Featured post

എയർ ബി എൻ ബികളിൽ ഒളിക്യാമറയോ.. കണ്ടെത്താനുള്ള ലളിതമായ മാർഗങ്ങൾ..

ഐയർ ബി എൻ ബി കളിൽ ഒളിക്യാമറകൾ കണ്ടെത്തിയതായി പരാതികൾ അമേരിക്ക, മലേഷ്യ, അയർലൻഡ് , ഓസ്ട്രേലിയ, ഇന്ത്യ എന്നിവിടങ്ങളിൽ നിന്നും ഉയർന്നുവരുന്നു. ഈ...

Tuesday, 31 March 2020

നഗ്നതയും ആരോഗ്യയവും..

ഒരുപാട് വസ്ത്രങ്ങള്‍ ധരിച്ച് നടക്കുന്നവരെ നാം കണ്ടിട്ടുണ്ട്. നമ്മില്‍ പലരും അതുപോലെ ചെയ്യുന്നവരാകാം. എന്നാല്‍ വസ്ത്രങ്ങള്‍ ധരിച്ചു നടക്കുന്നതിനേക്കാള്‍ ഗുണം നഗ്നരായി നടക്കുന്നത് ആണെന്ന് പുതിയ പഠനങ്ങള്‍ പറയുന്നത്. വസ്ത്രം ഒഴിവാക്കാന്‍ പറ്റാത്ത സന്ദര്‍ഭത്തിലാണെങ്കില്‍ കുറഞ്ഞ അളവില്‍ അതു ധരിക്കുകയാകും ഉചിതം.

ഇതാ നഗ്നതയുടെ ചില ഗുണങ്ങള്‍:

വിറ്റമിന്‍ ഡി ലഭിക്കും: 

സൂര്യപ്രകാശം ഏല്‍ക്കാതിരിക്കാന്‍ സണ്‍സ്‌ക്രീനുകള്‍ ഉപയോഗിക്കുന്നവര്‍ ഏറെയാണ്. എല്ലായ്‌പ്പോഴും ഇതു ചെയ്യേണ്ടെന്നാണ് വിദഗ്ധര്‍ പറയുന്നത്. തുടര്‍ച്ചായി ഏറെനേരം വെയില്‍ കൊണ്ടാല്‍ മാത്രമെ സൂര്യന്‍ നിങ്ങളുടെ ത്വക്കിനെ നശിപ്പിക്കൂ. എന്നാല്‍ രാവിലെ നഗ്നരായി പതിനഞ്ചു മിനിറ്റോളം സൂര്യപ്രകാശം ഏറ്റാല്‍ ആവശ്യത്തിനു വിറ്റാമിന്‍ ഡി നമുക്ക് ലഭിക്കും. നല്ല മനോഭാവം ഉണ്ടാക്കാന്‍ സഹായകരമാണ് വിറ്റമിന്‍ ഡി.

ആരോഗ്യമുള്ള ത്വക്ക് : 

നമ്മുടെ ശരീരതിന് ശുദ്ധമായ വായു ആവശ്യമുണ്ട്. ഇറുകിയ വസ്ത്രങ്ങള്‍ ധരിക്കുന്നതിലൂടെ ത്വക്ക് അനാരോഗ്യകരമാകും എന്നാണ് സത്യം. കാരണം ത്വക്കിലൂടെ പുറത്തുവിടുന്ന വിഷവസ്തുക്കള്‍ ശരീരത്തിലേക്ക് തിരിച്ചു പ്രവേശിക്കുന്നു. നഗ്നരായി ഇരുന്നാല്‍ ഇത് ഒഴിവാക്കാം.

ചുവന്ന പാടുകള്‍ക്ക് വിട: 

നഗ്നരായാല്‍ ബ്രായും പാന്റീസുമുണ്ടാക്കുന്ന ചുവന്ന പാടുകള്‍ക്ക് വിട നല്‍കാനാകും. കൂടാതെ സുഗമമായ രക്തപ്രവാഹവും ശരീരത്തിലുണ്ടാകും.

ആരോഗ്യമുള്ള മസ്തിഷ്‌കം: 

ശരീരം മാത്രമല്ല കാല്‍ പാദങ്ങളും നഗ്നമാക്കുന്നത് നല്ലതാണ്. നഗ്നപാദത്തില്‍ ഓടുന്നത് അല്‍ഷിമേഴ്‌സ് രോഗം വരാതിരിക്കാന്‍ സഹായിക്കും. നഗ്നപാദരായി ഓടുന്നതും നടക്കുന്നതും തലച്ചോറിനെ ഉത്തേജിപ്പിക്കുന്നു.

റിലാക്‌സ് ചെയ്യിക്കുന്നു: 

നഗ്നരാകുന്നത് മാനസിക സമ്മര്‍ദങ്ങള്‍ കുറയ്ക്കും. അത് ആത്മവിശ്വസം കൂട്ടുകയും മാനസിക പ്രശ്‌നങ്ങള്‍ ഇല്ലാതാക്കുകയും ചെയ്യും. രക്തചംക്രമണം കൂടുന്നതോടെ ശരീരശുദ്ധീകരണം ശക്തമാകും. ശരീരം ചൂടുള്ളതും സ്വതന്ത്രവുമാകാന്‍ ഇതു സഹായിക്കുന്നു.

അണുബാധ അകറ്റുന്നു: 

വസ്ത്രങ്ങള്‍ വിയര്‍പ്പിനെ പുറംതള്ളാതെ സൂക്ഷിക്കുന്നതുമൂലം അണുബാധ കൂട്ടുന്നു. നഗ്നരായാല്‍ ഫംഗസിനെയും ബാക്റ്റീരിയകളെയും അകറ്റിനിര്‍ത്താന്‍ കഴിയുന്നു.

പ്രത്യുത്പാദന ശക്തി കൂട്ടുന്നു: 

ഇറുകിയ അടിവസ്ത്രങ്ങളും ലോ വേയ്‌സ്റ്റ് ജീന്‍സും ധരിക്കുന്നത് ലൈംഗികാവയവങ്ങളിലേക്കുള്ള രക്തപ്രവാഹം കുറയ്ക്കുന്നു. ഇത് നാഡി കോശങ്ങളെ നശിപ്പിക്കാനും ബീജങ്ങളുടെ എണ്ണം കുറയ്ക്കാനും ഇടവരുത്തുന്നു..

Monday, 30 March 2020

പുകവലിയും ലൈംഗികതയും..

ഉദ്ധാരണക്കുറവ്‌ ഉള്‍പ്പെടെയുള്ള പലവിധ ലൈംഗിക പ്രശ്‌നങ്ങള്‍ക്കും പുകവലി കാരണമാകുന്നു. ശാരീരിക പ്രശ്‌നങ്ങള്‍ കൂടാതെ പങ്കാളികള്‍ തമ്മിലുള്ള മാനസിക അകല്‍ച്ചയ്‌ക്കുപോലും പുകവലി കാരണമാകുന്നു. തായ്‌ലാന്‍ഡും മറ്റു ചില രാജ്യങ്ങളുംസിഗരറ്റു കൂടിനു മുകളില്‍ ‘പുകവലി ലൈംഗിക ശേഷി നശിപ്പിക്കു’ മെന്ന്‌ മുന്നറിയിപ്പ്‌ അച്ചടിച്ചിട്ടുണ്ട്‌.

പുകവലി സ്‌ത്രീകളില്‍ പ്രത്യുല്‍പാദന സംവിധാനത്തെ തകര്‍ക്കുന്നു. പുകയിലയില്‍ അടങ്ങിയിരിക്കുന്ന വിഷവസ്‌തുക്കള്‍ സ്‌ത്രീകളില്‍ അകാല ആര്‍ത്തവവിരാമത്തിനു കാരണം ആവുന്നു . പുകവലിക്കുന്ന സ്‌ത്രീകളുടെ ക്രമം തെറ്റിയ ആര്‍ത്തവമുണ്ടാകുന്നതിനും ആര്‍ത്തവ സ്രവത്തില്‍ അസ്വഭാവികമായ മാറ്റങ്ങള്‍ കാണാനും ഇടയാക്കുന്നു. കുടാതെ പുകവലി അബോര്‍ഷന്‌ കാരണമാകുന്നു. സ്‌ത്രീകളില്‍ പുകവലി മൂലം ഹോര്‍മോണ്‍ നിലയിലുണ്ടാകുന്ന വ്യതിയാനം ലൈംഗിക വിരക്‌തി തോന്നാനിടയാകും.

ഉദ്ധാരണശേഷി നഷ്‌ടമാകുന്നത്‌ പുകവലിമൂലം പുരുഷന്മാരില്‍ സംഭവിക്കുന്ന പ്രധാനപ്പെട്ട ലൈംഗിക പ്രശ്‌നമാണ്‌ . സെക്‌സിന്‌ സഹായിക്കും വിധം ലിംഗത്തിന്‌ ഉദ്ധാരണം സംഭവിക്കുകയും അത്‌ സെക്‌സിന്‌ സഹായിക്കും വിധം നിലനില്‍ക്കുകയും ചെയ്യുന്നതാണ്‌ ശരിയായ ഉദ്ധാരണം എന്നു പറയുന്നത്‌. ശരാശരി 100 പേരില്‍ 10 പേര്‍ക്ക്‌ ഉദ്ധാരണശേഷിക്കുറവ്‌ കാണാറുണ്ട്‌. ഇങ്ങനെയുള്ളവരില്‍ 50 ശതമാനവും പുകവലിക്കുന്നവരാണ്‌.

പുരുഷ വന്ധ്യത വര്‍ധിച്ചുവരുന്നതില്‍ പുകവലി ഒരു സുപ്രധാന കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നു. വൃഷണത്തിന്റെ പ്രവര്‍ത്തനത്തെ പുകയിലയില്‍ അടങ്ങിയിരിക്കുന്ന മാരക വിഷവസ്‌തുക്കള്‍ സാരമായി ബാധിക്കും. ബീജത്തിന്റെ സാന്ദ്രത, ബീജാണുക്കളുടെ എണ്ണം, ഗുണനിലവാരം തുടങ്ങിയവ പുകവലി മൂലം കുറയുന്നു. ഇത് വന്ധ്യതയ്‌ക്ക് കാരണമാകുന്നു. പതിവായി പുകവലിക്കുന്ന പുരുഷന്മാരില്‍ പുകവലിക്കാത്തവരെ അപേക്ഷിച്ച്‌ ബീജാണുക്കളുടെ എണ്ണം കുറവായിരിക്കും. കൂടാതെ പുകയിലയിലടങ്ങിയിരിക്കുന്ന നിക്കോട്ടിന്‍ ബീജത്തിന്റെ ചലനശേഷി കുറയ്‌ക്കുകായും ചെയുന്നു..

Saturday, 28 March 2020

പാബ്ലോഎസ്കബർ ആര്..

ചരിത്രം കണ്ട ഏറ്റവും 
ധനികനായ, ശക്തനായ, ക്രൂരനായ അധോലോക രാജാവ്.

ലോക മയക്കുമരുന്ന് വിപണിയില്‍ മുക്കാല്‍ പങ്കും കൊക്കൈന്‍ സപ്ലെ ചെയ്യുന്ന രാജ്യമാണ് കൊളംബിയ. തൊണ്ണൂറുകള്‍ വരെ കൊളംബിയന്‍ ഡ്രഗ് മാഫിയയുടെ തലവനായിരുന്നു എസ്കബർ.ലോകത്തെ പല കള്ളന്മാരെപോലെയും ചാരിറ്റിയെന്ന തുറുപ്പുചീട്ടിന്റെ പുകമറയിലാണ് എസ്കബര്‍ തന്‍റെ സാമ്രാജ്യം കെട്ടിപൊക്കിയത്  അതുകൊണ്ടുതന്നെ വലിയജനസമ്മതും നാട്ടുകാരുടെ ഹീറോയുമായിരുന്നു ഇയാള്‍, കണക്കില്ലാത്ത സ്വത്തുക്കളുടെ ഉടമയായിരുന്ന എസ്കബറുടെ ജീവിതം അത്യാടംബരങ്ങള്‍  നിറഞ്ഞതായിരുന്നു. ഏക്കറുകള്‍ പരന്നുകിടന്ന തന്‍റെ വാസസ്ഥലത്ത് സ്വന്തമായി ഒരു മൃഗശാലപോലുമുണ്ടായിരുന്നു. ചരക്കു കടത്തുവാന്‍ പതിനഞ്ചോളം വലിയ വിമാനങ്ങളും ഹെലികൊപ്ട്ടറുകളും, സബ്മറൈനുകളും സ്വന്തമായി വാങ്ങിയിരുന്നു എന്നത് കേട്ടാല്‍ അയാളുടെ സമ്പത്തിന്റെ ആഴം ഊഹിക്കാം.
നിലനില്‍പ്പിനുവേണ്ടി എന്തും ചെയ്യാന്‍ മടിയില്ലതവനായിരുന്നു എസ്കബര്‍ തന്‍റെ മുന്നില്‍ തടസമായി നിന്നവരെ മുഴുവന്‍ എസ്കബര്‍ നിഷ്കരുണം ഇല്ലാതാക്കി. അതില്‍ രാഷ്ട്രീയക്കാരും, ജേര്‍ണലിസ്റ്റകളും, സമൂഹത്തിലെ ഉന്നതരും , സാധാരണ ജനങ്ങളും എല്ലാം ഉള്‍പ്പെടും.

 രാജ്യത്തെ ഓരോ പോലീസുകാരുടെയും തലയ്ക്കു വിലപറഞ്ഞ എസ്കബോ കൊലയാളികള്‍ക്ക് വലിയ തുകകള്‍ ഓഫര്‍ ചെയ്തു ഏതാണ്ട് 600 പേരെയാണ് ഇത്തരത്തില്‍ വകവരുത്തിയത്. സമ്മര്‍ദ്ദങ്ങള്‍ക്ക് വഴങ്ങി എസ്കബര്‍ 1991 ഇല്‍ കീഴടങ്ങി എങ്കിലും വ്യവസ്ഥകള്‍ പ്രകാരം സ്വന്തം ആഡംബര ഗൃഹത്തില്‍തന്നെയാണ് ജീവിച്ചത് കൂട്ടിനു കാവല്‍ തന്‍റെതന്നെ എന്തിനുംപോകുന്ന ക്രിമിനലുകളും, അവിടെയിരുന്നുകൊണ്ട് തന്‍റെ സാമ്രാജ്യം എസ്കബോ നിയന്ത്രിച്ചു. ഇത് തിരിച്ചറിഞ്ഞ സര്‍ക്കാര്‍ എസ്കബറിനെ മറ്റൊരു ജയിലിലേക്ക് മാറ്റുവാന്‍ ശ്രമിച്ചെങ്കിലും നീക്കം മുന്‍കൂട്ടി അറിഞ്ഞ അയാള്‍ വിദഗ്ധമായി രക്ഷപെട്ടു. അതിനുശേഷം രാജ്യത്ത് നടത്തിയ പല വലിയ ബോംബ്‌ സ്പോടനങ്ങളില്‍ ആയി നൂറുകണക്കിന് നിരപരാധികള്‍ കൊല്ലപ്പെട്ടു, ഇതോടുകൂടി ഏതു വിധേനെയും എസ്കബറിനെ ഇല്ലാതാക്കുവാന്‍ സര്‍ക്കാര്‍ സമ്മര്‍ധത്തിലായി . 

ആശയവിനിമയം പോലും വളരെ വിദഗ്ധമായി നടത്തിയിരുന്ന ബുദ്ധിമാനായ എസ്കോബറിനെ കുടുക്കുക എളുപ്പമായിരുന്നില്ല ഒടുവില്‍. UN സ്പെഷ്യല്‍ ഓപറേഷന്‍ കമാന്റിന്‍റെ സഹായത്തോടെ കൊളംബിയന്‍ സ്പെഷ്യല്‍ പോലീസ് ഫോഴ്സായ “സേര്‍ച് ബ്ലോക്ക്‌ “നടത്തിയ 16 മാസത്തെ തിരച്ചിലിനൊടുവില്‍ 1993 ഡിസംബര്‍ രണ്ടിന് എസ്കബറുടെ രഹസ്യ സങ്കേതം വളയുകയും ഓടി രക്ഷപെടാന്‍ ശ്രമിക്കവേ വെടി വെച്ച് കൊലപ്പെടുത്തുകയും ചെയ്തു. ലോകചരിത്രം കണ്ട ഏറ്റവും വലിയ ക്രിമിനലിന്റെ അന്ത്യം അവിടെ നടന്നു.

എസ്കബര്‍ ഭാര്യയേയും മക്കളെയും ജീവന് തുല്യം സ്നേഹിച്ചിരുന്നു പക്ഷെ 
ഈ സ്നേഹം തന്നെയാണ് അയാളുടെ അന്ത്യത്തിന് കാരണമായാത് .
എവിടെയായാലും അയാള്‍ കുടുംബവുമായി ബന്ധപ്പെടുമെന്ന് സേനക്ക് അറിയുമായിരുന്നു  ,കൊളംബ്യന്‍ സേര്‍ച് ബ്ലോക്ക്‌കളുടെ മൂക്കിന്‍ തുംബതുകൂടി വിലസി നടന്ന എസ്കബറെ കണ്ടെതാന്‍ 16 മാസം വേണ്ടി വന്നു എന്ന് പറയുമ്പോള്‍ അയാള്‍ എത്ര ബുദ്ധിമാന്‍ എന്ന് ഊഹിക്കാം . അതിവിദഗ്ദമായി ഫോണുകള്‍ ഉപയോഗിച്ചിരുന്ന എസ്കബറിന്റെ കാള്‍ ട്രേസ് ചെയ്യുവാന്‍ ബുദ്ധിമുട്ടായതിനാല്‍ , US ഇന്‍റെ സഹായത്തോടെ പതിനായിരക്കണക്കിനു ശബ്ദങ്ങള്‍ക് ഇടയില്‍നിന്നും അയാളുടെ ശബ്ദം മാത്രം തിരഞ്ഞു കണ്ടുപിടിക്കാന്‍ കഴിയുന്ന voice recognition system ഉപയോഗിച്ച് വായുമാര്‍ഗവും കരമാര്‍ഗവും ഒരുമിച്ചു നടത്തിയ തിരച്ചിലിന് ഒടുവില്‍ മകനോട്‌ നടത്തിയ നീണ്ട സംഭാഷണം പിന്തുടര്‍ന്ന് എസ്കബറിനെ കണ്ടെത്തുകയായിരുന്നു.

പാബ്ലോ എസ്കബറുടെ ജീവിതം ആധാരമാക്കി നിരവധി ബുക്കുകള്‍ എഴുതപ്പെട്ടു, നിരവധി ചലച്ചിത്രങ്ങള്‍ നിര്‍മിക്കപ്പെട്ടു, ടെലിവിഷന്‍ ഡോക്യുമെന്റ്രികള്‍ നിര്‍മിക്കപ്പെട്ടു. വീഡിയോ ഗെയിമുകള്‍ നിര്‍മിക്കപ്പെട്ടു. നാഷണല്‍ ജ്യോഗ്രഫി ചാനലിന്റെ “Situation Critical” എന്ന പരമ്പരയില്‍ ‘Killing Pablo” എന്ന പേരില്‍ പാബ്ലോ എസ്കബറുടെ ജീവചരിത്രം ചിത്രീകരിച്ചിട്ടുണ്ട്.

Friday, 27 March 2020

കടൽ വെള്ളരി..

സമുദ്ര ഗർത്തങ്ങളിലെ സർവ വ്യാപി, ഔഷധങ്ങളുടെ കലവറ
സമുദ്രത്തിലെ ആവാസവ്യവസ്ഥയിൽ അതിപ്രധാനമായ ഒരു കണ്ണിയാണ് കടൽ വെള്ളരി .കടൽ വെള്ളരി എന്നാണ് പേരെങ്കിലും കടൽ വെള്ളരി ഒരു സസ്യമല്ല. വളരെ പുരാതനമായ ജന്തു വർഗങ്ങളിൽ ഒന്നാണ് കടൽ വെള്ളരികൾ. മറ്റൊരു കടൽ ജീവികൾക്കും വസിക്കാനാവാത്ത അഗാധ സമുദ്ര ഗർത്തങ്ങളിൽപോലും കടൽ വെളളരികൾ അനായാസം വസിക്കുന്നു ആകൃതിയിൽ വെള്ളരിയോട് സാമ്യമുള്ളതിനാൽ മാത്രമാണ് ഇവക്ക് കടൽ വെള്ളരികൾ എന്ന് പേരുളളത് .
അതി വിചിത്രമായ ഒരു ജീവിയാണ് കടൽ വെള്ളരി സിലിണ്ടർ പോലുള്ള ശരീരം .അര ലിറ്ററിനടുത്ത ശരീര വ്യാപ്തം ,മുപ്പത് സെന്റീമീറ്റർ ശരാശരി നീളം , അഞ്ചു നിരയിൽ ചെറിയ കാലുകൾ ,വളരെ വിചിത്രമായ ശ്വസന രീതി ,ഇതൊക്കെയാണ് കടൽ വെള്ളരിയുടെ ഏകദേശ രൂപം . ഇവയുടെ മറ്റൊരു സവിശേഷത ഇവക്ക് വ്യക്തമായ ഒരു തലച്ചോർ ഇല്ലെന്നുള്ളതാണ് .വായ്ക്ക് ചുറ്റുമുള്ള നാഡീവ്യൂഹങ്ങൾക്കു സമാനമായ സംവിധാനങ്ങൾ ഇവയുടെ തലച്ചോറായി പ്രവർത്തിക്കുന്നു എന്നാണ് അനുമാനം.

ആയിരത്തിലധികം കടൽ വെള്ളരി വിഭാഗങ്ങൾ സമുദ്രാന്തർ ഭാഗത്തു വസിക്കുന്നുണ്ട് . അവയിൽ പലതിനും വ്യത്യസ്തമായ രൂപവും ഭാവവും ഉണ്ട് . മൂന്ന് മില്ലിമീറ്റർ മുതൽ മൂന്ന് മീറ്റർ വരെ നീളമുള്ള കടൽ വെള്ളരികൾ ഉണ്ട് . കടൽ വെള്ളരിയുടെ ഏറ്റവും വികസിതമായ ശരീര വ്യവസ്ഥ അവയുടെ ദഹന വ്യവസ്ഥയാണ് .കടലിൽ ജീവിച്ചു ജീവിതചക്രം പൂർത്തിയാക്കി കടലിന്റെ അടിത്തട്ടിലേക്ക് മുങ്ങുന്ന സസ്യ ,ജന്തു വർഗങ്ങൾ എല്ലാം തന്നെ അവസാനം കടൽ വെളളരികളുടെ ഭക്ഷണമായിത്തീരുകയാണ് ചെയുന്നത് .അതിനാൽ തന്നെ സമുദ്രത്തിലെ ആവാസ വ്യവസ്ഥയിൽ കടൽ വെള്ളരിയുടെ സ്ഥാനം പ്രാധാന്യമേറിയതാണ് .
പ്രാകൃത്യമായ ജീവികളാണെങ്കിലും കടൽ വെള്ളരികൾ വലിയ കോളനികളിലാണ് വസിക്കുന്നത്.ദശ ലക്ഷകകണക്കിനു കടൽ വെള്ളരികൾ അടങ്ങുന്ന കോളനികൾ കണ്ടെത്തിയിട്ടുണ്ട്. പസഫിക് സമുദ്രത്തിൽ ചതുരശ്രമീറ്റർ കടൽ തട്ടിൽ മുപ്പതിലേറെ കടൽ വെള്ളരികൾ ഉണ്ടെന്നാണ് അനുമാനം.അതിൽനിന്നു തന്നെ ഭൂമിയിലെ ഇവയുടെ എണ്ണം ഊഹിക്കാം.
ആയിരക്കണക്കിന് കോടി കടൽ വെള്ളരികളാണ് ഭൂമിയിൽ ഉളളത് .ജലത്തിലൂടെ രാസവസ്തുക്കൾ പ്രസരിപ്പിച്ചു ഇവ വാർത്താവിനിമയം നടത്തുനന്നതായി കണ്ടെത്തിയിട്ടുണ്ട് .മിക്ക കടൽ വെള്ളരി വിഭാഗങ്ങൾക്കും ശക്തമായ ടോക്സിനുകളിലൂടെയുള്ള സ്വയം പ്രതിരോധ സംവിധാനമുണ്ട് .

കടൽ വെള്ളരിയുടെ വാണിജ്യ ഉപയോഗം
സമുദ്ര ആവാസ വ്യവസ്ഥയിൽ പകരം വായ്ക്കാൻ ആവാത്ത ദൗത്യം നിറവേറ്റുനാണ് കടൽ വെളളരികൾ ഇപ്പോൾ വാണിജ്യപരമായും ഉപയോഗത്തിലെത്തിക്കൊണ്ടിരിക്കുകയാണ് ഭക്ഷ്യ യോഗ്യമായ അനേകം കടൽ വെള്ളരി ഇനങ്ങളുണ്ട് .പുരാതന കാലം മുതൽ തന്നെ പസഫിക് തീരത്തിൽ കടൽ വെളളരിയെ ഭക്ഷ്യ ആവശ്യത്തിന് ഉപയോഗിച്ച് തുടങ്ങിയിരുന്നു.

ചൈനീസ് വൈദ്യത്തിൽ കടൽ വെള്ളരികൾ അതിശക്തമായ ഔഷധങ്ങളായി ഉപയോഗിക്കുന്നുണ്ട് .
ക്യാൻസറിന്റെ ഔഷധമായാണ് കടൽ വെളളരിയെ ചൈനീസ് ജാപ്പനീസ് പാരമ്പര്യ വൈദ്യം കാണുന്നത്. ഈ അവകാശവാദം ആധുനിക വൈദ്യ ശാസ്ത്രം അംഗീകരിക്കുന്നില്ലെങ്കിലും ,കടൽ വെള്ളരി ഉൽപ്പാദിപ്പിക്കുന്ന രാസ വസ്തുക്കൾ കാൻസറിനെ പ്രതിരോധിക്കുമോ എന്ന വിഷയത്തിൽ ഗവേഷണങ്ങൾ ഇപ്പോഴും നടക്കുന്നുണ്ട്. കടൽ വെള്ളരിയിൽ നിന്നും വേദനാസംഹാരികൾ നിർമിക്കുകയും പരീക്ഷിക്കുകയും  ചെയ്തിട്ടുണ്ട്.കടൽ വെള്ളരികളിലെ ഒരു വിഭാഗമായ Cucumaria echinata യിൽ നിന്നും ഉൽപ്പാദിപ്പിക്കുന്ന രാസവസ്തുക്കൾ മലേറിയക്കെതിരെ ഫലപ്രദമാണെന്ന് കണ്ടെത്തിയിട്ടുണ്ട് .

കടൽ വെള്ളരി വ്യവസായം
ഭക്ഷണ ആവശ്യത്തിനും രാസ വസ്തുക്കളുടെയും ഔഷധങ്ങളുടെയും നിർമാണത്തിനും കടൽ വെള്ളരികൾ വ്യാപകമായി ഉപയോഗിക്കപ്പെടുന്നതിനാൽ പ്രത്യേക കടൽ വെള്ളരി വിഭാഗങ്ങളെ നിയന്ത്രിത സാഹചര്യങ്ങളിൽ വളർത്തി വിപണനം ചെയുന്ന വ്യവസായവും രൂപപ്പെട്ടു വരുന്നുണ്ട്. പസഫിക് തീര രാജ്യങ്ങളിൽ വലിയ കുളങ്ങളിൽ കടൽ വെള്ളരി വളർത്തി വ്യാവസായിക അടിസ്ഥാനത്തിൽ വിപണനം നടത്തുന്നുണ്ട് .ചൈനയിലെ വർധിച്ച ഡിമാൻഡ് കാരണം കടൽ വെളളരികളുടെ വില കിലോഗ്രാമിന് 300ഡോളർ ( 20000 രൂപക്കടുത്താണ് ) വരെ ഉണ്ട് .സമുദ്രത്തിന്റെ  അടിത്തട്ടിൽ നിന്നും ഇവയെ ശേഖരിക്കുന്നത് ബുദ്ധിമുട്ടുള്ള കാര്യമായതിനാൽ വ്യാവസായിക അടിസ്ഥാനത്തിലുള്ള കടൽ വെള്ളരി കൃഷി പല രാജ്യങ്ങളിലും ഇപ്പോൾ വ്യാപകമായി തുടങ്ങിയിട്ടുണ്ട് ..

