Featured post

എയർ ബി എൻ ബികളിൽ ഒളിക്യാമറയോ.. കണ്ടെത്താനുള്ള ലളിതമായ മാർഗങ്ങൾ..

ഐയർ ബി എൻ ബി കളിൽ ഒളിക്യാമറകൾ കണ്ടെത്തിയതായി പരാതികൾ അമേരിക്ക, മലേഷ്യ, അയർലൻഡ് , ഓസ്ട്രേലിയ, ഇന്ത്യ എന്നിവിടങ്ങളിൽ നിന്നും ഉയർന്നുവരുന്നു. ഈ...

Sunday, 8 November 2020

എങ്ങനെ നല്ലൊരു കുടുംബജീവിതം നയിക്കാം..

ദാമ്പത്യം എന്നത് ഒരു സംസ്കൃതപദമാണ് . അതിൻറെ അർത്ഥം ദാനം ചെയ്യുക ഒരുമിച്ചു സഹിക്കുക. അത് ആത്മീയ സമർപ്പണം അല്ലെങ്കിൽ ശാരീരികമായ സമർപ്പണം  അതുമല്ലെങ്കിൽ സാമ്പത്തികമായ സമർപ്പണം അതിനെല്ലാമുപരി സ്നേഹം പരസ്പരം ദാനം ചെയ്യുക ഒരുമിച്ചു സഹിക്കുക അത് സന്തോഷം ആയാലും സങ്കടം ആയാലും.

സ്ത്രീയേയും പുരുഷനെയും സ്വഭാവം പരസ്പരം മനസ്സിലാക്കാത്തത് ആണ് ഇന്ന് കാണുന്ന പല പ്രശ്നങ്ങൾക്കും പ്രധാന കാരണം. അതുകൊണ്ടുതന്നെ ഇതെല്ലാം മനോഹരമായി പ്രതിപാദിക്കുന്ന ഒരു പുസ്തകം ഉണ്ട് ആ പുസ്തകത്തിൻറെ പേരാണ് മെൻ ആർ ഫ്രം മാർസ് ആൻഡ് വുമൺ  ആർ ഫ്രം വീനസ്.ഈ പുസ്തകത്തിൽ പ്രതിപാദിക്കുന്ന ഉള്ളടക്കം വളരെ രസകരമായി മനസ്സിലാക്കാൻ സാധിക്കും. ഇത് മനസ്സിലാക്കുന്നതിലൂടെ സ്ത്രീയേയും പുരുഷനെയും സാധാരണ രീതിയിലുള്ള സ്വഭാവം നമുക്ക് മനസ്സിലാക്കാൻ പറ്റും. ഈ പേരിൽ കാണുന്നതുപോലെ ഈ പുസ്തകം പറയുന്നത് ആണുങ്ങൾ മാർസിൽ നിന്നും പെണ്ണുങ്ങൾ വീനസ് എന്ന ഗ്രഹത്തിൽ നിന്നും വന്നവരാണ്. അതുകൊണ്ടുതന്നെ രണ്ടുപേരുടെയും സ്വഭാവത്തിൽ വളരെയേറെ വ്യതിയാനം കാണിക്കുമെന്ന്. ഒരു ഉദാഹരണം പറഞ്ഞാൽ ആണുങ്ങൾക്ക് വിഷമം വന്നാൽ അവർ മാറി ഒരു സ്ഥലത്ത് സ്വസ്ഥമായി ഇരിക്കാൻ ശ്രമിക്കുന്നു. എന്നാൽ പെണ്ണുങ്ങൾക്ക് വിഷമം വന്നാൽ അവർ അത് തുറന്നു സംസാരിക്കാൻ ഇഷ്ടപ്പെടുന്നു. 

ഭർത്താവിന് ഒരു വിഷമം വന്നാൽ ഭാര്യ ഭർത്താവിനെ വെറുതെ വിടുക എന്നാൽ ഭാര്യക്ക് ഒരു വിഷമം വന്നാൽ ഭർത്താവ് കൂടെ ഇരുന്ന് അവൾ സംസാരിക്കുന്നത് കേൾക്കുക. 99% ആളുകളും ഇങ്ങനെയുള്ളവർ ആയരിക്കും.
അതുപോലെ മറ്റൊരു പ്രധാന പ്രത്യേകത ഭാര്യമാർ പറയുന്നത് ഭർത്താക്കന്മാർ കേൾക്കുക എന്ന് മാത്രമേ ഉള്ളൂ അവർക്ക് അല്ലാതെ അത് ഒരു തീർപ്പ് കണ്ടെത്തണം എന്നില്ല. പക്ഷേ ഭർത്താവിന് അവൻറെ വിഷമത്തിൽ ഒരു തീർപ്പ് കണ്ടെത്തണം എന്നുണ്ട്. ഉദാഹരണം പറഞ്ഞാൽ വീടുപണിക്ക് പൈസ ഇല്ലാതെ വിഷമിച്ചിരിക്കുന്ന ഭർത്താവിനെ ഭാര്യ എങ്ങനെയെങ്കിലും പൈസ നമുക്കുണ്ടാക്കാം എന്നു പറഞ്ഞുകൊണ്ട് ആശ്വസിപ്പിക്കുക.

