Featured post

എയർ ബി എൻ ബികളിൽ ഒളിക്യാമറയോ.. കണ്ടെത്താനുള്ള ലളിതമായ മാർഗങ്ങൾ..

ഐയർ ബി എൻ ബി കളിൽ ഒളിക്യാമറകൾ കണ്ടെത്തിയതായി പരാതികൾ അമേരിക്ക, മലേഷ്യ, അയർലൻഡ് , ഓസ്ട്രേലിയ, ഇന്ത്യ എന്നിവിടങ്ങളിൽ നിന്നും ഉയർന്നുവരുന്നു. ഈ...

Saturday, 18 December 2021

അറോറയിലെ ഏലിയൻ..

അന്യഗ്രഹ ജീവികൾ അല്ലെങ്കിൽ ഏലിയൻസ് എന്ന വിഷയത്തെകുറിച്ച് സംസാരിക്കുമ്പോൾ എല്ലാവരുടെയും മനസ്സിൽ ഓടിയെത്തുന്നത് , അമേരിക്കയിലെ റോസ്ല്വല്ലിൽ തകർന്നുവീണ ഏലിയൻ പേടകത്തെ കുറിച്ചാണ്.. അതൊരു ഏലിയൻ പേടകം അല്ലായിരുന്നു എന്നും അതൊരു  കാലാവസ്ഥാ നിരീക്ഷണ ബലൂൺ ആയിരുന്നുവെന്നും ഗവൺമെൻറ് തിരുത്തി പറഞ്ഞു. 

ഏലിയൻ ഉണ്ടെന്നും ഇല്ലെന്നും വിശ്വസിക്കുന്ന ആളുകളുണ്ട്.. അതിൽതന്നെ ഏലിയൻ എന്നത് മറ്റ് രാജ്യക്കാർ നിർമ്മിച്ചു വിടുന്ന രഹസ്യനിരീക്ഷണം വാഹനം ആണെന്നും വിശ്വസിക്കുന്നവരുമുണ്ട്.. അത് തെറ്റാണെന്ന് ചരിത്രം പറയുന്നു..

റോസ്വെൽ.. അതായിരുന്നോ..ആദ്യമായി അമേരിക്കയിൽ തകർന്നുവീണ ഏലിയൻ പേടകം.. ? 

ഉത്തരം അല്ല എന്ന് തന്നെയാണ്.. അമേരിക്കയിൽ ആദ്യമായി തകർന്നുവീണ പേടകം അതായിരുന്നില്ല. 1897 റൈറ്റ് ബ്രദേഴ്സ് വിമാനത്തിൽ പറക്കുന്നതിന് ഏഴ് വർഷം മുമ്പ് അമേരിക്കയിലെ അറോറ എന്ന സ്ഥലത്ത് തകർന്നുവീണ ഏലിയൻ പേടകം.. അതായിരുന്നു ആദ്യത്തെ ഏലിയൻ പേടക തകർച്ച..

വിക്കിപീഡിയയിൽ നിന്നും എടുത്തത്..

ഏപ്രിൽ 17 1897 ഡാലസിൽ ഉള്ള അറോറ എന്ന സ്ഥലത്ത് രാവിലെ ആറുമണിക്ക്  ജെ എസ് പ്രോക്ടർ എന്ന വ്യക്തിയുടെ ഉടമസ്ഥതയിലുള്ള ഫാംഹൗസിൽ പെട്ട സ്ഥലത്ത്  തകർന്നുവീണ ഏലിയൻ പേടകം.. തകർന്ന പേടകത്തിൽ നിന്നും തെറിച്ചുവീണ മനുഷ്യ ആകൃതിയുള്ള ഒരു ജീവിയുടെ ശരീരം പരിശോധിച്ച അവർ തന്നെ പറഞ്ഞു അത് ഈ ലോകത്തുനിന്നുള്ള അല്ല എന്ന്..

 താഴ്ന്നു വന്ന ഏലിയൻ പേടകം ഒരു മലയുടെ മറുവശത്ത് ഉണ്ടായിരുന്ന വിൻഡ് മിൽ ഇടിച്ചാണ് തകർന്നത്.. അന്ന് അതിനെക്കുറിച്ച് വലിയ ജ്ഞാനം ഉണ്ടായിരുന്ന കാലം അല്ലാത്തതിനാൽ തകർന്ന പേടകത്തിൻ്റെ അവശിഷ്ടം  സ്ഥലം ഉടമസ്ഥർ തൊട്ടടുത്ത കിണറ്റിൽ തള്ളി.. അതിൽ പൈലറ്റിനെ പോലെ തോന്നിയിരുന്ന അന്യഗ്രഹ ജീവിയെ അറോറ സെമിത്തേരിയിൽ അടക്കി. 

ടീ കെ വിങ്സ് എന്ന അമേരിക്കൻ സിഗ്നൽ റിസീവിംഗ് ഓഫീസർ അന്യഗ്രഹ ജീവിയുടെ ശവശരീരം മാന്തി പുറത്തെടുത്തു. അദ്ദേഹമായിരുന്നു ആദ്യത്തെ അമേരിക്കൻ ഉദ്യോഗസ്ഥൻ ഇതിനെക്കുറിച്ച് അന്വേഷിക്കുന്നത്.. അതിൻറെ റിപ്പോർട്ട് ഗവൺമെൻറ് സമർപ്പിക്കുകയും ചെയ്തു.. ഏലിയൻറെ തുണികൾ പരിശോധിച്ച ഉദ്യോഗസ്ഥനെ ഹൈറോഗ്ലിഫിക്സ് എഴുതിയ ഒരു എഴുത്ത് കിട്ടി പക്ഷേ അത് വായിച്ചെടുക്കാൻ അദ്ദേഹത്തിന് കഴിഞ്ഞില്ല.. അദ്ദേഹം അത് അമേരിക്കൻ ഗവൺമെൻറ് ഉദ്യോഗസ്ഥർക്ക് പേടകത്തിന്റ അവശിഷ്ടങ്ങൾ കൊപ്പം കൈമാറി.. അത് കുറച്ചൊന്നുമല്ല ആ കാലത്ത്  അമേരിക്കൻ ഗവൺമെൻറ് നെ പരിഭ്രാന്തിയിൽ ആക്കിയത്.. 

തങ്കൾക്ക് മനസ്സിലാക്കാൻ സാധിക്കുന്നതിനു മുകളിലുള്ള എന്തോ ഒന്നായി കണ്ട് അമേരിക്കൻ ഗവൺമെൻറ് അത് മറച്ചുപിടിക്കാനാണ് ആദ്യം ശ്രമിച്ചത്.. അതിനുശേഷം പിന്നീടങ്ങോട്ട് അമേരിക്കയുടെ ആകാശത്തിൽ വളരെയധികം  അന്യഗ്രഹ ജീവി വാഹനങ്ങളെ കണ്ടതുകൊണ്ട് ഇതിനെ കുറിച്ച് പഠിക്കാൻ തന്നെ  അമേരിക്കൻ ഗവൺമെൻറ് തീരുമാനിച്ചു.. അതുതന്നെ ഇപ്പോഴും അമേരിക്കൻ ഗവൺമെൻറ് നടത്തിക്കൊണ്ടിരിക്കുന്നു.. ഭൂമിയിലെ ഇപ്പോഴുള്ള ടെക്നോളജികാളും  വളരെയധികം മുന്നിലാണ് 1897 ല് തകർന്നുവീണ ഏലിയൻ പേടക ടെക്നോളജി എന്ന് മനസ്സിലാക്കിയ അമേരിക്കൻ ഗവൺമെൻറ് ഇപ്പോൾ ഏലിയൻ ഉണ്ട് എന്ന് വ്യക്തമാക്കിയിരിക്കുകയാണ്.. 

ഇനിയും ഇതുപോലെ അമേരിക്കൻ ഗവൺമെൻറ് മറച്ചു പിടിച്ചിരിക്കുന്ന അല്ലെങ്കിൽ  കെട്ടുകഥയെന്ന് ആളുകളെ ഗൂഗിൾ വഴിയും കാശുകൊടുത്തു ബുദ്ധിജീവികൾ വഴിയും പറഞ്ഞു വച്ചിരിക്കുന്ന പലതും  മറനീക്കി പുറത്തു വരും എന്ന പ്രതീക്ഷയോടെ നമുക്കും കാത്തിരിക്കാം..



Saturday, 27 November 2021

ബ്രിട്ടീഷുകാർ അടിച്ചു മാറ്റിയ ടിപ്പുസുൽത്താൻ്റെ ഹൂമാ..


      1800 മാർച്ച് 5ന്റെ പകലിൽ ഇഗ്ലണ്ടിലെ വിൻഡ്സോർ കാസ്റ്റിലിനെ തേടി ഗവർണർ ജനറൽ വെല്ലസി പ്രഭുവിന്റെ ഒരു സമ്മാന പെട്ടിയെത്തി. ആ പെട്ടി ഇഗ്ലണ്ടിന്റെ മഹാറാണി ഷാർലെറ്റിനുളളതായിരുന്നു. കടൽ കടന്നെത്തിയ പെട്ടി തുറന്ന മഹാറാണിയും, തോഴികളും അത്ഭുത പരവശരായി നിന്നുവെന്നുളളത് ചരിത്രം.

