12700 കിലോമീറ്റർ വ്യാസവും 40000 കിലോമീറ്റർ ചുറ്റളവുമുള്ള നമ്മുടെ ഭൂഗോളത്തിന് ഈ വിശാല ബ്രഹ്മാണ്ഡത്തിൽ ഒരു മണൽത്തരിയുടെ സ്ഥാനം പോലുമില്ലെന്നും, നമുക്ക് ഊർജ്ജം നൽകുന്ന സൂര്യനക്ഷത്രത്തിന് 13 ലക്ഷം ഭൂമികൾ കൂട്ടി വെച്ചത്ര വ്യാപ്തമുണ്ടെന്നും നമുക്കിന്നറിയാം.
ഭൂമിയുടെ 11 മടങ്ങ് വ്യാസവും 300 മടങ്ങ് ദ്രവ്യമാനവുമുള്ള വ്യാഴമുൾ
പ്പെടെ സൗരയൂഥത്തിലെ ഗ്രഹങ്ങളും, ഉപഗ്രഹങ്ങളും, ചിന്നഗ്രഹങ്ങളും, ഉൽക്കാശിലകളുമെല്ലാം ചേർന്നാലും, സൂര്യ പിണ്ഡത്തിന്റെ ഒരു ശതമാനം പോലും വരില്ലെന്നും നാം മനസ്സിലാക്കുന്നു.
സൂര്യനിൽ നിന്നും പ്രകാശത്തിന് 15 കോടി കിലോമീറ്റർ ദൂരം സഞ്ചരി
ച്ച് ഭൂമിയിലെത്താൻ വെറും 8 മിനിറ്റ് സമയമേ വേണ്ടൂ. സെക്കന്റിൽ ഏതാണ്ട് 2.96 ലക്ഷം കിലോമീറ്ററാണ് പ്രകാശത്തിന്റെ സഞ്ചാരവേഗത.
മണിക്കൂറിൽ 1000 കിലോമീറ്റർ വേഗത്തിൽ പറക്കുന്ന വിമാനത്തി
ൽ നാം സൂര്യനിലേക്ക് ഒരു യാത്ര പുറപ്പെടുന്നുവെന്ന് സങ്കൽപ്പിക്കുക. അവിടെയെത്താൻ 17 വർഷം വേണ്ടി വരും!
ഈയിടെ സൗരത്തറവാട്ടിൽ നിന്നും പുറത്താക്കപ്പെട്ട പ്ലൂട്ടോയിലേയ്ക്ക് അതേ വാഹനത്തിൽ ഒരു വിനോദ
യാത്രകൂടിയാവാമെന്ന് വെച്ചാലോ; 600 കൊല്ലത്തെ യാത്ര വേണ്ടി വരും.
സൂര്യന്റെ ഏറ്റവുമടുത്ത കൂട്ടുകാരനായ ആൽഫ സെന്റൗറി എന്ന നക്ഷത്രത്തിലേയ്ക്ക് വെറും നാലു പ്രകാശവർഷമേ ദൂരമുള്ളു. ഭൂമിയിൽ നിന്ന് നമുക്ക് ആ നക്ഷത്രത്തെ ‘ഇപ്പോൾ ’ കാണണമെങ്കിൽ നാം നാലു കൊല്ലം കഴിഞ്ഞ് നോക്കിയാൽ മതിയെന്നർത്ഥം .
ആ നക്ഷത്രത്തിനടുത്തുള്ള ഒരു ഗ്രഹത്തിൽ നിന്നൊരാൾ ഭൂമിയിലുള്ള തന്റെ കൂട്ടുകാരനെ മൊബൈൽ ഫോണിൽ വിളിക്കുന്നു എന്നു സങ്കൽപ്പിയ്ക്കുക. പ്രകാശവേഗത്തിൽ സഞ്ചരിക്കുന്ന റേഡിയോ സന്ദേശം ഇവിടെയെത്താൻ നാലു കൊല്ലം വേണ്ടി വരും.
ഹലോയെന്ന് വിളിച്ചാൽ തിരിച്ചുള്ള മറുപടി ഹലോ കേൾക്കാൻ അയാൾ 8കൊല്ലം കാത്തിരിക്കേണ്ടി വരും! നമ്മുടെ ഏറ്റവും അടുത്തുള്ള നക്ഷത്രത്തിന്റെ കഥയാണിത്.
സൂര്യനുൾപ്പെടെ 1000 കോടിയിൽപ്പരം നക്ഷത്രങ്ങളുൾ ക്കൊള്ളുന്ന ഒരു താരകുടുംബമാണ്, നമ്മുടെ ഗ്യാലക്സിയായ ആകാശഗംഗ. ഒരു നെയ്യപ്പത്തിന്റെ ആകൃതിയിൽ ചിതറിക്കിടക്കുന്ന ഈ നക്ഷത്ര സമൂഹത്തിന്റെ വ്യാസം ഒരു ലക്ഷം പ്രകാശവർഷമാണെന്ന് കണക്കാക്കിയിരിയ്ക്കുന്നു.