വിവാഹ ജീവിതത്തിൻറെ നട്ടെല്ല് എന്നു പറയുന്നത് ശരിയായ രീതിയിലുള്ള ആശയവിനിമയം ആണ് . നല്ല ഭാര്യാഭർത്താക്കന്മാർക്ക് വെറുതെ സംസാരിക്കേണ്ട ആവശ്യമില്ല ചെറിയ നോട്ടം അല്ലെങ്കിൽ ചെറിയ മൗനം അതിൽ തന്നെ ഒരുപാട് പറയാനുണ്ടാകും. ഇതൊക്കെ ആശയവിനിമയത്തിലെ പ്രധാന ഭാഗങ്ങളാണ്.

നല്ല വൈവാഹിക ജീവിതത്തിന് ചില ചില ടിപ്സുകൾ പറഞ്ഞുതരാം..

1 ഒരിക്കലും തർക്കിച്ചു ജയിക്കാൻ ശ്രമിക്കരുത്.

2 നല്ലൊരു കേൾവിക്കാരൻ  ആകാൻ പരിശ്രമിക്കുക.

3 മിണ്ടാതെ ഇരിക്കുക. ( വെറുതെ ഒന്നും മിണ്ടാതിരിക്കുക എനല്ല അത് ഉദ്ദേശിക്കുന്നത്)

4 തമാശ പറയാനുള്ള കഴിവ് നേടിയെടുക്കുക. ( തമാശ പരസ്പരം വേദനിപ്പിക്കുന്നത് ആയിരിക്കരുത്)

5 നെഗറ്റീവ് രീതിയിലുള്ള ചിന്താഗതി ഉപേക്ഷിക്കുക.

6 കഷ്ടതയിൽ കൂടെ നിൽക്കുക.

7 ശാരീരിക  സമർപ്പണം  കൂടാതെ ആത്മീയ സമർപ്പണം.

8 പരസ്പരം ബഹുമാനിക്കുക.

9 സ്വകാര്യ നിമിഷങ്ങൾ സൃഷ്ടിച്ചെടുക്കുക.

10 ചേർന്ന ഇണ അല്ലെങ്കിൽ തുണ ആയിരിക്കുക.

11 സംശയരോഗം ഒഴിവാക്കുക.

12 ഇഷ്ടാനിഷ്ടങ്ങൾ പരസ്പരം മനസ്സിലാക്കുക.

13 പരസ്പരം കുടുംബത്തെ കുറ്റം പറയാതിരിക്കുക.

14 ഭാര്യ ആയിക്കോട്ടെ ഭർത്താവ് ആയിക്കോട്ടെ ആദ്യം പിണക്കം മാറ്റുന്നത് നിങ്ങൾ ആയിരിക്കുക.

15 നല്ലതു ചെയ്താൽ പ്രശംസിക്കുക.

16 പരസ്പരം ബഹുമാനിക്കുക.

17 മറക്കുക പൊറുക്കുക  ക്ഷമിക്കുക.

18 പരസ്പരം സ്വാതന്ത്ര്യം നൽകുക.

19 കൂട്ടായ തീരുമാനം എടുക്കുവാൻ പരിശ്രമിക്കുക.( അതിനു കഴിവില്ലെങ്കിൽ വിവാഹം കഴിക്കാതിരിക്കുക)

20 കുടുംബത്തിൽ എപ്പോഴും മുഴങ്ങട്ടെ മുദ്രാവാക്യം എന്നത് നാം നമ്മുടേത് മാത്രം. പരസ്പര സ്നേഹത്തിൻറെ ഒരു ആലിങ്കനം ആകണം.

21 സ്പർശനം.

22 ദിവസവും സംഭവിക്കുന്ന കാര്യങ്ങൾ പരസ്പരം കൈമാറുക.

23 ഓഫീസും ജോലിയും വീട്ടുജോലിയും കൂട്ടി കുഴക്കാതെ ഇരിക്കുക.

24 മാതാപിതാക്കളുടെ സ്നേഹത്തിലൂടെ കുട്ടികൾക്ക് മാതൃകയായി ഇരിക്കുക.

25 വിശ്വാസം കാത്തു സൂക്ഷിക്കുക.


26 വിവാഹത്തെക്കുറിച്ചുള്ള അമിത പ്രതീക്ഷ ഒഴിവാക്കുക. 

27 ജീവിതത്തിൻറെ യാഥാർത്ഥ്യങ്ങളിലേക്ക് ഇറങ്ങി വരിക.

28 തീരുമാനം നിങ്ങളുടേത് ആയിരിക്കുക. ( മറ്റുള്ളവർക്ക് അഭിപ്രായം പറയാം പക്ഷേ തീരുമാനം നിങ്ങളുടേത് മാത്രം.) 

ആരും കൊതിച്ചു പോകുന്ന ഭാര്യാഭർത്താക്കൻമാർ ആകാൻ നിങ്ങൾക്ക് കഴിയട്ടെ എന്ന് പ്രാർത്ഥിച്ചുകൊണ്ട്.

1 comment: