Featured post

എയർ ബി എൻ ബികളിൽ ഒളിക്യാമറയോ.. കണ്ടെത്താനുള്ള ലളിതമായ മാർഗങ്ങൾ..

ഐയർ ബി എൻ ബി കളിൽ ഒളിക്യാമറകൾ കണ്ടെത്തിയതായി പരാതികൾ അമേരിക്ക, മലേഷ്യ, അയർലൻഡ് , ഓസ്ട്രേലിയ, ഇന്ത്യ എന്നിവിടങ്ങളിൽ നിന്നും ഉയർന്നുവരുന്നു. ഈ...

Thursday, 27 February 2020

രാത്രി ഡ്രൈവിംഗിനിടെ ഈ ലക്ഷണങ്ങള്‍ തോന്നുന്നോ..? എങ്കില്‍ സൂക്ഷിക്കുക..

അര്‍ദ്ധരാത്രിയിലും പുലര്‍ച്ചെയുമുള്ള റോഡപകടങ്ങള്‍ പതിവാണിപ്പോൾ,  കോയബത്തൂര്‍ അവിനാശിയില്‍ 19 പേരുടെ മരണത്തിന് ഇടയാക്കിയ ബസപകടമാണ് ഇതില്‍ ഒടുവിലത്തേത്,  കെ.എസ്‌.ആര്‍.ടി.സി ബസിലേക്ക് ഇടിച്ചുകയറിയ കണ്ടെയിനര്‍ ലോറിയുടെ ഡ്രൈവര്‍ ഉറങ്ങിപ്പോയതാണ് അപകടകാരണമെന്നാണ് റിപ്പോര്‍ട്ടുകള്‍, അറസ്റ്റിലായ ഡ്രൈവര്‍ ഹേമരാജിനെ പൊലീസ് ചോദ്യം ചെയ്യുകയാണ്,  

ഡ്രൈവിംഗിനിടെ ശ്രദ്ധനഷ്ടപ്പെട്ടതാണ് അപകടത്തിലേക്ക് വഴിവച്ചതെന്നാണ് ഡ്രൈവറുടെമൊഴി.

മിക്കറോഡുകളിലും പുലര്‍ച്ചെയുണ്ടാകുന്ന ഇത്തരം അപകടങ്ങള്‍ ഡ്രൈവമാര്‍ ഉറങ്ങിപ്പോകുന്നതു കൊണ്ടാണ് സംഭവിക്കുന്നത്,

നിങ്ങള്‍ എത്ര മികച്ച ഡ്രൈവര്‍ ആണെങ്കിലും ഉറക്കത്തെ ഒരു പരിധിക്കപ്പുറം പിടിച്ചുനിര്‍ത്താന്‍ തലച്ചോറിന് സാധിക്കില്ല.

കാറിന്‍റെ ഗ്ലാസ് താഴ്ത്തിയിടുന്നതോ, ഓഡിയോ ഫുള്‍സൗണ്ടില്‍ വെക്കുന്നതോ ഒന്നും എല്ലായ്പ്പോഴും ഉറക്കത്തെ പ്രതിരോധിക്കാനുള്ള ഉപാധികള്‍ അല്ല, താഴെ പറയുന്ന ലക്ഷണങ്ങള്‍ നിങ്ങള്‍ക്ക് അനുഭവപ്പെടാറുണ്ടെങ്കില്‍, ഡ്രൈവിംഗ് അല്‍പ്പനേരത്തേക്കു നിര്‍ത്തി വച്ച്‌ തലച്ചോറിനെ വിശ്രമിക്കുവാന്‍ അനുവദിക്കുക.

1.കണ്ണുകള്‍ക്ക് ഭാരം അനുഭവപ്പെടുക,

2.തുടര്‍ച്ചയായി കണ്ണു ചിമ്മി,ചിമ്മി തുറന്നു വെക്കേണ്ടിവരിക,

3. ഡ്രൈവിംഗില്‍ നിന്നും ശ്രദ്ധ പതറുക,

4. അന്നുണ്ടായതോ അല്ലെങ്കില്‍ അടുത്ത ദിവസങ്ങളില്‍ ഉണ്ടാകാന്‍ പോകുന്നതോ ആയ കാര്യങ്ങള്‍ ചിന്തിക്കുക, 

5. ഇനി ഡ്രൈവ് ചെയ്യാനുള്ള ദൂരത്തെ കുറിച്ചു ആശങ്കപ്പെടുക, 

6. തുടര്‍ച്ചയായി കോട്ടുവായിടുക, കണ്ണ് തിരുമ്മുക,

7. തലയുടെ ബാലന്‍സ് തെറ്റുന്നത് പോലെ തോന്നുക,

8. ശരീരത്തിലാകെ ഒരുതരം അസ്വസ്ഥത അനുഭവപ്പെടുക.

ശ്രദ്ധിക്കുക: 

ഉറക്കത്തിലേക്ക് പൊടുന്നനേ വഴുതിവീഴും മുമ്പ്, തലച്ചോര്‍ നമുക്ക് നല്‍ക്കുന്ന അപായസൂചനകളാണ് മേല്‍പ്പറഞ്ഞവ ഓരോന്നും...

ശരീരത്തിന്റെ വിവിധഭാഗങ്ങള്‍ ഒരേതാളത്തില്‍ ജോലി ചെയ്യുമ്പോള്‍ മാത്രമെ നല്ലരീതിയില്‍ വാഹനമോടിക്കാന്‍ മാത്രമല്ല മറ്റെന്തിനും നമുക്ക് കഴിയുകയുള്ളൂ, അതിനാല്‍ ഈ ലക്ഷണങ്ങളൊക്ക തോന്നിയാല്‍ ഡ്രൈവിംഗ് അല്‍പ്പനേരത്തേക്കു നിര്‍ത്തി വച്ച്‌ തലച്ചോറിനെ വിശ്രമിക്കുവാന്‍ അനുവദിക്കുക എന്നതുതന്നെയാണ് പ്രധാനം, കുറഞ്ഞത് 20 മുതല്‍ 30 മിനിറ്റ് വരെയെങ്കിലും നിര്‍ബന്ധമായും ഉറങ്ങണം.

ദൂരയാത്രക്ക് ഇറങ്ങും മുമ്പ്  ഉറക്കത്തെക്കുറിച്ച്‌ താഴെ പറയുന്ന കാര്യങ്ങള്‍ കൂടി ഓര്‍മ്മിക്കുക.

1. ദൂരയാത്രാ ഡ്രൈവിംഗിന് മുന്‍പായി നന്നായി ഉറങ്ങുക, 

2. ദീര്‍ഘഡ്രൈവിംഗിന് മുമ്പ്  ഏഴോ എട്ടോ മണിക്കൂര്‍ നിര്‍ബന്ധമായും ഉറങ്ങുക, 

3. ഡ്രൈവിംഗ് അറിയുന്ന ഒരാളെ ഇത്തരം യാത്രകളില്‍ ഒപ്പം കൂട്ടുക,

4. രാത്രി ഏറെവൈകിയും പുലര്‍ച്ചെ 5.30 വരെയും കഴിയുമെങ്കില്‍ വാഹനം ഓടിക്കാതിരിക്കുക,  സ്വാഭാവികമായും ഉറങ്ങാനുള്ള ഒരു പ്രവണത ശരീരത്തിനുണ്ടാകുന്ന സമയമാണിത്,

5. കഫൈന്‍ അടങ്ങിയ പാനീയങ്ങളോ, പദാര്‍ത്ഥങ്ങളോ യാത്രയില്‍ ഒപ്പം കരുതുക,  തലച്ചോറിനെ ഊര്‍ജ്ജസ്വലമാക്കാന്‍ കഫൈനിനു കഴിയും, 

6. ഡ്രൈവിംഗില്‍ അമിതമായ ആവേശവും ആത്മവിശ്വാസവും ഒഴിവാക്കുക, ശരീരത്തിന് ആവശ്യമായ വിശ്രമം നല്‍കുക,

 ഒരിക്കല്‍ക്കൂടി ഓര്‍മ്മിപ്പിക്കുന്നു:

ഉറക്കം വരുന്നുണ്ടെങ്കില്‍ ദയവുചെയ്‍ത് ഡ്രൈവിംഗ് അല്‍പ്പനേരത്തേക്കു നിര്‍ത്തി വെക്കുക, അല്‍പ്പം ഉറങ്ങിയിട്ടു മാത്രം യാത്ര തുടരുക, ഓരോ ജീവനും വിലപ്പെട്ടതാണ്.

Tuesday, 25 February 2020

താറാവ് വളർത്തൽ..

ഇവ രണ്ടോ മൂന്നോ വര്‍ഷം തുടര്‍ച്ചയായി നമുക്ക് മുട്ടതരുന്നു എന്നുള്ളതും, താറാവുകളെ കൂട്ടത്തോടെ നിയന്ത്രിച്ചു കൊണ്ടു നടക്കാം എന്നുള്ളതും താറാവ് വളർത്തലിൽ ഏറെ പ്രാധാന്യമര്‍ഹിക്കുന്നു.

ശ്രദ്ധയോടെയുള്ള പരിചരണമുണ്ടെങ്കിൽ കേരളത്തിലെവിടെയും താറാവുകൃഷി ലാഭകരമായി ചെയ്യാവുന്നതാണ്. പ്രതിവർഷം കോഴികളിൽ നിന്ന് ലഭിക്കുന്നതിനേക്കാൾ 40 മുതൽ 50 ശതമാനം വരെ മുട്ടകൾ താറാവിൽ നിന്ന് ലഭിക്കും. വിറ്റാമിൻ B3 ധാരാളം അടങ്ങിയിട്ടുള്ള താറാവിറച്ചിയിൽ അനാരോഗ്യകരമായ കൊഴുപ്പ് വളരെ കുറവാണ് എന്ന പ്രത്യേകത താറാവിന്‍റെ വിപണിമൂല്യത്തെ തന്നെ ഉയർത്തുന്നു.

താറാവുകള്‍ക്ക് താരതമ്യേന രോഗങ്ങള്‍ ഉണ്ടാവുന്നത് കുറവാണ്. ധൃതഗതിയിലുള്ള വളര്‍ച്ചയും അതിരാവിലെ തന്നെ മുട്ടയിടുകയും ചെയ്യുമെന്നതിനാൽ ഇവയുടെ പരിപാലനവും  ഏറെ സൗകര്യമാണ്. കൊയ്ത്തുകഴിഞ്ഞ നെല്‍പാടങ്ങളിലും കുളങ്ങള്‍, കനാലുകള്‍ എന്നിവടങ്ങളിലും യഥേഷ്ടം വളര്‍ത്താന്‍ കഴിയുന്നു എന്നുള്ളതുകൊണ്ടുതന്നെ തീറ്റചിലവും കര്‍ഷകര്‍ക്ക് ഗണ്യമായി കുറയുന്നു.

മുട്ടയ്ക്കുവേണ്ടി വളര്‍ത്തുന്നവ

കാക്കി ക്യാംബെല്‌

വെള്ള, കറുപ്പ്, കാക്കി എന്നിങ്ങനെ ക്യാംബെല്ലുകള്‍ മൂന്നിനമുണ്ട്. ഏകദേശം 50-55 ഗ്രാം തൂക്കം വരുന്ന 340–350 വരെ മുട്ടകള്‍ ഈ ഇനത്തില്‍ പെട്ട താറാവുകള്‍ നമുക്ക് തരുന്നു. ഇതിലെ പൂവന് ഏകദേശം 2.5 കിലോയും പിടയ്ക്ക് ഏകദേശം 2.2 കിലോയും തൂക്കമുണ്ടാകും.

വെള്ളത്തിന്‍റെ ലഭ്യത കുറഞ്ഞാലും ഒരാഴ്ചയോളം വെള്ളമില്ലാതെ ജീവിക്കാന്‍ കഴിവുള്ളതുകൊണ്ട് ഇവയെ വീട്ടുവളപ്പില്‍ വളര്‍ത്താന്‍ ഏറെ അനുയോജ്യമാണ്.

ഇന്ത്യന്‍ റണ്ണർ

നീളമുള്ള മലിഞ്ഞ ശരീരപ്രകൃതമുള്ള ഇവ മുട്ടയുത്പാദനകാര്യത്തില്‍ രണ്ടാം സ്ഥാനത്താണ്. പ്രതിവര്‍ഷം 314–335 എന്ന കണക്കിൽ ഇവ മുട്ടയിടുന്നു. പ്രതിരോധശേഷി കൂടുതലുള്ള ഇന്ത്യന്‍ റണ്ണര്‍ താറാവുകളില്‍ മരണനിരക്ക് വളരെ കുറവാണ്.

ഇറച്ചിക്കുവേണ്ടി വളര്‍ത്തുന്നവ

വൈറ്റ് പെക്കിന്‍, അയില്‍സ്ബെറി, വിഗോവ സൂപ്പര്‍ എം എന്നീ ഇറച്ചിക്കോഴി വിഭാഗത്തില്‍പ്പെട്ട ഇനങ്ങള്‍ പ്രജനനം നടത്തി ഉല്പാദിപ്പിച്ചവയായതിനാല്‍ ഡീപ്പ് ലിറ്റര്‍ സമ്പ്രദായത്തില്‍ ലാഭകരമായി വളര്‍ത്താന്‍ നമുക്ക് കഴിയും. ഇവയ്ക്ക് വര്‍ദ്ധിച്ച രോഗപ്രതിരോധ ശക്തിയുള്ളതും ഇവയെ വാണിജ്യാടിസ്ഥാനത്തിൽ വളർത്താൻ തിരഞ്ഞെടുക്കാൻ ഊന്നൽ നൽകുന്നു.

വൈറ്റ് പെക്കിന്

ദ്രുതഗതിയിലുള്ള വളര്‍ച്ചയും തീറ്റ പരിവര്‍ത്തനശേഷി കൂടിയതുമായ ഈ ഇനത്തിന്‍റെ ജന്മദേശം ചൈനയിലാണ്. സ്വാദുള്ള ഇറച്ചിയും ഉയര്‍ന്ന ജീവനക്ഷമതയും ഇവയുടെ പ്രത്യേകതകളിൽ ചിലത് മാത്രം. കൊക്കിനും കാലിനും ഓറഞ്ച് നിറവും തൂവലുകള്‍ക്ക് വെള്ള നിറവുമുള്ള ഇവരെക്കാണാന്‍ അഴകുള്ളവരാണ്. 54 ദിവസംകൊണ്ട് 2.5 കിലോഗ്രാം വരെ തൂക്കം വയ്ക്കുന്ന ഇവയ്ക്ക് അടയിരിക്കാനുള്ള വാസനയുണ്ട്. വര്‍ഷത്തില്‍ 160 മുതല്‍ 200 വരെ മുട്ടകളിടുമെങ്കിലും ഇവയെ ഇറച്ചിക്കുവേണ്ടിയാണ് പ്രധാനമായും വളര്‍ത്തുന്നത്.

അയില്‍സ്‍ബെറി

ഏകദേശം വൈറ്റ് പെക്കിളിന്‍റെ ഏല്ലാ ഗുണവും സവിശേഷതകളുമുള്ള ഇവ ഗ്രേറ്റ് ബ്രിട്ടനില്‍ നിന്നാണ് ഉത്ഭവം. 5 കിലോഗ്രാമോളം ഭാരം വരുന്ന ഇവ വര്‍ഷത്തില്‍ 150 -തോളം മുട്ടകള്‍ ഇടുന്നു.

മസ്‍കോവി

തെക്കന്‍ അമേരിക്കക്കാരായ ഇവരുടെ മാംസം നല്ല സ്വാദേറിയതാണ്. സാധാരണ ഉയരമുള്ള മതിലുകള്‍ക്കുമുകളിലൂടെയും മറ്റും പറന്നിറങ്ങാന്‍ കഴിവുള്ള ഇവരുടെ തലഭാഗത്ത് അറിമ്പാറപോലെ തോന്നിക്കുന്ന തൊലിയുണ്ട്. 17 ആഴ്ചയാകുമ്പോള്‍ ഇറച്ചിക്കായുള്ള തൂക്കം എത്തും എന്നുള്ളത് പ്രത്യേകതയാണ്. താറാവുകളുടെ മുട്ട വിരിയുന്നതിന് സാധാരണ 28 ദിവസം മതി എന്നാല്‍ മസ്കോവികളുടെ മുട്ട വിരിയുന്നതിന് 32 മുതല്‍ 36 വരെ ദിവസങ്ങള്‍ ആവശ്യമാണ്.

വിഗോവ സൂപ്പര്‍ എം

ബ്രോയിലര്‍ വര്‍ഗ്ഗ(ഇറച്ചിത്താറാവ്)ത്തില്‍പ്പെട്ട ഇവയുടെ ഉറവിടം വിയറ്റ്നാമാണ്. ആറാഴ്ച പ്രായമാകുമ്പോള്‍ പൂവന് 2.85 കിലോഗ്രാമും പിടയ്ക്ക് 2.5 കിലോഗ്രാമും തൂക്കം വരുന്ന ഇവയുടെ മുട്ടയുല്പാദനം പ്രതിവര്‍ഷം 160 – 180 ആണ്. കൂടുതലും ഇവയെ ഇറച്ചിക്കുവേണ്ടിയാണ് വളര്‍ത്തുന്നത്.

കേരളത്തിലെ നാടന്‍ താറാവ്

കുട്ടനാട്ടില്‍ സുപരിചിതമായ ചാരയും, ചെമ്പല്ലിയും, ഇവ കുട്ടനാടന്‍ താറാവുകള്‍ എന്നറിയപ്പെടുന്നു. തൂവലുകളുടെ നിറത്തിന്‍റെ അടിസ്ഥാനത്തിലാണ് ഈ പേരുകള്‍ നിലനില്‍ക്കുന്നത്. ഇടയ്ക്കിടെ തവിട്ടുനിറമുള്ള കറുത്ത തൂവലോടുകൂടിയവയാണ് ചാരത്താറാവുകള്‍ എന്ന് അറിയപ്പെടുന്നത്.  മങ്ങിയ തവിട്ടു നിറമുള്ള, കറുപ്പിന്‍റെ അംശം ഒട്ടുമില്ലാത്ത താറാവാണ് ചെമ്പല്ലി. അത്യുല്പാദനശേഷിയുള്ള ഈ കുട്ടനാടന്‍ താറാവുകളുടെ ജന്മഗ്രഹം കേരളം തന്നെ. ഇപ്പോള്‍ തമിഴ്നാട്. കര്‍ണ്ണാടകം ആന്ത്രാപ്രദേശം എന്നിവിടങ്ങളില്‍ ധാരാളമായി വളര്‍ത്തിവരുന്നു. പ്രതിവര്‍ഷം 80 -85 ഗ്രാം തൂക്കം വരുന്ന ഇവ പ്രതിവർഷ൦ 225 മുതല്‍ 250 വരെ മുട്ടകളിടും.

തീറ്റ, പാര്‍പ്പ് തുടങ്ങിയവ

അടുക്കളയില്‍ ബാക്കി വരുന്ന അവശിഷ്ടങ്ങല്‍, വാഴതട, പപ്പായ എന്നിവ ചെറുകഷണങ്ങളാക്കി താറാവുകള്‍ക്ക് കൊടുക്കാവുന്നതാണ്. കുതിര്‍ത്ത് പകുതി വേവിച്ച ഗോതമ്പും അരിയും തുല്യമായി കലര്‍ത്തി ദിവസവും 50ഗ്രാം ഒരുതാറാവിനെന്ന കണക്കിൽ കൊടുക്കണം.

അസോള, ഗോതമ്പുമാവ് കുറുക്കിയത്, ഉണക്കമീന്‍ എന്നിവ കൂട്ടികലര്‍ത്തിയും താറാവുകള്‍ക്ക് കൊടുക്കാം. പകല്‍ സമയങ്ങളില്‍ താറാവുകളെ അഴിച്ചുവിടുന്നതാണ് നല്ലത്.

ചെറു പ്രായത്തില്‍ തന്നെ വസന്ത പോലുള്ള രോഗങ്ങള്‍ തടയാന്‍ താറാവിന് പ്രതിരോധ കുത്തിവയ്പ്പ് എടുക്കണം.

രാത്രി സമയത്ത് താറാവുകള്‍ക്ക് ഉറങ്ങാന്‍ ചെലവുകുറഞ്ഞ വൃത്തിയുള്ള കൂടുകള്‍ തയ്യാറാക്കണം. അറക്കപ്പൊടി അല്ലെങ്കില്‍ ഉമി തറയില്‍ ഇട്ടുകൊടുക്കുന്നതിലൂടെ താറാവിന്‍റെ കാഷ്ടവും മറ്റും വൃത്തിയാക്കാന്‍ എളുപ്പമാകും. 120 ദിവസമാകുന്നതോടെ അവ മുട്ടയിട്ടു തുടങ്ങും. ഒരു താറാവ് ശരാശരി 200 മുട്ടവരെ ഒരുവര്‍ഷം തരുന്നതാണ്.

സ്ഥലം

ധാരാളം സ്ഥലം ആവശ്യമാണ് വ്യാവസായിക അടിസ്ഥാനത്തില്‍ താറാവ് വളര്‍ത്താന്‍. എന്നാല്‍ സ്ഥലപരിമിതി ഉള്ളവര്‍ക്കും വീട്ടുവളപ്പില്‍ താല്‍ക്കാലിക കുളങ്ങളുണ്ടാക്കി താറാവുകളെ വളര്താവുന്നതാണ്. 6 അടി നീളവും 4 അടി വീതിയും 2 അടി ആഴവുമുള്ള കുഴിയുണ്ടാക്കലാണ് ആദ്യ പടി. കുഴിയില്‍ നിന്നുമാറ്റിയ മണ്ണുപയോഗിച്ച് വരമ്പുണ്ടാക്കണം. കുഴിയില്‍ പ്ലാസ്റ്റിക്ക് ചാക്കുവിരിച്ചതിനു ശേഷം മുകളില്‍ ടാര്‍പ്പായ വിരിക്കണം. ടാര്‍പ്പായയ്ക്കു മുകളില്‍ ഇഷ്ടികവ ച്ച് ഷീറ്റ് ടാങ്കിലേക്ക് വീഴാതെ തടയണം. തുടര്‍ന്ന് ടാങ്കിലേക്ക് വെള്ളം നിറച്ച്, നാലാഴ്ച പ്രായമായ താറാവു കുഞ്ഞുങ്ങളെ കുളത്തിലേക്ക് ഇറക്കി വിടാം.

കുളത്തിനു ചുറ്റുമായി 10 അടി നീളത്തിലും അഞ്ച് അടി വീതിയിലും ഒരു വേലി തീര്‍ക്കണം. മേല്‍പ്പറഞ്ഞ അളവില്‍ തീര്‍ത്ത ടാങ്കില്‍ 300 ലിറ്റര്‍ വെള്ളം നിറക്കാം. ഇതില്‍ 25 താറാവു കുഞ്ഞുങ്ങളെ വരെ വളര്‍ത്താം.

മുട്ടത്താറാവുകളുടെ പരിപാലനം

താറാവിന്‍ കൂടുകളില്‍ ഒരു താറാവിന് മൂന്നു മുതല്‍ നാലു ചതുരശ്ര അടി സ്ഥലം ആവശ്യമാണ്. കൂടിനുപുറത്ത് ഇത് പത്തുമുതല്‍ പത്തുമുതല്‍ പതിനഞ്ച് ചതുരശ്ര അടിവരെയും. തീറ്റ നനച്ചുകൊടുക്കുമ്പോള്‍ ഒരു താറാവിന് അഞ്ചിഞ്ചോളം സ്ഥലം കണക്കാക്കിവേണം

തീറ്റപാത്രങ്ങള്‍ തയ്യാറാക്കാൻ

വെളിയില്‍ കൂടിനു സമാന്തരമായി കുടിക്കാനുള്ളവെള്ളം 50 സെ.മീറ്റര്‍ വീതിയും 20 സെ.മീറ്റര്‍ താഴ്ചയുമുള്ള പാത്തികെട്ടി അതില്‍ നിറയ്ക്കണം. ഈ ചാലില്‍ ചെളിവെള്ളം നിറയാതിരിക്കാന്‍ ശ്രദ്ധിക്കണം. പകല്‍സമയങ്ങളിൽ ജലാശയങ്ങളിലോ വെള്ളQq നിറഞ്ഞപാടങ്ങളിലോ ആണ് തുറന്നുവിടുന്നതെങ്കില്‍ ഇത്തരം പാത്തിയുടെ ആവശ്യമില്ല. മാത്രവുമല്ല കൂടിനുചുറ്റുമുള്ള ഭാഗം താഴ്ന്നതായിരിക്കാന്‍ ശ്രദ്ധിക്കുകയും അകലേയ്ക്ക് ചരിവുണ്ടാക്കി മലിനപദാര്‍ത്ഥങ്ങള്‍ ദൂരേയ്ക്ക് മാറ്റുന്നതും നന്നായിരിക്കും.

താറാവുകള്‍ ഏറിയപങ്കും പുലര്‍ച്ചേ നാലുമണിമുതലാണ് മുട്ടയിടുക. ഏതാണ്ട് ആറുമണിയോടെ എല്ലാം മുട്ടകളിട്ട് തീരുകയും ചെയ്യും. മുട്ടയുല്‍പാദനത്തിനും മുട്ടത്തോടിന്‍റെ ഘടനയ്ക്കും കാത്സ്യം സ്രോതസ്സായ കക്കത്തുണ്ടുകള്‍ നൽകേണ്ടത് പ്രധാനപ്പെട്ട കാര്യമാണ്. ഇവ വിലകുറഞ്ഞതും എളുപ്പം ലഭ്യമാകുന്നതും ആണ്.

മുട്ടയുടെ വലിപ്പം അനുസരിച്ച് ഒരു മുട്ടത്താറാവിന് ഒരു ദിവസം 170-180 ഗ്രാം തീറ്റ വേണ്ടിവരുന്നു. താറാവിന് ധാരാളം പച്ചപ്പുല്ലും ആവശ്യമാണ്. മൂന്നുരീതിയിലുള്ള തീറ്റയാണ് സാധാരണ ഉള്ളത്. അവ സ്റ്റാര്‍ട്ടര്‍ ഗ്രോവര്‍ ലേയര്‍ എന്നിവയാണ്. താറാവിന്‍കുഞ്ഞുങ്ങള്‍ക്ക് ആദ്യത്തെ നാല് ആഴ്ച സ്റ്റാര്‍ട്ടര്‍ തീറ്റ കൊടുക്കണം. അതിനുശേഷം 16 ആഴ്ചവരെ ലേയര്‍ തീറ്റയും കൊടുക്കണം. ഏകദേശം 17% പ്രോട്ടീനെങ്കിലും മുട്ടത്താറാവുകളുടെ തീറ്റയില്‍ അടങ്ങിയിരിക്കേണ്ടതാണ്..