Wednesday, 25 March 2020

കൊറോണ വൈറസിൻ്റെ ആത്മകഥ..


പ്രിയപ്പെട്ടവരേ,

 ഞാൻ കൊറോണ വൈറസ്.പേരുകേട്ട വൈറസ് കുടുംബത്തിലെ ഒരംഗം. നിങ്ങളെപ്പോലെത്തന്നെ ഈ പ്രകൃതിയിലെ ഒരു പ്രജ.

 ചൈനയിലെ ഒരു ഘോരവനത്തിൽ ഒരു കാട്ടുപന്നിയുടെ വൻകുടലിൽ കുഞ്ഞുകുട്ടി പരാധീനങ്ങളുമായി കഴിഞ്ഞുകൂടുകയായിരുന്നു ഞാൻ.

നിങ്ങൾക്കറിയാമല്ലോ ഞങ്ങൾ വൈറസുകൾക്ക് പുറത്തു ജീവിക്കാൻ കഴിയില്ലെന്ന്. ഏതെങ്കിലും  ജീവികളുടെ ആന്തരികായവങ്ങളിലാണ് ഞങ്ങൾ വാസസ്ഥലം കണ്ടെത്താറ്. പുറത്തു വന്നാൽ ഏതാനും മണിക്കൂറുകൾക്കുള്ളിൽ ഞങ്ങളുടെ കഥ കഴിയും. 

 എലി, പെരുച്ചാഴി, പന്നി, വവ്വാൽ, കൊതുക് , കുറുനരി തുടങ്ങിയ ജീവികളെയാണ്  സാധാരണ ആതിഥേയ ജീവികളായി ഞങ്ങൾ തിരഞ്ഞെടുക്കാറ്. അവരുടെ വയറ്റിലാവുമ്പോൾ ശല്യങ്ങളൊന്നുമില്ലാതെ സ്വസ്ഥമായി കഴിയാമല്ലോ. പിന്നെ, പാലു തരുന്ന കൈകളിൽ ഞങ്ങൾ കൊത്താറില്ല, ആതിഥേയ ജീവികൾക്ക് രോഗം വരുത്താറില്ല എന്നർത്ഥം.

 കഥയിലേക്ക് തിരികെ വരാം. ഒരു ദിവസം ചൈനയിലെ കാട്ടിലേക്ക് ഒരു നായാട്ടുകാരനും സംഘവും കടന്നു വന്നു. നിയമങ്ങളെ കാറ്റിൽ പറത്തി അനേകം മൃഗങ്ങളെ വെടിവെച്ചു വീഴ്ത്തി.കൂട്ടത്തിൽ ഞാൻ പാർത്തിരുന്ന കാട്ടുപന്നിയെയും. ചത്തുവീണ മൃഗങ്ങളെയെല്ലാം വണ്ടിയിൽ കയറ്റി വുഹാൻ എന്ന പട്ടണത്തിലെ മാംസ മാർക്കറ്റിൽ കൊണ്ടുപോയി വിറ്റു.

 ഞാൻ പേടിച്ചു വിറച്ചു.ചൈനക്കാരുടെ ഇഷ്ട വിഭവമാണല്ലോ കാട്ടുപന്നി. തൊലിയുരിച്ച് കമ്പിയിൽ കോർത്ത് മസാല പുരട്ടി നിർത്തിപ്പൊരിച്ചു തിന്നും. കൂട്ടത്തിൽ ഞാനും ചാമ്പലാവും.

 എൻ്റെ ഭാഗ്യത്തിന് ഇറച്ചിവെട്ടുകാരൻ പന്നിയുടെ വയർ തുറന്നു. ആന്തരികായവങ്ങൾ എടുത്തു പുറത്തു കളഞ്ഞു. ആ തക്കത്തിന് ആ ചെറുപ്പക്കാരൻ്റെ കൈവിരലിൽ  കയറിപ്പറ്റാൻ എനിക്കു കഴിഞ്ഞു. അവൻ മൂക്കു ചൊറിഞ്ഞപ്പോൾ ശ്വസനനാളം വഴി നേരെ ശ്വാസകോശത്തിലേക്ക്. ഇനി 14 ദിവസം സമാധിയാണ്. ഈ സമാധിയിലാണ് ഞങ്ങൾ പെറ്റുപെരുകുന്നത്.കോശവിഭജനം വഴി ഒന്നിൽ നിന്നും രണ്ടാകാനും രണ്ടിൽ നിന്നും നാലാകാനും പിന്നെ ആയിരങ്ങളും ലക്ഷങ്ങളും കോടികളുമാകാനും ഞങ്ങൾക്ക് ഈ 14 ദിവസം ധാരാളം മതി.

 ഇനിയാണ് രസം. ഞാൻ ശരീരത്തിൽ കടന്ന് ഏതാനും ദിവസം കഴിഞ്ഞപ്പോൾ ചൈനക്കാരന് പനിയും ചുമയും തുമ്മലുമൊക്കെത്തുടങ്ങി. ഇതിനിടയിൽ പുതുതായി വിരിഞ്ഞിറങ്ങിയ എൻ്റെ കുഞ്ഞുങ്ങൾ ചൈനക്കാരൻ്റെ ഭാര്യയുടെയും മക്കളുടെയും അയൽക്കാരുടെയും ശരീരങ്ങളിൽ കയറിപ്പറ്റി ലോക സഞ്ചാരത്തിനുള്ള ഒരുക്കങ്ങൾ നടത്തുകയായിരുന്നു. 

 പാവം ചൈനക്കാരൻ ആശുപത്രിയിലായി. നല്ല ശ്വാസതടസ്സവും ശ്വാസകോശങ്ങളിൽ പഴുപ്പും ഉണ്ടായിരുന്നു. ന്യൂമോണിയ ആണെന്നാണ് ഡോക്ടർ കരുതിയത്. അതിനുള്ള ചികിത്സകൾ തുടങ്ങി. പക്ഷേ, അഡ്മിറ്റായി ആറാം ദിവസം ചൈനക്കാരൻ മരിച്ചു. ഞാൻ ആ മൃതശരീരത്തിൽ നിന്നും നേരെ ഡോക്ടറുടെ കൈകളിൽ കയറിപ്പറ്റി. 

 എൻ്റെ പൊന്നുമക്കൾ കളി തുടങ്ങിക്കഴിഞ്ഞിരുന്നു.അവർ കൂടുവിട്ട് കൂടുമാറിക്കൊണ്ടിരുന്നു. പനി പടർന്നു പിടിച്ചു. മരുന്നുകൾ ഫലിക്കാത്ത മാരകമായ പനി.ദിവസവും ആയിരങ്ങൾ ആശുപത്രികളിലേക്കു വന്നു.  മൃതദേഹങ്ങൾ വഹിച്ചുകൊണ്ട് നിരത്തുകളിലൂടെ ആംബുലൻസുകൾ ചീറിപ്പാഞ്ഞു.

 ലോകം പകച്ചു നിന്നു. ഗവേഷകർ തല പുകച്ചു. ഈ രോഗം ഏത്? കാരണക്കാരനായ അണു എവിടെ നിന്നു വന്നു? ഇതിന് പ്രതിവിധിയെന്ത്?

 അതിനിടയിൽ ഡോക്ടറുടെ ശ്വാസകോശത്തിലെ ശിശിരനിദ്ര അവസാനിപ്പിച്ച് ഞാൻ ഉത്തരവാദിത്വത്തിലേക്ക് കടന്നു.ഡോക്ടർ അത്യാസന്ന നിലയിലായി. കുറച്ചു ദിവസത്തിനുള്ളിൽ അന്ത്യനിദ്രപൂ കുകയും ചെയ്തു. 

 പക്ഷേ,കുറഞ്ഞ സമയത്തിനുള്ളിൽ  ശാസ്ത്രലോകം എന്നെ തിരിച്ചറിഞ്ഞു.ഞാൻ നോവൽ കൊറോണ വൈറസ്.കഴിഞ്ഞവർഷങ്ങളിൽ സാർസ് രോഗം പരത്തി ലോകത്തെ മുൾമുനയിൽ നിർത്തിയ കൊറോണ വൈറസിൻ്റെ രൂപാന്തരണം പ്രാപിച്ച പുതിയ അവതാരം. വൈറസുകളുടെ കൊടിക്കൂറ ലോകമെങ്ങും പാറിക്കാൻ പിറവിയെടുത്ത കലിയുഗ ചക്രവർത്തി.

 എനിക്ക്  പുതിയൊരു പേരും കണ്ടെത്തി - കോവിഡ് -19.

 പിന്നീട് എൻ്റെ ജൈത്രയാത്രയായിരുന്നു. ആധുനിക സാങ്കേതിക വിദ്യകളുടെയും സമ്പത്തിൻ്റെയും കോട്ടകൊത്തളങ്ങളായ അമേരിക്ക, ഇറ്റലി, ജർമ്മനി, ബ്രിട്ടൻ, സ്പെയിൻ, സ്വിറ്റ്സർലാൻ്റ്, അറേബ്യ ,പേർഷ്യ....

 ഇപ്പോഴിതാ ഹരിത സുന്ദരമായ കൊച്ചു കേരളത്തിലും  എത്തിച്ചേർന്നിരിക്കുന്നു. മനുഷ്യ സ്നേഹത്തിൻ്റെയും മതേതരത്വത്തിൻ്റെയും നാട്. പുഴകളുടെയും പ്രവാസികളുടെയും പറുദീസ....

 അറിയുമോ, എനിക്കും ഒരു ഹൃദയമുണ്ട്.

 കുഞ്ഞുങ്ങളുടെ നിഷ്കളങ്കമായ പുഞ്ചിരി എന്നെ കരയിക്കാറുണ്ട്. 

 അന്ത്യശ്വാസം വലിക്കുന്ന വൃദ്ധരുടെ വിറക്കുന്ന വിരലുകളിൽ ഞാൻ ചുംബിക്കാറുണ്ട്.....

 പക്ഷേ, ഇതെൻ്റെ ദൗത്യമാണ്. സൃഷ്ടി, സ്ഥിതി, സംഹാരങ്ങളുടെ തമ്പുരാനായ പ്രകൃതി ഏൽപിച്ചു തന്ന ദൗത്യം. സംഹാരം എന്ന അലംഘനീയമായ ദൗത്യം. പ്രകൃതിയുടെ നിലനിൽപ്പിന്  അനിവാര്യമായ ദൗത്യം. അതു കൊണ്ട് ഈ യാത്ര തുടർന്നേ മതിയാകൂ.

 എനിക്ക് തോൽക്കാൻ ഇഷ്ടമാണ്. മനുഷ്യരാശിയുടെ മുന്നിൽ..... മനുഷ്യരില്ലെങ്കിൽ ഈ ഭൂമി എന്തിനു കൊള്ളാം. മൃദുലമനോഹരമായ വിരലുകളാൽ നിങ്ങൾ മീട്ടുന്ന ജീവിതമെന്ന സംഗീതമാണ് ഈ കൊച്ചു ഭൂമിയെ മുഖരിതമാക്കുന്നത് .....

 തിരിച്ചറിഞ്ഞു കഴിഞ്ഞ നിലക്ക്,അധികം താമസിയാതെ എനിക്കെതിരെ മരുന്നു കണ്ടെത്തുമെന്നറിയാം. മഹാമാരികളും ലോകയുദ്ധങ്ങളും പ്രകൃതിദുരന്തങ്ങളും അതിജീവിച്ച് അനുസ്യൂതം മുന്നോട്ടു കുതിക്കുന്ന മനുഷ്യൻ എന്ന യാഗാശ്വത്തെ പിടിച്ചുകെട്ടാൻ നിസ്സാരനായ ഞാനാര്?     പക്ഷേ, ഈ യുദ്ധം ജയിച്ചാലെ ഇനി നിങ്ങൾക്ക് മുന്നോട്ടു പോകാനാവൂ.

 തോറ്റു തരുവാൻ ഞങ്ങൾ തയ്യാറല്ല, യഥാർത്ഥ യുദ്ധത്തിൽ സമനിലയോ സന്ധിയോ അനുവദനീയമല്ലല്ലോ.

 അവസാന പുഞ്ചിരി വിജയികൾക്കുള്ളതാണ്. അത് നിങ്ങളുടെ ചുണ്ടുകളിൽ വിരിയണമെന്നാണ് എൻ്റെ  ആഗ്രഹം. 

 അതാ, ആ തെരുവീഥിയുടെ അങ്ങേ അറ്റത്ത് ബസ്സുകിട്ടാതെ വിഷമിച്ചു നിൽക്കുന്ന രണ്ട് ആഫ്രിക്കൻ യുവാക്കളെ കണ്ടോ? അവരുടെ ശരീരത്തിൽ കയറിപ്പറ്റാൻ കഴിയുമോ എന്നു ശ്രമിച്ചു നോക്കട്ടെ  .....

 ആഫ്രിക്ക എനിക്ക് എന്തിഷ്ടമാണെന്നോ .....ഇരുണ്ട ഭൂഖണ്ഡത്തിലെ  ഫലഭൂയിഷ്ടമായ നാട്ടിൻ പുറങ്ങളിൽ വിഹരിച്ചു നടക്കാൻ എനിക്കു കൊതിയാകുന്നു.അവിടത്തെ വെളിച്ചം കടക്കാത്ത  നിബിഢവനാന്തരങ്ങളിലൊന്നിൽ, മാനം മുട്ടുന്ന വൻമരക്കൊമ്പത്ത്, ശീർഷാസനം ചെയ്യുന്ന, ഒരു നരിച്ചീറിൻ്റെ വൻ കുടലിൽ ഈ ജൈത്രയാത്ര അവസാനിപ്പിക്കണം.അതാണ് എൻ്റെ അന്ത്യാഭിലാഷം.

 പോകുന്നതിനു മുമ്പ് ഒരു കാര്യം കൂടി. പ്രകൃതിയുടെ ആവാസ വ്യവസ്ഥകളിലേക്ക് നിങ്ങൾ കടന്നു കയറരുത്. കുടത്തിലെ ഭൂതങ്ങളെ മൂടി തുറന്നു വിടരുത്. അപ്പോഴാണ് ഞങ്ങളെപ്പോലുള്ളവർ പുറത്തിറങ്ങുന്നത്.

 ഒരിക്കലും തമ്മിൽ കാണാൻ ഇടവരുത്തരുതേ എന്നു പ്രാർത്ഥിച്ചു കൊണ്ട്,

 സ്നേഹപൂർവ്വം,

കൊറോണ വൈറസ്.

Tuesday, 24 March 2020

കൊറോണ.. നിങ്ങളുടെ ശ്രദ്ധയ്ക്ക്..

കൊറോണ അണുബാധയുള്ള വ്യക്തിയുടെ ദൈനംദിന ശരീര അവസ്ഥയാണിത്.  നിങ്ങളുടെ ശ്രദ്ധയ്ക്ക്..

 1മുതൽ3ദിവസംവരെ:

 1. ജലദോഷത്തിന് സമാനമായ ലക്ഷണങ്ങൾ.
 2. തൊണ്ടവേദന.
 3. പനി ഇല്ല, ക്ഷീണമില്ല, സാധാരണ വിശപ്പ്.

 ദിവസം4:

 1. തൊണ്ടവേദന, ശരീരവേദന.
 2. പരുക്കൻ ശബ്ദം.
 ശരീര താപനില 36.5 ഡിഗ്രി സെൽഷ്യസ്.
 4. വിശപ്പ് കുറയുന്നു.
 5. നേരിയ തലവേദന.
 6. ചെറിയ വയറിളക്കം അല്ലെങ്കിൽ ദഹനക്കേട്.

 ദിവസം5:

 1. തൊണ്ടവേദന, പരുക്കൻ ശബ്ദം.
 2. നേരിയ പനി, 36.5 മുതൽ 36.7⁰C വരെ
 3. ശരീരം ദുർബലമായ ശരീരം, സന്ധി വേദന.

 ദിവസം6:

 1. നേരിയ പനി, ഏകദേശം 37 ° C.
 2. ചുമയോ മ്യൂക്കസ് അല്ലെങ്കിൽ വരണ്ട ചുമയോടൊപ്പം.
 3. ഭക്ഷണം കഴിക്കുമ്പോഴോ സംസാരിക്കുമ്പോഴോ വിഴുങ്ങുമ്പോഴോ തൊണ്ടവേദന.
 4. ക്ഷീണം, ഓക്കാനം.
 5. ഇടയ്ക്കിടെ ശ്വസിക്കാനുള്ള ബുദ്ധിമുട്ട്.
 6. വിരലുകളിൽ വേദന
 7. വയറിളക്കം, ഛർദ്ദി.

 ദിവസം7:

 1. 37.4-37.8⁰C നും ഇടയിൽ ഉയർന്ന പനി.
 2. സ്പുതവുമായി ചുമ.
 3. ശരീരവേദനയും തലവേദനയും.
 4. വയറിളക്കം കൂടുതൽ കഠിനമാണ്.
 5. ഛർദ്ദി.

 ദിവസം8:

 1. 38 ° C അല്ലെങ്കിൽ അതിലും ഉയർന്ന പനി.
 2. ശ്വസന ബുദ്ധിമുട്ടുകൾ, നെഞ്ച് ഭാരം.
 3. തുടർച്ചയായി ചുമ.
 4. തലവേദന, സന്ധി വേദന, ഇടുപ്പ് വേദന.

ദിവസം9:

 1. ലക്ഷണങ്ങൾ വഷളാകുന്നു.
 2. പനി കൂടുതലാണ്.
 3. ചുമ കൂടുതൽ സ്ഥിരമായ, കൂടുതൽ കഠിനമായ.
 4. ശ്വസനം ബുദ്ധിമുട്ടുള്ളതും അധ്വാനവുമാണ്.

 ഈ സമയത്ത്, രക്തപരിശോധനയും ശ്വാസകോശത്തിന്റെ എക്സ്-റേ പരിശോധനയും ആവശ്യമാണ്.

 

 ദയവായി ഈ വിഷയത്തിൽ ശ്രദ്ധിക്കൂ, അവസരങ്ങൾ എടുക്കരുത്.മാസ്ക് ധരിക്കുക, ശുചിത്വം ശ്രദ്ധിക്കുക, ശ്രദ്ധയോടെ കൈ കഴുകുക, ജനക്കൂട്ടം ഒഴിവാക്കുക, യാത്രകൾ റദ്ദാക്കുക.

Sunday, 22 March 2020

കൊറോണയെ പ്രതിരോധിക്കാം..

സോപ്പും വെള്ളവും ഉപയോഗിച്ച് ഇടയ്ക്കിടെ കൈകൾ കഴുകുക. 20 സെക്കന്റോളം കൈകൾ കഴുകണം.


.കയ്യിൽ എല്ലായ്പ്പോഴും ഒരു ഹാൻഡ് ടിഷ്യു പേപ്പർ സൂക്ഷിക്കുക. ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴുമെല്ലാം അണുക്കള്‍ പകരാതിരിക്കാനായി മൂക്കും വായയും ഇത് ഉപയോഗിച്ച് മറച്ചു പിടിക്കാം. ഉപയോഗിച്ചവ വീണ്ടും ഉപയോഗിക്കേണ്ടതില്ല.

മുഖത്ത് സ്‍പര്‍ശിക്കുന്നത് ഒഴിവാക്കണം.

ആളുകളില്‍ നിന്ന് അകലം പാലിക്കുക. പൊതുസ്ഥലങ്ങളില്‍ പ്രത്യേകിച്ചും ഇത് പാലിക്കണം.

പനി,ചുമ, ശ്വാസതടസം എന്നിവ കണ്ടാൽ സ്വയം ചികിത്സിക്കാതെ വൈദ്യസഹായം തേടുക.ലക്ഷണങ്ങൾ ഉള്ളവർ ആശുപത്രിയിലേക്ക് പോകുമ്പോൾ മാസ്ക് ധരിക്കാൻ ഓർമ്മിക്കുക.

ഹസ്തദാനവും ആലിംഗനങ്ങളും വേണ്ട.

വിദേശ യാത്രകൾ ഒഴിവാക്കുക.

സൗഹൃദ സന്ദർശനങ്ങൾ പിന്നെയാവാം.

അനാവശ്യ കറക്കങ്ങൾ ഒഴിവാക്കുക.

വ്യാജ പ്രചാരണങ്ങളിൽ വിശ്വസിക്കാതിരിക്കുക.

പ്രതിരോധ ശേഷി വർദ്ധിപ്പിക്കാൻ സഹായിക്കുന്ന ഭക്ഷണങ്ങളും പഴവർഗങ്ങളും കൂടുതൽ കഴിക്കുക.

Saturday, 21 March 2020

ഫേസ്ബുക്ക് ചാറ്റിങ്..


“നന്ദേട്ടാ… കിടക്കാറായില്ലേ?” ബെഡ് റൂമിൽ നിന്ന് നീലിമയുടെ ചോദ്യം. “നീ കിടന്നോ നീലി, എനിക്കൊരല്പം കൂടി എഴുതി തീർക്കുവാനുണ്ട്…” ഫെയ്സ് ബുക്കിലെ ഗ്രൂപ്പിലെ കഥയെഴുത്തുകാരനാണ് നന്ദകുമാർ. 

പുതിയ എന്തോ സൃഷ്ടിയുടെ തിരക്കിലാണയാൾ. “ങ്ഹാ ഞാൻ ദേ ഉറങ്ങാൻ പോകുവാ , ബാൽക്കണിയിൽ ഇരുന്ന് മഞ്ഞ് കൊണ്ട് തണുക്കുമ്പോൾ, കെട്ടിപിടിക്കാനായിട്ട് അങ്ങ് വന്നേക്കരുത്.” നീലിമ ശുണ്ഠിയോടെ പറഞ്ഞിട്ട് വാതില് ശക്തിയായ് വലിച്ചടച്ചു. ങ്ഹും, ഇതെത്ര കണ്ടതാ, അവളുടെ ഒരു പരിഭവം. പിന്നെ എന്റെ പട്ടി ചെല്ലും കെട്ടി പിടിക്കാൻ. തണുക്കുമ്പോൾ പുതക്കാൻ നല്ല ഒന്നാന്തരം ബ്ലാങ്കറ്റുണ്ടെടി പോത്തെ. അത് മനസ്സിൽ പറഞ്ഞ് കൊണ്ട് നന്ദൻ രചനയിൽ വ്യാപൃതനായി. കഥയുടെ ക്ലൈമാക്സാണ് ഇനി എഴുതേണ്ടത് ,അത് എങ്ങനെയാവണമെന്ന്, എത്ര ആലോചിച്ചിട്ടും ശരിയാവുന്നില്ല. എല്ലാം തനിയാവർത്തനമായാൽ വായനക്കാർക്ക് പിന്നെ അത് മതി ,വിമർശിക്കാൻ . ഫെയ്സ് ബുക്ക് പേജിൽ കണ്ണ് നട്ടിരുന്നപ്പോൾ, മെസ്സഞ്ചറിൽ നിന്നും ഒരു നോട്ടിഫിക്കേഷൻ വന്നു. വൃത്താകൃതിയിൽ നിറഞ്ഞ് നില്ക്കുന്ന ഒരു സുന്ദരിയായ യുവതിയുടെ പിക്ചറിനൊപ്പം ഒരു “ഹായ്”. ഇതാരാണപ്പാ, ഈ പാതിരാത്രിയിൽ ഉറക്കമില്ലാതിരിക്കുന്ന ഈ സുന്ദരി, മുഖചിത്രത്തിന്റെ ഭംഗി കണ്ടപ്പോൾ, അവളെ കുറിച്ചുള്ള ഡീറ്റൈൽ ഒന്ന് അറിയാമെന്ന് കരുതി അയാൾ അവളുടെ FB പ്രൊഫൈ‌ൽ ഓപൺ ചെയ്തു. പക്ഷേ ഫോട്ടോസ് അധികമൊന്നുമില്ല. ഉള്ളത് മുഴുവനും, താനിപ്പോൾ കണ്ട മുഖം മാത്രം. ആരാ എന്താ എന്നൊന്നും അറിയാതെ, ഈ ഹായ്, പറഞ്ഞതിന് മറുപടി കൊടുക്കണോ, ? നീലിമയെങ്ങാനും കണ്ടോണ്ട് വന്നാൽ പിന്നെ അത് മതി പുകിലിന്, ഭീതിയോടെ അയാൾ ബെഡ് റൂമിന് നേരെ നോക്കി. വാതിൽ ചേർത്തടച്ചിരിക്കുകയാണ്, ഇനി താൻ ചെന്ന് മുട്ടി വിളിച്ച് എന്തെങ്കിലും പഞ്ചാര വാക്ക് പറഞ്ഞാലെ അവള് കതക് തുറക്കൂ. “എന്താ ഒന്നും മിണ്ടാത്തെ” വീണ്ടും മെസ്സഞ്ചർ നോട്ടിഫിക്കേഷൻ വൃത്തത്തിനുള്ളിൽ, അളുടെ ചോദ്യം. ഇനിയും മറുപടി കൊടുക്കാതിരുന്നാൽ തനിക്ക് വെയ്റ്റാണെന്ന് അവൾ വിചാരിക്കും. ഒരു പക്ഷേ അവൾ തന്റെ കഥയുടെ സ്ഥിരം വായനക്കാരിയാണെങ്കിൽ അവളെ വെറുപ്പിക്കാതിരിക്കുന്നതാണ് ബുദ്ധി. 
“ഹായ്, ഇതാരാ ” നന്ദൻ തിരിച്ച് ചോദിച്ചു.“എന്റെ പേര് കണ്ടില്ലേ, നന്ദന . ഞാൻ അങ്ങയുടെ ഒരു സ്ഥിരം പ്രേക്ഷകയാണ്.” ഓഹ് താൻ ചിന്തിച്ചത് പോലെ തന്നെ, നന്ദൻ തന്റെ തോന്നലിനെ ന്യായീകരിച്ചു. “എന്താ പുതിയ കഥയൊന്നുമിട്ടില്ലേ?” അവളുടെ ചോദ്യം ‘ ” ഞാൻ ഒരു പുതിയ കഥയുടെ എഴുത്തിലാ” “അയ്യോ എന്നാൽ സോറി ,ഞാനറിഞ്ഞില്ല. എഴുതിക്കോളു, ഇനി ഞാൻശല്യപ്പെടുത്തുന്നില്ല.” അവളത് പറഞ്ഞപ്പോൾ അയാൾ പെട്ടെന്ന് മറുപടി കൊടുത്തു. “ഹേയ് അങ്ങനൊന്നുമില്ല, നന്ദന പറഞ്ഞോളു .” ” ഉം. പറയാനാണെങ്കിൽ ഒരുപാടുണ്ട് ഏട്ടാ, ഈ ജന്മം പറഞ്ഞാലും തീരാത്തത്ര ” ങ് ഹേ, ഇവളെന്താ ഇങ്ങനൊക്കെ പറയുന്നത്. എന്തോ, വലിയ നിരാശയുള്ളത് പോലെ.നന്ദന് ജിജ്ഞാസയേറി. “എന്താ നന്ദു, എന്തൊക്കെയോ നന്ദുവിന്റെ മനസ്സിനെ അലട്ടുന്നുണ്ടല്ലേ?” അവളെ ,കുറച്ച് ഫേവർ ചെയ്യാമെന്ന് കരുതിയാണ് അയാൾ പേരു് ചുരുക്കി വിളിച്ചത്. ” ഉണ്ട് ഏട്ടാ, എന്റെ മനസ്സിൽ കിടന്ന് ശ്വാസം മുട്ടുന്ന ഒരു പാട് നൊമ്പരങ്ങൾ അതാരോടെങ്കിലും പറഞ്ഞില്ലെങ്കിൽ എനിക്ക് ഭ്രാന്ത് പിടിക്കും’ കുറച്ച് നാളായ് അതൊക്കെ തുറന്ന് സംസാരിക്കാൻ പറ്റിയ ഒരാളെ ഞാനന്വേഷിക്കുകയായിരുന്നു. 


