ്ഥാപിച്ചു.

കേരള സംഗീത നാടക അക്കാദമി സ്ഥാപിച്ചു. (മ്മടെ മീറ്റൂ മുകേഷ് ഒക്കെ ചെയർമാൻ ആയ... )

ശ്രീ ചിത്ര ആർട്ട് ഗാലറി സ്ഥാപിച്ചു സ്ഥാപിച്ചു.

സ്വാതിതിരുനാൾ സംഗീത സഭ സ്ഥാപിച്ചു.

ശ്രീചിത്രനൃത്തവിദ്യാലയം സ്ഥാപിച്ചു.

കാർത്തികതിരുനാൾ തീയേറ്റർ നിർമ്മിച്ചു.

എസ് എം എസ് എം ഇൻസ്റ്റിറ്റ്യൂട്ട് സ്ഥാപിച്ചു.

ബോംബെയിൽ കേരള എംപോറിയം സ്ഥാപിച്ചു.

ലേബർ കോടതി സ്ഥാപിച്ചു.

1934 ശ്രീചിത്ര ഹോം അഗതിമന്ദിരം സ്ഥാപിച്ചു.

1941 നവംബർ 26ന് അന്നദാനം എന്നപേരിൽ നിർധനരായ സ്കൂൾ കുട്ടികൾക്ക് അന്നദാനം നടത്തുവാനായി സ്ഥാപനം സ്ഥാപിച്ചു. 
( തിരുവനന്തപുരം സെൻട്രൽ റെയിൽവേ സ്റ്റേഷനിലേക്ക് ട്രെയിൻ എത്തുമ്പോൾ ഓവർബ്രിഡ്ജിനു തൊട്ടുതാഴെ വലതുവശത്തായി ഇപ്പോഴും അതിൻറെ ബോർഡ് കാണാനാകും.)

തിരുവനന്തപുരം കന്യാകുമാരി കോൺക്രീറ്റ് റോഡ് നിർമ്മിച്ചു.( അന്ന് നിർമിച്ച റോഡ് ഒന്ന് വീതികൂട്ടാൻ ആയി ബാലരാമപുരം ഭാഗത്ത് ഏതാണ്ട് 40 വർഷങ്ങളായി നമ്മുടെ രാഷ്ട്രീയക്കാർ ശ്രമിക്കുന്നു - ഇതുവരെ നടന്നിട്ടില്ല എന്ന് മാത്രം.)

പള്ളിവാസൽ ജലവൈദ്യുത പദ്ധതി ആരംഭിച്ചു.

തിരുവനന്തപുരത്ത് വൈദ്യുതി വിതരണം ആരംഭിച്ചു.

തിരുവനന്തപുരത്ത് ശുദ്ധജല വിതരണ പദ്ധതി നടപ്പിലാക്കി.

കേരള പബ്ലിക് സർവീസ് കമ്മീഷൻ ആരംഭിച്ചു. ( മ്മടെ പി എസ് സി തന്നെ.)

1938 ൽ കേരള ഭൂപണയബാങ്ക് തുടങ്ങി കർഷകർക്ക് ആശ്വാസം പകർന്നു.(ഭാരതത്തിൽ ആദ്യമായി!)

1934 സ്റ്റേറ്റ് ഇൻഷുറൻസ് ഡിപ്പാർട്ട്മെൻറ് തുടങ്ങി.

തിരുവനന്തപുരം റബ്ബർ വർക്സ് സ്ഥാപിച്ചു.

എഫ്എസിടി (FACT) ആലുവ സ്ഥാപിച്ചു.

കുണ്ടറ സെറാമിക്സ് ഫാക്ടറി ആരംഭിച്ചു.

ട്രാവൻകൂർ കൊച്ചിൻ കെമിക്കൽസ് ആരംഭിച്ചു.

സൗത്ത് സൗത്ത് ഇന്ത്യൻ റബ്ബർ വർക്സ് ആരംഭിച്ചു.

ശ്രീചിത്ര മിൽസ് ആരംഭിച്ചു.

ആലുവ അലൂമിനിയം ഫാക്ടറി ആരംഭിച്ചു.

ട്രാവൻകൂർ ഗ്ലാസ് ഫാക്ടറി ആരംഭിച്ചു.

ആലുവ അലുമിനിയം ഫാക്ടറി ആരംഭിച്ചു.

 പുനലൂർ പേപ്പർ മിൽസ് ആരംഭിച്ചു. (മ്മടെ സിഐടിയുകാരൻമാർ യൂണിയൻ കളിച്ച് ഇടയ്ക്കിടെ പൂട്ടിക്കുകയും പിന്നെയും തുറപ്പിക്കുകയും പിന്നെയും പൂട്ടിക്കുകയും ചെയ്യുന്ന പുനലൂർ പേപ്പർ മിൽസ് തന്നെ!)

തിരുവനന്തപുരം വിജയമോഹിനി മിൽസ് ആരംഭിച്ചു.

ട്രാവൻകൂർ ടൈറ്റാനിയം പ്രോഡക്ട്സ് ആരംഭിച്ചു.

 ഇന്ത്യയിൽ ആദ്യമായി സിമൻറ് ഫാക്ടറി കോട്ടയത്ത് ആരംഭിച്ചു.

പെരുമ്പാവൂർ ട്രാവൻകൂർ റയോൺസ് ആരംഭിച്ചു.

ചെങ്കോട്ട ബാലരാമവർമ ടെക്സ്റ്റൈൽസ് ആരംഭിച്ചു.

കൊല്ലം പെൻസിൽ ഫാക്ടറി ആരംഭിച്ചു.

പെരുമ്പാവൂർ വഞ്ചിനാട് ഹൗസ് ആൻഡ് ഇൻഡസ്ട്രീസ് ആരംഭിച്ചു.

പുനലൂർ പ്ലൈവുഡ് ഫാക്ടറി ആരംഭിച്ചു.

ആലുവ ഫോറസ്റ്റ് ഇൻഡസ്ട്രീസ് ലിമിറ്റഡ് ആരംഭിച്ചു.

ഇനി വിദ്യാഭ്യാസത്തിന്റെ കാര്യത്തിൽ ഒരു 200 കൊല്ലം പുറകിലേക്ക് പോകാം. തിരുവിതാംകൂറിൽ എട്ട് വയസ്സ് തികഞ്ഞവരായി ഒരു കുട്ടിയും അക്ഷരം പഠിക്കാത്തവരായി ഉണ്ടാകരുത് എന്ന് ഉത്തരവ് പുറപ്പെടുവിച്ച സ്വാതി തിരുനാൾ ഭരണത്തിൻകീഴിൽ വിദ്യാഭ്യാസം വളരെ അഭിവൃദ്ധി പ്രാപിച്ചിരുന്നു.

പാഠപുസ്തക സമിതിയിൽ കേരളവർമ്മ വലിയകോയിത്തമ്പുരാൻ തന്നെ അംഗമായിരുന്നു. (ഇന്നത്തെപ്പോലെ യൂണിയൻ കളിച്ചു നടക്കുന്ന കൂലിത്തൊഴിലാളികളായ അധ്യാപകർ അല്ല അന്ന് പാഠപുസ്തകസമിതിയിലെ അംഗങ്ങൾ!!)

ഇരുപതാം നൂറ്റാണ്ടിലെ ആദ്യപാദത്തിൽ അധ്യാപകർക്കു വെറും ഏഴു രൂപാ മാത്രം ശമ്പളം കിട്ടുമ്പോൾ 300 രൂപയാണ് തിരുവനന്തപുരത്ത് അധ്യാപകർക്ക് വേണ്ടി സ്വാതിതിരുനാൾ നൽകിയിരുന്നത് എന്ന് പറയുമ്പോൾ വിദ്യാഭ്യാസത്തിന് അദ്ദേഹം നൽകിയിരുന്ന പ്രാധാന്യം നമുക്ക് ഊഹിക്കാം.

1817 ലെ റാണി ഗൗരി പാർവ്വതി ഭായിയുടെ നീട്ട് ഇതിന് വലിയൊരു ഉദാഹരണം തന്നെയാണ്.

പാവപ്പെട്ട ജനങ്ങൾക്ക്, അധ്യാപകർക്ക് ശമ്പളം കൊടുക്കാൻ വക ഇല്ലാത്തതിനാൽ വിദ്യാഭ്യാസം അന്യമാകുന്നത് കാരണം തമിഴും കണക്കും വശമുള്ള വരെ ഓരോ സ്ഥലത്തും നിയമിച്ചു പാവപ്പെട്ടവന്റെ മക്കളെ പഠിപ്പിക്കാൻ ഉത്തരവിട്ടു.
( അന്നത്തെ മഹാറാണിയുടെ, പുരാവസ്തു വകുപ്പിൽ ലഭ്യമായ നീട്ട് ഇവിടെ ചേർക്കുന്നു ' ഓരോ മണ്ഡപത്തും വാതിൽക്കലും തഹശീൽദാരും സംഗതികളിൽ ഒരുത്തനും പള്ളിക്കൂടത്തിൽ ചെന്ന് എത്ര പിള്ളേരെ എഴുത്തു പഠിപ്പിച്ചു വരുന്നു വന്നു അവർക്ക് എന്തെല്ലാം അഭ്യാസങ്ങൾ ആയെന്നും വരെ എഴുതി കൊടുത്ത് വേണ്ടതിനും ചട്ടംകെട്ടി ഓരോ മാസം തികയുമ്പോൾ വിവരം ആയിട്ട് എഴുതി നാം ബോധിപ്പിക്കുന്നതിന്.... )

അതായത്: വിദ്യാഭ്യാസത്തിൽ വാണിജ്യത്തിൽ വ്യവസായത്തിൽ സംസ്കാരത്തിൽ ആരോഗ്യത്തിൽ ഗതാഗതത്തിൽ എല്ലാത്തിലും ലോകരാജ്യങ്ങളെക്കാൾ മുൻപന്തിയിൽ നിന്നിരുന്ന നമ്മുടെ തിരുവിതാംകൂർ രാജ്യത്തെ ആണ് ജനാധിപത്യം വന്നതിനുശേഷം വന്ന സർക്കാറുകൾ, പ്രത്യേകിച്ച് കമ്മ്യുണിസ്റ്റ് സർക്കാർ, നശിപ്പിച്ച് ഈ പരുവത്തിൽ ആക്കിയത്.

എന്തിനധികം പറയുന്നു രാജാവ് അന്ന് നിർമിച്ച് ഡ്രൈനേജ് സിസ്റ്റം ആണ് ഇന്ന് തിരുവനന്തപുരത്തെ പ്രധാന അഴുക്കുചാൽ ആയി പ്രവർത്തിക്കുന്നത് എന്ന് എത്രപേർക്ക് അറിയാം? 

അതിന്റെ മുകളിൽ  രാഷ്ട്രീയ സ്വാധീനമുള്ള കുത്തക മുതലാളിമാർ കെട്ടിയ ബഹുനിലക്കെട്ടിടങ്ങൾ കാരണമാണ് ഇന്ന് തിരുവിതാംകൂറിലെ ജല ബഹിർഗമന പാതകൾ അടയുകയും തിരുവനന്തപുരത്ത് വെള്ളക്കെട്ടിന് കാരണമാകുകയും ചെയ്യുന്നത് എന്ന് കഴിഞ്ഞ സർക്കാരിൻറെ കാലത്ത് കളക്ടർ ബിജു പ്രഭാകരൻ, ചീഫ് സെക്രട്ടറി ജിജി തോംസൺ എന്നിവരുടെ നേതൃത്വത്തിൽ കണ്ടെത്തുകയും അതിനുമുകളിലുള്ള കെട്ടിടം പൊളിച്ചു കളയണമെന്ന് ആവശ്യപ്പെടുകയും ചെയ്തിട്ടും (ഓപറേഷൻ അനന്ത) 
( കേരളത്തിലെ ഏറ്റവും വലിയ ധനികൻ ആയ ബിജു രമേശന്റെ കെട്ടിടത്തിൽ ഒന്ന് തൊടാൻ പോലും ഇപ്പോഴത്തെ പാവപ്പെട്ടവൻറെ സർക്കാറുകൾക്ക്  ആയിട്ടില്ല!)

അന്ന് തിരുവിതാംകൂറിൽനിന്നും സ്ഥാപിച്ച റ്റി എസ് കനാൽ ജലപാത അന്നത്തെ ലോകത്തിലെ തന്നെ ഏറ്റവും മികച്ച ജലപാതകളിൽ ഒന്ന് ആയിരുന്നു എന്ന് എത്രപേർക്കറിയാം.

അതിൻറെ ഭാഗമായി ഉള്ള പാർവ്വതിപുത്തനാർ ഓരോ മൂന്നു വർഷം കൂടുന്തോറും ജലപാത വീണ്ടും യാഥാർഥ്യമാകാൻ പോകുന്നു എന്നപേരിൽ പൊതുഖജനാവിൽ നിന്നും പണമെടുത്ത് കനാൽ വൃത്തിയാക്കുകയും അതിലുള്ള മണൽ പ്രൈവറ്റ് കരാറുകാർക്ക് വെറുതെ നൽകുകയും ചെയ്യുന്ന ഏർപ്പാട് തുടങ്ങിയിട്ട് വർഷങ്ങളായി.

