Featured post

എയർ ബി എൻ ബികളിൽ ഒളിക്യാമറയോ.. കണ്ടെത്താനുള്ള ലളിതമായ മാർഗങ്ങൾ..

ഐയർ ബി എൻ ബി കളിൽ ഒളിക്യാമറകൾ കണ്ടെത്തിയതായി പരാതികൾ അമേരിക്ക, മലേഷ്യ, അയർലൻഡ് , ഓസ്ട്രേലിയ, ഇന്ത്യ എന്നിവിടങ്ങളിൽ നിന്നും ഉയർന്നുവരുന്നു. ഈ...

Wednesday, 27 October 2021

കാമസൂത്രയുടെ ചരിത്രത്തിലൂടെ..

ആദിയിൽ സ്ത്രീപുരുഷന്മാരെ സൃഷ്ടിച്ചു. പിന്നീട് അവരുടെ ജീവിതം ക്രമപ്പെടുത്തുന്നതിന് വേണ്ടി ധർമം അർഥം കാമം എന്നിവയോട് ബന്ധപ്പെട്ട കല്പനകളുടെ  അധ്യായങ്ങൾ ആവിഷ്കരിച്ചു. ഈ കൽപ്പനകളിൽ ധർമ്മത്തെ പ്രതിപാദിക്കുന്ന പ്രത്യേകം വേർതിരിച്ചെടുത്ത സ്വയം ഭു മനൂ മനുസ്മൃതി രചിച്ചു. അർത്ഥ ശാസ്ത്രത്തെ വേർതിരിച്ചെടുത്ത ബ്രഹ്‌സ്പത്തി ബ്രഹ്‌സ്പത്യം എഴുതി. കാമത്തെ വേർതിരിച്ചെടുത്തു  നന്ദികേശൻ ആയിരം അദ്ധ്യായങ്ങളുള്ള കാമസൂത്രം നിർമ്മിച്ചു.


നന്ദികേശൻ രചിച്ച ഈ കാമസൂത്രം ( കാമശാസ്ത്ര തത്വങ്ങളെ കുറിച്ചു ചുരുങ്ങിയ വാക്കുകളിൽ പറയൽ ) ഉദാ ലക പുത്രനായ ശ്വേതകേതു 500 അധ്യായങ്ങളിൽ ചുരുക്കി  ( ഔദാല്കി ) അതിനുശേഷം പാഞ്ചാല ദേശ കാരനായ ( അതായത് ഇന്നത്തെ ഡൽഹിക്ക് തെക്കുവശം )  ബ്രാവ്യൻ ശ്വേതകേതുവിൻ്റെ കാമസൂത്രം അതേമാതിരി ചുരുക്കി 150 അധ്യായങ്ങളുള്ള തൻറെ കാമസൂത്രം പുനർനിർമ്മിച്ചു. ഈ 150 അധ്യായങ്ങളെ ഇനി പറയുന്ന വിധം 7 ഭാഗങ്ങളായി തരം തിരിച്ചിരിക്കുന്നു..

1.സാധാരണം ( സാമാന്യ വിഷയങ്ങൾ )

2.സാംപ്രായോഗികം ( സ്ത്രീ പുരുഷ ബന്ധം )

3.കന്യാസംപ്രയുക്തം ( കന്യകയുമായുള്ള ലൈംഗികബന്ധം )

4.ഭാര്യാധികാരികം ( ഭാര്യാധർമ്മം )

5.പാരദാരികം ( മറ്റുള്ളവരുടെ ഭാര്യമാരുമായുള്ള ബന്ധം )

6.വൈശികം ( വേശ്യാ സ്ത്രീയുമായുള്ള ബന്ധം )

7.ഔപനിഷദികം ( വശീകരണകല വാജീകരണ ഔഷധം മുതലായവ )

ആറാം ഭാഗമായ വൈശികത്തെ വേർതിരിച്ചെടുത്തത് ധത്തകൻ ( മധുര രാജ്യക്കാരനായ ഒരു ബ്രാഹ്മണന് വാർക്യത്തിൽ ജനിച്ച പുത്രൻ ) തൻറെ കാമശാസ്ത്രം രചിച്ചു. പാടലിപുത്രത്തിലെ ( ഇന്നത്തെ പാറ്റ്ന ) ഗണികകളുടെ അഭ്യർത്ഥന പ്രകാരമാണ് ഇതു രചിക്കപ്പെട്ടത്. 