ചേട്ടന്റെ കഥകൾ വായിച്ചപ്പോൾ എനിക്ക് മനസ്സിലായി. എന്റെ വേദനകൾക്ക് പരിഹാരമുണ്ടാക്കാൻ ഏട്ടന് കഴിയുമെന്ന് .” നല്ല കാര്യമായി ഇവിടെ ഒരെണ്ണമുള്ളതിനെ തന്നെ ശരിക്ക് ശ്രദ്ധിക്കാൻ കഴിയുന്നില്ല. അപ്പോഴാ.. നന്ദനയുടെ കുറിപ്പുകൾ വായിച്ചപ്പോൾ നന്ദന് ഉള്ളിൽ ചിരി പൊട്ടി. എങ്കിലും അവളെ നിരാശപ്പെടുത്താൻ അയാൾക്ക് തോന്നിയില്ല. “ഉം.അതിനെന്താ,നന്ദു പറഞ്ഞോളു, എന്നെ കൊണ്ട് കഴിയുന്നത് ഞാൻ ചെയ്ത് തരാം” അയാൾ അവൾക്ക് ഉറപ്പ് കൊടുത്തു. “അതെ നന്ദേട്ടാ, എന്റെ കല്യാണം കഴിഞ്ഞിട്ട് രണ്ട് മൂന്ന് വർഷമായി . ആദ്യമൊക്കെ ഭർത്താവിന് എന്നോട് മുടിഞ്ഞ സ്നേഹമായിരുന്നു. പിന്നെ പിന്നെ അത് കുറയാൻ തുടങ്ങി. ഇപ്പോൾ, അങ്ങേർക്ക് എന്റെ കാര്യത്തിൽ തീരെ ശ്രദ്ധയില്ല. ഞാനെന്തെങ്കിലും ചോദിച്ചാലോ അടുത്തേയ്ക്ക് ചെന്നാലൊക്കെ എന്നോട് ദേഷ്യപ്പെടും” അവളുടെ നൊമ്പരങ്ങൾ അലകടൽ പോലെ മെസ്സഞ്ജറിൽ കയറിയിറങ്ങി കൊണ്ടിരിക്കുന്നു. അവളുടെ വാക്കുകളിൽ നിന്ന്, അറിഞ്ഞ ആ സ്റ്റേഹശൂന്യനായ ഭർത്താവിനോട് അയാൾക്ക് അമർഷം തോന്നി. “അല്ല, എന്താ നന്ദൂന്റെ ഭർത്താവിന് പറ്റിയത്. അയാൾക്ക് മറ്റാരോടെങ്കിലും പ്രണയമുണ്ടോ.” രണ്ടും കല്പിച്ചയാൾ അവളോട് ചോദിച്ചു. “ഉം ഉണ്ട്. ആ പ്രണയം തുടങ്ങിയപ്പോൾ മുതലാണ് എന്നോട് അകൽച്ച തുടങ്ങിയത്.” അവളത് പറഞ്ഞപ്പോൾ നന്ദന് ,ആ ഭർത്താവിനോട് വല്ലാത്ത വെറുപ്പ് തോന്നി. ഇത്രയും സുന്ദരിയും സ്റ്റേഹ നിധിയുമായ ഭാര്യയെ വഞ്ചിക്കാൻ ആ ദുഷ്ടന് എങ്ങനെ മനസ്സ് വന്നു. 

“ആരാണവൾ നന്ദു അവളെ കണ്ടിട്ടുണ്ടോ?” അയാൾ ഉദ്യോഗത്തോടെ ചോദിച്ചു. ഉം ഒരുപാട് തവണ, അതവളും, അവ നുമൊന്നുമല്ല. ഫെയ്സ് ബുക്കിനോടാണ് അദ്ദേഹത്തിന് പ്രണയം’ ഇരുപത്തിനാല് മണിക്കൂറും അതിനകത്ത് തന്നാ.“ങ് ഹേ” അത് കേട്ടപ്പപ്പോൾ നന്ദകുമാർ വല്ലാതെയായി. ഇതാണോ, ഇവളിത്രയും നേരം പെരുപ്പിച്ച് പറഞ്ഞോണ്ടിരുന്നേ. ഇതിന്റെ പേരിൽ എന്റെ ഭാര്യയും നിത്യേന വഴക്കിടുന്നതല്ലേ. “ഇനി ഞാനെന്ത് ചെയ്യും നന്ദേട്ടാ, ഏട്ടൻ തന്നെ ഇതിനൊരു പോംവഴി പറഞ്ഞു താ ” അവളുടെ ചോദ്യം കൺമുന്നിൽ വെയ്റ്റ് ചെയ്യുന്നു. ശ്ശെടാ ,ഇത് വലിയ പുലിവായല്ലോ, എന്തെങ്കിലുമൊന്ന് പറഞ്ഞില്ലെങ്കിൽ താൻ വെറുമൊരു ആസ്സാണെന്ന് അവൾ കരുതിയാലോ. അവളുടെ മുന്നിൽ താനൊരു വലിയ എഴുത്തുകാരനല്ലേ ‘ എന്ത് പറയണം എന്ന് ഒരു നിമിഷം ആലോചിച്ചിട്ട് ഇങ്ങനെ പറഞ്ഞു. 

അതേ അതിനൊരു കാര്യം ചെയ്താൽ മതി. മുള്ളിനെ മുള്ള് കൊണ്ടെടുക്കുക. നന്ദുവും അയാളെ ഇനി തീരെ ശ്രദ്ധിക്കരുത് .അയാൾ ജോലി കഴിഞ്ഞ് വരുമ്പോഴും, കിടക്കാൻ നേരത്ത് മൊക്കെ നന്ദു ഫെയ്സ് ബുക്കിൽ മുഴുകിയിരിക്കണം. അയാൾ ചായ ചോദിച്ചാലും, ചോറ് ചോദിച്ചാലും ഒന്നും കേട്ടതായി പോലും ഭാവിക്കാതെ ആരോടെങ്കിലും, ഇത് പോലെ ചാറ്റ് ചെയ്തോണ്ടിരിക്കണം. അവസാനം അയാൾക്ക് തിരിച്ചറിവുണ്ടാകും. നന്ദുവിനോട് അയാൾ ഇത്രനാളും ,ചെയ്തതതിനെക്കുറിച്ച് വീണ്ട് വിചാരമുണ്ടാകും. മനസ്സിലായോ?” “ഉം. മനസ്സിലായി” പണി ഏറ്റു എന്ന് മനസ്സിലായപ്പോൾ നന്ദന് സന്തോഷമായി ഇനി അവള് ചാറ്റുകയോ, ഫെയ്സ് ബുക്കിൽ കിടന്ന് ഉറങ്ങുകയോ ചെയ്യട്ടെ. നന്ദകുമാർ നെറ്റ് ഓഫ് ചെയ്തിട്ട് വേഗമെഴുന്നേറ്റു. തന്റെ നീലിമയെ അനുനയിപ്പിക്കാനുള്ള അടവുകൾ മനസ്സിൽ ഉറപ്പിച്ച് കൊണ്ട് ചെന്ന് ബെഡ് റൂമിന്റെ വാതിലിൽ മുട്ടി. മുട്ടിയപ്പോൾ മനസ്സിലായി വാതിൽ വെറുതെ ചാരിയിട്ടേയുള്ളു. സമാധാനത്തോടെ അയാൾ വാതിൽ തുറന്ന് അകത്ത് കയറിയപ്പോൾ നീലിമ കട്ടിലിൽ കമിഴ്ന്ന് കിടന്ന് കൊണ്ട് ഫെയ്സ് ബുക്ക് കാണുന്നു. 

ങ്ഹേ, ഇവൾക്കും FB അക്കൗണ്ട് ഉണ്ടായിരുന്നോ? അയാൾക്ക് നേരിയ ഞെട്ടലുണ്ടായി, “ഇതാണോടി, നീ ഉറങ്ങാൻ പോകുന്നെന്ന് പറഞ്ഞത്…” നന്ദകുമാറിന്റെ ശബ്ദം കനത്തിരുന്നു. “ഉം. അതെന്താ നിങ്ങളുടെ വായനക്കാരികൾക്ക് മാത്രമേ FB ഉപയോഗിക്കാൻ പാടുള്ളോ, കുറച്ച് മുമ്പ് ഒരുത്തിയോട് പറയുന്നത് കണ്ടല്ലോ FB യിൽ കയറി ഭർത്താവിനെ വെല്ലുവിളിക്കാൻ ” അപ്പോൾ അയാൾ ശരിക്ക് ഞെട്ടി. “ങ്ങ്ഹേ, അത് നീയെങ്ങനെയറിഞ്ഞു. ” അയാൾക്ക് അത്ഭുതമായി. അപ്പോളവൾ ഫോൺ നന്ദന്റെ നേർക്ക് നീട്ടി. അതിൽ താനും, നന്ദനയും ചാറ്റ് ചെയ്ത പേജ്. അപ്പോഴാണ് താനിത്ര നേരം ചാറ്റ് ചെയ്തത് തന്റെ ഭാര്യയോടൊപ്പമാണെന്ന് അയാൾക്ക് മനസ്സിലായത്. പിന്നെ നീലിമയുടെ മുഖത്ത് നോക്കാൻ കഴിയാതെ അയാൾ ലൈറ്റ് ഓഫ് ചെയ്തു…

Thursday, 19 March 2020

ആരോഗ്യത്തിന് വേണം നല്ല ഉറക്കം..

''നിദ്രായാ മോഹ മൂർദ്ധാക്ഷി ഗൗരവാലസ്യജൃംഭികാഅംഗമർദശ്ച''


ഉറക്കം എന്ന വേഗത്തെ നിരന്തരമായി തടുക്കുന്നതു കൊണ്ട് തലചുറ്റൽ, കണ്ണിനും തലയ്ക്കും വേദന, കനം തോന്നുക, ഉത്സാഹക്കുറവ്, ശരീരവേദന മുതലായവ ഉണ്ടാകാം.

നമുക്ക് ചുറ്റുമുള്ള പ്രകൃതിയുടെ ഒരു ചെറിയ രൂപമാണ് മനുഷ്യശരീരം. ജൈവഘടികാരത്തോട് ഇണങ്ങിയാണ് മനുഷ്യശരീരത്തിന്റെ പ്രവർത്തനങ്ങൾ. സൂര്യാസ്തമയത്തോടെ നമ്മുടെ ശരീരകോശങ്ങൾ അവയുടെ പ്രവർത്തനങ്ങൾ മന്ദീഭവിപ്പിക്കുകയും സൂര്യൻ ഉദിക്കുമ്പോൾ അവ ഉണർന്ന് പ്രവർത്തനങ്ങൾ ത്വരിതപ്പെടുത്തുകയും ചെയ്യുന്നു. ആയതിനാൽ തന്നെ സൂര്യാസ്തമയത്തിനും ഉദയത്തിനുമിടയ്ക്ക് 6-8 മണിക്കൂർ ഉറങ്ങേണ്ടത് ശരീരത്തിന്റെയും മനസ്സിന്റെയും ആരോഗ്യം നിലനിർത്താൻ വളരെ അത്യാവശ്യമാണ്. രാത്രി നന്നായി, സുഖമായി ഉറങ്ങിയാൽ മാത്രമേ ഉത്സാഹത്തോടു കൂടി രാവിലെ ഉണരാനും ആ ദിവസത്തെ കാര്യങ്ങൾ ഉത്സാഹത്തോടെ ചെയ്യാനും സാധിക്കുകയുള്ളൂ.

വീട്ടിൽ എല്ലാവരും ഉറങ്ങാൻ വൈകുന്നത് കൊണ്ട് കുട്ടികളും വൈകി ഉറങ്ങുന്ന സാഹചര്യം മിക്കവാറും വീടുകളിൽ നിലനിൽക്കുന്നു

. ടി.വി. കണ്ടും മൊബൈൽ ഫോണിൽ സമയം ചെലവഴിച്ചും ഉറങ്ങാതിരിക്കുന്നത് ആരോഗ്യത്തെ വളരെ പ്രതികൂലമായി ബാധിച്ചേക്കാം. 
വളരെ വൈകി (12 മണിക്ക് ശേഷം) ഉറങ്ങുന്നത് അത്യാവശ്യഘട്ടങ്ങളിൽ ഒഴികെ തീർത്തും ഒഴിവാക്കേണ്ടതാണ്.

ജോലി മുതലായ സാഹചര്യങ്ങൾ കൊണ്ട് രാത്രി ഉറങ്ങാൻ സാധിക്കാത്തവർ ഉറക്കമൊഴിച്ചതിന്റെ പകുതി സമയം പകൽ ഉറങ്ങേണ്ടതാണ്.

ചിട്ടയായ, സുഖമായ ഉറക്കം എന്നത് എങ്ങനെ പ്രാവർത്തികമാക്കാമെന്ന് നോക്കാം.

•  ജീവിതശൈലിയും സമയക്രമങ്ങളും രാത്രി 10 മണിയോടു കൂടെ വീട്ടിൽ എല്ലാവരും ഉറങ്ങുന്ന രീതിയിലേക്ക് ക്രമീകരിക്കുക
•  ഉറക്കം കുറയ്ക്കുന്ന രീതിയിലുള്ള പാനീയങ്ങൾ രാത്രി ഏഴു മണിക്കു ശേഷം ഒഴിവാക്കുക
•  ഉറക്കത്തെ ബുദ്ധിമുട്ടിക്കുന്ന രീതിയിലുള്ള ചിന്തകളെ പ്രാണായാമം, ധ്യാനം തുടങ്ങിയ മാർഗങ്ങളിലൂടെ അകറ്റാൻ ശ്രമിക്കുക..


രാഹുൽഗാന്ധി ഒരു പാവം മനുഷ്യൻ..

റാഫേൽ കേസിൽ ഒറ്റയ്ക്ക് പോരാടിയ ഒരു മനുഷ്യൻ ഉണ്ടായിരുന്നു. പേര് രാഹുൽ ഗാന്ധി. റാഫേലിലെ വൻ അഴിമതി വെളിച്ചത്തു കൊണ്ടുവരാൻ വേണ്ടി സുപ്രീം കോടതി വരെ പോയി ആ മനുഷ്യൻ. ചൗക്കിദാർ ചോർ ഹേ എന്ന മുദ്രാവാക്യവുമായി രാഹുൽ എത്തിയത് രഞ്ജൻ ഗോഗോയ് എന്ന ചീഫ് ജസ്റ്റിസ് ന്റെ മുമ്പിലായിരുന്നു. എന്നാൽ റാഫേൽ രേഖകൾ ഉൾപ്പെടെയുള്ള എല്ലാം അപ്രത്യക്ഷമാവുകയായിരുന്നു. പലപ്പോഴായി ആർഎസ്എസിനെ കൂടുതൽ ആക്രമിച്ചു സംസാരിച് കൊണ്ടിരുന്ന രാഹുൽ ഗാന്ധിയോട് സംഘപരിവാറിനെതിരെ ചുമ്മാ എന്തെങ്കിലും വിളിച്ചു പറയരുത് എന്നായിരുന്നു രഞ്ജൻ ഗോഗോയ് ഉൾപ്പെടുന്ന ബെഞ്ച് ന്റെ നിർദേശം. 

     രാഹുലിന്റെ ഒറ്റയാൾ പോരാട്ടം അവസാനിക്കപ്പെട്ടു. രഞ്ജൻ ഗോഗോയ് ആവട്ടെ ബിജെപിയുടെ രാജ്യസഭ സ്ഥാനാർഥിയുമായി. ഏറ്റവും വലിയ അഴിമതി ലോകം കാണാതെ ഇരുളിൽ മറഞ്ഞു. അതിൻറെ പ്രത്യുപകാരവും  നിർവഹിക്കപ്പെട്ടു..

      രാഹുലിനെ അമുൽ ബേബി, വേണ്ട സമയത്ത് രാജ്യത്ത് ഉണ്ടാവാത്ത ആൾ എന്നൊക്കെ പറഞ്ഞു രസിച്ച ഒരുപാട് രാഷ്ട്രീയ കക്ഷികൾ ഉൾപ്പെടെയുള്ളവരോട്. അയാൾ ഇനിയുമെന്തു വേണമായിരുന്നു....?. അയാൾക്ക് അയാളുടെ പോരാട്ടത്തിൽ ആരുടെ സപ്പോർട്ട് ആണ് ലഭിച്ചത്...?. പാർട്ടിക്കുള്ളിൽ തന്നെയുള്ള ഹിന്ദുത്വ അജണ്ടകളുടെ അപ്പോസ്തലന്മാർക്ക്‌ മുന്നിൽ ഒറ്റക്കായിപ്പോയ അയാൾ എന്ത് ചെയ്യണമായിരുന്നു..... ?

    ഒരു സർക്കാർ സംവിധാനത്തിന്റെ എല്ലാ പൂർണ്ണതകളും കൈമുതലായുള്ള ഒരു വലിയ ഫാസിസ്റ്റ് പ്രസ്ഥാനത്തോട്  പൊരുതി തോറ്റു പോയ ഒരാളാണ് രാഹുൽ. അതിനെ കഴിവുകേടായി വ്യാഖ്യാനിക്കുന്ന ആളുകളോട്,

     രഞ്ജൻ ഗോഗോയ്മാരുടെ പൂർണ്ണ പിന്തുണയുള്ള ഒരു ഫാസിസ്റ്റ് പ്രസ്ഥാനത്തോട് ഏറ്റുമുട്ടി ജയിക്കാൻ അയാള് സൂപ്പർമാൻ ഒന്നുമല്ല. നന്മയുള്ള, ഈ ജനാധിപത്യസംവിധാനത്തിൽ വിശ്വസിക്കുന്ന ഒരു പാവം മനുഷ്യനാണ്..

Wednesday, 18 March 2020

കൊറോണക്കെതിരെ ചൈനയുടെ ഹൈടെക് യുദ്ധം ഇങ്ങനെ..

കഴിഞ്ഞ വര്‍ഷം ഡിസംബര്‍ 31 നാണ് ചൈനയിലെ വുഹാനില്‍ നിന്ന് ആദ്യത്തെ റിപ്പോര്‍ട്ട് വരുന്നത്. ശ്വാസ തടസ്സം ബാധിച്ച നിരവധി പേര്‍ കൂട്ടത്തോടെ ആശുപത്രിയില്‍. ന്യൂമോണിയ എന്നാണ് ആദ്യം ഡോക്ടര്‍മാര്‍ കരുതിയത്. വുഹാനിലെ സീഫുഡ് മാര്‍ക്കറ്റില്‍ ജോലി ചെയ്യുന്നവരാണേറെയും.
അധികൃതര്‍ പിറ്റേന്നു തന്നെ മാര്‍ക്കറ്റ് പൂട്ടി സീല്‍ വെച്ചു. പഴയ വില്ലന്‍ സാര്‍സ് വീണ്ടും രംഗത്തെത്തിയോ എന്ന് പലരും സംശയിച്ചു. പക്ഷെ, അധികൃതര്‍ അതത്ര കാര്യമാക്കിയില്ല.

പിന്നീട് ജനുവരി ഏഴിനാണ് ലോകാരോഗ്യ സംഘടന പത്ര സമ്മേളനം നടത്തി ചൈനയില്‍ കണ്ടെത്തിയത് പുതിയ വൈറസാണെന്ന് പ്രസ്താവന ഇറക്കിയത്. കോറോണ കുടുംബത്തില്‍ പെടുന്ന ഇതിനെ 2019 നോവല്‍ കൊറോണ വൈറസ് എന്ന പേരു വിളിച്ചു ആദ്യം അവര്‍. പിന്നീട് അത് ചുരുക്കി കോവിഡ് എന്നാക്കി. അപ്പോഴേക്കും രോഗികളുടെ എണ്ണം നൂറു കവിഞ്ഞിരുന്നു.
ജനുവരി പതിനൊന്നിന് ആദ്യ മരണം റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്. വുഹാനിലെ സീഫുഡ് മാര്‍ക്കറ്റ് സന്ദര്‍ശിച്ചിരുന്ന 61 കാരനാണ് മരിച്ചത്.
ജനുവരി 13 വുഹാന്‍ സന്ദര്‍ശിച്ച ഒരു തായ്‌ലാന്‍ഡുകാരന് കൊറോണ ബാധിച്ചു. ചൈനക്ക് പുറത്തെ ആദ്യ കേസ്. ജനുവരി 16ന് ജപ്പാനിലുമെത്തി കോവിഡ്.


 
ജനുവരി 17ന് വുഹാനില്‍ രണ്ടാമത്തെ മരണം. ജനുവരി 20ന് മൂന്നാമത്തെ മരണം. അതോടെ മൃഗങ്ങളില്‍ നിന്ന് മനുഷ്യരിലേക്ക് പടരുന്ന വൈറസ് എന്ന ധാരണ മാറി. മനുഷ്യരില്‍ നിന്ന് മനുഷ്യരിലേക്ക് പടരുമെന്ന പ്രസ്താവന ചൈന സ്‌റ്റേറ്റ് ടെലിവിഷനിലൂടെ ലോകത്തെ അറിയിച്ചു. പക്ഷെ, അപ്പോഴേക്കും 550 കേസുകള്‍. പതിനേഴ് മരണങ്ങള്‍.

പിന്നെ വുഹാന്‍ കണ്ടത് ലോകം ഇതുവരെ കാണാത്ത യുദ്ധമാണ്. കംപ്ലീറ്റ് ലോക്കിംഗ്. ആദ്യം ലൂണാര്‍ വാര്‍ഷികാഘോഷങ്ങള്‍ നിര്‍ത്തലാക്കി. പിന്നെ നഗരം സമ്പൂര്‍ണ്ണമായി അടച്ചു പൂട്ടി. ചൈനയില്‍ ഏറ്റവും കൂടുതല്‍ കണക്ടിവിറ്റിയുള്ള വുഹാന്‍ നഗരത്തെ പൂര്‍ണ്ണമായി പൂട്ടി. ആറ് കോടി ജനങ്ങളോട് പുറത്ത് കാണരുതെന്ന് നടപടിയിറക്കി. കയ്യൂക്കും വേഗതയും സാങ്കേതിക വിദ്യയും ഒരു പോലെ ഉപയോഗിച്ചായിരുന്നു പിന്നീട് ചൈനയുടെ ഹൈടെക് നീക്കങ്ങള്‍.

കോവിഡ്19 എന്ന ആപ്പ് അതിലൊന്നാണ്. ഈ ആപ്പ് എല്ലാവരോടും ഡൗണ്‍ലോഡ് ചെയ്യാന്‍ പറഞ്ഞു. അണുബാധ ഏറ്റ എല്ലാവരുടെയും കോണ്‍ടാക്റ്റ് അതിലുണ്ട്. അവരുടെ മാത്രമല്ല, അവര്‍ എവിടെയൊക്കെ പോയി, ഏതെല്ലാം ട്രയ്‌നുകളില്‍ കയറി, ബസ്സുകളില്‍ യാത്ര ചെയ്തു തുടങ്ങിയവയെല്ലാം. ഇത് ചൈന കണ്ടെത്തിയത് ആര്‍ടിഫിഷ്യല്‍ ഇന്റലിജന്‍സും മെഷീന്‍ ഡാറ്റയും ഉപയോഗിച്ചാണ്. ലക്ഷക്കണക്കിന് ഡാറ്റകള്‍ സോഷ്യല്‍ മീഡിയയും ടെലഫോണ്‍ റെക്കാര്‍ഡുകളും മറ്റു ജനങ്ങള്‍ ഉപയോഗിക്കുന്ന ആപുകളും ചോര്‍ത്തിയെടുത്ത് ഉണ്ടാക്കിയവ. ഇത് തുറന്നാല്‍ അണുബാധയുള്ളവരോ അവരുമായി കൂട്ടുചേര്‍ന്നവരോ തങ്ങളുടെ ഏതെങ്കിലും ഭാഗത്തെത്തിയാല്‍ ഉടനെ അലാറം മുഴങ്ങും.

വുഹാനിലെ ഒരു ഷോപ്പിംഗ് മാളിലെ ജീവനക്കാരന് കോറോണ ബാധിച്ചപ്പോള്‍ ആ ഷോപ്പ് സന്ദര്‍ശിച്ച 3,000 പേരെ മൊബൈല്‍ വിവരങ്ങള്‍ വഴി ഒറ്റയടിക്ക് പൊക്കി ചൈന ക്വോറന്റൈനില്‍ പാര്‍പ്പിച്ചു. ബെയ്ജിംഗിലെ ഒരു കമ്പനി വികസിപ്പിച്ച ഫെയ്‌സ് പ്ലസ് ആപ്പ് മറ്റൊരുപകരണമാണ്. വലിയ ജനക്കൂട്ടത്തിനുള്ളില്‍ നിന്ന് ആയിരക്കണക്കിന് പേരുടെ ഊഷ്മാവ് ഒറ്റയടിക്ക് പരിശോധിച്ച് ഉയര്‍ന്ന താപനിലയുള്ളവരെ ഈ ആപ്പ് വേര്‍തിരിച്ചു തന്നു. ബെയ്ജിംഗിലെ ഗവണ്‍മെന്റ് ഓഫീസുകളിലും പുറത്തെ തിരക്കള്ള സ്ഥലങ്ങളിലും ഈ ആപ്പ് വഴി ആളുകളുടെ ചൂട് പരിശോധിഅപ്പോള്‍ തന്നെ ക്വാറന്റൈനിലേക്ക് മാറ്റാനും സാധിച്ചു. ബെയ്ദു, സൈന്‍സ് ടൈം എന്നീ ആപ്പുകള്‍ മാസ്‌ക് ധരിക്കാത്തവരെ കണ്ടെത്താന്‍ പോലീസിനെ സഹായിച്ചു. ബിഗ് ഡാറ്റ തന്നെ ഇതിനും ശരണം. ഗ്രാമങ്ങളില്‍ പുറത്തിറങ്ങി നടക്കുന്നവരെ റാഞ്ചാന്‍ സദാസമയവും ഡ്രോണുകള്‍ ആകാശത്തുണ്ടായിരുന്നു. പല തരത്തില്‍ മുന്നറിയിപ്പുകള്‍ നല്‍കി. ഭീഷണിയും.


 
ഇകോമേഴ്‌സ് ഭീമന്‍ ആലിബാബ നിര്‍മിച്ച അലിപേ ആപ്പിലെ ക്യു.ആര്‍ കോഡ് വഴി വുഹാനിലെയും സമീപത്തെയും പ്രവിശ്യകളിലെ 20 കോടി ചൈനക്കാര്‍ക്ക് കളര്‍ കോഡുകള്‍ നല്‍കി. പൗരന്മാര്‍ ഉപയോഗിക്കുന്ന ഫോണ്‍, ഇന്റര്‍നെറ്റ് ഡാറ്റകള്‍ ബിഗ് ഡാറ്റ വഴി ക്രോഡീകരിച്ചായിരുന്നു ഈ പരീക്ഷണം. ഇതിനെതിരെ ചൈന വന്‍ വിമര്‍ശനം നേരിട്ടെങ്കിലും ആരോഗ്യ അടിയന്തിരാവസ്ഥ കൈകാര്യം ചെയ്യാന്‍ ഭരണകൂടം ഇതിന് പിന്തുണ നല്‍കി. ഇതു പ്രകാരം ഗ്രീന്‍ കോഡ് ലഭിച്ചവര്‍ക്ക് യാത്ര ചെയ്യാം, മഞ്ഞ ക്കാര്‍ഡുകാര്‍ക്ക് ഏഴു ദിവസത്തെ ക്വാറന്റൈന്‍, റെഡ് കാര്‍ഡ് ലഭിച്ചവര്‍ക്ക് 14 ദിവസത്തെ ക്വാറന്റൈന്‍, ഇങ്ങനെ നിരവധി കോഡുകള്‍. ഇതുപ്രകാരം ലക്ഷക്കണക്കിന് പേര്‍ക്ക പൊതുഗതാഗതം ഉപയോഗിക്കാനായില്ല. ബസ്സിലോ ട്രയ്‌നിലോ കയറുമ്പോഴേക്കും അലാറം അടിച്ചുതുടങ്ങും.