 ആ പെട്ടിക്കുളളിൽ റാണിയേയും തോഴിമാരെയും വരവേറ്റത് ഇന്ത്യൻ കരവിരുതിൽ ജനിച്ച 6 ഇഞ്ച് ഉയരത്തിൽ തലയുർത്തി നിൽക്കുന്ന രത്നാലങ്ക്രതമായോരു സ്വർണ പക്ഷിയായിരുന്നു . അവന്റെ മനോഹരമായ രണ്ട് ചിറകുകൾ തന്നെ ഏകദേശം 8 ഇഞ്ചോളം വരും. ഒരു മാടപിറാവിനോട് രൂപസാദ്രിശ്യമുളള അവന്റെ ശരീരം വിലമതിക്കാനാവാത്ത മരതകം കൊണ്ടും, ചുവന്ന മാണിക്യ കല്ലുകൾ കൊണ്ടും, വെളുത്ത മുത്തുകൾ കൊണ്ടും മോഡി പിടിപ്പിച്ചിരിന്നു. അവന്റെ കഴുത്തിനെയും, കൂർത്ത ചുണ്ടിനെയും മരതകം കൊണ്ടു അലങ്കരിച്ചിരിന്നു. അവന്റെ കണ്ണുകൾ രത്നങളായിരുന്നു. അവന്റെ മാറിടത്തിൽ തൂങ്ങി കിടക്കുന്ന പതക്കവും, മൂർദ്ധാവിന്റെ മേൽതട്ടിൽ ഘടിപ്പിച്ചിരുന്ന പതക്കവും മരതകത്തിൽ പവിഴ മുത്തുകൾ പതിപ്പിച്ചിതായിരുന്നു. മയൂരത്തോട് രൂപ സാദ്രിശ്യമുളള അവന്റെ പിൻചിറകിൽ മരതകവും, ചുവന്ന മാണിക്യ കല്ലുകളും പതിപ്പിച്ചിരുന്നു. ആ ചിറകിൽ അത്യപൂർവ്വമായ പവിഴ മുത്തുകളും കൊരുത്തിട്ടിരുന്നു.

        തന്നെ തേടിയെത്തിയ സമ്മാനത്തിന്റെ ഉറവിടം തേടിയിറങിയ റാണി ചെന്നെത്തിയത് ബ്രിട്ടീഷ് സാമ്രാജ്യത്തിന്റെ ബദ്ധശത്രുവായ മൈസൂരിലെ ഖുദാദ് സർക്കാറിന്റെ ( ദൈവദത്തമായ രാജ്യം) സുൽത്താൻ ടിപ്പുവിന്റെ സമീപത്തായിരുന്നു. മൈസൂർ സുൽത്താന്റെ വ്യാഘ്ര (കടുവ) മുഖ സിംഹാസനത്തിന്റെ മേലാപ്പിന്റെ (canopy) ഭാഗമായിരുന്ന ഈ പറവ അദ്ധേഹത്തിന്റെ സൂഫി വിശ്വാസവുമായി ബന്ധപ്പെട്ടു നിൽക്കുന്നു. പേർഷ്യൻ ഐതീഹ്യ കഥകളിലൂടെയും, സൂഫി രചനകളിലൂടെയും, ചിത്രങളിലൂടെയും പ്രശസ്തിയാർജിച്ച സ്വർഗിയ പറവയായ ഹൂമയെ അനുസ്മരിച്ചാണ് അദ്ധേഹം ഈ പക്ഷിയെ രൂപകൽപന ചെയ്തത്.


 പേർഷ്യൻ ഐതീഹ്യം ഹൂമയെ ഇങനെ വിവരിക്കുന്നു ഹൂമ തന്റെ ജീവിതകാലം മുഴുവനും അദൃശ്യമായി ഭൂമിയെ വലം വക്കുന്നുവെന്നും, ഇവയുടെ നിഴൽ ആരിൽ പതിക്കുന്നുവോ അയാൾക്ക് രാജ പദവി കൈവന്നു ചേരുമെന്നും, 100 വർഷത്തിൽ ഒരിക്കൽ സ്വയം കത്തിയെരിഞ്ഞ് വീണ്ടും പുനർജനിക്കുന്നുവെന്നും, വിശ്വസിക്കപ്പെടുന്നു. അത് കൂടാതെ സമ്പത്തിന്റെയും, സൗഭാഗ്യത്തിന്റെയും ചിഹ്നമായും ഹൂമയെ വാഴ്ത്തുന്നുന്നു .സൂഫി വിശ്വാസത്തിൽ ഹൂമയുടെ നിഴൽ ആരിൽ പതിക്കുന്നുവോ അവൻ ജീവിതകാലമാകെ സന്തോഷവനായി കാണപ്പെടുമെന്നും, ആരെങ്കിലും ഹൂമയെ വധിക്കുകയാണങ്കിൽ ആ വ്യക്തി 40 ദിനരാത്രങൾക്കുളളിൽ മരണപ്പെടുമെന്നും ഇങനെ നീളുന്നു ഹൂമയെ പറ്റിയുളള വിശ്വാസങൾ.

       ടിപ്പു സുൽത്താന്റെ സ്വർഗിയ പറവയിന്മേലുള്ള വിശ്വാസം 1792ൽ നിർമിച്ച തന്റെ സിംഹാസനത്തിലും പ്രതിഭലിച്ചു.

ടിപ്പുവിന്റെ അഷ്ടഭുജാക്രതിയിലുളള സിംഹാസനം നിലനിന്നിരുന്നത് ഒരു മര കടുവയുടെ പുറത്തായിരുന്നു. ഈ മര കടുവക്ക് ഒരു യതാർത്ഥ കടുവയുടെയത്ര വലിപ്പം ഉണ്ടായിരുന്നുവെന്നും, ഇരിപ്പടത്തിന് ചുറ്റുമായി സ്വർണം കൊണ്ടും, രത്നങൾ കൊണ്ടും അലങ്കരിച്ച 10 ചെറിയ മര കടുവാ തലകൾ ഉണ്ടായിരുന്നുവെന്നും ബ്രിട്ടീഷ് ഉദ്യോഗസ്ഥനായ കേണൽ അലക്സാണ്ടർ ബീസ്റ്റൺ രേഖപെടുത്തുന്നു. ടിപ്പുവിന്റെ പതനത്തെ തുടർന്ന് 1799 മെയ് 5ന് ടിപ്പുവിന്റെ മൈസൂരും, ശ്രീരംഗപട്ടണം കോട്ടയും ബ്രിട്ടീഷുകാർ കൈയടക്കി കൊളള ചെയ്യുകയും. ഈ അവസരത്തിൽ ഗവർണർ ജനറൽ വെല്ലസി പ്രഭു ടിപ്പുവിന്റെ സിംഹാസനം ബ്രിട്ടീഷ് ചക്രവർത്തിക്ക് സമ്മാനിക്കാൻ ആഗ്രഹം പ്രകടിപ്പിച്ചുവിരുന്നുവെങ്കിലും സിംഹാസനം ഒരിക്കലും യോജിപ്പിക്കുവാൻ കഴിയാത്ത രീതിയിൽ വെട്ടി മുറിച്ചുമാറ്റപ്പെട്ടിരുന്നു..

സിംഹാസനത്തിന്റെ ഭാഗമായിരുന്ന കടുവ, സ്വർഗ പറവ എന്നിവ കേണൽ ജെൻടിനു നൽകിയവയായിരുന്നു. കമ്പനി അവ ലണ്ടനിലെ വിൻഡ്സോർ കാസ്റ്റിലിന് വേണ്ടി 1760 പവൻ കൊടുത്തു വാങുകയും. അത് പിന്നീട് ഷാർലെറ്റ് രാജ്ഞിയുടെ കൈവശം എത്തി ചേരുകയും, രാജ്ഞി അത് തന്റെ സിംഹാസനത്തിൽ കൂട്ടി ചേർക്കുകയും ചെയ്തു. രാജ്ഞി അത് തന്റെ പുത്രിമാർ അഗസ്ത, എലിസബത്ത്, മറിയ, സോഫിയ, എന്നിവർക്ക് മരണാനന്തരം കൈമാറുകയും. അവർ അത് സഹോദരൻ ജോർജ് 4മന് ഗ്രെയിറ്റ് ബ്രിട്ടന്റെയും അയർലണ്ടിന്റെയും കിരീടത്തിൽ നിന്നും ഒരിക്കലും മാറ്റുവാൻ പാടില്ലെന്ന നിബന്ധനയിൽ വിട്ട് കൊടുക്കുകയും, ഇതിനെ തുടര്‍ന്ന് ടിപ്പുവിന്റെ സ്വർഗ പറവ വിൻഡ്സോർ കാസ്റ്റിലിന്റെ സ്വത്തായി മാറുകയും ചെയ്തു..

Sunday, 14 November 2021

വഴിമാറുന്ന കൗമാരപ്രണയങ്ങൾ..

നമ്മുടെ കൗമാരക്കാരായ കുട്ടികൾക്ക് ഇതെന്തുപറ്റി. ഒത്തിരിയേറെ ഞെട്ടിപ്പിക്കുന്ന കഥകൾ പുറത്തുവരുന്നു.

