ഓരോ സമുദായവും പ്രത്യേകതരം താലിയാണുപയോഗിച്ചു വരുന്നത്. നമ്പൂതിരി സ്ത്രീകൾ ധരിക്കുന്നത് 'ചെറുതാലി'ആണ്. നാഗപടത്താലിയും, ഐന്തലത്താലിയും നായർ സ്ത്രീകളും മിന്ന് ഈഴവ സ്ത്രീകളും പണ്ട് ധരിച്ചിരുന്നു. പിന്നീടിതിനു മാറ്റമുണ്ടാവുകയും നായരീഴവ സ്ത്രീകൾ ഒരേ രീതിയിലുള്ള താലിധരിക്കുന്ന രീതി സാർവത്രികമാവുകയും ചെയ്തു. പഴയകാലത്ത് പലവിധ താലികൾ നിലനിന്നിരുന്നതായി സംഘകാല കൃതികൾ വെളിപ്പെടുത്തുന്നു.
അക്കാലത്തെ ചില താലികളുടെ പേരുകൾ ഇങ്ങനെയാണ്:
പുലിപ്പൽത്താലി (പുറനാനൂറ്)
ഐമ്പടൈത്താലി (മണിമേഖല)
പരിപെൺതാലി (ഐങ്കുറുനൂറ്)
പിൻമണിത്താലി (പെരുങ്കതൈ)
ആമൈത്താലി (തിരുമൊഴി)
മംഗളനൂൽത്താലി (പെരിയപുരാണം)
മംഗളഞാൽ-മംഗളത്താലി (കമ്പരാമായണം).
ജീവകചിന്താമണിയിൽ മാണിക്യത്താലിയെപ്പറ്റി പ്രസ്താവമുണ്ട്.
കേരളത്തിൽ മുമ്പ് നിലവിലിരുന്ന മറ്റു ചില താലികൾ കുമ്പളത്താലി, ഇളക്കത്താലി, പൂത്താലി, വനംപൂത്താലി, മാത്ര, ഉന്തുമിന്ന്, പുളിയിലമിന്ന്, കവണത്താലി, മലത്തിത്താലി, കമുത്തിത്താലി, പപ്പടത്താലി, പൊക്കൻതാലി എന്നിവയാണ്.
താലി കെട്ടുന്ന വിധവും വിഭിന്ന സമുദായങ്ങളുടെ ആചാരാനുഷ്ഠാനങ്ങളനുസരിച്ച് മാറിക്കൊണ്ടിരിക്കുന്നതു കാണാം. മിക്ക സമുദായങ്ങളിലും വരൻ തന്നെയാണ് വധുവിന് താലി കെട്ടി കൊടുക്കുന്നത്. കന്യകയുടെ അമ്മാവനോ പിതാവോ വരന്റെ സഹോദരിയോ താലി കെട്ടി കന്യകയെ വരന് ദാനം ചെയ്യുന്ന രീതിയും നിലവിലുണ്ട്.
'മിന്നും പ്രാചീവധൂടിക്കഴകിലുടനണി-
ഞ്ഞോരു പൊൽത്താലിപോലെ
നന്നായ്മേളം കലർന്നൈന്ദവമുദയ ഗിരൌ
മണ്ഡലം പ്രാദുരാസീത്
എന്ന് ഭാഷാരാമായണചമ്പുവിലും..
'താലിക്കു മീതെയിത്താവടം ചേർത്തതു
ചാലപ്പൊരുന്നുന്നു പിന്നെപ്പിന്നെ
എന്ന് കൃഷ്ണഗാഥയിലും.. താലിയെപ്പറ്റിയുള്ള വ്യക്തമായ പരാമർശങ്ങൾ കാണുന്നുണ്ട്.
ഭഗവതിക്ഷേത്രങ്ങളിലും മറ്റും വഴിപാടായി താലിചാർത്തുന്ന ചടങ്ങുകളും നിലവിലുണ്ട്. താലിയറുക എന്ന പ്രയോഗത്തിന് വൈധവ്യം വന്നുചേരുക എന്നാണ് അർഥം.
സ്ത്രീയുടെ ഏറ്റവും വലിയ സ്വത്താണ് താലി. ഹിന്ദുവായാലും ക്രിസ്ത്യാനിയായാലും അവരുടെ വൈവാഹിക ജീവിതത്തില്‍ ഏറ്റവും പ്രാധാന്യം നല്‍കേണ്ടത് താലിക്കാണ്.