വൈറസ് ബാധിച്ചവരെ കണ്ടെത്താന്‍ മാത്രമല്ല, രോഗ ചികിത്സയും അതിവേഗം ബഹുദൂരമായിരുന്നു. 9 ദിവസം കൊണ്ടാണ് ആയിരം ബെഡും 30 ഐസിയുവും ഉള്ള 60,000 സ്‌ക്വയര്‍ മീറ്റര്‍ വലിപ്പമുള്ള പുത്തന്‍ ഹോസ്പിറ്റല്‍ നിര്‍മിച്ചത്. 7,000 ആളുകള്‍ രാവും പകലും ജോലി ചെയ്താണ് നിര്‍മ്മാണം പൂര്‍ത്തീകരിച്ചത്. 


അന്നു തന്നെ 1400 ആര്‍മി മെഡിക്കല്‍ പ്രൊഫഷണലുകളെ ഹോസ്പിറ്റലില്‍ നിയമിക്കുകയും ചെയ്തു. അതു കഴിഞ്ഞ ഉടനെ രണ്ടാമത്തെ ഹോസ്പിറ്റലിനുള്ള പണിയും ചൈന തുടങ്ങി. പൂര്‍ണ്ണമായും ലോക്കായ വുഹാന്‍ സിറ്റിക്ക് ആശ്വാസമേകുന്ന നടപടിയായിരുന്നു ഈ രണ്ട് ഹോസ്പിറ്റലുകളും. സിറ്റിയില്‍ നിന്ന പുറത്തുപോകുന്ന റോഡ്, റെയില്‍, വിമാനം, ജലം തുടങ്ങി എല്ലാ പാതകളും പോലീസിന്റെ കയ്യിലായിരുന്നു. അതിനിടയിലും 80,000 പേര്‍ക്ക് രോഗവും 3,100 പേര്‍ മരിക്കുകയും ചെയ്തിരുന്നു. ദിവസം ശരാശരി ആയിരം പേര്‍ക്ക് രോഗവും നൂറു മരണവും. 600 കോടി ഡോളര്‍ ചൈനീസ് കേന്ദ്ര ബാങ്ക് കൊറോണ യുദ്ധത്തിനു വേണ്ടി മാത്രം മാറ്റിവെച്ചു. 

വൈറസിനെതിരെ ചൈനയുടെ തീവ്രയുദ്ധം ഘട്ടംഘട്ടമായിട്ടാണെങ്കിലും ഫലം കണ്ടുതുടങ്ങി. പുതിയ കേസുകളിലും മരണങ്ങളിലും ദിവസം കഴിയും തോറും കുറവുണ്ടായി. ്അറുപതിനായിരത്തോളം പേര്‍ക്ക് രോഗമുക്തിയുണ്ടായി. പക്ഷെ, അപ്പോഴേക്കും കൊറോണ കടല്‍ കടന്ന് ഇറ്റലിയിലും കൊറിയയിലും ഇറാനിലും അമേരിക്കയിലും ഇപ്പോ ഇങ്ങ് കേരളത്തിലും ദുരന്തം വിതച്ചുതുടങ്ങി.

കൊറോണ യുദ്ധത്തിനിടയില്‍ ചൈന പയറ്റിയ ചില പുതുതന്ത്രങ്ങള്‍ ഏറെ ശ്രദ്ധേയമാണ്. കൊറോണ കാലത്ത് ക്ലാസുകള്‍ മുടങ്ങിയെങ്കിലും ലൈവ് സ്ട്രീമിംഗ് വഴി അധ്യാപകര്‍ വിദ്യാര്‍ത്ഥികള്‍ക്ക് ക്ലാസെടുക്കുന്നതിന് ഭംഗം വരുത്തിയില്ല. ലക്ഷക്കണക്കിന് വിദ്യാര്‍ത്ഥികളാണ് ഒറ്റയടിക്ക് ഇത്തരം എജ്യൂ ആപ്പുകളില്‍ ചേര്‍ന്നത്. കൊറോണക്കാലത്തെ യഥാര്‍ത്ഥ ഹീറോകളായി ചൈനീസ് ജനത വാഴ്ത്തുന്നത് ഭക്ഷണ വിതരണം നടത്തുന്ന ആപ്പുകളിലെ വിതരണത്തൊഴിലാളികളെയാണ്. ഭക്ഷണം മാത്രമല്ല, മരുന്ന്, മാസ്‌കുകള്‍, അവശ്യസാധനങ്ങള്‍ എന്നിവ ആവശ്യമായ സുരക്ഷാ ക്രമീകരണങ്ങളോടെ അവര്‍ വീടുകളിലെത്തിച്ചു. അതുകൊണ്ട് തന്നെ ചൈനയിലെ പലചരക്ക ഭീമന്‍ സണ്‍ ആര്‍ട്ട് ഗ്രൂപ്പ് തങ്ങളുടെ 80 ശതമാനം സ്‌റ്റോറുകള്‍ അടഞ്ഞുകിടന്നെങ്കിലും ലാഭത്തില്‍ മാറ്റമില്ലെന്നാണ് പ്രതികരിച്ചത്. മറ്റു ചില ഭക്ഷണ വിതരണ ഭീമന്മാരായ മീറ്റുവാന്‍, ഇ കൊമേഴ്‌സ് ഭീമനായ ജെഡി എന്നിവര്‍ സ്വയം ചലിക്കുന്ന യന്ത്രവാഹനങ്ങളുമായി നിരത്തിലിറങ്ങി. 


ഹൈ റിസ്‌കി പ്രദേശങ്ങളില്‍ സുഗമമായി ഭക്ഷണവും അവശ്യ സാധനങ്ങളും എത്തിക്കുകയായിരുന്നു ചുമതല. ഓണ്‍ലൈന്‍ ക്ലാസുകള്‍, കുക്കിംഗ് വീഡിയോകള്‍, എന്തിന് നമ്മുടെ യോഗ മാറ്റിനു വരെ കൊറോണക്കാലത്ത് വമ്പിച്ച ബിസിനസായിരുന്നു ചൈനയില്‍. മുപ്പത് കോടി ജനങ്ങള്‍ സബ്‌സ്‌ക്രിപ്ഷനുള്ള പിന്‍ഗാണ്‍ ഗുഡ് ഡോക്ടര്‍ എന്ന ആപ്പിനാണ് ഏറ്റവും വലിയ ചാകര. രോഗികളെ വീഡിയോ കോണ്‍ഫറന്‍സ് വഴി ചികിത്സിക്കും. വിദൂര ആശുപത്രികളില്‍ പോലും റോബോട്ടുകള്‍ വഴി ശസ്ത്രക്രിയക്ക് മാര്‍ഗനിര്‍ദ്ദേശം നല്‍കും. കുറിപ്പുകള്‍ നല്‍കും. അങ്ങനെ എല്ലാം ഓണ്‍ ലൈവ്..

Monday, 16 March 2020

വെയിലിലും ചൂടിലും കൂടുതല്‍ നേരം കഴിയുന്നത് കണ്ണിനെ എങ്ങിനെയാണ് ബാധിക്കുക..?

വെയിലത്തും പൊടിയിലും കൂടുതല്‍ നേരം കഴിയുമ്പോള്‍ കണ്ണുകളില്‍ വരള്‍ച്ച വരും. കണ്ണിലെ കണ്ണീര്‍ഗ്രന്ഥികള്‍ ഉണങ്ങുന്നതാണ് ഇതിന് കാരണം. കണ്ണില്‍ പൊടി പോയതുപോലെ അനുഭവപ്പെടും. പൊടിപടലങ്ങളുള്ളപ്പോഴും ബൈക്കില്‍ പോകുമ്പോഴും കണ്ണട ധരിക്കുക.കടുത്ത വെയില്‍ ഉണ്ടെങ്കില്‍ സണ്‍ ഗഌസ് ഉപയോഗിക്കുക. അസ്വസ്ഥത തോന്നിയാല്‍ കണ്ണ് ശുദ്ധജലത്തില്‍ മൃദുവായി കഴുകുകയാണ് പ്രതിവിധി.

കണ്ണില്‍ ആര്‍ട്ടിഫിഷ്യല്‍ ടിയര്‍ ഡ്രോപ്‌സ് ഉപയോഗിക്കാം. ഇത് കണ്ണിന് മറ്റൊരു ദോഷവും ഉണ്ടാക്കില്ല.

 
കണ്ണിന്റെ വരള്‍ച്ച എങ്ങിനെ തടയാം?


മൂന്നു വയസ്സില്‍ താഴെയുള്ള കുട്ടികള്‍ ടിവി കാണുന്നത് പൂര്‍ണ്ണമായും ഒഴിവാക്കണം. കാരണം കുട്ടികളുടെ മസ്തിഷ്‌കവളര്‍ച്ചയേയും ബുദ്ധിവികാസത്തേയും അത് സ്വാധീനിക്കും. ഇടയ്ക്ക് കണ്ണ് ചിമ്മുന്നത് കണ്ണുകളുടെ ആരോഗ്യത്തിന് അത്യാവശ്യമാണ്. അപ്പോഴാണ് കണ്ണില്‍ നനവ് വരുന്നത്. ടിവിയില്‍തന്നെ ഇമ ചിമ്മാതെ കണ്ണ് നട്ടിരിക്കുന്നത് കണ്ണിന്റെ ഉപരിതലം വരണ്ടതാക്കും. ഇത് നേത്രരോഗങ്ങള്‍ക്ക് ഇടയാക്കും. എപ്പോഴും ടിവിയില്‍ നിന്നും നാല് മീറ്ററെങ്കിലും ദൂരത്തിരിക്കാന്‍ ശ്രദ്ധിക്കുക.ഇരിക്കുമ്പോള്‍ കണ്ണും ടിവിയുടെ മധ്യവും ഒരേ നിരപ്പിലായിരിക്കാന്‍ ശ്രദ്ധിക്കുക.

ടിവി സ്ഥിരമായി കാണുന്നത് ദോഷമാണോ?


മുറിയില്‍ നല്ല ലൈറ്റ് ഉണ്ടാവണം. ചിലര്‍ ലൈറ്റ് ഓഫ് ചെയ്തിട്ട് ടിവി കാണാറുണ്ട്. ഇത് കണ്ണിന് നല്ലതല്ല. സ്‌ക്രീനില്‍ മാറി മാറി വരുന്ന തിളക്കമുള്ള വെളിച്ചം കണ്ണിലെ പേശികളെ ദുര്‍ബ്ബലമാക്കും. ക്രമേണ ഇത് കണ്ണിന് അസ്വസ്ഥത ഉണ്ടാക്കും.

കംപ്യൂട്ടറും ടിവിയും ഉപയോഗിക്കുമ്പോള്‍ മുറിയിലെ വെളിച്ച ക്രമീകരണം എങ്ങിനെ വേണം?


മുറിയില്‍ നല്ല ലൈറ്റ് ഉണ്ടാവണം. ചിലര്‍ ലൈറ്റ് ഓഫ് ചെയ്തിട്ട് ടിവി കാണാറുണ്ട്. ഇത് കണ്ണിന് നല്ലതല്ല. സ്‌ക്രീനില്‍ മാറി മാറി വരുന്ന തിളക്കമുള്ള വെളിച്ചം കണ്ണിലെ പേശികളെ ദുര്‍ബ്ബലമാക്കും. ക്രമേണ ഇത് കണ്ണിന് അസ്വസ്ഥത ഉണ്ടാക്കും.

കംപ്യൂട്ടര്‍ ഉപയോഗിക്കുമ്പോള്‍ കണ്ണുകളുടെ സംരക്ഷണം എങ്ങനെയാവണം?


ടിവി കാണുന്നതിലെ പ്രശ്‌നങ്ങള്‍ തന്നെയാണ് കംപ്യൂട്ടറില്‍ നോക്കുമ്പോഴും ഉണ്ടാവുന്നത്. ഒരേ ദിശയിലേക്ക് കുറേ നേരം ഇമ ചിമ്മാതെ നോക്കുമ്പോള്‍ കണ്ണുകള്‍ വരളാനിടയാവുന്നു. അതുപോലെ എസിയില്‍ കൂടുതല്‍ നേരം ഇരിക്കുന്നതും വരള്‍ച്ച ഉണ്ടാക്കുന്നു. ഇടയ്ക്ക് ഇമ ചിമ്മണമെന്നത് ഓര്‍മ്മിക്കുക. കാറിന്റെ വൈപ്പര്‍ പോലെയാണ് കണ്ണിന്റെ ഇമകള്‍. അവ അടഞ്ഞ് തുറക്കുമ്പോഴാണ് കണ്ണില്‍ നനവ് വരുന്നത്. ഓഫീസിലാണെങ്കില്‍ ഇടയ്ക്ക് സീറ്റില്‍ നിന്നും എഴുന്നേറ്റ് നടക്കുക.കണ്ണിന് സുഖകരമാവും അത്. മോണിറ്ററില്‍ ആന്റിഗ്ലെയര്‍ സ്‌ക്രീന്‍ വെയ്ക്കുന്നതും കണ്ണിന് ഗുണകരമാണ്.

അപൂര്‍വം ചിലരില്‍ നീറ്റലും പുകച്ചിലും വരാറുണ്ട്. അങ്ങനെ ഉണ്ടാവുമ്പോള്‍ അവ വീണ്ടും ഉപയോഗിക്കുന്നത് നിര്‍ത്തുക.
കണ്ണുകള്‍ നമ്മുടെ ആന്തരികാവയവമാണ്. ഏറ്റവും നല്ലത്, ഡോക്ട്‌റുടെ അടുത്തെത്തും മുന്‍പ് കണ്ണുകള്‍ നന്നായി കഴുകുകയാണ്. ടാപ്പ് തുറന്ന് കണ്ണിലേക്ക് വെള്ളം ഒഴുക്കുക.

കണ്ണിലുപയോഗിക്കുന്ന മേക്കപ്പുകള്‍ ദോഷമായി തീരാറുണ്ടോ?


അപൂര്‍വ്വം ചിലരില്‍ നീറ്റലും പുകച്ചിലും വരാറുണ്ട്. അങ്ങനെ ഉണ്ടാവുമ്പോള്‍ അവ വീണ്ടും ഉപയോഗിക്കുന്നത് നിര്‍ത്തുക.

കണ്ണില്‍ രാസവസ്തുക്കള്‍ തെറിച്ചാല്‍ ഉടനെ എന്തുചെയ്യണം?


കണ്ണുകള്‍ നമ്മുടെ ആന്തരികാവയവമാണ്. ഏറ്റവും നല്ലത്, ഡോക്ട്‌റുടെ അടുത്തെത്തും മുന്‍പ് കണ്ണുകള്‍ നന്നായി കഴുകുകയാണ്. ടാപ്പ് തുറന്ന് കണ്ണിലേക്ക് വെള്ളം ഒഴുക്കുക.

മൂര്‍ച്ചയുള്ള വസ്തുക്കള്‍ കണ്ണില്‍ കൊണ്ടാല്‍ എന്താണ് ചെയ്യേണ്ടത്?


വീട്ടില്‍ നിന്ന് സ്വയം ചികിത്സ ചെയ്യാതെ എത്രയും പെട്ടെന്ന് ഡോക്ട്‌റെ സമീപിക്കുക.

കുഞ്ഞുങ്ങളിലെ കണ്ണിന്റെ കുഴപ്പങ്ങള്‍ നേരത്തെ തിരിച്ചറിയാന്‍ കഴിയുമോ?

മൂന്ന് മാസം പ്രായമായ കുഞ്ഞുങ്ങളില്‍ കണ്ണില്‍ വെള്ള നിറം കാണുകയാണെങ്കില്‍ ഡോക്ട്‌റോട് വിവരം പറയണം. ചിലപ്പോഴത് തിമിരത്തിന്റെ ലക്ഷണമായേക്കാം. നാലുമാസം പ്രായമാവുമ്പോള്‍ പുറത്തെ വെളിച്ചങ്ങളോട് കുഞ്ഞ് പ്രതികരിക്കുന്നുണ്ടോയെന്ന് ശ്രദ്ധിക്കണം.

കുഞ്ഞുന്നാളില്‍ കണ്ടുപിടിച്ചാല്‍ ഇത്തരം പ്രശ്‌നങ്ങള്‍ എളുപ്പം പരിഹരിക്കാം. ചെറിയ കുട്ടികളിലെ കോങ്കണ്ണ് കണ്ണട വെച്ച് നേരെയാക്കാം. കണ്ണുകളിലെ കണ്ണുനീര്‍സഞ്ചി അടഞ്ഞിരിക്കുന്നതാണ് കുഞ്ഞുങ്ങളില്‍ കാണുന്ന മറ്റൊരു അസുഖം. എപ്പോഴും കണ്ണുനീര്‍ വരുന്നതാണ് ഇതിന്റെ ലക്ഷണം. ചിലപ്പോള്‍ പഴുപ്പും വരാം. അങ്ങനെയെങ്കില്‍ പെട്ടെന്ന് ചികിത്സ തേടണം.കണ്ണിന് മസാജ് നല്‍കി കണ്ണീര്‍ സഞ്ചിയുടെ തടസ്സം നീക്കുന്നു.ഇത് ഫലിച്ചില്ലെങ്കില്‍ ചെറിയൊരു ശസ്ത്രക്രിയ വേണ്ടി വരും..

Sunday, 15 March 2020

വായനക്കാരുടെ ചോദ്യങ്ങളും..? അതിനുള്ള ഉത്തരവും..

കൊറോണയെ കുറിച്ച് ലോകം ചർച്ചചെയ്യുന്നതിന് മുൻപ് പുറത്തിറങ്ങിയ
ഡെറ്റോൾ പായ്ക്കറ്റിൽ കൊറോണ എന്ന് രേഖപ്പെടുത്തിയിരിക്കുന്നത് എന്ത്കൊണ്ട്?

ചൈനയിൽ മാസങ്ങൾക്ക് മുൻപ് കണ്ടെത്തിയ കൊറോണ വൈറസ് ഇന്ന് ലോകരാജ്യങ്ങൾക്ക് തന്നെ വലിയ ഭീഷണിയാവുകയാണ്. എന്നാൽ കഴിഞ്ഞ വർഷം പുറത്തിറങ്ങിയ ഡെറ്റോൾ പായ്ക്കറ്റിൽ കൊറോണ വൈറസ് എന്ന് രേഖപ്പെടുത്തിയിരിക്കുന്നു. കൊറോണയെ കുറിച്ച് ലോകം ചർച്ചചെയ്യുന്നതിന് മുൻപ് എങ്ങനെ ഇതു സംഭവിച്ചു?  
ചിത്രം വൈറലായതോടെ കമ്പനി വിശദീകരണവുമായി രംഗത്തെത്തി. മനുഷ്യരിലും മറ്റു ജീവജാലങ്ങളിലും ഒരുപോലെ പടരാനിടയുളള പ്രത്യേകതരം വൈറസുകളുടെ കൂട്ടം എന്നാണ് കൊറോണ വൈറസ് എന്ന വാക്ക് കൊണ്ട് അർഥമാക്കുന്നതെന്ന് കമ്പനി പറയുന്നു. ലോകത്തെ ഇപ്പോൾ ഭീതിയിലാക്കുന്ന കൊറോണ വൈറസുമായി ഇതിന് ഒരു ബന്ധവുമില്ല. തൊലിപ്പുറമെ ഉളള ബാക്ടീരിയെയും, അണുക്കളെയും നീക്കം ചെയ്യാന്‍ ഉപയോഗിക്കുന്ന ദ്രാവക രൂപത്തിലുളള ആന്റിസെപ്റ്റിക് മാത്രമാണ് ഡെറ്റോള്‍. കൊറോണയ്ക്ക് സമാനമായ മറ്റു വൈറസുകളില്‍ 99 ശതമാനവും ഡെറ്റോള്‍ ഫലം കണ്ടിട്ടുണ്ട്. എന്നാല്‍ കൊറോണ വൈറസിനുമേല്‍ ഞങ്ങളുടെ പ്രോഡക്ട് ഇതുവരെ പരീക്ഷണവിധേയമാക്കി
യിട്ടില്ലെന്നും ഡെറ്റോളിന്റെ നിര്‍മ്മാതാക്കൾ വ്യക്തമാക്കി.'വൈറസുകളുടെ കൂട്ടം' എന്ന അർഥത്തിലാണ് ഡെറ്റോളിന്റെ ലേബലില്‍ 'കൊറോണ വൈറസ്' എന്ന വാക്ക് ഉപയോഗിച്ചിട്ടുളളത്. പക്ഷേ ഇത് തിരിച്ചറിയാതെയാണ് സമൂഹമാധ്യമങ്ങളിൽ ഇത്തരം പോസ്റ്റുകൾ വ്യാപകമായി പ്രചരിക്കുന്നത്.

ഒരാളിൽ നിന്ന് പകർച്ചവ്യാധികൾ മറ്റൊരാളിലേക്ക് പകരുവാൻ കാരണമായാൽ നിയമപ്രകാരം കുറ്റകരമാണോ?

പകർച്ച വ്യാധികൾ  ഉള്ളവർ  ആ വിവരം ആരോഗ്യപ്രവർത്തകരെ എത്രയും വേഗം അറിയിച്ച് രോഗബാധ ഒഴിവാക്കാൻ വേണ്ട മുൻകരുതലുകൾ എടുക്കണം . 
പകർച്ചവ്യാധികൾ ഉണ്ടാകുമ്പോൾ സർക്കാർ നിർദേശം അവഗണിച്ചു വേണ്ട മുൻകരുതൽ  എടുക്കാതെ ഇത്തരം പകർച്ചവ്യാധികൾ പടർത്തുന്നവർ നിയമപ്രകാരം കുറ്റവാളികൾ ആണ്. IPC സെക്ഷൻ 269 പ്രകാരം നിയമം അനുശാസിക്കുന്ന മുൻകരുതലുകൾ എടുക്കാതെ വേണ്ടത്ര ശ്രദ്ധകൊടുക്കാതെ ഇത്തരം പകർച്ചവ്യാധികൾ പടർത്തുന്നവർക്ക്, രോഗം  പടർത്തുവാൻ കാരണമായാൽ 6 മാസം വരെ തടവോ, പിഴയോ രണ്ടും കൂടിയോ ലഭിക്കാവുന്ന കുറ്റമാണ്



നമ്മൾ ഫോൺ ഉപയോഗിക്കാത്ത സമയത്തും  ബാറ്ററി ചാർജ് കുറയുമോ?

ഒരു മൊബൈൽ ഫോൺ വെറുതേ മേശപ്പുറത്തിരിക്കുന്നതായി സങ്കല്പിക്കുക. നാം നോക്കുമ്പോൾ അതു പ്രവർത്തിക്കുന്നില്ല.സ്ക്രീൻ ഓഫാണ്. പക്ഷേ അതിനുള്ളിൽ അപ്പോഴും പല പ്രവർത്തനങ്ങളും നടന്നുകൊണ്ടിരിക്കുന്നു എന്നതാണ് സത്യം. നാം ഫോണിന്റെ സൈഡ് ബട്ടൺ പ്രസ് ചെയ്യുമ്പോൾ ഉടൻ തന്നെ ഡിസ്പ്ലേ ഓൺ ആകുന്നു. അതിന്റെയർത്ഥം നാം അമർത്തുന്നതും കാത്ത് ആ സൈഡ് ബട്ടണും അതിനോടനുബന്ധിച്ച സർക്യൂട്ടും പ്രവർത്തനനിരതമായിരിക്കുകയാണെന്നാണ്. അതു വൈദ്യുതി ചിലവാകുന്ന ഏർപ്പാടാണ്.സൈഡ് ബട്ടൺ ചെയ്യുന്ന അതേ ജോലി  ചെയ്യുന്ന മറ്റൊരു ഭാഗമാണ്  ഫിംഗർ മൂവ്മെന്റ് സ്ക്യാനർ . നാം ഡിസ്പ്ലേയ്ക്ക്  മീതേ കൂടി വിരലോടിക്കുമ്പോൾ ഡിസ്പ്ലേ ഓണാകുന്നുണ്ട്.അതും വൈദ്യുതി ചിലവുള്ള ഏർപ്പാണ്.
അത് പോലെ ഫോണിലേക്കു വരുന്ന സിഗ്നലുകൾ ശേഖരിക്കുന്ന ഭാഗവും  ഇടതടവില്ലാതെ പ്രവർത്തിക്കുകയായിരിക്കും.
ഒരു സാധാരണ ഫോണിന്റെ ബാറ്ററി 4000 മില്ലി ആമ്പിയറിന്റേതാണ് എന്ന് കരുതിയാൽ   ഒരു മണിക്കൂർ നേരത്തേയ്ക്ക് 4000 മില്ലി ആമ്പിയർ കറന്റ് അതു നമുക്കു തരും. നാം 2000 മില്ലി ആമ്പിയർ എടുത്താൽ 2 മണിക്കൂർ സമയം കിട്ടും. 1000 ആണെങ്കിൽ 4 മണിക്കൂർ ഉപയോഗിക്കാം. 500 ആണെങ്കിൽ 8 മണിക്കൂർ നേരം ഉപയോഗിക്കാം. 250 ആണെങ്കിൽ 16 മണിക്കൂറും, 125 ആണെങ്കിൽ 32 മണിക്കൂറും ഉപയോഗിക്കാം. സ്വാഭാവികമായും ഒരു ശരാശരി മൊബൈൽ ഫോൺ 125–150 മില്ലി ആമ്പിയർ പ്രതി മണിക്കൂർ എന്ന നിരക്കിലാവും പ്രവർത്തിക്കുക. കാരണം നമുക്ക് 24 മണിക്കൂർ അവ ഉപയോഗിക്കാൻ സാധിക്കുന്നുണ്ടല്ലോ. പക്ഷേ ഇതെപ്പോഴും ഒരുപോലെയല്ല വൈദ്യുതി ഉപയോഗിക്കുന്നത്. കോൾ വരുമ്പോൾ വൈദ്യുതി കൂടുതൽ ഉപയോഗിക്കും. വൈഫൈ ഉപയോഗിക്കുമ്പോഴും കൂടുതൽ വൈദ്യുതി വേണം. അതേ സമയം ഡിസ്പ്ലേ ഓഫായ അവസ്ഥയിൽ മേശപ്പുറത്തു വെറുതേ ഇരുന്നാൽ വളരെക്കുറച്ചു വൈദ്യുതി മതിയാകും. 40 മില്ലി ആമ്പിയർ എന്നു നമുക്കു മനസ്സിൽ കരുതാം. അങ്ങനെ പത്തു മണിക്കൂർ ഇരുന്നാൽ 400 മില്ലി ആമ്പിയർ വൈദ്യുതി ഉപയോഗിക്കപ്പെടും. 4000 മില്ലി ആമ്പിയറിന്റെ ഒരു ബാറ്ററിയെ സംബന്ധിച്ചിടത്തോളം അത് 10% ആണ്.

ഗർഭകാലയളവിൽ തന്നെ വീണ്ടും 
ഗർഭിണി ആകുന്ന മൃഗം ഏത്?

വാലബി കൂടാതെ യൂറോപ്പിലും ഏഷ്യയിലും കാണുന്ന യൂറോപ്യൻ ബ്രൗൺ മുയലിനാണ് ഗർഭിണിയായിരിക്കെ വീണ്ടും ഗർഭംധരിക്കാൻ കഴിയുന്നത്. എന്നാൽ, അവയ്ക്ക് സന്താനോത്പാദനത്തിനു പ്രത്യേക കാലയളവുണ്ടെന്നതിനാൽ ജീവിതകാലം മുഴുവൻ ഗർഭം ധരിക്കാനാകില്ല..

