ഇത് ശുക്രന്റെ അന്തരീക്ഷത്തിലെ മേഘങ്ങളിൽ ജീവന്റെ കണം ഉണ്ടായിരുന്നോ ഇല്ലയോ എന്ന പഠനത്തിലേക്ക് നമ്മളെ നയിക്കുന്നതാണ് എന്നതാണ് അതിന്റെ പ്രത്യേകത !
നമുക്കറിയാവുന്നിടത്തോളം, ശുക്രനും ഭൂമിയും പോലുള്ള ഗ്രഹങ്ങളിൽ, ജീവികളിൽനിന്നു മാത്രമേ ഫോസ്ഫിൻ ഉണ്ടാവൂ. അല്ലെങ്കിൽ മനുഷ്യർ കൃത്രിമമായി ലാബുകളിൽ ഉണ്ടാക്കണം.
എന്നാൽ ഫോസ്ഫിൻ സ്വാഭാവികമായും ചിലതരം വായുരഹിത ബാക്ടീരിയകളാൽ നിർമ്മിക്കപ്പെടുന്നുണ്ട്. ഉദാഹരണത്തിന് ചതുപ്പുനിലങ്ങൾ, മൃഗങ്ങളുടെ കുടൽ പോലെ ഓക്സിജൻ കിട്ടാത്ത ഇടങ്ങളിലും ജീവിക്കുന്ന ബാക്ടീരിയകളാൽ ഫോസ്ഫിൻ നിർമ്മിക്കപ്പെടുന്നുണ്ട് എന്ന് നമുക്ക് അറിയാം.
അന്യ ഗ്രഹങ്ങളുടെ അന്തരീക്ഷത്തിൽ ഇതുപോലുള്ള രാസവസ്തുക്കൾ കണ്ടെത്തുന്നത് അവിടത്തെ ജീവന്റെ സാന്നിധ്യം സൂചിപ്പിക്കുമെന്ന് ഗവേഷകർ മുന്നേ കരുതിയിരുന്നു. അതിനാൽ ഇതുപോലുള്ള വാതകത്തിന്റെ അടയാളങ്ങൾക്കായി ഗ്രഹങ്ങളുടെ അന്തരീക്ഷം പഠിക്കുന്നതിനായി വിദൂര എക്സോപ്ലാനറ്റുകളിൽ ഫോക്കസ് ചെയ്യുവാൻ ഭാവിയിലെ കൂടുതൽ കൃത്യതയുള്ള ദൂരദർശിനികൾ ലക്ഷ്യമിടുവാനും അവർ തീരുമാനിച്ചിരുന്നു.
ഇപ്പോൾ, നമ്മുടെ തൊട്ടടുത്തുള്ള ശുക്രൻ ഗ്രഹത്തിൽ ഫോസ്ഫൈനിന്റെ ലക്ഷണങ്ങൾ കണ്ടെത്തിയതായി ജ്യോതിശാസ്ത്രജ്ഞർ നേച്ചർ ആസ്ട്രോണമി ജേണലിൽ റിപ്പോർട്ട് ചെയ്തു.
എന്താണ് ഫോസ്‌ഫൈനിന്റെ പ്രസക്തി..?
ഫോസ്ഫറസിന്റെ ലളിതമായ ഒരു ഹൈഡ്രൈഡാണ് ഫോസ്ഫൈൻ, ഇത് ഭൂമിക്കപ്പുറത്ത് നിലവിലുണ്ടെന്ന് ഇതിനകം തന്നെ അറിയാം-ഉദാഹരണത്തിന് വ്യാഴത്തിൽ.
എന്നാൽ വ്യാഴം വളരെ വ്യത്യസ്തമായ ഒരു ലോകമാണ്. ശുക്രനാണെങ്കിൽ ഭൂമിയോട് സാമ്യമുള്ളതാണ്. കല്ലും, മണ്ണും നിറഞ്ഞതു. എന്നാൽ വ്യാഴം ഭൂമിയുടെ പിണ്ഡത്തിന്റെ 318 മടങ്ങ് വലുതാണ്, മഞ്ഞുമൂടിയ മേഘങ്ങൾക്ക് താഴെയായി അതിന്റെ അന്തരീക്ഷം ഭൂമിയുടെ അന്തരീക്ഷത്തിന്റെ 4 കോടി ഇരട്ടി സമ്മർദ്ദത്തിൽ എത്തുന്നു !. അതിനാൽത്തന്നെ വ്യഴത്തിന്റെ ഉള്ളിൽ ഭീമമായ ചൂടാണ് !
അത്തരം സാഹചര്യങ്ങളിൽ, ഫോസ്ഫിന് സ്വയം രൂപപ്പെടാൻ കഴിയും, തുടർന്ന് മേഘങ്ങളിലൂടെ അതിന്റെ സാന്നിധ്യവും നമുക്ക് മനസിലാക്കാം.
എന്നാൽ.. ശുക്രനിൽ അത് സംഭവിക്കാൻ സാധ്യത ഇല്ല, ശുക്രൻ അത്ര വലുതല്ല. എന്നാൽ ധാതുക്കൾ അടങ്ങിയ ശുക്രന്റെ ഉപരിതലത്തിൽ മിന്നൽ ഉണ്ടാവുമ്പോൾ ഫോസ്ഫറസ് ഉപയോഗിച്ച് ഒരു നിശ്ചിത അളവിൽ ഫോസ്ഫൈൻ ഉൽപാദിപ്പിക്കപ്പെടാം - എന്നാൽ ആ ഫോസ്ഫൈൻ അപ്പോൾത്തന്നെ അന്തരീക്ഷം വഴി ഓക്സീകരിക്കപെട്ട്പോവും. അത് അതേപടി അവിടെ അധിക സമയം നിൽക്കില്ല. അങ്ങനെ നിലനിൽക്കണമെങ്കിൽ അവിടെ സ്ഥിരമായി ഫോസ്‌ഫൈൻ ഉണ്ടായിക്കൊണ്ടിരിക്കണം.
ഇതിനർത്ഥം ശുക്രനിൽ ജീവനുണ്ടെന്നാണോ?
അല്ല..ഈ കണ്ടെത്തൽ റിപ്പോർട്ടുചെയ്യുന്ന ഗവേഷകർ വളരെ സൂക്ഷമായി പരിശോധിക്കുന്നുണ്ടെങ്കിലും, അവർക്ക് ഇപ്പോഴും എന്തെങ്കിലും പാകപ്പിഴ വന്നിരിക്കാം, അല്ലെങ്കിൽ അവരുടെ നിരീക്ഷണങ്ങൾ ചില വ്യവസ്ഥാപരമായ അല്ലെങ്കിൽ സാങ്കേതിക പ്രശനങ്ങൾ ബാധിച്ചിരിക്കാം, അല്ലെങ്കിൽ കൂടുതൽ ഫോസ്ഫൈൻ ഉൽപാദിപ്പിക്കുന്നതിന് ശുക്രനിൽ അജ്ഞാതമായ ചില രാസപ്രവർത്തനങ്ങൾ നടക്കുന്നുണ്ടാകാം.
എന്തായാലും ശുക്രനെക്കുറിച്ചു നമുക്ക് ഇനിയും കൂടുതൽ മനസിലാക്കാനുണ്ട് എന്ന് വ്യക്തം..
No comments:
Post a Comment