പണ്ടേ താലിക്ക് എല്ലാ മതങ്ങളിലും പെട്ട സ്ത്രീകള്‍ വലിയ പ്രാധാന്യം നല്‍കാറുണ്ട്. വിവാഹം കഴിഞ്ഞ സ്ത്രീകള്‍ ശസ്ത്രക്രിയയ്ക്ക് തിയേറ്ററില്‍ കയറേണ്ടിവരുമ്പോഴൊഴികെ കഴുത്തില്‍ നിന്ന് താലി മാറ്റാറില്ല.
താലികെട്ടിക്കഴിഞ്ഞാല്‍ അതവളുടെ ശരീരത്തിന്റെ ഒരു ഭാഗമായി മാറുമെന്നാണ് വിശ്വാസം. കേരളത്തില്‍ മാത്രമല്ല, ഭാരതമൊട്ടാകെ താലിക്കു വലിയ പ്രാധാന്യമുണ്ട്. ഭര്‍ത്താവില്ലാത്തവര്‍ അല്ലെങ്കില്‍ അവിവാഹിതര്‍ മാത്രമാണ് താലി അണിയാത്തത്. ഭര്‍ത്താവിന്റെ ദീര്‍ഘായുസ്‌സിനും ആരോഗ്യത്തിനും വേണ്ടി ക്ഷേത്രങ്ങളിലെ പ്രസാദം താലിയില്‍ തൊടുന്നത് ഐശ്വര്യകരമാണ്. അതൊക്കെ ഒരു വിശ്വാസം എന്നു ചിലര്‍ പറയുമെങ്കിലും ഒന്നോര്‍ക്കുക ജീവിതം തന്നെ ഒരു വിശ്വാസത്തിന്റെ പുറത്ത് നീങ്ങുന്നതാണ്.
സാധാരണ സംസാരഭാഷയില്‍ താലി എന്നു പറയുമെങ്കിലും മംഗല്യസൂത്രമെന്നാണ് അതിന്റെ അര്‍ത്ഥം.
മംഗല്യവാന്‍ എന്നാല്‍ ഭാഗ്യവാന്‍. മംഗല്യവതി എന്നാല്‍ ഭാഗ്യമുള്ളവള്‍; അഥവാ ഭര്‍ത്താവുള്ളവള്‍. എല്ലാ ജാതിമതക്കാര്‍ക്കിടയിലും വിവാഹം കഴിഞ്ഞ സ്ത്രീകള്‍ അതിന്റെ സൂചനയെന്നവണ്ണമാണ് താലി ധരിക്കുന്നത്.
വിവാഹത്തിന് കഴുത്തില്‍ താലി ചാർത്തുന്നതെന്തിന്?
വിവാഹം എന്ന വ്യവസ്ഥയിലെ പരമ പ്രധാനമായ ഒരു ചടങ്ങാണ് താലി ചാര്‍ത്തല്‍.
ഭാരതിയാചാരപ്രകാരം താലിയ്ക്ക് വലിയ വിലയാണ് സ്ത്രീകള്‍ നല്‍കുന്നത് അഥവാ നള്‍കേണ്ടത്.ഭാരതത്തിലെ സ്ത്രീകളെ സംബന്ധിച്ചിടത്തോളം താലി നള്‍കുന്ന സുരക്ഷിതത്വ ബോധം വളരെ വലുതാണ്. സത്വ,രജ,തമോ ഗുണങ്ങള്‍ വഹിക്കുന്ന താലിച്ചരടില്‍ വീഴുന്ന കെട്ടില്‍ മായാശക്തി സ്ഥിതിചെയ്യുന്നു. താലിയുടെ പവിത്രമായ ആശയം ഭാരതീയ സംസ്ക്കാരത്തിന്‍റെ മുഖമുദ്രയാണ് എന്ന്‍ തന്നെ പറയാം
വരന്‍ വധുവിന്‍റെ കഴുത്തില്‍ അണിയുന്ന താലിയ്ക്ക് മംഗല്യസൂത്രം എന്നും പേരുണ്ട്. ആലിലയുടെ ആകൃതിയിലോ ത്രികോണാകൃതിയിലോ ഉള്ള താലി മഞ്ഞച്ചരടില്‍ കൊരുത്താണ് ചാര്‍ത്തുന്നത്.