Monday, 24 February 2020

ചിപ്പിന്റെ വിശേഷങ്ങൾ..

ലോകത്തു ഏറ്റവും കൂടുതൽ ആളുകൾ ഇന്റർനെറ്റ് ഉപയോഗിക്കുന രാജ്യം ആണ് ഇന്ന് ഇന്ത്യ . പക്ഷെ അതിനു വേണ്ട ഉപകരണങ്ങൾ എല്ലാം നമ്മൾ ഇറക്കുമതി ചെയ്യുക ആണ് എന്ന് നമുക്കെല്ലാവര്കും അറിയാം . ലോകത്തെ സുപ്രധാന കമ്പനികളിൽ പലരും അവരുടെ മൊബൈൽ ഫോൺ നിർമാണ കേന്ദ്രം ഇന്ത്യയിലേക്കു മാറ്റിയത് ഈ അടുത്താണ് . എന്നാലും നമ്മൾ  ടെക്നോളജി പ്രോഡക്ട്  നിർമാണ രംഗത്തു ലോകത്തു ഒന്നും അല്ല എന്ന് എത്ര പേർക്ക് അറിയാം ?  .പക്ഷെ , നമ്മുടെ ടെക്നോളജി ഇന്നും ഉപയോഗത്തിൽ ഒതുങ്ങി നിൽക്കുന്നത് എന്ത് കൊണ്ടാണ് എന്ന് നമ്മൾ ആലോചിച്ചു നോക്കിയിട്ടുണ്ടോ ? എന്ത് കൊണ്ടാണ് , നമ്മുടെ നാട്ടിലെ കമ്പനികൾ മൊബൈൽ ഫോൺ - കമ്പ്യൂട്ടർ നിർമാണത്തിൽ മുന്നിട്ടു നില്കാത്തത് ? 

വളരെ ലളിതം  ആണ് ഉത്തരം . ഇതിന്റെ ഒക്കെ സുപ്രധാന ഭാഗം ആയ ചിപ്പ് നമ്മൽ ഉണ്ടാക്കുന്നില്ല . 
സ്വന്തം ആയി വിമാനം വരെ ഉണ്ടാക്കുന്ന നമ്മൾ എന്ത് കൊണ്ടാണ് , ഒരു നഖത്തിന്റെ വലിപ്പം മാത്രം  ഉള്ള ഒരു ചിപ്പ് നിർമിക്കാത്തതു ? 

അതിനു പല ഉത്തരങ്ങൾ ഉണ്ട് . അപ്പോൾ എങ്ങനെ ആണ് ചിപ്പ് ഉണ്ടാക്കുന്നത് എന്ന് നോക്കാം ആദ്യം ( പൂർണമായ തോതിൽ അല്ല , ലളിതമായി ) .

ചിപ്പ് ഉണ്ടാക്കുന്നതിനു നാല്  ഘട്ടങ്ങൾ/ഘടകങ്ങൾ  ഉണ്ട് എന്ന് പ്രധാനമായും പറയാം . 
1 - വേണ്ട ഘടകം സിലിക്കൺ ആണ് . അത് നമ്മുടെ നാട്ടിൽ ഇഷ്ടം പോലെ ഉള്ള മണലിൽ നിന്നും കിട്ടും . പക്ഷെ നമ്മുടെ ഈ രംഗത്തെ പ്രദീക്ഷ ഇതോടു കൂടി  തീരുന്നു 

2 - Silicon Ingot . മണൽ പോലെ ഉള്ളവയിൽ നിന്നും സിലിക്കൺ  വേർതിരിച്ചു  എടുക്കുന്ന പ്രക്രിയ പോലും ഏറ്റവും  നല്ലതു നമ്മുടെ കയ്യിൽ ഇല്ല .എന്ന് വച്ചാൽ , നമ്മുടെ നാട്ടിൽ ലഭ്യമായ സിലിക്കോൺ കോമ്പൗണ്ടുകളിൽ നിന്നും , ചിപ്പ് നിർമാണത്തിന് ആവശ്യമായ ഏറ്റവും ബേസിക് ഘടകം ഏറ്റവും നല്ല quality യിൽ വേർതിരിച്ചു എടുക്കാൻ നമ്മുടെ രാജ്യത്തു സംവിധാനം ഇല്ല . 

3 - മേലെ പറഞ്ഞ ingot ഇത് നിന്നും wafer ഉണ്ടാക്കണം . ഈ wafer ഇൽ ആണ് chip ഉണ്ടാക്കേണ്ട  പ്രോസസ്സ് എല്ലാം നടത്തേണ്ടത് . 

4 - Lithography - wafer ഇൽ light ഉം മറ്റു പ്രോസസും ചെയ്തു actual chip patern ഉണ്ടാക്കുന്ന പ്രോസസ്സ് ആണ് ഇത് . ഈ പ്രോസസ്സ് ചെയ്യുന്നതോടെ ഒരു ചിപ്പ് ജനിക്കുന്നു . ഓരോ ആവശ്യത്തിനും ഉള്ള ചിപ്പ് ഓരോന്ന് ആയിരിക്കും . So , ഓരോ ആവശ്യത്തിനും ഉള്ള പ്രോസസും വ്യത്യസ്തം ആയിരിക്കും . 

ഈ പറഞ്ഞത്തിൽ ഏറ്റവും പ്രധാനപ്പെട്ട പ്രോസസ്സ് അവസാനം പറഞ്ഞ lithography ആണ് . പക്ഷേ നമ്മുടെ നാട്ടിൽ എന്ന് വച്ചാൽ ഇന്ത്യ മഹാരാജ്യത്തു  അതിനുള്ള സംവിധാനം ഉണ്ടോ ?

 

litho മെഷീൻ ആണത് . ASML എന്ന ഡച്ച് company യുടെ മെഷീൻ ആണ് ചിത്രത്തിൽ . ലോകത്തു litho മെഷീൻ market share ഇൽ 85 % വും ഈ company യുടെ കയ്യിൽ ആണ് . ഇന്റൽ, Qualcom , Samsung , എന്ന് വേണ്ട ലോകത്തെ ഒട്ടു മിക്ക ചിപ്പ് makers ഉം ഇവരുടെ machine ആണ് ഉപയോഗിക്കുന്നത് . ഒരു അഡ്വാൻസ്ഡ് chip ഉണ്ടാകാൻ ഈ machine ഇല്ലാതെ സാധ്യമല്ല . നിങ്ങൾ ഇപ്പോൾ ഉപയോഗിക്കുന്ന ഉപകരണത്തിലെ chip ഈ machine ഇത് ഉണ്ടാക്കിയത് ആവാൻ ഒരു 80 % chance ആണ് ഉള്ളത് ( iphone ആണെങ്കിൽ 100 %) .ഫോൺ മാത്രം അല്ല , SD card , pendrive , harddrive memory അങ്ങനെ എല്ലാം ഇതിൽ തന്നെ ആവും ഉണ്ടാക്കിയത് . .. നമ്മുടെ നാട്ടിൽ ഇത് എത്ര എണ്ണം കാണും ? 

ഒരൊറ്റ എണ്ണം പോലും നമ്മുടെ നാട്ടിൽ ഈ അടുത്ത് വരെ ഇല്ലായിരുന്നു ( ഇനി കഴിഞ്ഞ ഏതാനും മാസത്തിനു അടുത്ത് എങ്ങാനും വന്നോ ഏന് എനിക്ക് അറിയില്ല ) . നമ്മുടെ സർക്കാർ company or private company യോ ഇങ്ങനെ ഒരെണ്ണം വാങ്ങിയതായി അറിവില്ല . 

ഇതിന്റെ വില ഏതാണ്ട് 90 -100 million USD വരും ( ഏതാണ്ട് ഒരു 700 കോടി രൂപ ) . അത് ഒരു machine വില മാത്രം ആണ് . അനുബന്ധ സംവിധാനങ്ങളും അതിന്റെ skilled labors ഉം വേറെ വേണം ,വേറെ മുടക്കു മുതലും വേണം . ഒരു low power chip ഉണ്ടാക്കാൻ ഈ മെഷീൻ ഇല്ലാതെ പറ്റാത്ത അവസ്ഥ ആണ് ഇന്ന് . ( ഇന്ന് മാർക്കറ്റിൽ ലഭ്യമായ smart phone ലെ ഏറ്റവും advance chip 7nm ആണ്  , അത് ഓരോ വേർഷനിലും കുറഞ്ഞു കുറഞ്ഞു വരിക  ആണ് - എന്ന് വച്ചാൽ കൂടുതൽ energy efficient ആവും  ) 

അവിടെ ആണ് ചൈന തായ്‌വാൻ ഒക്കെ  ഇതിൽ മുന്നിട്ടു നില്കുന്നത് . കഴിന കുറച്ചു കാലത്തിനു ഇടയ്ക്കു , ചൈന   ഇത്തരം machine ഉപയോഗിക്കുന്ന ഏതാണ് പത്തോളം factory ഉണ്ടാക്കിയിട്ടുണ്ട്  . ഓരോ factory യിലും ഏതാണ്ട് 50 ഇത്തരം machine ഉണ്ട് . 

സത്യം പറഞ്ഞാൽ , china ക്കു സ്വന്തം ആയി litho മെഷീൻ ഉണ്ട് . പക്ഷെ അതിനു ഉണ്ടാക്കാൻ സാധിക്കുന്ന processing capacity ഇപ്പോൾ അടുത്ത് വരെ 96 nanometers ആയിരുന്നു . എന്നാൽ ASML ,7nm വരെ എത്തി - 100 nm എന്നത് ASML 18 കൊല്ലം മുമ്പ് achieve ചെയ്ത കാര്യം ആണ്  ( China 10nm capacity യിൽ chip ഉണ്ടാക്കാവുന്ന machine ഉണ്ടാക്കി എന്നൊക്കെ വാർത്തകൾ ഉണ്ടായിരുന്നു . പക്ഷെ ഇത് വരെ അങ്ങ് വിശ്വസനീയം ആയ രീതിയിൽ market ഇൽ വന്നിട്ടില്ല, ആർക്കെങ്കിലും അറിയുമെങ്കിൽ comment എഴുതാം ) . 

അത് ഒരു രാജ്യസുരക്ഷ ഉപകരണം ഒന്നുമല്ല എന്നതാണ് ഇതിലെ ഏറ്റവും രസം .cash കൊടുത്തു വാങ്ങാൻ തയ്യറായാൽ ഒരുവിധം  ആർക്കും കിട്ടും . പക്ഷെ നിരന്തരം ആയ update നു ഒക്കെ തയ്യറാവണം . കാരണം , ഇന്ന് 7nm വച്ച് ഉണ്ടാക്കുന്ന പ്രോസസ്സർ , നാളെ ലോകം 5nm ലേക്ക് മാറുമ്പോൾ update ചെയ്യാൻ തയ്യറായില്ല എങ്കിൽ മേലോട്ട് നോക്കി നിൽക്കേണ്ടി വരും . 2012 ഇൽ 22 nm ആയിരുന്ന chips , 2014 ഇൽ 14nm , 2016 ഇൽ 10nm , 2018 ഇൽ 7nm എന്ന നിലയിൽ മുന്നോട്ടു പോവുക ആണ് . Power efficiency വലിയ പ്രശനം ആയ mobile technology മേഖലയിൽ ഇതൊരു വലിയ പ്രശനം ആണ് . ഒരു 4 വര്ഷം കൊണ്ട് ഇത് 2nm എത്തും എന്നാണ് പ്രദീക്ഷിക്കുന്നതു . ചിലപ്പോ chip ഉണ്ടാകുന്ന technoly തന്നെ മാറാം .

Nikon , Canon ഒക്കെ ഈ മെഷീൻ ഉണ്ടാക്കുന്ന രംഗത്തു സജീവം ആണ് . ചില low end machine ഉണ്ടാക്കുന്നതിൽ ഇവർ അഗ്രഗണ്യർ ആണ് താനും  . പക്ഷെ ASML ന്റെ monopoly തകർക്കാൻ അവരുടെ system പര്യാപ്തം അല്ല (സിസ്റ്റം എന്നത് വെറും മെഷീൻ അല്ല , ബിസിനസ് മോഡൽ ആണ് ) . 

ഇതിലെ വേറെ ഒരു രസം എന്താണ് എന്ന് വച്ചാൽ , ഈ machine വച്ച് ഉണ്ടാക്കി എടുക്കുന്ന സാധങ്ങൾ നല്ലൊരു ശതമാനത്തിന്റെയും design പ്രോസസ്സ് നടക്കുന്നത് ഇന്ത്യയിൽ ആണ് .ബാംഗ്ലൂർ ഒക്കെ ഒരുപാട് കമ്പനി ഓഫീസുകൾ പ്രവർത്തിക്കുന്നുണ്ട് . പക്ഷെ കാശ് ഇറക്കി കളിയ്ക്കാവുന്ന business attitude ഇവിടെ ഉണ്ടായിട്ടില്ല എന്നു പറയാം ..

Sunday, 23 February 2020

ഒരു സർപ്രൈസ്..

ഭാര്യക്ക് ഒരു സര്‍പ്രൈസ് കൊടുക്കാന്‍ വേണ്ടി അറിയിക്കാതെയാണ് ബാബു നാട്ടിലേക്ക് വന്നത്.
വീട്ടുമുറ്റത്തെത്തിയ ബാബു ഒരു ജോഡി ഷൂ കണ്ട് ഞെട്ടി, ഉറക്കെ ഭാര്യയെ വിളിച്ചു.
മുടി ചുറ്റികെട്ടിക്കൊണ്ട് 
വാതില്‍ തുറന്ന ഭാര്യയോട്ക്രോധത്തോടെ ചോദിച്ചു.

" ആരൂടേതാടീ ഷൂ"?

ഭാര്യ: "അത് രണ്ട് വര്‍ഷം മുന്‍പ് നിങ്ങള്‍ പോകുമ്പോൾ വലുതാണെന്ന് പറഞ്ഞ് ഇട്ടിട്ട് പോയതല്ലെ. ഇവിടെ ആണുങ്ങളുണ്ടെന്ന് തോന്നാന്‍ വേണ്ടി ഞാനവിടെ വെച്ചതാണ്."

 ഒരേ സമയം കുറ്റബോധവും തന്‍റെ ഭാര്യയെക്കുറിച്ച് അഭിമാനവും തോന്നി.

വീടിനകത്ത് കയറിയ ബാബു ടേബിളില് രണ്ട് ചായക്കപ്പ് കണ്ട് അലറി
"എടീ ആരാടി ഇവിടെ രണ്ട് കപ്പില്‍ ചായ കുടിച്ചവര്‍"

ഭാര്യ : "അത് രണ്ട് വര്‍ഷം മുന്‍പ് നിങ്ങള്‍ പോവുന്ന അന്ന് നമ്മള്‍ ചായ കുടിച്ച കപ്പല്ലേ മനുഷ്യാ... നിങ്ങളുടെ ഓര്‍മ്മക്ക് വേണ്ടി ഞാന്‍ കഴുകാതെ വെച്ചതല്ലേ അത്.

... വീണ്ടും കുറ്റബോധം തോന്നി, നാളെ രാവിലെ തന്നെ ഒരഞ്ച് പവന്‍റെ മാല വാങ്ങി കൊടുക്കണമെന്ന് മനസ്സിലുറപ്പിച്ച് ബെഡ്റൂമിലെത്തിയതും ദാ കിടക്കുന്നു ബെഡ്ഡില്‍ വലിയൊരു പാന്‍റും ഷര്‍ട്ടും.
സമനില തെറ്റി ഭാര്യയുടെ മുടിക്കുത്തിന് പിടിച്ച് കൊണ്ട് ചോദിച്ചു.
"ആരുടെ പാന്‍റും ഷര്‍ട്ടുമാടി
ഇത്   --------മോളേ?"

ഭാര്യ : വിട് മനുഷ്യാ.. രണ്ട് വര്‍ഷം മുന്‍പ് നിങ്ങള്‍ പോകുമ്പോള്‍ അനാഥാലയത്തിൽ  നിന്നും പിരിവിനു വരുമ്പോൾ  കൊടുത്തേക്ക് എന്നും പറഞ്ഞ് ഇവിടിട്ടുപോയതല്ലേയത്!  അതാര്‍ക്കും കൊടുക്കാതെ നിങ്ങളുടെ ഓര്‍മ്മക്ക് വെച്ചതാണോ ഇപ്പം കുറ്റം..?
...... ബാബു കുറ്റബോധം കൊണ്ട് തല താഴ്ത്തി. ഇത്രയും സ്നേഹമുള്ള ഭാര്യയെ കിട്ടിയ താനെത്ര ഭാഗ്യവാനാണെന്ന് ചിന്തിച്ച് അലമാറ തുറന്നപ്പോള്‍ അതിനുളളില്‍ ഒരുത്തന്‍ അണ്ടര്‍ വെയറുമിട്ട്  നില്‍ക്കുന്നു.
......,.. ബാബു അലറി

"ആരാടാ പന്നീ നീ?"

അയാള്‍ പറഞ്ഞു.
"ഇത്രയൊക്കെ നിങ്ങള്‍ വിശ്വസിച്ച സ്ഥിതിക്ക്, ഇതും കൂടിയങ്ങ് വിശ്വസിക്കണം.
ഞാന്‍ കുഞ്ഞച്ചൻ, കോഴഞ്ചേരിക്ക് പോകാൻ  ബസ്സ് കാത്ത് നില്‍ക്കുകയാ.....

Saturday, 22 February 2020

കാമുകിമാരോട് ഒരു കാര്യം പറയാം..

കല്ല്യണം കഴിഞ്ഞ ഒരു പെണ്ണിനെ പ്രണയിക്കുംബോൾ ഒട്ടുമിക്ക ആണുങ്ങൾക്കും ഒരു ലക്ഷ്യമേ ഉള്ളൂ . ശാരീരിക ബന്ധം.....

അല്ലാതെ,പ്രണയത്തിലാവുന്ന പെണ്ണ് വിചാരിക്കുന്നത് പോലെ അവളോടുള്ള അടങ്ങാത്ത ഇഷ്ടം കൊണ്ടൊന്നുമല്ല അവൻ നിങ്ങൾക്ക് ഇങ്ങനെ മെസേജയച്ചു കൊണ്ടിരിക്കുന്നതും വിളിക്കുന്നതും . 

എല്ലാദിവസവും ഉണർന്ന ഉടനെ ഒരു 'ഗുഡ് മോർണിംങ്ങ്' നിങ്ങളുടെ ഫോണിലേക്ക് അവർ അയക്കും . അങ്ങനൊരു മെസേജ് കണ്ടാൽ നിങ്ങൾ എന്താ കരുതുക..

നിങ്ങളോടുള്ള സ്നേഹം ,അവൻ ഉണരുന്നത് തന്നെ നിങ്ങളെ ഓർത്ത് കൊണ്ടാണ് . കൂടെ കിടക്കുന്ന ഹസ്ബന്റ് നിങ്ങൾക്ക്  ഒരു മെസേജ് പോലും അയക്കുന്നില്ലല്ലോ എന്ന് . എന്നാൽ അത് അങ്ങനെ അല്ല. 
അത് അവരുടെ ഒരു തന്ത്രമാണ് . നിങ്ങളെ കൊണ്ട് ഈ പറഞ്ഞ കാര്യം ചിന്തിപ്പിക്കുക എന്നുള്ളത് . 

കൂടെ കിടക്കുന്ന ഹസ്ബന്റ് മറ്റാരെയും സ്നേഹിക്കുന്നതിലും അധികം നിങ്ങളെയും കുട്ടികളെയും സ്നേഹിക്കുന്നത് കൊണ്ടാണ് രാവിലെ എണീറ്റ് ജോലിക്കു പോകുന്നതും നിങ്ങളുടെ ആവിശ്യങ്ങൾ നിറവേറ്റി തരുന്നതും . 

 ഓരോ കല്യാണം വരുംബോഴും നിങ്ങൾക്ക് രണ്ടും മൂന്നും ടോപ്പും മക്കൾക്ക് അതു പോലെ ഡ്രസ്സും വാങ്ങിക്കുംബോഴും
" എനിക്കിപ്പൊ   ഒന്നും വേണ്ട "   എന്നു പറഞ്ഞ് മാറി നിൽക്കുന്ന ഭർത്താക്കൻമാരെ കണ്ടിട്ടില്ലേ . എന്താ എന്നറിയുമോ നിങ്ങളുടെ ഒക്കെ കാര്യം കഴിഞ്ഞ് അയാൾക്ക് ഡ്രസ് എടുക്കാൻ കൈയിൽ പൈസ കാണില്ല . കീശയിൽ ബാക്കി വരുന്ന അഞ്ഞൂറ് രൂപയുടെ കൂടെ മറ്റൊരു അഞ്ഞൂറു രൂപ കൂടി കൂട്ടിയിട്ട് വേണം അവർക്ക് പത്താം തീയതി ഉള്ള ചിട്ടിയുടെ പൈസ കൊടുക്കാൻ . 

ഇതിനിടയിൽ വീടിന്റെ ലോൺ, വാഹനവായ്പ.. ഇതൊക്കെ നടത്തുന്നതിനിടയിൽ അവർക്ക് നിന്നോട് കൊഞ്ചാൻ സമയം കിട്ടി എന്നു വരില്ല . അവിടെയാണ് നിന്റെ കാമുകന്റെ വിജയം .  സന്ധ്യാ നേരത്ത് കാമുകനുമായി സംസാരിച്ചു കൊണ്ടിരിക്കെ ചില സമയത്ത് നീ പറയും  " ഞാൻ ഫോൺ വെക്കട്ടെ എനിക്കു കുളിക്കണം" എന്നു . 

അപ്പൊ നിന്റെ കാമുകൻ ഫോൺ വെക്കാൻ സമ്മതിക്കില്ല . ചിലപ്പൊ പറയും "എന്റെ മോളെ ഞാൻ കുളിപ്പിച്ചു തരാം നമുക്ക് ഒന്നിച്ച് കുളിക്കാം സോപ്പൊക്കെ തേച്ച് അങ്ങനെ....... "  അതൊക്കെ കേട്ട് നിങ്ങളൊന്ന് കോരിതരിക്കും . ഹൊ എന്തൊരിഷ്ടമെന്ന് അങ്ങ് കരുതും . 

അതേ സ്ഥാനത്ത് കെട്ട്യോൻ ആണെങ്കിൽ " നീ ഇതു വരെ കുളിച്ചില്ലേ?" എന്ന് ഒറ്റ ചോദ്യമേ ഉണ്ടാവുള്ളൂ . കാരണം പലതാണ് . 
രാവിലെ ജോലിക്ക് പോകുന്നതല്ലേ . അതിന്റെ ഷീണം മാറണമെങ്കിൽ ഒന്നു കുളിക്കണം എന്നിട്ട് വേണം അവർക്ക് എന്തെങ്കിലും കഴിക്കാൻ . 

ഇതിനിടെ നീ പറയുന്ന നിന്റെ കഷ്ടപ്പാടുകൾ എല്ലാം കാമുകൻ വളരെ ക്ഷമയോടെ കേൾക്കും . എന്നിട്ട് പറയും " നീ ആയിട്ടാണ് ഇതൊക്കെ ഇങ്ങനെ സഹിക്കുന്നത് വേറെ വല്ലോരും ആണെ എന്നേ എല്ലാം ഇട്ടെറിഞ്ഞു പോയിട്ടുണ്ടാകും " എന്നൊക്കെ . അതൊക്കെ പറയുന്നത് നിങ്ങളോടുള്ള സ്നേഹം കൊണ്ടാണെന്ന് തോന്നിയോ . തോന്നും . അതാണല്ലോ അവരുടെ കഴിവ്  . 

ഇതിനിടെ ഇടയ്ക്കിടെ കാണാൻ തോന്നുന്നു എന്നു പറയും . പിന്നെ പതുക്കെ പതുക്കെ അവരുടെ നാട്ടിൽ സംഭവിച്ച അവിഹിതങ്ങളുടെ കഥകൾ പറഞ്ഞു തരും . പൊടിപ്പും തൊങ്ങലും വച്ച് കൊണ്ട് . അത് എല്ലാ സ്ഥലത്തും നടക്കുന്നതാണ് ഒരു കുഴപ്പോം ഇല്ല എന്നൊക്കെ പറയും . എന്തിനാ അതൊക്കെ പറയുന്നേ എന്നോ . അവരും നിങ്ങളും തമ്മിലും അങ്ങനെ ഒരു അവസരം ഉണ്ടാക്കി എടുക്കാൻ .  

അത് ഒരു തെറ്റൊന്നും ആയി ഞാൻ കാണുന്നില്ല . പരസ്പരം സമ്മതത്തോടെ ഉള്ള ശാരീരിക ബന്ധം ഒരു കുറ്റമല്ല എന്നാണ് സുപ്രീം കോടതി വിധി . എന്റെ പേഴ്സണൽ അഭിപ്രായവും അതാണ് . 

ഇങ്ങനെ ഉള്ള ബന്ധങ്ങളിൽ കാമുകൻമാരോട് അവരുടെ ഫ്രണ്ടസ് ചോദിക്കുന്ന ഒരു ചോദ്യമുണ്ട് . " എടാ അവൾ നിന്റെ തലേൽ ആകുമോ ?" എന്ന് .    അപ്പൊ അവർ പറയും " ഇല്ലടാ കുട്ടി ഉള്ള കൊണ്ട് പ്രശ്നമില്ല " എന്ന് .  

അതിന്റെ മറ്റൊരു വേർഷൻ അവർ നിങ്ങളോടും പറയും . " ആ കുട്ടി ഇല്ലാതിരുന്നെങ്കിൽ നിന്നെ ഞാൻ കൊണ്ടു പോകുമായിരുന്നു " എന്ന് .   
ഒലക്ക കൊണ്ടു പോകും . അത് നിങ്ങൾ വരാതിരിക്കാൻ അല്ലെങ്കിൽ അങ്ങനൊരു ചിന്ത പോലും വരാതിരിക്കാൻ അവർ മുൻ കൂട്ടി പറയുന്നതാ . 

