Featured post

എയർ ബി എൻ ബികളിൽ ഒളിക്യാമറയോ.. കണ്ടെത്താനുള്ള ലളിതമായ മാർഗങ്ങൾ..

ഐയർ ബി എൻ ബി കളിൽ ഒളിക്യാമറകൾ കണ്ടെത്തിയതായി പരാതികൾ അമേരിക്ക, മലേഷ്യ, അയർലൻഡ് , ഓസ്ട്രേലിയ, ഇന്ത്യ എന്നിവിടങ്ങളിൽ നിന്നും ഉയർന്നുവരുന്നു. ഈ...

Friday, 13 November 2020

എന്താണ് അപ്പോകാലിപ്സ്..

ഭൂമിക്കും സൂര്യനും ഇടയ്ക്കു ചന്ദ്രൻ വന്നുകഴിഞ്ഞാൽ നമുക്ക് അവിടെ സൂര്യ ഗ്രഹണം അനുഭവപ്പെടും 

      എല്ലാ കറുത്തവാവിനും സൂര്യഗ്രഹണം ഉണ്ടാവേണ്ടതാണ്. എന്നാൽ ചന്ദ്രന്റെ ബ്രഹ്മണപഥം ഭൂമി സൂര്യനെ ചുറ്റുന്ന ഭ്രമണ പഥവുമായി അൽപ്പം ( 5.15° ) ചരിഞ്ഞു ഇരിക്കുന്നതിനാൽ ചന്ദ്രൻ കൃത്യമായി ഭൂമിക്കും സൂര്യനും ഇടയിൽ വരാറില്ല. അതിനാൽ വല്ലപ്പോഴുമേ സൂര്യഗ്രഹണം നമുക്ക് അനുഭവപ്പെടാറുള്ളൂ.


ചന്ദ്രനും, സൂര്യനും ഇടയ്ക്കു ഭൂമി വന്നുകഴിഞ്ഞാൽ നമുക്ക് ചന്ദ്ര ഗ്രഹണം കാണാം 

        സൂര്യഗ്രഹണം ഉണ്ടാവുന്നതുപോലെ ഇത് വല്ലപ്പോഴും മാത്രമേ ഉണ്ടാക്കുവാൻ പാടുള്ളൂ.. എന്നാൽ ഭൂമി ചന്ദ്രനെ അപേക്ഷിച്ചു വളരെ വലുതായതിനാൽ നമുക്ക് ചന്ദ്ര ഗ്രഹണം താരതമ്യേന കൂടുതലായി കാണാം. 
സൂര്യ ഗ്രഹണം ഭൂമിയിൽ വളരെ കുറച്ചു ആളുകൾക്ക് മാത്രമേ അനുഭവപ്പെടൂ.. എന്നാൽ ചന്ദ്രഗ്രഹണം ആ സമയത്തു ചന്ദ്രനെ കാണുന്ന എല്ലാവർക്കും ഒരേ സമയം കാണാൻ സാധിക്കുന്നതാണ് 

ഇനി.. മൂന്നാമത്തെ ചിത്രത്തിലെപ്പോലെ
 ഭൂമിക്കും, ചന്ദ്രനും ഇടയ്ക്ക് സൂര്യൻ വന്നാലോ ?

        സർവനാശം എന്ന് ചുരുക്കി പറയാം. കാരണം.. ഭൂമിയിൽനിന്നു ചന്ദ്രനിലേക്ക് വെറും 4 ലക്ഷം കിലോമീറ്ററെ ദൂരം ഉള്ളൂ. അവിടെ സൂര്യൻ വന്നാൽ ഭൂമി സൂര്യന്റെ അകത്താവും. ശുഭം.
അല്ലെങ്കിൽ അടുത്ത ചാൻസ് ചന്ദ്രൻ ഭൂമിയുടെ ആകർഷണ വലയത്തിൽനിന്നു വേർപെട്ടു 15 കോടി കിലോമീറ്ററിനും അപ്പുറത്തേക്ക് പോകണം. അപ്പോഴും അത് ഭൂമിലെ ജീവികളുടെ നാശത്തിനു കാരണമാക്കും.

       ചന്ദ്രൻ ഭൂമിയുടെ അടുത്ത് ഇതുപോലെ ഇല്ല എന്നത് വലിയ കാര്യം അല്ല. പക്ഷെ ഇപ്പോൾ ഇവിടെ ഉള്ള ചന്ദ്രൻ പെട്ടന്ന് ദൂരേക്ക് പോയാൽ അത് ഭൂമി തകരുന്നതിനും, കാലാവസ്ഥ പൊടുന്നനെ മാറുന്നതിനും, തന്മൂലം എല്ലാ ജീവജാലങ്ങൾ നശിക്കുന്നതിനും കാരണമാവും!

No comments:

Post a Comment