താലി മംഗല്യസൂത്രമാണ്. മംഗളം എന്നാല്‍
വളരെയധികം നന്മയെന്നർത്ഥം.മംഗളത്തില്‍
നിന്നും മാംഗല്യം ( വിവാഹം )
എന്നർത്ഥമുണ്ടായി. സൂത്രമെന്നാല്‍ ചരട്
എന്നർത്ഥം. പുരുഷനാൽ ഒരു സ്ത്രീയുടെ കഴുത്തിൽ ചരടു കെട്ടുമ്പോള്‍
ധാരണാബലമനുസരിച്ച് ചരടു കെട്ടിയ
ആളും കെട്ടപ്പെട്ടവരും പരസ്പരം ബന്ധിക്കപ്പെട്ടു എന്നർത്ഥം.
അതോടെ സ്ത്രീ, തന്നെ താലി കെട്ടിയ ആളോട് വിധേയപ്പെട്ടു പോകുന്നു. ഇതിന്‍റെ ഒരറ്റത്ത്
ഒരു കെട്ട് ( കൊളുത്ത് ) ഉണ്ട്. അതിനു മുന്നില്‍ സ്വർണ്ണാദിയാൽ നിർമ്മിച്ച ഒരു
താലി ഉണ്ടായിരിക്കും.
ആലിലയുടെ ആകൃതിയിലുള്ള താലി ഒരു
ത്രികോണത്തിന്‍റെ പരിഷ്കൃത രൂപമാണ്.
താലിത്തുമ്പില്‍ ബ്രഹ്മാവും, താലിമദ്ധ്യത്തില്‍
വിഷ്ണുവും, താലിമൂലത്തില്‍
മഹേശ്വരനും സ്ഥിതി ചെയ്യുന്നു.
ഇതിന്‍റെ ചരട് മൂന്നു ഗുണങ്ങളുടെ ( സത്വം, രജസ്സ്, തമസ്സ് ) പ്രതീകമാണ്. താലിയുടെ കെട്ടില്‍ ( കൊളുത്ത് ) സർവ്വ ലോകത്തിനും ആധാരമായ മഹാമായാശക്തി സ്ഥിതി ചെയ്യുന്നു.
കഴുത്ത് എന്നത് പ്രാണസ്ഥാനമാണ്. അപ്പോള്‍
പ്രാണസ്ഥാനത്തെ വലയം ചെയ്യുന്ന മൂന്നു
ഗുണങ്ങളും ( ചരട് ), ത്രിമൂർത്തികളും
( താലി ), മായാശക്തിയും ( കെട്ട് ) ഒന്നിച്ചു ചേരുമ്പോള്‍ താലിച്ചരട് പ്രപഞ്ചത്തിന്‍റെ സ്വരൂപമായി മാറുന്നു.
ഈ താലിച്ചരടിനെ ബന്ധിച്ചയാള്‍
ജീവാത്മാവിനെ ബന്ധിക്കുന്ന പരമാത്മാവിനു
തുല്യമാകയാല്‍ സ്ത്രീ ഇവിടെ ജീവാത്മാവായും പുരുഷന്‍
പരമാത്മാവായും ഗണിക്കപ്പെടുന്നു. അതുകൊണ്ടാണ് സ്ത്രീയുടെ സംരക്ഷണം പുരുഷനില്‍ നിക്ഷിപ്തമായിരിക്കുന്നത്.
സ്ത്രീ വിധവയാകുമ്പോള്‍ ഇതുവരെ പരമാത്മ സ്ഥാനത്തു നിന്നിരുന്ന അവളുടെ വ്യക്തമായ ഭർത്താവ് ഇല്ലാതാവുകയും അവ്യക്തനായ പരമാത്മാവ് ( ഈശ്വരന്‍ ) വ്യക്തമാവുകയും ആണ്. അപ്പോള്‍ ജീവാത്മാവായ സ്ത്രീയും പരമാത്മാവായ ഈശ്വരനും ഒന്നാണ് എന്നറിയുന്നു.
ഇതാണ് അദ്വൈത ബോധം. അതോടെ ജീവാത്മാവായ സ്ത്രീയുടെ സകല ബന്ധനങ്ങളും അവസാനിച്ചിരിക്കുന്നു എന്നു സാരം. ഇത് ഒരു മുക്താവസ്ഥയെയാണ് സൂചിപ്പിക്കുന്നത്.