വല്ല സംശയോം ഉണ്ടെ ഒരിക്കൽ അവരോട് ചോദിക്കുക " ഞാൻ നിന്റെ കൂടെ പോരട്ടെ എന്നു "  

അപ്പോൾ അവൻ മറുപടിക്കു വേണ്ടി തപ്പുന്നത് കാണാം . ഒടുവിൽ ഒട്ടും ആത്മാർഥ ഇല്ലാതെ വന്നോളാൻ പറയും . 
" മക്കളെ കൂട്ടാതെ നീ വരുമെങ്കിൽ ഞാൻ നിന്നെ കൊണ്ടു പോകും" എന്നൊക്കെ പറയും . അതിലെ ആത്മാർഥത നിങ്ങൾ സ്വയം അളക്കുക . 

ഭർത്താക്കൻമാരും ഇത്തിരി ശ്രദ്ധിക്കണം . വേറൊന്നും അല്ല അവൾക്ക് പരാതി പറയാനും ദേഷ്യപ്പെടാനും സനേഹിക്കാനുമൊക്കെ നിങ്ങൾ മാത്രെ ഉള്ളൂ .. 

Nb:  നിലവിൽ പുറത്തു വന്ന വാർത്തകൾ  കാരണം പങ്കുവെയ്ക്കുന്നത്  ..


Friday, 21 February 2020

നല്ല ഉപദേശങ്ങളാണ് ..വായിച്ചപ്പോൾ പങ്കു വെക്കണമെന്ന് തോന്നി..

1.തുടർച്ചയായി  രണ്ടു  തവണയിൽ  കൂടുതൽ  ഒരിക്കലും  ഒരു  ഫോണിലേക്കു  വിളിക്കരുത്.  അവർ  നമ്മുടെ  കാൾ  അറ്റൻഡ്  ചെയ്യുന്നില്ലെങ്കിൽ , മനസിലാക്കുക,   പ്രധാനപ്പെട്ട  മറ്റേതോ  തിരക്കിൽ  അയാൾ  പെട്ടിരിക്കുന്നു.. 

2.കടം  വാങ്ങിയ  പണം , അതവർ  ഓർമ്മിപ്പിക്കും  മുന്നേ  തിരിച്ചു  കൊടുക്കാൻ  ശ്രമിക്കുക. അതവർക്ക്  നമ്മോടുള്ള  ഇഷ്ടവും  വിശ്വാസവും  വർദ്ധിപ്പിക്കും.. പണമെന്നല്ല,   പേന , കുട എന്തുമായിക്കോട്ടെ.. 

3. ഹോട്ടലിൽ  നമുക്കൊരു  സൽക്കാരം  ആരെങ്കിലും  ഓഫർ  ചെയ്‌താൽ,  ഒരിക്കലും  മെനുകാർഡിലെ  വിലയേറിയ  ഡിഷുകൾ  ഓർഡർ   ചെയ്യാതിരിക്കുക.. കഴിവതും  അവരെക്കൊണ്ടു  നമുക്കുള്ള  ഭക്ഷണം  ഓർഡർ  ചെയ്യാൻ  നിർബന്ധിക്കുക. 

4.ഒരിക്കലും  മറ്റൊരാളോട്  ഇതുവരെ  കല്യാണം  കഴിച്ചില്ലേ..? ഇതുവരെ  കുട്ടികളായില്ലേ...? എന്താ  ഒരു  വീട്  വാങ്ങാത്തത്..? എന്താ  ഒരു  കാർ  വാങ്ങാത്തത്  പോലുള്ള  തീർത്തും  അനാവശ്യമായ  ചോദ്യങ്ങൾ  ചോദിക്കാതിരിക്കുക... 

5.എപ്പോഴും,  നമുക്ക് തൊട്ടു  പിന്നാലെ കടന്നുവരുന്ന  ആൾക്ക്  വേണ്ടി,  അത്  ആൺ ~പെൺ ആയിക്കോട്ടെ  ജൂനിയർ ~സീനിയർ  ആയിക്കോട്ടെ,  നമ്മൾ തുറന്ന  വാതിലുകൾ അൽപനേരം  കൂടി  തുറന്നു  പിടിക്കുക. 

6.ഒരു  സുഹൃത്തിനൊപ്പം  ഒരു  ടാക്സി  ഷെയർ  ചെയ്തു യാത്ര  കൂലി  ഇത്തവണ അദ്ദേഹം  കൊടുത്താൽ,  തീർച്ചയായും  അടുത്ത തവണ  നിങ്ങൾ തന്നെ അത്  കൊടുക്കുക 

7.പലർക്കും പലവിധ  അഭിപ്രായങ്ങൾ ഉണ്ടാവാം.. അത്   മാനിക്കുക . ഓർക്കുക  നിങ്ങളുടെ   വലതുവശം,   നിങ്ങള്ക്ക്  അഭിമുഖമിരിക്കുന്നയാൾക്കു  ഇടതു വശം  ആയിരിക്കും... (ചില കാര്യങ്ങളിൽ  second  opinion  എടുക്കാൻ  മറക്കരുത്. )

8. ഒരാൾ  സംസാരിക്കുന്നതിന്റെ  ഇടയിൽ   കയറി സംസാരിക്കാതിരിക്കുക. 

9.ഒരാളെ  നമ്മൾ  കളിയാക്കുമ്പോൾ ,  അതയാൾ  ആസ്വദിക്കുന്നില്ല  എന്ന്  കണ്ടാൽ ,  അത്  തുടരാതിരിക്കാൻ  ശ്രദ്ധിക്കുക. 

10.എപ്പോഴും,  സഹായത്തിനു  നന്ദി  പറയുക 

11.പുകഴ്ത്തുന്നത്  പബ്ലിക്  ആകാം.. ഇകഴ്ത്തുന്നത്   രഹസ്യമായും  ആയിരിക്കണം. 

12 ഒരാളുടെ  പൊണ്ണത്തടിയെ  കുറിച്ച്  സംസാരിക്കാതിരിക്കുക,  അതിനു  പല കാരണങ്ങളുണ്ടാകാം..ഉപദേശം  അയാൾ  ആവശ്യപ്പെട്ടാൽ  മാത്രം  മതി. 

13.ഒരാൾ അയാളുടെ ഫോണിൽ  ഒരു  photo  നിങ്ങളെ  കാണിച്ചാൽ , ആ photo മാത്രം  നോക്കുക, ഒരിക്കലും ഫോണിൽ  മുന്നോട്ടോ  പിന്നോട്ടോ സ്വൈപ്  ചെയ്യരുത്. കാരണം  നമുക്കറിയില്ല എന്താണ്  next എന്ന്.. 

14.സുഹൃത്ത്‌,   എനിക്കൊരു  ഡോക്ടർ  അപ്പോയ്ന്റ്മെന്റ്  ഉണ്ടെന്നു  പറഞ്ഞാൽ,  ഏതു  എന്തിനു എന്ന്  അവർ  പറയാത്തിടത്തോളം  കാലം  ചികഞ്ഞു ചോദിച്ചു  അവരെ  ബുദ്ധിമുട്ടിലാക്കരുത്‌.. ചിലപ്പോ  പങ്കുവെക്കാൻ  അവർക്കു  ആഗ്രഹം  കാണില്ല 

15.മേലുദ്യോഗസ്ഥനെയും  കീഴുദ്യോഗസ്ഥനെയും  ഒരുപോലെ  പെരുമാറാൻ  സാധിച്ചാൽ  നല്ലത്,  നമ്മളിലെ  മനുഷ്യത്വം  അത്  കാണിക്കും. 

16.നമ്മോട്  നേരിൽ ഒരാൾ സംസാരിക്കുമ്പോ  നമ്മൾ  നമ്മുടെ  ഫോണിൽ  ശ്രദ്ധിച്ചിരിക്കുന്നത്  ശരിയല്ല.. 

17.പരിചയപ്പെടുന്ന  ഒരാളോട്  അയാളുടെ  പ്രായം  ശമ്പളം  പോലുള്ള  ചോദ്യങ്ങൾ  ഒഴിവാക്കുക 

18.മറ്റൊരാളുടെ  തികച്ചും വ്യക്തിപരമായ  കാര്യങ്ങളിൽ അനാവശ്യമായി ഇടപെടാതിരിക്കുക.

19. ഒരാളോട്  സംസാരിക്കുമ്പോൾ  നിങ്ങളുടെ സൺ  ഗ്ലാസ്‌  മാറ്റുക..സംസാരം   എപ്പോഴു  നല്ലത് eye  കോൺടാക്ടോടു കൂടിയുള്ളതാണ്. 

20.നിങ്ങളുടെ  പണത്തെയും  പ്രതാപത്തെയും  പറ്റി  പാവപ്പെട്ടവരോട്  സംസാരിക്കാതിരിക്കുക.. മക്കളില്ലാത്തവരോട്  നിങ്ങളുടെ മക്കളുടെ  വർണ്ണനകൾ  ഒഴിവാക്കുക.. അതുപോലെ  ഭാര്യ/ഭർത്താവ്   നഷ്ടപ്പെട്ടവരോടും..

Wednesday, 19 February 2020

മുരിങ്ങയില ചില്ലറക്കാരനല്ല, ​ഗുണങ്ങള്‍ പലതാണ്..

മുരിങ്ങയിലയെ അത്ര നിസാരമായി കാണേണ്ട. പലര്‍ക്കും മുരിങ്ങയില കഴിച്ചാലുള്ള ആരോ​ഗ്യ​ഗുണങ്ങളെ കുറിച്ച്‌ അറിയില്ല. നിരവധി രോഗങ്ങള്‍ ഇല്ലാതാക്കാനുള്ള കഴിവ് മുരിങ്ങയിലയ്ക്കുണ്ടെന്നാണ് പഠനങ്ങള്‍ പറയുന്നത്. മുരിങ്ങയില കഴിച്ചാലുള്ള ആരോ​ഗ്യ​ഗുണങ്ങളെ കുറിച്ചറിയാം...

ഓര്‍മശക്തി വര്‍ദ്ധിപ്പിക്കാം...

ഓര്‍മശക്തി വര്‍ദ്ധിപ്പിക്കാന്‍ മുരിങ്ങയില സഹായിക്കുമെന്ന് പഠനങ്ങള്‍ പറയുന്നു. വിറ്റാമിന്‍ സി, വിറ്റാമിന്‍ ഇ എന്നിവക്കു പുറമെ ഉയര്‍ന്ന അളവിലുള്ള ആന്റി ഓക്‌സിഡന്റുകള്‍ മറവിരോ​ഗം വരാതിരിക്കാന്‍ സഹായിക്കും.

പ്രമേ​ഹം തടയാം...

രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിച്ചു നിര്‍ത്താന്‍ ഏറ്റവും മികച്ചതാണ് മുരിങ്ങയില.എല്ലാ ദിവസവും മുരിങ്ങയിലയില്‍ അല്‍പ്പം മഞ്ഞള്‍പ്പൊടി ചേര്‍ത്ത് വഴറ്റി കഴിച്ചാല്‍ പ്രമേഹ സാധ്യത പൂര്‍ണമായും ഇല്ലാതാക്കാം.

എല്ലുകള്‍ക്ക് നല്ലത്...

ഇരുമ്ബിന്റെയും ഫോസ്ഫറസിന്റെയും അംശം ധാരാളമായി മുരിങ്ങയിലയിലുണ്ട്. എല്ലുകള്‍ക്കും പല്ലുകള്‍ക്കും ശക്തി നല്‍കുന്നു. ഇതിനു പുറമെ നാഡീസംബന്ധമായ എല്ലാ പ്രശ്‌നങ്ങളും കുറക്കുന്നു.

ആര്‍ത്തവസമയത്തെ വയറുവേദന അകറ്റാം...

സ്ത്രീകള്‍ മുരിങ്ങയില മഞ്ഞള്‍ ചേര്‍ത്ത് ഉപയോഗിക്കുന്നത് മാസമുറ സമയത്തെ വേദന കുറയ്ക്കാന്‍ സഹായിക്കും. ആര്‍ത്തവസമയത്ത് ഉണ്ടാകുന്ന വയറുവേദനയും മറ്റ് അസ്വസ്ഥതകളും അകറ്റാന്‍ ഏറ്റവും മികച്ചതാണ് മുരിങ്ങയില.

സന്ധിവേദന അകറ്റാം...

മുരിങ്ങയിലയുടെ പേസ്റ്റ് വേദനയുള്ള ഭാഗത്ത് പുരട്ടിയാല്‍ ആശ്വാസം കിട്ടും. തലവേദന, സന്ധിവേദന എന്നിവയ്ക്ക് മരുന്നായി ഉപയോഗിക്കാം.

ദഹനപ്രശ്നങ്ങള്‍ അകറ്റാം...

മുരിങ്ങക്കാ പതിവായി ഉപയോഗിക്കുന്നത് ദഹനപ്രശ്നങ്ങളെ അകറ്റും. മുരിങ്ങയിലയിലും മുരിങ്ങക്കായിലും അടങ്ങിയ ബികോംപ്ലക്സ് ജീവകങ്ങളായ നിയാക്സിന്‍, റൈബോഫ്ലേവിന്‍, ഫോളിക് ആസിഡ്, പിരിഡോക്സിന്‍ എന്നിവയാണു ദഹനത്തിനു സഹായിക്കുന്നത്. അന്നജം, മാംസ്യം, കൊഴുപ്പുകള്‍ ഇവയെ വിഘടിപ്പിച്ച്‌ ലഘു രൂപത്തില്‍ ആക്കുന്ന പ്രക്രിയയെ ഈ ജീവകങ്ങള്‍ നിയന്ത്രിക്കുന്നു.

മലബന്ധം അകറ്റാം...

മുരിങ്ങയിലടങ്ങിയ നാരുകള്‍ മലബന്ധം അകറ്റാന്‍ സഹായിക്കുന്നു. വായൂ കോപം, കുടല്‍ വ്രണം ഇവ ഭേദമാക്കുന്നു. മുരിങ്ങക്കായയ്ക്ക് ആന്റിബാക്ടീരിയല്‍ ആന്റിബയോട്ടിക് ഗുണങ്ങളുണ്ട് . ഇത് രോഗാണുക്കളുടെയും ബാക്ടീരിയകളുടെയും വളര്‍ച്ച തടയുന്നു. അതിസാരം അകറ്റുന്നു.

പ്രതിരോധശേഷി കൂട്ടുന്നു...

മുരിങ്ങയിലയിലും മുരിങ്ങപ്പൂവിലും ആന്റിബാക്ടീരിയല്‍ ഘടകങ്ങള്‍ ഉണ്ട്. ഇവ തൊണ്ടയിലും ചര്‍മത്തിലും ഉണ്ടാക്കുന്ന അണുബാധ തടയാന്‍ സഹായിക്കുന്നു. ഇവയില്‍ ധാരാളമായടങ്ങിയ ജീവകം സി രോഗപ്രതിരോധ സംവിധാനം ശക്തിപ്പെടുത്തുന്നു. ചുമ, പനി, ജലദോഷം ഇവയെല്ലാം വരാനുള്ള സാധ്യത കുറയും..

Tuesday, 18 February 2020

കുഞ്ഞുങ്ങളിലെ വികൃതികൾ..

കൊച്ച് കുഞ്ഞുങ്ങളിൽ ഓരോ പ്രായത്തിനനുസരിച്ച് വികൃതിയുടെ തോത് മാറി കൊണ്ടിരിക്കും. ജനനം മുതൽ ഓരോ ഘട്ടവും മക്കളുടെ വികൃതികൾ ആസ്വദിക്കുന്ന വിവേകമുള്ള മാതാപിതാക്കളുള്ളപ്പോൾ തന്നെ കുട്ടികളുടെ സാധാരണ വികൃതി പോലും സഹിക്കാൻ പറ്റാതെ അവരെ തല്ലുകയും ശപിക്കുകയും ചെയുന്നവർ നമുക്ക് ചുറ്റുമുണ്ട്.

നിങ്ങളുടെ കൊച്ചു കുഞ്ഞുങ്ങൾ മുറ്റത്തിറങ്ങിയാൽ, ചെളിയിൽ ചവിട്ടിയാൽ, മണ്ണ് വാരിയാൽ വഴക്ക് പറഞ്ഞ് അകത്ത് കയറ്റി വാതിലടച്ച് ഫോൺ നോക്കുന്ന/ടിവി കാണുന്ന അമ്മമാരുണ്ട്. 

ഇനി മുറ്റത്ത് നിന്ന് ചളി ചവിട്ടി കയറ്റിയാൽ, വെള്ളം ഗ്ലാസ്സിൽ നിന്ന് തറയിലൊഴിച്ചാൽ,  മണ്ണ് വാരി അകത്തിട്ടാൽ, അടുക്കളയിൽ വെച്ച അരിമണി വിതറിയാൽ, പച്ചക്കറികൾ അകത്ത് കൊണ്ടുവന്നു വിതറിയാൽ, പാത്രങ്ങൾ, തവികൾ ബെഡ്റൂമിൽ കൊണ്ടുവന്നാൽ... ഇട്ട് കൊടുക്കുന്ന വസ്ത്രങ്ങൾ നനച്ച് മൂന്നും നാലും തവണ മാറ്റാൻ വരുമ്പോൾ ഒരുപാട് വഴക്ക് പറഞ്ഞ് കുട്ടികളെ ശകാരിക്കുന്ന തല്ലുന്ന മാതാപിതാക്കളും നമുക്ക് ചുറ്റുമുണ്ട്.

ഇങ്ങനെ എത്ര എത്ര വികൃതികളാണ് ഓരോ ദിവസവും കുട്ടികൾ ചെയ്യുന്നത്. എത്ര വഴക്കും ശകാരവും അടിയുമാണ് ഓരോ സ്ഥലത്തും ഒട്ടും തിരിച്ചറിവാവാത്ത കുഞ്ഞുങ്ങൾ എല്ക്കുന്നത്.

ഞാനൊരു കാര്യം ചോദിക്കട്ടെ. ഇത്തരം കാര്യങ്ങള് കാണുമ്പോൾ എന്തിനാണ് കുട്ടികളെ വഴക്ക് പറഞ്ഞ് ശകാരിക്കുന്നത്, തല്ലുന്നത്. കുഞ്ഞുങ്ങൾക്ക് വികൃതിയില്ലെങ്കിൽ പിന്നെന്താണ് അവരിൽ നിന്ന് പ്രതീക്ഷിക്കുന്നത്. 

വികൃതികൾ പല കുട്ടികളിലും വ്യത്യസ്തമായിരിക്കും. ഇത്തിരി മുതിർന്നാൽ ഇവരൊക്കെ ഇങ്ങനത്തെ വികൃതികൾ ചെയ്യുമോ. ഇല്ല. അപ്പോ ഓരോ പ്രായത്തിലുള്ള വികൃതികൾ മനസ്സിലാക്കി കുട്ടികളിലേക്ക് ഇറങ്ങി വന്ന് അവരുടെ പ്രായത്തിൽ നിന്ന് ചിന്തിക്കുന്ന മാതാപിതാക്കൾ മാത്രമേ ഇത്തരം വികൃതി കാണിക്കുമ്പോൾ ശകാരിക്കാതെ ഓടി വന്ന് കെട്ടി പിടിച്ച് മുത്തം കൊടുക്കുക.

അല്ലാത്തവർ തങ്ങളുടെ പക്വതക്കനുസരിച്ച് കുട്ടികൾ പെരുമാറണം എന്ന് മർക്കട മുഷ്ടി പിടിക്കുന്ന വിവരം ലവലേശമില്ലാത്ത മനുഷ്യരാണ്.

മലയാളി മാതാപിതാക്കൾ മക്കളെന്ന് വെച്ചാൽ ജീവനാണ് അത് പോലെ തന്നെ വിവേകക്കുറവും ഉണ്ട്. 

ഒരു ദിവസം പത്തിരുപത് ചപ്പാത്തി പരത്തി വെച്ച് അത് ചുടാനായി തിരിഞ്ഞ് വന്ന നേരം ജാനിമോൾ അത് കൈകാര്യം ചെയ്തു. പരത്തി വെച്ച ചപ്പാത്തി പകുതിയും ഞെക്കി കുഴച്ച് മാവിന്റെ പരുവത്തിലാക്കി. 

ഉള്ളിൽ ദേഷ്യം സങ്കടം വന്നുവെങ്കിലും കുഞ്ഞിനെ നോക്കി ചിരിച്ച് അടുത്ത് വന്നിരുന്നു കവിളിൽ ഒരുമ്മ കൊടുത്തു. നോക്കൂ കുട്ടികൾക്ക് ചപ്പാത്തി പരത്തിയത് ഒരു കൗതുകമാണ്. നമുക്കാണ് അതിന്റെ കഷ്ടപ്പാടും വിലയും അറിയുകയുള്ളൂ. പത്ത് ചപ്പാത്തി പോയാൽ പോയെന്നെ യുള്ളൂ. നിഷ്ക്കളങ്ക മനസ്സുകൊണ്ട് ചെയ്ത എന്റെ കുഞ്ഞിന്റെ മനസ്സാണ് എല്ലാറ്റിലും എനിക്ക് പ്രിയം.ഇത് പോലെ ഓരോ സംഭവങ്ങളും.

അപ്പോൾ വിലപിടിപ്പുള്ള, ഹാർഡ് ആയി കൈകാര്യം ചെയ്താൽ നാശമാകുന്ന മൊബൈൽ പോലുള്ള  സാധനങ്ങൾ കുട്ടികളുടെ കയ്യെത്താത്ത സ്ഥലത്ത് വെക്കുക. 

ചില കുട്ടികൾ പുതിയ കാറിൽ കല്ലുകൊണ്ട് പോറും. നാലോ അഞ്ചോ വയസ്സായ കുട്ടിയാണെങ്കിൽ പറഞ്ഞ് മനസ്സിലാക്കി ചെറു ശിക്ഷ കൊടുത്താൽ പിന്നെ ചെയ്യില്ല. രണ്ട് വയസായ കുട്ടിയാണെങ്കിൽ... ഒന്നും ചെയ്യാനില്ല നഷ്ടം സഹിക്കുക. കുഞ്ഞുങ്ങളെ സ്നേഹിക്കുക. എന്നാല് ദേഷ്യം കൊണ്ട് കുഞ്ഞു മക്കളെ പൊതിരെ തല്ലുന്നവരും ഉണ്ടെന്നോർക്കുക. പാവം നിഷ്കളങ്കരായ കുഞ്ഞുങ്ങൾ.

ഇനി ചെയ്യാൻ പറ്റുന്ന കാര്യം ഒരു കാർ കവർ വാങ്ങി മൂടിയിടുക. ഓർക്കുക കാറിനേക്കൾ/എന്ത് വസ്തുവിനെക്കാൾ വിലപ്പെട്ടതാണ് നമ്മുടെ മക്കൾ.

ഈ പ്രായത്തിലല്ലേ അവരിത് ചെയ്യുകയുള്ളൂ. അല്പം കൂടി വളർന്നാൽ ചെയ്യുമോ? ഇല്ല. അപ്പോ കുഞ്ഞ് പ്രായത്തിലുള്ള വികൃതികൾ അടിച്ചമർത്താൻ നോക്കാതെ അനുവദിക്കുക, ആസ്വദിക്കുക. അല്ലാതെ അകത്ത് കയറ്റി വാതിലടച്ചാൽ അവർക്ക് മൂകതയും വിഷാദവും വരും. നിസ്സാര കാര്യങ്ങൾക്ക് വഴക്ക് പറഞാൽ, തല്ലിയാൽ അവർക്ക് സ്വഭാവ വൈകല്യങ്ങൾ വരും. 

നിങ്ങൾ നിങ്ങളുടെ പക്വതയിൽ നിന്ന് കൊണ്ട് മക്കളും അങ്ങനെയാവണമെന്ന് വാശി പിടിക്കരുത്. അവരിലേക്കിറങ്ങി ചെന്ന് അവരിലൊരാളായി മാറണം. അപ്പോ കുട്ടികളുടെ മനസ്സ് കാണാൻ പറ്റും.

ശ്രദ്ധിക്കേണ്ട കാര്യം നിങ്ങളുടെ സ്വന്തം വീട്ടിലെ വികൃതി നാട്ടുകാരുടെ വീട്ടിൽ ചെയ്താൽ അതൊരു ഉപദ്രവമായി മാറും. അതിനാൽ വിരുന്നിനു പോകുമ്പോൾ മക്കളെ മേയാൻ വിടാതെ അവരുടെ സാധനങ്ങൾ നശിപ്പിക്കാതെ അവരെ നിയന്ത്രിക്കേണ്ടതുണ്ട്. 

സ്വന്ത വീട്ടിൽ കളിച്ച് ചിരിച്ച് നടക്കട്ടെ... പുറമേ എപ്പോഴും ഒരു കണ്ണ് വേണം. 

ഇതിനെക്കുറിച്ച് നിങ്ങൾക്ക് പറയാനുള്ളത്  പറയാം. ഞാൻ പറയാതെ പോയതും നിങ്ങളുടെ അഭിപ്രായങ്ങളും..

Sunday, 16 February 2020

കേരളത്തിലെ സൂപ്പർ ബീച്ചുകൾ ഇതാണ്..

കായലുകൾക്കും തടാകങ്ങൾക്കും പേരുകേട്ടിരിക്കുന്ന നമ്മുടെ കേരളത്തിലെ കാഴ്ചകൾ പെട്ടന്ന് കണ്ടു തീർക്കുവാൻ സാധിക്കുന്നവയല്ല. മലനിരകളും കുന്നിൽ പ്രദേശങ്ങളും നദികളും ഒക്കെയായി കാഴ്ചകൾ ഒരുപാടുണ്ടിവിടെ. അത്തരത്തിൽ വാവിധ്യമാർന്ന കാഴ്ചകൾ സമ്മാനിക്കുന്ന മറ്റൊരിടമാണ് ഇവിടുത്തെ ബീച്ചുകൾ. അങ്ങ് കാസർകോഡ് മുതൽ ഇങ്ങേയറ്റത്ത് തിരുവനന്തപുരം വരെ നീണ്ടു കിടക്കുന്ന ബീച്ചുകളാണ് കാഴ്ചയുടെ വ്യത്യസ്സതകള്‍ നല്കുന്നത്. ബീച്ച് യാത്രകളെ ഇഷ്ടപ്പെടുന്നവർക്ക് തിരഞ്ഞെടുക്കുവാൻ പറ്റിയ ഒട്ടേറ ബീച്ചുകൾ ഇവിടെയുണ്ട്. കേരളത്തിലെ ഏറ്റവും മനോഹരമായ കുറച്ച് ബീച്ചുകൾ പരിചയപ്പെടാം...

