എന്തുകൊണ്ടാണ് സുഖനിദ്ര ആരോഗ്യത്തിന് പ്രധാനപ്പെട്ടതാകുന്നത്..?
ആരോഗ്യ സമ്പുഷ്ടമായ ഭക്ഷണവും വ്യായാമവും പോലെ തന്നെ പ്രധാനപ്പെട്ട ഒന്നാണ് സുഖനിദ്രയും. എന്നാൽ സ്വഭാവിക ഉറക്ക രീതികളെ തടസ്സപ്പെടുത്തുന്ന ധാരാളം കാരണങ്ങളുണ്ട്. മറ്റൊരു പ്രധാന കാര്യം, കഴിഞ്ഞ കുറച്ച് വർഷങ്ങളായി ആളുകളുടെ ഉറക്കസമയം വളരെ കുറഞ്ഞുവെന്നതാണ്. ഉറക്കത്തിന്‍റെ ഗുണനിലവാരവും കുറഞ്ഞു. സുഖനിദ്ര പ്രധാനപ്പെട്ടതാകുന്നതിനുള്ള ചില കാരണങ്ങളുണ്ട്.
മോശം ഉറക്കം ഉയർന്ന ശരീരഭാരവുമായി ബന്ധപ്പെട്ടിരിക്കുന്നു. മതിയായ അളവിൽ ഉറങ്ങുന്നവരെ അപേക്ഷിച്ച് മോശമായി ഉറങ്ങുന്നവരുടെ ശരീരഭാരം ക്രമാതീതമായി വർദ്ധിക്കും.
ഒരു പഠനമനുസരിച്ച് കുറഞ്ഞ ഉറക്ക കാലയളവുള്ള കുട്ടികളിലും മുതിർന്നവരിലും യഥാക്രമം 89 ശതമാനവും 55 ശതമാനം അമിതവണ്ണം ഉണ്ടാകാൻ സാധ്യതയുള്ളവരാണെന്നായിരുന്നു കണ്ടെത്തൽ.
ശരീരഭാരം കുറയ്ക്കാൻ ശ്രമിക്കുന്നവർ ഗുണനിലവാരമുള്ള ഉറക്കം വളരെ പ്രധാനമാണെന്ന് മനസിലാക്കുക.
നന്നായി ഉറങ്ങുന്നവർ (സുഖനിദ്ര) കുറച്ച് കലോറിയെ കഴിക്കൂ. ഉറക്കക്കുറവുള്ള വ്യക്‌തിളാകട്ടെ അമിതമായ വിശപ്പുള്ളവരും കൂടുതൽ കലോറി കഴിക്കുന്നവരുമാണെന്നാണ് പഠനങ്ങൾ പറയുന്നത്.
ഉറക്കക്കുറവ് വിശപ്പ് ഹോർമോണുകളുടെ ദൈനംദിന ഏറ്റക്കുറച്ചിലുകളെ തടസ്സപ്പെടുത്തുകയും മോശം ഭക്ഷണശീലങ്ങളിലേക്ക് വ്യക്‌തിയെ നയിക്കുകയും ചെയ്യും. ഇതിൽ ഉയർന്ന അളവിലുള്ള ഗ്രെലിൻ (വിശപ്പ് ഉത്തേജിപ്പിക്കുന്ന ഹോർമോൺ) വിശപ്പ് അടിച്ചമർത്തുന്ന ഹോർമോൺ ലെപ്റ്റിൻ എന്നിവ ഉൾപ്പെടുന്നു.
നല്ല ഉറക്കം ഏകാഗ്രതയും ഉൽപാദനക്ഷമതയും മെച്ചപ്പെടുത്തും. തലച്ചോറിന്‍റെ പ്രവർത്തനത്തിന്‍റെ വിവിധ വശങ്ങൾക്ക് ഉറക്കം പ്രധാനമാണ്. ഇതിൽ അറിവ്, ഏകാഗ്രത, ഉൽപാദനക്ഷമത, പ്രകടനം എന്നിവ ഉൾപ്പെടുന്നുണ്ട്. ഉറക്കക്കുറവ് ഇവയെയൊക്കെ പ്രതികൂലമായി ബാധിക്കും.
ഉറക്കക്കുറവ് തലച്ചോറിന്‍റെ പ്രവർത്തനത്തിന്‍റെ ചില വശങ്ങളെ മദ്യലഹരിയ്ക്ക് സമാനമായ ഫലങ്ങൾ ഉളവാക്കുമെന്ന് മറ്റൊരു പഠനം പറയുന്നു.
എന്നാൽ നല്ല ഉറക്കം, പ്രശ്നം പരിഹരിക്കാനുള്ള കഴിവുകൾ മെച്ചപ്പെടുത്തുന്നതിനും കുട്ടികളുടെയും മുതിർന്നവരുടെ മെമ്മറി പവർ വർദ്ധിപ്പിക്കുന്നതിനും സഹായിക്കും.
നല്ല ഉറക്കം കായിക പ്രകടനം പരമാവധി വർദ്ധിപ്പിക്കാൻ സഹായിക്കും.
ഉറക്കക്കുറവിന്‍റെ ദൈർഘ്യം മുതിർന്ന സ്ത്രീകളിലെ കായികക്ഷമതയേയും പ്രവർത്തനക്ഷമതയേയും മന്ദഗതിയിലാക്കും.
ഉറക്കക്കുറവ് അനുഭവിക്കുന്നവരിൽ ഹൃദയസംബന്ധമായ അസുഖങ്ങളും സ്ട്രോക്കും വരാനുള്ള സാധ്യത കൂടുതലാണ്. നന്നായി ഉറങ്ങുന്നവരെ അപേക്ഷിച്ച് (7-8 മണിക്കൂർ) ശരിയായി ഉറക്കം ലഭിക്കാത്തവർക്ക് ഹൃദയരോഗങ്ങളോ സ്ട്രോക്കോ വരാനുള്ള സാധ്യത വളരെ കൂടുതലാണ്.
മെറ്റബോളിസത്തേയും ടൈപ്പ് -2 ഡയബറ്റീസിനേയും ഉറക്കം ബാധിക്കാറുണ്ട്. മോശം ഉറക്കശീലങ്ങൾ ബ്ലഡ് ഷുഗർ നിലയിൽ മോശമായ സ്വാധീനം ചെലുത്തും. വ്യക്‌തിയുടെ സാമൂഹിക ഇടപെടലിനെയും ബാധിക്കുമെന്നതാണ് മറ്റൊരു പ്രധാന കാര്യം. അതിനാൽ മികച്ച മാനസികാരോഗ്യത്തിനും ശാരീരികാരോഗ്യത്തിനും മതിയായ ഉറക്കം ഒരു വ്യക്‌തിയ്ക്ക് ആവശ്യമാണ്.
Good information always share this type of things
ReplyDeleteA good knowledge, I agree
ReplyDelete