Friday, 13 March 2020

മാർച്ച്‌ 8 അന്താരാഷ്ട്ര വനിതാ ദിനം..

ഓരോ നിമിഷവും സ്ത്രീ എങ്ങനെ ജീവിക്കുന്നു, എന്തൊക്കെ ചെയ്യുന്നു, എന്തെല്ലാം പ്രതിസന്ധികളെ തരണം ചെയ്യുന്നു, വീട്ടിൽ നിന്ന് മുതൽ പൊതുനിരത്തിൽ വരെ എന്തെന്ത് പീഡനങ്ങൾക്ക് വിധേയയാക്കപ്പെടുന്നു എന്നൊക്കെ ചിന്തിക്കാൻ ഒരു ദിനം... മാർച്ച് 8- വനിതാ ദിനം.

1857 മാര്‍ച്ച് 8 ന്, ന്യൂയോര്‍ക്കിലെ വനിതകള്‍ നടത്തിയ സമരവും പ്രക്ഷോഭവുമാണ് വനിതാദിനത്തിന് ഊര്‍ജ്ജം പകര്‍ന്നത്. കുറഞ്ഞ ശമ്പളത്തിനെതിരെയും ദീര്‍ഘസമയത്തെ ജോലി ഒഴിവാക്കുന്നതിനുംവേണ്ടി തുണി മില്ലുകളില്‍ ജോലി ചെയ്തിരുന്ന ആയിരക്കണക്കിന് സ്ത്രീകളാണ് അന്ന് ഒത്തുകൂടിയത്. അവകാശത്തിനായി സ്ത്രീകൾ ആദ്യമായി ശബ്ദമുയര്‍ത്തിയപ്പോള്‍ അത് ചരിത്രത്തിന്റെ ഭാഗമായി. സമരാഗ്നി മറ്റ് രാജ്യങ്ങളിലേക്ക് പടര്‍ന്നത് പെട്ടെന്നായിരുന്നു. 1909 ഫെബ്രുവരി 28ന് അമേരിക്കയിലാണ് വനിതാ ദിനാചരണത്തിന്റെ പിറവി. 1975ലാണ് ഐക്യരാഷ്ട്ര സഭ മാര്‍ച്ച് 8 അന്താരാഷ്ട്ര വനിതാ ദിനമായി പ്രഖ്യാപിച്ചത്. പിന്നീടിങ്ങോട്ട് എല്ലാവര്‍ഷവും ഈ ദിനം  വനിതകളുടെ ദിനമായി മാറി. ഈ ദിവസത്തെ ഒരു അന്തർദേശീയ ദിനമാക്കി മാറ്റുക എന്ന ആശയം മുന്നോട്ടുവെച്ചത് ക്ലാരാ സെറ്റ്കിൻ എന്ന ജർമ്മൻ തത്വചിന്തകയായിരുന്നു. 

നൂറ്റാണ്ടുകള്‍ക്ക് മുമ്പ് അവകാശങ്ങൾക്കു വേണ്ടി സ്ത്രീകള്‍ നടത്തിയ സമരത്തിന്റെ തുടര്‍ച്ചയും ഓര്‍മ്മപ്പെടുത്തലുമാണ് ഓരോ വനിതാദിനമെന്ന തിരിച്ചറിവ് നിലനിൽക്കുമ്പോഴും, പെണ്ണായി പിറന്നതിലുള്ള അഭിമാനവും സന്തോഷവും ആഘോഷമാവുമ്പോഴും... പലയിടത്തും അവൾ പേറേണ്ടി വരുന്ന ദുരന്തങ്ങളുടെ ആക്കവും ആഴവും ഇന്നും വലുതാണ്. സമൂഹം സ്ത്രീക്ക് അപമാനം നൽകുന്ന അവസ്ഥയിൽ നിന്ന് മാറിയാലല്ലാതെ ഈ ദിനത്തിന് യഥാർത്ഥ പ്രസക്തി കൈവരില്ല.

       വനിതാ ദിനത്തിൽ ശാസ്ത്രസാങ്കേതിക മേഖലയിലെ സ്ത്രീ കണ്ട്‌പിടിത്തങ്ങളെ കുറിച്ചു കൂടി താഴെ കൊടുക്കുന്നു.  ആധുനിക ജീവിതശൈലിയെ മാറ്റാൻ സഹായിച്ച ഒരു പാട്‌ മികച്ച കണ്ടുപിടിത്തങ്ങൾ നടത്തിയ വനിതകളെ നമുക്ക് ഓർക്കാം. 

ബുള്ളറ്റ്‌ പ്രൂഫ്‌ ഉടുപ്പുകൾ 

ബുള്ളറ്റ്‌ പ്രൂഫ്‌ ഉടുപ്പുകൾ നിർമ്മിക്കാൻ ഉപയോഗിക്കുന്ന Kevlar Fibre വികസിപ്പിച്ചെടുത്തത്‌ Stephanie Kwolek എന്ന അമേരിക്കൻ രസതന്ത്ര ശാസ്ത്രജ്ഞയായിരുന്നു. സ്റ്റീലിനെക്കാൾ അഞ്ചിരട്ടി കടുപ്പമുള്ളതാണ്‌ സിന്തറ്റിക്‌ ഫൈബറായ കെവ്‌ലർ. 1964 ലായിരുന്നു ഈ കണ്ടു പിടിത്തം. 

കാറിന്റെ വൈപ്പർ

കാറിന്റെ അകത്തിരുന്നു പ്രവർത്തിപ്പിക്കാവുന്ന വൈപ്പറുകൾ കണ്ടു പിടിച്ചതും ഒരു സ്ത്രീയായിരുന്നു. 1903 അലബാമ സ്വദേശിയായ മേരി ആൻഡേഴ്‌സൺ ആയിരുന്നു മോട്ടോർ വൈപ്പറുകൾക്കുള്ള പേറ്റന്റ്‌ നേടിയത്‌. 

ഇലക്ട്രിക്‌ വാട്ടർ ഹീറ്റർ 

Ida Forbes എന്ന അമേരിക്കക്കാരിയുടെ കണ്ടുപിടിത്തമാണ്‌ നാം ഇന്ന് രാവിലെ കുളിക്കാനുപയോഗിക്കുന്ന ചൂടുവെള്ളത്തിന്റെ ഉറവിടം. 1917 ലായിരുന്നു ഫോർബ്‌സ്‌ വാട്ടർ ഹീറ്റർ കണ്ട്‌ പിടിക്കുന്നത്‌. 

മെഡിക്കൽ സിറിഞ്ച്‌

Letitia Geer എന്ന വനിതയാണ്‌ ഒറ്റ കൈ കൊണ്ട്‌ മാത്രം ഉപയോഗിക്കാവുന്ന ആധുനിക മെഡിക്കൽ സിറിഞ്ച്‌ കണ്ടു പിടിക്കുന്നത്‌, 1899 ൽ. 

റെഫ്രിജറേറ്റർ

വൈദ്യുതി ഉപയോഗപ്പെടുത്തിയുള്ള മോഡേൺ റെഫ്രിജറേറ്ററിന്റെ കണ്ടു പിടിത്തത്തിന്ന് പിറകിലും ഒരു സ്ത്രീയായിരുന്നു. അമേരിക്കക്കാരിയായ Florence Parpart 1914 ലാൺ ഈ മഹത്തായ കണ്ടു പിടുത്തം നടത്തിയത്‌. 

പേപ്പർ ബാഗ്‌

പത്തൊമ്പതാം നൂറ്റാണ്ടിലെ ഏറ്റവും പ്രശസ്തയായ വനിതാ ശാസ്ത്രജ്ഞയെന്ന് പ്രസിദ്ധി നേടിയ മാർഗരറ്റ്‌ നൈറ്റ്‌ (Margaret Knight) ആണ്‌ കീഴ്‌ഭാഗം പരന്നിരിക്കുന്ന പേപ്പർ ബാഗും അത്‌ നിർമ്മിക്കുന്ന ഉപകരണവും കണ്ടു പിടിച്ചത്‌. 1871 ലായിരുന്നു അവരുടെ ഈ കണ്ട്‌ പിടുത്തം. പേപ്പർ ബാഗിനെ കൂടാതെ നിരവധി കണ്ട്‌ പിടുത്തങ്ങൾക്ക്‌ പേറ്റന്റ്‌ നേടിയിട്ടുള്ള മാർഗരറ്റ്‌ 1914 ൽ അമേരിക്കയിൽ വെച്ച്‌ അന്തരിച്ചു. 

ഡിഷ്‌ വാഷ്‌

മാർഗരറ്റ്‌ വിൽകോക്സ്‌ എന്ന മെക്കാനിക്കൽ എഞ്ചിനീയറുടെ നിരവധി കണ്ടുപ്പിടിത്തങ്ങളിലൊന്നാണ് ഇന്നത്തെ ആധുനിക ഡിഷ്‌ വാഷ്‌. മോട്ടോർ വാഹങ്ങളിൽ ഇന്നുപയോഗിക്കുന്ന ഹീറ്റർ സംവിധാനം കണ്ടു പിടിച്ചതും മാർഗരറ്റ്‌ തന്നെ. 1893 ൽ. 

സെൻട്രൽ ഹീറ്റിംഗ്‌

'സൺ ക്യൂൻ' എന്ന അപരനാമത്തിൽ അറിയപ്പെട്ട ഹംഗറി സ്വദേശിയായ ഡോ. മരിയ ടെൽക്കസ്‌, സൗരോർജ്ജവുമായ ബന്ധപ്പെട്ട നിരവധി കണ്ടുപ്പിടിത്തങ്ങൾ നടത്തിയിട്ടുണ്ട്‌. 

സി. സി. ടി. വി.

ന്യൂ യോർക്കിൽ ജനിച്ച്‌ വളർന്ന Marie Van Brittan Brown എന്ന ശാസ്ത്രജ്ഞയാണ് ഹോം സെക്യൂരിറ്റി സിസ്റ്റം വികസിപ്പിച്ചെടുത്തത്‌. ഇതാണ്‌ പിന്നീട്‌ ക്ലോസ്‌ഡ്‌ സർക്ക്യൂട്ട്‌ ടെലി വിഷൻ സിസ്റ്റം ആയി മാറിയത്‌. 1966 ലായിരുന്നു അത്‌. 1999 ൽ തന്റെ 76 ആം വയസ്സിൽ അവർ മരണപ്പെട്ടു. 

Cobol

ആദ്യ കമ്പ്യൂട്ടർ സോഫ്‌റ്റ്‌വേർ പ്രോഗ്രാമായ കോബോൽ ന്റെ ഉപജ്ഞാതാവും ഒരു വനിതയായിരുന്നു. യു. എസ്‌. നേവിയിലെ അഡ്‌മിറലായ Dr Grace Murray Hooper ആയിരുന്നു ഇതിന്റെ പിറകിൽ പ്രവർത്തിച്ചത്‌. 1959 ൽ ആയിരുന്നു ഈ കണ്ടുപിടിത്തം..


Wednesday, 11 March 2020

ഗൂഡല്ലൂർ..

തമിഴ്നാട്ടിലെ നീലഗിരി ജില്ലയിലെ ഒരു മലയോര പട്ടണമാണ് ഗൂഡല്ലൂർ (Gudalur തമിഴ്: கூடலூர், കന്നഡ: ಗುಡಲೂರು).ഇതേ പേരിലുള്ള താലൂക്ക്,മുനിസിപ്പാലിറ്റി,നിയമസഭാ മണ്ഡലം എന്നിവയുടെ ആസ്ഥനം. മൈസൂരിൽ നിന്നും ഊട്ടിയിലേക്കുള്ള വഴിയിൽ സ്ഥിതി ചെയ്യുന്ന ഏറെ മനോഹരവും സുഖകരമായ കാലാവസ്ഥയുമുള്ള സ്ഥലമാണ് ഗൂഡല്ലൂർ .


വിനോദസഞ്ചാര കേന്ദ്രങ്ങൾ

പ്രകൃതി രമണീയമായ ഗൂഡല്ലൂരിലും പരിസരത്തും ധാരാളം വിനോദസഞ്ചാര കേന്ദ്രങ്ങൾ ഉണ്ട്.തേയിലക്കൃഷിക്ക് പേരു കേട്ട ഇവിടുത്തെ ചായത്തോട്ടങ്ങൾ മനോഹരമായ കാഴ്ചയാണ്.

തെപ്പക്കാട്

തെപ്പക്കാട് ആന വളർത്തു കേന്ദ്രം ഗൂഡല്ലൂരിൽ നിന്നും മൈസൂരിലേക്കുള്ള റോഡിൽ 17 കി.മീ ദൂരത്തിൽ സ്ഥിതിചെയ്യുന്നു.ഇവിടെ 24 ആനകളുണ്ട്.ഇവിടെ ആന സവാരി നടത്താനുള്ള സൗകര്യവുമുണ്ട്.

നീഡിൽ റോക്ക് വ്യൂ പോയന്റ്

ഗൂഡല്ലൂരിൽ നിന്നും 8 കി.മീ. ദൂരത്തിൽ ഊട്ടി റോഡിൽ ഉള്ള നീഡിൽ റോക്ക് വ്യൂ പോയന്റിൽ നിന്നും 360 ഡിഗ്രിയിലും ദൃശ്യങ്ങൾ കാണാം.ഇവിടെ നിന്നും ഗൂഡല്ലൂർ പട്ടണവും, മുതുമല കടുവാ സങ്കേതവും കാണാം.

ഫ്രോഗ് ഹിൽ വ്യൂ പോയന്റ്

തവളയുടെ ആകൃതിയുള്ള ഈ മലമുകളിൽ നിന്നും നീലഗിരിയുടെ മനോഹരമായ ദൃശ്യവിസ്മയം ആസ്വദിക്കാം.ഗൂഡല്ലൂരിൽ നിന്നും 9 കി.മീ.ദൂരെ ഊട്ടി പാതയോരത്താണ് ഇതുള്ളത്.

ഗതാഗതം

മൂന്ന് സംസ്ഥാനങ്ങളുടെ അതിർത്തിയായ ഇവിടെ നിന്നും കേരളം, കർണ്ണാടകം, തമിഴ്നാട് എന്നിവിടങ്ങളിലെ പ്രധാന നഗരങ്ങളിലേക്ക് ബസ്സുകൾ സർവീസ് നടത്തുന്നുണ്ട്.മഞ്ചേരി, പെരിന്തൽമണ്ണ, കോഴിക്കോട്, സുൽത്താൻ ബത്തേരി, തൃശ്ശൂർ എന്നിവിടങ്ങളിൽ നിന്നും കെ.എസ്.ആർ.ടി.സി. ബസ്സുകൾ ഇവിടേക്ക് സർവീസ് നടത്തുന്നുണ്ട്.കൂടാതെ ചെന്നൈ, ബാംഗ്ലൂർ, കോയമ്പത്തൂർ, മൈസൂർ, മധുര ,ഊട്ടി എന്നീ നഗരങ്ങളിലേക്ക് ഇവിടെ നിന്നും നേരിട്ട് ബസ്സുകൾ ഓടുന്നുണ്ട് നിലമ്പൂരും ഊട്ടിയും ആണ് ഏറ്റവും അടുത്തുള്ള റെയിൽ വേ സ്റ്റേഷൻ.അടുത്തുള്ള വിമാനത്താവളങ്ങൾ കോഴിക്കോട്മൈ, സൂർ,കോയമ്പത്തൂർ എന്നിവ..

Monday, 9 March 2020

ദേഷ്യം നിയന്ത്രിക്കാനുള്ള വഴികൾ..

ഹൈവേ സൈഡിലുള്ള ഹോട്ടലിലെ പാർക്കിങ് ഏരിയയിൽനിന്നു മെയിൻ റോഡിലേക്ക് വണ്ടിയെടുത്തതായിരുന്നു. ഇരുഭാഗത്തുനിന്നും വാഹനങ്ങൾ പാഞ്ഞുവന്നുകൊണ്ടിരിക്കുന്നു. ഫസ്റ്റ്ഗിയറിലാക്കിയശേഷം ആക്സലറേറ്ററിൽ കാൽ ആഞ്ഞമർത്തി. ഇരപ്പിച്ചുകൊണ്ട് അതിവേഗത്തിൽ കാർ റോഡിലേക്കിറക്കാൻ പ്രശാന്ത് ശ്രമിച്ചതും ഭയന്നുപോയ ഭാര്യ പെട്ടെന്ന് കാറിന്റെ ഹാൻഡ് ബ്രേക്കുയർത്തിയതിനാൽ കാർ മറ്റു വാഹനങ്ങളിൽ ഇടിക്കാതെ റോഡിനു തോട്ടുമുമ്പായി പൊടിപറത്തിക്കൊണ്ട് നിന്നു. വലിഞ്ഞു മുറുക‍ിയ മുഖത്തോടെ പ്രശാന്ത് ദൂരേക്ക് തന്റെ ദൃഷ്ടി പതിപ്പിച്ചു. 

പോകാം ഒരു യാത്ര
പ്രണയ വിവാഹിതരാണ് പ്രശാന്തും രമ്യയും. രണ്ടുപേരും ഇരുമതവിഭാഗങ്ങളിൽപ്പെട്ടവർ. പക്ഷേ, ഒടുവിൽ ഇരുകുടുംബത്തിന്റെയും സമ്മതത്തോടെ വിവാഹം നടത്തി. വീട്ടിലെ ഒറ്റ മോനാണ് പ്രശ‍ാന്ത്. മാതാപിതാക്കൾ സർക്ക‍ാർ ഉദ്യേ‍ാഗസ്ഥർ. രമ്യയുടെ പിതാവ് വിദേശത്തായിരുന്നു. ഇപ്പോൾ നാട്ടിൽ പ്രമുഖ കമ്പനിയിൽ ജോലി ചെയ്യുന്നു.

കല്യാണം കഴിഞ്ഞു രണ്ടാഴ്ച കഴിഞ്ഞപ്പോഴായിരുന്നു വീട്ടിൽനിന്ന് അധികം ദൂരെയല്ലാത്ത അതിരപ്പിള്ളിലേക്ക് അവർ ഒരു യാത്ര പ്ലാൻ ചെയ്തത്. ഭർതൃ മാതാപിതാക്കളെക്കൂടി ഒപ്പം കൂട്ടാമെന്നു രമ്യ പറഞ്ഞു. പക്ഷേ പ്രശാന്ത് അതിനോട് യോജിച്ചില്ല. അച്ഛന്റെ സ്വഭാവമറിയാവുന്നതായിരുന്നു കാരണം. എന്നാൽ രമ്യയുടെ നിർബന്ധത്തിനു വഴങ്ങി തന്റെ അച്ഛനമ്മമാരെക്കൂടി വിളിച്ചു. പക്ഷേ നടുവുവേദനയായതിനാൽ താൻ വരുന്നില്ലെന്ന് ഭർതൃപിതാവായ രാജശേഖരൻ പറഞ്ഞു. ഒടുവിൽ നിർബന്ധിച്ചപ്പോൾ ഒപ്പം യാത്രതിരിച്ചു. 

പക്ഷേ യാത്ര തുടങ്ങിക്കഴിഞ്ഞതു മുതൽ നടുവുവേദനയുടെ പ്രശ്നങ്ങൾ പറഞ്ഞ് രാജശേഖരൻ മകനെയും തന്റെ ഭാര്യയെയും കുറ്റപ്പെടുത്താൻ തുടങ്ങി. 

കല്യാണം കഴിഞ്ഞുള്ള തങ്ങളുടെ ആദ്യയാത്രയിൽ ഒപ്പം കൂടിയ ഭർതൃപിതാവിന്റെ കുറ്റപ്പെടുത്തുന്ന വാക്കുകൾ രമ്യക്കും അസഹ്യമായി തോന്നി. തന്റെ വീട്ടിൽ മാതാപിതാക്കൾക്കൊപ്പം എല്ലാ ആഘോഷങ്ങളും യാത്രകളും ശീലിച്ചതിനാലാണ് ഭർതൃമാതാപിതാക്കളെക്കൂടി വിവാഹശേഷമുള്ള തങ്ങളുടെ ആദ്യ യാത്രയിൽതന്നെ ഒപ്പം കൂട്ടാമെന്ന് രമ്യ പറഞ്ഞത്. ‘ഞാനപ്പോഴേ പറഞ്ഞതാ വരുന്നിെല്ലന്ന്’ – ഭർതൃപിതാവ് പിൻസീറ്റിലിരുന്ന് പറ‍ഞ്ഞുകൊണ്ടിരുന്നു. വണ്ടി ഒാടിക്കുന്ന മകന് ഇടയ്ക്കിടെ ഡ്രൈവിങ്ങിൽ നിർദ്ദേശം കൊടുക്കാനും തുടങ്ങി. 

രാജശേഖരന്റെ വാക്കുകളോട് ആരും പ്രതികരിച്ചില്ല. ഒടുവിൽ സഹികെട്ട്, എന്നാൽ അച്ഛൻ വന്നിരുന്ന് ഒാടിക്കാൻ പ്രശാന്ത് പറഞ്ഞു. ഇടയ്ക്ക് ഭക്ഷണം കഴിക്കാൻ ഒരു റസ്ന്ററന്റിൽ കയറി. എന്നാൽ നോൺ വെജിന്റെ ഗന്ധമുണ്ടെന്നും വെജിറ്റേറിയനായതിനാൽ താൻ അവിടെനിന്നു കഴിക്കുന്നില്ലെന്നുമായി രാജശേഖരൻ. ഒടുവിൽ മറ്റുള്ളവർ അവിടെ നിന്നു കഴിച്ചു. പിന്നീട് ഒരു വെജിറ്റേറിയൻ ഹോട്ടലിന്റെ മുമ്പിൽ വണ്ടി നിർത്തി. ഇവിടെനിന്നു കഴിക്കാമെന്നായി മകൻ. ഞാൻ ഇനി കഴിക്കുന്നില്ല എന്നായി രാജശേഖരൻ . നിർബന്ധിച്ചിട്ടും നിലപാടിൽ മാറ്റമുണ്ടായില്ല. അതോടെയാണ് അതുവരെ മനസ്സിൽ അടക്കിവച്ചിരുന്ന ദേഷ്യമെല്ലാം ഒരു നിമിഷം മനസിന്റെ നിയന്ത്രണം നഷ്ടപ്പെട്ട്, വണ്ടിയിൽ തീർത്തത്. താനുൾപ്പെടെ മുഴുവൻ കുടുംബങ്ങൾക്കും സംഭവിക്കാമായിരുന്ന വലിയ ദുരന്തം പോലും ശ്രദ്ധിക്കാതെ ഒരു നിമിഷത്തെ പ്രവൃത്തി കൊണ്ട് കാർ, വാഹനങ്ങൾ ചീറിപ്പായുന്ന റോഡിലേക്കിറക്കി. ഭാര്യയുടെ അവസരോചിതമായ ഇടപെടൽകൊണ്ട് ഹാൻഡ് ബ്രേക്കമർത്തി വാഹനം നിർത്തിയതിനാൽ വൻ ദുരന്തം ഒഴിവായി.

ഇവിടെ ഒാരോ വ്യക്തിയുടെയും മാനസികനില വിശകലനം ചെയ്താൽ മനസ്സിലാക്കാവുന്ന ചില യാഥാർഥ്യങ്ങളുണ്ട്. പ്രശാന്തിനെ മനസിന്റെ നിയന്ത്രണം നഷ്ടപ്പെടുന്ന അവസ്ഥയിലേക്കു നയിച്ചത് അതുവരെയുള്ള പിതാവിന്റെ പ്രതികരണങ്ങളാണ്. വിവാഹശേഷമുള്ള ആദ്യയാത്ര ഭാര്യയുടെയും ഭർത്താവിന്റെ സ്വകാര്യ നിമിഷങ്ങളാണ്. ആ യാത്രയുടെ സന്തോഷം കൂട്ടാനാണു ഭാര്യയുടെ നിർദേശപ്രകാരം തന്റെ മാതാപിതാക്കളെക്കൂടി പ്രശാന്ത് ഒപ്പം കൂട്ടിയത്. എന്നാൽ, ആദ്യം മുതലേ രാജശേഖരൻ പുതുതായി കുടുംബത്തിലേക്കു വന്ന മകന്റെ ഭാര്യയുടെ മുമ്പിൽ വച്ചു മകനെയും സ്വന്തം ഭാര്യയെയും കുറ്റപ്പെടുത്തിക്കൊണ്ടിരുന്നു. ഡ്രൈവിങ്ങിൽ അനാവശ്യമായി ഇടപെട്ട് യാത്രയുടെ സന്തോഷം കെടുത്താനും ശ്രമിച്ചു.

ഇവിടെ രാജഖരന്റെ ഭാഗത്തു നിന്ന് ഇത്തരത്തിൽ അനിഷ്ടകരമായ പെരുമാറ്റാമുണ്ടാവാനും അന്തരീക്ഷം മോശമാകാനും കാരണമായത് അദ്ദേഹത്തിന്റെ നടുവേദനയാണ്. എന്നാൽ, തന്നെ സ്നേഹത്തോടെ ഒപ്പം കൂട്ടിയ മകന്റെയും ഭാര്യയുടെയും ആദ്യയാത്രയിലുടനീളം വാക്കുകൾ കൊണ്ട് അശാന്തി നിറച്ചത് അദ്ദേഹത്തിന്റെ ഭാഗത്തെ തെറ്റാണ്.

ഭർത്യപിതാവുമൊത്തുള്ള ആദ്യ യാത്ര തന്നെ രമ്യക്ക് മോശം അനുഭവമായി. അതേസമയം പ്രശാന്താവട്ടെ, പിതാവിന്റെ പെരുമാറ്റം മൂലമുള്ള ദേഷ്യം മനസ്സിൽ അടക്കിവെച്ചുകൊണ്ടിരുന്നു. ഒടുവിൽ ഒരു ദുർബല നിമിഷത്തിൽ അതു പൊട്ടിത്തെറിച്ചപ്പോഴാണ്, മനസ്സിന്റെ നിയന്ത്രണം നഷ്ടപ്പെട്ട് കുടുംബത്തിന്റെയാകെ ജീവൻ നഷ്ടപ്പെടാമായിരുന്ന പ്രവൃത്തിയിലേക്ക് അതു നയിച്ചത്. 

ദേഷ്യം അടക്കിവെയ്ക്കുന്നതല്ല ക്ഷമ. അടക്കിവെയ്ക്കുന്ന ദേഷ്യം ഉരുൾപൊട്ടൽ പോലെയാണ്. പാറകൾക്കിടയിൽ വെള്ളം നിറഞ്ഞ്,
ഒടുവിൽ വലിയ ഉരുൾപൊട്ടലായി പ്രദേശത്തെ അനേകം ജീവനുകളെയും വീടുകളെയും കവർന്നെടുക്കുന്നതുപോലെ അടക്കിവെയ്ക്കുന്ന ദേഷ്യവും വലിയ ദുരന്തങ്ങൾക്കും നിഷേധാത്മക ഫലങ്ങൾക്കും കാരണമാകും. അതിനാൽ മറ്റൊരാൾ പ്രകോപിപ്പിക്കുന്ന രീതിയിൽ പ്രവർത്തിക്കുമ്പോൾ അവരെ മനസ്സിലാക്കി പ്രതികരിക്കുക. എന്തുകൊണ്ട് അവർ ഇങ്ങനെ പെരുമാറുന്നുവെന്ന് ചിന്തിക്കുക. ഇവിടെ പിതാവിന്റെ നടുവേദനയാണ് അദ്ദേഹത്തിന്റെ മോശം വാക്കുകൾക്കും ദേഷ്യത്തിനും കാരണം. അത് മനസിലാക്കി ക്ഷമിക്കാൻ തയാറാവുക. അപ്പോൾ നമ്മുടെ മനസ്സിൽ ദേഷ്യം പുകയില്ല. 