മാരാരി ബീച്ച്

കേരളത്തിലെ ഏറ്റവും സുന്ദരമായ ബീച്ച് ഏതാണ് എന്നു ചോദിച്ചാൽ ഒരൊറ്റ ഉത്തരമേയുള്ളൂ. അത് മാരാരി ബീച്ചാണ്. ആലപ്പുഴ ജില്ലയിൽ ഒരു ചെറിയ മത്സ്യബന്ധന ഗ്രാമത്തോട് ചേർന്നു കിടക്കുന്ന ഇവിടം കാഴ്ചയിൽ ഉറങ്ങിക്കിടക്കുന്ന ഒരു ഗ്രാമത്തിന്റെ തോന്നലാണ് ഉണ്ടാക്കുന്നത്. കിലോമീറ്ററുകളോളം നീളത്തിൽ കിടക്കുന്ന തീരമാണ് ഇവിടുത്തെ പ്രത്യേകത.


ആലപ്പുഴ ബീച്ച്

ചരിത്രത്തോട് ചേർന്നു കിടക്കുന്ന ബീച്ചുകളിൽ ഒന്നാണ് കായലിനും കെട്ടുവള്ളങ്ങൾക്കും കയർ വ്യവസായത്തിനും ഒക്കെ പേരുകേട്ടിരിക്കുന്ന ആലപ്പുള ബീച്ച്. 137 വർഷത്തിലധികം പഴക്കമുണ്ട് ഇവിടുത്തെ ബീച്ചിന്. ഇവിടുത്തെ ലൈറ്റ് ഹൗസും സഞ്ചാരികൾക്കിടയിൽ ഏറെ പ്രശസ്തമാണ്

വിഴിഞ്ഞം ബീച്ച്

കേരളത്തിലെ ഏറ്റവും പ്രധാനപ്പെട്ട മത്സ്യബന്ധന തുറമുഖവും ബീച്ചുമാണ് തിരുവനന്തപുരത്ത് സ്ഥിതി ചെയ്യുന്ന വിഴിഞ്ഞം ബീച്ച്. കോവളത്തു നിന്നും വെറും 3 കിലോമീറ്റര്‍ മാത്രം അകലെയാണ് ഈ ബീച്ചുള്ളത്.


കോവളം ബീച്ച്

കേരളത്തിൽ ഏറ്റവും അധികം സഞ്ചാരികൾ എത്തിച്ചേരുന്ന ബീച്ചുകളിലൊന്നാണ് തിരുവനന്തപുരത്തു തന്നെയുള്ള കോവളം ബീച്ച്. ആഴം കുറഞ്ഞ കടലും ശക്തി കുറഞ്ഞ തിരമാലകളും ഒക്കെയുള്ള ഇവിടം 17-ാം നൂറ്റാണ്ടിൽ ഹിപ്പികളുടെ വരവോടു കൂടിയാണ് പ്രശസ്തമായത്. ഇന്നും വിദേശികളുടെ ഇടയിൽ ഏറ്റവും പ്രശസ്തമായ ബീച്ചാണിത്. 17 കിലോമീറ്ററോളം നീണ്ടു കിടക്കുന്ന കടൽത്തീരമാണ്ബീച്ചിന്റെ ഭാഗമായുള്ളത്.


ബേക്കൽ ബീച്ച്

കാസർകോഡിന്റെ കടൽ സൗന്ദര്യം ആസ്വദിക്കുവാൻ താല്പര്യമുള്ളവർക്ക് വരാൻ പറ്റിയ ഇടമാണ് ബേക്കൽ കോട്ടയ്ക്ക് സമീപം സ്ഥിതി ചെയ്യുന്ന ബേക്കൽ ബീച്ച്. നീന്തലിനു യോജിച്ച ഇടം അല്ലെങ്കിലും കടലിന്റെയും കോട്ടയുടെയും കാഴ്ചകൾ കാണാൻ ഇവിടേക്കുള്ള യാത്ര പ്രയോജനപ്പെടുത്താം.


കാപ്പാട് ബീച്ച്

വാസ്കോഡ ഗാമ കപ്പലിറങ്ങിയ തീരം എന്ന നിലയിൽ ചരിത്രത്തിൽ ഇടം നേടിയിട്ടുള്ള ബീച്ചാണ് കോഴിക്കോട് ജില്ലയിലെ കാപ്പാട് ബീച്ച്. കുട്ടികൾക്കു പോലും സുരക്ഷിതമായി കടലിലിറങ്ങുവാൻ സാധിക്കുന്ന ഇവിടം അതുകൊണ്ടുതന്നെ കുടുംബവുമായി എത്തുന്നവരുടെ പ്രിയപ്പെട്ട ഇടമാണ്. ഇതിനു തൊട്ടടുത്തായി 100 വർഷം പഴക്കമുള്ള ഒരു ക്ഷേത്രവുമുണ്ട്.


ബേപ്പൂർ ബീച്ച്

ഒരു കാലത്ത് കേരളത്തിലെ പ്രധാനപ്പെട്ട തുറമുഖങ്ങളിലൊന്നായിരുന്നു കോഴിക്കോട് ജില്ലയിലെ ബേപ്പൂർ ബീച്ച്. ഒരു കിലോമീറ്റിലധികം നീളത്തിൽ കടലിലിലേക്കിറങ്ങി കിടക്കുന്ന കടൽപ്പാലമാണ് ഇവിടുത്തെ ഏറ്റവും ആകർഷണീയമായ കാഴ്ച.


ചൊവ്വര ബീച്ച്

തിരുവനന്തപുരത്തെ മറ്റു ബീച്ചുകളെ അപേക്ഷിച്ച് തിരക്കു കുറഞ്ഞതും വൃത്തിയുള്ളതുമായ ബീച്ചാണ് ചൊവ്വര ബീച്ച്. മീൻ പിടിക്കാനായി ആളുകൾ കടലിലേക്കിറങ്ങുന്ന കാഴ്ചയാണ് ഇവിടുത്തെ ഏറ്റവും പ്രധാന ആകർഷണം.

മുഴപ്പിലങ്ങാട് ബീച്ച്

ഏഷ്യയിലെ തന്നെ ഏറ്റവും പ്രശസ്തമായ ഡ്രൈവ് ഇൻ ബീച്ചാണ് കണ്ണൂർ ജില്ലയിലെ മുഴപ്പിലങ്ങാട് ഡ്രൈവ് ഇൻ ബീച്ച്. കിലോമീറ്ററുകളോളം നീളത്തിൽ കിടക്കുന്ന ബീച്ചിലൂടെ കടലിന്റെ തീരത്ത് വണ്ടി ഓടിക്കാം എന്നതാണ് ഇവിടുത്തെ ആകർഷണം. മറ്റു ബീച്ചുകളെ അപേക്ഷിച്ച് കട്ടിയുള്ള മണ്ണായതു കാരണമാണ് മണലിൽ പൂണ്ടു പോകാതെ വണ്ടിയ്ക്ക് മുന്നോട്ടു പോകുവാൻ സാധിക്കുന്നത്. കേരളത്തിലെ ഏക ഡ്രൈവ് ഇൻ ബീച്ചാണിത്.


ശംഖുമുഖം ബീച്ച്

തിരുവനന്തപുരത്തു നിന്നും എട്ടു കിലോമീറ്റർ അകലെ സ്ഥിതി ചെയ്യുന്ന ശംഖുമുഖം ബീച്ച് സൂര്യാസ്തമയം കാണുവാന്‍ പറ്റിയ ഇടമാണ്. മത്സ്യകന്യകയുടെ പ്രതിമയാണ് ഇവിടുത്തെ ഏറ്റവും പ്രധാന കാഴ്ച. വേളി ടൂറിസ്റ്റ് വില്ലേജ്, തിരുവനന്തപുരം വിമാനത്താവളം എന്നിവയോട് ചേർന്നാണ് ശംഖുമുഖം ബീച്ചുള്ളത്.



വർക്കല ബീച്ച്

കോവളത്തിനടുത്തു സ്ഥിതി ചെയ്യുന്ന മറ്റൊരു ബീച്ചാണ് വർക്കല ബീച്ച്. കിലോമീറ്ററോളം നീളത്തിൽ വിശാലമായ തീരമാണ് ഇതിന്റെ പ്രത്യേകത. ഗോവയിലെ ബീച്ചുകളുമായി രൂപത്തിൽ വർക്കല ബീച്ചിന് സാദൃശ്യമുണ്ട്.


ചെറായി ബീച്ച്

എറണാകുളം ജില്ലയിലെ പ്രധാന ബീച്ചുകളിലൊന്നാണ് ചെറായി ബീച്ച്. എറണാകുളം നഗരത്തിൽ നിന്നും 45 കിലോമീറ്റർ അകലെ സ്ഥിതി ചെയ്യുന്ന ഇവിടെ ഡോൾഫിനകളെ കാണാൻ സാധിക്കും


നാട്ടിക ബീച്ച്

തൃശൂരി നിന്നും 30 കിലോമീറ്റർ അകലെ സ്ഥിതി ചെയ്യുന്ന പ്രശസ്തമായ ബീച്ചാണ് നാട്ടിക ബീച്ച്. ബീച്ചിൻറെ കാഴ്ചകളേക്കാൾ ഉപരിയായി ബോട്ട് യാത്ര, ആനപ്പുറത്തുളള സ‍ഞ്ചാരം, തുടങ്ങിയവയാണ് ഇവിടം സഞ്ചാരികൾക്ക് പ്രിയങ്കരമാക്കുന്നത്.

അന്ധകാരനാഴി ബീച്ച്

ആലപ്പുഴ ജില്ലയിലെ ഏഴുപുന്നയ്ക്കടുത്ത് സ്ഥിതി ചെയ്യുന്ന മറ്റൊരു പ്രശസ്തമാ ബീച്ചാണ് അന്ധകാരനാഴി ബീച്ച്. അധികം സഞ്ചാരികൾ എത്തിച്ചേരാത്ത ഇവിടം തിരക്ക് അനുഭവപ്പെടാത്ത ബീച്ചാണ്.. സുനാമി ഷെൽട്ടറും ബീച്ച് ഹൗസുമാണ് ഇവിടുത്തെ കാഴ്ചകൾ. കൊച്ചിയിൽ നിന്നും 30 കിലോമീറ്റർ അകലെയാണ് ബീച്ചുള്ളത്.

നീണ്ടകര ബീച്ച്

കൊല്ലത്തെ പ്രശസ്തമായ ബീച്ചുകളിലൊന്നാണ് നീണ്ടകര ബീച്ച്. മത്സ്യബന്ധനത്തിനാണ് ഇവിടം പേരുകേട്ടിരിക്കുന്നത്..

Saturday, 15 February 2020

സ്പോട്ട്‌ലൈറ്റ് എഫക്ട് അഥവാ സ്പോട്ട് ലൈറ്റ് സിൻഡ്രോം..

നമ്മുടെ ദൈനംദിന സംഭാഷണത്തില്‍ ഒരു പ്രത്യേക പ്രായ വിഭാഗത്തില്‍പെട്ട ആളുകളെ സംബോധന ചെയ്യാന്‍ ഉപയോഗിക്കുന്ന വാക്കാണല്ലോ കൗമാരം. ഇംഗ്ലീഷില്‍ അതിനു സമാനമായ പദം Adolescenceഅല്ലെങ്കില്‍ Teen-age എന്നതാണ്.

വ്യക്തി അവന്റെ ഉയർച്ചകൾ കീഴടക്കി മുന്നേറാൻ ഉള്ള ആദ്യ കാലം ആണ് നമ്മുടെ കൗമാരം മുതൽ ഉള്ളത്

 അതുപോലെ തന്നെ ഏറ്റവും അപകടം പിടിച്ചതുമായ കാലം...ശരിയായ ദിശയിലേയ്ക്കല്ല സഞ്ചാരമെങ്കില്‍, അങ്ങനെയാണെന്ന് തിരിച്ചറിയാന്‍ കഴിഞ്ഞില്ലെങ്കില്‍ അത്യന്തം വിസ്‌ഫോടനാത്മകമായ ഒരു സ്ഥിതിവിശേഷത്തിലേയ്ക്ക് കൗമാരം നമ്മെക്കൊണ്ടെത്തിക്കും

അതിലൊന്നാണ് മറ്റുള്ളവർ എന്നെ എപ്പോഴും ശ്രദ്ധിക്കുന്നുണ്ട് എന്ന ചിന്തകാരണം ഉടലെടുക്കുന്ന സ്പോട്ട് ലൈറ്റ് ഇഫക്റ്റ് അഥവാ സ്പോട്ട് ലൈറ്റ് സിൻഡ്രോം..

കൗമാരത്തിന്റെ തുടക്കം മുതൽ ഇതിന്റെ ലക്ഷണങ്ങൾ കണ്ടു തുടങ്ങുംമെന്ന് മനഃശാസ്ത്രം പറയുന്നു....

ഓരോ വ്യക്തിക്കും ഏറ്റവും പ്രധാനം അവരവർ തന്നെയാണ് ലോകത്തിലെ ഏതൊരു മനുഷ്യനും അവനെക്കാൾ വേറൊരാളെ സ്നേഹിക്കുന്നില്ല എന്നതാണ് സത്യം ഏതൊരുവനും അവനവൻ തന്നെയാണ് ഈശ്വരൻ. 

മുതിരുമ്പോൾ ‘ഇവിടെ വേറെയും ആളുകളുണ്ട്, അവർക്ക് അവരുടേതായ കാഴ്ചപ്പാടുകളും മുൻഗണനകളുമുണ്ട്, അത് എന്റെ കാഴ്ചപ്പാടിൽ നിന്നും മുൻഗണനകളിൽ നിന്നും വ്യത്യസ്തമാണ്’ എന്ന യാഥാർഥ്യബോധം ക്രമേണ വളർന്നു വരും...ചിന്തകളും പുത്തൻ അറിവുകളും നമുക് സ്വായത്തം ആകുന്ന കാലം ആണ് അതെന് നമുക്ക് അറിയാം...

ചിലർക്ക്  അതിനു പകരം ‘ശ്രദ്ധാകേന്ദ്രം ഞാനാണ്’ എന്ന വികലമായ ധാരണ ഉറയ്ക്കും. തന്റെ വസ്ത്രധാരണത്തിലും സംസാരത്തിലും, നടപ്പിലും ഇരിപ്പിലും വരെ മറ്റുള്ളവർ കുറവുകൾ കണ്ടെത്തുമോ, പരിഹസിക്കുമോ തുടങ്ങിയ അനാവശ്യ ചിന്തകൾ ഇവരെ അലട്ടും.....ഇവരെ ആരെങ്കിലും നോക്കുന്നത് പോലും ഇവർ ആലോസരമായി തോന്നും

ഈ പ്രശ്‌നം ഉള്ളവർ 2,3 തരമെന്നാണ് മാനസിക ശാസ്ത്രം പറയുന്നത്....

സോഷ്യൽ ആങ്സൈറ്റി ഡിസോഡർ അഥവാ സാമൂഹിക ഉത്കണ്ഠാ രോഗമുള്ളവരിൽ ഇത് പ്രകടമാകും. ഉത്കണ്ഠ പ്രധാന ലക്ഷണമായ വ്യക്തിത്വ വൈകല്യമുള്ളവരിലും കാണാം.

 കുട്ടിക്കാലത്തുണ്ടാകുന്ന ദുരനുഭവമാണ് മറ്റൊരു കാരണം. കഠിനമായ ഒറ്റപ്പെടലോ അവഹേളനമോ പരിഹാസമോ സ്വന്തം അവസ്ഥയെക്കുറിച്ചുള്ള അമിതമായ ചിന്ത ഇവരിലുണ്ടാക്കാം. അത് പലപ്പോഴും സ്പോട്ട് ലൈറ്റ് ഇഫക്റ്റിനു കാരണമാകാം....

സുഹൃത്തുക്കളിൽ നിന്നു പോലും ഉൾവലിയാനുള്ള പ്രവണത, പുതിയ സ്ഥലങ്ങളിലും  വിവാഹം പോലുള്ള അവസരങ്ങളിലും പോകാൻ മടി കാണിക്കുക ഇവയെല്ലാം ലക്ഷണങ്ങളാണ്...

ചിലർക്ക് ജനിതമായും ഉണ്ടാകാറുണ്ട് നമ്മുടെ തലച്ചോരിൽ ഉള്ള ചില രാസവസ്തുക്കൾ കുറയുന്നതും ഈ അവസ്ഥ ഉണ്ടാക്കാൻ കാരണമാകും..
(വികാരങ്ങളെ നിയന്ത്രിക്കുന്ന സെറടോണിൻ)

 കൗമാരത്തിന്റെ അവസാനഘട്ടത്തിലും യൗവനത്തിന്റെ തുടക്കത്തിലും ഇത്തരം ചിന്തകൾ കൂടും(തുടക്കം ഇടുന്നത് കൗമാരത്തിന്റെ സ്റാർട്ടിങ്ങിൽ ആയിരിക്കും)ഗിയർ മാറ്റി മുന്നോട്ട് കുതിക്കുന്നത്‌ യൗവനാവസ്ഥയിൽ വർദ്ധിക്കും.

 ഇന്റർവ്യു പോലുള്ള അവസരങ്ങളിൽ നെഞ്ചിടിപ്പ് കൂടുക, കൈകാൽ വിറയൽ, തൊണ്ടയിൽ വെള്ളം വറ്റുക, കണ്ണിൽ ഇരുട്ടു കയറുന്നതു പോലെ തോന്നുക തുടങ്ങിയ അവസ്ഥകളും ഉണ്ടാകും. കൃത്യമായ ചികിത്സ ലഭിക്കാതിരുന്നാൽ പൊതുസ്ഥലങ്ങളിൽ പോകാൻ മടി കാണിക്കാനും  ഒറ്റയ്ക്കിരിക്കാനും സാധ്യതയേറും...

പരിഹാരം:-

മറ്റുള്ളവർ തന്നെക്കുറിച്ച് ഇങ്ങനെയാണു കരുതുന്നത് എന്ന ധാരണ മാറ്റിയെടുക്കാൻ അടുപ്പമുള്ളവരോട് തുറന്നു സംസാരിക്കാം(ഈ അവസ്ഥ ഉള്ള സുഹൃത്തുക്കളോട് കൂടുതൽ അടുപ്പം കാണിക്കുക നമ്മളെകൊണ്ടു കഴിയുന്നത് ചെയ്യുക)

സ്പോട്ട് ലൈറ്റ് സിൻഡ്രോം ഉണ്ടെന്നു സ്വയം തിരിച്ചറിയുക

അമിതമായ ഉത്കണ്ഠ മാറ്റിയെടുക്കാൻ ചികിത്സ തേടാം. ആദ്യഘട്ടത്തിൽ ഉത്കണ്ഠ കുറയ്ക്കാനുള്ള  റിലാക്സേഷൻ വ്യായാമങ്ങൾ പരിശീലിപ്പിക്കും. ഉത്കണ്ഠയുണ്ടാക്കുന്ന സാഹചര്യങ്ങളെ നേരിടാനും തരണം ചെയ്യാനും പടി പടിയായി ശീലിപ്പിച്ചെടുക്കും. ഇത്തരം ചികിത്സകൾ കൊണ്ടും അമിതമായ ഉത്കണ്ഠ മാറുന്നില്ലെങ്കിൽ തലച്ചോറിലെ രാസവസ്തുക്കളെ ക്രമീകരിക്കുന്ന മരുന്നുകൾ നൽകേണ്ടി വരാം

ചിട്ടയായ മനഃശാസ്ത്ര ചികിത്സകളും അത്യാവശ്യ ഘട്ടങ്ങളിൽ മരുന്നുകളും കൊണ്ട് ഈ അവസ്ഥ പൂർണമായി മാറ്റിയെടുക്കാനാകും.

Friday, 14 February 2020

സോഷ്യൽമീഡിയ ലോകത്തിലെ പെരുമാറ്റ ശീലങ്ങൾ..

ഒരു വ്യക്തിയെ നിങ്ങൾ പരിചയപ്പെടാൻ ആഗ്രഹിക്കുന്നുവെങ്കിൽ ഒരു ഹായ് അയക്കുന്നത് മോശം കാര്യമേയല്ല. അവർ അതു കണ്ടിട്ട് നിങ്ങൾക്ക് തിരിച്ചു റിപ്ലേ തരുന്നുവെങ്കിൽ നിങ്ങൾക്ക് മുന്നോട്ട് തുടരാം. കണ്ടിട്ടും പ്രതികരണമില്ലെങ്കിൽ അവർക്ക് നിങ്ങളോട് മിണ്ടാൻ താത്പര്യമില്ലെന്ന് മനസ്സിലാക്കണം. ഇനി നിങ്ങൾ അയച്ച ഹലോ കാണാത്ത സ്ഥിതിക്ക് നിങ്ങൾ ഇൻബോക്സിൽ ചെന്നതിന്‍റെ ഉദ്ദേശ്യം വ്യക്തമാക്കേണ്ടത് നിങ്ങളുടെ ബാധ്യതയാണ്. അതുകൊണ്ടു തന്നെ നിങ്ങൾ ആരാണെന്നും എന്തുകൊണ്ട് അവരെ പരിചയപ്പെടാൻ ആഗ്രഹിക്കുന്നുവെന്നും ചുരുങ്ങിയ വാക്കുകളിൽ പറയുക. തിരിച്ചൊരു സൗഹൃദം നിങ്ങളോട് ആഗ്രഹിക്കുന്നുവെങ്കിൽ നിങ്ങൾക്കുള്ള മറുപടി കിട്ടിയിരിക്കും. ഇല്ലെങ്കിൽ ആ വഴി പിന്നീട് പോവാതിരിക്കുക.

പരിചയപ്പെടാൻ ആരെങ്കിലും തയ്യാറായാൽ അവരെ അവർ പരിചയപ്പെടുത്തുന്നത് എങ്ങനെയോ, എത്രത്തോളമോ അത് മാത്രം കേൾക്കുക അറിയുക. അവരുടെ കുടുംബപുരാണം അറിയാനായി വീണ്ടും വീണ്ടും കുഴിക്കാതിരിക്കുക. ആദ്യം കണ്ട ഒരാളോട് ഫാമിലിയെ പറ്റി പറയാൻ എല്ലാവര്‍ക്കും താൽപ്പര്യമുണ്ടാവില്ല. ഇങ്ങോട്ട് പറയാൻ അവർ ആഗ്രഹിക്കുന്നതു വരെ അവരെ ബുദ്ധിമുട്ടിക്കാതിരിക്കാനുള്ള മര്യാദ കാണിക്കുക. ആ മര്യാദ മനസ്സിലാവാത്തവരോട് നിങ്ങൾക്ക് പറയാൻ താല്പര്യമില്ലാത്ത ചോദ്യങ്ങൾക്ക് നേരെ നോ എന്ന് തന്നെ മറുപടി പറയുക. ക്ളീഷേ പുകഴ്ത്തലുകൾ ഒഴിവാക്കുക.

ഒരു ദിവസം സംസാരിച്ചതിന്‍റെ പേരിൽ ഗുഡ് മോര്‍ണിങ്ങും നൂണും ഈവെനിങ്ങും നൈറ്റും സ്ഥിരമായി കൊടുത്ത് അവരെ വെറുപ്പിക്കാതിരിക്കുക. രാവിലത്തെ ചായ കുടി മുതൽ പാതിരാത്രിയിലെ ഉറങ്ങാനായില്ലേ എന്ന ലാസ്റ്റ് മെസേജും കൂടി അയച്ചാലേ നടയടക്കൂ എന്ന സ്വഭാവം അറുബോറാണെന്നു മനസ്സിലാക്കുക. ആവശ്യമുള്ള കാര്യങ്ങൾ മാത്രം സംസാരിച്ചു ബോറടിക്കും മുന്നേ കളം വിട്ടാൽ പിന്നീട് നമ്മുടെ മെസേജ് കാണുമ്പോൾ അവർ നെറ്റി ചുളിക്കാതിരിക്കും. വീണ്ടും മിണ്ടാൻ എന്തൊക്കെയോ ബാക്കിയുണ്ടന്ന ഫീൽ അവിടെ അവശേഷിപ്പിക്കണം എന്നു ചുരുക്കം.

മെസേജുകൾ അയക്കുന്നതിന് അനുവാദം ചോദിക്കണമെന്നില്ല, കാരണം അതുകൊണ്ട് പ്രത്യേകിച്ച് ശല്യമൊന്നുമില്ല. എന്നാൽ കോൾ ചെയ്യും മുന്നേ തീർച്ചയായും അനുവാദം വാങ്ങണം. ഒന്നാമത് നിങ്ങളോട് ഫോൺ വിളിച്ചു മിണ്ടാൻ പാകത്തിനുള്ള അടുപ്പം അവർക്കു തോന്നിയിട്ടുണ്ടാവില്ല. മറ്റൊന്ന്, പല ജോലിയിലും പല തിരക്കിലും ചിലപ്പോൾ ഉറക്കത്തിലും ഉള്ളവർക്ക് ഔചാത്യമില്ലാതെ കടന്നു ചെല്ലുന്ന നമ്മുടെ കോളുകൾ അലോസരം മാത്രമല്ല കോപവും ജനിപ്പിക്കും. അവർ മര്യാദയുടെ പേരിൽ ഒന്നും രണ്ടും മൂന്നും പ്രാവിശ്യം കട്ട് ചെയ്തിട്ടും വീണ്ടും വിളിക്കുന്നതു മര്യാദകേട് മാത്രമല്ല തോന്ന്യവാസം കൂടിയാണ്. അനുവാദമില്ലാതെ കയറിച്ചെല്ലാൻ സ്വാതന്ത്ര്യമുള്ള ഇന്ബോക്സിൽ പോലും മര്യാദയുടെ അതിർവരമ്പുകൾ ലംഘിക്കരുത്.

അനുവാദമില്ലാതെ കടന്നു വരുന്ന കോളുകൾ ഏറ്റവും കൂടുതൽ ബാധിക്കുന്നതു പോസ്റ്റ് എഴുത്തിനും, സർവ്വ ആപ്പുകൾ ഉപയോഗിക്കാനും ഈ മൊബൈലിനെ മാത്രം ആശ്രയിക്കുന്നവരെയാണ്. എല്ലാത്തിനും ഈ മൊബൈലിനെ മാത്രം ആശ്രയിക്കുന്നയാളാണ് ഞാൻ. എഴുതി തീരാനായ പല പോസ്റ്റുകളും ഇങ്ങനെ കോളുകള്‍ വന്നതു കൊണ്ടു ഡീലീറ്റായിട്ടുണ്ട്. വീണ്ടും എഴുതാനുള്ള ബുദ്ധിമുട്ടുകൊണ്ടു പിറവി എടുക്കാത്ത പോസ്റ്റുകൾ എത്രയെണ്ണം 

ഇൻബോക്സ് എന്നത് ഒരു വ്യക്തിയുടെ സ്വകാര്യയിടമാണ്. അവിടെ പങ്കുവെക്കുന്ന വിഷയങ്ങൾ എന്തു തന്നെയായാലും അത് അയാളുടെ അനുവാദത്തോട് കൂടി മാത്രമാവണം. അതൊരു ദേവാലയമാണെന്ന സദാചാര ചിന്തയോടൊന്നും എനിക്ക് യോജിപ്പില്ല. 

