എച്.ഐ.വി ബാധക്കെതിരെ ഏറ്റവും നൂതനവും ഫലപ്രധാനവുമായി ഉപയോഗിച്ചുവരുന്ന ഒരുപാധിയാണ് പ്രെപ്(PrEP). സ്ഥിരമായി ഉപയോഗിച്ചാൽ എച്.ഐ.വി പടരുന്നത് തടയാൻ സാധിക്കുന്ന ഒരു മരുന്നാണ് പ്രെപ്(PrEP). എന്നാൽ മറ്റ് ലൈംഗിക-സാംക്രമിക രോഗങ്ങൾ പ്രെപ്(PrEP) തടയുന്നില്ല.
എച്.ഐ.വി തടയുന്നതിന് നിലവിൽ ഇന്ത്യയിൽ ഉപയോഗാനുതിയുള്ള ഒരേയൊരു ഗുളിക TENVIR EM അഥവാ TDF/FTC ആണ്. ഈ ഗുളിക ദിവസവും കഴിക്കേണ്ടതാണ്. ട്രൂവാദ(Truvada), ഡെസ്കോവി(Descovy) എന്നീ പേരുകളിൽ യഥാക്രമം അറിയപ്പെടുന്ന TENVIR EM അഥവാ TDF/FTC,എന്നീ മരുന്നുകൾ നിലവിൽ എച്.ഐ.വി നെഗറ്റിവ് ആയിട്ടുള്ള ആളുകൾക്ക് ഉപയോഗിക്കാനാണ് കേന്ദ്രനുമതിയുള്ളത്; ചില രാജ്യങ്ങളിൽ പ്രെപി(PrEP)ന് ഉള്ളത്പോലെ. പക്ഷേ കൂടുതൽ രാജ്യങ്ങളിലേക്ക് ഇതുടൻ എത്തിച്ചേരും.
ട്രൂവാദ(Truvada), ടെസ്‌കോവി(Descovy), TENVIR EM അതേപോലെ സാമാന്യമരുന്നുകളായ TDF/FTC എന്നിവയൊക്കെ യഥാർത്ഥത്തിൽ എച്.ഐ.വി അണുബാധിതരായ ആളുകളിൽ ഉപയോഗിച്ച് വന്നിരുന്ന മരുന്നുകളായിരുന്നു. എന്നാലിപ്പോൾ നമുക്കറിയാവുന്നത് പോലെ അണുസമ്പർക്കം ഉണ്ടായാൽ അണുബാധിതരാവുന്നതിൽ നിന്നും രക്ഷനേടാനായി എച്.ഐ.വി നെഗറ്റീവ് ആളുകൾക്കും ഈ ഗുളികകൾ ഉപയോഗിക്കാം. അമേരിക്കൻ ഗവർൺമെന്റിന്റെ ഭക്ഷ്യ-ഔഷധ വകുപ്പ് ട്രൂവാദ(Truvada), ടെസ്‌കോവി(Descovy) എന്നീ മരുന്നുകളെ പ്രെപ്(PrEP) ആയി അംഗീകരിച്ചിട്ടുണ്ട്. അതുപോലെ പെറു , ഫ്രാൻസ് , സൗത്ത് ആഫ്രിക്ക, കെനിയ, ഇസ്രായേൽ, കാനഡ എന്നീ രാജ്യങ്ങളിൽ ഈ പറഞ്ഞ മരുന്നുകൾ അംഗീകൃതമാണ്. ചില രാജ്യങ്ങളിൽ സാമാന്യരൂപത്തിലും പ്രെപ്(PrEP) അംഗീകരിച്ചിട്ടുണ്ട്.
തായ്‌ലൻഡ് , ബ്രസീൽ തുടങ്ങിയ രാജ്യങ്ങളിൽ ക്ലിനിക്കൽ പരിശോധന വഴിയായി പ്രെപ്(PrEP) ചിലവർക്ക് ലഭ്യമാണ്. അതോടൊപ്പം ഇന്ത്യയുൾപ്പെടെയുള്ള കൂടുതൽ രാജ്യങ്ങളിൽ പ്രെപ്(PrEP) ലഭ്യമാക്കാൻ LGBTIQ മനുഷ്യാവകാശസംഘടനകൾ നിരന്തരം ആവശ്യപ്പെട്ടുകൊണ്ടിരിക്കുകയും, ലഭ്യമാകുകയും ചെയ്യുന്നു.
No comments:
Post a Comment