താളിയോലയില്‍ നിന്നുമാകാം താലി എന്ന വാക്കുണ്ടായത്. കണ്ഠാഭരണമായി മാ
ത്രമല്ല കര്‍ണ്ണാഭരണമായും പനയുടെ തളിരിലകൊണ്ട് ഉണ്ടാക്കിയ ആഭരണങ്ങള്‍ ഉപയോഗിക്കുന്നുണ്ട്. ഓല കൊണ്ട് കാതില്‍ ആഭരണം ധരിക്കുന്നതിനെ തോട എന്നും
കാതിലോല എന്നും പറയുന്നു. കാതിലോല എന്ന ദ്വയാര്‍ത്ഥം വരുന്ന പദം കേള്‍ക്കാത്ത മലയാളികള്‍ കുറവായിരിക്കും. പനയോലയ്ക്കു പകരം സ്വര്‍ണ്ണം കൊണ്ട് ആഭരണം ഉണ്ടാക്കിയതോടെ പൊന്നോലയും പൊന്‍തോടയും, പൊന്‍താലിയുമായി മാറിയതാകാം.
താലി പല രൂപത്തിലുണ്ട്. വെറ്റിലപോലെയോ, ആലിലപോലെയോ ആണ് കൂടുതലും. ഇവയ്ക്കു പുറമേ മറ്റു പല രൂപത്തിലുള്ള താലിയും കണ്ടു വരുന്നുണ്ട്. തമിഴര്‍ പൊതുവേ ത്രിമൂര്‍ത്തികളെ സൂചിപ്പിക്കുന്ന താലിയാണ് ധരിക്കുന്നത്. ബ്രാഹ്മണര്‍ രണ്ടു ചെറിയതാലികള്‍ ധരിക്കുന്നു. ക്രിസ്ത്യന്‍ സമുദായക്കാര്‍ താലിയില്‍ കുരിശിന്റെ രൂപം രേഖപ്പെടുത്തുന്നു.
തമിഴര്‍ നാഗമ്പടതാലി അണിയുന്നു. കന്യകയായിരിക്കുമ്പോള്‍ രക്ഷ എന്ന പേരില്‍ ആണ് ഇത് ധരിക്കുന്നത്. കലികാലദോഷശാന്തിക്ക് ഹിന്ദുക്കള്‍ ആലിലയില്‍ ശ്രീകൃഷ്ണരൂപമുള്ള
താലി ധരിക്കാറുണ്ട്. ഹിന്ദു ആചാരപ്രകാരം താലിയുടെ അഗ്രത്തില്‍ സൃഷ്ടി കര്‍ത്താവായ ബ്രഹ്മദേവനും താലിയുടെ മദ്ധ്യത്തില്‍ സ്ഥിതിയുടെ കര്‍ത്താവായ വിഷ്ണുവും, താലിമൂലത്തില്‍ സംഹാര കര്‍ത്താവായ ശിവനും സ്ഥിതിചെയ്യുന്നു എന്നു വിശ്വാസം.
ജ്യോതിശാസ്ത്രത്തിലെ താംബൂല പ്രശ്‌നഭാഗത്തില്‍ താംബൂലത്തില്‍ ബ്രഹ്മ, വിഷ്ണു, മഹേശ്വരന്മാര്‍ കുടികൊള്ളുന്നു.
ഇതനുസരിച്ച് സൃഷ്ടി, സ്ഥിതി, സംഹാരം എന്നീ അവസ്ഥകള്‍ പറയാം. സ്ഥൂലം, സൂക്ഷ്മം, കാരണം, ജാഗ്രത, സ്വപ്നം, സുഷ്പ്തി, ഭൂതം, വര്‍ത്തമാനം, ഭാവി എന്നിവയെയെല്ലാം അതിനാല്‍ വെറ്റില സൂചിപ്പിക്കുന്നു. ഇപ്രകാരം താംബൂലാകൃതിയുള്ളതിനാലും താംബൂലത്തിന് ഈ ഗുണങ്ങള്‍ ഉള്ളതിനാലും താലിക്ക് മേല്‍പ്പറഞ്ഞ പവിത്രത കൂടി കല്പിക്കുന്നു.
