വെങ്കായം എന്ന പേരിലും അറിയപ്പെടുന്ന വെളുത്തുള്ളി കഴിക്കുന്നത് പല രോഗങ്ങളെയും പ്രതിരോധിക്കാൻ സഹായിക്കും.
• രാവിലെ പ്രഭാത ഭക്ഷണത്തിനു മുമ്പ് വെളുത്തുള്ളി കഴിച്ചാൽ പലതുണ്ട് ഗുണങ്ങൾ. വെറും വയറ്റിൽ വെളുത്തുള്ളി കഴിക്കുന്നത് ശരീരഭാരം കുറയ്ക്കുമത്രേ... ഉദരഭാഗത്തെ കൊഴുപ്പ് കുറയ്ക്കുന്നത് മൂലം അമിതവണ്ണം ഉണ്ടാകുന്നത് തടയപ്പെടുന്നു. ശരീരത്തിലെ ടോക്‌സിനുകള്‍ നീക്കം ചെയ്യാനും വെളുത്തുള്ളി വളരെയധികം സഹായിക്കും. ഒരു സ്പൂൺ വെളുത്തുള്ളി ചതച്ച് കഴിച്ചാൽ മതി.
• കൂടാതെ അമിത രക്തസമ്മർദ്ദം, കൊളസ്‌ട്രോൾ തുടങ്ങിയ ആരോഗ്യപ്രശ്‌നങ്ങൾക്കും വെളുത്തുള്ളി കഴിക്കുന്നത് ഉത്തമ പരിഹാരമാണ്. വെറും വയറ്റിൽ വെളുത്തുള്ളി കഴിക്കുന്നത് ആന്റിബയോട്ടിക്കിനു സമാനമായാണ് പ്രവർത്തിക്കുന്നത്. വെളുത്തുള്ളിയുടെ ഈ സവിശേഷതയാണ് പല രോഗങ്ങളെയും തടയാൻ സഹായിക്കുന്നത്.
• വെറും വയറ്റിലെ വെളുത്തുള്ളി പ്രയോഗം കരൾ, ബ്ലാഡർ എന്നീ അവയവങ്ങളുടെ പ്രവർത്തനത്തെ കൂടുതൽ മെച്ചപ്പെടുത്തും. ഹൈപ്പർ ടെൻഷൻ തടയാനും വെളുത്തുള്ളിയാണ് ബെസ്റ്റ്.
വെളുത്തുള്ളിയുടെ ഔഷധഗുണങ്ങൾ..
• ഭക്ഷ്യ വിഷബാധ ഉണ്ടാകാനുള്ള സാധ്യത വെളുത്തുള്ളിയുടെ ഉപയോഗത്തിലൂടെ കുറയ്ക്കാൻ സാധിക്കും. പല ഫംഗസുകളെയും വൈറസുകളെയും ബാക്റ്റീരിയകളെയും പ്രതിരോധിക്കാൻ കഴിയുമെന്നതിനാലാണ് വെളുത്തുള്ളി നമ്മുടെ ആഹാരത്തിന്റെ ഭാഗമാകുന്നത്. വിരശല്യത്തിനുള്ള പ്രധാന പരിഹാര മാർഗ്ഗങ്ങളിലൊന്നാണ് വെളുത്തുള്ളി.
• വയറുവേദനയും മറ്റ് ദഹന സംബന്ധമായ രോഗങ്ങളും പ്രതിരോധിക്കാൻ വെളുത്തുള്ളി വളരെ നല്ലതാണ്. തൊലി കളഞ്ഞ മൂന്നോ നാലോ വെളുത്തുള്ളിയല്ലികൾ വെള്ളത്തിലിട്ട് തിളപ്പിച്ച ശേഷം കുടിക്കാവുന്നതാണ്.
• വെളുത്തുള്ളിയിലെ അജോയിൻ എന്ന എൻസൈം വിവിധ ത്വക് രോഗങ്ങളെ പ്രതിരോധിക്കാൻ സഹായിക്കും.
• തൊലിപ്പുറത്തുണ്ടാകുന്ന അണുബാധയെ തുരത്താൻ പലരും ചതച്ച വെളുത്തുള്ളി ഉപയോഗിക്കാറുണ്ട്.