പറയാനേറെയുണ്ട് തൽക്കാലം ഇവിടെ നിർത്തുന്നു പക്ഷേ ഒന്ന് മനസ്സിലാക്കുക.

ഇന്നു നിങ്ങൾ തിരുവനന്തപുരത്തും കൊല്ലത്തും കാണുന്ന 99% അഭിവൃദ്ധിയും കാരണം രാജകുടുംബമാണ്.

ഇന്ന് തിരുവനന്തപുരത്ത് യൂണിവേസിറ്റി കോളേജ് ഉൾപ്പെടെയുള്ള പ്രധാന സർക്കാർ കോളജുകളും മോഡൽ സ്കൂൾ ഉൾപ്പെടെയുള്ള പ്രധാന സർക്കാർ വിദ്യാലയങ്ങളും ആശുപത്രികളും സാമൂഹിക സാംസ്കാരിക സ്ഥാപനങ്ങളും സ്ഥാപിച്ചത് രാജഭരണത്തിൻ കീഴിൽ ആണ്.

അന്നത്തെ ഡ്രൈനേജ് സിസ്റ്റം ഒന്നു തോണ്ടാൻ പോലും ഇന്നത്തെ രാഷ്ട്രീയക്കാർക്ക് കഴിഞ്ഞിട്ടില്ല..

Wednesday, 23 December 2020

രൂപം മാറി കൊറോണ..

ഇംഗ്ലണ്ടിൽ ഒരു പുതിയ തരം SARS Cov-2 കൊറോണവൈറസ് സ്ട്രെയിൻ കണ്ടെത്തി എന്ന വാർത്ത ലോകമെമ്പാടും ചർച്ചാവിഷയമായിക്കൊണ്ടിരിക്കുകയാണ്.

ജനിതക വ്യതിയാനം ഉള്ള പുതിയ വൈറസിനെ കണ്ടെത്തി എന്നത് ശരിയാണ്, എന്നാൽ ഇത് കൂടുതൽ അപകട സാധ്യതകൾ ഉയർത്തുന്നു എന്നതിന് തെളിവുകൾ ഇതുവരെ ലഭ്യമായിട്ടില്ല.

ന്യൂക്ലിയോടൈഡുകൾ കോർത്തിണക്കിയാണ് കോവിഡ്  വൈറസിന്റെ  ആർഎൻഎ  ഉണ്ടാക്കിയിരിക്കുന്നത്. ഇതിൽ ഒന്നോ രണ്ടോ ന്യൂക്ലിയോടൈഡുകൾക്ക്  സ്ഥലംമാറ്റം സംഭവിച്ചാൽ  വൈറസിന്റെ  പൊതുസ്വഭാവത്തിന് ഒരു മാറ്റവും സംഭവിക്കണമെന്നില്ല. എന്നാൽ കുറേ ന്യൂക്ലിയോറ്റൈടുകൾ ഒന്നിച്ചു മാറുകയോ അല്ലെങ്കിൽ വൈറസിന്റെ ചില നിർണായക സ്ഥാനങ്ങളിൽ മാറ്റം സംഭവിക്കുകയോ ചെയ്‌താൽ വൈറസിന്റെ സ്വഭാവത്തിൽ വലിയ മാറ്റങ്ങൾ സംഭവിക്കാം.
ഇങ്ങനെ പ്രാധാന്യം ഉള്ളതോ ഇല്ലാത്തതോ ആയ വൈറസിന്റെ ജനിതകഘടനയിൽ  വരുന്ന മാറ്റങ്ങൾക്കാണ്  മ്യൂട്ടേഷൻ എന്നു പറയുന്നത്. 

പെരുകി പുതിയവ ഉണ്ടാവുന്തോറും മ്യൂട്ടേഷനുണ്ടാവാനുള്ള സാധ്യത കൂടുന്നു. ജനിതക പദാർഥത്തിൽ അബദ്ധവശാൽ ഉണ്ടാകുന്ന തെറ്റുകൾ തിരുത്താനുള്ള സംവിധാനം വൈറസുകൾക്ക് ഇല്ലാത്തതിനാൽ താരതമ്യേന വൈറസുകളിൽ ഇതിന്റെ സാധ്യത കൂടുതലാണ്‌. അതുകൊണ്ടുതന്നെ ഇത്തരം നിരവധി സ്ട്രെയിനുകളുടെ ഉത്ഭവം ശാസ്ത്ര ലോകം പ്രതീക്ഷിച്ചിരുന്നതാണ്. കൊറോണ വൈറസിന്റെ കാര്യത്തിലാണെങ്കിൽ ഓരോ മാസവും ഒന്നോരണ്ടോ പുതിയ പ്രധാന ജനിതക വ്യതിയാനങ്ങളാണ് കണ്ടുപിടിക്കപ്പെടുന്നത്. ഈ മ്യൂട്ടേഷൻ കണ്ടെത്തിയതു പോലും ബോധപൂർവമായ ഗവേഷണ-അന്വേഷണത്തിന്റെ  ഭാഗമായിട്ടാണ്.
ഇംഗ്ലണ്ടിലെ വിദഗ്ധർ പറയുന്നത് പ്രകാരം, 4000 ത്തോളം ജനിതക വ്യതിയാനങ്ങൾ അവർ കണ്ടെത്തിയിട്ടുണ്ടെന്നാണ്. എന്നാൽ ഒട്ടു മിക്കവാറും വ്യതിയാനങ്ങൾ പ്രസക്തമായ മാറ്റങ്ങൾ വൈറസിന്റെ "സ്വഭാവ സവിശേഷതകളിൽ" ഉണ്ടാക്കിയിട്ടില്ല. 

B.1.1.7 എന്നാണ് പുതിയ സ്ട്രെയിന്‌  പേരിട്ടിരിക്കുന്നത്.  ഇംഗ്ലണ്ടിനു തെക്കുകിഴക്കു ഭാഗത്തായിട്ടാണ് ഈ വൈറസ് സ്ട്രെയിൻ കൂടുതലായി കാണപ്പെടുന്നത്. ലണ്ടൻ നഗരത്തിൽ റിപ്പോർട്ട് ചെയ്യുന്ന കൂടുതൽ കേസുകളും ഇപ്പോൾ ഈ വൈറസ് മൂലമാണ്. ഇതിനെത്തുടർന്ന് യുകെയിലെ ചിലഭാഗങ്ങളിൽ കടുത്ത ലോക്ഡൗൺ നടപ്പാക്കിക്കഴിഞ്ഞു. ഡിസംബർ 13 വരെ 1108 കേസുകളാണ് കണ്ടെത്തിയിട്ടുള്ളത്.

പ്രധാനപ്പെട്ട പതിനേഴോളം വ്യതിയാനങ്ങളാണ് ഈ പുതിയ സ്ട്രെയിനിന് ഉള്ളതായി സംശയിക്കപ്പെടുന്നത്. ഇതിൽ ഏറ്റവും പ്രധാനം കോശങ്ങൾക്ക് ഉള്ളിലേക്ക് വൈറസിന് കടക്കാനുള്ള താക്കോലായി പ്രവർത്തിക്കുന്ന സ്പൈക് പ്രോട്ടീന്റെ മേലുള്ള വ്യതിയാനമാണ്.  കുന്തമുനയുടെ രൂപത്തിലുള്ള ഈ പ്രോട്ടീന്റെ പ്രധാനപ്പെട്ട ഭാഗത്തു വന്ന N501Y എന്ന പേരിൽ വിളിക്കപ്പെടുന്ന വ്യതിയാനം കൂടുതൽ എളുപ്പത്തിൽ മനുഷ്യരിലേക്ക് കടക്കാൻ വൈറസിനെ സഹായിക്കാം എന്ന് സംശയിക്കപ്പെടുന്നു. പ്രാഥമിക പഠനങ്ങൾ സൂചിപ്പിക്കുന്നത് സാധാരണ വൈറസിനെക്കാൾ എഴുപതു ശതമാനം കൂടുതൽ വേഗത്തിൽ പുതിയ സ്ട്രെയിനിനു  പടർന്നുപിടിക്കാനാകും എന്നാണ്. 

നേരത്തെ പറഞ്ഞതുപോലെ പ്രാഥമിക പഠനങ്ങൾ സൂചിപ്പിക്കുന്നത് ഈ വൈറസിന് 70 ശതമാനം വരെ കൂടുതൽ വേഗത്തിൽ പടർന്നു പിടിക്കാനാകും എന്നാണ്  (വൈറസിന്റെ R0 യിൽ 0.4 ന്റെ വർദ്ധന). അതുകൊണ്ടാണ് ലണ്ടൻ നഗരത്തിലെ വൈറസ് ബാധകളിൽ കൂടിയ പങ്കും പുതിയ വേരിയന്റ് മൂലമുള്ളതായത് എന്നും ചില  ഗവേഷകർ വിശ്വസിക്കുന്നു. 
എന്നാൽ ഈ കാഴ്ചപ്പാടിന് വിമർശനങ്ങളും കുറവല്ല. ലണ്ടൻ പോലെ തിരക്കു കൂടിയ ഒരു നഗരത്തിൽ പ്രത്യക്ഷപ്പെട്ടതുകൊണ്ടാണ് ഈ സ്ട്രെയിൻ പെട്ടെന്ന് പടർന്നു പിടിക്കുന്നതായി തോന്നുന്നത് എന്ന അഭിപ്രായമുള്ള ശാസ്ത്രജ്ഞരും ഉണ്ട്.

നിലവിൽ നാം നിർമിച്ചിരിക്കുന്ന ഭൂരിഭാഗം വാക്സീനുകളും വൈറസിന്റെ സ്പൈക് പ്രോട്ടീന് എതിരെയാണ്. വൈറസ് സാവധാനം സ്പൈക് പ്രോട്ടീന്റെ  ഘടനയിൽ വ്യത്യാസം വരുത്തുന്നുണ്ട്. എങ്കിലും വാക്സീന്റെ ഫലം പൂർണമായും തടയാൻ നിലവിലുള്ള വ്യതിയാനങ്ങൾ മതിയാകില്ല. എന്നാൽ ഇത്തരത്തിൽ സ്പൈക് പ്രോട്ടീനുണ്ടാകുന്ന വ്യതിയാനങ്ങൾ തുടർന്നാൽ ഭാവിയിൽ ചില വാക്സീനുകളുടെ ഫലം കുറഞ്ഞേക്കാം. പക്ഷേ, നാം ഇപ്പോൾ  വികസിപ്പിച്ചെടുത്തു കൊണ്ടിരിക്കുന്ന വാക്സീനുകൾ ചെറിയ വ്യത്യാസങ്ങളൊക്കെ വരുത്താൻ പറ്റുന്നവയാണ്. ഭാവിയിൽ വൈറസ് വാക്സീനെതിരെ പ്രതിരോധം നേടിയാലും അത്യാവശ്യം വേണ്ട മാറ്റങ്ങൾ വരുത്തി പുതിയ വാക്സീൻ ഇറക്കാൻ അധികം സമയമെടുത്തേക്കില്ല. 

Monday, 21 December 2020

മാറിട സൗന്ദര്യം..

സ്ത്രീ സൗന്ദര്യത്തിന്റെയും ആകർഷണത്തിന്റെയും സുപ്രധാന ഘടകമാണ് മാറിടം. വലുപ്പമുള്ള മാറിടം ഇഷ്ടപ്പെടുന്നവരാണ് സ്ത്രീകളിൽ ഭൂരിഭാഗവും. ഓരോരുത്തരുടെ ശരീരപ്രകൃതി അനുസരിച്ചും ജന്മസിദ്ധമായും മാറിടത്തിന്റെ വലുപ്പം കൂടിയും കുറഞ്ഞുമൊക്കെ ഇരിക്കും. വലുപ്പം കൂടിയിരിക്കുന്നതിനേക്കാൾ കുറഞ്ഞിരിക്കുന്നതാണ് സ്ത്രീകളെ അലട്ടുന്ന പ്രധാന പ്രശ്നം.

