ഓസ്‌ട്രേലിയയിലെ നോർത്തേൺ ടെറിട്ടറിയിൽ മാക്ഡൊണെൽ റേഞ്ചുകളിലെ ഒരു വാട്ടർ ഗ്യാപ്പാണ് ഹെവിട്രീ ഗ്യാപ് അഥവാ അറേൻടെ ഭാഷയിലെ എൻടാരൈപ്പ്.
ആലീസ് സ്പ്രിങ്സ് നഗരത്തിലേക്കുള്ള തെക്കേ പ്രവേശന കവാടമാണിത്. ടോഡ് നദിക്ക് പുറമേ തെക്ക് പ്രധാന റോഡും റെയിൽ പ്രവേശനവും ഉണ്ട്. അറേൻടെ ജനതയ്‌ക്കുള്ള ഒരു പ്രധാന പുണ്യ സ്ഥലമാണ് ഗ്യാപ്. ആലീസ് സ്പ്രിംഗ്സിനായി സ്ഥലം കണ്ടെത്തിയ ഓവർലാന്റ് ടെലിഗ്രാഫ് ലൈൻ സർവേയറായ വില്യം മിൽസാണ് ഈ ഗ്യാപ്പിന് പേര് നൽകിയിരിക്കുന്നത്.
ഡെവോണിലെ ഹെവിട്രീയിലെ അദ്ദേഹത്തിന്റെ മുൻ സ്കൂളിന്റെ പേരിലാണ് ഇത് അറിയപ്പെടുന്നത്.
ഗ്യാപ്പിന്റെ തെക്കുപടിഞ്ഞാറ് ഭാഗത്ത് ചരിത്രപരമായ ഹെവിട്രീ ഗ്യാപ് പോലീസ് സ്റ്റേഷൻ ഉണ്ട്.
ആൽബർട്ട് നമത്ജിറ, ഓസ്കാർ നമത്ജിറ, ബാസൽ റേഞ്ചിയ ജോൺ ബോറാക്ക് എന്നിവരുൾപ്പെടെ നിരവധി കലാകാരന്മാർ ഈ ഗ്യാപ്പ് വരച്ചിട്ടുണ്ട്
Courtesy : Wikipedia, Landmark of Australia
No comments:
Post a Comment