ദേഷ്യം വരുമ്പോൾ പ്രാർഥനാനാമന്ത്രങ്ങൾ ഉരുവിടുക, പല തവണ ദീർഘനിശ്വാസം ചെയ്യുക, മെലഡികൾ കേൾക്കുക, കോമഡി പ്രോഗ്രാമുകൾ കാണുക, ഒരിടത്ത് ശാന്തമായിരിക്കുക, അല്പസമയം കിടക്കുക, ഏതെങ്കിലും നല്ല ആത്മീയ, പ്രചോദനാത്മക പുസ്തകങ്ങൾ വായിക്കുക. മുഖം തണുത്ത വെള്ളത്തിൽ കഴുകുക, ഒന്നോ രണ്ടോ ഗ്ലാസ് വെള്ളം കുടിക്കുക, ആരോടാണോ ദേഷ്യം അവരുടെ നന്മകൾ ആലോചിക്കുക, പ്രാർഥിക്കുക, ബിപിയുണ്ടെങ്കിൽ ഗുളിക കഴിക്കുക, അല്പം ദൂരം നടക്കുക.... ഇതെല്ലാം ദേഷ്യം കുറച്ച് മനസ്സിനെ ശാന്തമാക്കാൻ സഹായിക്കും..

Sunday, 8 March 2020

സ്നേഹവും ഐക്യവും..

സ്‌നേഹവും ഐക്യവും പൂത്തുലഞ്ഞുനില്‍ക്കുന്ന ഒരു കുടുംബാന്തരീക്ഷം എല്ലാവരുടെയും സ്വപ്‌നമാണ്. എന്നാല്‍ നിസ്സാരകാര്യങ്ങള്‍ക്കു പോലും പൊട്ടിത്തകരുന്ന കുടുംബബന്ധങ്ങള്‍ ഇന്നു നമ്മുടെ നാടിന്റെ നേര്‍ചിത്രമാണ്.

കഴിക്കാന്‍ ഒരുപിടിച്ചോറു മാത്രമേയുള്ളുവെങ്കിലും സ്‌നേഹവും, ഐക്യവും നിറഞ്ഞുനില്‍ക്കുന്ന വീട് സ്വര്‍ഗ്ഗം തന്നെയാണ്. നേരെമറിച്ച് പണവും സമ്പത്തും വേണ്ടുവോള മുണ്ടെങ്കിലും കുടുംബാംഗങ്ങള്‍ പരസ്പരം കലഹവും വിയോജിപ്പുമാണെങ്കില്‍ ആ വീട് നരകതുല്യം തന്നെ. പരസ്പരം കലഹിക്കാന്‍ നിസ്സാരകാര്യങ്ങള്‍ തേടുന്നതിനുപകരം സന്തോഷവും സ്‌നേഹവും പങ്കുവെയ്ക്കാനുള്ള അവസരങ്ങള്‍ നമ്മള്‍ ബോധപൂര്‍വ്വം സൃഷ്ടിക്കണം.

ഭാര്യാഭര്‍ത്താക്കന്മാര്‍ പരസ്പരമുള്ള തെറ്റുകള്‍ ക്ഷമിക്കാനും മറ്റെയാളെ എല്ലാ പോരായ്മകളോ ടെയും സ്‌നേഹിക്കാനും അംഗീകരിക്കാനുമുള്ള മനസ്സ്  ഉണ്ടാക്കി യെടുക്കുകയും വേണം. 

ഭാര്യാഭര്‍ത്താക്കന്മാര്‍ സ്‌നേഹം കൊണ്ടു ഒരുമനസ്സാകണം, ഒന്നാകണം. പണ്ടുകാലത്ത് ഭാര്യാഭര്‍തൃബന്ധം ഒന്നേഗുണം ഒന്ന് എന്നപോലെയായിരുന്നു. ഒന്നേഗുണം ഒന്ന് ഒന്നാണല്ലോ. അവര്‍ ഒന്നായിരുന്നു. എന്നാല്‍ ഇന്നു ഭാര്യാഭര്‍തൃബന്ധം ഒന്നേ അധികം ഒന്നുപോലെയാണ്. ഇന്നവര്‍ രണ്ടാണ്.  രണ്ടുകുട്ടികളും കൂടി ജനിച്ചാല്‍ പിന്നെ നാലായി. നാല് ദ്വീപുകളായി മാറുകയാണവര്‍. എന്നാല്‍ ഭാര്യാഭര്‍ത്താക്കന്മാര്‍ ഒരു മനസ്സാകണം ഒരു ഹൃദയമാകണം. സ്‌നേഹത്തില്‍ അവര്‍ ഒന്നാകണം.  

ചിലര്‍ എത്ര ബാലിശമായ കാര്യങ്ങള്‍ക്കാണ് കലഹിക്കുന്നതെന്നു കാണുമ്പോള്‍ നമ്മള്‍ അമ്പരന്നുപോകും. ചില സ്ത്രീകള്‍ പറയും, 'എന്നോട് വലിയ സ്‌നേഹമാണെന്നു ഭര്‍ത്താവ് എന്നും പറയും. പക്ഷെ അതെങ്ങനെ വിശ്വസിക്കും. ഞങ്ങളുടെ വിവാഹവാര്‍ഷികംപോലും അങ്ങേര്‍ക്ക് ഓര്‍മ്മയില്ല. അതെനിക്ക് തീരെ ക്ഷമിക്കാന്‍ കഴിയില്ല. അതുകൊണ്ട് എനിക്കിനിയും ഒരുമിച്ചുള്ള ജീവിതം മുന്നോട്ടു കൊണ്ടുപോവുക പ്രയാസമാണ്. ചില ആണ്‍മക്കള്‍ പറയും, 'എല്ലാ മാസവും ശമ്പളം കിട്ടുമ്പോള്‍ ഞാന്‍ അവള്‍ക്ക് എത്രയോ സമ്മാനങ്ങള്‍ വാങ്ങിക്കൊടുത്തിരിക്കുന്നു. പക്ഷേ അവള്‍ക്കിപ്പോള്‍ നല്ലൊരു ജോലിയായി. ആദ്യ ശമ്പളം കിട്ടിയിട്ട് അവള്‍ എനിക്കൊന്നും വാങ്ങിത്തന്നില്ല. അതെന്നെ വളരെ വിഷമിപ്പിച്ചു.' ഇങ്ങനെയൊക്കെ പല ഭാര്യാഭര്‍ത്താക്കന്മാരും സുഹൃത്തുക്കളും പരസ്പരം പരാതി പറയുന്നതു കേള്‍ക്കാറുണ്ട്. വിവാഹവാര്‍ഷികം മറന്നതും, ആദ്യശമ്പളം കിട്ടിയപ്പോള്‍ ഭര്‍ത്താവിന് സമ്മാനം നല്കാതിരുന്നതും സ്‌നേഹമില്ലാത്തതുകൊണ്ടോ, കരുതിക്കൂട്ടി ചെയ്തതോ ആയിരിക്കണമെന്നില്ല. ചില പ്രത്യേക സാഹചര്യങ്ങള്‍ കാരണം ഒരുപക്ഷെ മറന്നുപോയതാവാം. ഇത്തരം സാഹചര്യങ്ങളില്‍ വിട്ടുവീഴ്ച്ചാമനോഭാവം ഇരുകൂട്ടര്‍ക്കും വളരെ ആവശ്യമാണ്.

ഒരാള്‍ തന്റെ മകനോടൊപ്പം പ്രഭാതഭക്ഷണം കഴിക്കാനിരുന്നു. അയാള്‍ക്ക് ഓഫീസീലേയ്ക്കു പോകാനുള്ള സമയമായതു കൊണ്ട് ഭാര്യ വേഗം തന്നെ ദോശയും ചമ്മന്തിയും കൊണ്ടുവന്നു വിളമ്പി. ധൃതിപിടിച്ചു ഉണ്ടാക്കിയതുകാരണം ദോശ മിക്കവാറും കരിഞ്ഞുപോയിരുന്നു. പക്ഷെ അയാള്‍ ഒന്നും മിണ്ടിയില്ല. യാതൊരു ഭാവവ്യത്യാസവുമില്ലാതെ ചമ്മന്തികൂട്ടി ദോശ കഴിച്ചു. ഭര്‍ത്താവ്, കരിഞ്ഞദോശ കഴിക്കുന്നതുകണ്ട ഭാര്യ വിഷമത്തോടെ പറഞ്ഞു, 'ആ ദോശ കരിഞ്ഞുപോയി. ഞാന്‍ വേറെ ദോശയെടുക്കാം.' ഭര്‍ത്താവു പറഞ്ഞു, 'സാരമില്ല, ഇതല്പം കൂടുതല്‍ മൊരിഞ്ഞു വെന്നേയുള്ളു. ഇങ്ങനെയുള്ള ദോശ എനിക്കിഷ്ടമാണ്.'

ഓഫീസില്‍ പോകുന്ന വഴിക്ക് അയാള്‍ മകനെ സ്‌ക്കൂളില്‍ കൊണ്ടുവിടാനായി ഒപ്പം കൂട്ടി. ഇടയ്ക്കുവെച്ച് മകന്‍ അച്ഛനോടു ചോദിച്ചു, 'അച്ഛനു കരിഞ്ഞ ദോശ ഇഷ്ടമാണെന്നു പറഞ്ഞത് സത്യം തന്നെയാണോ?' അയാള്‍ മകനോടു പറഞ്ഞു, 'പൊന്നുമോനെ, മോന്റെ അമ്മയ്ക്ക് ഇന്നലെ നൈറ്റ് ഡ്യൂട്ടിയായിരുന്നില്ലേ. അവള്‍ രാത്രി മുഴുവന്‍ ഉറക്കമൊഴിച്ചു ജോലി ചെയ്തു. വീട്ടിലെത്തിയപ്പോഴേയ്ക്കും നേരം വെളുത്തു. അവള്‍ വളരെ ക്ഷീണിച്ചിട്ടുണ്ടാകും. എന്നിട്ടും രാവിലെ നമുക്കെല്ലാവര്‍ക്കുമുള്ള ഭക്ഷണം തയ്യാറാക്കി. ഇതിനുമുമ്പ് പലപ്പോഴും അവള്‍ വളരെ രുചികരമായ ഭക്ഷണം ഉണ്ടാക്കിത്തന്നിട്ടില്ലേ. അപ്പോഴൊക്കെ ഭക്ഷണം നന്നായെന്ന് ഒരു നല്ല വാക്ക് നമ്മളൊരിക്കലും പറഞ്ഞിട്ടില്ല. ഇന്ന് ഇത്രയും ക്ഷീണിച്ചിരുന്ന സമയത്തുണ്ടാക്കിയ ദോശ അല്പം കരിഞ്ഞു പോയെന്നു പറഞ്ഞ് നമ്മള്‍ അതു കഴിക്കാതിരുന്നാല്‍ അവളുടെ മനസ്സ് എത്രമാത്രം വേദനിക്കും. അവളുടെ മനസ്സ് സന്തോഷിക്കാനായി അല്പം കരിഞ്ഞ ദോശ കഴിക്കുന്നതിന് എനിക്ക് ഒരു പ്രയാസവുമില്ല.'

നമുക്കു ചുറ്റുമുള്ളവരില്‍ നിന്ന് നമ്മള്‍ എപ്പോഴും കുറ്റമറ്റ പെരുമാറ്റവും പ്രവൃത്തിയും മാത്രം പ്രതീക്ഷിച്ചാല്‍, പിടിവാശി പിടിച്ചാല്‍, നമ്മള്‍ നിരാശരാകുമെന്നതില്‍ സംശയമില്ല. ഈ ലോകത്തില്‍ ആരും പൂര്‍ണ്ണരല്ല എന്ന സത്യം നമ്മള്‍ തിരിച്ചറിയണം.

ഒരു കുടുംബത്തിലെ അംഗങ്ങള്‍ പരസ്പരം മനസ്സിലാക്കുകയും വിട്ടുവീഴ്ചയ്ക്കു തയ്യാറാകുകയും ചെയ്താല്‍ മാത്രമേ കുടുംബബന്ധങ്ങളില്‍ സ്‌നേഹവും സമാധാനവും നില നിര്‍ത്തുവാന്‍ സാധിക്കൂ..

Friday, 6 March 2020

വാക്സിനുകൾ എങ്ങനെ പ്രവർത്തിക്കുന്നു..?

ലോകത്തിൽ ഏറ്റവും അധികം ആളുകളുടെ ജീവൻ രക്ഷിച്ച വ്യക്തി  ആരാണെന്ന് ചോദിച്ചാൽ നിസ്സംശയം പറയാവുന്ന പേരാണ് എഡ്വേർഡ് ജെന്നർ. വസൂരിക്കെതിരെ (സ്മോൾ പോക്സ്, small pox) വാക്സിനേഷൻ കണ്ടുപിടിക്കുക വഴി വാക്സിനേഷന് തുടക്കം കുറിക്കുന്നത് ഇദ്ദേഹമാണ്. മാനവരാശിയുടെ ഏകദേശം പത്തിലൊന്നിനെ കൊല്ലുകയോ വികലാംഗരാക്കുകയോ വിരൂപരാക്കുകയോ ചെയ്ത മാരകരോഗമാണ് വസൂരി.  ഇരുപതാം നൂറ്റാണ്ടിൽ മാത്രം ഏകദേശം 300 മില്യൺ ആളുകളാണ് ഈ രോഗം കാരണം മരണപ്പെട്ടത്. മുൻമുഖ്യമന്ത്രി വി. എസ്. അച്യുതാനന്ദൻ തന്റെ മാതാപിതാക്കൾ വസൂരി വന്ന് മരിച്ചത് വിവരിച്ചത് വേദനയോടെ കേട്ടവർ ആണല്ലോ നമ്മൾ. ഊർജിതമായ വാക്സിനേഷൻ വഴി ഇരുപതാം നൂറ്റാണ്ടിന്റെ രണ്ടാം പകുതിയിൽ വസൂരിക്ക് കാരണമായ വൈറസിനെ ലോകത്തിൽ നിന്നും തന്നെ തുരത്തുകയും തുടർന്ന് 1980-ൽ ലോകാരോഗ്യ സംഘടന വസൂരി എന്ന അസുഖം നിർമാർജനം ചെയ്യപ്പെട്ടതായി പ്രഖ്യാപിക്കുകയും ചെയ്തു. ഈ വൈറസുകൾ  ഇപ്പോൾ ഉള്ളത് അമേരിക്കയിലെയും റഷ്യയിലെയും രണ്ട് ലാബുകളിൽ മാത്രമാണ് ഇന്ന് നമ്മളൊക്കെ വസൂരി എന്ന അസുഖത്തെപ്പറ്റി കേട്ടിട്ടുള്ളതല്ലാതെ അത് ബാധിച്ച ബാധിച്ച ആരെയും തന്നെ കാണുന്നില്ല.  എന്നാൽ എഡ്വേർഡ് ജെന്നർ വാക്സിനേഷൻ കണ്ടെത്തുന്നതിനുമുൻപ് ഇതായിരുന്നില്ല അവസ്ഥ. വസൂരി ബാധിക്കുന്ന പത്തിൽ മൂന്നുപേരും മരണപ്പെടുമായിരുന്നു. രക്ഷപ്പെടുന്നവർ തന്നെ കാഴ്ച്ചയും കേൾവിയും നഷ്ടപ്പെട്ടവർ ആയി മാറി. മുഖവും ശരീരവും വികൃതമാക്കുന്ന വസൂരിക്കലകൾ കാരണം രോഗബാധിതർ സ്വന്തം മുഖം കണ്ണാടിയിൽ നോക്കാൻ തന്നെ ഭയപ്പെട്ടു. 1796- ൽ എഡ്വേർഡ് ജെന്നർ തന്റെ പ്രസിദ്ധമായ പരീക്ഷണം നടത്തിയപ്പോഴാണ് ഈ വൈറസിനെതിരെ പോരാടുന്നതിനുള്ള യഥാർത്ഥ വഴിത്തിരിവ് ഉണ്ടാവുന്നത്. 

     ഒരിക്കൽ വസൂരി ബാധിച്ച് രക്ഷപ്പെട്ടവർക്ക്  പിന്നീട് ഒരിക്കലും ആ  രോഗം പിടിപെടുന്നില്ല എന്നത് പണ്ടുകാലം മുതൽ ആളുകൾ നിരീക്ഷിച്ചിരുന്നു. അതിനാൽ തന്നെ ചിലർ   തങ്ങളുടെ കുട്ടികളിൽ തീവ്രത കുറഞ്ഞ വസൂരി വരുത്തി അവരെ രോഗത്തിൽ നിന്നും സംരക്ഷിക്കാനുള്ള ശ്രമങ്ങൾ നടത്തി. വസൂരി ബാധിച്ചവരിലെ  കുമിളകളിൽനിന്നുമുള്ള ദ്രാവകം കുട്ടികളുടെ കയ്യിൽ മുറിവുണ്ടാക്കി അതിലേക്ക് പുരട്ടുകയായിരുന്നു അന്നത്തെ പതിവ്. എന്നാൽ ഇത് തികച്ചും അപകടകരമായ ഒരു പ്രവർത്തിയായിരുന്നു. കുട്ടികളിൽ തീവ്രത കുറഞ്ഞ അസുഖത്തിന് പകരം ശരിക്കും ഗൗരവതരമായ രോഗലക്ഷണങ്ങൾ പ്രത്യക്ഷപ്പെട്ടാലോ? ഗോവസൂരി (Cowpox) ബാധിച്ച പാൽക്കാരികൾക്ക് പിന്നീട് വസൂരി വരുന്നില്ല എന്നത് എഡ്വേർഡ് ജെന്നർ ശ്രദ്ധിച്ചു. ലണ്ടനിലെ മെഡിക്കൽ സ്കൂൾ പഠനത്തിനുശേഷം ബെർക്ലി എന്ന ഗ്രാമപ്രദേശത്ത് ഡോക്ടർ ആയി പ്രാക്ടീസ് തുടങ്ങിയതായിരുന്നു അദ്ദേഹം. വസൂരിക്ക് കാരണമാകുന്ന വേരിയോള വൈറസ് ഉൾപ്പെടുന്ന ഓർത്തോപോക്സ് വൈറസ് കുടുംബത്തിലെ അംഗമാണ് കൗപൊക്സ് വൈറസ്. കൗപോക്സ് വൈറസ് നമ്മുടെ തൊലിയിൽ ഉണ്ടാക്കുന്ന അണുബാധയാണ് ഗോവസൂരി. പശുക്കൾ ഈ വൈറസിന്റെ വാഹകർ ആയതിനാൽ അവയിൽ നിന്നും പാലക്കാരികളുടെ ചർമത്തിലേക്ക് ഈ രോഗം പകരുന്നു. വസൂരിയോട് സാമ്യമുള്ളതും, എന്നാൽ വസൂരിയെ അപേക്ഷിച്ച് അപകടം വളരെ കുറഞ്ഞതുമായ അസുഖമാണ് ഗോവസൂരി. ഗോവസൂരി ബാധിച്ച ഒരു പാൽക്കാരിയുടെ കയ്യിലെ കുമിളയിൽ നിന്നുമുള്ള ദ്രാവകം എട്ടുവയസ്സുള്ള ജെയിംസ് ഫിപ്പ്സ് എന്ന കുട്ടിയുടെ കയ്യിൽ മുറിവുണ്ടാക്കി അതിലേക്ക്  എഡ്വേർഡ് ജെന്നർ തേച്ചുപിടിപ്പിച്ചു. ജെയിംസ് ഫിപ്പ്സ് ആദ്യം ഗോവസൂരിയുടെ ലക്ഷണങ്ങൾ കാണിക്കുകയും പിന്നീട് സുഖപ്പെടുകയും ചെയ്തു. രണ്ടുമാസങ്ങൾ കഴിഞ്ഞപ്പോൾ അദ്ദേഹം കൂടുതൽ അപകടകരമായ പരീക്ഷണത്തിലേക്ക് കടന്നു. ഫിപ്പ്സിന്റെ കയ്യിൽ അദ്ദേഹം പുതിയ മുറിവുണ്ടാക്കി അതിലേക്ക് ശരിക്കും വസൂരി കുമിളകളിൽ നിന്നുമുള്ള ദ്രാവകം പുരട്ടി.  ഇന്നാണെങ്കിൽ ഈ പരീക്ഷണം ശരിക്കും കുറ്റകരം ആവുമായിരുന്നു! എന്നാൽ ഫിപ്പ്സ് വസൂരിയുടെ ലക്ഷണങ്ങൾ പ്രകടിപ്പിച്ചില്ല. അതായത് എഡ്വേർഡ് ജെന്നറിന്റെ പരീക്ഷണം വിജയിക്കുകയും ഫിപ്പ്സ് വസൂരിക്കെതിരെ പ്രതിരോധശക്തി നേടുകയും ചെയ്തു. ജെന്നറിന്റെ ഈ കണ്ടുപിടിത്തത്തെ വന്യമായ ഭാവന എന്ന് പറഞ്ഞ് ആദ്യം ശാസ്ത്രലോകം നിരാകരിച്ചെങ്കിലും പിന്നീട് അംഗീകരിക്കേണ്ടിവന്നു .

      വാക്സിനുകൾ എങ്ങനെയാണ് ഒരു ജീവിതകാലം നീണ്ടുനിൽക്കുന്ന രോഗപ്രതിരോധശക്തി നമുക്ക് നൽകുന്നത്? എഡ്വേർഡ് ജെന്നർ നടത്തിയ പരീക്ഷണത്തിൽ ഉപയോഗിച്ച കൗപൊക്സ് വൈറസ് എന്നത് വസൂരി ഉണ്ടാക്കുന്ന വൈറസിന്റെ ഒരു പ്രഹരശേഷി കുറഞ്ഞ പതിപ്പായി കണക്കാക്കാം. 
വാക്സിനുകളിൽ അടങ്ങിയിരിക്കുന്ന ഇത്തരം പ്രഹരശേഷി കുറഞ്ഞ സൂക്ഷ്മാണുക്കളോ അവയുടെ ഭാഗങ്ങളോ നമ്മുടെ ശരീരത്തിൽ ഗുരുതരമായ രോഗം വരുത്താതെ തന്നെ നമ്മുടെ ഇമ്മ്യൂണിറ്റിയെ ഉത്തേജിപ്പിക്കുന്നു. വൈറസുകളുടെയും ബാക്റ്റീരിയകളുടെയും  ഘടനയുടെ ഭാഗമായ  പ്രോട്ടീനുകളാണ് പ്രധാനമായും നമ്മുടെ രോഗപ്രതിരോധ പ്രതികരണത്തിന് കാരണമാവുന്നത്. ഇത്തരം പ്രോട്ടീനുകളെ ആന്റിജനുകൾ   എന്ന് വിളിക്കുന്നു. നമ്മുടെ ശരീരത്തിൽ സൂക്ഷ്മാണുക്കൾ കടന്നുകൂടുമ്പോൾ "ആന്റിജൻ പ്രെസെന്റിങ്ങ് സെല്ലുകൾ" ( Antigen presenting cells) എന്നറിയപ്പെടുന്ന ഒരുതരം കോശങ്ങൾ ആദ്യം ഈ സൂക്ഷ്മാണുക്കളെ പിടികൂടുന്നു. തുടർന്ന് പേര് സൂചിപ്പിക്കുന്നതുപോലെ തന്നെ അവ ഈ സൂക്ഷ്മാണുക്കളിലെ പ്രോട്ടീനുകളെ അഥവാ ആന്റിജനുകളെ പരിശോധനക്കായി വെളുത്ത രക്താണുക്കളിലെ ഒരു വിഭാഗമായ T-ലിംഫോസൈറ്റുകൾക്ക് കാഴ്ച്ചവെക്കുന്നു (present ചെയ്യുന്നു). കൂടുതൽ കൃത്യമായി പറഞ്ഞാൽ T-ലിംഫോസൈറ്റുകളിലെ തന്നെ ഒരു വിഭാഗമായ ഹെൽപ്പർ T-സെല്ലുകൾ അഥവാ CD4 T-സെല്ലുകൾ (T helper cells, Th cells, CD4+ cells) ആണ് ഈ ആന്റിജനുകളെ പരിശോധിക്കുന്നത്. ആന്റിജനുകളെ തിരിച്ചറിയുന്ന CD4 സെല്ലുകൾ B-ലിംഫോസൈറ്റുകൾ  എന്ന വെളുത്ത രക്താണുക്കളെ ആക്ടിവേറ്റ് ചെയ്യുന്ന ചില കെമിക്കലുകൾ പുറപ്പെടുവിക്കുന്നു. ആക്ടിവേറ്റ് ചെയ്യപ്പെട്ട B-ലിംഫോസൈറ്റുകൾ പ്ലാസ്മ സെല്ലുകൾ ആയി മാറുകയും ഈ പ്ലാസ്മ സെല്ലുകൾ ആന്റിജനുകളെ നിർവീര്യമാക്കുന്ന ആന്റിബോഡികൾ എന്ന പ്രോട്ടീനുകൾ ഉത്പാദിപ്പിക്കുകയും ചെയ്യുന്നു. ഇങ്ങനെ ആക്ടിവേറ്റ് ചെയ്യപ്പെട്ട ഒരു B-ലിംഫോസൈറ്റിന് മണിക്കൂറിൽ 100 മില്യൺ ആന്റിബോഡി തന്മാത്രകൾ വരെ ഉത്പാദിപ്പിക്കുവാൻ കഴിയും. ഇതോടൊപ്പം തന്നെ ആക്ടിവേറ്റ് ചെയ്യപ്പെട്ട ഒരു വിഭാഗം B-ലിംഫോസൈറ്റുകൾ ഈ ആന്റിജനുകളുടെ ഘടന ഓർമിച്ചുവെക്കുന്ന മെമ്മറി സെല്ലുകളായി മാറുന്നു. നമ്മുടെ ശരീരത്തിൽ ദീർഘകാലം നിലനിൽക്കുന്ന ഈ മെമ്മറി സെല്ലുകളാണ്  ജീവിതകാലം മുഴുവനും നീണ്ടുനിൽക്കുന്ന രോഗപ്രതിരോധശക്തി നമുക്ക് നൽകുന്നത്. വർഷങ്ങൾക്കുശേഷവും ഇതേ സൂക്ഷ്മാണു അല്ലെങ്കിൽ ആന്റിജൻ നമ്മുടെ ശരീരത്തിൽ കടന്നുകൂടുമ്പോൾ മെമ്മറി സെല്ലുകൾ വളരെ പെട്ടെന്നുതന്നെ പ്ലാസ്മ സെല്ലുകൾ ആയി മാറുകയും ആന്റിബോഡികൾ ഉത്പാദിപ്പിച്ച് ഈ രോഗാണുക്കളെ നശിപ്പിക്കുകയും ചെയ്യുന്നു.