• അമിത രക്തസമ്മർദ്ദവും കൊളസ്ട്രോളും കുറയ്ക്കാനും വെളുത്തുള്ളിക്ക് കഴിയും. രക്തസമ്മർദ്ദം ഉണ്ടാക്കുന്ന ആൻജിയോസ്റ്റിൻ 2 എന്ന പ്രോട്ടീനെ വെളുത്തുള്ളിയിൽ അടങ്ങിയിരിക്കുന്ന അലിസിൻ തടസ്സപ്പെടുത്തുന്നു. ഇത് മൂലം അമിത രക്തസമ്മർദ്ദം കുറയും.
• ഹൃദയത്തിന്റെ ആരോഗ്യം സംരക്ഷിക്കാനും വെളുത്തുള്ളിക്ക് കഴിയും. വെളുത്തുള്ളിയിൽ അടങ്ങിയിരിക്കുന്ന പോളി സൾഫൈഡിനെ ചുവന്ന രക്താണുക്കൾ ഹൈഡ്രജൻ സൾഫൈഡ് ആക്കി മാറ്റും. ഇത് രക്തത്തിൽ കലർന്നു രക്തസമ്മർദ്ദം കുറയ്ക്കാൻ സഹായിക്കുന്നു. അത് വഴി ഹൃദയാരോഗ്യവും മെച്ചപ്പെടുന്നു.
• വെളുത്തുള്ളി സ്ഥിരമായി കഴിക്കുന്നത് ക്യാൻസറിനെ പ്രതിരോധിക്കാൻ സഹായിക്കുമെന്ന് നിങ്ങൾക്കറിയാമോ? വെളുത്തുള്ളിയിലെ അലൈൽ സൾഫൈഡ് എന്ന പദാർത്ഥമാണ് ക്യാൻസറിനെ പ്രതിരോധിക്കാൻ സഹായിക്കുന്നത്. സ്തനാർബുദം ഉണ്ടാകാനുള്ള പ്രധാന കാരണം ഹൈട്രോസൈക്ലിക് അമീനായ പി. എച്. ഐ. പി ആണ്. വെളുത്തുള്ളിയിൽ അടങ്ങിയിരിക്കുന്ന അലൈൽ സൾഫൈഡ് ഈ ഹൈഡ്രോസൈക്ലിക് അമീനെ കാർസിനോജൻ ആയി മാറുന്നത് തടയുന്നത് മൂലം ക്യാൻസർ എന്ന രോഗാവസ്ഥ പ്രതിരോധിക്കപ്പെടുന്നു.
• ഒന്നോ രണ്ടോ തുള്ളി വെളുത്തുള്ളി നീര് ചെവിയിൽ ഒഴിക്കുന്നത് ചെവിവേദന തടയാൻ സഹായിക്കും.
• പനി, ജലദോഷം എന്നിവയെ പ്രതിരോധിക്കാനും വെളുത്തുള്ളി മതി.
• ശ്വാസ തടസ്സം, ക്ഷയം, ന്യുമോണിയ, ബ്രോങ്കൈറ്റിസ്, വില്ലന്‍ ചുമ തുടങ്ങിയ രോഗങ്ങൾ പ്രതിരോധിക്കാനും വെളുത്തുള്ളി അത്യുത്തമമാണ്.
• വെളുതുള്ളി കഴിച്ചാൽ ശരീരഭാരവും കുറയ്ക്കാൻ സാധിക്കും.
• പല്ലുവേദന തടയാനും വെളുത്തുള്ളിക്ക് കഴിയും. ഒരു കഷ്ണം വെളുത്തുള്ളി മുറിച്ച് വേദനയുള്ള പല്ലിനിടയിൽ വെച്ചാൽ പല്ലുവേദനയ്ക്ക് ശമനം കിട്ടും..
വെളുത്തുള്ളി ഭക്ഷണത്തോടൊപ്പം ഉൾപ്പെടുത്തുന്നവരാണ് നമ്മൾ മലയാളികൾ.. ഇതും പരീക്ഷിച്ചു നോക്കാവുന്ന ഒന്നു തന്നെയാണ്.. കാരണം കുറയുന്നത് നമ്മുടെ അമിത വണ്ണവും രക്തസമ്മർദ്ദവും ഒക്കെയാണ്..
Thank you for sharing
ReplyDeleteThat's it Nisha it's a good knowledge
Delete