ലൗ ജിഹാദിനും അപ്പുറം എന്തേ ഇങ്ങനെ മാറ്റം വരുന്നു.. പാലായിൽ സംഭവിച്ചത് നോക്കിയാൽ ഒരു മൊബൈൽ റിപ്പയർ ഷോപ്പിലെ മുഹമ്മദ് അജ്മൽ അൽ എന്ന് 21കാരനായ വയനാട്ടുകാരൻ മൊബൈൽ ഫോൺ റീചാർജ് ചെയ്യാൻ ചെന്ന 16 വയസ്സുമാത്രം പ്രായമുള്ള പെൺകുട്ടിയുമായി അടുപ്പം ആവുകയും അവളുമായി ശാരീരിക ബന്ധത്തിൽ ഏർപ്പെട്ടതിൻറെ വീഡിയോ പകർത്തി അത് വെച്ച ആ പെൺകുട്ടിയെ ഭീഷണിപ്പെടുത്തുന്നു. അതിന് പിന്നീട് അവൻ അറസ്റ്റിലായി.

ഇത്തരത്തിൽ നിരവധി സംഭവങ്ങൾ നടക്കുന്നു അതിൽ പ്രധാനപ്പെട്ടതാണ് പാലക്കാട് നിന്ന് രണ്ടു കാമുകൻ മരോടൊപ്പം ഒളിച്ചോടിപ്പോയ ഇരട്ട സഹോദരിമാർ.. അതും ഒമ്പതാം ക്ലാസ്സിൽ പഠിക്കുന്നവർ വെറും പതിനാലു വയസ്സ് മാത്രം പ്രായം.. അവരെ ഒന്നിച്ചു താമസിപ്പിക്കാൻ മാതാപിതാക്കൾ സമ്മതിക്കില്ല എന്ന കാരണം പറഞ്ഞു കൊണ്ട് വീട്ടിൽ കൈയിൽ കിട്ടിയതൊക്കെ എടുത്തു കൊണ്ട് ഒളിച്ചോടി.. അവർ ആദ്യം പൊള്ളാച്ചി വഴി ഊട്ടിയിൽ എത്തി ഊട്ടിയിൽ ഒരാഴ്ച ഹോട്ടലിൽ മുറിയെടുത്ത് താമസിച്ചു ജീവിതം ആസ്വദിച്ച ശേഷം കോയമ്പത്തൂർ വഴി ഗോവയിലേക്ക് 
പോകാൻ ശ്രമിച്ചപ്പോൾ കോയമ്പത്തൂർ ഉണ്ടായിരുന്ന മലയാളി റെയിൽവേ പോലീസുകാരന് തോന്നിയ സംശയമാണ് അവരെ പിടികൂടാൻ കാരണമായത്.. പിടികൂടുന്ന ന സമയത്ത് പതിനായിരത്തിൽ താഴെ രൂപയും നാല്പതിനായിരം രൂപയുടെ ആഭരണവും അവരുടെ പക്കൽ ഉണ്ടായിരുന്നു.. അവരെ തിരികെ നാട്ടിൽ എത്തിച്ചു..

പിന്നെ പത്തനംതിട്ടയിലും അടൂരിലും സംഭവിച്ചത് ഇതിനോട് ചേർന്ന സംഭവങ്ങൾ തന്നെ.. പത്തനംതിട്ടയിൽ 17 വയസ്സുള്ള കാമുകൻ 16 വയസ്സുള്ള കാമുകിയുടെ വീടിൻറെ രണ്ടാം നിലയിലേക്ക് ഏണി വച്ച് കയറുകയും വാതിൽ തുറന്നുകൊടുത്ത കാമുകിയുടെ  മുറിക്കുള്ളിൽ ഇരുവരും ശാരീരിക ബന്ധത്തിൽ ഏർപ്പെടുകയും അതിൻ്റെ ക്ഷീണത്താൽ ഉറങ്ങിപ്പോവുകയും ചെയ്യുന്നു.. നേരം വെളുത്തു പിതാവ് നോക്കുമ്പോൾ മകളുടെ മുറിയിലേക്ക് ഒരു ഏണി.. അങ്ങനെയാണ് പോലീസ് പിടിയിൽ ആകുന്നതും പോലീസ് പോക്സോ കേസ് ചുമത്തി  17കാരൻ പ്രതിയായി ജയിലിലാണ്..

എന്നാൽ അടൂരിൽ സംഭവിച്ചത് മറ്റൊരു രീതിയിൽ ആയിരുന്നു പക്ഷേ സമാന സ്വഭാവം തന്നെ ഉണ്ടായിരുന്നു.. ഇവിടെ കാമുകനും കാമുകിയും അതേ പ്രായം തന്നെ.. പക്ഷേ അവർ സംഗമിച്ചത് വീട്ടിൽ അല്ല  വീട്ടിൽ പുറത്തുണ്ടായിരുന്ന കുളിമുറിയിൽ വച്ചായിരുന്നു.. സംശയം തോന്നിയ വീട്ടുകാർ കുളിമുറി പുറത്തുനിന്ന് കുറ്റി വിടുകയും നാട്ടുകാരെ വിളിച്ചു കൂട്ടി പോലീസ് അറിയിക്കുകയും ചെയ്തു..

ഇതിനേക്കാളേറെ ഞെട്ടിക്കുന്നത് കോട്ടയം ജില്ലയിലെ കടുത്തുരുത്തിയിൽ നടന്നതാണ്.. 17 വയസ്സുള്ള പെൺകുട്ടിക്ക് ഒരു കാമുകൻ ഉണ്ടാവുന്നു.. ആ പ്രണയ ബന്ധത്തിനിടയിൽ  കാമുകൻറെ മുൻകാമുകി ഈ പെൺകുട്ടിയെ വിളിച്ചു പറയുന്നു അവനെ സൂക്ഷിക്കണമെന്ന്..
കാമുകി കാമുകനുമായി തർക്കത്തിൽ ആകുന്നു.. താൻ നിരപരാധിയാണ് എന്ന് തെളിയിക്കുന്നതിന് വേണ്ടി കാമുകൻ കൂട്ടുകാരെ കൂട്ടി മുൻകാമുകിയുടെ വീട്ടിൽ ചെല്ലുകയും യും അവിടെ അക്രമം അഴിച്ചുവിടുകയും മുൻ കാമുകിയെയും വീട്ടുകാരെയും തൊട്ട് ആയൽവാസികളെയും പരിക്കേൽപ്പിക്കുകയും ചെയ്യുന്നു..

ഇനി പറയൂ നമ്മൾ നമ്മുടെ കുട്ടികളെ ഓർത്തു ആശങ്കപ്പെടേണ്ട..

ഇതൊന്നും നമ്മുടെ വീട്ടിൽ അല്ല അതുകൊണ്ട് ഇപ്പോൾ കുഴപ്പമൊന്നുമില്ല.. പക്ഷേ ഓർക്കേണ്ട ഒന്നുണ്ട് നമ്മുടെ കുട്ടികൾക്ക് സംഭവിക്കുന്ന കാലം വിദൂരമല്ല..

ഇതിന് ഏകമാർഗം മാതാപിതാക്കൾ അവരുടെ തിരക്കുകൾക്കിടയിലും മൊബൈൽ ഫോണും ഫേസ്ബുക്കും ഉപയോഗിച് സമയം കളയാതെ മക്കൾക്ക് വേണ്ടി സമയം കണ്ടെത്തുക.. അവരെ പരിഗണിക്കുക.. അവരുമായി സൗഹൃദം ഉണ്ടാക്കുക.. അങ്ങനെ അവർക്ക് എന്തും തുറന്നു പറയാനുള്ള വേദി ആവുക..


Wednesday, 10 November 2021

കൗൺസിൽ ഓഫ് യൂറോപ്പ് പൊളിറ്റിക്കൽ ഇസ്ലാമിൻറെ ചട്ടുകമോ..

കൗൺസിൽ ഓഫ് യൂറോപ്പ്.. രണ്ടാം ലോകമഹായുദ്ധത്തിനുശേഷം യൂറോപ്പിലെ നിയമവാഴ്ചയും സമാധാനവും ഉറപ്പാക്കാൻ ഐക്യരാഷ്ട്ര സംഘടനയുടെ പിന്തുണയോടെ രൂപീകരിച്ച ഒരു സംഘടന. ഇപ്പോൾ യൂറോപ്യൻ യൂണിയൻ വന്നെങ്കിലും ഇത് വീണ്ടും ചർച്ചയാവുകയാണ്..

ഇപ്പോൾ കൗൺസിൽ ഓഫ് യൂറോപ്പ് ഒരു കാമ്പയിൻ ആരംഭിച്ചിരിക്കുന്നു.. മുസ്ലിം സ്ത്രീകളുടെ തുല്യതയും അവകാശവും സംരക്ഷിക്കാനെന്ന പേരിൽ ആണെങ്കിലും അവർ പൊളിറ്റിക്കൽ ഇസ്ലാമിൻ്റെ ചട്ടുകം ആവുകയാണ്..

 അവരുടെ പരസ്യവും ഇങ്ങനെ..