മാറിടത്തിന്റെ അസാധാരണമായ വലുപ്പ കുറവ് സ്ത്രീകളിൽ മാനസിക പ്രശ്നങ്ങൾക്ക് കാരണമാകാറുണ്ട്. ഇതവരുടെ ആത്മവിശ്വാസത്തെ സാരമായി ബാധിക്കും. വൈവാഹിക ജീവിതം തൃപ്തികരമാവില്ലേ എന്ന ഭ്രാന്തൻ ചിന്തകൾ മനസ്സിനെ അലട്ടി തുടങ്ങും. എന്നാൽ പണ്ടുകാലം തൊട്ടേ കേട്ടുവരുന്ന ഒന്നാണ് വിവാഹശേഷം മാറിടത്തിന്റെ വലുപ്പം വർധിക്കുമെന്നത്. ഒരു തലമുറയുടെ ആകുലതകളെ പരിഹരിക്കാൻ വേണ്ടിയാണോ അമ്മമാർ ഇത് പറഞ്ഞിരുന്നത്..
പണ്ടുള്ളവർ പറഞ്ഞതിൽ ചെറിയ കാര്യമില്ലാതെയില്ല. എന്നാൽ വിവാഹം കഴിഞ്ഞത് കൊണ്ടുമാത്രം മാറിടത്തിന്റെ വലുപ്പം കൂടണമെന്നില്ല. കഴിക്കുന്ന ഭക്ഷണവും മാനസികമായ സന്തോഷവുമെല്ലാം പ്രധാനമാണ്. ഗർഭകാലത്ത് ഹോർമോൺ വ്യത്യാസം കൊണ്ട് മാറിടത്തിന്റെ വലുപ്പം കൂടാം. പ്രസവശേഷവും മാറിടത്തിൽ കാര്യമായ മാറ്റം ഉണ്ടാകും. മുൻപ് ഉള്ളതിനേക്കാൾ മാറിടത്തിന് വലുപ്പം കൂടുന്നു. 

വിവാഹശേഷമുള്ള സന്തോഷകരമായ മൂഡ് വ്യത്യാസങ്ങൾ സ്ത്രീയുടെ ശരീരത്തിൽ ഹോർമോണൽ മാറ്റങ്ങൾ വരുത്തുന്നു. ഇതുതന്നെയാണ് മാറിടത്തിന്റെ വലുപ്പം വർധിക്കാനുള്ള കാരണവും. ഇതുകൊണ്ടൊക്കെ തന്നെയാണ് അമ്മമാർ വിവാഹശേഷം മാറിടത്തിന്റെ വലുപ്പം കൂടുമെന്ന് പറയുന്നത്.

ചില വ്യായാമങ്ങളും മാറിടത്തിന്റെ വലുപ്പം കൂട്ടാൻ സഹായിക്കാറുണ്ട്. പ്രത്യേകതരം പുഷ് അപ്പുകൾ, കൈ കൊണ്ടുള്ള ഡംബൽ എക്സർസൈസുകൾ എന്നിവ സ്ഥിരമായി ചെയ്താൽ സൈസിൽ വ്യത്യാസവും ദൃഢതയും ഉണ്ടാകും. ഇന്ന് കോസ്മെറ്റിക് വിഭാഗത്തിൽ മാറിടത്തിന്റെ വലുപ്പം വർധിപ്പിക്കാനുള്ള സർജറികളും ലഭ്യമാണ്. എന്നാൽ എല്ലാത്തിനും ഉപരിയായി പ്രണയത്തിന്റെ മാനദണ്ഡം ശരീര സൗന്ദര്യമല്ലെന്ന് യുവതലമുറ മനസ്സിലാക്കണം. 

നിസ്വാർത്ഥമായ പ്രണയവും പരസ്പര വിശ്വാസവും ആഴത്തിലുള്ള മനസ്സിലാക്കലുമാണ് ബന്ധങ്ങളുടെ അടിസ്ഥാനം

Saturday, 19 December 2020

നടത്തം വ്യായാമത്തിനായി..

1. മസിലുപിടിക്കാതെ നടക്കണം. ശരീരം മുഴുവനായി അയച്ചിടണം. കൈകള്‍ രണ്ടും മുന്നോട്ടും പിന്നോട്ടും വീശിയാണു നടക്കേണ്ടത്. വേഗത്തില്‍ നടക്കുന്നവര്‍ 30 മിനിറ്റും സാവകാശം നടക്കുന്നവര്‍ ഒരു മണിക്കൂറും എങ്കിലും നടക്കണം.


2. കുടവയര്‍ ഉള്ളവര്‍ വയര്‍ ഉള്ളിലേക്കു പിടിച്ചാണ് നടക്കേണ്ടത്. 


3. നടത്തം തുടങ്ങുന്നവര്‍ ആദ്യ ദിവസം തന്നെ വേഗത്തില്‍ 30 മിനിറ്റും നടക്കരുത്. സാവകാശം 10-20 മിനിറ്റ് നടന്നാല്‍ മതി. ക്രമേണ സമയവും വേഗവും കൂട്ടുക.


4. തൂക്കം പെട്ടെന്നു കുറയണമെന്ന് ആഗ്രഹിച്ചു നടക്കാനിറങ്ങുന്നവര്‍ 10-15 മിനിറ്റ് കൂടി അധികം നടക്കുക. 
   
5. ഇയര്‍ ഫോണിലൂടെ പാട്ട് കേട്ടോ മൊബൈല്‍ ഫോണിലൂടെ സംസാരിച്ചോ നടക്കുന്നതുകൊണ്ട് ഉദ്ദേശിച്ച ഫലം ചെയ്യില്ല.


6. ട്രെഡ്മില്ലില്‍ കൂടുതല്‍ സ്പീഡ് എടുക്കുന്നത് ഓടുന്നതിനു തുല്യമാണ്. മെഷീന്‍ വാങ്ങുന്നവര്‍ പരസ്യം കണ്ട് അതില്‍ വീഴരുത്. നല്ല കമ്പനിയുടേതും ഗുണമേന്മയുള്ളതുമാണെന്ന് ഉറപ്പുവരുത്തിയശേഷം മാത്രമേ വാങ്ങാവൂ. ട്രെഡ് മില്ലില്‍ വ്യായാമം ചെയ്യുമ്പോള്‍ ഇരുവശത്തുമുള്ള അഴികളില്‍ ബലമായി പിടിച്ചു കുനിഞ്ഞുനടക്കരുത്. ഇതു നടുവേദനയ്ക്കു കാരണമാവും. 


7. കാഴ്ചക്കുറവ്, കേള്‍വിക്കുറവ്, കാല്‍വേദന, തലവദേന തുടങ്ങിയ പ്രശ്നങ്ങളുള്ളവര്‍ അമിതവേഗത്തില്‍ നടക്കുന്നത് വിപരീതഫലം സൃഷ്ടിച്ചേക്കാം. ഇത്തരക്കാര്‍ മറ്റു വല്ല വ്യായാമവും തിരഞ്ഞെടുക്കുന്നതാവും നല്ലത്. 


8. കാലുകള്‍ ഉറപ്പിച്ചു ചവിട്ടിനടന്നാല്‍ മടമ്പിനു വേദനയുണ്ടാവും. സാധാരണ നടക്കാറുള്ളതുപോലെ നടക്കുക. കനംകുറഞ്ഞ സ്പോര്‍ട്സ് ഷൂവുകള്‍ ധരിച്ചു നടക്കുന്നത് ഉചിതമായിരിക്കും.


9. നടക്കുമ്പോള്‍ മൂക്കില്‍ കൂടി മാത്രം ശ്വാസം വിടാന്‍ ശ്രദ്ധിക്കുക. നടക്കാന്‍ തുടങ്ങും മുമ്പ് കൂടുതല്‍ വെള്ളം കുടിക്കരുത്. നടക്കുന്നതിന് 20-30 മിനിറ്റെങ്കിലും മുമ്പ് മാത്രം കുടിക്കുക.

Friday, 18 December 2020

"സെക്സ്." സൗഖ്യദായക പ്രക്രിയ..

വിവിധ പഠനങ്ങൾ കാണിക്കുന്നത് നല്ല ലൈംഗീക ബന്ധം നമ്മുടെ രോഗ പ്രതിരോധ ശേഷി വർധിപ്പിക്കുകയും, വേദനകളെ കുറക്കുകയും, ചെന്നിക്കുത്ത് പോലുള്ള തലവേദനകൾക്കു പോലും ആശ്വാസം നൽകുകയും മാനസിക ഉത്തേജനം ലഭ്യമാക്കുകയും ചെയ്യുന്നു എന്നാണ്.

 ലൈംഗീക ബന്ധത്തിലൂടെ നമ്മുടെ ശരീരം വിവിധ തരത്തിലുള്ള ശ്രവങ്ങളും, ശക്തമായ ഹോർമോണുകളും പുറപ്പെടുവിക്കുന്നത് ശരീരത്തെ മൊത്തം ഒരു സുഖ വിശ്രമ അവസ്ഥയിലേക്ക് കൊണ്ടുവരികയും ഒരു വേദന സംഹാരിയെ പോലെ പ്രവർത്തിക്കുകയും ചെയ്യുന്നു എന്നണതാണ് യാഥാർഥ്യം.
ഇതുവഴി രോഗ പ്രതിരോധത്തിൽ മുഖ്യ പങ്ക് വഹിക്കുന്ന രക്തത്തിലെ ലിംഫോസൈറ്റിസിന്റെ അളവ് കൂടുതലായി കാണുന്നു. മാനസിക പിരിമുറുക്കം കുറയ്ക്കുക, ആർത്തവ സംബന്ധമായ വിഷമതകൾ ലഘൂകരിക്കുക എന്നിവക്ക് പുറമെ ഏതു തരം വേദനകൾക്കും പറ്റിയ ഒരു വേദന സംഹാരിയായി കൂടി സെക്സ് പ്രവർത്തിക്കുന്നു.

Wednesday, 16 December 2020

ഇലക്ഷൻ മഷി..

വോട്ടു ചെയ്യുമ്പോൾ ഉപയോഗിക്കുന്ന മായാത്ത മഷി, സിൽവർ നൈട്രേറ്റ് (silver nitrate) കൊണ്ടാണ് ഉണ്ടാക്കുന്നത്. സിൽവർ നൈട്രേറ്റ് 10%, 14% അല്ലെങ്കിൽ 18%, വെള്ളത്തിൽ ലയിക്കുമ്പോൾ ഉണ്ടാകുന്ന ദ്രാവകം കയ്യിൽ പുരട്ടിയാൽ കുറഞ്ഞത് 72 മണിക്കൂർ മുതൽ രണ്ടാഴ്ച വരെ, കയ്യിൽ കറ (stain) ആയി നിൽക്കും. മൂന്നാം ലോക്സഭാ ഇലക്ഷൻ മുതലാണ് സിൽവർ നൈട്രേറ്റ് ലായനി stain ആയി ഉപയോഗിക്കാൻ തുടങ്ങിയത്. CSIR ന്റെ നാഷണൽ ഫിസിക്കൽ ലബോറട്ടറി യിലെ സയന്റിസ്റ്റ് ആയ Dr. M.L. Goel , Dr. B. G. Mathur, Dr. V. D. Puri എന്നിവരുടെ നേതൃത്വത്തിലാണ് ഇത് ഇന്ത്യയിൽ വോട്ടിങ്ങിനായി ഉപയോഗിക്കാം എന്ന് ഇലക്ഷൻ കമ്മീഷനോട് നിർദ്ദേശിച്ചത്. കർണ്ണാടക ഗവണ്മെന്റിന്റെ The Mysore Paints & Varnish Ltd. നാണ് ഇത് നിർമ്മിക്കാനുള്ള ലൈസൻസ് ഉള്ളത്.

എങ്ങിനെയാണ് തൊലി കറുക്കുന്നത്?

ഇത് കയ്യിൽ ഒഴിച്ചാൽ ഉടനെ കറുത്ത നിറമാകില്ല എന്ന് ശ്രദ്ധിച്ചിട്ടുണ്ടാവുമല്ലോ? സൂര്യ പ്രകാശത്തിന്റെ (അല്ലെങ്കിൽ കൃത്രിമമായ വെളിച്ചത്തിന്റെ) സാന്നിദ്ധ്യത്തിലേ ഇത് കറുത്ത നിറമാകൂ. കയ്യിൽ പുരട്ടിയാൽ ഉടനെ സിൽവർ നൈട്രേറ്റ് പുറംതൊലിയിൽ (epidermis) വ്യാപിക്കും (diffusion). ഇത് നമ്മളുടെ ശരീരത്തിലെ വിയർപ്പു ഗ്രന്ഥികളിൽ നിന്നും വരുന്ന ക്ലോറിനുമായി സിൽവർ ക്ലോറൈഡ് ആകും. ഇത് പിന്നീട് വെളിച്ചത്തിന്റെ സാന്നിദ്ധ്യത്തിൽ മെറ്റാലിക് സിൽവറിന്റെ colloid പാർട്ടിക്കിൾസ് ആയി തൊലിപ്പുറമേ ഇരുന്ന് ഓക്സിഡൈസ് ആയി സിൽവർ ഓക്സൈഡ് ആകും. ഇതാണ് ടാറ്റൂ പോലെ തൊലിയിൽ ഒട്ടി ഇരിക്കുന്നത്. പല ടാറ്റൂ ഇങ്കുകളും ഹെവി മെറ്റൽ ഓക്സൈഡുകൾ കൊണ്ടാണ് ഉണ്ടാക്കുന്നത്. (വിയർപ്പിലെ ക്ലോറൈഡ് അയോണുകളുമായി ചേർന്നില്ലെങ്കിലും നിറം കറുപ്പാകും . നഖത്തിൽ നിന്നും വിയർപ്പ് വരുന്നില്ലല്ലോ ,എന്നിട്ടും കറുപ്പാകുന്നുണ്ടല്ലോ . സിൽവർ നൈട്രേറ്റിന്‌ നിറമില്ല . ഇലക്ഷൻ മഷിയിൽ വയലറ്റ് ചായം ചേർത്തിട്ടുള്ളതുകൊണ്ടാണ് അതിനു നിറമുള്ളത്)

ഇത് വിഷമാണോ?

