Featured post

എയർ ബി എൻ ബികളിൽ ഒളിക്യാമറയോ.. കണ്ടെത്താനുള്ള ലളിതമായ മാർഗങ്ങൾ..

ഐയർ ബി എൻ ബി കളിൽ ഒളിക്യാമറകൾ കണ്ടെത്തിയതായി പരാതികൾ അമേരിക്ക, മലേഷ്യ, അയർലൻഡ് , ഓസ്ട്രേലിയ, ഇന്ത്യ എന്നിവിടങ്ങളിൽ നിന്നും ഉയർന്നുവരുന്നു. ഈ...

Wednesday, 2 December 2020

കൃഷ്ണമണിയുടെ നിറമെന്താണ്..?


സ്ഫടികതുല്യം തെളിഞ്ഞ ലെൻസും കോറോയ്ഡ് തീർക്കുന്ന ഇരുട്ടറയുമല്ലാതെ നിറമുള്ള വസ്തുക്കളൊന്നും അതിനു പിന്നിലില്ലെന്നിരിക്കെ എന്താണ് നരച്ച കറുപ്പ് നിറത്തിനു പിന്നിൽ


ഇരുണ്ട തവിട്ട് നിറമാണ് നമ്മുടെ കണ്ണിലെ ഐറിസിന്.വിവിധ നരവംശങ്ങളിൽപെട്ടവരിൽ പിങ്ക് ,നീല ,ഗ്രേ, പച്ച പോലുള്ള നിറങ്ങൾ കാണാറുണ്ട്. ചിലരിൽ അപൂർവ്വമായി രണ്ട് കണ്ണിനും രണ്ട് നിറങ്ങളും കാണാറുണ്ട്. അത്യപൂർവ്വമായി പല ഭാഗത്ത് പല വർണങ്ങൾ കാട്ടുകയും ചെയ്യാറുണ്ട്. ഇങ്ങനെ നിറഭേദങ്ങൾ കാണിക്കുന്ന അവയവമായതുകൊണ്ടാണ് ഐറിസ് എന്ന് വൈദ്യശാസ്ത്രം പേരിട്ടത്. ഗ്രീക്ക് ഭാഷയിൽ മഴവില്ല് എന്നർത്ഥം.
കണ്ണിൽ രക്തക്കുഴലുകൾ ഏറ്റവും കൂടുതലുള്ള പാളി കൂടിയാണ് വർണ്ണപാളി.അതിനാൽ പിങ്കാണ് സ്വാഭാവിക നിറം. ഇതിന്റെ കൂടെ മെലാനിൻ കൂടി കലരുന്നതോടെ ഇരുണ്ട നിറം കൈവരും.ഇതിന്റെ ഏറ്റക്കുറച്ചിലനുസരിച്ച് ഇരുണ്ട നിറത്തിന്റെ കടുപ്പം കൂടിയും കുറഞ്ഞുമിരിക്കും. 


ചർമ്മത്തിലെന്നപ്പോലെ ഐറിസിലും ധാരാളം മെലാനിനുണ്ട്. ഇരുണ്ട തവിട്ടു നിറത്തിനു കാരണവും ഇതുതന്നെ. മെലാനിൻ കുറഞ്ഞവരിൽ വെറും തവിട്ടു നിറവും നന്നായി കുറഞ്ഞവരിൽ നീല നിറവും കാണാം. ത്വക്കിൽ മെലാനിൻ തീരെ കുറഞ്ഞ ആൽബിനോ പാരമ്പര്യമുള്ളവരിൽ കടുത്ത പിങ്കായിരിക്കും ഐറിസിന്. കൊക്കേഷ്യൻ വംശജരായ വെള്ളക്കാരിൽ ഇളം നീലയോ പച്ചയോ ആണ്.

No comments:

Post a Comment