     എന്നാൽ ആന്റിബോഡികൾക്ക് കോശങ്ങൾക്കകത്ത് കടന്നുകൂടിയ വൈറസുകളെ നശിപ്പിക്കാനുള്ള കഴിവില്ല.  രക്തത്തിലും കോശങ്ങളെ പൊതിയുന്ന ദ്രാവകങ്ങളിലുമുള്ള രോഗാണുക്കളെയാണ് അവ ലക്ഷ്യമിടുന്നത്. വൈറസുകൾക്ക്  തങ്ങളുടെ തന്നെ കോപ്പികൾ ഉണ്ടാക്കണമെങ്കിൽ അഥവാ പ്രത്യുത്പാദനം നടത്തണമെങ്കിൽ  കോശങ്ങൾക്കകത്ത് കടന്നുകൂടിയേ  പറ്റൂ. കാരണം വൈറസുകൾ എന്നത് പ്രോട്ടീനുകളാൽ പൊതിയപ്പെട്ട ഡി എൻ എ അല്ലെങ്കിൽ ആർ എൻ എ എന്ന ജനിതകവസ്തു ആണ്. ഈ ജനിതകവസ്തുവിനെ കോപ്പി ചെയ്യാനുള്ള എൻസൈമുകളോ, പ്രോട്ടീൻ ആവരണം നിർമിക്കുന്നതിനുള്ള റൈബോസോമുകളോ,  ഇതിനെല്ലാം ആവശ്യമായ ഊർജം നിർമിക്കുന്ന മൈറ്റോകോൺഡ്രിയ  പോലുള്ള ഓർഗനലുകളോ വൈറസിന് ഇല്ല. അപ്പോൾ വൈറസുകൾ കോശത്തിനകത്ത് കടന്നുകൂടി അതിനകത്തെ എൻസൈമുകളും ഓർഗനലുകളും ഹൈജാക് ചെയ്ത് തങ്ങളുടെ പുതിയ കോപ്പികൾ ഉണ്ടാക്കുന്നു 

ക്ഷയം ഉണ്ടാക്കുന്ന മൈക്കോബാക്റ്റീരിയം ട്യൂബർക്കുലോസിസ് തുടങ്ങിയ ചില ബാക്ടീരിയകളും ഇതേപോലെ കോശങ്ങൾക്കകത്ത് കടന്നുകൂടുന്നു.  ഇങ്ങനെ വൈറസും ബാക്റ്റീരിയയും കടന്നുകൂടിയ കോശങ്ങളെ നശിപ്പിക്കുന്നത് മുൻപ് പറഞ്ഞ ഹെൽപ്പർ T-സെല്ലുകൾ തന്നെ ആക്ടിവേറ്റ് ചെയ്യുന്ന മറ്റൊരു വിഭാഗം T- ലിംഫോസൈറ്റുകളാണ്. കില്ലർ T- സെല്ലുകൾ എന്നാണ് ഈ കോശങ്ങൾ അറിയപ്പെടുന്നത് ( killer T cell or CD8+ T-cell or cytotoxic T lymphocyte, CTL). ആന്റിബോഡികൾ  ഉത്പാദിപ്പിക്കുന്ന B-ലിംഫോസൈറ്റുകളുടെ ഒരു ഭാഗം മെമ്മറി സെല്ലുകൾ ആവുന്നതുപോലെ കില്ലർ T- സെല്ലുകളുടെ ഒരു ഭാഗം മെമ്മറി സെല്ലുകൾ ആയി മാറുന്നു. ഭാവിയിൽ ഇത്തരം വൈറസുകൾ കോശങ്ങൾക്കകത്ത് കയറിപ്പറ്റുമ്പോൾ ഈ മെമ്മറി സെല്ലുകൾ പെട്ടെന്ന് തന്നെ കില്ലർ T-സെല്ലുകളായി  മാറി അവയെ നശിപ്പിക്കുന്നു.

     വാക്സിനുകൾ എന്തുകൊണ്ടാണ് നിർമ്മിക്കപ്പെട്ടിരിക്കുന്നത്? 

അടിസ്ഥാനപരമായി നാല് തരം വാക്സിനുകൾ ആണുള്ളത്. ലൈവ് വാക്സിനുകളിൽ നമ്മിൽ സീരിയസ് ആയ രോഗം ഉണ്ടാക്കാൻ കഴിയാത്ത വിധം ദുർബലമാക്കപ്പെട്ട വൈറസുകൾ ആണ് ഉപയോഗിക്കുന്നത് (Live attenuated Vaccine). അവ നമ്മുടെ കോശങ്ങളിൽ കടന്ന് കുറച്ചൊക്കെ പ്രത്യുല്പാദനം നടത്തുകയും അതുവഴി നമ്മുടെ ഇമ്യൂണിറ്റിയെ ഉത്തേജിപ്പിച്ച് ആന്റിബോഡികൾ ഉണ്ടാക്കുകയും ചെയ്യുന്നു. ഉദാഹരണത്തിന് തുള്ളിയായി വായ് വഴി കൊടുക്കുന്ന “ഓറൽ പോളിയോ വാക്സിൻ” നിർമിച്ചിരിക്കുന്നത് ദുർബലമാക്കപ്പെട്ട പോളിയോ വൈറസ് ഉപയോഗിച്ചാണ്. എങ്ങനെയാണ് വൈറസുകളെ ദുർബലമാക്കുന്നത്? ലൈവ് ഓറൽ പോളിയോ വാക്സിൻ നിർമിക്കുന്നതിൽ പ്രധാനപങ്ക് വഹിച്ച ഹിലരി കോപ്രോവ്സ്കി 1940-കളിൽ പോളിയോ വൈറസുകളെ എലികളിൽ കുത്തിവെച്ചാണ് പരീക്ഷണം നടത്തിയത്. പോളിയോ ബാധിച്ച ഒരാളുടെ രക്തം ആദ്യം എലികളിൽ കുത്തിവെച്ചു. അവക്ക് പോളിയോ ബാധിച്ചപ്പോൾ അവയുടെ തലച്ചോറ് പൊടിയാക്കി അടുത്ത ബാച്ച് എലികളിൽ കുത്തിവെച്ചു. ഇങ്ങനെ കുറെ ആവർത്തിക്കുമ്പോൾ മനുഷ്യ കോശങ്ങളിൽ വളർന്ന ആ പോളിയോ വൈറസുകൾ മനുഷ്യകോശങ്ങളെക്കാൾ മെച്ചപ്പെട്ട നിലയിൽ എലികളുടെ കോശങ്ങളിൽ വളരുന്നതിന് അഡാപ്റ്റ് ചെയ്യും. 

ഇവയെ തിരികെ മനുഷ്യനിൽ പ്രവേശിപ്പിച്ചാൽ നമ്മുടെ ഇമ്മ്യൂണിറ്റി ഇവയെ വളരെ എളുപ്പം തന്നെ ഇല്ലാതാക്കും. അങ്ങനെ ഈ വൈറസുകളെ വേർതിരിച്ചാണ് ഹിലരി കോപ്രോവ്സ്കി ആദ്യത്തെ ലൈവ് ഓറൽ പോളിയോ വാക്സിൻ നിർമിക്കുന്നത് . എന്നാൽ ഇന്ന് ലാബുകളിൽ കൾച്ചർ ചെയ്യുന്ന ചിക്കൻ സെല്ലുകൾ ഉപയോഗിച്ചാണ് വൈറസുകളെ ദുർബലമാക്കുന്നത്.

     മറ്റു ചില വാക്സിനുകൾ കൊല്ലപ്പെട്ട ബാക്ടീരിയകളെയും വൈറസുകളെയും കൊണ്ട് നിർമ്മിക്കപ്പെട്ടിരിക്കുന്നു (Killed Vaccine). ഈ രോഗാണുക്കൾക്ക് നമ്മുടെ കോശങ്ങളിൽ പ്രത്യുത്പാദനം നടത്താനോ നമ്മിൽ അസുഖം ഉണ്ടാക്കാനോ കഴിയില്ല. അവയുടെ അവരണത്തിന് പുറത്തുള്ള പ്രോട്ടീനുകൾ നമ്മുടെ ഇമ്മ്യൂണിറ്റിയെ ഉത്തേജിപ്പിക്കുന്നു. ടോക്സോയ്ഡ് (toxoid) എന്നറിയപ്പെടുന്ന വാക്സിനുകളിൽ ബാക്റ്റീരിയകൾ നമ്മിൽ അസുഖം ഉണ്ടാക്കാൻ പുറപ്പെടുവിക്കുന്ന പ്രോട്ടീനുകളുടെ ദുർബലമാക്കപ്പെട്ട പതിപ്പായിരിക്കും കാണുക. ആഴത്തിലുള്ള മുറിവുകൾ ഉണ്ടായാൽ നാം എടുക്കുന്ന ടെറ്റനസ് ടോക്സോയ്ഡ് (TT) എന്ന വാക്സിൻ ഇതിന് ഉദാഹരണമാണ്. ക്ലോസ്ട്രിഡിയം ടെറ്റനി എന്ന ബാക്ടീരിയ ഉല്പാദിപ്പിക്കുന്ന ഒരു പ്രോട്ടീൻ നമ്മുടെ നെർവുകളിലെ ചില ന്യൂറോട്രാൻസ്മിറ്ററുകളെ ബ്ലോക്ക് ചെയ്യുക വഴി ഇൻഫർമേഷൻ കടന്നുപോവുന്നത് തടഞ്ഞാണ് ടെറ്റനസ് ഉണ്ടാക്കുന്നത്.  ഈ പ്രോട്ടീനെ ഫോർമാൽഡിഹൈഡ് ഉപയോഗിച്ച് നിർവീര്യമാക്കിയാണ് ടെറ്റനസ് ടോക്സോയ്ഡ് നിർമിച്ചിരിക്കുന്നത്. ഈ ടോക്സോയ്ഡ് നമ്മിൽ അസുഖം ഉണ്ടാക്കാതെ തന്നെ നമ്മുടെ ഇമ്മ്യൂണിറ്റിയെ ഉത്തേജിപ്പിക്കുന്നു. റീ കോംബിനൻറ് ഡി എൻ എ ടെക്നോളജി ഉപയോഗിച്ച് നിർമിക്കുന്ന റീ കോംബിനൻറ് വാക്സിനുകൾ (Recombinant vaccines) വാക്സിൻ നിർമ്മാണരംഗത്തെ ഒരു വൻ മുന്നേറ്റമായിരുന്നു. ഈ വാക്സിനുകളിൽ മുഴുവൻ വൈറസുകളെ ഉപയോഗിക്കുന്നതിന് പകരം അതിന്റെ അവരണത്തിലുള്ള, നമ്മുടെ ഇമ്മ്യൂണിറ്റിയെ ഉത്തേജിപ്പിക്കുന്ന  പ്രോട്ടീനുകളെ മാത്രം നിർമിക്കുന്നു.  പ്രോട്ടീനുകൾ നിർമിക്കാനുള്ള നിർദേശങ്ങൾ വൈറസിന്റെ ഡി എൻ എയിലുള്ള ജീനുകളിൽ ആണല്ലോ അടങ്ങിയിരിക്കുന്നത്. അപ്പോൾ ഏതു പ്രോട്ടീനാണോ വേണ്ടത്, ആ പ്രോട്ടീന് കോഡ് ചെയ്യുന്ന ജീനിനെ ആദ്യം വേർതിരിക്കും. എന്നിട്ട് അതിനെ യീസ്റ്റിന്റെ ഡി എൻ എയിൽ തുന്നിച്ചേർക്കും. യീസ്റ്റ് അതിന്റെ പ്രോട്ടീനുകൾ നിർമിക്കുന്നതുപോലെ ഈ വൈറസിന്റെ പ്രോട്ടീനും നിർമിക്കും. ആ പ്രോട്ടീൻ വേർതിരിച്ചെടുത്താണ് റീ കോംബിനൻറ് വാക്സിനുകളിൽ ഉപയോഗിക്കുന്നത് .

     ചില ആളുകൾ തങ്ങളുടെ കുട്ടികൾക്ക് വാക്സിനേഷൻ എടുത്തില്ല എന്നും എന്നിട്ടും അവർക്ക് ഒന്നും സംഭവിച്ചില്ല എന്നും പൊങ്ങച്ചം പറയുന്നത് നാം കേട്ടിട്ടുണ്ടല്ലോ. കുട്ടികളെ നിർബന്ധമായും വാക്സിനേഷന് വിധേയമാക്കണം എന്ന് നമുക്കറിയാം. ഒരാൾ വാക്സിനേഷൻ എടുത്തുകഴിഞ്ഞാൽ പിന്നെ അയാൾക്ക് ആ അസുഖം വരുന്നില്ല. അപ്പോൾ അയാൾക്ക് അസുഖം പരത്താനും കഴിയില്ല. എല്ലാവരും വാക്സിനേഷൻ എടുത്തുകഴിഞ്ഞാൽ പതിയെ ആ വൈറസുകളും ബാക്ടീരിയകളും സമൂഹത്തിൽ നിന്ന് ഇല്ലാതെയാവും.  ആ സമൂഹം മൊത്തത്തിൽ  തന്നെ ഇത്തരം രോഗങ്ങൾക്ക് പ്രതിരോധശക്തി നേടിക്കഴിഞ്ഞു. അങ്ങനെ ഒരു സമൂഹം മൊത്തവും രോഗപ്രതിരോധശക്തി നേടുന്നതിനെയാണ് ഹേർഡ് ഇമ്മ്യൂണിറ്റി (Herd immunity) എന്ന് പറയുന്നത്. അപ്പോൾ ആരെങ്കിലും വാക്സിനേഷൻ എടുത്തില്ല എങ്കിൽ തന്നെ, മറ്റുള്ളവർ കഷ്ടപ്പെട്ടതിന്റെ ഗുണം കൊണ്ട് വാക്സിനേഷൻ എടുക്കാത്തവരും ആ രോഗത്തിൽ നിന്നും രക്ഷപ്പെടുന്നു. വാക്സിനേഷൻ എടുക്കുന്ന ആളുകളുടെ എണ്ണം കുറയുകയാണെങ്കിൽ ഇൻഫെക്ഷൻ വരാനും പരത്താനും സാധ്യതയുള്ള ആളുകളുടെ എണ്ണം സമൂഹത്തിൽ കൂടുന്നു എന്നാണർത്ഥം.  

     വാക്സിനുകൾ ഓട്ടിസത്തിന് (autism) കാരണമാവുമെന്നും അതിനാൽ തന്നെ വാക്സിനേഷൻ എടുക്കരുതെന്നും ചില ആളുകൾ പ്രചരിപ്പിക്കുന്നതിൽ എന്തെങ്കിലും വാസ്തവമുണ്ടോ? 1998-ൽ ബ്രിട്ടീഷ് മെഡിക്കൽ ജേർണൽ ആയ ലാൻസെറ്റിൽ വന്ന ആൻഡ്രൂ വേക്ക്ഫീൽഡ് എന്ന ഡോക്ടറുടെ പഠനമാണ് ഈ വിവാദത്തിന് തുടക്കമിട്ടത്. ഓട്ടിസം ബാധിച്ച 12 കുട്ടികളിൽ നടത്തിയ പഠനാനത്തിൽ എട്ടുപേരുടെ മാതാപിതാക്കൾ പറഞ്ഞത് MMR (മംപ്സ് -മീസൽസ് -റൂബെല്ല) വാക്സിൻ എടുത്തുകഴിഞ്ഞതിനുശേഷമാണ് കുട്ടികൾ ഓട്ടിസം ലക്ഷണങ്ങൾ കാണിച്ചുതുങ്ങിയതെന്നാണ്. 

ഇതിന്റെ അടിസ്ഥാനത്തിൽ MMR വാക്സിനാണ് ഓട്ടിസത്തിന് കാരണമായതെന്ന് ആൻഡ്രൂ വേക്ക്ഫീൽഡ് അനുമാനിച്ചു. ഇതിനെ പിന്തുടർന്ന് മറ്റുചിലർ MMR വാക്സിനിൽ അണുബാധ ഉണ്ടാവാതിരിക്കാൻ പ്രിസർവേറ്റിവ് ആയി ഉപയോഗിക്കുന്ന മെർക്കുറി അടങ്ങിയ തൈമെറൊസാൾ (Thimerosal) ആണ് ഓട്ടിസത്തിന് കാരണം എന്നാരോപിച്ചു. എന്നാൽ തുടർന്ന് വന്ന ഒരു പഠനങ്ങൾക്കും ഇത് തെളിയിക്കാൻ കഴിഞ്ഞില്ല. മാത്രമല്ല, വാക്സിനേഷൻ എടുത്തതും 
എടുക്കാത്തതുമായ കുട്ടികളിൽ താരതമ്യപഠനം നടത്തിയപ്പോൾ MMR വാക്സിനേഷൻ എടുത്തവരിൽ ഓട്ടിസം വരാനുള്ള സാധ്യത കൂടുതലായി കണ്ടതുമില്ല. എന്നാൽ അമ്പരിപ്പിക്കുന്ന കാര്യം എന്നത് ഈ ആരോപണം ആദ്യം നടത്തിയ ഡോക്ടർ ആൻഡ്രൂ വേക്ക്ഫീൽഡിന്  സാമ്പത്തിക താല്പര്യങ്ങൾ ഉണ്ടായിരുന്നു എന്നതാണ്. വാക്സിൻ നിർമിക്കുന്ന കമ്പനികൾക്കെതിരെ കേസ് നടത്തുന്ന വക്കീലന്മാരിൽ നിന്നും പണം മേടിച്ച് അവർക്കായി വളച്ചൊടിച്ച പഠനം ആയിരുന്നു ഇതെന്ന് പിന്നീട് തെളിഞ്ഞു. ഓട്ടിസം ബാധിച്ച കുട്ടികളെ അദ്ദേഹം തന്റെ പഠനത്തിനായി ആവശ്യമില്ലാത്ത  ലംബാർ പംക്ചർ, കോളോണോസ്കോപ്പി തുടങ്ങിയ ടെസ്റ്റുകൾക്ക് വിധേയമാക്കി. താൻ വികസിപ്പിച്ചെടുത്ത പുതിയ മീസൽസ് വാക്സിൻ വിജയിക്കുന്നതിന്, MMR ഒറ്റ ഇന്ജെക്ഷനിൽ കൊടുക്കരുതെന്നും പകരം മൂന്നും മൂന്നായി കൊടുക്കണം എന്നും അദ്ദേഹം വാദിച്ചു. ഈ തട്ടിപ്പ് ഒടുവിൽ തിരിച്ചറിഞ്ഞപ്പോൾ അദ്ദേഹത്തിൻറെ ലൈസൻസ് പിൻവലിക്കപ്പെട്ടു. പക്ഷെ ജനങ്ങളിൽ പേടി പരന്നത് കാരണം MMR വാക്സിൻ കൊടുക്കുന്നത് നിർത്തിവെച്ചു. ഇത് ഫ്രാൻസിൽ ആ സമയത്ത് മീസൽസ്  പരക്കുന്നതിനും കാരണമായി.

     എയ്ഡ്സിന് ഫലപ്രദമായ  വാക്സിൻ ഇതുവരെയും കണ്ടെത്താൻ കഴിഞ്ഞിട്ടില്ല എങ്കിലും ഗവേഷകർ അതിനായുള്ള തീവ്രശ്രമത്തിലാണ്. ഒന്നുമുതൽ രണ്ട് മില്യൺ ആളുകൾ ഒരുവർഷം എയ്ഡ്സ് കാരണം മരണമടയുന്നുവെന്നാണ് സ്ഥിതിവിവരക്കണക്കുകൾ പറയുന്നത്. എയ്ഡ്സ് വൈറസുകളുടെ കോപ്പികൾ ഉണ്ടാവുമ്പോൾ സംഭവിക്കുന്ന വലിയ തോതിലുള്ള മ്യൂട്ടേഷനുകൾ ആണ് ഫലപ്രദമായ വാക്സിനുകൾ കണ്ടെത്തുന്നതിൽ നിന്നും ഗവേഷകരെ തടയുന്നത്. ആർ എൻ എ ജനിതകവസ്തു ആയ വൈറസ് ആണ് എയ്ഡ്സ് വൈറസ്. എയ്ഡ്സ് വൈറസുകൾക്ക് റിവേഴ്സ് ട്രാൻസ്ക്രിപ്റ്റേസ് (reverse transcriptase) എന്നൊരു എൻസൈം ഉണ്ട്.  ട്രാൻസ്ക്രിപ്ഷൻ എന്നത് ഡി എൻ എയിൽ നിന്നും ആർ എൻ എ കോപ്പി ഉണ്ടാക്കുന്നതാണ്. ഈ ആർ എൻ എ കോപ്പിയിൽ നിന്നും റൈബോസോമുകൾ പ്രോട്ടീൻ ഉണ്ടാക്കുന്നു. റിവേഴ്സ് ട്രാൻസ്ക്രിപ്ഷൻ എന്നാൽ ആർ എൻ എ എന്നത് ഡി എൻ ആയി മാറുന്നു. .അതായത് എയ്ഡ്സ് വൈറസിന്റെ റിവേഴ്സ് ട്രാൻസ്ക്രിപ്റ്റേസ് എൻസൈം അതിന്റെ ആർ എൻ എയെ ഡി എൻ എ ആയി കോപ്പി ചെയ്യുന്നു. ഈ ഡി എൻ എയെ നമ്മുടെ കോശങ്ങളിലെ ന്യൂക്ലിയസ്സിലുള്ള ഡി എൻ എയിൽ തുന്നിച്ചേർത്തുവെക്കാനുള്ള ഇന്റെഗ്രേസ് (integrase) എന്നൊരു എന്സൈമും എയ്ഡ്സ് വൈറസിനുണ്ട്. അപ്പോൾ നമ്മുടെ കോശങ്ങൾ വൈറസിന്റെ ഈ ഡി എൻ എയെ നമ്മുടേത് ആയി കരുതി അതിനെ ട്രാൻസ്ക്രിപ്ഷൻ വഴി ആർ എൻ ആയും, തുടർന്ന് പ്രോട്ടീനുകളും ആക്കുന്നു. അങ്ങനെ ഈ ആർ എൻ എയെ പൊതിഞ്ഞ് എയ്ഡ്സ് വൈറസിന്റെ പ്രോട്ടീനുകൾ വരുകയും അങ്ങനെ വൈറസിന്റെ പുതിയ നിരവധി കോപ്പികൾ ഉണ്ടാവുകയും ചെയ്യുന്നു.  
നമ്മുടെ കോശങ്ങൾ വിഘടിക്കുമ്പോൾ ഡി എൻ എ യെ കോപ്പി ചെയ്യുന്നത് വളരെ കൃത്യതയോടെയാണ്.  ഒരു ബില്യൺ ഡി എൻ എ ബേസുകളെ കോപ്പി ചെയ്യുമ്പോൾ വെറും ഒരു തെറ്റുമാത്രമാണ് സംഭവിക്കുന്നത്. കോപ്പി ചെയ്യുമ്പോൾ തെറ്റ് പറ്റി മ്യൂട്ടേഷൻ സംഭവിക്കുന്നോ എന്ന് പരിശോധിക്കാൻ എൻസൈമുകൾ ഉണ്ട്. എന്നാൽ ഇതിൽ നിന്നും വ്യത്യസ്തമായി റിവേഴ്സ് ട്രാൻസ്ക്രിപ്റ്റേസ് എൻസൈം ആർ എൻ എയെ ഡി എൻ എ ആയി കോപ്പി ചെയ്യുന്നത് ചെക്ക് ചെയ്യാതെ നടക്കുന്ന ഒരു പ്രക്രിയയാണ്. അതിനാൽ തന്നെ ഇത് നിരവധി മ്യൂട്ടേഷനുകളുള്ള ഡി എൻ എ ആയി മാറുന്നു. ഈ മ്യൂട്ടേഷൻ സംഭവിച്ച വൈറസിന്റെ ഡി എൻ എ നമ്മുടെ ഡി എൻ എ യിൽ ചേർന്ന് പ്രോട്ടീനുകൾ ഉണ്ടാക്കുമ്പോൾ പഴയ പ്രോട്ടീനുകൾക്ക് പകരം ചെറിയ വ്യത്യാസമുള്ള പ്രോട്ടീനുകൾ ആയിരിക്കും ഉണ്ടാവുന്നത്. അപ്പോൾ ഗവേഷകർ വാക്സിനുകൾക്കായി ഒരു പ്രോട്ടീൻ ടാർഗറ്റ് ചെയ്യുമ്പോൾ പുതിയതായി കോപ്പി ചെയ്ത് വരുന്ന എയ്ഡ്സ് വൈറസുകളിൽ ആ പ്രോട്ടീന് പകരം വ്യത്യാസം ഉള്ള മറ്റൊന്നായിരിക്കും കാണുക. ഇത് എയ്ഡ്സ് വൈറസിനെതിരെയുള്ള വാക്സിനുകളുടെ നിർമിതിയിൽ പരിമിതികൾ ഉണ്ടാക്കുന്നു.

     ഒരു 75 വർഷങ്ങൾക്ക് മുൻപുള്ള കണക്കുകൾ പരിശോധിച്ചാൽ കുട്ടികളുടെ മരണനിരക്ക് ഇന്ന് വളരെയധികം കുറഞ്ഞതായി മനസ്സിലാക്കാം. ആന്റിബയോട്ടിക്കുകളുടെയും വാക്സിനുകളുടെയും കണ്ടെത്തലുകൾ ആയിരുന്നു ഇതിൽ പ്രധാനപങ്ക് വഹിച്ചത് .

 രോഗാണുക്കളെ കണ്ടുപിടിക്കുകയും, അവയെ ലാബിൽ വളർത്തിയെടുക്കുകയും അവക്കെതിരെ പ്രതിരോധമാർഗങ്ങൾ കണ്ടുപിടിക്കുകയും ചെയ്ത നിരവധി ഗവേഷകരുടെ ഒരു ജീവിതത്തിന്റെ മൊത്തം കഠിനാധ്വാനത്തിന്റെ ഫലമായിരുന്നു മെഡിക്കൽ സയൻസിന്റെ ഈ നേട്ടങ്ങൾ. അതോടൊപ്പം തന്നെ ഇത്തരം പരീക്ഷണങ്ങളുടെ ഭാഗമാവുകയും, എന്നാൽ അറിയപ്പെടാതെ പോവുകയും ചെയ്യുന്ന നിരവധി ആളുകൾ ഉണ്ട്. ആദ്യകാലങ്ങളിൽ വാക്സിനുകൾ പരീക്ഷിച്ചത് ബുദ്ധിവൈകല്യം കാരണം ആശുപത്രികളിൽ പ്രവേശിപ്പിക്കപ്പെട്ട കുട്ടികളിലും, കറുത്ത വർഗക്കാരുടെ കുട്ടികളിലും ജയിലിൽ അടക്കപ്പെട്ട കുറ്റവാളികളിലും ഒക്കെ ആയിരുന്നു. ഇന്ന് ഇത്തരം പരീക്ഷണങ്ങൾ കുറ്റകരം ആണ്..

Thursday, 5 March 2020

വെണ്ട കൃഷി ചെയ്യുമ്പോ ഇക്കാര്യങ്ങൾ അറിഞ്ഞിരിക്കണം..

എളുപ്പത്തിൽ കൃഷിചെയ്യാവുന്നതും വാണിജ്യാടിസ്ഥാനത്തിൽ നേട്ടം കൊയ്യാവുന്നതുമായ ഒരു വിളയാണ് വെണ്ട. കേരളത്തിലെ ഏത് കാലാവസ്ഥയിലും കൃഷി ചെയ്യാമെന്നതും വെണ്ടകൃഷിയെ കർഷകനിലേക്ക് അടുപ്പിക്കുന്നു.

നല്ലയിനം വിത്തുകൾ വേണം നടുന്നതിനായി തിരഞ്ഞെടുക്കാൻ. ആരോഗ്യമുള്ള വിത്തുകളാണെങ്കിൽ നല്ല വിളവു ലഭിക്കുകയും രോഗപ്രതിരോധ ശേഷി കൂടുതലായിരിക്കുകയും ചെയ്യും.

വിത്തു പാകുന്നതിനു മുമ്പ് കുറച്ചു നേരം വെള്ളത്തിലിട്ടു വയ്ക്കുന്നത് നല്ലതാണ്. വേഗം മുളയ്ക്കാനും നന്നായി വളരാനും അത് സഹായിക്കും. വെണ്ടവിത്തിലെ വെള്ള നിറത്തിലുള്ള ചെറിയ ഭാഗം മണ്ണിൽ താഴേക്കാക്കി വേണം നടാൻ. ഇത് വേഗം മുളയ്ക്കാൻ സഹായിക്കും.

കൃഷി ചെയ്യാൻ ആഗ്രഹിക്കുന്നവർക്ക് സ്ഥലം ഉണ്ടെങ്കിൽ നല്ല വെയിൽ കിട്ടുന്ന സ്ഥലം വേണം കൃഷിക്കായി തെരഞ്ഞെടുക്കാൻ. മണ്ണ് കിളച്ചൊരുക്കി ചാണകപ്പൊടിയും ചാരവും കാത്സ്യത്തിന് മുട്ടത്തോട് പൊടിച്ചതും ചേർത്ത് വിത്ത് നടാം. നേരിട്ട് നിലത്തു നടുമ്പോൾ മണ്ണ് കൂനകൂട്ടിയോ തടമെടുത്തോ നടാം.