കുറഞ്ഞ ഡോസിൽ വിഷമല്ല. എങ്കിലും ചിലർക്ക് പുരട്ടിയ സ്ഥലത്ത് അലർജി ഉണ്ടാക്കാം. കൂടിയ അളവിൽ ഇത് മാരക വിഷമാണ്. ഇത് ചിലർക്ക് പൊള്ളൽ ഉണ്ടാക്കിയതായും റിപ്പോർട്ടു ചെയ്തിട്ടുണ്ട്2

ഈ രീതി പ്രചാരത്തിലുള്ള രാജ്യങ്ങൾ ഏതൊക്കെ?

വികസിത രാജ്യങ്ങളിൽ ഒന്നും തന്നെ ഈ രീതി പ്രചാരത്തിൽ ഇല്ല. അഫ്ഗാനിസ്ഥാൻ, നേപ്പാൾ, പാക്കിസ്ഥാൻ, ലബനോൻ, ഇറാക്ക് തുടങ്ങിയ ഇരുപത്തഞ്ചോളം രാജ്യങ്ങളിൽ മാത്രമാണ് ഇലക്ഷൻ മഷി ഉപയോഗിക്കുന്നത്.

ഈ രീതി ശാസ്തീയമാണോ?

അല്ലേയല്ല. വോട്ടിങ് കാർഡും മറ്റ് തിരിച്ചറിയൽ കാർഡുകളും ഉള്ളപ്പോൾ ‘ഇലക്ഷൻ മഷി’ ഉപയോഗിക്കേണ്ട ആവശ്യം തന്നേയില്ല. വികസിത രാജ്യങ്ങളിൽ ഒന്നും ഈ പതിവില്ല എന്ന് മുകളിൽ പറഞ്ഞല്ലോ. കൂടാതെ സുതാര്യമായ ക്ലോറിൻ സംയുക്തങ്ങൾ അടങ്ങിയ ഗ്ലൂ/പശ വിരലിന്റെ ചുറ്റിനും പുരട്ടിയാൽ ഇത് കഴുകിക്കളയാം എന്നും വായിച്ചിട്ടുണ്ട്.


ഇത് വളരെ അനാവശ്യവും, മനുഷ്യാവകാശ ലംഘനം ആയതും, സമയം അനാവശ്യമായി പാഴാക്കുന്നതും ആയ ഒരു പ്രക്രിയയും ആണ് എന്ന് കാണാം. അധികച്ചിലവ് വേറെയും (ഏകദേശം 12 കോടി രൂപയാണ് ഇങ്കിന് മാത്രമായി ചിലവാക്കുന്നത് എന്നാണ് വായിച്ചത്).

Tuesday, 15 December 2020

ഹെവിട്രീ ഗ്യാപ്..

ഓസ്‌ട്രേലിയയിലെ നോർത്തേൺ ടെറിട്ടറിയിൽ മാക്ഡൊണെൽ റേഞ്ചുകളിലെ ഒരു വാട്ടർ ഗ്യാപ്പാണ് ഹെവിട്രീ ഗ്യാപ് അഥവാ അറേൻ‌ടെ ഭാഷയിലെ എൻ‌ടാരൈപ്പ്. 
ആലീസ് സ്പ്രിങ്സ് നഗരത്തിലേക്കുള്ള തെക്കേ പ്രവേശന കവാടമാണിത്. ടോഡ് നദിക്ക് പുറമേ തെക്ക് പ്രധാന റോഡും റെയിൽ പ്രവേശനവും ഉണ്ട്. അറേൻ‌ടെ ജനതയ്‌ക്കുള്ള ഒരു പ്രധാന പുണ്യ സ്ഥലമാണ് ഗ്യാപ്. ആലീസ് സ്പ്രിംഗ്സിനായി സ്ഥലം കണ്ടെത്തിയ ഓവർലാന്റ് ടെലിഗ്രാഫ് ലൈൻ സർവേയറായ വില്യം മിൽസാണ് ഈ ഗ്യാപ്പിന് പേര് നൽകിയിരിക്കുന്നത്.
ഡെവോണിലെ ഹെവിട്രീയിലെ അദ്ദേഹത്തിന്റെ മുൻ സ്കൂളിന്റെ പേരിലാണ് ഇത് അറിയപ്പെടുന്നത്.

ഗ്യാപ്പിന്റെ തെക്കുപടിഞ്ഞാറ് ഭാഗത്ത് ചരിത്രപരമായ ഹെവിട്രീ ഗ്യാപ് പോലീസ് സ്റ്റേഷൻ ഉണ്ട്.
ആൽബർട്ട് നമത്ജിറ,  ഓസ്കാർ നമത്ജിറ, ബാസൽ റേഞ്ചിയ ജോൺ ബോറാക്ക് എന്നിവരുൾപ്പെടെ നിരവധി കലാകാരന്മാർ ഈ ഗ്യാപ്പ് വരച്ചിട്ടുണ്ട്

Courtesy : Wikipedia, Landmark of         Australia

Sunday, 13 December 2020

എന്താണ് പ്രെപ്/ PrEP(പ്രീ എക്സ്പോഷർ പ്രോഫാലിസിസ്)

എച്.ഐ.വി ബാധക്കെതിരെ ഏറ്റവും നൂതനവും ഫലപ്രധാനവുമായി ഉപയോഗിച്ചുവരുന്ന ഒരുപാധിയാണ് പ്രെപ്(PrEP). സ്ഥിരമായി ഉപയോഗിച്ചാൽ എച്.ഐ.വി പടരുന്നത് തടയാൻ സാധിക്കുന്ന ഒരു മരുന്നാണ് പ്രെപ്(PrEP). എന്നാൽ മറ്റ് ലൈംഗിക-സാംക്രമിക രോഗങ്ങൾ പ്രെപ്(PrEP) തടയുന്നില്ല.
എച്.ഐ.വി തടയുന്നതിന് നിലവിൽ ഇന്ത്യയിൽ ഉപയോഗാനുതിയുള്ള ഒരേയൊരു ഗുളിക TENVIR EM അഥവാ TDF/FTC ആണ്. ഈ ഗുളിക ദിവസവും കഴിക്കേണ്ടതാണ്. ട്രൂവാദ(Truvada), ഡെസ്കോവി(Descovy) എന്നീ പേരുകളിൽ യഥാക്രമം അറിയപ്പെടുന്ന TENVIR EM അഥവാ TDF/FTC,എന്നീ മരുന്നുകൾ നിലവിൽ എച്.ഐ.വി നെഗറ്റിവ് ആയിട്ടുള്ള ആളുകൾക്ക് ഉപയോഗിക്കാനാണ് കേന്ദ്രനുമതിയുള്ളത്; ചില രാജ്യങ്ങളിൽ പ്രെപി(PrEP)ന് ഉള്ളത്പോലെ. പക്ഷേ കൂടുതൽ രാജ്യങ്ങളിലേക്ക് ഇതുടൻ എത്തിച്ചേരും.
ട്രൂവാദ(Truvada), ടെസ്‌കോവി(Descovy), TENVIR EM അതേപോലെ സാമാന്യമരുന്നുകളായ TDF/FTC എന്നിവയൊക്കെ യഥാർത്ഥത്തിൽ എച്.ഐ.വി അണുബാധിതരായ ആളുകളിൽ ഉപയോഗിച്ച് വന്നിരുന്ന മരുന്നുകളായിരുന്നു. എന്നാലിപ്പോൾ നമുക്കറിയാവുന്നത് പോലെ അണുസമ്പർക്കം ഉണ്ടായാൽ അണുബാധിതരാവുന്നതിൽ നിന്നും രക്ഷനേടാനായി എച്.ഐ.വി നെഗറ്റീവ് ആളുകൾക്കും ഈ ഗുളികകൾ ഉപയോഗിക്കാം. അമേരിക്കൻ ഗവർൺമെന്റിന്റെ ഭക്ഷ്യ-ഔഷധ വകുപ്പ് ട്രൂവാദ(Truvada), ടെസ്‌കോവി(Descovy) എന്നീ മരുന്നുകളെ പ്രെപ്(PrEP) ആയി അംഗീകരിച്ചിട്ടുണ്ട്. അതുപോലെ പെറു , ഫ്രാൻസ് , സൗത്ത് ആഫ്രിക്ക, കെനിയ, ഇസ്രായേൽ, കാനഡ എന്നീ രാജ്യങ്ങളിൽ ഈ പറഞ്ഞ മരുന്നുകൾ അംഗീകൃതമാണ്. ചില രാജ്യങ്ങളിൽ സാമാന്യരൂപത്തിലും പ്രെപ്(PrEP) അംഗീകരിച്ചിട്ടുണ്ട്.

തായ്‌ലൻഡ് , ബ്രസീൽ തുടങ്ങിയ രാജ്യങ്ങളിൽ ക്ലിനിക്കൽ പരിശോധന വഴിയായി പ്രെപ്(PrEP) ചിലവർക്ക് ലഭ്യമാണ്. അതോടൊപ്പം ഇന്ത്യയുൾപ്പെടെയുള്ള കൂടുതൽ രാജ്യങ്ങളിൽ പ്രെപ്(PrEP) ലഭ്യമാക്കാൻ LGBTIQ മനുഷ്യാവകാശസംഘടനകൾ നിരന്തരം ആവശ്യപ്പെട്ടുകൊണ്ടിരിക്കുകയും, ലഭ്യമാകുകയും ചെയ്യുന്നു.

Friday, 11 December 2020

300 കോടി വർഷം പഴക്കമുള്ള ഗോളം..

റബറിന്റെയും പ്ലാസ്റ്റിക്കിന്റെയും നിർമാണത്തിനുൾപ്പെടെ ഉപയോഗിക്കുന്ന ഒരിനം ധാതുവാണ് പൈറോഫിലൈറ്റ്. ദക്ഷിണാഫ്രിക്കയിൽ വൻ തോതിൽ കാണപ്പെടുന്നതാണിത്. അവിടത്തെ ഓട്ടോസ്ഡൽ എന്ന ടൗണിനോടു ചേർന്നുള്ള ഖനിയിൽനിന്ന് പൈറോഫിലൈറ്റ് ശേഖരിച്ചു കൊണ്ടിരിക്കുകയായിരുന്നു തൊഴിലാളികൾ. അതിനിടെയാണ് അമ്പരപ്പിക്കുന്ന ഒരു കാഴ്ച കണ്ടത്. ഖനിയിൽനിന്ന് പൈറോഫിലൈറ്റിനൊപ്പം ഗോളാകൃതിയിലുള്ള ചില വസ്തുക്കൾ കൂടി പുറത്തേക്കു വരാൻ തുടങ്ങി. കറുത്ത്, ചുവപ്പു രാശിയോടു കൂടിയ ഗോളങ്ങളായിരുന്നു അവ. ചിലതിന് ഒരു സെന്റിമീറ്ററിൽ താഴെയായിരുന്നു വലുപ്പം, മറ്റു ചിലതിന് 10 സെന്റിമീറ്ററിലേറെയും. 
ചില ഗോളങ്ങളുടെ മധ്യത്തോടു ചേർന്ന് ചുറ്റിലും കൃത്യമായ വരകളുമുണ്ടായിരുന്നു. ക്രിക്കറ്റ് ബോളിൽ കാണുന്നതിനു സമാനമായ ആ വരകൾ കണ്ടപ്പോൾ തൊഴിലാളികൾ കരുതിയത് അതു പണ്ടുകാലത്ത് ആരെങ്കിലും നിർമിച്ച്, ഉപേക്ഷിക്കപ്പെട്ട് മണ്ണിൽ കുടുങ്ങിപ്പോയതാകാമെന്നായിരുന്നു. 
കാഴ്ചയിലെ കൗതുകം കാരണം ഗവേഷകർ ഇതു പരിശോധനയ്ക്കെടുത്തു. ഗവേഷകർ പഴക്കം പരിശോധിച്ചപ്പോഴായിരുന്നു ഞെട്ടിപ്പോയത്. ഏകദേശം 300 കോടി വര്‍ഷം മുൻപ് ഭൂമിയിൽ രൂപപ്പെട്ടതായിരുന്നു ആ ലോഹ ഗോളം. അക്കാലത്ത് മനുഷ്യർ പോയിട്ട്, മസ്തിഷ്കം ‌വികസിച്ച ജീവികൾ പോലും ഭൂമിയിൽ രൂപപ്പെട്ടു തുടങ്ങിയിട്ടില്ല. പിന്നെയാരാണ് അക്കാലത്ത് ഇത്തരമൊരു ഗോളം നിർമിച്ചത്?

