Wednesday, 11 November 2020

ഭൂമിയുടെ കറക്കം നമുക്ക് അനുഭവപ്പെടാത്തത് എന്തുകൊണ്ടാണ്?

ഭൂമിയുടെ കറക്കം നാം അറിയാതെ ഇരിക്കുന്നതിന്റെ പ്രധാനകാരണം ഭൂമിയുടെ ഗുരുത്വാകര്‍ഷണമാണ്. ഈ ഗുരുത്വാകര്‍ഷണം സകല വസ്തുക്കളെയും ഭൂമിയില്‍ തന്നെ പിടിച്ചു നിര്‍ത്താന്‍ സഹായിക്കുന്നു. അതുപോലെ ഭൂമിയുടെ കറക്കം വളരെ സാവധാനത്തിലും ഒരേ ക്രമത്തിലുമാണ് . വേഗതയില്‍ വ്യത്യാസമുണ്ടാകുമ്പോഴാണ് ചലനം അനുഭവപ്പെടുക. ഒരു വലിയ ഗ്ലോബിന്റെ മുകളിലിരിക്കുന്ന ഒരു ഉറുമ്പിന് ഗ്ലോബിന്റെ ക്രമമായ ചലനം അനുഭവപ്പെടില്ല.  ഭൂമിയെ സംബന്ധിച്ചിടത്തോളം മനുഷ്യന്‍ അതിലെ വളരെ ചെറിയ ഒരു ഘടകം മാത്രമാണ്.

ഓടിക്കോണ്ടിരിക്കുന്ന ഒരു ട്രയിനില്‍ ഇരുന്ന് നാം പുറത്തേക്ക് നോക്കുമ്പോള്‍ ട്രയിന് വെളിയിലുള്ളവയെല്ലാം പുറകോട്ട് പോകുന്നതായി തോന്നും അപ്പോഴാണ് നാം നീങ്ങുകയാണ് എന്ന് തോന്നുന്നത്. പക്ഷെ ട്രയിനില്‍  ഒപ്പമിരിക്കുന്ന ആളുമായി താരതമ്യപ്പെടുത്തുമ്പോള്‍ ആ ആളുമായി സംസാരിക്കുമ്പോള്‍ നാം ചലിക്കുകയാണന്ന് തോന്നുന്നില്ല.
ഒരു വസ്തു നീങ്ങുന്നു അല്ലങ്കില്‍ കറങ്ങുന്നു എന്നു മനസ്സിലാക്കുന്നത് അതിനെ മറ്റൊന്നുമായിട്ട് താരതമ്യപ്പെടുത്തുമ്പോഴാണ്.
ഭൂമി കറങ്ങുമ്പോള്‍ ഭൂമിയിലുള്ള സകല വസ്തുക്കളും, കുന്നുകളും, പര്‍വ്വതങ്ങളും, നദികളും, സമുദ്രവും, അന്തരീക്ഷം കൂടിയും ഒരേ ദിശയില്‍ കറങ്ങി കൊണ്ടിരിക്കുന്നു.
ഭൂമിയെ സംബന്ധിച്ചിടത്തോളം നമുക്ക് ദൃശ്യമായതെല്ലാം ഒരേ ദിശയില്‍ കറങ്ങികൊണ്ടിരിക്കുന്നതിനാല്‍  ആപേക്ഷിക ചലനം ഉണ്ടാകുന്നില്ല.

No comments:

Post a Comment