 ഇതേ രീതിയിൽ ചരയണൻ ഒന്നാം ഭാഗമായ സാധാരണതെ വിസ്തരിച്ചു വർണ്ണിച്ച് ഗ്രന്ഥം രചിച്ചു. 2, 3, 4, 5, 7 എന്നീ ഭാഗങ്ങൾ ഇനി പറയുന്നവർ പ്രത്യേകമായി രചിച്ചു.

സുവർണനാഭൻ (രണ്ടാം ഭാഗം)

കോടക് മുഖൻ (മൂന്നാം ഭാഗം)

ഗോദതീയൻ. (നാലാം ഭാഗം)

 കോണിക പുത്രൻ (അഞ്ചാം ഭാഗം)

കുചുമരൻ (ഏഴാം ഭാഗം)

ഇപ്രകാരം വ്യത്യസ്ത ഗ്രന്ഥകാരന്മാർ ഭാഗങ്ങളായി രചിച്ച ഈ കൃതികൾ ഏറെക്കുറെ എന്നു ലഭ്യമല്ല. ദത്തകനും മറ്റുള്ളവരും രചിച്ച ഭാഗങ്ങൾ ഓരോ വിഷയത്തോടും അനുബന്ധിച്ചുള്ള പ്രത്യേകതകൾ മാത്രമാണ് പ്രതിപാദിച്ചിരിക്കുന്നത്. ഭ്രവ്യൻ്റെ മൗലിക കൃതി അതിൻറെ ദൈർഘ്യം മൂലം സ്വായത്തമാക്കുക ദുഷ്കരമാണ്.

 സാധാരണ വായനക്കാരെ മുന്നിൽകണ്ടുകൊണ്ട് മുകളിൽ പറഞ്ഞ മുഴുവൻ കൃതികളുടെയും ഒരു സംഷിപ്ത രൂപം എന്ന നിലയിലാണ്. വാത്സ്യായനൻ ഇന്നത്തെ രൂപത്തിലുള്ള കാമസൂത്രം എന്ന ഗ്രന്ഥം രചിച്ചത്..

വാത്സ്യായനൻ എഡി 137 നും 209 നും ഇടയിൽ ജീവിച്ചിരുന്ന ഒരു മഹർഷി ആണെന്ന് പണ്ഡിതന്മാർ അഭിപ്രായപ്പെടുന്നു. വാൽസ്യായനും കൗടില്യൻ ഒരാളായിരുന്നു എന്ന ഒരു വാദവും നിലനിൽക്കുന്നു. അതിനുകാരണം  അർത്ഥശാസ്ത്രം മാതൃകയാക്കി കൊണ്ടാണ്  വാത്സ്യായനൻ കാമസൂത്രം രചിച്ചിരിക്കുന്നത്.

4 comments:

  1. Valare kuranja info mathrame ullu detail ayittu paranju thannal mathrame upayogam undavu. Oro pusthakam detail akkaan sadikkumenkil cheyyuka.

    ReplyDelete
  2. വായനക്കാർ ആവശ്യപ്പെട്ടതു കൊണ്ടാണ് ഇങ്ങനെ ഒരു ടോപ്പിക്ക് ചെയ്യാമെന്ന് വച്ചത്. ചില പുസ്തകങ്ങൾ ഡീറ്റെയിൽ ആയി പറഞ്ഞുതരാൻ സാധിക്കുന്നതല്ല.

    ReplyDelete
  3. Paradarikam detail ayittu parayaan pattumo

    ReplyDelete