അന്നു മുതൽ ഗവേഷകരുടെ മാത്രമല്ല, അന്യഗ്രഹ ജീവികളുടെ ആരാധകരുടെയും പ്രിയപ്പെട്ട വിഷയമാണ് ക്ലെർക്സ്‌ഡോർപ് സ്ഫിയേഴ്സ് എന്നറിയപ്പെടുന്ന ഈ ഗോളങ്ങൾ. ചൊവ്വയിൽ ആദ്യമായി മനുഷ്യർ ചെന്നിറങ്ങുമ്പോൾ‍ അവിടെ ഒരു ആനയുടെ അസ്ഥികൂടം കണ്ടെത്തിയാൽ എങ്ങനെയുണ്ടാകും? അത്തരത്തിൽ, നടക്കാൻ യാതൊരു സാധ്യതയില്ലാത്ത, പക്ഷേ നടന്നുവെന്നതിന്റെ തെളിവുകളാണെന്നു തോന്നിപ്പിക്കുന്ന പല കണ്ടെത്തലുകളും ലോകത്തുണ്ടായിട്ടുണ്ട്. അത്തരത്തിലൊന്നായാണ് ഗവേഷകർ ആദ്യകാലത്ത് ക്ലെർക്സ്‌ഡോർപ് ഗോളങ്ങളെ വിശേഷിപ്പിച്ചത്. 300 കോടി വർഷം മുൻപ് അത്തരമൊരു വസ്തു ആരെങ്കിലും നിർമിച്ചുവെന്ന് എങ്ങനെ വിശ്വസിക്കാനാണ്? പക്ഷേ ഗവേഷകർ ഇതിനെപ്പറ്റി വിശദമായിത്തന്നെ പഠിച്ചു. സംഗതി അന്യഗ്രഹജീവികളുണ്ടാക്കിയതല്ല എന്നു തെളിയിക്കുകയും ചെയ്തു. 

300 കോടി വർഷം മുൻപ് പൊട്ടിത്തെറിച്ച അഗ്നിപർവതത്തിൽനിന്നു പുറന്തള്ളപ്പെട്ട ചാരവും മറ്റു ധാതുക്കളും കൂടിച്ചേർന്നു രൂപപ്പെട്ടതാണ് ഇതെന്നാണു ഗവേഷകർ പറയുന്നത്. ഇത്തരം വസ്തുക്കൾ പൊതുവേ ഓവൽ ആകൃതിയിലോ ഗോളാകൃതിയിലോ ആണു കാണപ്പെടാറുള്ളത്. അതിനാൽത്തന്നെ പലരും ഇതിനെ ദിനോസർ മുട്ടകളായി തെറ്റിദ്ധരിക്കാറുണ്ട്. അതല്ല, ബഹിരാകാശത്തുനിന്നു വന്ന അദ്ഭുത വസ്തുക്കളാണെന്നും ചിലർ കരുതും. ക്ലെർക്സ്‌ഡോർപ് ഗോളത്തിനു ചുറ്റുമുള്ള വരകളും പ്രകൃതിദത്തമായി രൂപപ്പെടുന്നവയാണ്. ലോകത്തിന്റെ  പല ഭാഗത്തും ‘കാർബണേറ്റ് കോൺക്രീഷൻസ്’ എന്നറിയപ്പെടുന്ന ഇത്തരം ഗോളങ്ങൾ കണ്ടെത്തിയിട്ടുമുണ്ട്. നേരത്തേ ഓസ്ട്രേലിയയിൽ കണ്ടെത്തിയ 280 കോടി വർഷം പഴക്കമുള്ള ഗോളം ഒരുദാഹരണം മാത്രം. യുഎസിലെ തെക്കൻ യുട്ടായിൽ കണ്ടെത്തിയിട്ടുള്ള മോഖ്വി മാർബിൾസും സമാനമായ വസ്തുവാണ്. 

പലതരത്തിലുള്ള ധാതുക്കൾ നിറഞ്ഞതാണ് ഈ ലോഹം. അതിനാൽത്തന്നെ ഇവയെ ചുറ്റിപ്പറ്റിയുള്ള കഥകൾക്കും ക്ഷാമമില്ല. സീറോ ഗ്രാവിറ്റിയിൽ മാത്രമേ ഇത്തരം ഗോളങ്ങൾ രൂപപ്പെടുകയുള്ളൂവെന്ന് നാസ വ്യക്തമാക്കിയതായി വരെ കഥകളുണ്ടായി. എന്നാൽ അങ്ങനെയൊരു സംഭവമേ ഉണ്ടായിട്ടില്ല. സ്റ്റീലിനേക്കാളും കാഠിന്യമേറിയ വസ്തുകൊണ്ടാണ് ഇതു നിർമിച്ചതെന്നും കഥകളുണ്ടായി. അതും അടിസ്ഥാനരഹിതമാണെന്നു തെളിഞ്ഞു. മനുഷ്യനും മുൻപേ ഭൂമിയിലേക്കെത്തിയ അന്യഗ്രഹ ജീവികൾ ഉപേക്ഷിച്ചിട്ടു പോയതാണെന്നു വരെ കഥകൾ പരന്നു. എന്നാൽ യാഥാർഥ്യം ഗവേഷകർ കൃത്യമായി പുറത്തുകൊണ്ടുവന്നു. എന്തായാലും ഓട്ടോസ്ഡലിലെ ക്ലെർക്സ്‌ഡോർപ്  മ്യൂസിയത്തിൽ ഇന്നും കാഴ്ചക്കാരെ അമ്പരപ്പിച്ച് ഇരിപ്പുണ്ട് ഈ ലോഹഗോളങ്ങൾ. ക്ലെർക്സ്‌ഡോർപ് എന്ന പേരിലുള്ള ദക്ഷിണാഫ്രിക്കൻ നഗരത്തിന്റെ പേരാണ് ഈ ഗോളങ്ങൾക്കു നൽകിയിരിക്കുന്നതും. ഇന്നും ലോകത്തിലെ പ്രശസ്തമായ പ്രകൃതിദത്ത അദ്ഭുതങ്ങളിലൊന്നാണ് ഈ ഗോളങ്ങൾ.

Tuesday, 8 December 2020

ലോകത്തിലെ ഏറ്റവും നിഗൂഢമായ പുസ്തകം രഹസ്യ ഭാഷ..

ഏതാണ് ലോകത്തിലെ ഏറ്റവും നിഗൂഢമായ പുസ്തകം? 

പുരാവസ്തു ഗവേഷകരെ സംബന്ധിച്ചിടത്തോളം 1915 മുതല്‍ ഒരൊറ്റ ഉത്തരമേയുള്ളൂ വോയ്‌നിച്ച് മാനുസ്‌ക്രിപ്റ്റ്. പേരു പോലെത്തന്നെ വില്‍ഫ്രിഡ് വോയ്‌നിച്ച് എന്ന പോളിഷ് പുസ്തകക്കച്ചവടക്കാരന്റെ പേരിലാണ് അത് അറിയപ്പെടുന്നത്. പുരാതന കാലത്തെ പ്രത്യേകതയുള്ള പുസ്തകങ്ങള്‍ കണ്ടെത്തി വില്‍പന നടത്തുന്നതായിരുന്നു വോയ്‌നിച്ചിന്റെ രീതി. അത്തരത്തിലുള്ള പുസ്തകങ്ങളുടെ ലോകത്തിലെ ഏറ്റവും വലിയ ശേഖരവും ഒരുകാലത്ത് അദ്ദേഹത്തിന്റേതായിരുന്നു. ഒരിക്കല്‍ പുസ്തക ശേഖരണത്തിന്റെ ഭാഗമായി ഇറ്റലിയിലെത്തിയ അദ്ദേഹത്തിനു ലഭിച്ച ഒരു കയ്യെഴുത്തുപ്രതിയാണു പിന്നീട് ചരിത്രത്തിന്റെ ഭാഗമായത്.

പലതരം ചെടികളുടെയും മറ്റും ചിത്രങ്ങളും അടയാളങ്ങളും പ്രത്യേകതരം എഴുത്തുമുള്ള പുസ്തകമായിരുന്നു അത്. അദ്ദേഹം കയ്യോടെ അതു വാങ്ങി. മൂന്നു വര്‍ഷത്തോളം അതിനെപ്പറ്റി പഠിച്ചു. അതില്‍ എഴുതിയിരിക്കുന്നത് എന്താണെന്നറിയാന്‍ അദ്ദേഹം ശ്രമിച്ചു. വിവര്‍ത്തനത്തിനു പലരെയും സമീപിച്ചു. എന്നാല്‍ ഉത്തരം കണ്ടെത്താനായില്ല. 

അങ്ങനെ 1915ലാണ് പുറംലോകത്തിന് അദ്ദേഹം പുസ്തകം പരിചയപ്പെടുത്തുന്നത്. 1930ല്‍ വോയ്‌നിച്ചിന്റെ മരണശേഷം നിരവധി ആളുകളുടെ കൈയ്യിലൂടെ കടന്നുപോയ ആ പുസ്തകം 1969 മുതല്‍ യേല്‍ സര്‍വകലാശാലയുടെ കയ്യിലാണ്. ഇക്കഴിഞ്ഞ 100 വര്‍ഷത്തിനിടെ വോയ്‌നിച്ച് മാനുസ്‌ക്രിപ്റ്റില്‍ ഒളിഞ്ഞിരിക്കുന്ന രഹസ്യം കണ്ടെത്താന്‍ ശ്രമിക്കാത്ത ഭാഷാവിദഗ്ധരില്ല. രണ്ടാം ലോക മഹായുദ്ധകാലത്ത് ജര്‍മനിയുടെ രഹസ്യ കോഡ് ഭാഷ വരെ തകര്‍ത്തെറിഞ്ഞ ക്രിപ്‌റ്റോഗ്രാഫര്‍മാരും വോയ്‌നിച്ചിന്റെ രഹസ്യം കണ്ടെത്താന്‍ ശ്രമിച്ചു പരാജയപ്പെട്ടു.

ഏറ്റവുമൊടുവില്‍ നിര്‍മിത ബുദ്ധി ഉപയോഗിച്ചുവരെ പുസ്‌കത്തിന്റെ രഹസ്യം ചുരുളഴിക്കാന്‍ ശ്രമിച്ചു പരാജയപ്പെട്ടു. പരിസ്ഥിതി ശാസ്ത്രജ്ഞരെ സംബന്ധിച്ചും ഏറെ കൗതുകം സമ്മാനിക്കുന്നതാണ് ഈ പുസ്തകം. അതില്‍ ഏറെയും മൃഗങ്ങളുടെയും പലതരം ചെടികളുടെയും ചിത്രങ്ങളാണെന്നതാണു കാരണം. വരച്ചെടുത്ത ഓരോ ചെടികളും മൃഗങ്ങളും പക്ഷേ അര്‍ഥമാക്കുന്നത് മറ്റു പലതുമാണെന്നാണു കരുതുന്നത്. ഇടത്തുനിന്ന് വലത്തോട്ടുള്ള എഴുത്തുരീതിയാണ് പുസ്തകത്തില്‍. ഈജിപ്തിലെ ഹൈറോഗ്ലിഫിക്‌സ് ലിപി വായിച്ചെടുത്തതു പോലെ ഈ എഴുത്തിന്റെ അര്‍ഥം കണ്ടെത്താനും ഗവേഷകര്‍ ശ്രമം നടത്തി. പക്ഷേ ഫലം കണ്ടില്ല.

ലോകത്ത് ഇന്നേവരെ എവിടെയും കണ്ടെത്തിയിട്ടില്ലാത്ത ലിപിയായിരുന്നു അത്. എന്നാല്‍ പുസ്‌കത്തിലെ 240 പേജിന്റെയും കാര്‍ബണ്‍ ഡേറ്റിങ് പരിശോധനയില്‍ സത്യം തെളിഞ്ഞു. ഏകദേശം 600 വര്‍ഷം പഴക്കമുള്ളതായിരുന്നു ആ പുസ്തകം. അതായത് എഡി 1404-1438 കാലഘട്ടത്തിലെഴുതിയത്. പുസ്തകത്തിന്റെ മിക്ക പേജുകളും നഷ്ടപ്പെട്ടിരുന്നു. മുന്‍പെപ്പോഴോ പുസ്തകത്തിലെ പേജുകള്‍ വീണ്ടും യോജിപ്പിച്ചിരുന്നെന്നും കരുതുന്നു. അങ്ങനെയെങ്കില്‍ പേജുകള്‍ കൂടിക്കുഴഞ്ഞ് കിടക്കുകയായിരിക്കും. ഇതും അവയുടെ അര്‍ഥം പിടിച്ചെടുക്കാന്‍ വിലങ്ങു തടിയായി.

ഇടയ്ക്ക് ചില ഗവേഷകര്‍ ഇതിലെ ഏതാനും പേജുകളിലെ വാക്കുകളുടെ അര്‍ഥം കണ്ടെത്തിയെന്ന അവകാശവാദവുമായി രംഗത്തുവന്നിരുന്നു. അവരും പക്ഷേ തുടര്‍പരിശോധനയില്‍ പുസ്തകത്തോട് പരാജയം ഏറ്റു പറയുകയായിരുന്നു. എന്നാല്‍ പുസ്തകത്തിലെ ചിത്രങ്ങള്‍ക്ക് പിന്നില്‍ വൈദ്യശാസ്ത്രപരമായ രേഖപ്പെടുത്തല്‍ പോലുമാകാമെന്നും ഗവേഷകര്‍ പറയുന്നു.