വൈവിധ്യങ്ങൾ അടങ്ങിയതാണ് സൗന്ദര്യം എന്നും ഹിജാബ് ധരിക്കുന്നതിൽ മാത്രമേ സ്വാതന്ത്ര്യം ലഭിക്കുകയുള്ളൂ.. അതുകൊണ്ട് ഹിജാബിനെ ബഹുമാനിക്കുക എന്ന പൊളിറ്റിക്കൽ ഇസ്ലാമിൻ്റ കുതന്ത്രം വ്യക്തമാക്കുന്ന പോസ്റ്റ്.. 

ഇതിൻറെ പിന്നിൽ പ്രവർത്തിക്കുന്ന പ്രേരകശക്തി എന്താന്ന് വച്ചാൽ ലോകത്തെല്ലായിടത്തും ഒരു മതം പാടുള്ളൂ അത് ഇസ്ലാം ആണെന്നും ഒരു നിയമ സംഹിത മാത്രമേ പാടുള്ളൂ അത് ശരിയത്ത് ആണെന്ന് വിശ്വസിക്കുന്ന ഇസ്ലാം മതത്തിലെ തീവ്ര വിഭാഗമാണ്.. 

യൂറോപ്പിൽ എല്ലായിടത്തും പൊളിറ്റിക്കൽ ഇസ്ലാമിനെ ഭയന്ന് ഈ കാമ്പെയിൻ നടത്തുമ്പോൾ ഫ്രാൻസിൽ ഇത് നിരോധിച്ചിരിക്കുകയാണ്. പൊളിറ്റിക്കൽ ഇസ്ലാമിൻറെ ഭീകരതകൾ കുറെ നാളുകളായി അനുഭവിക്കുന്ന ഒരു രാജ്യമാണ് ഫ്രാൻസ്. പൊളിറ്റിക്കൽ ഇസ്ലാമിൻറെ അജണ്ടകൾ പങ്കുവയ്ക്കുന്ന പള്ളികൾ പൂട്ടിക്കുക നിയന്ത്രണങ്ങൾ ഏർപ്പെടുത്തുക എന്നിവ ഫ്രാൻസിൽ തുടർന്നു വരുന്നവയാണ്..

വെള്ളക്കാരുടെ വിശ്വാസം പിടിച്ചു പറ്റിയാണ് പൊളിറ്റിക്കൽ ഇസ്ലാം പ്രവർത്തിക്കുന്നത്.. ഇവർ എൻജിഒ പോലെയാണ് പ്രവർത്തിക്കുന്നത്.. ആത്മാർത്ഥമായി ഉള്ള പ്രവർത്തനം കാണിക്കുന്നതിലൂടെ അവരുടെ മൂല്യങ്ങളും കുതന്ത്രങ്ങളും മറ്റുള്ളവരിലേക്ക് അടിച്ചേൽപ്പിക്കാൻ ശ്രമിച്ചു കൊണ്ടിരിക്കുന്നു..

ഇതൊന്നും തങ്ങളെ ബാധിക്കുന്ന കാര്യം അല്ലല്ലോ എന്നുള്ള ഒരു ചിന്ത അതാണ് ഇവരുടെ മുതൽകൂട്ട്.. നമ്മുടെ നാട്ടിൽ എതിർത്തു പറയുന്നവർ ഒന്നുകിൽ സംഘികൾ അല്ലെങ്കിൽ ക്രിസംഘികൾ അതുമല്ലെങ്കിൽ ഇസ്ലാമോഫോബിയ ബാധിച്ചവർ എന്ന് പറയുന്നത് പോലെ തന്നെ മറ്റു രാജ്യങ്ങളിലും ആളുകൾക്ക് ചീത്ത പേരുകൾ ലഭിക്കും എന്നുള്ള പേടി ഉള്ളത് കൊണ്ടാണ് അവർ പ്രതികരിക്കാത്തത്.. 

നമ്മുടെ ഇടയിലുള്ള ഒട്ടുമിക്ക വിദേശ മലയാളി സംഘടനകളിലും ഇപ്പോൾതന്നെ ക്രിസ്മസ്  പരിപാടികൾക്ക് ഇടയിലും ഒപ്പന ഒരു പ്രോഗ്രാമായി കടന്നുവരുന്നു.. എന്തുകൊണ്ട് തിരുവാതിരയും ഒരു പ്രോഗ്രാം ഐറ്റം ആയി കണ്ടുകൂടാ.. ഇതുപോലും പൊളിറ്റിക്കൽ ഇസ്ലാമിനോടുള്ള അനുഭാവം പ്രകടിപ്പിക്കുന്ന രീതിയിൽ ആണ്..

എന്തുപറഞ്ഞാലും പ്രതികരണം ഇല്ലാതാകുന്നത് പൊളിറ്റിക്കൽ ഇസ്ലാമിനെ കുറച്ചൊന്നുമല്ല പ്രചോദനം ചെയ്യുന്നത്.. പക്ഷേ ഫ്രാൻസ് ഇതിനെതിരെ തിരിയുന്നതു കൊണ്ട്  അവർക്ക് ഇ ക്യാമ്പയിനുമായി മുന്നോട്ടു പോകുവാൻ  നന്നേ പാടുപെടും എന്നത് തീർച്ചയാണ്..

Sunday, 31 October 2021

അൽഭുത മായൻ സംസ്കാരം..

തെക്കേ അമേരിക്കയിൽ മെക്സിക്കോയിലെ യുക്കറ്റാൻ ഉപദ്വീപിൽ ക്രിസ്തുവിനു മുൻപ് 2600-കളിൽ ഉത്ഭവിച്ച് ഇന്നത്ത ഗ്വാട്ടിമാല, എൽ സാൽവദോർ, ഹോണ്ടുറാസ്, നിക്കരാഗ്വ എന്നീ രാജ്യങ്ങളിൽ നിലനിന്നിരുന്ന വലിയൊരു സംസ്കാരമായിരുന്നു, മായൻ സംസ്കാരം. 

 ലോകത്തിലെ ഏറ്റവും വിശദമായ കലണ്ടർ സംവിധാനം രൂപപ്പെടുത്തിയ പൗരാണീക ജനത മയന്മാരാണ്.  സൂര്യൻ, ചന്ദ്രൻ, ശുക്രൻ എന്നിവയെ അടിസ്ഥാനമാക്കിയുള്ള കലണ്ടർ തുടങ്ങി ഏതാണ്ട് ഇരുപതോളം കലണ്ടറുകൾ മയൻ ജനത ഉണ്ടാക്കിയിരുന്നു.  അത്ഭുതകരമായ ശാസ്ത്രീയ നേട്ടങ്ങളോടൊപ്പം ഭീതിതമായ മതാനുഷ്ഠാങ്ങളുടെയും കേന്ദ്രമായിരുന്നു മായൻ സംസ്കാരം.

മായൻ സംസ്കാരത്തിൻ്റെ ഉത്ഭവകേന്ദ്രമായ യുക്കറ്റാൻ ഉപദ്വീപിൽ ക്രമേണ  ശക്തിയാർജ്ജിച്ചു വന്ന നഗരമായിരുന്നു ചിറ്റ്സൻ ഇറ്റ്സ.  ഇന്നത്തെ ഏഴു ലോകമഹാത്ഭുതങ്ങളിൽ ഒന്നായ ചിറ്റ്സൻ ഇറ്റ്സ, മായൻ സംസ്കാരത്തിൻ്റെ പ്രധാന അധിവാസകേന്ദ്രങ്ങളിൽ ഒന്നായിരുന്നു.

മായൻ ജനത ഇവിടം വിട്ടു പോയതിനുശേഷം തകർന്നടിഞ്ഞുപോയ ചിറ്റ്സൻ ഇറ്റ്സ നഗരത്തിൻ്റെ നടുക്ക് ഇന്നും പ്രതാപത്തോടെ തലയുയർത്തി നിൽക്കുന്ന മായൻ നിർമ്മിതികളിൽ പ്രധാനപ്പെട്ടവയാണ് എൽ കാരക്കോൾ (El Caracol) എന്ന വാനനിരീക്ഷണ കേന്ദ്രവും, എൽ കാസ്റ്റിയോ (El Castillo) എന്ന പിരമിഡും.

( picture courtesy- Wikipedia )

തങ്ങളുടെ സംസ്കാരത്തെ ഏറ്റവും കൂടുതൽ സ്വാധീനിച്ച ശുക്രഗ്രഹത്തിൻ്റെ സഞ്ചാരപഥത്തെ നിരീക്ഷിക്കാൻ വേണ്ടിയായിരുന്നു എൽ കാരക്കോൾ എന്ന വാനനിരീക്ഷണ കേന്ദ്രം മായൻ ജനത സ്ഥാപിച്ചത്.  ശുക്രനിൽ നിന്നും വന്നു എന്ന് അവർ വിശ്വസിച്ചിരുന്ന  ചിറകുള്ള സർപ്പമായ കുക്കുൽക്കാൻ ആയിരുന്നു മായന്മാരുടെ പ്രധാന ദേവൻ.  കുക്കുൽക്കാനെ പ്രസാദിപ്പിച്ചാൽ തങ്ങളെ അനുഗ്രഹിക്കാൻ കുക്കുൽക്കാൻ തിരികെയെത്തും എന്നവർ വിശ്വസിച്ചിരുന്നു.   അതുകൊണ്ടുതന്നെ കുക്കുൽക്കാൻ്റെ പേരിൽ അതിഗംഭീരമായി ഒരു പിരമിഡ് തന്നെ അവർ പണി തീർത്തു.  കുക്കുൽക്കാൻ്റെ ക്ഷേത്രം അഥവാ എൽ കാസ്റ്റിയോ (El Castillo) എന്ന പടവുകളോടു കൂടിയുള്ള  ഈ പിരമിഡിന് 98 അടിയാണ്  ഉയരം.

