പശ്ചിമമാലിയിലെ നൈജർ നദിക്കു കിഴക്ക് പടിഞ്ഞാറൻ ആഫ്രിക്കയില്‍ ജീവിക്കുന്ന ഒരു ഗോത്ര വിഭാഗമാണ് ഡോഗോണ്‍ (Dogon). ഏകദേശം അഞ്ചു ലക്ഷത്തോളം വരുന്ന ഇവരുടെ മുഖം മൂടി നൃത്തം വളരെ പ്രശസ്തമാണ് . വളരെയധികം പ്രത്യേകതകള്‍ ഉള്ള ഇവരുടെ മതവും വിശ്വാസങ്ങളും ഏറെക്കുറെ ചുരുള്‍ നിവര്‍ന്നത് 1930 കാലഘട്ടങ്ങളില്‍ ഫ്രഞ്ച് നരവംശ ശാസ്ത്രഞന്‍ ആയ Marcel Griaule ഇവരെ കുറിച്ച് വിശദമായി പഠിച്ചപ്പോള്‍ ആണ് . മറ്റു ആഫ്രിക്കന്‍ ഗോത്രങ്ങളില്‍ നിന്നും വ്യത്യസ്തമായി സ്വന്തമായി ഒരു പ്രപഞ്ച വിജ്ഞാന ശാഖ തന്നെ ഇവര്‍ക്കുണ്ടായിരുന്നു ! സിറിയസ് എന്ന നക്ഷത്രമായിരുന്നു ഇവരുടെ പ്രപഞ്ചത്തിന്റെ കേന്ദ്രം . അതില്‍ അത്ഭുതപ്പെടാന്‍ ഒന്നുമില്ലായിരുന്നു . കാരണം രാത്രിയില്‍ പെട്ടന്ന് കണ്ണില്‍ പെടുന്ന തിളക്കമുള്ള ഒരു നക്ഷത്രമാണ് സിറിയസ് . സത്യത്തില്‍ നാം നഗ്ന നേത്രങ്ങള്‍ കൊണ്ട് കാണുന്ന സിറിയസ് യഥാര്‍ത്ഥത്തില്‍ സിറിയസ് A ആണ് . ഇതിന്‍റെ പ്രഭാവത്തിന്റെ മറവില്‍ സിറിയസ് B എന്ന ഒരു വെള്ളക്കുള്ളന്‍ നക്ഷത്രം കൂടെ ഉണ്ട് . ഒരു ടെലിസ്കൊപ്പിന്റെ സഹായത്തോടു കൂടി മാത്രം കാണാവുന്ന സിറിയസ് B ,1800 കളില്‍ മാത്രം ആണ് ആധുനിക മനുഷ്യന്‍റെ കണ്ണില്‍ പെട്ടത് . പക്ഷെ അങ്ങിനെയുള്ള സിറിയസ് B യെ കുറിച്ചുള്ള വിവരങ്ങള്‍ പ്രാകൃതരായ ഡോഗോണ്‍ ഗോത്രക്കാര്‍ക്കു അറിവ് ഉണ്ടായിരുന്നു എന്ന കാര്യം Griaule നെ ഞെട്ടിക്കുക തന്നെ ചെയ്തു . മാത്രവുമല്ല , എല്ലാ അറുപത് കൊല്ലങ്ങള്‍ കൂടും തോറും സിറിയസ് B യുടെ ഉത്സവം അവര്‍ ആഘോഷിക്കുകയും ചെയ്തിരുന്നു .
വെള്ളക്കുള്ളനായ സിറിയസ് B യെ പ്രതിനിധീകരിച്ചു വെളുത്ത ചായം ദേഹമാസകലം പൂശിയാണ് ആണുങ്ങള്‍ ഇതില്‍ പങ്കെടുത്തിരുന്നത് . ഈ ഇരട്ട നക്ഷത്രങ്ങളുടെ സ്വാധീനം മൂലം ഇവരുടെ പല കാര്യങ്ങളിലും രണ്ട് എന്ന സംഖ്യക്ക് കൂടുതല്‍ പ്രാധാന്യം ഉണ്ടായിരുന്നു . (സിറിയസ് A പെണ്ണും സിറിയസ് B ആണും). അതിനാല്‍ ഇരട്ട കുട്ടികള്‍ ഉണ്ടാവുന്നത് വലിയൊരു ആഘോഷം തന്നെ ആയിരുന്നു . ഇതിനും പുറമേ ആശ്ചര്യം ജനിപ്പിക്കുന്ന മറ്റൊരു കാര്യവും Griaule പറയുന്നു . വളരെ പണ്ട് സിറിയസ് നക്ഷത്രത്തിന്റെ ഏതോ ഗ്രഹത്തിൽ നിന്നും ആരോ വന്നാണ് തങ്ങളെ കലകളും , ആയുധ വിദ്യകളും പഠിപ്പിച്ചത് എന്നും ആണ് ഡോഗോണ്‍ വര്‍ഗ്ഗക്കാര്‍ പറയുന്നത് ! ഇതിനൊക്കെ പുറമേ വ്യാഴത്തിന്‍റെ റിoഗുകളെ പറ്റിയും ഇവര്‍ക്ക് അറിവ് ഉണ്ടായിരുന്നു .
തിളങ്ങുന്ന പ്രഭാത നക്ഷത്രം !