ഒരു Yes/No ചോദ്യത്തിന് ഒരുത്തരമുണ്ടാവും, അതു പറയുക. നോ പറഞ്ഞിട്ടും അത് അവർത്തിക്കപ്പെടുന്നുവെങ്കിൽ അയാൾക്ക് പിന്നീട് നിങ്ങളുടെ ഫ്രണ്ടായി തുടരാൻ യോഗ്യതയില്ലെന്നു മനസ്സിലാക്കുക, തൂക്കി വെളിയിൽ കളയുക. . അന്യന്‍റെ ഒരു അവകാശങ്ങളും സ്വാതന്ത്ര്യങ്ങളും സ്വകാര്യതകളും സന്തോഷങ്ങളും നമ്മളായി ഇല്ലാതാവാൻ ഇടയാവരുത്.

"ജനാധിപത്യ മര്യാദ" എന്നൊന്ന് എല്ലായിടത്തെയും പോലെ ഇൻബോക്സിലും പാലിക്കണം..


Thursday, 13 February 2020

ശമ്പളദിവസം മലയാളി ഗൾഫുകാരൻ..

ശമ്പളദിവസം ഗൾഫ് മലയാളികളും മറ്റു ചില രാജ്യക്കാരും..


ഫിലിപൈൻസ്

"ഗേൾ ഫ്രെണ്ടിനെയും കൂട്ടി നേരെ കെ. എഫ്. സി. യിലേക്ക്. 
ചിന്തിക്കുന്നത് - പ്രത്യേകിച്ച് ചിന്തിക്കാനൊന്നുമില്ല, മുകളിൽ ആകാശം താഴെ ഭൂമി, നാളെ നേരം വെളുത്താൽ വെളുത്ത്, അത്ര തന്നെ"

നേപ്പാളി 

"നേരെ മൊബൈൽ ഷോപ്പിലേക്ക്. 
ചിന്തിക്കുന്നത് - ഇത്തവണ എന്തായാലും കൂട്ടത്തിൽ ഏറ്റവും വലിയ മൊബൈൽ തന്നെ മേടിക്കണം, മിച്ചം വല്ലതും ഉണ്ടെങ്കിൽ ജാക്കിചാന്റെ പടമുള്ള രണ്ടു ടീഷർട്ടും"

ബംഗാളി 

"നേരെ ഗ്രോസറിയിലെക്കും അത് കഴിഞ്ഞു ഹോട്ടലിലേക്കും, കഴിഞ്ഞ മാസത്തെ പറ്റ് തീർക്കാനുണ്ട്.
ചിന്തിക്കുന്നത് - പറ്റ് തീർത്തിട്ട് വേണം പുതിയ പറ്റ് തുടങ്ങാൻ, ഈ മാസം കഴിഞ്ഞ മാസം കുടിച്ചതിന്റെ ഇരട്ടി ചായ കുടിക്കണം"

പാകിസ്ഥാനി 

"നേരെ സൂപ്പർ മാർകറ്റിലേക്ക്, മാക്സിമം തംബാക്ക് ശേഖരിക്കണം, ബാക്കി പൈസക്ക് ഒരു ഡബ്ബ പെയ്ന്റു വാങ്ങി പിക്കപ്പിനു പൂശണം.
ചിന്തിക്കുന്നത് - കഴിഞ്ഞ തവണ പെയിന്റ് വാങ്ങിയിട്ട് പിക്കപ്പിന്റെ സൈഡ് ഡോറിനാണു അടിച്ചത്, ഇത്തവണ ബാക്കിൽ അടിക്കണം. ബാക്കിൽ ഇപ്പൊ മിറ്റ്സുബിഷി എന്നാണ് ഉള്ളത്, അത് മാറ്റി ടൊയോട്ട എന്നാക്കണം, വേറൊന്നും കൊണ്ടല്ല, മിറ്റ്സുബിഷി മാറ്റിയാൽ പിന്നെ മിറ്റ്സുബിഷി എന്നെഴുതാൻ പാടാണ്‌"

മലയാളി 

"നേരെ മണി എക്സ്ചെയ്ഞ്ചിലേക്ക്
ചിന്തിക്കുന്നത് - പത്തു കൊല്ലം കഴിഞ്ഞുള്ള മകളുടെ കല്യാണം, തൊട്ടപ്പുറത്തെ വീട്ടിലെ ചങ്ങാതി അവന്റെ രണ്ടുനില വീട് ഒന്നുകൂടി വലുതാക്കാൻ വേണ്ടി മുകളിൽ ഒരു നിലകൂടി പണിയുന്നു എന്ന് കേട്ടപ്പോ മുതലുള്ള ഉൾകിടിലം. ഇപ്പുറത്തെ വീട്ടിലെ പഹയൻ ഇന്നോവ കാറ് വാങ്ങിയത്രെ. ആകെ ടെൻഷൻ തന്നെ. ഒരു നൂറു റിയാൽ കൂടെ ആരെങ്കിലും കടം തന്നിരുന്നെങ്കിൽ ഒരു ലക്ഷം തികച്ച് നാട്ടിൽ അയക്കാമായിരുന്നു"

Wednesday, 12 February 2020

അച്ഛൻ..

കുഞ്ഞും നാൾ മുതൽ അമ്മയോട് ചോദിക്കുന്ന ചോദ്യം ആയിരുന്നു.!
അമ്മയ്‌ക്ക്‌ വേറെ നല്ല അച്ഛനെ കിട്ടിയില്ലേ..? 
ഇതെന്ത് അച്ഛനാണ്.. ഒരു സ്നേഹവും ഇല്ലത്ത അച്ഛൻ .. !
          ശരിയാണ്.. ! ഈ കഴിഞ്ഞ 24 കൊല്ലവും അച്ഛൻ ഞാൻ അറിഞ്ഞു എന്നേ സ്നേഹിച്ചിട്ടില്ല.. ! 
        ഏതൊരു പെണ്ണിനും അമ്മയെക്കാൾ ഏറെ ഇഷ്ടം അച്ഛനെ ആയിരിക്കും.. !
 എനിക്കും എന്റെ അച്ഛനെ ഇഷ്ടമാണ്..,  ഒരുപാട്.. ! ഒരു പക്ഷെ അമ്മയെക്കാളും. !
        
          പക്ഷെ ആ സ്നേഹം അച്ഛൻ എന്നോട് തിരിച്ചു കാണിച്ചില്ല.. !  (കാണിക്കില്ല )
    ചിത്രരചനയിൽ,  പാട്ടിൽ,  പഠിത്തത്തിൽ ഒക്കെ ഒന്നാമത് എത്തിയിട്ട് ആദ്യം ചെന്ന് പറയുക അച്ഛനോടായിരിക്കും.. ! 
  അച്ഛൻ തിരിച്ചു " ഉം " എന്നൊരു മൂളലിൽ ഒതുക്കും. അതോർത്തു തിരികെ നടക്കുമ്പോൾ അച്ഛനോട് പറയണ്ടാരുന്നു എന്നോർത്തു എനിക്കു സങ്കടം വരുമായിരുന്നു..,  പലപ്പോഴും. !
        അമ്മയോട് എപ്പോഴും അതു പറഞ്ഞു കരഞ്ഞിട്ടുമുണ്ട്.. എന്നിട്ടു എങ്ങലോടെ  അമ്മയോട് ചോദിക്കും,  അമ്മയ്ക്ക്  അച്ഛൻ സ്നേഹിക്കാത്തതിൽ സങ്കടം ഒന്നുമില്ലിയോ എന്നു.. !! ,
 പത്തിരുപത്തഞ്ചു  കൊല്ലം കൊണ്ട് അമ്മ മനസിലാക്കിയിട്ടുണ്ട് മോളേ അച്ഛനെ.. !ഇതായിരുന്നു കെട്ടിപിടിച്ചു അമ്മയുടെ മറുപടി. !
 
       വർഷം ഇത്ര ആയിട്ടും അച്ഛന്റെ കൂടെ ഒരു സിനിമ കാണാൻ പോകാനോ, ഒരുമിച്ചു കുടുംബസമേതം  കല്യാണങ്ങൾക്കു എത്താനോ,  എന്തിന് വിശേഷിച്ചു ഓണത്തിന് ഓണക്കോടി പോലും എടുത്തു തരുന്നത് അമ്മ ആയിരുന്നു.. !
               പക്ഷെ ഒന്നുണ്ട്... ! എനിക്കും അമ്മക്കും ഇന്നേവരെ ഒന്നിനും ഒരു കുറവ് അച്ഛൻ വരുത്തിയിട്ടില്ല.. ! ചോദിക്കുന്നതെന്തും വാങ്ങി തന്നിട്ടേ ഉണ്ടായിരുന്നുള്ളു.. !
     
                    ഒടുവിൽ പഠിത്തം കഴിഞ്ഞു ജോലിക്കായി  മാറി നിൽക്കുമ്പോഴും അമ്മയിൽ നിന്നും മാറി നിൽക്കുന്ന സങ്കടം മാത്രമേ പ്രതിഫലിച്ചിരുന്നുള്ളു.. ! അച്ഛന്റെ മുഖം അറിയാൻ ആഗ്രഹിച്ചിരുന്നുമില്ല.!
      
         എനിക്കു ആദ്യമായി കിട്ടിയ ശമ്പളത്തിൽ നിന്ന് അമ്മയ്ക്ക് ഒരു സാരിയും,  അച്ഛന് മുണ്ടും ഷർട്ടും വാങ്ങി കൊടുത്ത ശേഷം ആദ്യമായി അച്ഛന്റെ മുഖത്തു നോക്കി പറഞ്ഞു, അടുത്ത മാസം നിങ്ങളുടെ വിവാഹ വാർഷികത്തിന് ഇതുടുത്തു വേണം രണ്ടാളും അമ്പലത്തിൽ പോകാൻ.. ! 
      അന്ന് അച്ഛൻ പുതിയ ഷർട്ടും,  മുണ്ടും ഉടുത്തു..! പക്ഷെ അമ്മയെയും കൊണ്ട് അമ്പലത്തിൽ പോയത് ഞാനാണ്.. ! 
അച്ഛന്റെ സ്വഭാവത്തിന് യാതൊരു മാറ്റവും ഇല്ലാതെ നിൽക്കുന്ന ആ സമയത്താണ് എനിക്കൊരു കല്യാണ ആലോചന വരുന്നത്.. !  അത്യാവശ്യം ജോലിയുള്ള പയ്യൻ. !  നല്ല ചുറ്റുപാടും, വീടും, സ്ഥിരം കല്യാണ ആലോചനക്കാരുടെ പതിവ് ഡയലോഗ്. !
          എങ്കിലും അമ്മ ചോദിച്ചപ്പോൾ നിങ്ങളുടെ ഇഷ്ടം ആണ് എന്റെയും എന്നുള്ള ന്റെ സ്ഥിരം  മറുപടിയിൽ,  അച്ഛനും,  അമ്മാവന്മാരും,  ചിറ്റപ്പനും ഒക്കെ കൂടി വീട് പൊയ് കണ്ടു.. !
പിന്നീട് എല്ലാം വളരെ വേഗത്തിൽ ആയിരുന്നു.. !  
             അങ്ങനെയിരിക്കെ ഒരുദിവസം അമ്മ വിളിച്ചു,  അവധി എടുത്തു  വീട്ടിൽ വന്നു..! വൈകുന്നേരം ചെറുക്കൻ വന്നു.. ! അച്ഛനോട് സംസാരിക്കുന്ന കണ്ടു.. ! ഇഷ്ടപ്പെട്ടോ എന്നുള്ള ചോദ്യത്തിൽ  എനിക്കും ഇഷ്ടപ്പെട്ടു എന്നുള്ള മറുപടി തല ആട്ടലിൽ അച്ഛന് ബോധിച്ചു .. ! 
പണ്ടേ അച്ഛന് ഇഷ്ടപെടുന്നതെന്തും എനിക്കും ഇഷ്ടപെടാതിരുന്നിട്ടില്ല.. ! 
അങ്ങനെ കല്യാണത്തിനുള്ള തിരക്കുകൾ ആയി.. !
       
          ന്റെ ഓരോ വരവിലും  പതിവില്ലാതെ അച്ഛനെ ശ്രദ്ധിക്കാൻ തുടങ്ങി.! ഇന്നു വരെ എന്നോട് സ്നേഹം പ്രകടിപ്പിക്കാത്ത ആ ശരീരം, കൈകൾ,  ചുണ്ട്  ഒക്കെ പലപ്പോഴും നിശ്ചലമാകുന്ന പോലെ.. !
ഒടുവിൽ ആ ദിവസം വേഗത്തിൽ എത്തിചേർന്നു..!
    എനിക്കുവേണ്ടി അച്ഛൻ കഷ്ടപ്പെട്ടു സമ്പാദിച്ചതെല്ലാം എന്റെ കാതിലും, കൈയിലും,  കഴുത്തിലും,  മിന്നിത്തിളങ്ങുന്ന പൊന്നിന് അച്ഛന്റെ വിയർപ്പിന്റെ ഗന്ധമാണ്.. !

 വർഷം ഇത്ര ആയിട്ടും അച്ഛന്റെ വിയർപ്പിന്റെ ഗന്ധം ഇത്രത്തോളം ഉണ്ടെന്നുള്ള തിരിച്ചറിവിൽ ചുറ്റിലുമുള്ള ആൾക്കൂട്ടങ്ങൾ ശ്രദ്ധിച്ചിരുന്നില്ല. !

       പുതിയ ഒരു ജീവിതം തുടങ്ങുന്നിടത്തു വിട്ടുപിരിയലിന്റെ ആഴം എത്രത്തോളം ഉണ്ടെന്നു അറിയാൻ കഴിയുന്നു. ! ഒരു നോട്ടം കൊണ്ടും,  ചായ കൊടുത്തു സൽക്കരിച്ചു തുടങ്ങുന്ന ബന്ധം കൊണ്ടും മാത്രം ജീവിതാവസാനം  വരെ കൂടെ കൂട്ടി കൊള്ളാം എന്ന വിശ്വാസത്തിൽ മാത്രം ഒരു താലിച്ചരടിൽ കോർത്തിടുന്ന ബന്ധമാണ് 
"" കല്യാണം "".. !
        അച്ഛന്റെ കൈപിടിച്ച് നടക്കാൻ ആഗ്രഹിച്ച എന്റെ കൈ അച്ഛൻ മറ്റൊരാളുടെ കൈയിൽ ഏൽപ്പിക്കുമ്പോൾ ഉണ്ടാകുന്ന നെഞ്ചിടിപ്പിൽ,  ഇനി ആ കൈകൾ കോർത്തു പിടിച്ചാണ്  ഞാൻ ജീവിക്കേണ്ടത് എന്നുള്ള ചിന്തയിൽ അമ്മയെ ഓർത്തുകൂടി ഇല്ല.. ! 
                കാരണം പുതിയ ജീവിതം വന്നുചേർന്ന സന്തോഷം അമ്മയുടെ മുഖത്തു നേരത്തെ തന്നേ നിഴലിച്ചിരുന്നു.. !

 ഏങ്കിലും ആൾത്തിരക്കെല്ലാം കഴിഞ്ഞു ബന്ധുക്കൾ,  കൂട്ടുകാർ എല്ലാം സന്തോഷപൂർവം യാത്ര പറയുമ്പോഴും അച്ഛനെയും,  അമ്മയെയും പിരിഞ്ഞു മറ്റൊരിടത്തേക്ക്  പാറി പറക്കേണ്ട സങ്കടവും അടക്കിപിടിച്ചുള്ള തിരക്കിൽ വീർപ്പുമുട്ടിച്ചു .. !

           ഒടുവിൽ അനുഗ്രം വാങ്ങുവാനായി അച്ഛന്റെ കാലുകളിൽ വീഴുമ്പോഴും,  ''അച്ഛാ''....,  എന്നെ പറഞ്ഞയക്കല്ലേ എന്നു നൂറാവർത്തി മനസ്സിൽ പറഞ്ഞു.. !  അനുഗ്രഹം വാങ്ങി എണ്ണിറ്റ്  അച്ഛന്റെ കണ്ണുകളിലേക്കു നോക്കിയപ്പോ ഞാൻ
കണ്ട കാഴ്ച.,  !!!!!!!!!
കൈകൾ കൊണ്ട് കണ്ണുനീർ തുടച്ചുകൊണ്ട്.,   പോയിട്ടു വാ മോളേന്ന്  പറഞ്ഞു പൊട്ടിക്കരയുന്ന ന്റെ അച്ഛനെ....... !!

ആ ഒരു നിമിഷം ഞാൻ ന്റെ അച്ഛനോടായി പറഞ്ഞു പോയി., 

         എന്തേ അച്ഛാ,  ഈ സ്നേഹം ഇത്രയും നാൾ ഒളിച്ചു വെച്ചു., ! പിന്നീടൊന്നും പൂർത്തിയാക്കാൻ സാധിക്കാതെ എന്നേ അച്ഛൻ വാരിപ്പുണർന്നു.,  നെറുകയിൽ മുഖം ചേർത്ത് മുത്തവും തന്നു.. !
  മതി..... !!! ഇനി എനിക്കു ഈ ആയുസിൽ ഇത്  മതി.. ! 
ന്റെ അച്ഛൻ എനിക്കാദ്യമായി തന്ന മുത്തം .. !
         
                   ""അച്ഛൻ "" ഇങ്ങനെയാണ്..,  ഇങ്ങനൊക്കെയാണ്,, ! എത്ര സ്നേഹം ഉണ്ടെങ്കിലും അതു പുറത്തു കാണിക്കില്ല.. ! 
അച്ഛന്റെ ഉള്ളിലെ സ്നേഹം നമ്മൾ ( നിങ്ങൾ ) മക്കൾ മനസിലാക്കിയാൽ മതി. ! ആ സ്നേഹം,  കരുതൽ മരിക്കുവോളം ഉണ്ടാകും.. ! 

   
  3, 4 വർഷങ്ങൾ വേഗത്തിൽ മാറിയപ്പോൾ മറ്റൊരു പെൺകുഞ്ഞിന് കഥകൾ  പറഞ്ഞു കൊടുക്കുവാനും, തോളിൽ കേറ്റി താരാട്ടു പാടാനും,  ആനപ്പുറത്തു കേറാനും  അവളുടെ ഏറ്റവും ഇന്നത്ത
 തലമുറയുടെ  "ബെസ്റ്റ് ഫ്രണ്ട് " 
അവളുടെ അപ്പൂപ്പൻ തന്നെയാണ്.. ! 

Sunday, 9 February 2020

Antonov An-124 റുസ്ലൻ ..

ലോകത്തിലെ ഏറ്റവും വലിയ മിലിട്ടറി ട്രാൻസ്പോർട്ട് & commercial cargo വിമാനം. ബാറ്റിൽ ടാങ്കുകളും ട്രെയിനുകളും വേണമെങ്കിൽ മറ്റൊരു വലിയ വിമാനത്തെ വരെ വഹിച്ച് ഭൂഖണ്ഡങ്ങൾ പറന്നെത്താൻ കെൽപ്പുള്ള വിമാനം.ഏവിയേഷൻ എഞ്ചിനീയറിങ്ങിന്റെ കൊടുമുടി എന്ന് വിശേഷിപ്പിക്കപ്പെടുന്ന ഇവൾ സോവിയറ്റ് യൂണിയന്റെ സ്വന്തം പുത്രിയാണ്. സോവിയറ്റ് യൂണിയന്റെ ഭാഗമായിരുന്ന ഉക്രൈനിൽ ആണ് Antonov ജന്മമെടുത്തത്.

ശാസ്ത്രം കുതിച്ചുയർന്ന ശീതയുദ്ധക്കാലത്തെ മനുഷ്യ പരിശ്രമത്തിന്റെ ചിറകുകളുള്ള തെളിവ്. 
390 ടൺ ഭാരമുള്ള ഈ ഉരുക്ക് പറവയെ വാനിലുയരാൻ സഹായിക്കുന്നത്  പടക്കുതിരകളായ നാല് ടർബോ ഫാൻ ജെറ്റ്  എഞ്ചിനുകളാണ്. സാധാരണ ജെറ്റ് എഞ്ചിനുകളുടെ പ്രവർത്തനം അത്ര വലിയ സംഭവം ഒന്നുമല്ല. ഒരു വാതിൽ മാത്രമുള്ള compression chamberil ഇന്ധനം കത്തുമ്പോൾ ചേംബറിനുള്ളിൽ അതിശക്തമായ ചൂട് വായൂ പ്രവാഹം ഉണ്ടാകുന്നു. ഈ ഊർജ്ജം പുറത്തേക്ക് ശക്തമായ് പ്രവഹിക്കുമ്പോൾ അതു വിമാനത്തെ മുന്നോട്ട് തള്ളുന്നു. ഓരോ പ്രവർത്തനതിനും തുല്യവും വിപരീതവുമായ ഒരു പ്രതിപ്രവർത്തനം ഉണ്ടായിരിക്കും എന്ന മൂന്നാം ചലന നിയമത്തിന്റെ ഉദാഹരണമാണ് ജെറ്റ് എഞ്ചിനുകൾ. ജെറ്റ് എഞ്ചിനുകൾ പെട്ടെന്നു ഇന്ധനം കത്തിച്ച് തീർക്കും. അന്റോണോവിനെപ്പോലെ ഒരു ലോക സഞ്ചാരിക്ക് ഇന്ധനക്ഷമത അനിവാര്യമാണ്.

 ടർബോ ഫാൻ എഞ്ചിന്റെ പ്രവർത്തനം കൗതുകകരമാണ്. ടർബോ ഫാനിന്റെ മധ്യത്തിൽ ഒരു ജെറ്റ് എഞ്ചിൻ ജ്വലിക്കുകയും അതു പുറത്തെക്ക് തള്ളുന്ന വായുവിന്റെ പാതയിൽ ഒരു ചെറിയ ഫാൻ ഘടിപ്പിച്ചിരിക്കുന്നു ഈ ഫാൻ ഒരു ഷാഫ്റ്റുമായ് ബന്ധിപ്പിച്ചിരിക്കുന്നു. ഈ ഷാഫ്റ്റ് എഞ്ചിന്റെ മുൻഭാഗത്ത് ഘടിപ്പിച്ചിരിക്കുന്ന മറ്റൊരു വലിയ ഫാനിന്റെ കറക്കുന്നു. അതുവഴി എഞ്ചിനിലേക്കുള്ള വായൂ പ്രവാഹം ഇരട്ടിയാക്കപ്പെടുന്നു. Double thrust എന്നറിയപ്പെടുന്ന അവസ്ഥയിൽ എത്തിച്ചേരുന്നതോടെ ഈ പടക്കുതിരകൾ കുറഞ്ഞ ഇന്ധനത്തിൽ പറപറക്കുന്നു. ടർബോ ഫാൻ ഒരേ സമയം ഒരു പ്രൊപ്പല്ലറായും ജെറ്റ് എഞ്ചിനായും പ്രവർത്തിക്കുന്നതുകൊണ്ടാണ് ഇതു സാധ്യമാകുന്നത്. 

5000 കാറുകളിൽ നിറക്കാൻ ആവശ്യമായ ഇന്ധനം വഹിച്ചുകൊണ്ട് സുരക്ഷിതമായ് പറക്കുക എന്നത് അനായാസമല്ല.ഇത്രത്തോളം ജെറ്റ് ഫ്യൂവൽ വഹിക്കുന്നത് തീപിടിത്ത സാദ്ധ്യത വർദ്ധിപ്പിച്ചു. തീപിടുത്തമുണ്ടായാൽ അതു അണക്കാൻ ജലത്തേക്കാൾ ഭാരക്കുറവും കാര്യക്ഷമവുമായ Freon എന്ന വാതകമാണ് അന്റോണോവിന്റെ പടച്ചട്ട. എഞ്ചിനിലെവിടെയെങ്കിലും തീപിടിത്തം ഉണ്ടായാൽ വിമാനത്തിലെ സെൻസറുകൾ ഊഷ്മാവിലെ വ്യത്യാസം തിരിച്ചറിയുകയും 100 ലിറ്ററോളം വരുന്ന Freon വാതകം ശക്തിയായ് തീപിടിത്ത സ്ഥലത്തേക്ക് പ്രവഹിപ്പിക്കുവാനുള്ള ട്രിഗർ ആക്റ്റിവേറ്റ് ചെയ്യുകയും ചെയ്യുന്നു. Freon വാതകം കാർബൺ ഡയോക്സൈഡിനേക്കാൾ 800 മടങ്ങ് സാന്ദ്രത കൂടിയതാണ്. അതിനാൽ തീപിടുത്തം ഉണ്ടായാൽ അനായാസം അണക്കാൻ സാധിക്കുന്നു.

 ഡൽഹി മെട്രോയ്ക്കായ്
$1.7 മില്യൻ വിലയുള്ള 45 ടൺ ഭാരമുള്ള ട്രെയിൻ ജർമ്മനിയിലെ പാർക്കിം എയർപോർട്ടിൽ നിന്നും ഡൽഹിയിൽ എത്തിച്ചത് Antonov ആണ്. 24 വീലുകളും ഭീമാകാരമായ ഷോക്ക് അബ്സോർബിങ് സംവിധാനവുമാണ് ഇതിനെ ഭൂമിയിൽ താങ്ങി നിർത്തുന്നത്..

Friday, 7 February 2020

കുട്ടികള്‍ക്ക് പനിപിടിച്ചാല്‍..