Sunday, 6 December 2020

ഭൂമിയുടെ വലുപ്പം ഒരു മണൽതരിക്ക് സമാനമാകുമ്പോൾ..?

12700 കിലോമീറ്റർ വ്യാസവും 40000 കിലോമീറ്റർ ചുറ്റളവുമുള്ള നമ്മുടെ ഭൂഗോളത്തിന് ഈ വിശാല ബ്രഹ്മാണ്ഡത്തിൽ ഒരു മണൽത്തരിയുടെ സ്ഥാനം പോലുമില്ലെന്നും, നമുക്ക്  ഊർജ്ജം നൽകുന്ന സൂര്യനക്ഷത്രത്തിന് 13 ലക്ഷം ഭൂമികൾ കൂട്ടി വെച്ചത്ര വ്യാപ്തമുണ്ടെന്നും നമുക്കിന്നറിയാം. 

  ഭൂമിയുടെ 11 മടങ്ങ് വ്യാസവും 300 മടങ്ങ് ദ്രവ്യമാനവുമുള്ള വ്യാഴമുൾ
പ്പെടെ സൗരയൂഥത്തിലെ ഗ്രഹങ്ങളും, ഉപഗ്രഹങ്ങളും, ചിന്നഗ്രഹങ്ങളും, ഉൽക്കാശിലകളുമെല്ലാം ചേർന്നാലും, സൂര്യ പിണ്ഡത്തിന്റെ ഒരു ശതമാനം പോലും വരില്ലെന്നും നാം മനസ്സിലാക്കുന്നു. 

  സൂര്യനിൽ നിന്നും പ്രകാശത്തിന് 15 കോടി കിലോമീറ്റർ ദൂരം സഞ്ചരി
ച്ച് ഭൂമിയിലെത്താൻ വെറും 8 മിനിറ്റ്  സമയമേ വേണ്ടൂ. സെക്കന്റിൽ ഏതാണ്ട് 2.96 ലക്ഷം കിലോമീറ്ററാണ് പ്രകാശത്തിന്റെ സഞ്ചാരവേഗത.

മണിക്കൂറിൽ 1000 കിലോമീറ്റർ വേഗത്തിൽ പറക്കുന്ന  വിമാനത്തി
ൽ നാം സൂര്യനിലേക്ക് ഒരു യാത്ര പുറപ്പെടുന്നുവെന്ന് സങ്കൽപ്പിക്കുക. അവിടെയെത്താൻ 17 വർഷം വേണ്ടി വരും! 

  ഈയിടെ സൗരത്തറവാട്ടിൽ നിന്നും പുറത്താക്കപ്പെട്ട പ്ലൂട്ടോയിലേയ്ക്ക് അതേ വാഹനത്തിൽ ഒരു വിനോദ
 യാത്രകൂടിയാവാമെന്ന് വെച്ചാലോ; 600 കൊല്ലത്തെ യാത്ര വേണ്ടി വരും.

  സൂര്യന്റെ ഏറ്റവുമടുത്ത കൂട്ടുകാരനായ ആൽഫ സെന്റൗറി എന്ന നക്ഷത്രത്തിലേയ്ക്ക് വെറും നാലു പ്രകാശവർഷമേ ദൂരമുള്ളു. ഭൂമിയിൽ നിന്ന് നമുക്ക് ആ നക്ഷത്രത്തെ ‘ഇപ്പോൾ ’ കാണണമെങ്കിൽ നാം നാലു കൊല്ലം കഴിഞ്ഞ് നോക്കിയാൽ മതിയെന്നർത്ഥം . 

  ആ നക്ഷത്രത്തിനടുത്തുള്ള ഒരു ഗ്രഹത്തിൽ നിന്നൊരാൾ ഭൂമിയിലുള്ള തന്റെ കൂട്ടുകാരനെ മൊബൈൽ ഫോണിൽ വിളിക്കുന്നു എന്നു സങ്കൽപ്പിയ്ക്കുക. പ്രകാശവേഗത്തിൽ സഞ്ചരിക്കുന്ന റേഡിയോ സന്ദേശം ഇവിടെയെത്താൻ നാലു കൊല്ലം വേണ്ടി വരും. 

ഹലോയെന്ന് വിളിച്ചാൽ തിരിച്ചുള്ള മറുപടി ഹലോ കേൾക്കാൻ അയാൾ 8കൊല്ലം കാത്തിരിക്കേണ്ടി വരും! നമ്മുടെ ഏറ്റവും അടുത്തുള്ള നക്ഷത്രത്തിന്റെ കഥയാണിത്.

  സൂര്യനുൾപ്പെടെ 1000 കോടിയിൽപ്പരം നക്ഷത്രങ്ങളുൾ ക്കൊള്ളുന്ന ഒരു താരകുടുംബമാണ്, നമ്മുടെ ഗ്യാലക്സിയായ ആകാശഗംഗ. ഒരു നെയ്യപ്പത്തിന്റെ ആകൃതിയിൽ ചിതറിക്കിടക്കുന്ന ഈ നക്ഷത്ര സമൂഹത്തിന്റെ വ്യാസം ഒരു ലക്ഷം പ്രകാശവർഷമാണെന്ന് കണക്കാക്കിയിരിയ്ക്കുന്നു. 

  അതായത് ഇതിന്റെ ഒരറ്റത്തുനിന്ന് മറ്റേ അറ്റത്തേക്ക്, സെക്കൻറിൽ 3 ലക്ഷം കി.മീ സഞ്ചരിയ്ക്കുന്ന പ്രകാശത്തിന് പോലും പാഞ്ഞെത്താൻ ഒരു ലക്ഷം കൊല്ലം വേണമെന്ന്!!! 
ഇത് നമ്മുടെ ഗ്യാലക്സിയുടെ മാത്രം കാര്യം. 

  എന്നാൽ ശക്തമായ ടെലസ്കോപ്പുകളുടെ ദൃശ്യസീമയിൽ മാത്രം ചുരുങ്ങിയത് 1000കോടി ഗ്യാലക്സികളെങ്കിലും ഉള്ളതായി കണ്ടെത്തിയിട്ടുണ്ട്. അതിൽ നമ്മുടെ തൊട്ടയലത്തുള്ള ഗ്യാലക്സിയിലേയ്ക്ക് 10 ലക്ഷം പ്രകാശവർഷം ദൂരമുണ്ടെന്നും പറയപ്പെടുന്നു!!!

  ഇപ്പോൾ നാം ആകാശത്ത് നോക്കിക്കണ്ടുകൊണ്ടിരിയ്ക്കുന്നത് ദശലക്ഷക്കണക്കിന് വർഷങ്ങൾക്ക് മുൻപ് നമ്മുടെ ഭൂമിയും സൂര്യനും നമ്മളുമൊക്കെ ജന്മം കൊള്ളുന്നതിനും എത്രയോ മുൻപ് ആകാശത്ത് നടന്ന സംഭവങ്ങളുടെ ‘തത്സമയദൃശ്യങ്ങൾ ’ ആണെന്നു ചുരുക്കം!!! 

  ഇപ്പോൾ അവിടെ എന്ത് നടക്കുന്നു വെന്നറിയാൻ നാം 10 ലക്ഷം വർഷം കഴിഞ്ഞ് ടെലസ്കോപ്പെടുത്താൽ മതിയാകും.

 മുകളില്‍പ്പറഞ്ഞ മുഴുവന്‍ ഗാലക്സികളും ഉള്‍പ്പെടുന്ന ദൃശ്യ പ്രപഞ്ചം ആകെ മുഴുവന്‍ പ്രപഞ്ചത്തിന്റേയും മൂന്നോ, നാലോ ശതമാനം മാത്രം ആണെന്നുള്ളതാണ് രസകരം . 

  മുഴുവന്‍ പ്രപഞ്ചത്തിന്റെ 90 ശതമാനവുംകാണാനും,അറിയാനും കഴിയാത്ത രീതിയിൽ നിലനിൽക്കുന്ന തമോദ്രവ്യ (Dark Matter)മാണ്.

 ഭൂമിയിലെ മുഴുവന്‍ മണല്‍ത്തരികളില്‍ ഒരു മണല്‍ത്തരിയ്ക്ക് എത്രമാത്രം സ്ഥാനമുണ്ടോ, അത്രയുമാണ് ഈ വലിയ പ്രപഞ്ചത്തില്‍ ഭൂമിക്കുള്ള സ്ഥാനം . 

 അനന്ത പ്രപഞ്ചത്തിന്റെ അതിര് തേടിയുള്ള മനുഷ്യന്റെ ശാസ്ത്രീയാന്വേഷണങ്ങളാണ് ഇത്രയൊക്കെ വിവരങ്ങൾ നമുക്ക് നേടിത്തന്നത്. ഇതൊക്കെ എല്ലാവരും വിശ്വസിക്കണമെന്ന നിർബ്ബന്ധമൊന്നും ശാസ്ത്രത്തിനില്ല.

നമുക്കും നമ്മുടെ വരും തലമുറകൾ
ക്കും ഈ അറിവുകളെ പ്രയോജന
പ്പെടുത്തി ജീവിത സൌകര്യങ്ങൾ മെ
ച്ചപ്പെടുത്താമെന്ന് മാത്രം.

അറിവ് നേടാൻ ശാസ്ത്രം അവലംബിയ്ക്കുന്ന രീതി ശരിയാണെന്ന് പ്രത്യക്ഷത്തിൽ ത്തന്നെ ബോദ്ധ്യപ്പെടുന്നതിനാൽ ശാസ്ത്രത്തെയാർക്കും അവിശ്വസിക്കേണ്ടി വരുന്നില്ല. 

  പ്രപഞ്ചത്തെക്കുറിച്ച് ഇന്ന് വരെ നേടിയ അറിവുകൾ മനുഷ്യനെ ഒട്ടും തന്നെ അഹങ്കാരിയാക്കുന്നില്ല. മറിച്ച് അറിയാനിരിയ്ക്കുന്ന രഹസ്യ
ങ്ങളുടെ ബാഹുല്യം അവനെ കൂടുതൽ വിനയാന്വിതനാക്കുകയാണ് ചെയ്യുന്നത്.

Saturday, 5 December 2020

ഇന്റർസ്റ്റെല്ലാർ എന്ന ദൃശ്യ വിസ്മയത്തെ കുറിച്ച്..

നമ്മുടെ ഗ്യാലക്സിക്കപ്പുറത്ത് മനുഷ്യവാസത്തിനനുയോജ്യമായ ഗ്രഹങ്ങളെത്തേടുന്ന 'നക്ഷത്രാന്തര' യാത്രയാണ് ക്രിസ്റ്റഫർ നോളൻ(Christopher Nolan) സംവിധാനം ചെയ്ത 'ഇന്റർസ്റ്റെല്ലാർ' (Interstellar) എന്ന സയൻസ് ഫിക്ഷൻ ചിത്രം. പ്രപഞ്ചത്തിന്റെ അഗാധതയിലേയ്ക്ക് 'അജ്ഞാത നാഗരികത' തേടിയുള്ള മനുഷ്യജീവികളുടെ ഏറ്റവുമവസാനത്തെ ശ്രമമായിട്ടാണ് ഈ യാത്രയെ തന്റെ ചിത്രത്തിലൂടെ 'നോളൻ' വിശേഷിപ്പിക്കുന്നത്.

സമീപ ഭാവിയിൽ അതിരൂക്ഷമായ കാലാവസ്ഥാ വ്യതിയാനങ്ങളും,സസ്യങ്ങളിൽ സംക്രമിക്കുന്ന വൈറസ് ബാധയും (Crop Blight) മൂലം ഒരു പച്ചപ്പു പോലും അവശേഷിക്കാനിടമില്ലാതെ ഭൂമി മുരടിച്ചു പോയേക്കാമെന്ന കൃത്യമായ ശാസ്ത്രീയ പ്രവചനത്തെ മുൻ നിർത്തി,
അന്താരാഷ്‌ട്ര സ്പേസ് ഏജൻസിയായ നാസ (NASA) ഗ്യാലക്സികൾക്കപ്പുറത്തേയ്ക്കുള്ള 'നക്ഷത്രാന്തര' യാത്രാ പദ്ധതി വിഭാവനം ചെയ്യുന്നു.

