ഹബ്ബിൾ സ്പേസ് ടെലസ്കോപ്പ്(HST)28 വർഷം പൂർത്തിയാക്കി.
2.4 മീറ്റർ വ്യാസമുള്ള പ്രാഥമിക കണ്ണാടിയും 30 cm വ്യാസമുള്ള ദ്വിതീയ കണ്ണാടിയും ഉള്ള ഒരു കാസിഗ്രേൻ പ്രതിഫലന ടെലസ്കോപ്പും അതിലൂടെ ശേഖരിക്കുന്ന പ്രതിബിംബങ്ങളെ റിക്കാർഡ് ചെയ്യാൻ വേണ്ട ക്യാമറകളും വിശ്ലേഷണം ചെയ്യാൻ വേണ്ട സ്പെക്ട്രാ ഗ്രാഫുകളും ഉൾകൊള്ളുന്ന 13. 2 മീറ്റർ നീളവും 4 മീറ്റർ വ്യാസവുമുള്ള ഒരു ഉപഗ്രഹമാണ് ഹബ്ബിൾ സ്പേസ് ടെലസ്കോപ്പ് ഇരുവശങ്ങളിലുമായി 25 അടി നീളമുള്ള സോളാർ പാനലുണ്ട്. നിരീക്ഷിക്കുന്ന വസ്തുവിനെ കിറുകൃത്യമായി നോക്കാൻ ഗൈറോസ്കോപ്പുകളും സൂഷ്മ നിയന്ത്രണ സംവേദനികളും ടെലസ്കോപ്പിനെ തിരിക്കാൻ റിയാക്ഷൻ ചക്രങ്ങളും ഇതിലുണ്ട്.
സാങ്കേതിക വിദ്യ പുരോഗമിക്കുന്നതിനനുസരിച്ച് മികവുറ്റ ഉപകരണങ്ങൾ ഇടക്കിടെ ബഹിരാകാശത്ത് വിക്ഷേപിക്കുക എളുപ്പമല്ല. അതിനുദാഹരണമാണ് ഹബ്ബിൾ. കാലത്തിനനുസരിച്ച് ഉപകരണങ്ങൾ പഴയവ മാറ്റി പുതിയത് സ്ഥാപിക്കുന്നതാണ് ഹബ്ബിളിൽ. ഇതു മൂലം ഉപഗ്രഹത്തിന്റെ കഴിവും ആയുസും വർധിപ്പിക്കാൻ കഴിയും. സ്പെയർ പാർട്സുകൾ സ്പേസ് ഷട്ടിലിൽ കൊണ്ടുപോയി ഷട്ടിലിന്റെ കൈ കൊണ്ട് ഹബ്ബിളിനെ പിടിച്ച് ഷട്ടിലിന്റെ പേലോഡ് ബെയിൽ കൊണ്ടുവന്ന് അസ്ട്രോനട്ടുകൾ സ്പേസ് വാക്ക് നടത്തി പുതിയവ സ്ഥാപിച്ച് സ്വതന്ത്രമാക്കുന്നു. 1993,97, 99,2002, 2009 വർഷങ്ങളിൽ 5 പ്രാവശ്യം അറ്റകുറ്റപണി നടന്നു.
സാധാരണ ജനങ്ങളുടെ വരെ ശ്രദ്ധ പിടിച്ചുപറ്റിയ ഹബ്ബിൾ ബഹിരാകാശത്തെ ആദ്യത്തെയല്ല, വലുതുമല്ല. പിന്നെന്തു കൊണ്ടാണ് ഹബ്ബിൾ പ്രസിദ്ധമായത്?അതിന് രണ്ട് കാരണങ്ങളുണ്ട്. ഒന്ന് വിക്ഷേപണം കഴിഞ്ഞയുടൻ അതിനു കിട്ടിയ കുപ്രസിദ്ധി, രണ്ട് ഹബ്ബിൾ നമുക്ക് കാണിച്ചു തന്ന പ്രപഞ്ചത്തിലെ അത്ഭുത പ്രതിഭാസങ്ങൾ നേടിക്കൊടുത്ത സുപ്രസിദ്ധി.
No comments:
Post a Comment