താലി ചരടില്‍ കെട്ടണമെന്നാണ് നിയമം. അതിനും കാരണമുണ്ട്. രജോഗുണപ്രാധാന്യമുള്ള സ്ഥൂലം, സൂക്ഷ്മം, കാരണം എന്നീ മൂന്നു പ്രകൃതിയില്‍ ലഭ്യമായ നാരുകള്‍ കൊണ്ടുള്ള ചരടില്‍ (മൂന്നും അഞ്ചും ഏഴു നാരുകള്‍ കൂട്ടി ചേര്‍ത്ത് മഞ്ഞനിറം പിടിപ്പിച്ച ചരട് താലി ചരടില്‍ കെട്ടാന്‍ ഉപയോഗിക്കുന്നതാണ് നല്ലത്.) കോര്‍ത്ത് കഴുത്തിനു പുറകില്‍ കെട്ടണം. ഈ കെട്ടിനാണ് പ്രാധാന്യം.
ഏതൊരവസ്ഥയെയും നേരിടാനുള്ള മനഃശക്തി ഉണ്ടായിരിക്കണമെന്ന ദൃഢ സങ്കല്‍പത്തോടെ വേണം ഈ കെട്ട് മുറുക്കാന്‍. അതായത്, സ്ത്രീയുടെ കഴുത്തെന്ന പ്രാണസ്ഥാനത്തെചുറ്റിനില്‍ക്കുന്നതും, ത്രിഗുണാവസ്ഥകളും, താലിയിലെ ത്രിമൂര്‍ത്തി ഭാവവും കെട്ട് എന്ന ദൃഢനിശ്ചയവും ഒന്നിക്കുമ്പോള്‍ മംഗല്യസൂത്രം പ്രപഞ്ചശക്തിരൂപമായി മാറുന്നു.
ഇപ്രകാരം മംഗല്യസൂത്രം കെട്ടുന്ന വ്യക്തി ജീവാത്മാവിനെ ബന്ധിക്കുന്ന പരമാത്മാവിനു തുല്യമായി ഭവിക്കയാല്‍ സ്ത്രീ എന്ന ജീവാത്മാവിന്റെ സംരക്ഷണം പുരുഷന്‍ എന്ന പരമാത്മാവിന് നിക്ഷിപ്തമാകുന്ന അവസ്ഥയായിമാറുന്നു. അതായത്, ബന്ധിപ്പിക്കപ്പെട്ട സ്ത്രീ ജീവാത്മാവും ബന്ധിച്ച പുരുഷന്‍ പരമാത്മാവുമായി സങ്കല്‍പ്പിക്കും. അപ്പോള്‍ താലി എന്ന അല്പമാത്രമായ പൊന്നിനെക്കാള്‍ പ്രധാനം ആ കെട്ടിനാണ്.
ഹിന്ദു സംസ്‌കാരം അനുസരിച്ച് ഒരു പുരുഷന്‍ സ്ത്രീയുടെ കഴുത്തില്‍ ചരടുകെട്ടുമ്പോള്‍ ചരടുകെട്ടിയ പുരുഷനും കെട്ടപ്പെട്ട സ്ത്രീയും പരസ്പരം ബന്ധിക്കപ്പെട്ടകഴിഞ്ഞുയെന്നര്‍ത്ഥം. മംഗല്യസൂത്രം കെട്ടിയതു കഴുത്തിലായതിനാലും ആ കെട്ട് ഊര്‍ന്നു പോകാത്തതരത്തിലായതിനാലും കെട്ടപ്പെട്ട സ്ത്രീയും കെട്ടിയ പുരുഷനും പരസ്പരം വിധേയപ്പെടുന്നു. മംഗല്യ സൂത്രത്തിന്റെ ഒരറ്റത്ത് കഴുത്തിനു പുറകില്‍ ഒരു കെട്ടുണ്ടാകുന്നു. കഴുത്തിനു മുന്‍ഭാഗത്ത് താലിയുണ്ടായിരിക്കും. ദേശാചാരങ്ങള്‍ അനുസരിച്ച് താലി പലരൂപത്തിലുണ്ടെങ്കിലും ലക്ഷ്യം ഒന്നു തന്നെയാണ്.
കെട്ടിനാണ് പ്രാധാന്യം. ഇക്കാലത്ത് സ്വര്‍ണ്ണം മുതലായ ലോഹങ്ങള്‍ കൊണ്ടും (മംഗളത്തെ സൂചിപ്പിക്കുന്ന മഞ്ഞനിറമുള്ള
ലോഹം സ്വർണ്ണം ) എന്നാലും പ്രകൃതിയില്‍ ലഭ്യമായ നാരുകള്‍ കൂട്ടി ചേര്‍ത്തുള്ള ചരടുതന്നെയാണ് ഏറ്റവും മംഗളകരം..
Good information thank you
ReplyDelete