കാലഗണയ്ക്കു വളരെ പ്രാധാന്യം കൊടുത്തിരുന്ന ഒരു ജനത, ഈ പിരമിഡിൽ വളരെ വിദഗ്ദമായി ഒരു കലണ്ടർ തന്നെ ഉൾക്കൊള്ളിച്ചു എന്നറിയുമ്പോഴാണ് മായൻ ജനതയുടെ കഴിവിനെ ഓർത്ത് നമ്മൾ അത്ഭുതപ്പെടുന്നത്.  കുക്കുൽക്കാൻ്റെ ക്ഷേത്രമെന്നറിയപ്പെടുന്ന ഈ പിരമിഡ് യഥാർത്ഥത്തിൽ ഒരു സൗരകലണ്ടറിനെയാണ് പ്രതിനിധാനം ചെയ്യുന്നത്.   നാലുവശത്തും ഒൻപത് വലിയ പടവുകളോടു കൂടിയതാണ് ഈ പിരമിഡ്.  ഈ പടവുകളുടെ മധ്യത്തിൽ നാലു വശത്തും മുകളിലേക്ക് 91 പടികൾ.  ഇത് വർഷത്തിലെ 364 ദിവസങ്ങളെ സൂചിപ്പിക്കുന്നു, മുകളിലെ പടി 365-മത്തെ ദിവസത്തെ സൂചിപ്പിക്കുന്നു.

എന്നാൽ ഏറ്റവും വിസ്മയകരമായ കാര്യം ഇതൊന്നുമല്ല.  തങ്ങളെ അനുഗ്രഹിക്കാൻ തിരികെയെത്തും എന്ന് വാഗ്ദാനം നൽകിയ കുക്കുൽക്കാനെ ഓർക്കാൻ ഒരു വിസ്മയം കൂടി അവർ ഈ പിരമിഡിൽ ചേർത്തുവച്ചു.  സൂര്യൻ്റെ സഞ്ചാരപഥത്തെ അതിസൂക്ഷ്മമായി നിരീക്ഷിച്ച് അതിൻപ്രകാരം  സൂര്യപ്രകാശത്തിൻ്റെയും നിഴലിൻ്റെയും  അതിവിദഗ്‌ദ്ധമായസങ്കലനം വഴി തങ്ങളുടെ ദേവനായ കുക്കുൽക്കാൻ, പിരമിഡിനു മുകളിൽ നിന്നും താഴേയ്ക്കു ഇറങ്ങിവരുന്ന അതിശയകരമായ ദൃശ്യമാണ് അവർ ഒരുക്കിയത്.

വർഷത്തിൽ രണ്ടു തവണ, മാർച്ച് 21-നും, സെപ്റ്റംബർ 21-നും വൈകുന്നേരങ്ങളിലാണ് വിസ്മയകരമായ ഈ ദൃശ്യം അരങ്ങേറുന്നത്.    അന്നേ ദിവസങ്ങളിൽ  വൈകുന്നേരം ഏതാണ്ട് നാലു മണിക്കാണ് ഈ അത്ഭുതകാഴ്ചയ്ക്ക് അരങ്ങൊരുങ്ങുന്നത്.  പിരമിഡിൻ്റെ നടുക്കുള്ള പടികളുടെ വശത്തേയ്ക്ക്  സൂര്യപ്രകാശം ഒരു പ്രത്യേക കോണിൽ നിന്നും വീണു തുടങ്ങുമ്പോൾ ഈ കാഴ്ച്ച ആരംഭിക്കുകയായി.  

ഈ പടികൾക്ക് താഴെ കുക്കുൽക്കാൻ്റെ തലയുടെ രൂപം കരിങ്കല്ലിൽ കൊത്തിവച്ചിരിക്കുന്നു. നിഴലും വെളിച്ചവും ചേർന്ന് ചിറകുള്ള സർപ്പദേവൻ മുകളിൽ നിന്ന് താഴേയ്ക്ക് ഇഴഞ്ഞു വരുന്നപോലുള്ള ഒരു ദൃശ്യവിരുന്ന്. ഏതാണ്ട് 45 മിനിട്ടുകൊണ്ടാണ് ഈ മാസ്മരികത പൂർണ്ണമാകുന്നത്. പതിനായിരങ്ങളാണ് ഈ വിസ്മയം കാണാൻ പിരമിഡിനു സമീപം ഈ ദിവസങ്ങളിൽ തടിച്ചുകൂടുന്നത്.

ഒട്ടുമിക്ക പുരാതന സംസ്കാരങ്ങളിലും ഗണിതശാസ്ത്രവും, ജ്യോതിശാസ്ത്രവും, വാസ്‌തുവിദ്യയുമെല്ലാം നമ്മെ അതിശയിപ്പിക്കുന്ന തരത്തിൽ വളർന്നിരുന്നു എന്നത് നിഷേധിക്കാവാത്ത യാഥാർഥ്യമാണ്. തങ്ങളുടെ വിശ്വാസവും ജ്യോതിശാസ്ത്രവും വസ്തുവിദ്യയും സമന്വയിപ്പിച്ച് അതിശയകരമായ ഈയൊരു ദൃശ്യം ഒരുക്കാൻ മായൻ ജനതയ്ക്ക് കഴിഞ്ഞതും ഇത്തരം അറിവിൽ നിന്നാണ്. ഇത്ര സങ്കീർണ്ണമായ അറിവുകൾ അവർക്ക് എവിടെ നിന്നും ലഭിച്ചു എന്ന ചോദ്യത്തിന് ഇന്നും നമുക്ക് വ്യക്തമായ ഉത്തരമില്ല. ഈ അറിവുകളെല്ലാം എവിടെ നിന്നും ലഭിച്ചു എന്നു അവരുടെ പിന്മുറക്കാരോടു ചോദിച്ചാൽ അവരുടെ മറുപടി..

"മുകളിൽ നിന്നും വന്ന ദൈവങ്ങൾ തന്ന അറിവുകൾ എന്നാണ്."

  അങ്ങനെയെങ്കിൽ ആരായിരിക്കും അവർ ഉദ്ദേശിക്കുന്ന ഈ മുകളിൽ നിന്നും വന്ന ദൈവങ്ങൾ..?

Wednesday, 27 October 2021

കാമസൂത്രയുടെ ചരിത്രത്തിലൂടെ..

ആദിയിൽ സ്ത്രീപുരുഷന്മാരെ സൃഷ്ടിച്ചു. പിന്നീട് അവരുടെ ജീവിതം ക്രമപ്പെടുത്തുന്നതിന് വേണ്ടി ധർമം അർഥം കാമം എന്നിവയോട് ബന്ധപ്പെട്ട കല്പനകളുടെ  അധ്യായങ്ങൾ ആവിഷ്കരിച്ചു. ഈ കൽപ്പനകളിൽ ധർമ്മത്തെ പ്രതിപാദിക്കുന്ന പ്രത്യേകം വേർതിരിച്ചെടുത്ത സ്വയം ഭു മനൂ മനുസ്മൃതി രചിച്ചു. അർത്ഥ ശാസ്ത്രത്തെ വേർതിരിച്ചെടുത്ത ബ്രഹ്‌സ്പത്തി ബ്രഹ്‌സ്പത്യം എഴുതി. കാമത്തെ വേർതിരിച്ചെടുത്തു  നന്ദികേശൻ ആയിരം അദ്ധ്യായങ്ങളുള്ള കാമസൂത്രം നിർമ്മിച്ചു.


നന്ദികേശൻ രചിച്ച ഈ കാമസൂത്രം ( കാമശാസ്ത്ര തത്വങ്ങളെ കുറിച്ചു ചുരുങ്ങിയ വാക്കുകളിൽ പറയൽ ) ഉദാ ലക പുത്രനായ ശ്വേതകേതു 500 അധ്യായങ്ങളിൽ ചുരുക്കി  ( ഔദാല്കി ) അതിനുശേഷം പാഞ്ചാല ദേശ കാരനായ ( അതായത് ഇന്നത്തെ ഡൽഹിക്ക് തെക്കുവശം )  ബ്രാവ്യൻ ശ്വേതകേതുവിൻ്റെ കാമസൂത്രം അതേമാതിരി ചുരുക്കി 150 അധ്യായങ്ങളുള്ള തൻറെ കാമസൂത്രം പുനർനിർമ്മിച്ചു. ഈ 150 അധ്യായങ്ങളെ ഇനി പറയുന്ന വിധം 7 ഭാഗങ്ങളായി തരം തിരിച്ചിരിക്കുന്നു..