മഴക്കാലമാവുകയും സ്‌കൂള്‍ തുറക്കുകയും ചെയ്തതോടെ വിവിധയിനം പനികളുടെ ഭീഷണിയിലാണ് നമ്മുടെ കുട്ടികള്‍. ഒരു വീട്ടില്‍ ഒരാളെങ്കിലും പനിപിടിക്കാതെയില്ല എന്ന അവസ്ഥയിലേക്കെത്തിയിരിക്കുന്നു. പല പനിയും അത്ര ഭീതിയുണ്ടാക്കുന്നതല്ലെങ്കിലും ഡെങ്കിപോലുള്ള പനികളാണ് ജീവന് പോലും ഭീഷണിയായിരിക്കുന്നത. ഇതാവട്ടെ ഭൂരഭാഗവും കീഴ്പ്പെടുത്തുന്നത് കുട്ടികളെയുമാണ്. 
ചെറിയ പനിയാണെങ്കില്‍ പോലും ഉടന്‍ വൈദ്യ സഹായം തേടുകയും പൂര്‍ണ വിശ്രമം അനുവദിക്കുകയുമാണ് അസുഖം കൂടുതല്‍ രൂക്ഷമാകാതിരിക്കാനുള്ള ഏക മാര്‍ഗം. 

പനിയോടൊപ്പം ചര്‍മത്തില്‍ ചുവന്ന് തടിച്ച പാടുകളുണ്ടാവുക, അപസ്മാര ലക്ഷണങ്ങള്‍, പ്ലേറ്റ്ലറ്റുകളുടെ എണ്ണത്തില്‍ ഉണ്ടാകന്ന കുറവ് എന്നിവയൊക്കെ ഡെങ്കിപ്പനിയുടെ ലക്ഷണമാണ്. വായില്‍ നിന്നും മൂക്കില്‍ നിന്നും രക്തം വരിക, ഉദര രക്തസ്രാവം, വയറുവേദന, ചര്‍ദി, രക്തസമ്മര്‍ദം ഗണ്യമായി കുറയുക എന്നിവയും ഡെങ്കിപ്പനിയുടെ ലക്ഷണങ്ങള്‍ തന്നെ. 
 

നേരത്തെ ഡെങ്കി വന്നതാണ് എന്നത് കൊണ്ട് പനിയെ നിസാരമായി കാണരുതെന്നാണ് ഡോക്ടര്‍മാര്‍ ചൂണ്ടിക്കാട്ടുന്നത്. ഇത്തരാക്കര്‍ക്ക് മറ്റൊരു വിഭാഗത്തില്‍ പെട്ട വൈറസ് ബാധയുണ്ടായാല്‍ അതി ഗരുതരരമായ പ്രതിപ്രവര്‍ത്തനങ്ങള്‍ ഉണ്ടായെന്നും വരും. ജലദോഷ പനിയാണ് പ്രധാനമായും കുട്ടികളില്‍ കാണപ്പെടുന്നത്. ഇത് അത്ര പ്രശ്നക്കാരനല്ലെങ്കിലും മൂന്ന് ദിവസത്തില്‍ കൂടുതല്‍ പനി നീണ്ട് നില്‍ക്കുകയാണെങ്കില്‍ വിദഗ്ധ ചികിത്സ തന്നെ ആവശ്യമായി വരും. 
ശ്രദ്ധിച്ചാല്‍ ദു:ഖിക്കേണ്ട
കുട്ടികള്‍ക്ക് പനി വന്നാല്‍ വിശ്രമം തന്നെയാണ് മരുന്നുകള്‍ക്കൊപ്പമുള്ള പ്രധാന പ്രതിരോധ മാര്‍ഗം. 

സ്‌കൂളില്‍ പോകുമ്പോള്‍ കുട്ടികള്‍ ഓടിക്കളിക്കാനും മറ്റും ഇടയുള്ളത് കൊണ്ട് പനി രൂക്ഷമാവാന്‍ കാരണമാകും. പനി ഉള്ളപ്പോള്‍ ബൈക്കറി സാധനങ്ങളും ജങ്ക് ഫുഡുകളും കുട്ടികള്‍ക്ക് നല്‍കരുതെന്നും ഡോക്ടര്‍മാര്‍ പറയുന്നു. കുട്ടികളുടെ വ്യക്തിത്വശുചിത്വം പാലിക്കാനും ശ്രദ്ധിക്കണം. ഇടയ്ക്കിടെ കൈകള്‍ സോപ്പിട്ട് കഴുകി വൃത്തിയാക്കണം. തുമ്മുമ്പോഴും ചുയ്ക്കുമ്പോഴും കര്‍ച്ചീഫ് കൊണ്ട് മൂക്കും വായും പൊത്താനും പടിപ്പിക്കേണ്ടതുണ്ട്. 

1. പനിയുണ്ടെങ്കില്‍ ഒരു കാരണവശാലും തണുപ്പേല്‍ക്കാതെ നോക്കണം. തണുത്ത പാനീയങ്ങള്‍ നല്‍കുക, പഴച്ചാറുകള്‍ നല്‍കുക എന്നിവ അരുത്. കാരണം കേവലം ശരീര താപനിലയെ കുറയ്ക്കാന്‍ ചെയ്യുന്ന ഇത്തരം അബദ്ധങ്ങള്‍  കൂടുതല്‍ താറുമാറാക്കി പിന്നീട് മാരകമായ അവസ്ഥകളിലേക്കെത്തിക്കാം.

2. കുഞ്ഞിനു വിശുപ്പുവന്നു തുടങ്ങുമ്പോള്‍ അല്‍പാല്‍പമായി ചെറുചൂടോടെ പൊടിയരി, ഗോതമ്പ്, റവ തുടങ്ങിയവയിട്ടു തയ്യാറാക്കുന്ന കഞ്ഞി സ്വല്പം ഉപ്പും, പഞ്ചസാരയിട്ടും നല്കാം. എന്നാല്‍ ഏത്തപ്പഴം, പുളിയുള്ളതും അല്ലാത്തതുമായ പഴങ്ങള്‍, കുറുക്കുകള്‍ തുടങ്ങിയവ നല്‍കരുത്. ഇവ ദഹനത്തെ പ്രയാസപ്പെടുത്തുകയും പനിയേയും മറ്റും കൂട്ടുന്നതിനും കാരണമാകും. ദഹിക്കാനെളുപ്പമുള്ള, ജലാംശം അധികമുള്ള ധാന്യസമ്പുഷ്ടമായ ആഹാരം ചൂടോടെ വിശപ്പിനനുസരിച്ച് നല്‍കാവുന്നതാണ്.

3. പനിയുണ്ടെങ്കില്‍ കുട്ടികളെ കുളിപ്പിക്കുകയോ, തണുത്ത വെള്ളം കോരിയൊഴിക്കുകയോ ചെയ്യുന്നതും ശരിയല്ല. പനിയെയല്ല, പനിയുടെ കാരണത്തെയാണ് ഉന്മൂലനം ചെയ്യേണ്ടതെന്നോര്‍ക്കുക. പനിയില്ലെങ്കിലും, കുട്ടി ഉന്മേഷവാനാണെങ്കിലും കുട്ടിയുടെ ശരീരം ചെറുചൂടുവെള്ളത്തില്‍ മുക്കി തുടക്കുകയോ കഴുകുകയോ ആവാം.

4. മുലപ്പാല്‍ കുടിക്കുന്ന രോഗികളായ കുഞ്ഞുങ്ങളുടെ അമ്മമാര്‍ ഈ അവസ്ഥയില്‍ നിഷ്‌കര്‍ഷിച്ചു ചെയ്യേണ്ട ഔഷധങ്ങളും ജീവിതചര്യയുമുണ്ട്. തീര്‍ച്ചയായും ഉടനടി വൈദ്യ നിര്‍ദേശം സ്വീകരിക്കേണ്ടതുണ്ട്.

5. കുട്ടിയുടെ ശുചിത്വകാര്യങ്ങളില്‍ ഏറെ ശ്രദ്ധ ചെലുത്തേണ്ടതാണ്. ഒപ്പം പരിസരശുചിത്വം ഉറപ്പാക്കണം.

6. രോഗശമനത്തിനും രോഗപ്രതിരോധശേഷി വര്‍ധിപ്പിക്കുന്നതിനും വിശ്രമവും ഏറെ പ്രയോജനം ചെയ്യും.

Thursday, 6 February 2020

സീലാന്‍ഡിയ - എട്ടാം ഭൂഖണ്ഡം..

ഓസ്ട്രേലിയയുടെ തെക്ക്കിഴക്കായി എട്ടാമതൊരു വന്‍കരകൂടി ഒളിഞ്ഞുകിടക്കുന്നുണ്ടെന്നാണ് പുതിയ ഭൗമപഠന നിരീക്ഷണം. സീലാന്‍ഡിയ എന്നാണ് ഭൗമഗവേഷകര്‍ ഈ വന്‍കരയെ പരിചയപ്പെടുത്തുന്നത്.49 ലക്ഷം ചതുരശ്രകിലോമീറ്റര്‍ വിസ്ത്യതിയിലുള്ള സീലാന്‍ഡിയ ഭൂമിയിലെ ഏറ്റവും ചെറുതും പ്രായം കുറഞ്ഞതും മെലിഞ്ഞതുമായ വന്‍കരയാണ്. ഭൂരിഭാഗവും സമുദ്രത്തിനടിയിലായ ഈ വന്‍കരയുടെ ഉയര്‍ന്ന പര്‍വ്വതപ്രദേശങ്ങളും സമതലവുമാണ് ന്യൂസിലാന്‍ഡ് എന്ന രാജ്യം.

സൂപ്പര്‍ കോണ്ടിനന്‍റായ ഗോണ്വാനാലാന്‍ഡിന്‍റെ ഭാഗമായിരുന്നു സീലാന്‍ഡിയ എന്നാണ് കരുതുന്നത്.പ്രധാനമായും നാല് ലക്ഷണങ്ങളെ അടിസ്ഥാനമാക്കിയാണ് ഭൂപ്രദേശത്തെ വന്‍കരയായി പരിഗണിക്കുന്നത്.ഇഗ്നീഷ്യസ്,മെറ്റാമോര്‍ഫിക്,സെഡിമെന്‍റെറി തുടങ്ങിയ വ്യത്യസ്ത ശിലകളുടെ സിന്നിധ്യം, സമുദ്രതലത്തില്‍ നിന്നുള്ള ഉയരം,കൃത്യമായി നിവ്വചിക്കാന്‍ കഴിയുന്ന വിസ്തൃതി,സമുദ്രാടിത്തട്ടിനെക്കാള്‍ കട്ടിയുള്ള ഉപരിതലം എന്നിവയാണ് വന്‍കരക്ക് വേണ്ട ഗുണങ്ങള്‍.ഇതിന്‍റെ അടിസ്ഥാനത്തില്‍ സീലാന്‍ഡിയയെ വന്‍കരയായി കാണാമെന്ന് ശാസ്ത്രജ്ഞര്‍ സമര്‍ഥിക്കുന്നു.ജിയോളജിക്കല്‍ ഓഫ്അമേരിക്കയാണ് ഈ പഠനം പ്രസിദ്ധീകരിചത്..

Wednesday, 5 February 2020

എന്താണ് നക്സൽ പ്രസ്ഥാനം..


ഇന്ത്യൻ കമ്മ്യൂണിസ്റ്റു പ്രസ്ഥാനത്തിലെ ചൈനാ-സോവിയറ്റ് പിളർപ്പിന് ശേഷമുരുത്തി രിഞ്ഞ തീവ്ര കമ്മ്യൂണിസ്റ്റ് ഗ്രൂപ്പുകളെ പൊതുവായി വിളിക്കുന്ന നാമമാണ് നക്സലൈറ്റുകൾ അല്ലെങ്കിൽ നക്സലുകൾ എന്നത്. പ്രത്യയശാസ്ത്രപരമായി അവർ മാവോയിസമാണ് പിന്തുടരുന്നത്. 

പശ്ചിമ ബംഗാളിലാണ് നക്സലൈറ്റ് പ്രസ്ഥാനത്തിന്റെ തുടക്കം. കഴിഞ്ഞ കുറച്ച് വർഷങ്ങളായി ഇന്ത്യയുടെ മദ്ധ്യ, പൗരസ്ത്യ ഭാഗത്തെ അവികസിത ദേശങ്ങളിൽ പ്രത്യേകിച്ചും ആന്ധ്രാ പ്രദേശ്, ഛത്തീസ്‌ഗഢ് സംസ്ഥാനങ്ങളിൽ, കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (മാവോയിസ്റ്റ്) മുതലായ സംഘടനകളിലൂടെ അവരുടെ പ്രവർത്തനം വ്യാപകമായി. ഇന്ത്യൻ സർക്കാരും ഇന്ത്യയിലെ ചില സംസ്ഥാന സർക്കാരുകളും സി.പി.ഐ. (മാവോയിസ്റ്റ്)-നെയും മറ്റ് ചില നക്സൽ സംഘടനകളെയും തീവ്രവാദ സംഘങ്ങളായി കരുതുന്നു.
സെപ്റ്റമ്പർ 21, 2004-ൽ സ്വതന്ത്രമാക്കപ്പെട്ടൊരു മേഖലയിൽ വെച്ച്, മാവോയിസ്റ്റ് കമ്മ്യൂണിസ്റ്റ് സെന്റർ, കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (മാർക്സിസ്റ്റ്-ലെനിനിസ്റ്റ്), പീപ്പിൾസ് വാർ ഗ്രൂപ്പ് എന്നീ സംഘടനകൾ തമ്മിൽ ലയിച്ച്, കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (മാവോയിസ്റ്റ്), എന്ന പാർട്ടി ആയി. പീപ്പിൾസ് വാർ ഗ്രൂപ്പും ആന്ധ്രാ പ്രദേശ് ഭരണകൂടവും നടത്തിക്കൊണ്ടിരുന്ന സമാധാന ചർച്ചകൾക്കിടയിൽ വെച്ച്, പീപ്പീൾസ് വാർ ഗ്രൂപ്പ് സംസ്ഥാന സെക്രട്ടറി, രാമകൃഷ്ണ, ഹൈദരാബാദിൽ, ഒക്ടോബർ 14, 2004-നാണ് ഈ വാർത്ത ഔദ്യോഗികമായി പുറത്ത് വിട്ടത്.

സെപ്റ്റമ്പർ 21, 2004-ൽ സ്വതന്ത്രമാക്കപ്പെട്ടൊരു മേഖലയിൽ വെച്ച്, മാവോയിസ്റ്റ് കമ്മ്യൂണിസ്റ്റ് സെന്റർ, കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (മാർക്സിസ്റ്റ്-ലെനിനിസ്റ്റ്), പീപ്പിൾസ് വാർ ഗ്രൂപ്പ് എന്നീ സംഘടനകൾ തമ്മിൽ ലയിച്ച്, കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (മാവോയിസ്റ്റ്), എന്ന പാർട്ടി ആയി. പീപ്പിൾസ് വാർ ഗ്രൂപ്പും ആന്ധ്രാ പ്രദേശ് ഭരണകൂടവും നടത്തിക്കൊണ്ടിരുന്ന സമാധാന ചർച്ചകൾക്കിടയിൽ വെച്ച്, പീപ്പീൾസ് വാർ ഗ്രൂപ്പ് സംസ്ഥാന സെക്രട്ടറി, രാമകൃഷ്ണ, ഹൈദരാബാദിൽ, ഒക്ടോബർ 14, 2004-നാണ് ഈ വാർത്ത ഔദ്യോഗികമായി പുറത്ത് വിട്ടത്.
പശ്ചിമ ബംഗാളിലെ നക്സൽബാരി എന്ന ഗ്രാമത്തിൽ, സംഘടിപ്പിച്ച ആക്രമാസക്തമായ വിപ്ലവ പ്രക്ഷോഭമാണ് നക്സൽ പ്രസ്ഥാനങ്ങളുടെ തുടക്കം. നക്സൽബാരി എന്ന ഈ സ്ഥലനാമം മൂലമാണ് നക്സലൈറ്റുകൾ എന്ന് ഇവർക്ക് പേരു് വരുവാൻ കാരണമായത്.

1967-ൽ കാനു സന്യാലിന്റെയും ചാരു മജൂംദാറിന്റെയും നേതൃത്വത്തിൽ അന്നത്തെ സി. പി. ഐ. (എം)-ന്റെ ഒരു ഭാഗം പ്രവർത്തകർ ഔദ്യോഗിക നേതൃത്വത്തിനെതിരേ, പശ്ചിമ ബംഗാളിലെ നക്സൽബാരി എന്ന ഗ്രാമത്തിൽ, സംഘടിപ്പിച്ച ആക്രമാസക്തമായ വിപ്ലവ പ്രക്ഷോഭമാണ് നക്സൽ പ്രസ്ഥാനങ്ങളുടെ തുടക്കം. 

നക്സൽബാരി എന്ന ഈ സ്ഥലനാമം മൂലമാണ് നക്സലൈറ്റുകൾ എന്ന് ഇവർക്ക് പേരു് വരുവാൻ കാരണമായത്. 1967 മേയ് 25-ന് നക്സൽബാരിയിലെ ഒരു കർഷകനെ വാടക ഗുണ്ടകൾ മർദ്ദിച്ചതിന്റെ പേരിലാണ് പ്രക്ഷോഭം ആരംഭിച്ചത്. ജന്മികളെ അവിടെയുള്ള കർഷകർ സംഘടിതമായി തിരിച്ചടിച്ചപ്പോൾ ആക്രമണം രൂക്ഷമായി. ചൈനയിലെ മാവോ സെഡോങ്ങിന്റെ ആശയങ്ങളിൽ ആകൃഷ്ടനായിരുന്ന ചാരു മജൂംദാർ, അതു കൊണ്ടു തന്നെ, മാവോയുടെ കാലടികൾ പിന്തുടർന്ന് കൊണ്ട് തങ്ങളുടെ ശോച്യാവസ്ഥയ്ക്ക് ഹേതുവായ ഉപരി വർഗ്ഗത്തെയും ഭരണകൂടത്തെയും നിഷ്കാസിതരാക്കുവാൻ കർഷകരോടും സമൂഹത്തിന്റെ താഴേക്കിടയിൽ ജീവിക്കുന്നവരോടും ആഹ്വാനം ചെയ്യുമായിരുന്നു.

ഇന്ത്യയിലെ നക്സലൈറ്റ് പ്രസ്ഥാനത്തിന് ചൂടും ചൂരുമേകിക്കൊണ്ട് അദ്ദേഹം പല സൃഷ്ടികളും നടത്തുകയുണ്ടായി. നക്സലൈറ്റ് പ്രത്യശാസ്ത്രത്തിന്റെ അടിസ്ഥാനമായ Historic Eight Documents എന്ന പുസ്തകമാണ് അതിലേറ്റവും പ്രശസ്തം. 1967-ൽ തന്നെ നക്സലൈറ്റുകൾ AICCCR (All India Coordination Committee of Communist Revolutionaries) രൂപവത്കരിക്കുകയും, പിന്നീട് സി. പി. ഐ. (എം)-ൽ നിന്ന് പിളർന്ന് പോരുകയും ചെയ്തു. രാജ്യത്തിന്റെ പല ഭാഗങ്ങളിലായി പല പ്രക്ഷോഭങ്ങൾ ആരംഭിക്കുകയുണ്ടായി. 1969-ൽ AICCR, കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (മാർക്സിസ്റ്റ്-ലെനിനിസ്റ്റ്)-ന് ജന്മമേകി.

മിക്കവാറുമുള്ള എല്ലാ നക്സൽ സംഘടനകളുടെയും ഉദ്‌ഭവം സി. പി. ഐ. (എം-ൽ)-ൽ നിന്നാണ്. എന്നാൽ ഇതിൽ നിന്നും വ്യത്യസ്തമായി മാവോയിസ്റ്റ് കമ്മ്യൂണിസ്റ്റ് സെന്റർ രൂപമെടുത്തത് ദക്ഷിണ ദേശ സംഘത്തിൽ നിന്നുമാണ് . മാവോയിസ്റ്റ് കമ്മ്യൂണിസ്റ്റ് സെന്റർ പിന്നീട് പീപ്പിൾസ് വാർ ഗ്രൂപ്പുമായി ലയിച്ച് കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (മാവോയിസ്റ്റ്) എന്ന സംഘടന രൂപവത്കരിച്ചു.

1970-കളോടെ നക്സൽ പ്രസ്ഥാനം പല വിധ തർക്കങ്ങളാൽ പല കഷണങ്ങളായി ഭാഗിക്കപ്പെട്ടു. 1980-ൽ മുഴുവനും മുപ്പതിനായിരം സംഘാംഗങ്ങളുമായിട്ട് ഏകദേശം മുപ്പതോളം സജീവ നക്സൽ സംഘടനകളുണ്ടായിരുന്നതായി പറയപ്പെടുന്നു. 2004-ലെ കേന്ദ്ര ആഭ്യന്തര വകുപ്പിന്റെ കണക്ക് പ്രകാരം, ആ സമയത്ത് ഏകദേശം 9300 ആയുധധാരികളായ പ്രവർത്തകർ ഉണ്ടായിരുന്നതായി പറയുന്നു. 


ജീഡിത്ത് വിഡാൽ-ഹാൾ (2006) പറയുന്നതനുസരിച്ച് ഏകദേശം പതിനയ്യായിരത്തോളം സായുധ സൈനികർ, രാജ്യത്തെ 160 ജില്ലകളിലായി, ഇന്ത്യയുടെ അഞ്ചിലൊന്ന് വനപ്രദേശത്തിന്റെ നിയന്ത്രണം കയ്യാളുന്നു.
കൽക്കട്ടയിൽ വിദ്യാർത്ഥികൾക്കിടയിൽ നക്സലൈറ്റ് പ്രസ്ഥാനത്തിന് ആഴത്തിലുള്ള സാന്നിധ്യമുണ്ടായിരുന്നു. വിപ്ലവ പ്രവർത്തനങ്ങൾക്കായിട്ട് പല വിദ്യാർത്ഥികളും വിദ്യാഭ്യാസം മാറ്റി വയ്ക്കുക വരെ ഉണ്ടായിട്ടുണ്ട്. വിപ്ലവം ഗ്രാമങ്ങളിൽ കേന്ദ്രീകൃതമായിട്ടല്ല, എല്ലായിടത്തുമൊരേ പോലെ, ഒരേ സമയത്ത് നടത്തണമെന്നയിരുന്നു ചാരു മജൂംദാറിന്റെ ആശയം. വിപ്ലവത്തിന്റെ ഭാഗമായി "വർഗ്ഗ ശത്രുക്കളായ" വ്യക്തികളെ കൊലപ്പെടുത്തണമെന്ന് മജൂംദാർ തന്റെ അനുയായികളോട് ആഹ്വാനം ചെയ്തുതിന്റെ ഫലമായി ജന്മികളെ മാത്രമല്ല, സർവ്വകലാശാലയിലെ അദ്ധ്യാപകരെയും, പോലീസ് ഉദ്യോഗസ്ഥരെയും രാഷ്ട്രീയക്കാർക്കെതിരെയുമൊക്കെ നടപടികൾ ഉണ്ടായി.

കൽക്കട്ടയിലുടനീളം വിദ്യാലയങ്ങൾ അടച്ചിടുകയുണ്ടായി. നക്സലൈറ്റ് അനുഭാവികളായ വിദ്യാർത്ഥികൾ ജാദവ്‌പൂർ സർവ്വകലാശാലയുടെ നിയന്ത്രണമേറ്റെടുത്തു. അവിടുത്തെ യന്ത്രശാലയിൽ പോലീസുകരെ നേരിടുവാനുള്ള കുഴൽ തോക്കുകളുടെ നിർമ്മാണവും തുടങ്ങി. കൽക്കട്ടയിലെ പ്രസിഡൻസി കോളേജായിരുന്നു അവരുടെ ആസ്ഥാനം. ജാദവ്‌പൂർ വൈസ് ചാൻസലർ ആയിരുന്ന ഡോ. ഗോപാൽ സെന്നിനെ വധിച്ചത് നക്സലൈറ്റുകളായിരിക്കാം എന്ന് സന്ദേഹിക്കുന്നവരുമുണ്ട്.

ബംഗാളിലെ നക്സലൈറ്റ് പ്രക്ഷോഭത്തിലെ വർഗ്ഗ ശത്രുക്കളായ വ്യക്തികൾക്കെതിരായ നടപടികൾ തിരിച്ചടികളെ വിളിച്ചു വരുത്തി. അന്നത്ത് ബംഗാൾ മുഖ്യമന്ത്രിയായിരുന്ന സിദ്ധാർത്ഥ ശങ്കർ റേ-യുടെ നേതൃത്വത്തിൽ ശക്തമായ, പിന്നീട് പലപ്പോഴും അപലപിക്കപ്പെട്ടിട്ടുള്ള, പ്രതിരോധ നടപടികൾ തുടങ്ങി. വിചാരണ കൂടാതെയുള്ള തടവു്, പീഡനം, വ്യാജ ഏറ്റുമുട്ടലുകൾ മുതലായവ ഇതിൽ പെടുന്നു. മാസങ്ങൾക്കുള്ളിൽ നക്സൽ പ്രക്ഷോഭം അടിച്ചമർത്തപ്പെട്ടു. പോലീസിന്റെയും ഭരണകൂടത്തിന്റെയും കാഴ്ചപ്പാടിൽ നക്സലൈറ്റുകൾക്ക് മനസ്സിലാകുന്ന ഒരു ഭാഷ ആക്രമത്തിന്റേത് മാത്രമാണ് എന്നായിരുന്നു. ഈ കമ്മ്യൂണിസ്റ്റുകൾക്കെതിരെ ശരിക്കുമൊരു ആഭ്യന്തരയുദ്ധമാണ് പോരാടിയിരുന്നതെന്നും ജനാധിപത്യ മര്യാദകളോ അവകാശങ്ങൾക്കോ അത്തരമൊരു യുദ്ധത്തിൽ സ്ഥാനമില്ലെന്നുമവർ അവകാശപ്പെട്ടു. ഈ പ്രക്ഷോഭം റാഡിക്കൽ മാവോയിസ്റ്റുകളുടെ പ്രതിഛായയെ കാര്യമായി ബാധിക്കുകയും പിന്തുണ ഇടിയുന്നതിന് കാരണമാവുകയും ചെയ്തു. മാത്രവുമല്ല ആഭ്യന്തര കലഹങ്ങൾ കാരണം പ്രസ്ഥാനം താറുമാറായിരുന്നു. മജൂംദാറിന്റെ നയങ്ങളെയും നേതൃത്വത്തെയും സംഘാംഗങ്ങൾ ചോദ്യം ചെയ്യുവാൻ തുടങ്ങി. 1971-ൽ സി. പി. ഐ. (എം-എൽ) രണ്ടായി പിളർന്നു. മജൂംദാരിന്റെ നേതൃത്വത്തെ എതിർടത്ത സത്യ നാരായണൻ സിങ്ങിന്റെ കൂടെ ആയിരുന്നു ഒരു ഭാഗം പ്രവർത്തകർ പാർട്ടി വിട്ടത്. 1972-ൽ മജൂംദാർ പിടിക്കപ്പെടുകയും പോലീസ് കസ്റ്റഡിയിൽ, അലിപ്പൂർ ജയിലിൽ വെച്ച് മരണപ്പെടുകയും ചെയ്തു. അദ്ദേഹത്തിന്റെ മരണശേഷം പാർട്ടിയിലെ പിളർപ്പുകൾ കൂടുതൽ രൂക്ഷമായി.

