ഒരു ദേശാടന പക്ഷിയാണ് ആർട്ടിക് ടേൺ. ഭൂമധ്യരേഖയെ മറികടന്നുകൊണ്ട് ഇരുദിശകളിലേക്കും ദേശാടനം നടത്തുന്നതിൽ പക്ഷിഗണങ്ങൾ മുൻപന്തിയിലാണ്. ഒറ്റ ദേശാടനയാത്രയിൽ മുപ്പത്തയ്യായിരം കിലോമീറ്ററോളം ദൂരം ആർട്ടിക് ടേൺ എന്ന പക്ഷി പറക്കാറുണ്ട്. ഓരോ വർഷവും ഏകദേശം 71,000കി.മീ. ദൂരം സഞ്ചരിക്കും.
ദേശാടനം
ആഗസ്ത്, സപ്തംബർ മാസങ്ങളിലാണ് ആർട്ടിക് ടേൺ ഉത്തരധ്രുവമേഖലയിലെ ഗ്രീൻലാൻഡിൽനിന്ന് യാത്ര തുടങ്ങുന്നത്. ദക്ഷിണധ്രുവത്തിലെ വെഡൽ കടലാണ് അവയുടെ ലക്ഷ്യം. നാലഞ്ചുമാസം ഇവിടെ ചെലവഴിച്ച് മടക്കയാത്ര തുടങ്ങുന്ന പക്ഷി മെയ്, ജൂൺ മാസങ്ങളിൽ സ്വദേശത്തു തിരിച്ചെത്തും.
ഉത്തരധ്രുവത്തിൽനിന്നു ദക്ഷിണധ്രുവത്തിലേക്ക് ഒറ്റയടിക്കല്ല പക്ഷി പറക്കുന്നതെന്ന് ഗവേഷകർ കണ്ടെത്തി. ഉത്തര അറ്റ്‌ലാന്റിക്കിനു നടുവിൽ അസോറസിനടുത്താണ് അവയുടെ ഇടത്താവളം. ഇവിടെ തങ്ങി ആവശ്യത്തിനു ഭക്ഷണം കഴിച്ച് തെക്കോട്ടുള്ള യാത്ര തുടരും. പടിഞ്ഞാറൻ യൂറോപ്പും പടിഞ്ഞാറൻ ആഫ്രിക്കയും പിന്നിടുമ്പോൾ വഴി രണ്ടായി പിരിയും. കുറച്ചു പക്ഷികൾ ആഫ്രിക്കൻ തീരത്തുകൂടെ മുന്നോട്ടുപോകും; ബാക്കിയുള്ളവ ബ്രസീലിന്റെ തീരത്തുകൂടെയും. തണുപ്പുകാലം ദക്ഷിണധ്രുവത്തിൽ ചെലവഴിച്ച് മടക്കയാത്ര.
ഗവേഷണം
ആർട്ടിക് ടേൺ എന്ന കൊച്ചുപക്ഷിയുടെ ലോകസഞ്ചാരത്തിന്റെ പാത ശാസ്ത്രജ്ഞർ രേഖപ്പെടുത്തിയിട്ടുണ്ട്. രണ്ടു ധ്രുവങ്ങൾക്കുമിടയിലായി പ്രതിവർഷം 71,000 കിലോമീറ്റർ ദൂരമാണ് ഈ ദേശാടനക്കിളി പറക്കുന്നതെന്നു നിർണയിച്ച ഗവേഷകസംഘം, ഇതിന്റെ സഞ്ചാരപഥം വളഞ്ഞുതിരിഞ്ഞതാണെന്നും മനസ്സിലാക്കി.
പക്ഷിയുടെ കാലിൽ ഘടിപ്പിച്ച കുഞ്ഞുപകരണങ്ങളുടെസഹായത്തോടെയാണ് വിവിധ രാജ്യങ്ങളിൽ നിന്നുള്ള ഗവേഷകരുടെ സംഘം ആർട്ടിക് ടേണിന്റെ യാത്രാപഥം നിർണയിച്ചത്. അമേരിക്കയിലെ പി.എൻ.എ.എസ്. ജേർണലാണ് ഈ സുദീർഘഗവേഷണത്തിന്റെ വിവരം പുറത്തുവിട്ടത്.
നേർരേഖയിൽ പറക്കുന്നതിനുപകരം തീരത്തോടുചേർന്നു വളഞ്ഞാണ് ഇവയുടെ മടക്കയാത്രയെന്നത് ശാസ്ത്രജ്ഞർക്ക് പുതിയ അറിവാണ്. കാറ്റിന്റെ ഗതി പരിഗണിക്കുമ്പോൾ ഈ പാതയിലുള്ള യാത്രയാവും ആയാസരഹിതം എന്നാണ് ഗവേഷകർ കരുതുന്നത്. ഗ്രീൻലൻഡ്, ഡെന്മാർക്ക്, അമേരിക്ക, ബ്രിട്ടൻ, ഐസ്‌ലൻഡ് എന്നീ രാജ്യങ്ങളിൽ നിന്നുള്ള ശാസ്ത്രജ്ഞരാണ് ഗവേഷണത്തിൽ പങ്കാളികളായത്. ഒന്നര ഗ്രാമിൽ താഴെ ഭാരമുള്ള ഉപകരണമാണ് ഇവർ പക്ഷിയുടെ കാലിൽ പിടിപ്പിച്ചത്. എത്തുന്ന സ്ഥലത്തെ പ്രകാശതീവ്രതയുടെ അടിസ്ഥാനത്തിൽ ഈ ഉപകരണം കൈമാറുന്ന വിവരം ശേഖരിച്ചാണ് ദേശാടനപാത നിർണയിച്ചത്.
മനുഷ്യർക്ക് സാധിക്കുന്നില്ല പക്ഷികൾ എങ്കിലും ഹോളിഡേ ആഘോഷിക്കട്ടെ.
ReplyDeleteThat's right
Delete