1.സാധാരണം ( സാമാന്യ വിഷയങ്ങൾ )

2.സാംപ്രായോഗികം ( സ്ത്രീ പുരുഷ ബന്ധം )

3.കന്യാസംപ്രയുക്തം ( കന്യകയുമായുള്ള ലൈംഗികബന്ധം )

4.ഭാര്യാധികാരികം ( ഭാര്യാധർമ്മം )

5.പാരദാരികം ( മറ്റുള്ളവരുടെ ഭാര്യമാരുമായുള്ള ബന്ധം )

6.വൈശികം ( വേശ്യാ സ്ത്രീയുമായുള്ള ബന്ധം )

7.ഔപനിഷദികം ( വശീകരണകല വാജീകരണ ഔഷധം മുതലായവ )

ആറാം ഭാഗമായ വൈശികത്തെ വേർതിരിച്ചെടുത്തത് ധത്തകൻ ( മധുര രാജ്യക്കാരനായ ഒരു ബ്രാഹ്മണന് വാർക്യത്തിൽ ജനിച്ച പുത്രൻ ) തൻറെ കാമശാസ്ത്രം രചിച്ചു. പാടലിപുത്രത്തിലെ ( ഇന്നത്തെ പാറ്റ്ന ) ഗണികകളുടെ അഭ്യർത്ഥന പ്രകാരമാണ് ഇതു രചിക്കപ്പെട്ടത്. 

 ഇതേ രീതിയിൽ ചരയണൻ ഒന്നാം ഭാഗമായ സാധാരണതെ വിസ്തരിച്ചു വർണ്ണിച്ച് ഗ്രന്ഥം രചിച്ചു. 2, 3, 4, 5, 7 എന്നീ ഭാഗങ്ങൾ ഇനി പറയുന്നവർ പ്രത്യേകമായി രചിച്ചു.

സുവർണനാഭൻ (രണ്ടാം ഭാഗം)

കോടക് മുഖൻ (മൂന്നാം ഭാഗം)

ഗോദതീയൻ. (നാലാം ഭാഗം)

 കോണിക പുത്രൻ (അഞ്ചാം ഭാഗം)

കുചുമരൻ (ഏഴാം ഭാഗം)

ഇപ്രകാരം വ്യത്യസ്ത ഗ്രന്ഥകാരന്മാർ ഭാഗങ്ങളായി രചിച്ച ഈ കൃതികൾ ഏറെക്കുറെ എന്നു ലഭ്യമല്ല. ദത്തകനും മറ്റുള്ളവരും രചിച്ച ഭാഗങ്ങൾ ഓരോ വിഷയത്തോടും അനുബന്ധിച്ചുള്ള പ്രത്യേകതകൾ മാത്രമാണ് പ്രതിപാദിച്ചിരിക്കുന്നത്. ഭ്രവ്യൻ്റെ മൗലിക കൃതി അതിൻറെ ദൈർഘ്യം മൂലം സ്വായത്തമാക്കുക ദുഷ്കരമാണ്.

 സാധാരണ വായനക്കാരെ മുന്നിൽകണ്ടുകൊണ്ട് മുകളിൽ പറഞ്ഞ മുഴുവൻ കൃതികളുടെയും ഒരു സംഷിപ്ത രൂപം എന്ന നിലയിലാണ്. വാത്സ്യായനൻ ഇന്നത്തെ രൂപത്തിലുള്ള കാമസൂത്രം എന്ന ഗ്രന്ഥം രചിച്ചത്..

വാത്സ്യായനൻ എഡി 137 നും 209 നും ഇടയിൽ ജീവിച്ചിരുന്ന ഒരു മഹർഷി ആണെന്ന് പണ്ഡിതന്മാർ അഭിപ്രായപ്പെടുന്നു. വാൽസ്യായനും കൗടില്യൻ ഒരാളായിരുന്നു എന്ന ഒരു വാദവും നിലനിൽക്കുന്നു. അതിനുകാരണം  അർത്ഥശാസ്ത്രം മാതൃകയാക്കി കൊണ്ടാണ്  വാത്സ്യായനൻ കാമസൂത്രം രചിച്ചിരിക്കുന്നത്.

Saturday, 23 October 2021

മോരിനെ കുറിച്ച് അറിയാമോ..

ഉത്തരേന്ത്യയിൽ തൈരിനാണ് പ്രാധാന്യം കൂടുതൽ എങ്കിൽ നമ്മുടെ നാട്ടിൽ അത് മോരിനാണ്. ഇന്ത്യയും പാക്കിസ്ഥാനും നേപ്പാളുമാണത്രേ ഏറ്റവുമധികം മോര് ഉപയോഗിക്കുന്ന രാജ്യങ്ങൾ..!

ആയുർവേദത്തിലിതിനെ തക്രം എന്ന് വിളിക്കാം. വെള്ളം ചേർത്ത് തൈര് കടഞ്ഞെടുത്താൽ മോര് റെഡി.

അഷ്ടാംഗ ഹൃദയത്തിൽ മൂന്നു രീതിയിൽ മോര് ഉണ്ടാക്കുന്നതിനെ പറ്റി വിധിയുണ്ട്. കൊഴുപ്പ് തീരെ കളയാതെ കട്ടിയുള്ള മോരാണ് ഒന്ന്. മറ്റൊന്ന് പകുതി കൊഴുപ്പ് കളഞ്ഞ് ഒരു മീഡിയം കട്ടിയിൽ ഉണ്ടാക്കുന്ന തരം മോരാണ്.

വെണ്ണ മുഴുവനും എടുത്ത് കൊഴുപ്പില്ലാതെ ഉണ്ടാക്കുന്ന മൂന്നാമത്തെ തരത്തിലുമുണ്ട് മോര്. ഇത് നമുക്ക് ഏറെ പ്രിയപ്പെട്ടതാണ്. നമ്മുടെ സ്വന്തം സംഭാരം തന്നെ...!  

ഇഞ്ചിയും കറിവേപ്പിലയും നാരകത്തിലയും ഉപ്പും ചേർത്തുണ്ടാക്കുന്ന സംഭാരം രുചികരം മാത്രമല്ല, 
ഫാറ്റി ലിവർ പോലുള്ള കരൾ രോഗങ്ങളിലും ദഹന പ്രശ്നങ്ങൾക്കും ഉത്തമവുമാണ്. ചൂടുകാലത്ത് നിർജ്ജലീകരണം തടഞ്ഞു കൊണ്ട് Electrolyte balance ക്രമീകരിക്കാൻ ഒട്ടൊക്കെ സഹായകവുമാണ്. സംഭാരമാക്കി കഴിച്ചാൽ സൈനസൈറ്റിസ് തുടങ്ങിയ കഫ രോഗങ്ങൾ ഒന്നും വർദ്ധിക്കുകയുമില്ല. പക്ഷേ പുളിയുള്ള മോര് കഴിക്കുമ്പോൾ അത് തൊണ്ടയിലെ കഫത്തെ വർദ്ധിപ്പിക്കാം.

മോരിന് ഗുണങ്ങൾ നിരവധിയാണ്.

തൈരിനെ പോലെ കാര്യമായ പഥ്യ നിർദ്ദേശങ്ങൾ ഒന്നുമില്ലാതെ ഏത് കാലത്തും അവസ്ഥയിലും
പൊതുവേ ഉപയോഗിക്കുകയുമാവാം.

മോരിന് പുളി രസമാണ്.
കഫ വാത ശമനം.
ഉഷ്ണ വീര്യം.
രൂക്ഷ സ്വഭാവം.

Bleeding ഇല്ലാത്ത മൂലക്കുരു/ അർശസ്സിൽ മോരിനോളം പോന്ന ഔഷധമില്ല.
"മോരിനെ കൊണ്ട് നിശ്ശേഷം നശിപ്പിക്കപ്പെട്ടതായ അർശസ്സുകൾ വീണ്ടും മുളച്ചു പൊന്തുന്നില്ല" എന്നൊരു ശ്ലോക ശകലം തന്നെയുണ്ട്..!

ദഹന സംബന്ധമായ പ്രശ്നങ്ങൾ, കരൾ- പ്ളീഹ (Spleen) രോഗങ്ങൾ എന്നിവയിൽ നിത്യവും കഴിക്കണം.

അമിത വണ്ണം, അരുചി എന്നിവയിലും ശ്രേഷ്ഠം. ബി. കോംപ്ലക്സ് വൈറ്റമിനുകളും വൈറ്റമിൻ ഡി യും സമൃദ്ധം. ക്ഷീണവും വിളർച്ചയും അകറ്റും. രോഗ പ്രതിരോധ ശേഷി മെച്ചപ്പെടുത്താൻ ഏറ്റവും നല്ലത്.

മോര് ഒരു സമ്പൂർണ ആഹാരമാണ്.
പ്രോട്ടീൻ, കാർബോ ഹൈഡ്രേറ്റ്, വിറ്റമിനുകൾ, ലിപിഡുകൾ, എൻസൈമുകൾ എല്ലാം ഇതിലുണ്ട്.

പാലിലെ പോലെ കൊഴുപ്പ് ഇല്ലെങ്കിലും അത്ര തന്നെ കാൽസ്യം ഇതിലുണ്ട്.