1967-ലെ നക്സൽബാരി പ്രക്ഷോഭത്തിൽ നിന്നുമാവേശമുൾക്കൊണ്ട് അറുപതുകളുടെ അന്ത്യഘട്ടത്തിൽ കേരളത്തിൽ നക്സൽ പ്രക്ഷോഭങ്ങൾ വ്യാപകമായി. 1968-76 കാലയളവിനെ നക്സലുകളുടെ സുവർണ്ണ കാലഘട്ടമെന്ന് വിശേഷിപ്പിക്കാം. ഈ സമയത്താണ് തലശ്ശേരി-പുൽപ്പള്ളി, കുറ്റ്യാടി, കായണ്ണ പോലീസ് സ്റ്റേഷൻ ആക്രമണങ്ങൾ, വയനാടു്, കാസർഗോഡു്, കണ്ണൂർ, കോട്ടയം, കൊല്ലം‌, തിരുവനന്തപുരം ജില്ലകളിൽ ജന്മികളെ കൊള്ളയടിക്കലും കൊലപാതകവും നടത്തിയത്.

പ്രമുഖരായ മലയാളി മവോയിസ്റ്റ്/നക്സലൈറ്റ് നേതാക്കൾ ഇവരാണ് 

കുന്നിക്കൽ നാരായണൻ
പശ്ചിമബംഗാളിലെ നക്സൽ ബാരിയിൽ നടന്ന സായുധവിപ്ലവത്തിന്റെ തുടർച്ച പിടിച്ച് കേരളത്തിൽ നക്സൽ പ്രസ്ഥാനത്തിന് തുടക്കമിട്ടപ്പോൾ അതിനേ നേതൃത്വം നൽകിയ വ്യക്തിയായിരുന്നു ഇദ്ദേഹം. 1968-ൽ കേരളത്തിൽ നടന്ന ആദ്യത്തെ നക്സൽ ആക്ഷനായ തലശ്ശേരി - പുൽപ്പള്ളി ആക്രമണത്തിന് നേതൃത്വം നൽകാൻ ഇദ്ദേഹമുണ്ടായിരുന്നു

 കെ. വേണു
കമ്മ്യൂണിസ്റ്റ് സൈദ്ധാന്തികനും എഴുത്തുകാരനും ആക്ടിവിസ്റ്റുമാണ് . കേരളത്തിലെ ഇടതു ധൈഷണികരിലൊരാളായി കെ.വേണു വിലയിരുത്തപ്പെടുന്നു. 1979 മുതൽ 1991 കാലത്ത് പ്രവർത്തിച്ച സെൻട്രൽ റീ ഓർഗനൈസേഷൻ കമ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (മാർക്സിസ്റ്റ് ലെനിനിസ്റ്റ്) എന്ന സംഘടനയുടെ സെക്രട്ടറിയായിരുന്നു. ലാലൂരിലെ മാലിന്യനിക്ഷേപത്തിനെതിരെ ഗാന്ധിയൻ സമരമുറയായ നിരാഹാരമനുഷ്ഠിച്ച് വേണു അടുത്തിടെ ജനശ്രദ്ധനേടുകയുണ്ടായി
അജിത
കേരളത്തിലെ നക്സൽ പ്രസ്ഥാനത്തിന്റെ മുൻ‌കാല നേതാക്കളിൽ പ്രമുഖയും പ്രമുഖ സാമൂഹിക, സ്ത്രീസംരക്ഷണ പ്രവർത്തകയുമാണ് അജിത. അന്വേഷി എന്ന സാമൂഹിക സംഘടനയുടെ പ്രസിഡന്റാണ്. തലശ്ശേരി-പുൽപ്പള്ളി ‘ആക്ഷനുകൾ’ നടത്തിയ സംഘത്തിലെ ഏക സ്ത്രീയായിരുന്നു അജിത. ളത്തിൽ രൂപംകൊണ്ട നക്സലൈറ്റ് ഗ്രൂപ്പ്, ചാരുമജൂംദാറുടെ 'ഉന്മൂലന'സിദ്ധാന്തത്തോട് വിയോജിച്ചു. സാമ്രാജ്യത്വത്തിന്റെയും ഭരണകൂടത്തിന്റെയും മർദ്ദനോപകരണമായ പൊലീസ് സ്റ്റേഷനുകൾ ആക്രമിക്കുകയെന്ന നയമാണ് ഇവർ സ്വീകരിച്ചത്. അങ്ങനെയാണ് തലശ്ശേരി, പുൽപ്പള്ളി സ്റ്റേഷനുകൾക്കെതിരെ ആക്രമണം നടത്തിയത്. 

പുൽപ്പള്ളി പൊലീസ് സ്റ്റേഷനാക്രമണകേസിൽ അറസ്റ്റു ചെയ്യപ്പെടുമ്പോൾ, അജിത കോഴിക്കോട് പ്രൊവിഡൻസ് കോളജിലെ പ്രീഡിഗ്രി വിദ്യാർഥിനിയായിരുന്നു. ഈ കേസിൽ അജിത ഉൾപ്പെടെ 13 പേരെ ജീവപര്യന്തം തടവിനു ശിക്ഷിക്കുകയുണ്ടായി. 1968 മുതൽ 72 വരെ ജയിൽവാസമനുഭവിച്ചു പുൽപ്പള്ളി നക്സൽ ആക്ഷനിൽ അജിത പോലീസ്‌സ്റ്റേഷൻ ആക്രമിച്ച് ഇൻസ്പെക്ടറുടെ കൈ വെട്ടിയ കേസിൽ പ്രതിയാണ്. അന്നു 19 വയസ്സു മാത്രമുള്ള അജിത ഈ ആക്ഷനുകളുടെ തിരിച്ചടിയായി 1968 ഇൽ അറസ്റ്റുചെയ്യപ്പെട്ടു. പോലീസ് സ്റ്റേഷനിൽ വെച്ച് അജിത കൊടിയ ക്രൂരതകൾക്ക് ഇരയായി. അജിതയുടെ അറസ്റ്റ് കേരളത്തെ കോളിളക്കം കൊള്ളിച്ച ഒരു സംഭവമായിരുന്നു.പോലീസ് സ്റ്റേഷനിലെ ലോക്കപ്പിന്റെ അഴികളിൽ പിടിച്ചുനിൽക്കുന്ന അജിതയുടെ ചിത്രം കേരളത്തിലെ നക്സൽ പ്രസ്ഥാനത്തിന്റെ പോസ്റ്റർ ചിത്രമാണ്. അജിത വർഷത്തോളം ജയിൽ‌വാസം അനുഭവിച്ചു.

ഗ്രോ വാസു
തൊഴിലാളി സംഘടനാപ്രവർത്തകനും അറിയപ്പെടുന്ന മനുഷ്യവകാശപ്രവർത്തകരിൽ‌ ഒരാളുമാണ് ഗ്രോ വാസു. തൊഴിലാളി പ്രസ്ഥാനമായ സോഷ്യൽ ഡെമോക്രാറ്റിക് ട്രേഡ് യൂണിയൻ സംസ്ഥാന പ്രസിഡന്റ്‌. ദേശീയ മനുഷ്യവകാശ ഏകോപന സമിതി കേരള (NCHRO) സംസഥാന അദ്ധ്യക്ഷനുമായിരുന്നു മുൻ നക്സൽ നേതാവ് കൂടിയായ ഇദ്ദേഹം. ഗ്രോ എന്നത് മാവൂരിലെ ഗ്വാളിയോർ റയേൺസിലെ തൊഴിലാളി സംഘടനയായ Gwalior Rayons Workers Organisation (GROW). എന്നതിൻറെ ചുരുക്ക രൂപമാണ്. ഗ്രോ യുടെ സ്ഥാപകനേതാക്കളിൽ ഒരാളാണ് എ. വാസു. ഫാക്ടറി അടച്ചു പൂട്ടിയതിനെതിരെ നടന്ന സമരങ്ങൾ ഫലവത്താവാതിരുന്ന ഘട്ടത്തിൽ ഗ്രോ സമരത്തിന്റെ നേതൃത്വം ഏറ്റെടുത്തു. 

നക്സൽ വർഗ്ഗീസ്, 
കേരളത്തിലെ വയനാട്ടിൽ പോലീസ് പിടിയിൽ വെടിവെച്ചു കൊല്ലപ്പെട്ട നക്സ‌ലൈറ്റു് നേതാവാണു് അരീക്കൽ വർഗ്ഗീസ് എന്ന എ. വർഗ്ഗീസ്[

ചോമൻ മൂപ്പൻ, എം.പി. കാളൻ, മന്ദാകിനി നാരായണൻ. സി.പി.ഐ (എം) കണ്ണൂർ ജില്ലാ കമ്മിറ്റിയുടെ ഓഫീസ് സെക്രട്ടറിയായിരുന്ന വർഗ്ഗീസിനെ വയനാട്ടിൽ ആദിവാസികളെ സംഘടിപ്പിക്കുവാൻ പാർട്ടി നിയോഗിച്ചതായിരുന്നു. പക്ഷേ വയനാട്ടിൽ എത്തിയപ്പോൾ പല ജന്മിമാരും തന്നെ കമ്യൂണിസ്റ്റ് പാർട്ടി അംഗങ്ങളായി മാറി ആദിവാസികളെ ചൂഷണം ചെയ്യുന്ന അവസ്ഥയായിരുന്നു വർഗ്ഗീസിന് കാണാൻ കഴിഞ്ഞത്. ഇതിൽ ക്ഷുബ്ധനായ വർഗ്ഗീസ്, നക്സൽബാരി കലാപത്തിന്റെ രാഷ്ട്രീയസ്വാധീനത്താൽ സി.പി.ഐ(എം.എൽ) പ്രവർത്തകനാവുകയായിരുന്നു. ആദിവാസി നേതാവായ ചോമൻ മൂപ്പനുമൊത്ത് അദ്ദേഹം പ്രക്ഷോഭങ്ങൾ നടത്തി.വർഗ്ഗീസ് ആദിവാസികൾക്ക് പഠന ക്ലാസുകളും എടുത്തു. ചോമൻ മൂപ്പൻ, എം.പി. കാളൻ തുടങ്ങിയ ആദിവാസി നേതാക്കൾ വായിക്കുവാനും എഴുതുവാനും പഠിച്ചത് ഇങ്ങനെയാണ്.

ചോമൻ മൂപ്പൻ

തൃശിലേരി, തിരുനെല്ലി ആക്രമണ കേസിലെ പ്രതിയായിരുന്നു ചോമൻ മൂപ്പൻ. കൊല്ലപ്പെട്ട നക്സലൈറ്റ് നേതാവ് വർഗ്ഗീസിന്റെ അനുയായി. വയനാട്ടിലെ തൃശിലേരി വരനിലം കോളനിയുടെ മൂപ്പനായിരുന്നു. കേരളത്തിലെ ആദ്യ ആദിവാസി നേതാവ്. സി.പി.ഐ(എം.എൽ) ജില്ലാ കമ്മററി അംഗവും ആദിവാസി ഭൂസംരക്ഷണവേദി കൺവീനറും ആയിരുന്നു. അടിമ വേലയ്ക്കെതിരെയും കൂലി വർധനയ്ക്കു വേണ്ടിയും നടന്ന സമരങ്ങളിലെ മുന്നണിപ്പോരാളിയായിരുന്നു. തൃശിലേരി, തിരുനെല്ലി കലാപത്തിന്റെ പേരിൽ എട്ടു വർഷം ജയിലിൽ കിടന്നു. 

അടിയന്തരാവസ്ഥയെ തുടർന്ന് കോടതി ഇടപെട്ട് ജയിലിൽ മോചിതനായെങ്കിലും കോടതി വളപ്പിൽ നിന്നു തന്നെ മിസ നിയമപ്രകാരം അറസ്റ്റു ചെയ്ത് ജയിലിലടച്ചു. ജയിൽ മോചിതനായ ശേഷം വർഗീസ് രക്തസാക്ഷി ദിനത്തിൽ (ഫെബ്രുവരി 18ന്) തിരുനെല്ലിയിലെ വർഗ്ഗീസ് പാറയിൽ പതാക ഉയർത്താൻ മൂപ്പനെത്തുമായിരുന്നു. 2006 ജൂൺ 27ന് 80ാം വയസിൽ നിര്യാതനായി.

Tuesday, 4 February 2020

ജൂഡിക്ക് പിന്നാലെ ഗൂഗിള്‍ പ്ലേസ്റ്റോറില്‍ അപകടകാരിയായ മറ്റൊരു മാല്‍വെയര്‍..

ആന്‍ഡ്രോയിഡ് മൊബൈല്‍ ഉപഭോക്താക്കളെ ആശങ്കയിലാഴ്ത്തിയ ജൂഡി മാല്‍വെയറുകള്‍ക്ക് പിന്നാലെ ഗൂഗിള്‍ പ്ലേസ്റ്റോറിലെ 800 ഓളം ആപ്ലിക്കേഷനുകളില്‍ ക്‌സാവിയര്‍ (Xavier) മാല്‍വെയറുകളെ കണ്ടെത്തി. അമേരിക്കന്‍ ഐടി സുരക്ഷാ സ്ഥാപനമായ ട്രെന്റ് ലാബ്‌സ്  സെക്യൂരിറ്റി ഇന്റലിജന്‍സാണ് മാല്‍വെയറുകളെ കണ്ടെത്തിയത്.
മാല്‍വെയര്‍ ബാധിച്ച ആപ്ലിക്കേഷനുകള്‍ ഗൂഗിള്‍ പ്ലേയില്‍ നിന്നും ലക്ഷക്കണക്കിന് തവണയാണ് ഡൗണ്‍ലോഡ് ചെയ്യപ്പെട്ടിട്ടുള്ളത്. ഫോട്ടോ എഡിറ്റിങ്, വാള്‍പേപ്പര്‍, റിങ് ടോണ്‍ ആപ്ലിക്കേഷനുകളാണ് ഇക്കൂട്ടത്തില്‍ ഭൂരിഭാഗവും.
 

രണ്ട് വര്‍ഷത്തോളമായി ക്‌സാവിയര്‍ ഈ ആപ്ലിക്കേഷനുകളെ ബാധിച്ചിട്ടുണ്ട്. 2015ല്‍ കണ്ടെത്തിയ ജോയ് മൊബൈല്‍ എന്ന മാല്‍വെയര്‍ ക്‌സാവിയറിന്റെ മുന്‍ഗാമിയാണെന്നും ട്രെന്‍ഡ്‌ലാബ്‌സ്‌ റിപ്പോര്‍ട്ട് ചെയ്യുന്നു. വിയറ്റ്‌നാം, ഫിലിപ്പീന്‍സ്, ഇന്‍ഡോനീഷ്യ തുടങ്ങിയ ദക്ഷിണേഷ്യന്‍ രാജ്യങ്ങളിലാണ് മാല്‍വേയര്‍ ബാധിതമായ ആപ്പുകള്‍ കൂടുതല്‍ ഡൗണ്‍ലോഡ് ചെയ്യപ്പെട്ടിട്ടുള്ളത്. 
നേരത്തെ ഗൂഗിള്‍ പ്ലേസ്റ്റേറിലെ 41 ആപ്ലിക്കേഷനുകളിലാണ് ജൂഡിയെ കണ്ടത്തിയത്. 85 ലക്ഷം മുതല്‍ നാലു കോടിയോളം ആന്‍ഡ്രോയിഡ് ഉപഭോക്താക്കളെ ജൂഡി മാല്‍വെയര്‍ ബാധിച്ചതായും റിപ്പോര്‍ട്ടുണ്ടായിരുന്നു. സുരക്ഷാ ഗവേഷണ സ്ഥാപനമായ ചെക്ക്പോയിന്റാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.
പരസ്യങ്ങളിലും മറ്റും വ്യാജ ക്ലിക്കുകളുണ്ടാക്കുകയാണ് ജൂഡി ചെയ്തിരുന്നതെങ്കില്‍, ക്‌സാവിയര്‍ മാല്‍വെയറിന് മറ്റ് അപകടകാരികളായ കോഡുകള്‍ ഡൗണ്‍ലോഡ് ചെയ്യാനും ഉപയോഗിക്കാനും സാധിക്കും. ജൂഡിയേക്കാള്‍ അപകടകാരിയാണ് ക്‌സാവിയറെന്നും ക്‌സാവിയറിനെ കണ്ടെത്താന്‍ ഏറെ പ്രയാസമാണെന്നും ട്രെന്റ് ലാബ് റിപ്പോര്‍ട്ട് ചെയ്യുന്നു..

Monday, 3 February 2020

ഒയ്മ്യക്കോന്‍ - സ്ഥിരജനവാസമുള്ള ഭൂമിയിലെ ഏറ്റവും തണുത്ത പ്രദേശം..

കൊറിയയില്‍ നിന്ന് നോര്‍ത്ത് ജപ്പാനിലെ ഹോക്കൈടോ സ്ട്രൈറ്റ്‌ വഴി ഈസ്റ്റ്‌ സൈബീരിയന്‍ സീയിലെ തണുത്ത കാറ്റും കൊണ്ട് സൂര്യനെയൊന്നും കാണാതെ അലൂഷ്യന്‍ ദ്വീപിന്‍റെ ഉത്തരഭാഗത്തുള്ള കൊടുങ്കാറ്റു കാലാവസ്ഥയില്‍ അമേരിക്കയിലേക്ക് ശാന്ത സമുദ്രം വഴി സ്ഥിരമായി പോയ ഒരു കാലമുണ്ടായിരുന്നു. മുടിഞ്ഞ തണുപ്പിനെ പ്രാകുമ്പോള്‍ കോഴിക്കോട് നിന്നുള്ള കപ്പിത്താന്‍ അജിത് വടക്കയില്‍ പറയും “ ആര്‍ട്ടിക് സമുദ്രവും സൈബീരിയയും കൊണ്ട് ശാന്ത സമുദ്രത്തിന്‍റെ വടക്ക് ഭാഗത്തിന് ഒരിക്കലും ശാന്തമായിരിക്കാന്‍ കഴിയില്ലെന്ന്. നോര്‍വ്വെയിലെ ഹാവിക്കില്‍ നല്ല തണുപ്പുള്ള കാലാവസ്ഥയില്‍ ശീതക്കാറ്റു പ്രകമ്പനത്തോടെ വന്നാല്‍ മൈനസ് ഇരുപത്തിരണ്ടുവരെ താഴോട്ട് പോയ താപനിലയാണ് എന്‍റെ ജീവിതത്തില്‍ അനുഭവിച് കൂടിയ തണുപ്പ്. എന്നാല്‍ മൈനസ് അരുപത്തെട്ട് ഡിഗ്രിവരെ താഴോട്ടു പോകുന്ന സൈബീരിയയിലെ ഒരു ജനവാസ കേന്ദ്രത്തെക്കുറിച്ച് റഷ്യക്കാര്‍ പറഞ്ഞിട്ടാണ് ഞാന്‍ അറിയുന്നത്.

റഷ്യയുടെ എഴുപത്തെട്ടു ശതമാനം ഭൂപ്രദേശം, ഏകദേശം പറഞ്ഞാല്‍ ആസ്ത്രേലിയയുടെ വലുപ്പമുള്ള ഒരു ഹിമഭൂമി, അതാണ്‌ സൈബീരിയ.
ഭൂമിയുടെ ഒന്‍പതു ശതമാനം സൈബീരിയക്ക് അവകാശപ്പെട്ടതാണ്.

ജനസംഖ്യാ ആനുപാതത്തില്‍ നോക്കിയാല്‍ വളരെ കുറഞ്ഞ ജനസാന്ദ്രതയുള്ള ഭൂമിയിലെ ഒരു കൊച്ചു രാജ്യം എന്ന് സൈബീരിയയെക്കുറിച്ച് പറയാം.
തണുപ്പിനാല്‍ മൂടിക്കിടക്കുന്നത് കണ്ട് ഉറങ്ങുന്ന ഭൂമി എന്നൊരു വിശേഷണം സൈബീരിയയെക്കുറിച്ച് പറഞ്ഞു കേട്ടിട്ടുണ്ട്.

അഞ്ഞൂറ് മില്ലിയന്‍ വര്‍ഷങ്ങളുടെ ഭൂമിശാസ്ത്ര ചരിത്രം, നാല്‍പതിനായിരം വര്‍ഷങ്ങള്‍ക്ക് മുന്‍പ് മനുഷ്യരുടെ മൂന്നു മുന്‍കാല സ്പീഷീസ് ജീവിച്ചു വന്നതിന്‍റെ തെളിവുകള്‍. അങ്ങിനെയുള്ള റഷ്യന്‍ സൈബീരിയയിലെ ഒരു കൊച്ചു വില്ലേജാണ് ഒയ്മ്യക്കോന്‍. സ്ഥിരമായൊരു ജനജീവിതമുള്ള ഭൂമിയിലെ ഏറ്റവും തണുപ്പുള്ള ഒരു പ്രദേശമാണിത്. താപനില താഴോട്ട് പോയാല്‍ മൈനസ് അറുപത്തെട്ട് ഡിഗ്രിവരെ പോകും. ഇത് കേള്‍ക്കുമ്പോള്‍ തന്നെ നമുക്ക് ചെറിയൊരു വിറയനുഭവപ്പെടുന്നില്ലേ?.

അതിശൈത്യകാലാവസ്ഥയില്‍ മൊബൈല്‍ ഫോണ്‍ തികച്ചും പ്രവര്‍ത്തനരഹിതമായിരിക്കുമിവിടെ. 

കൃഷിക്ക് അനുയോജ്യമായ സ്ഥലമല്ലാത്തത് കൊണ്ട് ഇവിടെ താമസിച്ചു വരുന്ന അഞ്ഞൂറോളം ജനങ്ങള്‍ ഹിമക്കലമാനുകളുടെയും കുതിരകളുടെയും ഇറച്ചി തിന്നു ജീവിക്കുന്നു. ഭോജനരീതിയിലുള്ള വ്യത്യാസം കൊണ്ട്പോലും പോഷകാഹാരക്കുറവു രേഖപ്പെടുത്തിയിട്ടില്ലെന്ന് റിപ്പോര്‍ട്ടുണ്ട്.
തണുത്തുറഞ്ഞുപോകുന്ന കാലാവസ്ഥയില്‍ കൂടുതല്‍ കലോറിയുള്ള ഭക്ഷണം കഴിചില്ലെങ്കില്‍ അതി ശൈത്യത്തെ അവര്‍ക്ക് അതിജീവിക്കാന്‍ കഴിയില്ല.

കൊടും തണുപ്പില്‍ ജീവിക്കുന്നവരുടെ വാഹനങ്ങള്‍ ഇരുപത്തിനാല് മണിക്കൂറും സ്റ്റാര്‍ട്ട് ചെയ്ത് വെച്ചിട്ടുണ്ടാകും. 

മരിച്ചയാളുടെ ശവമടക്കിനു ചുരുങ്ങിയത് മൂന്നു ദിവസം മുന്‍പേ കുഴി എടുത്ത് തുടങ്ങണം. കല്‍ക്കരി പുകച്ച് ഐസ് കട്ടകള്‍ ഉരുക്കിയശേഷം കുഴിയെടുത്ത് അതില്‍ വീണ്ടും കല്‍ക്കരി പുകച്ചു ആവശ്യമായ ആഴം വെട്ടിയെടുക്കാന്‍ അത്ര എളുപ്പമല്ല.. ശവമടക്കി രണ്ടോ മൂന്നോ മാസം കഴിഞ്ഞു ചെന്ന് നോക്കിയാലും മരിച്ചയാള്‍ അത് പോലെ കിടക്കുന്നുണ്ടാവും. ശൈത്യകാലങ്ങളില്‍ ബോഡി ഉറഞ്ഞു ജീര്‍ണ്ണിച്ചുപോവാന്‍ അവര്‍ ഓസ്ലോയില്‍ കൊണ്ട് പോയി ശവമടക്ക് നടത്തുകയാണ് ഇതിനു കണ്ട ഒരു പരിഹാരം).

ജനുവരിയില്‍ മൈനസ് 52 ഡിഗ്രീയൊക്കെയായിരിക്കും ഇവിടുത്തെ താപനില. വോഡ്ക തണുത്ത് മരവിച്ചു പോകുന്ന കാലാവസ്ഥ.
എന്നാല്‍ വേനല്‍ കാലത്ത് അത് പതിനെട്ടു ഡിഗ്രീവരെ ഉയര്‍ന്നും പോകും.
ഉത്തരധ്രുവത്തില്‍ താപനിലയിലെ ഗണ്യമായ വ്യത്യാസം രേഖപ്പെടുത്തുന്നതും ഇവിടെത്തന്നെ.

സാധാരണ ജനങ്ങളുടെ ജീവിതത്തില്‍ മൈനസ് ഇരുപത് ഡിഗ്രീയൊന്നും വലിയൊരു ബുദ്ധിമുട്ടായി അനുഭവപ്പെടാത്തവിധം ജീവിത ചക്രങ്ങളില്‍ അവര്‍ താഥാമ്യം പ്രാപിച്ചുപോയിട്ടുണ്ട്. മൈനസ് മുപ്പത്തെട്ടു കഴിഞ്ഞാല്‍ തണുപ്പ് അനുഭവിച്ചു തുടങ്ങുന്നെന്നൊരു തോന്നല്‍, അതാണ്‌ വടക്ക് കിഴക്കന്‍ സൈബീരിയന്‍ ജീവിത രീതി. 

പൊതുവേ സൈബീരിയന്‍ ജനങ്ങള്‍ക്ക് മോശമായ ഒരു ആരോഗ്യനിലയുണ്ടാവില്ല, കാരണം അത്തരക്കാര്‍ അവിടെ ആ കാലാവസ്ഥയെ അതിജീവിക്കനാവില്ല. 