ക്രോപ് ബ്ലൈറ്റ് മൂലം ഭൂമി തരിശ്ശാവുന്നതിനും മുൻപേ മറ്റു ഗ്രഹങ്ങളിൽ മനുഷ്യരാശിക്ക് ചേക്കേറാനാകുമോയെന്ന അന്വേഷണത്വരയാണ് നാസയുടേത്. മനുഷ്യരാശിയെ രക്ഷിക്കുവാനുള്ള അവസാന ദൗത്യത്തിന്റെ എല്ലാ വിധത്തിലുള്ള ആശങ്കയും ഉത്കണ്‍ഠയും ഈ യാത്രയ്ക്കുണ്ട്.പക്ഷേ അതിനെ പിന്തുണയ്ക്കുവാൻ രഹസ്യ ധനസഹായവുമായി യുണൈറ്റഡ് സ്റ്റെയ്റ്റ്സ് തയ്യാറാവുന്നതോടെ പ്രാരംഭഘട്ടങ്ങൾക്ക് ആത്മവിശ്വാസം കൈവരുന്നു.പ്രപഞ്ചത്തിന്റെ അറിയപ്പെടാത്ത ആഴങ്ങളിലേയ്ക്കുള്ള അമ്പരപ്പിക്കുന്ന ഈ ദൗത്യത്തിന്റെ ആശങ്കാകുലമായ സങ്കീർണ്ണതകളാണ് ഇന്റർസ്റ്റെല്ലാറിലെ പിന്നീടുള്ള ഉദ്വേഗജനക രംഗങ്ങൾ..

സാധാരണഗതിയിൽ സ്ഥല കാലങ്ങളെയും ദൂരത്തെയും കണക്കിലെടുക്കുമ്പോൾ, ഒരു ഗ്യാലക്സിയിൽ നിന്നും മറ്റൊരു ഗ്യാലക്സിയിലേയ്ക്കുള്ള യാത്ര ദശകങ്ങളോളമെടുക്കും.വസ്തുത ഇതായിരിക്കെ പ്രപഞ്ചത്തിന്റെ വിദൂര മേഖലയിലെയ്ക്കുള്ള ഗതാഗതമെന്ന ആശയം ആലോചിക്കാൻപോലുമാവാത്തതാണ്.
കാരണം, അത്തരം യാത്രകൾക്ക് യുഗങ്ങളുടെ ദൈർഘ്യം പോലും മതിയാവാതെ വരും.സൈദ്ധാന്തികമായി കുഴഞ്ഞു മറിയുന്ന ഈ സമസ്യക്ക് ഒരു വിരാമമെന്നപോൽ സ്ഥല രാശിയിലെ രണ്ടു പോയന്റുകളെ ബന്ധിപ്പിക്കുന്ന 'പാല'വുമായി വിഖ്യാത ശാസ്ത്രജ്ഞനായ ബ്രാൻഡ് രംഗത്തെത്തുന്നു.

ശനി ഗ്രഹത്തിന്റെ സമീപം സൃഷ്ടിക്കപ്പെട്ടിട്ടുള്ള ഒരു വേം ഹോളിലൂടെ (Worm Hole) നിമിഷ നേരം കൊണ്ട് പ്രപഞ്ചത്തിന്റെ വിദൂര സീമകളെ മറികടക്കാനാവുമെന്നാണ് ബ്രാൻഡിന്റെ കണക്കുകൂട്ടൽ.

ദൂരത്തെക്കുറിച്ചുള്ള നമ്മുടെ ധാരണകൾ ത്രിമാന സിദ്ധാന്തത്തിന്റെ(Three Dimensional Space and time) അടിസ്ഥാനത്തിൽ മാത്രം രൂപപ്പെട്ടവയാണെന്നും,യഥാർത്ഥത്തിൽ, സ്ഥലവും കാലവും അനേകമാനങ്ങളെ (Multi dimensions)ഉൾക്കൊള്ളുന്ന വ്യതിരിക്ത സത്തകളാണെന്നും ബ്രാൻഡ്‌ പറയുന്നു.
വേം ഹോളിന് അപ്പുറത്തുള്ള ലോകങ്ങളിൽ ജീവനുൽഭവിയ്ക്കാനും, നിലനിൽക്കാനുമുള്ള സാധ്യതയുണ്ടെന്ന അനുമാനത്തിൽ എൻഡ്യുറൻസ് (Endurance) എന്ന സ്പേസ് ഷിപ്പിലേറി നാലു പേരടങ്ങുന്ന ബഹിരാകാശ ഗവേഷണ സംഘം യാത്ര തിരിക്കുന്നതോടെ നമ്മുടെ ശ്വാസഗതിയെ നിയന്ത്രിക്കുന്ന രംഗങ്ങളിലേയ്ക്ക് ഇന്റർസ്റ്റെല്ലാർ മുന്നേറുകയാണ്.നാസയിലെ മുൻ പൈലറ്റായ കൂപ്പറിനൊപ്പം ജനിതക ശാസ്ത്രജ്ഞയായ അമേലിയയും മറ്റു ശാസ്ത്ര ഗവേഷകരായ റോമിലിയും ഡോയലുമാണ് സഹയാത്രികരായുള്ളത്.

ഭൂമി നേരിടുന്ന കനത്ത വെല്ലുവിളികൾക്കിടയിൽ മനുഷ്യരാശിയുടെ അതിജീവനത്തിന് രണ്ടു പദ്ധതികൾ പ്രൊഫസർ ബ്രാൻഡിന്റെയും നാസയുടെയും പക്കലുണ്ട്. അവ താഴെ പറയുന്നവയാണ്

(1)പരമ്പരാഗത ആർജ്ജിത ഭൗതിക നിയമങ്ങളെ വെല്ലുവിളിച്ചുകൊണ്ട് 'ഫിഫ്ത് ഡയമെൻഷൻസിന്റെ' നൂതന സമവാക്യങ്ങൾ വികസിപ്പിച്ച് ഭൂമിയിലെ അവശേഷിക്കുന്ന മനുഷ്യരെക്കൂടി രക്ഷപ്പെടുത്തി സ്പേസ് യാത്രയ്ക്കുള്ള പേടകത്തിലൂടെ സ്പേസ് സ്റ്റെഷനിലെത്തിക്കുക (ചിത്രത്തിന്റെ ആരംഭത്തിൽ നാസയുടെ ഗവേഷണ കേന്ദ്രം പോലെ തോന്നിയ്ക്കുന്നത് സ്പേസ് യാത്രയ്ക്കുള്ള ഭീമൻ പേടകത്തിന്റെ ഭാഗമാണ്)

(2) വിപുലമായ ശ്രേണി കളിൽ നിന്നും ജനിതക വൈവിധ്യം(Genetic diversity) ഉറപ്പാക്കി നാസ വൃത്തങ്ങൾ ശേഖരിച്ച ബീജ സങ്കലനം വഴിയുണ്ടായ മനുഷ്യഭ്രൂണങ്ങളെ പുതിയ ആവാസ ഗ്രഹത്തിലെത്തിച്ച് ആദ്യ തലമുറയെ ഉൽപ്പാദിപ്പിയ്ക്കുക.അതിനു ശേഷം വരും തലമുറകളെ സ്വാഭാവിക പ്രത്യുൽപ്പാദനം വഴി ഇരട്ടിപ്പിക്കുക.

പ്രപഞ്ചത്തിലെ ത്രിമാന -ചതുർമാന വഴികളുടെ ഊരാക്കുടുക്കുകൾ മറികടന്ന്, സ്ഥലകാല നിയമങ്ങളുടെ പൂട്ടു തുറന്ന ബുദ്ധിവികാസം പ്രാപിച്ച നമ്മുടെ തന്നെ 'ഭാവി തലമുറ' ജീവിസമൂഹങ്ങളുടെ രക്ഷയ്ക്കു വേണ്ടി ഇച്ഛാനുസരണം കരുതിവെച്ച വാതിലായിരുന്നു ശനിയ്ക്കു സമീപമുള്ള വേം ഹോൾ എന്ന് ബ്രാൻഡ്‌ പറയുന്നു.

നിലവിലുള്ള സൈദ്ധാന്തിക ഭൗതികത്തിന്റെ കാഴ്ച്ചപ്പാടുകൾ അനുസരിച്ച് നാം പ്രപഞ്ചത്തെ വീക്ഷിക്കുന്നത് ത്രിമാന രീതിയിലാണ്.അതനുസരിച്ച് ന്യൂട്ടണ്‍ന്റെ നിയമ പ്രകാരമുള്ള പരിധിക്കു വിധേയമായ പ്രപഞ്ച ചിത്രമായിരുന്നു നമുക്കു മുന്നിലുണ്ടായിരുന്നത്.പക്ഷേ ഇതേ പ്രപഞ്ചം തന്നെ ചിലയിടങ്ങളിൽ അപരിമേയമായി മാറുന്നത് നാം കാണുന്നു.അത് അതിരുകളില്ലാത്തതാണ്.
പിടികിട്ടാത്ത വിധം അനന്തമാണ്.

വേം ഹോളിന്റെ ഒരു വശത്ത് സമയം അതിവേഗതയിൽ നീങ്ങുമ്പോൾ മറുവശത്ത് സമയം ഒച്ചിഴയുന്നതു പോലെയാണ്.മില്ലറുടെ ഗ്രഹത്തിൽ സമയം ഗണ്യമായി മന്ദഗതിയിൽ നീങ്ങുന്നതുകൊണ്ട് അവിടെ കൂപ്പർ ചിലവഴിക്കുന്ന ഓരോ മണിക്കൂറും, ഭൂമിയിലെ 7 മണിക്കൂറിനു തുല്യമാണ്! സമയത്തിന്റെ ഉൾപ്പിരിവുകളിലുള്ള അനന്തമായ ഈ പ്രത്യാഘാതം മുന്നിൽ കണ്ട്, എത്രയും വേഗം ആ ഗ്രഹത്തിൽ നിന്നും പിൻവാങ്ങാൻ കൂപ്പർ നിശ്ചയിക്കുന്ന രംഗമുണ്ട് ചിത്രത്തിൽ.

വേം ഹോളിന്റെ എതിർ വശത്ത്‌ ചിലവിടുന്ന മൂന്നോ നാലോ മണിക്കൂറുകൾക്ക് പകരമായി കൂപ്പറിന് നൽകേണ്ടിവരുന്നത് ഭൂമിയിലെ ദശാബ്ദങ്ങളാണ്.ഓരോ നാഴികയ്ക്കും ഏഴ് സംവത്സരം!! ഭൂമിയിലെ 23 വർഷങ്ങൾ കൂപ്പറിന് നഷ്ടപ്പെടുന്നു.
10 വയസ്സു മാത്രം പ്രായമുണ്ടായിരുന്ന കൂപ്പറിന്റെ മക്കൾ ടോമിനെയും ,മർഫിയയെ യും ഭൂമിയിൽ നിന്നും പ്രേഷണം ചെയ്ത വീഡിയോ ചിത്രങ്ങളിൽ നാം കാണുന്നത് യൗവ്വനം പിന്നിട്ട അവസ്ഥയിലാണ്.

പൊതു ആപേക്ഷികതാ സിദ്ധാന്തത്തിന്റെ മറുപകുതിയിൽ സമയം വീണ്ടും അതിന്റെ കളി കളിയ്ക്കുന്നു.അനന്തമായ ചതുർമാന സ്ഥലകാല വൈചിത്ര്യത്തിലൂടെ കൂപ്പർ ഏതാനും മിനിറ്റുകൾ താണ്ടുമ്പോൾ സമാന്തരമായി ഭൂമിയിലെ 90 വർഷങ്ങളോളം പൊലിയുന്നു.അമെലിയയെ കൂടാതെ ഭൂമിയിലേയ്ക്ക് തിരിച്ചെത്തുന്ന കൂപ്പർ നിദ്രവിട്ടുണരുന്നത് നാസയുടെ സ്പെയ്സ് സ്റ്റെഷനിലാണ്.അവിടെ അയാൾ കാണുന്നത് ശയ്യാവലംബിയായി കിടക്കുന്ന വൃദ്ധയായ മകളെയാണ്!! മർഫിന്റെ കണ്ണുകളിൽ വർഷങ്ങളിലൂടെ കാത്തിരുന്നതിന്റെ ക്ഷീണമുണ്ട്‌.എന്നാൽ സമയത്തിന്റെ ആപേക്ഷിക മാനങ്ങളിൽ കൂപ്പറിന്റെ മനസ്സോതുങ്ങുന്നില്ല.അയാൾക്കിപ്പോഴുമവൾ ചെറുപ്രായത്തിന്റെ കുതൂഹലങ്ങലുള്ള കൊച്ചു മർഫ് തന്നെ .വർഷങ്ങൾക്കു ശേഷമുള്ള സമാഗമത്തിൽ മർഫ് കൂപ്പറിന്റെ കൈ തന്റെ നെഞ്ചോട്‌ ചേർക്കുന്നു..എഡ്മണ്ടിന്റെ ഗ്രഹത്തിൽ (Edmund's planet) തങ്ങിയ അമേലിയയ്ക്ക് പ്രൊഫസർ ബ്രാൻഡിന്റെ 'പ്ലാൻ ബി' സാക്ഷാൽക്കരിയ്ക്കാൻ കഴിഞ്ഞേയ്ക്കാമെന്ന് മർഫിയ കൂപ്പറിനോടൊപ്പം പ്രത്യാശിക്കുന്നു..