പ്രമേഹം ഉള്ളവർക്ക് മോര് നന്നായി ഉപയോഗിക്കാം.

നല്ലൊരു പ്രൊ- ബയോട്ടിക്ക് ആയതിനാൽ മൂത്രാശയ- Vaginal അണുബാധകളിൽ നല്ലതാണ്.

ജലദോഷത്തിന് ഇഞ്ചിയും വെളുത്തുള്ളിയും അരച്ചത് മോരിൽ ചേർത്ത് കഴിക്കുന്നത് ഏറെ ഫല പ്രദം.

കറിവേപ്പിലയും മഞ്ഞളും ഇഞ്ചിയും ചേർത്ത് മോര് കാച്ചിയത് പല ഉദര രോഗങ്ങളിലും നല്ലതാണ്. വയറിലേയും കുടലിലേയും നീർവീക്കം ശമിപ്പിക്കും.


നീർക്കെട്ടിലും അതിസാരത്തിലും ഗുണ പ്രദം. മുക്കുടി എന്ന ഒരു തരം ഔഷധങ്ങൾ ഇട്ടു കാച്ചിയ മോര് ഉണ്ട്. അത് അതിസാര രോഗത്തിൽ ഔഷധമാണ്.

പുളിയാറില ചേർത്ത് കാച്ചിയ മോര് അതിസാര- ഗ്രഹണീ രോഗത്തിൽ പെട്ടെന്ന് ഫലം ചെയ്യും. 'ഗ്രഹണി' എന്ന പേരിൽ അറിയപ്പെടുന്ന വിവിധ തരം ആഗിരണ പ്രശ്നങ്ങൾക്ക് 
( Mal- absorption syndrome) അത്യുത്തമം.

കൊളസ്ട്രോൾ കുറയ്ക്കാനും രക്തസമ്മർദം കുറയ്ക്കാനും മോരിലടങ്ങിയ ബയോ ആക്ടീവ് പ്രോട്ടീനുകൾ സഹായിക്കും.   

ദഹനപ്രശ്നങ്ങൾക്കെല്ലാം പരിഹാരമേകുന്നു. അസിഡിറ്റി അകറ്റാനും വയറെരിച്ചിൽ മാറ്റാനും മികച്ച പാനീയം. മലബന്ധം അകറ്റാനും സഹായിക്കും.

ശരീരഭാരം കുറയ്ക്കാൻ ആഗ്രഹിക്കുന്നവർക്കും മോര് ശീലമാക്കാം. വിശപ്പകറ്റാനും ശരീരത്തിനാവശ്യമായ പ്രോട്ടീനുകൾ, വൈറ്റമിനുകൾ, ധാതുക്കൾ, കാൽസ്യം, പൊട്ടാസ്യം, മഗ്നീഷ്യം ഇവയെല്ലാം ലഭിക്കാനും മോര് കുടിക്കുന്നതു പതിവാക്കാം. 

നിറം കലർത്തിയ കൃത്രിമ പാനീയങ്ങൾക്ക് പകരം നമ്മുടെ തനത് പാനീയമായ മോരിനെ വീണ്ടും ഉപയോഗിച്ചു തുടങ്ങാം. മോര് ചേർത്ത കറികളും പുളിശ്ശേരിയുമൊക്കെ നമുക്ക് വ്യാപകമാക്കാം..

Friday, 22 October 2021

താലി മാഹാത്മ്യം..

വിവാഹസമയത്ത് വധുവിന്റെ കഴുത്തിൽ അണിയിക്കുന്ന പ്രധാന ആഭരണമായ മംഗല്യസൂത്രം ആണ് താലി .

ഓരോ സമുദായവും പ്രത്യേകതരം താലിയാണുപയോഗിച്ചു വരുന്നത്. നമ്പൂതിരി സ്ത്രീകൾ ധരിക്കുന്നത് 'ചെറുതാലി'ആണ്. നാഗപടത്താലിയും, ഐന്തലത്താലിയും നായർ സ്ത്രീകളും മിന്ന് ഈഴവ സ്ത്രീകളും പണ്ട് ധരിച്ചിരുന്നു. പിന്നീടിതിനു മാറ്റമുണ്ടാവുകയും നായരീഴവ സ്ത്രീകൾ ഒരേ രീതിയിലുള്ള താലിധരിക്കുന്ന രീതി സാർവത്രികമാവുകയും ചെയ്തു. പഴയകാലത്ത് പലവിധ താലികൾ നിലനിന്നിരുന്നതായി സംഘകാല കൃതികൾ വെളിപ്പെടുത്തുന്നു. 

അക്കാലത്തെ ചില താലികളുടെ പേരുകൾ ഇങ്ങനെയാണ്: 

പുലിപ്പൽത്താലി (പുറനാനൂറ്)

 ഐമ്പടൈത്താലി (മണിമേഖല)

 പരിപെൺതാലി (ഐങ്കുറുനൂറ്)

 പിൻമണിത്താലി (പെരുങ്കതൈ)

 ആമൈത്താലി (തിരുമൊഴി)

 മംഗളനൂൽത്താലി (പെരിയപുരാണം)

 മംഗളഞാൽ-മംഗളത്താലി (കമ്പരാമായണം). 

ജീവകചിന്താമണിയിൽ മാണിക്യത്താലിയെപ്പറ്റി പ്രസ്താവമുണ്ട്.

 കേരളത്തിൽ മുമ്പ് നിലവിലിരുന്ന മറ്റു ചില താലികൾ കുമ്പളത്താലി, ഇളക്കത്താലി, പൂത്താലി, വനംപൂത്താലി, മാത്ര, ഉന്തുമിന്ന്, പുളിയിലമിന്ന്, കവണത്താലി, മലത്തിത്താലി, കമുത്തിത്താലി, പപ്പടത്താലി, പൊക്കൻതാലി എന്നിവയാണ്. 

താലി കെട്ടുന്ന വിധവും വിഭിന്ന സമുദായങ്ങളുടെ ആചാരാനുഷ്ഠാനങ്ങളനുസരിച്ച് മാറിക്കൊണ്ടിരിക്കുന്നതു കാണാം. മിക്ക സമുദായങ്ങളിലും വരൻ തന്നെയാണ് വധുവിന് താലി കെട്ടി കൊടുക്കുന്നത്. കന്യകയുടെ അമ്മാവനോ പിതാവോ വരന്റെ സഹോദരിയോ താലി കെട്ടി കന്യകയെ വരന് ദാനം ചെയ്യുന്ന രീതിയും നിലവിലുണ്ട്.

'മിന്നും പ്രാചീവധൂടിക്കഴകിലുടനണി-
ഞ്ഞോരു പൊൽത്താലിപോലെ
നന്നായ്മേളം കലർന്നൈന്ദവമുദയ ഗിരൌ
മണ്ഡലം പ്രാദുരാസീത്
എന്ന് ഭാഷാരാമായണചമ്പുവിലും..

'താലിക്കു മീതെയിത്താവടം ചേർത്തതു
ചാലപ്പൊരുന്നുന്നു പിന്നെപ്പിന്നെ
എന്ന് കൃഷ്ണഗാഥയിലും.. താലിയെപ്പറ്റിയുള്ള വ്യക്തമായ പരാമർശങ്ങൾ കാണുന്നുണ്ട്.

ഭഗവതിക്ഷേത്രങ്ങളിലും മറ്റും വഴിപാടായി താലിചാർത്തുന്ന ചടങ്ങുകളും നിലവിലുണ്ട്. താലിയറുക എന്ന പ്രയോഗത്തിന് വൈധവ്യം വന്നുചേരുക എന്നാണ് അർഥം.
സ്ത്രീയുടെ ഏറ്റവും വലിയ സ്വത്താണ് താലി. ഹിന്ദുവായാലും ക്രിസ്ത്യാനിയായാലും അവരുടെ വൈവാഹിക ജീവിതത്തില്‍ ഏറ്റവും പ്രാധാന്യം നല്‍കേണ്ടത് താലിക്കാണ്.
പണ്ടേ താലിക്ക് എല്ലാ മതങ്ങളിലും പെട്ട സ്ത്രീകള്‍ വലിയ പ്രാധാന്യം നല്‍കാറുണ്ട്. വിവാഹം കഴിഞ്ഞ സ്ത്രീകള്‍ ശസ്ത്രക്രിയയ്ക്ക് തിയേറ്ററില്‍ കയറേണ്ടിവരുമ്പോഴൊഴികെ കഴുത്തില്‍ നിന്ന് താലി മാറ്റാറില്ല.

താലികെട്ടിക്കഴിഞ്ഞാല്‍ അതവളുടെ ശരീരത്തിന്റെ ഒരു ഭാഗമായി മാറുമെന്നാണ് വിശ്വാസം. കേരളത്തില്‍ മാത്രമല്ല, ഭാരതമൊട്ടാകെ താലിക്കു വലിയ പ്രാധാന്യമുണ്ട്. ഭര്‍ത്താവില്ലാത്തവര്‍ അല്ലെങ്കില്‍ അവിവാഹിതര്‍ മാത്രമാണ് താലി അണിയാത്തത്. ഭര്‍ത്താവിന്റെ ദീര്‍ഘായുസ്‌സിനും ആരോഗ്യത്തിനും വേണ്ടി ക്ഷേത്രങ്ങളിലെ പ്രസാദം താലിയില്‍ തൊടുന്നത് ഐശ്വര്യകരമാണ്. അതൊക്കെ ഒരു വിശ്വാസം എന്നു ചിലര്‍ പറയുമെങ്കിലും ഒന്നോര്‍ക്കുക ജീവിതം തന്നെ ഒരു വിശ്വാസത്തിന്റെ പുറത്ത് നീങ്ങുന്നതാണ്.