അതായത് ഇതിന്റെ ഒരറ്റത്തുനിന്ന് മറ്റേ അറ്റത്തേക്ക്, സെക്കൻറിൽ 3 ലക്ഷം കി.മീ സഞ്ചരിയ്ക്കുന്ന പ്രകാശത്തിന് പോലും പാഞ്ഞെത്താൻ ഒരു ലക്ഷം കൊല്ലം വേണമെന്ന്!!!
ഇത് നമ്മുടെ ഗ്യാലക്സിയുടെ മാത്രം കാര്യം.
എന്നാൽ ശക്തമായ ടെലസ്കോപ്പുകളുടെ ദൃശ്യസീമയിൽ മാത്രം ചുരുങ്ങിയത് 1000കോടി ഗ്യാലക്സികളെങ്കിലും ഉള്ളതായി കണ്ടെത്തിയിട്ടുണ്ട്. അതിൽ നമ്മുടെ തൊട്ടയലത്തുള്ള ഗ്യാലക്സിയിലേയ്ക്ക് 10 ലക്ഷം പ്രകാശവർഷം ദൂരമുണ്ടെന്നും പറയപ്പെടുന്നു!!!
ഇപ്പോൾ നാം ആകാശത്ത് നോക്കിക്കണ്ടുകൊണ്ടിരിയ്ക്കുന്നത് ദശലക്ഷക്കണക്കിന് വർഷങ്ങൾക്ക് മുൻപ് നമ്മുടെ ഭൂമിയും സൂര്യനും നമ്മളുമൊക്കെ ജന്മം കൊള്ളുന്നതിനും എത്രയോ മുൻപ് ആകാശത്ത് നടന്ന സംഭവങ്ങളുടെ ‘തത്സമയദൃശ്യങ്ങൾ ’ ആണെന്നു ചുരുക്കം!!!
ഇപ്പോൾ അവിടെ എന്ത് നടക്കുന്നു വെന്നറിയാൻ നാം 10 ലക്ഷം വർഷം കഴിഞ്ഞ് ടെലസ്കോപ്പെടുത്താൽ മതിയാകും.
മുകളില്‍പ്പറഞ്ഞ മുഴുവന്‍ ഗാലക്സികളും ഉള്‍പ്പെടുന്ന ദൃശ്യ പ്രപഞ്ചം ആകെ മുഴുവന്‍ പ്രപഞ്ചത്തിന്റേയും മൂന്നോ, നാലോ ശതമാനം മാത്രം ആണെന്നുള്ളതാണ് രസകരം .
മുഴുവന്‍ പ്രപഞ്ചത്തിന്റെ 90 ശതമാനവുംകാണാനും,അറിയാനും കഴിയാത്ത രീതിയിൽ നിലനിൽക്കുന്ന തമോദ്രവ്യ (Dark Matter)മാണ്.
ഭൂമിയിലെ മുഴുവന്‍ മണല്‍ത്തരികളില്‍ ഒരു മണല്‍ത്തരിയ്ക്ക് എത്രമാത്രം സ്ഥാനമുണ്ടോ, അത്രയുമാണ് ഈ വലിയ പ്രപഞ്ചത്തില്‍ ഭൂമിക്കുള്ള സ്ഥാനം .
അനന്ത പ്രപഞ്ചത്തിന്റെ അതിര് തേടിയുള്ള മനുഷ്യന്റെ ശാസ്ത്രീയാന്വേഷണങ്ങളാണ് ഇത്രയൊക്കെ വിവരങ്ങൾ നമുക്ക് നേടിത്തന്നത്. ഇതൊക്കെ എല്ലാവരും വിശ്വസിക്കണമെന്ന നിർബ്ബന്ധമൊന്നും ശാസ്ത്രത്തിനില്ല.
നമുക്കും നമ്മുടെ വരും തലമുറകൾ
ക്കും ഈ അറിവുകളെ പ്രയോജന
പ്പെടുത്തി ജീവിത സൌകര്യങ്ങൾ മെ
ച്ചപ്പെടുത്താമെന്ന് മാത്രം.
അറിവ് നേടാൻ ശാസ്ത്രം അവലംബിയ്ക്കുന്ന രീതി ശരിയാണെന്ന് പ്രത്യക്ഷത്തിൽ ത്തന്നെ ബോദ്ധ്യപ്പെടുന്നതിനാൽ ശാസ്ത്രത്തെയാർക്കും അവിശ്വസിക്കേണ്ടി വരുന്നില്ല.
പ്രപഞ്ചത്തെക്കുറിച്ച് ഇന്ന് വരെ നേടിയ അറിവുകൾ മനുഷ്യനെ ഒട്ടും തന്നെ അഹങ്കാരിയാക്കുന്നില്ല. മറിച്ച് അറിയാനിരിയ്ക്കുന്ന രഹസ്യ
ങ്ങളുടെ ബാഹുല്യം അവനെ കൂടുതൽ വിനയാന്വിതനാക്കുകയാണ് ചെയ്യുന്നത്.
No comments:
Post a Comment