റഷ്യയുടെ എഴുപത്തെട്ടു ശതമാനം ഭൂപ്രദേശമുള്ള ഈ സ്ഥലത്ത് ദൂരത്തെ അളക്കുമ്പോള്‍ ആയിരം മൈല്‍ ഒന്നും തന്നെയല്ല എന്ന് അവര്‍ പറയും.
ഒരു സുഹൃത്തിനെയോ കുടുംബാംഗങ്ങളെയോ കാണാന്‍ ഇരുനൂര്‍ മൈലുകളോളം വാഹനമോടിച്ച് പോവുന്നത് ഒരു നിത്യ സംഭവം. കാലാവസ്ഥയുടെ അതി തീവ്രതയെ അതിജയിക്കുന്നവരുടെ മനസ്ഥൈര്യത്തിനു മുന്‍പില്‍ നമുക്കെല്ലാം നാളേക്ക് നീട്ടിവെക്കാനെ കഴിയൂ.

ഒയ്മ്യക്കോന്‍ ഒരത്ഭുതമാണ്. ഒന്നോ രണ്ടോ ചുക്ക്‌ കാപ്പി കൊണ്ട് മാറ്റിയെടുക്കാവുന്നതല്ല ഇവിടുത്തെ തണുപ്പിന്‍റെ ചരിത്രം..

Sunday, 2 February 2020

പ്രചോദന കഥ , എതിര്‍പ്പുകളെ എങ്ങനെ നേരിടണം?

മൂടല്‍ മഞ്ഞിലൂടെ ഓളങ്ങളെ കീറിമുറിച്ചു കൊണ്ടു നീങ്ങുന്ന ഒരു കപ്പല്‍. വളരെ ദൂരെ ഒരു വെളിച്ചം കപ്പിത്താന്‍ കണ്ടു ആ വെളിച്ചം തങ്ങളുടെ നേര്‍ക്കാണ് വരുന്നത്. അദ്ദേഹം ഉടന്‍ അവര്‍ക്ക് സന്ദേശമയച്ചു.

“വേഗം നിങ്ങളുടെ കപ്പലിന്റെ ഗതി വഴി മാറുക. ഞങ്ങളുടെ കപ്പല്‍ നിങ്ങളുടെ നേര്‍ക്കാണ് വരുന്നത്. കൂട്ടിയിടി ഒഴിവാക്കുക.”

ഉടന്‍ സന്ദേശം തിരികെ ലഭിച്ചു. “നിങ്ങള്‍ ഗതി മാറുന്നതാണ് നല്ലത്…”

കപ്പിത്താന്‍ ക്രുദ്ധനായി. ഒരു സന്ദേശം കൂടി അയച്ചു. ഇതൊരു യുദ്ധക്കപ്പലാണ് നിങ്ങളുടെ ഗതി മാറ്റിയില്ലെങ്കില്‍ വന്‍ ദുരന്തത്തിന് ഇരയാകും.”

മറുപടി ഉടന്‍ ലഭിച്ചു, “സുഹൃത്തേ ഞങ്ങള്‍ക്ക് ഗതിമാറാന്‍ സാധ്യമല്ല…ഇത് കപ്പലല്ല, ലൈറ്റ് ഹൗസാണ്. നിങ്ങള്‍ ഗതിമാറ്റി സ്വയം രക്ഷപ്പെടൂ…” അപ്പോഴാണ് കപ്പിത്താന്‍ തനിക്കു പറ്റിയ അബദ്ധം മനസ്സിലാക്കിയത്. അയാള്‍ ഉടന്‍ ഗതി മാറ്റി, തലമുടി നാരിഴയ്ക്ക് കപ്പല്‍ രക്ഷപ്പെടുത്തി.

ഈ കപ്പിത്താന് പിണഞ്ഞ അബദ്ധമല്ലേ നമുക്കും ജീവിതമാകുന്ന കപ്പല്‍ ഓടിക്കുമ്പോള്‍ പറ്റാറുള്ളത്. മറ്റുള്ളവര്‍ ഗതിമാറി നമുക്കനുകൂലാമാകണമെന്ന് മിക്കപ്പോഴും നാം ആഗ്രഹിക്കുന്നു. മിക്കപ്പോഴും അത് അസാധ്യവുമാണ്. പക്ഷേ നാം ഗതിമാറി ഒഴുകിയാല്‍ പ്രശ്നങ്ങള്‍ എത്ര സുന്ദരമായി പരിഹരിക്കാന്‍ സാധിക്കും.

വാശിയും വൈരാഗ്യവും ദുരഭിമാനവും ഉപേക്ഷിച്ച് സഹകരണത്തിനും സഹായത്തിനും നാം തയ്യാറായാല്‍, മുന്‍കൈ എടുത്താല്‍ ‘കൊടിയ ശത്രുക്കള്‍’ പോലും നമുക്ക് എളുപ്പം വഴിപ്പെടുന്നതു കാണാം. അതോടൊപ്പം അവാച്യമായൊരു ശാന്തിയും നമ്മില്‍ ഉറവയെടുക്കുന്നതും കാണാം. ഗതി മാറി ഒഴുകിയില്ലെങ്കില്‍ നാം അവിടെ ചെന്ന് ഇടിച്ച് തകരുകയേ ഉള്ളൂ. 

കൂട്ടിയിടി നടക്കുമ്പോള്‍ ഇരുവര്‍ക്കും ക്ഷതമുണ്ടാകുമെന്ന് മറക്കരുത്..

Saturday, 1 February 2020

സ്വന്തമായി സൈന്യം ഇല്ലാത്ത 16 രാജ്യങ്ങൾ..

 ലോകത്തൊരു രാജ്യത്തിനും ‘ആക്രമണ വകുപ്പോ’ ‘യുദ്ധ വകുപ്പോ’ ഇല്ല, പകരം എല്ലാവർക്കുമുള്ളത് പ്രതിരോധ വകുപ്പാണ്; എന്നിട്ടും ഈലോകത്ത് യുദ്ധത്തിനൊട്ടും കുറവില്ലതാനും.

സൈന്യത്തിന്റെ സുരക്ഷിതത്വത്തേക്കാള്‍ സമാധാനത്തിന്റെ മുദ്ര പതിഞ്ഞ കുറച്ചു രാജ്യങ്ങളുണ്ട് ലോകത്ത്. ഏതൊരു സ്വതന്ത്ര രാഷ്ട്രത്തിന്റെയും സുരക്ഷക്ക് സൈന്യം വേണമെന്ന സങ്കല്‍പം പൊളിച്ചെഴുതുന്നു ഈ രാജ്യങ്ങള്‍.

ലോകത്ത് യുദ്ധവും, ആഭ്യന്തര കലാപങ്ങളും വര്‍ധിച്ചുവരുമ്പോള്‍ സമാധാനത്തിന്റെ സന്ദേശം എഴുതുന്ന 16 രാജ്യങ്ങളെ കുറിച്ചാണ് ഇവിടെ പറയുന്നത്. 

ഓരോ വര്‍ഷവും പ്രതിരോധ മേഖലയിലേക്ക് ആയിരക്കണക്കിന് കോടികള്‍ ബജറ്റില്‍ മാറ്റിവെക്കുന്ന ഭൂരിപക്ഷ രാജ്യങ്ങള്‍ക്കിടയില്‍ വ്യത്യസ്തമാകുകയാണ് ഈ രാഷ്ട്രങ്ങള്‍. അത്യാധുനിക ആയുധങ്ങളും വെടിക്കോപ്പുകളും സൈന്യവുമൊന്നുമില്ലാതെ സമാധാനത്തോടെ കഴിയുന്ന ഈ രാജ്യങ്ങളെ മറ്റു രാഷ്ട്രങ്ങള്‍ക്കും മാതൃകയാക്കാവുന്നതാണ്.

1,അന്‍ഡോറ

പടിഞ്ഞാറന്‍ യൂറോപ്പിലെ ഒരു ചെറിയ രാജ്യമാണ് അന്‍ഡോറ. 450 ചതുരശ്ര കിലോമീറ്റര്‍ മാത്രമാണ് ഈ രാജ്യത്തിന്റെ വിസ്തീര്‍ണം. പൈറീനെസ് പര്‍വ്വത നിരകള്‍ക്ക് സമീപത്തായി സ്‌പെയിനിനും ഫ്രാന്‍സിനും ഇടയിലായാണ് ഈ രാജ്യത്തിന്റെ സ്ഥാനം. യൂറോപ്പിലെ ആറാമത്തെ ഏറ്റവും ചെറിയ രാജ്യമാണ് അന്‍ഡോറ. 2012 ലെ കണക്കനുസരിച്ച് ജനസംഖ്യ 85,000. വിനോദസഞ്ചാരമാണ് പ്രധാന വരുമാനം. ലോകത്തെ ഏറ്റവും അധികം ആയുര്‍ദൈര്‍ഘ്യമുള്ള ജനങ്ങളുടെ പട്ടികയില്‍ രണ്ടാംസ്ഥാനം അന്‍ഡോറക്കാണ്‌. നിങ്ങളെ വിസ്‍മയിപ്പിക്കുന്ന പ്രധാന കാര്യം, ഈ രാജ്യത്ത് നൂറ്റാണ്ടുകളായി സൈന്യമില്ലെന്നതാണ്. ക്രമസമാധാനപാലനത്തിന് പേരിന് ഒരു പൊലീസ് സേന മാത്രമാണുള്ളത്. ഏറ്റവും കുറഞ്ഞ കുറ്റകൃത്യങ്ങളാണ് ഇവിടെ പൊലീസിനെയും അപ്രസക്തമാക്കുന്നത്. പുറത്തുനിന്നുള്ള ഭീഷണിക്ക് പകരം അന്‍ഡോറക്ക് സുരക്ഷ ഒരുക്കുന്നവരാണ് അയല്‍രാജ്യങ്ങളായ സ്‍പെയിനും ഫ്രാന്‍സും.

2,കോസ്റ്ററിക്ക

മധ്യ അമേരിക്കയിലെ ഒരു രാജ്യമാണ് കോസ്റ്ററിക്ക. സമ്പന്ന തീരം എന്നാണ് രാജ്യത്തിന്റെ പേരിന്റെ അര്‍ത്ഥം. ശാന്ത സമുദ്രത്തിനും കരീബിയന്‍ കടലിനുമിടയിലാണ് കോസ്റ്ററിക്കയുടെ സ്ഥാനം. നിക്കരാഗ്വയും പനാമയുമാണ് അയല്‍രാജ്യങ്ങള്‍. 51,100 ചതുരശ്ര കിലോമീറ്റര്‍ വിസ്തൃതിയാണ് ഈ രാജ്യത്തിനുള്ളത്. ഭരണഘടനാപരമായി സൈന്യത്തെ പൂര്‍ണമായും പിരിച്ചുവിട്ട ആദ്യ രാജ്യമാണ് കോസ്റ്ററിക്ക. 1949ലായിരുന്നു ഈ പിരിച്ചുവിടല്‍. 1948 ലെ ആഭ്യന്തര യുദ്ധത്തിന് ശേഷമാണ് പട്ടാളത്തെ പിരിച്ചുവിടുന്നത്. സ്വന്തം സൈന്യമില്ലാത്ത ലോകത്തിലെ തന്നെ ഏറ്റവും വലിയ രാജ്യം കൂടിയാണ് കോസ്റ്ററിക്ക. പൊലീസാണ് ഇവിടുത്തെ ആഭ്യന്തര സുരക്ഷ വഹിക്കുന്നത്. നിക്കരാഗ്വയുമായി അതിര്‍ത്തി തര്‍ക്കമുണ്ടെങ്കില്‍ കൂടി ഇവിടെ സൈന്യമില്ല എന്നതാണ് വിസ്‍മയിപ്പിക്കുന്ന സവിശേഷത.

3,ഡൊമനിക്ക

കരീബിയന്‍ സമുദ്രത്തിലെ ഒരു ദ്വീപ് രാജ്യമാണ് ഡൊമനിക്ക. രാജ്യത്തെ ഭരണസംവിധാനത്തെ അട്ടിമറിക്കാന്‍ ശ്രമിച്ചതോടെ പിരിച്ചുവിടപ്പെട്ട സൈന്യത്തിന്റെ ചരിത്രമാണ് ഡൊമനിക്കയ്ക്ക് പറയാനുള്ളത്. 1981 ലാണ് ഈ രാജ്യം സൈന്യത്തിന്റെ സുരക്ഷ വേണ്ടെന്ന് വെക്കുന്നത്. വിനോദസഞ്ചാരവും കൃഷിയുമാണ് ഇവിടുത്തെ സമ്പദ്ഘടനയുടെ അടിസ്ഥാന ഘടകങ്ങള്‍. പൊലീസിനാണ് ആഭ്യന്തര സുരക്ഷയുടെ ചുമതല.

4,ഗ്രനേഡ

കരീബിയന്‍ കടലിലെ ഒരു ദ്വീപ് രാജ്യമാണ് ഗ്രനേഡ. വിനോദസഞ്ചാരമാണ് ഈ രാജ്യത്തിനും സാമ്പത്തിക ഭദ്രത നല്‍കുന്നത്. പടിഞ്ഞാറന്‍ അര്‍ധഗോളത്തിലെ ഏറ്റവും ചെറിയ രാജ്യങ്ങളില്‍ ഒന്നാണിത്. വെറും 344 ചതുരശ്ര കിലോമീറ്റര്‍ മാത്രം വിസ്തൃതിയുള്ള ഈ രാജ്യത്തിന്റെ ജനസംഖ്യ ഏകദേശം 109,590 ആണ്. 1943 ന് ശേഷം ഈ രാജ്യത്തും പട്ടാളമെന്ന സംവിധാനമില്ല. പൊലീസിനാണ് സുരക്ഷാ ചുമതല.

5,ഹെയ്തി

മറ്റൊരു കരീബിയന്‍ രാജ്യമാണ് ഹെയ്തി. 27,750 ചതുരശ്ര കിലോമീറ്റര്‍ ആണ് വിസ്തീര്‍ണം. ഈ രാജ്യത്തിലെ ജനസംഖ്യ ഏകദേശം 8,706,497 ആണ്. അടിമകളുടെ വിപ്ലവത്തിലൂടെ സ്വാതന്ത്ര്യം നേടിയ ഒരേയൊരു രാജ്യം കൂടിയാണ് ഹെയ്തി. 1995 ലെ പട്ടാള അട്ടിമറി ശ്രമത്തിന് പിന്നാലെ സൈന്യത്തെ പിരിച്ചുവിട്ട ചരിത്രമാണ് ഹെയ്തിക്കുള്ളത്. എന്നാല്‍ ഇപ്പോഴും സൈന്യത്തെ രൂപീകരിക്കണമെന്ന ആവശ്യവുമായി വിമതര്‍ രംഗത്തുണ്ട്
.
6,ഐസ്ലാന്‍ഡ്

വടക്കന്‍ യൂറോപ്പിലെ അറ്റ്‌ലാന്റിക് സമുദ്രത്തിലെ ഒരു ദ്വീപ് രാജ്യമാണ് ഐസ്ലാന്‍ഡ്. ലോകത്തെ ഏറ്റവും അധികം വളര്‍ച്ച കൈവരിച്ചു കൊണ്ടിരിക്കുന്ന ഒരു രാജ്യം കൂടിയാണിത്. കുറഞ്ഞ ജനസംഖ്യയുള്ള ഇവിടെ യുദ്ധം, കലാപം എന്നിവയൊന്നുമില്ല. ലോകത്ത് ഏറ്റവും സന്തോഷവാന്‍മാരായ ജനങ്ങളുടെ കൂട്ടായ്മ കൂടിയാണ് ഇവിടം. 1869 മുതല്‍ ഈ രാജ്യത്ത് സൈന്യമില്ല. നാറ്റോയില്‍ അംഗമായ ഐസ്‍ലാന്‍ഡിന് അമേരിക്കയുമായി പ്രതിരോധത്തില്‍ പേരിനൊരു കരാറുണ്ടെന്ന് മാത്രം.

7,കിരീബാസ്

പെസഫിക് മഹാസമുദ്രത്തിലെ ചെറു ദ്വീപു രാജ്യമാണിത്. മൂന്നര ലക്ഷം ചതുരശ്ര കിലോമീറ്ററില്‍ ചിതറിക്കിടക്കുന്ന 33 ദ്വീപുകളുടെ സമൂഹമാണ് ഈ രാജ്യം. മൊത്തം ഭൂവിസ്തൃതി 811 ചതുരശ്ര കിലോമീറ്റര്‍ മാത്രം. 1978 മുതല്‍ ഈ രാജ്യത്തിന് 
സ്വന്തമായി സൈന്യമില്ല. എങ്കിലും ഏതെങ്കിലുമൊരു സാഹചര്യത്തില്‍ ആവശ്യം വന്നാല്‍ കിരീബാസിന്റെ സഹായത്തിന് ആസ്ട്രേലിയയും ന്യൂസിലന്‍ഡും പട്ടാളത്തെ അയക്കും.

8,ലിക്റ്റന്‍സ്‌റ്റൈന്

ലിക്റ്റന്‍സ്‌റ്റൈന്‍ പടിഞ്ഞാറന്‍ യൂറോപ്പിലെ ഒരു ചെറിയ രാജ്യമാണ്. പൂര്‍ണമായും കരയാല്‍ ചുറ്റപ്പെട്ട ഈ രാജ്യം സ്വിറ്റ്‌സര്‍ലന്‍ഡുമായും ആസ്ട്രിയയുമായും അതിര്‍ത്തി പങ്കിടുന്നു. കാര്യമായ നഗരവല്‍ക്കരണം നടക്കാത്ത രാജ്യം കൂടിയാണിത്. ജര്‍മന്‍ ഭാഷ സംസാരിക്കുന്ന ലോകത്തിലെ ഏറ്റവും ചെറിയ രാജ്യമാണ് ലിക്റ്റന്‍സ്‌റ്റൈന്‍. 1868 മുതല്‍ ഈ രാജ്യത്തിനും സ്വന്തമായി ഒരു സൈന്യമില്ല. സൈന്യത്തെ നിലനിര്‍ത്തേണ്ടത്ര സുരക്ഷാ ഭീഷണിയൊന്നും ഈ രാജ്യം നേരിടുന്നില്ല. യുദ്ധമുണ്ടായാല്‍ സൈന്യത്തെ രൂപീകരിക്കാന്‍ നിയമമുള്ള രാജ്യമാണെങ്കിലും ഇതുവരെ അങ്ങനെയൊരു അവസ്ഥ ഇവിടുത്തുകാര്‍ക്കുണ്ടായിട്ടില്ല..

9,മാര്‍ഷല്‍ ദ്വീപു കൾ

പസഫിക് സമുദ്രത്തിലെ ഒരു ദ്വീപുരാഷ്ട്രമാണ് മാര്‍ഷല്‍ ദ്വീപുകള്‍. പസഫിക് മഹാസമുദ്രത്തിന്റെ വടക്കു ഭാഗത്താണ് ദ്വീപിന്റെ സ്ഥാനം. ഈ രാജ്യത്തിന്റെ രൂപീകരണം മുതല്‍ ഇവിടെ സൈന്യമില്ല. പൊലീസ് മാത്രമാണ് ഇവിടെ സുരക്ഷാകാര്യങ്ങള്‍ നോക്കുന്നത്. തീരദേശ സുരക്ഷയുടെ ചുമതലയും പൊലീസിനാണ്. അമേരിക്കയാണ് മാര്‍ഷല്‍ ദ്വീപിനും സൈനിക സഹായം ആവശ്യമായി വന്നാല്‍ നല്‍കാനുള്ളത്.

10,മൗറീഷ്യസ്

ഇന്ത്യന്‍ മഹാസമുദ്രത്തിലെ ദ്വീപ് രാജ്യമാണ് മൗറീഷ്യസ്. ആഫ്രിക്കന്‍ വന്‍കരയില്‍പ്പെടുന്ന ഈ രാജ്യം തെക്കുപടിഞ്ഞാറന്‍ ഇന്ത്യന്‍ തീരത്തുനിന്നും 3,943 കിലോമീറ്റര്‍ അകലെയാണ് സ്ഥിതി ചെയ്യുന്നത്. 2040 ചതുരശ്ര മീറ്ററാണ് വിസ്തീര്‍ണം. 1968 മുതല്‍ ഈ രാജ്യത്തിനും സ്വന്തമായി സൈന്യമില്ല. മൊത്തം സുരക്ഷ നോക്കാന്‍ ഇവിടെ പതിനായിരം പൊലീസുകാരാണുള്ളത്.

11,മൈക്രോനേഷ്യ

നാല് ഫെഡറല്‍ സംസ്ഥാനങ്ങളുള്‍പ്പെടുന്ന ഒരു സ്വതന്ത്ര പരമാധികാര ദ്വീപുരാഷ്ട്രമാണ് മൈക്രോനേഷ്യ പറിഞ്ഞാറന്‍ പസഫിക് മഹാസമുദ്രത്തിലാണ് സ്ഥാനം. ആകെ കരഭൂമി 702 ചതുരശ്രകിലോമീറ്റര്‍ വരും. ഭൂമധ്യരേഖയുടെ തൊട്ടു വടക്കായാണ് ദ്വീപുകളുടെ സ്ഥാനം. സ്വന്തമായി സൈന്യമില്ലെങ്കിലും അമേരിക്ക തന്നെയാണ് ഇവരുടെ സഹായത്തിനുമുള്ളത്.

12,മൊണാക്കോ

പടിഞ്ഞാറന്‍ യൂറോപ്പിലെ ഒരു ചെറിയ രാജ്യമാണ് മൊണാക്കോ. ഫ്രാന്‍സും മെഡിറ്ററേനിയനും ആണ് അതിരുകള്‍. ഭരണഘടനയില്‍ അധിഷ്ഠിതമായ ഏകാധിപത്യമാണ് നിലവിലുള്ളത്. സ്വതന്ത്രരാജ്യമാണെങ്കിലും പ്രതിരോധച്ചുമതല ഫ്രാന്‍സിനാണ്. ലോകത്തിലെ ഏറ്റവും ചെറിയ രണ്ടാമത്തെ രാജ്യമാണിത്. 17 ാം നൂറ്റാണ്ടു മുതല്‍ ഈ രാജ്യത്തിന് സ്വന്തമായി സൈന്യമില്ല. എന്നാല്‍ സൈന്യമില്ലെന്ന് മൊത്തമായും പറയാന്‍ കഴിയില്ല. കാരണം രാജകുമാരന്റെ സുരക്ഷക്ക് ചെറിയൊരു പട്ടാള വിഭാഗം ഇവിടെയുണ്ട്.

13,നൗറു

ലോകത്തിലെ ഏറ്റവും ചെറിയ റിപ്പബ്ലിക്കാണ്‌ നൗറു. ഒന്നാം ലോകമഹായുദ്ധത്തിനുശേഷം 1968 വരെ ആസ്ട്രേലിയ, ന്യൂസിലാൻഡ്, ബ്രിട്ടൻ എന്നീ രാജ്യങ്ങളുടെ സം‌യുക്തഭരണമായിരുന്നു ഇവിടെ. 1968-ൽ സ്വതന്ത്രമായി. ഫോസ്ഫേറ്റ് ഖനനമാണ്‌ പ്രധാന വരുമാനം. സ്വന്തമായി സൈന്യമില്ലെങ്കിലും ആസ്ട്രേലിയയാണ് പ്രതിരോധ സഹായം നല്‍കുന്നത്. ആഭ്യന്തര സുരക്ഷക്ക് പൊലീസുമുണ്ട്.


14,പലാവു

ലോകത്തെ ഏറ്റവും പ്രായം കുറഞ്ഞ രാഷ്ട്രങ്ങളിലൊന്നാണ് പലാവു. ഫിലിപ്പീന്‍സിന് 800 കിലോമീറ്റര്‍ കിഴക്കായ പസഫിക് സമുദ്രത്തിലാണ് ഈ രാജ്യം. അമേരിക്കന്‍ അധിനിവേശത്തിലായിരുന്നു പലാവു 1994 ഒക്ടോബര്‍ ഒന്നിനാണ് സ്വതന്ത്രമായത്. പലാവുവിനും സ്വന്തമായി സൈന്യമില്ല. പൊലീസിന് മാത്രമാണ് ഇവിടെ സുരക്ഷാ ചുമതലുള്ളത്. തീരദേശ സുരക്ഷക്ക് 30 അംഗ സേനയുമുണ്ട്. അമേരിക്കയാണ് പ്രതിരോധ സഹായം നല്‍കുന്നത്.

15,പനാമ

മധ്യ അമേരിക്കയിലെ ഏറ്റവും തെക്ക് ഭാഗത്തുള്ള രാജ്യമാണിത്. വടക്ക്‌തെക്ക് അമേരിക്കകളെ തമ്മില്‍ ബന്ധിപ്പിക്കുന്നതും ഈ രാജ്യമാണ്. കോസ്റ്ററിക്ക, കൊളംബിയ എന്നിവയുമായാണ് അതിര്‍ത്തി പങ്കിടുന്നത്. ഒരു അന്താരാഷ്ട്ര വാണിജ്യ കേന്ദ്രമാണീ രാജ്യം. വമ്പന്‍ സമ്പദ് ശക്തികൂടിയാണ് പനാമ. 1990 മുതല്‍ പനാമക്കും സ്വന്തമായി സൈന്യമില്ല. അതിര്‍ത്തി കാക്കാനും ആഭ്യന്തര സുരക്ഷക്കും പനാമനേനിയന്‍ പബ്ലിക് ഫോഴ്‍സുമാണുള്ളത്.

16,വത്തിക്കാന്‍ നഗരം

ഇറ്റലിയുടെ ഉള്ളിലായി സ്ഥിതി ചെയ്യുന്ന ഒരു പരമാധികാരരാഷ്ട്രമാണ് വത്തിക്കാന്‍ നഗരം. റോമന്‍ കത്തോലിക്കാ സഭയുടെ ആസ്ഥാനവുമാണ്. 44 ഹെക്ടര്‍ വിസ്തീര്‍ണ്ണവും 800 പേര്‍ മാത്രം വരുന്ന ജനസംഖ്യയുമുള്ള നഗരം വിസ്തീര്‍ണ്ണത്തിലും ജനസംഖ്യയിലും ലോകത്തിലെ ഏറ്റവും ചെറിയ പരമാധികാരരാഷ്ട്രമാണ്. സ്വന്തമായി സൈന്യമില്ലെങ്കിലും സ്വിസ് ഗാര്‍ഡുകളാണ് സുരക്ഷാ ചുമതല വഹിക്കുന്നത്. രേഖകകളിലില്ലെങ്കിലും ഇറ്റാലിയന്‍ സൈന്യവും വത്തിക്കാനൊപ്പമുണ്ട്..