Featured post

എയർ ബി എൻ ബികളിൽ ഒളിക്യാമറയോ.. കണ്ടെത്താനുള്ള ലളിതമായ മാർഗങ്ങൾ..

ഐയർ ബി എൻ ബി കളിൽ ഒളിക്യാമറകൾ കണ്ടെത്തിയതായി പരാതികൾ അമേരിക്ക, മലേഷ്യ, അയർലൻഡ് , ഓസ്ട്രേലിയ, ഇന്ത്യ എന്നിവിടങ്ങളിൽ നിന്നും ഉയർന്നുവരുന്നു. ഈ...

Tuesday, 12 October 2021

രക്തസമ്മർദ്ദം..( B P )

ഇന്ന് ഭൂരിഭാഗം ആളുകളിലും കണ്ട് വരുന്ന ഒരു പ്രധാന രോഗമാണ് ബി.പി അല്ലെങ്കിൽ രക്തസമ്മർദ്ദം. പണ്ട് കാലത്ത് 50 വയസ്സ് കഴിഞ്ഞവരിലാണ് സാധാരണയായി ബി.പി കണ്ട് വന്നിരുന്നത്. എന്നാൽ ഇന്ന് അത് അങ്ങനെയല്ല. ഇത് രണ്ട് തരത്തിലുണ്ട് ഹൈ ബി.പിയും ലോ ബി.പിയും.

ഹൈ ബി.പിയാണ് ലോ ബി.പിയെക്കാളും അപകടകരമായി മാറുന്നത്, ഇത് മരണത്തിന് പോലും കാരണമാകുന്നു. ധമനിയുടെ മതിലുകളിൽ ഉണ്ടാവുന്ന രക്തത്തിന്റെ ശക്തി വളരെ കൂടുതലുള്ള അവസ്ഥയാണ് രക്തസമ്മർദ്ദം. ഹൈ ബി.പി ചെറുപ്പക്കാരിലും മുതിര്‍ന്നവരിലും വളരെ സാധാരണമാണ്. ശരിയായ ചികിത്സ ലഭിച്ചില്ലെങ്കിലാണ് ഇത് മനുഷ്യരെ മരണത്തിലേക്ക് എത്തിക്കുന്നത്.
കാരണം ചികിത്സ ലഭിച്ചില്ലെങ്കിൽ ഹൃദയാഘാതം, സ്ട്രോക്ക്, വൃക്കരോഗം തുടങ്ങിയ അസുഖങ്ങൾക്ക് കാരണമാകുന്നു.

ബി.പി ഉണ്ടാകാന്‍ കാരണങ്ങള്‍ പലതാണ്. അതുക്കൊണ്ട് തന്നെ പരിഹാരങ്ങളും. ജീവിതശൈലിയിൽ ചില മാറ്റങ്ങൾ വരുത്തിയാൽ ഹൈ ബിപി നമുക്കു നിയന്ത്രിച്ചു നിർത്താന്‍ കഴിയും. ഇതിനുള്ള വഴികളെന്തൊക്കെയെന്ന് നോക്കാം:

അമിതമായി വറുത്ത ഭക്ഷണങ്ങളോ ട്രാന്‍സ് ഫാറ്റ് അടങ്ങിയ ഭക്ഷണങ്ങളോ ഒരു കാരണവശാലും ഉപയോഗിക്കരുത്. നല്ല മിശ്രിത കാർബണുകൾ, നാരുകൾ, പ്രോട്ടീന്‍ എന്നിവ അടങ്ങിയ ആഹാരം ശീലമാക്കുക.

ഇലക്കറികൾ, പ്രത്യേകിച്ച്‌ ചീര ബി.പി കുറയ്ക്കുന്നതിന് സഹായിക്കുന്നു. മഗ്നീഷ്യം, അയണ്‍, വിറ്റാമിന്‍ സി തുടങ്ങിയ പോഷകങ്ങൾ ഇതിൽ അടങ്ങിയിട്ടുള്ളതിനാൽ ബി.പി കുറയ്ക്കാന്‍ ചീര ശീലമാക്കുന്നത് നല്ലതാണ്.

 പൊട്ടാസ്യവും മറ്റ് പോഷകങ്ങളും കൂടുതലായി അടങ്ങിയ ഒന്നാണ് ഏത്തപ്പഴം. ദിവസവും ഒരെണ്ണം വെച്ച്‌ കഴിച്ചാൽ ബി.പി നിയന്ത്രിക്കാന്‍ സാധിക്കും.

 പാൽ കൊഴുപ്പുണ്ടാക്കുന്ന ഒന്നാണ് എങ്കിലും പാട നീക്കം ചെയ്ത പാൽ ഏതു പ്രായക്കാര്‍ക്കും അനുയോജ്യമാണ്. 
പാലില്‍ ബി.പി കുറയ്ക്കുന്ന കാൽസ്യം, വിറ്റാമിന്‍ ഡി എന്നിവ അടങ്ങിയിട്ടുണ്ട്. അതിനാല്‍ ദിവസവും രാത്രി കിടക്കുന്നതിന് മുമ്പ് പാല്‍ ശീലമാക്കുക.

ബി.പി കുറയ്ക്കുന്ന ആന്റി - ഓക്സിഡന്റായ ലിക്കോപിന്‍ തക്കാളിയിൽ ധാരാളമായി അടങ്ങിയിട്ടുണ്ട്. അതിനാൽ ബിപി യുള്ളവർ തക്കാളി കഴിക്കുന്നത് നല്ലതാണ്.

 വെളുത്തുള്ളി ശീലമാക്കുന്നതും ബി.പി കുറയ്ക്കാന്‍ സഹായിക്കുന്നു.

 ബി.പി കുറയ്ക്കാന്‍ സഹായിക്കുന്ന പൊട്ടാസ്യവും മഗ്നീഷ്യവും ബീന്‍സിൽ ധാരാളമായി അടങ്ങിയിട്ടുള്ളതിനാൽ ബീന്‍സ് ദിവസവും ഭക്ഷണത്തോടൊപ്പം ഉൾപ്പെടുത്താവുന്നതാണ്..

4 comments:

  1. Ellarkkum ariyavumna karyama enkilum kurachu puthuma undu .

    ReplyDelete
  2. കാമസൂത്രയെകുറിച്ചുള്ള പോസ്റ്റ് ഇതുവരെ ഇട്ടില്ല കേട്ടോ.��

    ReplyDelete
  3. അടിപൊളി മാഷേ. നല്ല വിവരണം.

    പിന്നെ ഇത് ആരാ ഉണ്ടാക്കിയവനെ അറിയതാവൻ (അനോണിമസ്).

    ReplyDelete