അതിരാവിലെ സൂര്യനോടൊപ്പം കിഴക്കേ ചക്രവാളത്തിൽ കാണപ്പെടുന്ന ആകാശഗോളങ്ങൾ ആണ് പൊതുവെ പ്രഭാത നക്ഷത്രങ്ങൾ എന്ന് അറിയപ്പെടുന്നത് . ശുക്രൻ ബുധൻ , Syrius എന്നിവയാണ് സൂര്യൻ ഉദിക്കുന്നതിന് തൊട്ടുമുൻപും ചിലപ്പോൾ അതിന് ശേഷവും കിഴക്കേ ചക്രവാളത്തിൽ കാണപ്പെടുന്ന തിളങ്ങുന്ന ഗോളങ്ങൾ . സത്യത്തില്‍ ഇക്കൂട്ടത്തില്‍ ശരിയായ നക്ഷത്രം സിറിയസ് മാത്രമാണ് ! പക്ഷെ സൂര്യനിൽ നിന്നും 47 ഡിഗ്രീ മാറിക്കാണപ്പെടുന്ന ശുക്രനാണ് സൂര്യൻ ഉദിക്കുന്നതിന് മുൻപ് ഏറ്റവും പ്രഭയുള്ളത്. അതിനാല്‍ പ്രഭാത നക്ഷത്രം എന്ന് പറയുമ്പോള്‍ നമ്മുടെ മനസ്സില്‍ ആദ്യം വരിക ശുക്രന്‍ ആയിരിക്കും . രാത്രിയിൽ നഗ്നനേത്രങ്ങളാല്‍ കാണാവുന്ന നക്ഷത്രങ്ങളില്‍ ഏറ്റവും പ്രഭയേറിയ നക്ഷത്രമാണ് സിറിയസ് (visual apparent magnitude of −1.46 അഥവാ പ്രകാശമാനം ) . ഒറ്റനോട്ടത്തിൽ തന്നെ ഈ നക്ഷത്രത്തെ നമ്മുക്ക് കാണുവാൻ സാധിക്കും . ആകാശത്ത് നേർ രേഖയിൽ വരുന്ന മൂന്ന് നക്ഷത്രങ്ങളെ (ഖിബ്ല നക്ഷത്രങ്ങള്‍) മിക്കവരും ശ്രദ്ധിച്ചിട്ടുണ്ടാവും അത് വേട്ടക്കാരൻ എന്ന പേരുള്ള ഒറിയോൻ നക്ഷത്ര വ്യൂഹത്തിലെ (വേട്ടക്കാരന്‍, ഏണം, ശബരഗണം ) ഒറിയോൻ ബെൽറ്റ് ആണ് . ഈ വേട്ടക്കാരന്റെ കാൽ ചുവട്ടിൽ വേട്ടക്കാരന്റെ നായ ( Canis Major, വലിയനായ) എന്നറിയപ്പെടുന്ന ഒരു നക്ഷത്ര വ്യൂഹം ഉണ്ട് . ഈ വ്യൂഹത്തിലെ ഏറ്റവും പ്രഭാപൂര്ന്നനായ നക്ഷത്രമാണ് സിറിയസ് . ഒരു നക്ഷത്രമായിട്ടാണ് തോന്നുന്നതെങ്കിലും യഥാര്‍ത്ഥത്തില്‍ ഇതൊരു ഇരട്ട നക്ഷത്രമാണ്. സിറിയസ് A യും സിറിയസ്സ് B യും. സിറിയസ്സ് ബി ഒരു വെള്ളക്കുള്ളൻ നക്ഷത്രമാണ്. നാം നഗ്നനേത്രങ്ങളാല്‍ കാണുന്നത് സിറിയസ്സ് A നെ ആണ് എന്ന് മാത്രം. 8.6 പ്രകാശവര്‍ഷം മാത്രം അകലെയാണ് സിറിയസ്സ് നില്‍ക്കുന്നത്. ഇത്രയും പ്രകാശം തോന്നുവാനുള്ള കാരണവും ഈ അടുപ്പമാണ്. ഈ നക്ഷത്രവും ഭൂമിയും തമ്മിലുള്ള അകലം ദിനം പ്രതി കുറഞ്ഞുകൊണ്ടിരിക്കുകയാണ് . അതായയത് സിറിയസിന്റെ തിളക്കം ഇനിയും കൂടിക്കൊണ്ടിരിക്കും എന്ന് സാരം ! സിറിയസ് A യ്ക്ക് സൂര്യനേക്കാൾ ഇരട്ടി ഭാരവും 25 മടങ്ങ് പ്രകാശ തീവ്രതയുമുണ്ട്. Dog star എന്നതാണ് ഈ നക്ഷത്രത്തിന്റെ ഇരട്ടപ്പേര് . കൂടുതൽ ഭാരമുള്ളത് സിറിയസ് B യ്ക്ക് ആണെങ്കിലും 12 കോടി വർഷങ്ങൾക്ക് മുൻപ് ഉർജോല്പാദനം നിലയ്ക്കുകയും ചുവന്ന ഭീമൻ നക്ഷത്രമായതിന് ശേഷം ഇന്നത്തെ അവസ്ഥയിലുള്ള വെള്ളകുള്ളൻ നക്ഷത്രമായി തീരുകയും ചെയ്തു എന്ന് അനുമാനിക്കപ്പെടുന്നു. സിറിയസ് ഉദിക്കുന്നത് കിഴക്കന്‍ ചക്രവാളത്തിലാണ്.
No comments:
Post a Comment