സ്ഥലമില്ലാത്തവർക്ക് ഗ്രോ ബാഗിലോ ചെടിച്ചട്ടിയിലോ ഉപയോഗ ശൂന്യമായ പാത്രങ്ങളിലോ ചാക്കിലോ ഒക്കെ നടാവുന്നതാണ്. അവയിൽ നിറയ്ക്കുന്ന മണ്ണും ഇങ്ങനെ ഒരുക്കണം.

വിത്ത് നേരിട്ട് പാകുകയോ സീഡ് ഇൻ ട്രേയിൽ നട്ട് മുളപ്പിച്ച ശേഷം മാറ്റി നടുകയോ ചെയ്യാം. മൂന്നു നാലു ദിവസം കൊണ്ട് വിത്തു മുളച്ചു തുടങ്ങും. നാലഞ്ച് ഇലകൾ വിരിഞ്ഞ ശേഷം വേണം മാറ്റി നടാൻ.

മണ്ണിന് നനവു കിട്ടാൻ പാകത്തിന് വേണം നനയ്ക്കാൻ. അതേസമയം വേനൽ കടുക്കുമ്പോൾ നന്നായി നനച്ചു കൊടുക്കുകയും വേണം.

പാഴ്ച്ചെടികൾ കൊണ്ട് പുതയിടുന്നതും ഇടയ്ക്ക് മണ്ണ് കൂട്ടിക്കൊടുക്കുന്നതും നല്ലതാണ്. ചാണകപ്പൊടി, വേപ്പിൻ പിണ്ണാക്ക്, മണ്ണിര കമ്പോസ്റ്റ്, കോഴിക്കാഷ്ടം തുടങ്ങിയ വളങ്ങൾ ഉപയോഗിക്കാവുന്നതാണ്.

വെണ്ടകൃഷി ചെയ്യുന്നവരുടെ പ്രധാന ശല്യമാണ് ഉറുമ്പ്. ഉറുമ്പിനെ നേരിടാൻ പൊടിയുപ്പോ മഞ്ഞൾപ്പൊടിയോ ഇട്ടു കൊടുത്താൽ മതി. വെള്ളീച്ചകളാണ് മറ്റൊരു ശല്യക്കാരൻ. ഇലകളിലെ മഞ്ഞപ്പിന് കാരണം വെള്ളീച്ചകളാണ്. ഇവയെ നേരിടാൻ വെളുത്തുള്ളി മിശ്രിതം തളിക്കണം. വേപ്പെണ്ണ മിശ്രിതം തളിക്കുന്നതും കീടങ്ങളെ അകറ്റാൻ സഹായകമാണ്..

Tuesday, 3 March 2020

നാവിൻറെ വൃത്തി..

ദിവസവും രണ്ടു നേരം പല്ലു തേക്കണം എന്നതു പോലെ തന്നെ പ്രധാനമാണ് നാവ് വൃത്തിയാക്കുന്നതും. പല്ലുകള്‍ വൃത്തിയായി സൂക്ഷിക്കണമെങ്കില്‍ നാവും വൃത്തിയായിരിക്കണം. അണുക്കള്‍ക്ക് ഒളിച്ചിരിക്കാന്‍ കൂടുതല്‍ സാധ്യതകളുള്ള സ്ഥലമാണ് നാവ്. നാവിലെ അണുക്കള്‍ പല്ല് കേടാക്കുക മാത്രമല്ല, വായ്‌നാറ്റമുണ്ടാക്കുന്നതിനും ഇടയാക്കും.

വായ വൃത്തിയായി സൂക്ഷിക്കുന്നത് വായുടെ മാത്രമല്ല മൊത്തത്തിലുള്ള ആരോഗ്യത്തിനും പ്രധാനമാണ്. പല ആരോഗ്യപ്രശ്‌നങ്ങളുടെയും ആദ്യ സൂചനകള്‍ നല്കുന്നത് നാവായിരിക്കും. അത് ശരിയായ സമയത്ത് തന്നെ തിരിച്ചറിഞ്ഞ് ചികിത്സിക്കുകയും വേണം. നാവില്‍ നോക്കിയാല്‍ ശരീരത്തിന്റെ മൊത്തത്തിലുളള ആരോഗ്യത്തെക്കുറിച്ചുള്ള ധാരണ ലഭിക്കും. നാവിന്റെ തുമ്പ് ഹൃദയത്തിന്റെയും ശ്വാസകോശത്തിന്റെയും അവസ്ഥ കാണിക്കുമ്പോള്‍ വശങ്ങള്‍ കരളിന്റെയും വൃക്കയുടെയും സ്ഥിതി വെളിപ്പെടുത്തും. നാവിന്റെ മധ്യഭാഗത്ത് നോക്കിയാല്‍ വയറിന്റെ അവസ്ഥ മനസിലാക്കാനും, നാവിന്റെ ഏറ്റവും പിന്നില്‍ നോക്കിയാല്‍ കുടലിന്റെ അടിഭാഗത്തെപ്പറ്റിയും മനസിലാക്കാനാവും. എന്നാല്‍ നാവ് എങ്ങനെ വൃത്തിയാക്കണം എന്നതാണ് പലരെയും അലട്ടുന്ന പ്രശ്‌നം.

നാവ് വൃത്തിയാക്കുന്നതിന് ഏറ്റവും സാധാരണയായി ചെയ്ത് വരുന്ന രീതിയാണ് നാവ് വടിക്കല്‍. ഇതിനായി പ്ലാസ്റ്റിക്,അല്ലെങ്കില്‍ ലോഹം കൊണ്ടുള്ള സ്‌ക്രാപ്പര്‍ ഉപയോഗിക്കാം. എന്നാല്‍ നാവ് വടിക്കുന്ന സമയത്ത് അധികം മര്‍ദ്ദം ചെലുത്തിയാല്‍ ചോര വരാനിടയാകും.

ബ്രഷ് ചെയ്യുമ്പോള്‍ പല്ല് വൃത്തിയാക്കുന്നതിനൊപ്പം തന്നെ നാവും വൃത്തിയാക്കണം. വൃത്തിയാക്കല്‍ ശരിയായില്ലെങ്കില്‍ നാവില്‍ പൂപ്പല്‍ ബാധ ഉണ്ടാകാം. ഇത് വായിലെ ദുര്‍ഗന്ധത്തിന് കാരണമാകും. പല്ല് വൃത്തിയാക്കുന്നതിനൊപ്പം ടൂത്ത് ബ്രഷ് ഉപയോഗിച്ച് നാവ് വൃത്തിയാക്കുന്നതാണ് ഏറ്റവും നല്ലത്. ചില ബ്രഷുകളുടെ പിറകിലുള്ള നാവ് വൃത്തിയാക്കുന്ന സംവിധാനം ഉപയോഗപ്പെടുത്തുന്നതാണ് നല്ലത്. ടങ് ക്ലീനര്‍ ഉപയോഗിച്ച് ശക്തമായി നാവ് വൃത്തിയാക്കുമ്പോള്‍ നാവിലെ രസമുകിളങ്ങള്‍ക്ക് നാശം സംഭവിക്കാന്‍ സാധ്യതയുണ്ട്. കൂടാതെ ചില സാഹചര്യങ്ങളില്‍ നാവില്‍ മുറിവുണ്ടായേക്കാം. ടങ് ക്ലീനര്‍ ഉപയോഗിക്കുമ്പോള്‍ സാവധാനം സമ്മര്‍ദ്ദം ഏല്‍പ്പിക്കാതെ വേണം ഉപയോഗിക്കാന്‍. സ്റ്റീലിനേക്കാള്‍ പ്ലാസ്റ്റിക്ക് ഉപയോഗിക്കുന്നതാണ് നല്ലത്.

നാവ് ക്ലീന്‍ ചെയ്യുമ്പോള്‍ പല തവണ വടിക്കേണ്ട കാര്യമില്ല. പകരം ഒന്നോ രണ്ടോ തവണ മൃദുവായി വടിച്ചാല്‍ മതിയാകും. ഈര്‍ക്കിലി ഉപയോഗിക്കുന്നതും ഒഴിവാക്കുന്നതാണ് നല്ലത്. കുട്ടികള്‍ക്ക് മൂന്നുവയസുവരെ നാവ് വടിക്കേണ്ട കാര്യമില്ല. മൂന്നുവയസിനു ശേഷം സോഫ്റ്റ് ബ്രഷ് ഉപയോഗിക്കാം..

Monday, 2 March 2020

കുടുംബ ബന്ധങ്ങൾ തകർക്കുന്നത് സ്മാർട് ഫോണും ഫെയ്സ്ബുക്കും..

ഓരോ ദിവസവും പുറത്തുവരുന്ന ദുരന്തവാർത്തകളിലെ എല്ലാം മുഖ്യപ്രതി വാട്സാപ്, ഫെയ്സ്ബുക് തുടങ്ങി സോഷ്യല്‍മീഡിയകളാണ്. കഴിഞ്ഞ ദിവസം ഒന്നരവയസ്സുള്ള കുഞ്ഞിനെ അമ്മ കൊലപ്പെടുത്തിയ ദുരന്തത്തിലേക്ക് എത്തിച്ചതിലും പ്രധാന പ്രതികൾ വാട്സാപ്പും ഫെയ്സ്ബുക്കും ആണ്. ഒരിക്കലും തമ്മിൽ കാണാൻ സാധ്യതയില്ലാത്തവരെ പോലും ഒന്നിപ്പിക്കുന്ന ഫെയ്സ്ബുക്കും വാട്സാപ്പും കുടുംബ ബന്ധങ്ങൾ തകർക്കുന്നതിൽ ഏറെ മുന്നിലാണ്. ഓരോ ദിവസവും പൊലീസ് സ്റ്റേഷനിലും കോടതിയിലും വരുന്ന ഭൂരിഭാഗം കേസുകളിലും വാട്സാപ്പിനും ഫെയ്സ്ബുക്കിനും പ്രധാന പങ്കുണ്ടാകും.

മിക്കവർക്കും ഇന്ന് സ്മാര്‍ട് ഫോണ്‍ ഒബ്‌സെസ്സീവ് കംപല്‍സീവ് ഡിസോര്‍ഡര്‍ എന്ന രോഗം പിടിപ്പെട്ടിരിക്കുകയാണ്. ഈ രോഗം പരത്തുന്നത് അണുക്കള്‍ ഒന്നുമല്ല. നിരന്തരമായ ഉപയോഗങ്ങളുടെ സാധ്യതകളിലേക്ക് സ്മാര്‍ട് ഫോണുകളെ ടെക്ക് ലോകം എത്തിച്ചപ്പോള്‍, മനുഷ്യന്‍ അതിന്റെ അടിമയായതിന്റെ ദുഷ്ഫലം മാത്രമാണീ രോഗം. പിന്നീട് ഇവരിൽ ചിലരെ കുറ്റകൃത്യങ്ങൾ ചെയ്യാനും പ്രേരിപ്പിക്കുന്നു.

മൊബൈല്‍ ഫോണ്‍ ആദ്യകാലത്ത് സിംപിൾ ആയിരുന്നു. അങ്ങോട്ടും ഇങ്ങോട്ടും വിളിക്കുക. എസ്എംഎസ് തന്നെ അല്‍പം മടിച്ചാണ് അയച്ചിരുന്നത്. നമ്മുടെ നാട്ടില്‍ ആദ്യകാലത്ത് മൊബൈലില്‍ വിളിക്കുന്നതു മാത്രമല്ല ഇങ്ങോട്ടുവരുന്ന വിളി എടുക്കുന്നതുപോലും 'പെയ്ഡ്' ആയിരുന്ന കാലമുണ്ടായിരുന്നു (അമേരിക്കയില്‍ ഇപ്പോഴും ഇന്‍കമിംഗ് കോളിന് പണം നല്‍കണം). പക്ഷേ, ഇന്‍കമിംഗ് വിളികള്‍ ഫ്രീ ആകുകയും എസ്എംഎസ് പാക്കേജുകളില്‍ ചെലവില്ലാതെ കൂടുതല്‍ അയയ്ക്കാനും അവസരങ്ങൾ വന്നതോടെ മൊബൈലിന്റെ ജനസ്വീകാര്യത വര്‍ധിച്ചു.

എങ്കിലും 'സ്മാര്‍ട്' അവസ്ഥകള്‍ ഒന്നും അന്നില്ലായിരുന്നു. പക്ഷേ, ആപ്പിളും മറ്റു കമ്പനികളും ടച്ച് സ്‌ക്രീന്‍ സൗകര്യവുമായി വിപണിയില്‍ എത്തിയതോടെ കഥ മാറി. വെറും വിളികളും എസ്എംഎസും എന്നതിനപ്പുറം നിത്യജീവിതത്തിലെ നിരവധി കാര്യങ്ങള്‍ ചെയ്യാനുള്ള ഉപകരണവും നമ്മുടെ സുഹൃത്തുമായി മൊബൈല്‍ മാറി. മികച്ച മെമ്മറി, എത്രയധികം അഡ്രസ്സുകളും സേവ് ചെയ്യാനുള്ള സൗകര്യം, ഇന്റര്‍നെറ്റിന്റെ സുഗമമായ ഉപയോഗം, വിഡിയോകള്‍ കാണാനുള്ള സാധ്യതകള്‍, മാപ്പ്, ജിപിഎസ്, ഇ–ബുക്ക് റീഡിംഗ്, കലണ്ടര്‍, ക്ലോക്ക്, ക്യാമറ തുടങ്ങി എല്ലാം ഒരൊറ്റ ചെറിയ ഹാന്‍ഡ്‌സെറ്റില്‍ വന്നതോടെ ജീവിതം സ്മാര്‍ട് ഫോണിലേക്ക് ചുരുങ്ങി.

പ്രൊഫഷണലുകള്‍ക്ക് പ്രത്യേകിച്ചും സ്മാര്‍ട് ഫോണ്‍ ഇപ്പോള്‍ അവരുടെ നിത്യ ജീവിതത്തിലും ഓഫിസിലും ഒഴിവാക്കാന്‍ വയ്യാത്ത ഒന്നായി മാറിയിരിക്കുന്നു. ഔദ്യോഗികമായ എല്ലാ ആശയവിനിമയങ്ങളും മെയില്‍ ആയും മെസേജ് ആയും വാട്‌സാപ് വഴിയുമൊക്കെ അയയ്ക്കുന്നത് അംഗീകൃതമായി കഴിഞ്ഞു. സാധാരണക്കാരുടെ ജീവിതത്തില്‍ രാവും പകലും ഫോണും വാട്സാപ്പും ഫെയ്സ്ബുക്കും ഒഴിച്ചുകൂടാവാത്ത ഒന്നായി മാറി.

രാവും പലകുമുള്ള ആ ഫോണ്‍ ഉപയോഗം കുടുംബബന്ധങ്ങളില്‍ വിള്ളല്‍ വരുത്തുന്നതായി നേരത്തെ തന്നെ റിപ്പോർട്ടുകൾ വന്നിരുന്നു. ഭാര്യയും കുട്ടികളും ഒക്കെയുള്ളവര്‍ അവരുടെ ഒപ്പം ആണെങ്കില്‍പ്പോലും മറ്റേതോ ധ്രുവത്തില്‍ ജീവിക്കുന്നപോലെ പെരുമാറുന്നു. ഈയിടെ പ്രചരിച്ച ഒരു വാട്ട്‌സാപ് സന്ദേശം രസകരമായിരുന്നു. ഫോണ്‍ കേടായി നന്നാക്കാന്‍ കൊടുത്ത ദിവസം ആണത്രേ, വീട്ടില്‍ ആരൊക്കെയുണ്ടെന്ന് ശ്രദ്ധിച്ചതും പെങ്ങളെ അമ്മ പരിചയപ്പെടുത്തിയതും, എല്ലാവരും നല്ല മനുഷ്യര്‍ തന്നെ എന്ന് മനസ്സിലാക്കിയതും എന്നൊക്കെ പറഞ്ഞ്. തമാശയാണെങ്കിലും എപ്പോഴും ഫോണില്‍ മാത്രം ജീവിക്കുന്നവര്‍ക്ക് ബന്ധങ്ങളില്‍ ഉണ്ടാകുന്ന അകല്‍ച്ചകളെയായിരുന്നു അത് സൂചിപ്പിച്ചത്.

അതായത് 24x7 കണക്കില്‍ ഫോണും ടെക്‌നോളജിയുമായി മാത്രം ബന്ധപ്പെട്ടു ജീവിക്കുന്നവര്‍ക്ക് പ്രശ്‌നങ്ങള്‍ നിരവധിയാണ്. ഇപ്പോള്‍ ഇത്തരം അനേകം കേസുകള്‍ ഡോക്ടര്‍മാരുടെ മുന്നില്‍ എത്തുന്നു എന്നതാണ് സ്ഥിതി. ശാരീരികമായും മാനസികമായും ഉള്ള രോഗങ്ങള്‍ ചികിത്സിക്കുന്ന പല സ്‌പെഷ്യലിസ്റ്റുകളുടെയും മുന്നില്‍ ടെക്കികള്‍ രോഗികളായി എത്തുന്നുണ്ട്. ഡോക്ടര്‍മാര്‍ ഇതിനൊക്കെയുള്ള പ്രധാന പ്രതിവിധിയായി പറയുന്നത് ഒരു കാര്യമാണ്. രാത്രിയായാല്‍ ആ ഫോണങ്ങ് ഓഫ് ചെയ്‌തേക്കുക! എല്ലാവർക്കും അതറിയാം, അതാണ് ചെയ്യേണ്ടതെന്ന്. പക്ഷേ, ജോലിയുടെ ഭാഗമായി ഫോണ്‍ ഉപയോഗിക്കുക എന്നത് ഇഷ്ടമില്ലെങ്കിൽ പോലും ചെയ്‌തേപറ്റൂ എന്നുള്ള സ്ഥിതിയാണ്, ഇതിനാലാണ് ഈ പ്രശ്‌നങ്ങളെല്ലാം വരുന്നതും.

ഫെയ്സ്ബുക് വഴിയുള്ള പരിചയം മുതലെടുത്ത് പെൺകുട്ടികളെ പീഡിപ്പിക്കുന്ന വാർത്തകളാണ് പതിവായി പുറത്തുവന്നത്. വ്യാജ ഫെയ്സ്ബുക് ഐഡി വഴി പരിചയം നടിച്ച് ചാറ്റിങ്ങിലൂടെ പെൺകുട്ടിയെ വീട്ടിൽ നിന്നിറക്കി ക്രൂരമായി പീഡിപ്പിച്ച സംഭവം വരെ ഉണ്ടായിട്ടുണ്ട്.

ഫെയ്സ്ബുക്കിൽ 100 ഐഡികൾ എടുത്താൽ ഇതിൽ പത്തും വ്യാജനായിരിക്കുമെന്നാണ് വിദഗ്ധർ പറയുന്നത്. നല്ല ലക്ഷ്യങ്ങൾക്കായി ഫെയ്സ്ബുക് ഉപയോഗിക്കുന്നവർ കുറവാണ്. ഫെയ്സ്ബുക് വഴി വഴിവിട്ട ബന്ധങ്ങൾക്ക് മികച്ച അവസരമാണ് നൽകുന്നത്..



Sunday, 1 March 2020

സ്ഥിത വൈദ്യുതി എന്താണ്..?

തണുപ്പു കാലത്ത് കൈ വെറുതെ ഇരുമ്പിൽ തൊട്ടാൽ ചെറിയ ഷോക്ക് അടിക്കുന്ന പോലെ അനുഭവപ്പെടുന്നു.
ആർക്കെങ്കിലും ഉണ്ടോ, എന്താണ് കാരണം? 

ആദ്യമേ മറ്റു ചില കാര്യങ്ങൾ പറയാം..

ഡ്രസ്സ് ഇസ്തരി ഇടുമ്പോൾ രോമം എഴുന്നേറ്റു നോക്കാറുണ്ടോ ?
അല്ലെങ്കിൽ.. ബൈക്കിൽ ലോങ്‌ട്രിപ്പ് പോയി നിർത്തുമ്പോൾ നിങ്ങൾക്ക് ചെറുതായി ഷോക്ക് അടിക്കാറുണ്ടോ ?

പലർക്കും ഈ അനുഭവം ഉണ്ടാവും.
കാർ ഓടിച്ചു ഇറങ്ങുമ്പോൾ, ജിമ്മിലെ ട്രഡ് മൈലിൽ ഓടുമ്പോൾ, ഇസ്തരി ഇടുമ്പോൾ അല്ലെങ്കിൽ വീട്ടിലെ ഫാനിനു കീഴിൽ ഇരുന്നു എണീക്കുമ്പോൾ കുഞ്ഞു ഷോക്കും, സ്പാർക്കും, ചിലപ്പോൾ അതിന്റെ ശബ്ദവും കേട്ടിരിക്കാം.

ഇത് സ്വാഭാവികം ആണ്. ചില വിചാരിക്കും അവർക്കു എന്തോ പറ്റിയിട്ടുണ്ട് എന്ന് 

സ്ഥിതവൈദ്യുതി ( static electricity) ആണ് ഇവിടെ വില്ലൻ.

എല്ലാ വസ്തുക്കളും ആറ്റങ്ങളാൽ നിർമ്മിതമാണെന്നു നമുക്കറിയാം. തുല്യ എണ്ണം ഇലക്ട്രോണുകളും, പ്രോട്ടോണുകളും ഉള്ളതിനാൽ അവ ചാർജ് ഒന്നും കാണിക്കില്ല. എന്നാൽ ചില വസ്തുക്കൾ പരസ്പ്പരം അടുത്ത് വരുമ്പോൾ ഇലക്ട്രോണിന്സ്ഥാനമാറ്റം സംഭവിച്ചു അസന്തുലിതാവസ്ഥ ഉണ്ടാവുന്നു. ഒരിക്കൽ ഇലക്ട്രോൺ ഡിസ്ചാർജ് ആയി പൂർവ സ്ഥിതിയിൽ ആകുന്നതു വരെ ആ വസ്തുവിൽ സ്‌ഥിതോർജം ഉണ്ടായിരിക്കും. കൂടുതൽ ഇലക്ട്രോണുകൾക്കു സ്ഥാന മാറ്റം സംഭവിച്ചാൽ കൂടുതൽ സ്‌ഥിതോർജം ഉണ്ടാവുന്നു.

കമ്പിളി, പഞ്ഞി, മുതലായ വസ്തുക്കൾ പ്ലാസ്റ്റിക്കിൽ ഉരസി സ്ഥിരോര്ജം ഉണ്ടാക്കി കൊച്ചു കടലാസു കഷണങ്ങളെ ആകർഷിക്കുന്ന പരീക്ഷണം പലരും ചെറിയ ക്ലാസിലെ ചെയ്തിട്ടുണ്ടാവും. അതെ.. കോട്ടൺ സോക്സോ, റബറിലൂടെയുള്ള നടത്താമോ, പ്ലാസ്റ്റിക്കിന്റെ ഉരസിലോ, കമ്പിളി തുണിയിൽ ഇസ്തരി ഇടുമ്പോഴോ ഒക്കെ നമ്മുടെ ശരീരത്തിൽ സ്‌ഥിതോർജം ഉണ്ടാകുന്നു. പക്ഷെ.. നിങ്ങളുടെ ശരീരം ചെരുപ്പില്ലാതെ നിലത്തു ചവിട്ടിയിട്ടുണ്ടെങ്കിൽ ഉണ്ടാവുന്ന സ്‌ഥിതോർജം അപ്പോൾത്തന്നെ ഭൂമിയിലേക്ക് ഒഴുകിപ്പോവും. എന്നാൽ വൈദ്യുതി കടന്നു പോവാത്ത ചെരുപ്പാണ് ഇട്ടിരിക്കുന്നതെങ്കിൽ സ്‌ഥിതോർജം നിങ്ങളുടെ ശരീരത്തിൽ കൂടി, കൂടി വരുന്നു. വിദ്യുതി കടന്നു പോകുവാൻ സാധിക്കുന്ന വസ്തുക്കളുടെ അടുത്ത് ശരീരം എത്തുമ്പോൾ ഒരു കുഞ്ഞു മിന്നലിൽ, കുഞ്ഞു ' സസ് ' ശബ്ദത്തിൽ ആ ഊർജം ഡിസ്ചാർജ് ആവുന്നു. അതെ.. മേഘങ്ങളിൽ രൂപപ്പെടുന്ന ഇടിമിന്നലും ഇതുതന്നെ ആണ്. സ്‌ഥിതോർജം. നമ്മുടെ ശരീരത്തിൽ ഉണ്ടാവുന്നത് ഒരു കൊച്ചു ഇടിമിന്നൽ തന്നെയാണ്.

 ദീർഘദൂരം ഓടുന്ന ടാങ്കർ ലോറികളിലും, ലോറികളിലും മറ്റും ഇരുമ്പിന്റെ ചങ്ങല തൂക്കി ഇടുന്നതും ഈ സ്‌ഥിതോർജം ഭൂമിയിലേക്ക് ഡിസ്ചാർജ് ആവുന്നതിനുവേണ്ടി ആണ്. എന്നാൽ.. ഇപ്പോൾ നിമിക്കുന്ന വണ്ടികളുടെ ടയറുകളിലൂടെ കറന്റ് കടത്തി വിടുന്ന കാർബൺ മിശ്രിതം കൂടുതൽ
ഉള്ളതിനാൽ പ്രത്യേകം ചങ്ങല ഇല്ലാതെതന്നെ സ്ഥിരോര്ജം ഭൂമിയിലേക്ക് പോവുന്നു.

പെട്രോൾ പമ്പുകളിൽ മൊബൈലിൽ നിന്ന് തീപിടിച്ചു എന്ന് വരുന്ന വർത്തകളിലെയും വില്ലൻ സ്‌ഥിതോർജം ആണ്. വണ്ടിയിൽ ദീർഘദൂരം യാത്ര ചെയ്തപ്പോൾ അതിലെ ആളുകളിൽ രൂപപ്പെട്ട സ്‌ഥിതോർജം കൈകളിലൂടെ വണ്ടിയുടെ ഡോറിലേക്കോ മറ്റോ ഡിസ്ചാർജ് ആവുമ്പോൾ ഉണ്ടാവുന്ന സ്പാർക്കിൽനിന്നാവും പെട്രോൾ ബാഷ്പത്തിനു തീ പിടിച്ചിട്ടുണ്ടാവുക.
.
ഇനി ആദ്യത്തെ ചോദ്യത്തിലേക്ക് വരാം.

എന്തുകൊണ്ടാണ് പലർക്കും തണുപ്പത്തു മാത്രം ഇതുപോലെ ഷോക്ക് അടിക്കുന്നത് ?

കാരണം സിംപിൾ ആണ്..
തണുപ്പുകാലത്തു നമ്മൾ കമ്പിളിപ്പുതപ്പോ, കമ്പിളിയുടെ സ്വറ്ററോ ഒക്കെ ഉപയോഗിക്കുന്നു.
കമ്പിളിക്കു സ്ഥിതോർജം ഉണ്ടാകുവാനുള്ള കഴിവ് വളരെ കൂടുതലാണ്.
കൂടാതെ വീടിനുള്ളിലാണെങ്കിൽപോലും കാൽ തണുക്കാതിരിക്കാൻ മിക്കവാറും ചെരുപ്പ് ഇടാറുണ്ട്. ഇത് സ്ഥിതോര്ജം ഭൂമിയിലേക്ക് ഡിസ്ചാർജ് ആവുന്നത് തടയുന്നു.
ഈ രണ്ട് കാരണങ്ങളാൽ നമ്മുടെ ശരീരത്തിൽ സ്ഥിതോര്ജം കൂടി വരുന്നു. അതുകൊണ്ടുതന്നെ ആ സമയം ഏതെങ്കിലും ലോഹത്തിൽ തൊട്ടാൽ സ്പാർക്ക് ഉണ്ടായി ഡിസ്ചാർജ് ആയി ഷോക്ക് അടിക്കുന്നു.