ശാസ്ത്രകൽപ്പിത സാഹിത്യ -സിനിമാ ലോകത്ത് അടുത്ത കാലത്തുണ്ടായ നല്ല സൃഷ്ടിയാണ് ഇന്റർസ്റ്റെല്ലാർ.
ഏറ്റവും മികച്ച സൗണ്ട് മിക്സിംഗ്,ബാക്ക് ഗ്രൗണ്ട് സ്കോർ,വിഷ്വൽ ഇഫക്റ്റ്സ് എന്നിവയ്ക്ക് പ്രത്യേക അവാർഡുകളാണ് ഇന്റർസ്റ്റെല്ലാറിനെ തേടിയെത്തിയത്.ഹോളിവുഡ് രംഗത്തെ കയ്യടക്കമുള്ള സിനിമാറ്റോ ഗ്രാഫറായ Hoyte van Hoytema യാണ് ഈ ചിത്രത്തെ Anamorphic 35MM ലേയ്ക്കും IMAX 70MM ലേയ്ക്കും വിസ്മയങ്ങൾ ചോർന്നുപോവാതെ പകർത്തിയത്.2013 ഓടെ ആൽബർട്ടയിലും ,ക്യാനഡയിലും,ഐസ് ലാൻഡിലും,ലോസ് ആഞ്ചൽസിലും ഈ സെല്ലുലോയിഡ് ഇതിഹാസത്തിന്റെ ചിത്രീകരണം പുരോഗമിച്ചു.

തിയററ്റിക്കൽ ഫിസിസ്റ്റ് ആയ കിപ് തോണ്‍ (Kip Thorn) ആണ് ഇന്റർസ്റ്റെല്ലാറിന്റെ ശാസ്ത്രീയ ഉപദേഷ്ടാവ്.സയൻസ് ഫിക്ഷൻ രംഗങ്ങളിൽ സാധാരണ സംഭവിക്കുവാൻ സാധ്യതയുള്ള സാങ്കേതിക ന്യൂന്യത ഇല്ലാതാക്കുവാൻ വേണ്ടി തമോദ്വാരങ്ങളേയും,ക്വാണ്ടം ബലതന്ത്രത്തേയും ,പൊതു ആപേക്ഷികതാ സിദ്ധാന്തത്തെയും പഠന വിധേയമാക്കിയതിനു ശേഷമാണ് കിപ് തോണ്‍ ഈ ഉദ്യമം ഏറ്റെടുത്തത്.ചിത്രത്തിൻറെ വിഷ്വൽ ഇഫക്റ്റ് ലീഡർ ആയ പോൾ ഫ്രാൻക്ലിൻന്റെ നേതൃത്വത്തിൽ മുപ്പതോളം കമ്പ്യൂട്ടർ സാങ്കേതിക വിദഗ്ദരുടെ പരിശ്രമഫലമായാണ് ബ്ലാക്ക് ഹോളിന്റെയും ,വേം ഹോളിന്റെയും,അതിദ്രുതം അകന്നു പോകുന്ന ക്ഷീരപഥത്തിന്റെയുമൊക്കെ ദൃശ്യങ്ങൾ സെല്ലുലോയ്ഡിലേയ്ക്ക് പകർത്തിയത്..

സൈദ്ധാന്തിക ഭൗതികത്തിൽ താൽപര്യമുണ്ടെങ്കിൽ ഈ സിനിമ നിങ്ങളെ അങ്ങേയറ്റം ത്രസിപ്പിക്കും.ജോർജ്ജ് ലൂക്കാസിന്റെ 'സ്റ്റാർ വാഴ്സിനും',ജെയിംസ് കാമറൂണിന്റെ 'ഏലിയൻ' സിനും,റോളണ്ട് എമെരിച്ചിന്റെ 'ഇൻഡിപെൻഡൻസ് ഡേ' യ്ക്കും ശേഷം ആശയാലങ്കാരിക ചോർച്ചകളില്ലാതെ ശാസ്ത്രകൽപ്പനയെ ആവിഷ്കരിച്ച ചിത്രമാണ് ''ഇന്റർസ്റ്റെല്ലാർ''

കടപ്പാട് : ക്രിസ്റ്റഫർ നോളൻ   ഇന്റർസ്റ്റെല്ലാർ'' ചിത്രം.

Friday, 4 December 2020

നമ്മൾക്ക് എത്ര മണങ്ങൾ തിരിച്ചറിയാം..

നല്ലതും ചീത്തയുമായി ആയിരക്കണക്കിന് മണങ്ങൾ നമ്മുടെ മൂക്കിലെത്തുന്നുണ്ട്. ഏകദേശം പതിനായിരത്തോളം മണങ്ങളാണ് തിരിച്ചറിയാൻ കഴിയുമെന്നായിരുന്നു ഇതുവരെ ശാസ്ത്രജ്ഞർ മനസിലാക്കിയിരുന്നത്. ഇത് ശാസ്ത്രീയമായി തെളിയിക്കപ്പെട്ട കാര്യമല്ല.എന്നാൽ അമേരിക്കയിലെ റോക്ക് ഫെല്ലർ സർവകലാശാലയിലെ ആൻഡ്രിയാസ് കെല്ലർ എന്ന ഗവേഷകനും സംഘവും ഇതേക്കുറിച്ച് കൂടുതൽ പഠനം നടത്തുകയുണ്ടായി. 

അതുപ്രകാരം ഒരു ട്രില്യൻ അതായത് ഒരു ലക്ഷം കോടി (1000000000000) മണങ്ങൾതിരിച്ചറിയാനുള്ള ശേഷി നമ്മുടെ മൂക്കിനുണ്ടെന്നാണ്.

നമ്മുടെ മൂക്കിൽ ഏകദേശം ഒരു കോടിയോളം ഘ്രാണനാഡീകോശങ്ങളുണ്ട്.മൂക്കിന്റെ ഓരോ പകുതിയിലും ഇവയുടെ കൊച്ചു വാൽതന്തുക്കൾ 20 കെട്ടുകളായി തൊട്ടു മുകളിൽ അരിപ്പ പോലെയുള്ള ക്രിബ്രിഫോം അസ്ഥിപ്പലകയിലൂടെ തലയോട്ടിക്കുള്ളിൽ പ്രവേശിക്കും.ഈ 20 കെട്ടുകൾ ചേർന്നതാണ് നമ്മുടെ വാസനാനാഡീ.മൂക്കിന്റെ മൂലത്തിന് പിന്നിലുള്ള ഇളം മഞ്ഞ നിറമുള്ള ചർമ്മഭാഗമുണ്ട്. നമ്മുടെ യഥാർത്ഥ ഘ്രാണേന്ദ്രിയവും ഇതുതന്നെ. എണ്ണയും വെള്ളവും ചേർന്ന ഒരു തരം നനവാണിവിടെയുള്ളത്.അരിപ്പപോലെയുള്ള ഇതിന്റെ മേൽക്കൂരയിലൂടെയാണ് മണം പേറുന്ന വൈദ്യുത തരംഗങ്ങൾ തലച്ചോറിലേക്ക് പോകുന്നത്. ശ്വാസവായുവിനെ ഇർപ്പമാക്കുവാനും ചെറിയ പൊടിപടലങ്ങളെ നനച്ചൊതുക്കുവാനുമായി മൂക്കും സൈനസുകളും ചേർന്ന് ഒരു ലിറ്ററോളം മൂക്കുനീരാണ് ഒരു ദിവസം ഉൽപാദിപ്പിക്കുന്നത്.


പ്രകൃതിയിൽ മണം പിടിക്കുന്ന കാര്യത്തിൽ നായവംശജരാണ് മുന്നിൽ.അതിൽ ചെന്നായ്ക്കളും കാട്ടുനായ്ക്കളുമാണ് അഗ്രഗണ്യൻമാർ. ദിവസങ്ങളോളം പഴയ മണംപോലും തേടിപ്പിടിക്കാൻ ഇവർക്കു കഴിയും. തങ്ങൾക്ക് കിട്ടുന്ന അനേക ഗന്ധങ്ങളിൽ നിന്നും ഒന്നിനെ മാത്രം പിന്തുടരാനും അസാമാന്യ കഴിവുണ്ട്. 

വിസ്താരമേറിയ നാസാരന്ധ്രങ്ങളാണ് ( Nasal Cavity) മണം പിടിക്കാൻ നായവംശത്തിനു തുണയാകുന്നത്.നാസാരന്ധ്രത്തിന്റെ മുകൾതട്ടിൽ ലോലമായ അസ്ഥികൊണ്ട് നിർമിക്കപ്പെട്ട ട്യൂബുകളുണ്ട്. ടർബിനേറ്ററുകൾ എന്നറിയപ്പെടുന്ന ഇവയ്ക്കു മുകളിലൂടെ ഗന്ധപദാർത്ഥങ്ങൾ കടന്നു പോകുമ്പോൾ തലച്ചോറിലേക്ക് സിഗ്നൽ ലഭിക്കുന്നു.മൂക്കിൻതുമ്പ് വികസിപ്പിച്ച് ആവോളം വായു വലിച്ചെടുത്താണ് നായ്ക്കൾ മണം പിടിക്കുന്നത്. നനഞ്ഞ മൂക്കിൻതുമ്പ് മണം പിടിക്കാൻ കൂടുതൽ സഹായിക്കുന്നതുകൊണ്ടാണ് ഇക്കൂട്ടർ മൂക്ക് നക്കുന്നത്. മണം പിടിക്കുന്ന ചെന്നായ്ക്കൾക്ക് ഏത് മ്യഗമാണെന്നും പരിക്കേറ്റതാണൊയെന്നും എത്ര മാത്രം അകലെയാണെന്നും വരെ തിരിച്ചറിയാൻ കഴിയുമെന്ന് ഗവേഷകർ പറയുന്നു.കൂടാതെ തന്റെ ഇരയെ മറ്റേതെങ്കിലും മൃഗം പിന്തുടർന്നു പോയിട്ടുണ്ടോയെന്നും ഇവർക്കറിയുമത്രെ.

Wednesday, 2 December 2020

കൃഷ്ണമണിയുടെ നിറമെന്താണ്..?


സ്ഫടികതുല്യം തെളിഞ്ഞ ലെൻസും കോറോയ്ഡ് തീർക്കുന്ന ഇരുട്ടറയുമല്ലാതെ നിറമുള്ള വസ്തുക്കളൊന്നും അതിനു പിന്നിലില്ലെന്നിരിക്കെ എന്താണ് നരച്ച കറുപ്പ് നിറത്തിനു പിന്നിൽ


ഇരുണ്ട തവിട്ട് നിറമാണ് നമ്മുടെ കണ്ണിലെ ഐറിസിന്.വിവിധ നരവംശങ്ങളിൽപെട്ടവരിൽ പിങ്ക് ,നീല ,ഗ്രേ, പച്ച പോലുള്ള നിറങ്ങൾ കാണാറുണ്ട്. ചിലരിൽ അപൂർവ്വമായി രണ്ട് കണ്ണിനും രണ്ട് നിറങ്ങളും കാണാറുണ്ട്. അത്യപൂർവ്വമായി പല ഭാഗത്ത് പല വർണങ്ങൾ കാട്ടുകയും ചെയ്യാറുണ്ട്. ഇങ്ങനെ നിറഭേദങ്ങൾ കാണിക്കുന്ന അവയവമായതുകൊണ്ടാണ് ഐറിസ് എന്ന് വൈദ്യശാസ്ത്രം പേരിട്ടത്. ഗ്രീക്ക് ഭാഷയിൽ മഴവില്ല് എന്നർത്ഥം.
കണ്ണിൽ രക്തക്കുഴലുകൾ ഏറ്റവും കൂടുതലുള്ള പാളി കൂടിയാണ് വർണ്ണപാളി.അതിനാൽ പിങ്കാണ് സ്വാഭാവിക നിറം. ഇതിന്റെ കൂടെ മെലാനിൻ കൂടി കലരുന്നതോടെ ഇരുണ്ട നിറം കൈവരും.ഇതിന്റെ ഏറ്റക്കുറച്ചിലനുസരിച്ച് ഇരുണ്ട നിറത്തിന്റെ കടുപ്പം കൂടിയും കുറഞ്ഞുമിരിക്കും. 


ചർമ്മത്തിലെന്നപ്പോലെ ഐറിസിലും ധാരാളം മെലാനിനുണ്ട്. ഇരുണ്ട തവിട്ടു നിറത്തിനു കാരണവും ഇതുതന്നെ. മെലാനിൻ കുറഞ്ഞവരിൽ വെറും തവിട്ടു നിറവും നന്നായി കുറഞ്ഞവരിൽ നീല നിറവും കാണാം. ത്വക്കിൽ മെലാനിൻ തീരെ കുറഞ്ഞ ആൽബിനോ പാരമ്പര്യമുള്ളവരിൽ കടുത്ത പിങ്കായിരിക്കും ഐറിസിന്. കൊക്കേഷ്യൻ വംശജരായ വെള്ളക്കാരിൽ ഇളം നീലയോ പച്ചയോ ആണ്.