സാധാരണ സംസാരഭാഷയില്‍ താലി എന്നു പറയുമെങ്കിലും മംഗല്യസൂത്രമെന്നാണ് അതിന്റെ അര്‍ത്ഥം. 

മംഗല്യവാന്‍ എന്നാല്‍ ഭാഗ്യവാന്‍. മംഗല്യവതി എന്നാല്‍ ഭാഗ്യമുള്ളവള്‍; അഥവാ ഭര്‍ത്താവുള്ളവള്‍. എല്ലാ ജാതിമതക്കാര്‍ക്കിടയിലും വിവാഹം കഴിഞ്ഞ സ്ത്രീകള്‍ അതിന്റെ സൂചനയെന്നവണ്ണമാണ് താലി ധരിക്കുന്നത്.


വിവാഹത്തിന് കഴുത്തില്‍ താലി ചാർത്തുന്നതെന്തിന്?

വിവാഹം എന്ന വ്യവസ്ഥയിലെ പരമ പ്രധാനമായ ഒരു ചടങ്ങാണ് താലി ചാര്‍ത്തല്‍.

ഭാരതിയാചാരപ്രകാരം താലിയ്ക്ക് വലിയ വിലയാണ് സ്ത്രീകള്‍ നല്‍കുന്നത് അഥവാ നള്‍കേണ്ടത്.ഭാരതത്തിലെ സ്ത്രീകളെ സംബന്ധിച്ചിടത്തോളം താലി നള്‍കുന്ന സുരക്ഷിതത്വ ബോധം വളരെ വലുതാണ്. സത്വ,രജ,തമോ ഗുണങ്ങള്‍ വഹിക്കുന്ന താലിച്ചരടില്‍ വീഴുന്ന കെട്ടില്‍ മായാശക്തി സ്ഥിതിചെയ്യുന്നു. താലിയുടെ പവിത്രമായ ആശയം ഭാരതീയ സംസ്ക്കാരത്തിന്‍റെ മുഖമുദ്രയാണ് എന്ന്‍ തന്നെ പറയാം
വരന്‍ വധുവിന്‍റെ കഴുത്തില്‍ അണിയുന്ന താലിയ്ക്ക് മംഗല്യസൂത്രം എന്നും പേരുണ്ട്. ആലിലയുടെ ആകൃതിയിലോ ത്രികോണാകൃതിയിലോ ഉള്ള താലി മഞ്ഞച്ചരടില്‍ കൊരുത്താണ് ചാര്‍ത്തുന്നത്.

താലി മംഗല്യസൂത്രമാണ്. മംഗളം എന്നാല്‍
വളരെയധികം നന്മയെന്നർത്ഥം.മംഗളത്തില്‍
നിന്നും മാംഗല്യം ( വിവാഹം )
എന്നർത്ഥമുണ്ടായി. സൂത്രമെന്നാല്‍ ചരട്
എന്നർത്ഥം. പുരുഷനാൽ ഒരു സ്ത്രീയുടെ കഴുത്തിൽ ചരടു കെട്ടുമ്പോള്‍
ധാരണാബലമനുസരിച്ച് ചരടു കെട്ടിയ
ആളും കെട്ടപ്പെട്ടവരും പരസ്പരം ബന്ധിക്കപ്പെട്ടു എന്നർത്ഥം.

അതോടെ സ്ത്രീ, തന്നെ താലി കെട്ടിയ ആളോട് വിധേയപ്പെട്ടു പോകുന്നു. ഇതിന്‍റെ ഒരറ്റത്ത്
ഒരു കെട്ട് ( കൊളുത്ത് ) ഉണ്ട്. അതിനു മുന്നില്‍ സ്വർണ്ണാദിയാൽ നിർമ്മിച്ച ഒരു
താലി ഉണ്ടായിരിക്കും.
ആലിലയുടെ ആകൃതിയിലുള്ള താലി ഒരു
ത്രികോണത്തിന്‍റെ പരിഷ്കൃത രൂപമാണ്.
താലിത്തുമ്പില്‍ ബ്രഹ്മാവും, താലിമദ്ധ്യത്തില്‍
വിഷ്ണുവും, താലിമൂലത്തില്‍
മഹേശ്വരനും സ്ഥിതി ചെയ്യുന്നു.
ഇതിന്‍റെ ചരട് മൂന്നു ഗുണങ്ങളുടെ ( സത്വം, രജസ്സ്, തമസ്സ് ) പ്രതീകമാണ്. താലിയുടെ കെട്ടില്‍ ( കൊളുത്ത് ) സർവ്വ ലോകത്തിനും ആധാരമായ മഹാമായാശക്തി സ്ഥിതി ചെയ്യുന്നു.

കഴുത്ത് എന്നത് പ്രാണസ്ഥാനമാണ്. അപ്പോള്‍
പ്രാണസ്ഥാനത്തെ വലയം ചെയ്യുന്ന മൂന്നു
ഗുണങ്ങളും ( ചരട് ), ത്രിമൂർത്തികളും 
( താലി ), മായാശക്തിയും ( കെട്ട് ) ഒന്നിച്ചു ചേരുമ്പോള്‍ താലിച്ചരട് പ്രപഞ്ചത്തിന്‍റെ സ്വരൂപമായി മാറുന്നു.
ഈ താലിച്ചരടിനെ ബന്ധിച്ചയാള്‍
ജീവാത്മാവിനെ ബന്ധിക്കുന്ന പരമാത്മാവിനു
തുല്യമാകയാല്‍ സ്ത്രീ ഇവിടെ ജീവാത്മാവായും പുരുഷന്‍
പരമാത്മാവായും ഗണിക്കപ്പെടുന്നു. അതുകൊണ്ടാണ് സ്ത്രീയുടെ സംരക്ഷണം പുരുഷനില്‍ നിക്ഷിപ്തമായിരിക്കുന്നത്.

സ്ത്രീ വിധവയാകുമ്പോള്‍ ഇതുവരെ പരമാത്മ സ്ഥാനത്തു നിന്നിരുന്ന അവളുടെ വ്യക്തമായ ഭർത്താവ് ഇല്ലാതാവുകയും അവ്യക്തനായ പരമാത്മാവ് ( ഈശ്വരന്‍ ) വ്യക്തമാവുകയും ആണ്. അപ്പോള്‍ ജീവാത്മാവായ സ്ത്രീയും പരമാത്മാവായ ഈശ്വരനും ഒന്നാണ് എന്നറിയുന്നു.
ഇതാണ് അദ്വൈത ബോധം. അതോടെ ജീവാത്മാവായ സ്ത്രീയുടെ സകല ബന്ധനങ്ങളും അവസാനിച്ചിരിക്കുന്നു എന്നു സാരം. ഇത് ഒരു മുക്താവസ്ഥയെയാണ് സൂചിപ്പിക്കുന്നത്.

താളിയോലയില്‍ നിന്നുമാകാം താലി എന്ന വാക്കുണ്ടായത്. കണ്ഠാഭരണമായി മാ
ത്രമല്ല കര്‍ണ്ണാഭരണമായും പനയുടെ തളിരിലകൊണ്ട് ഉണ്ടാക്കിയ ആഭരണങ്ങള്‍ ഉപയോഗിക്കുന്നുണ്ട്. ഓല കൊണ്ട് കാതില്‍ ആഭരണം ധരിക്കുന്നതിനെ തോട എന്നും 
കാതിലോല എന്നും പറയുന്നു. കാതിലോല എന്ന ദ്വയാര്‍ത്ഥം വരുന്ന പദം കേള്‍ക്കാത്ത മലയാളികള്‍ കുറവായിരിക്കും. പനയോലയ്ക്കു പകരം സ്വര്‍ണ്ണം കൊണ്ട് ആഭരണം ഉണ്ടാക്കിയതോടെ പൊന്നോലയും പൊന്‍തോടയും, പൊന്‍താലിയുമായി മാറിയതാകാം.


താലി പല രൂപത്തിലുണ്ട്. വെറ്റിലപോലെയോ, ആലിലപോലെയോ ആണ് കൂടുതലും. ഇവയ്ക്കു പുറമേ മറ്റു പല രൂപത്തിലുള്ള താലിയും കണ്ടു വരുന്നുണ്ട്. തമിഴര്‍ പൊതുവേ ത്രിമൂര്‍ത്തികളെ സൂചിപ്പിക്കുന്ന താലിയാണ് ധരിക്കുന്നത്. ബ്രാഹ്മണര്‍ രണ്ടു ചെറിയതാലികള്‍ ധരിക്കുന്നു. ക്രിസ്ത്യന്‍ സമുദായക്കാര്‍ താലിയില്‍ കുരിശിന്റെ രൂപം രേഖപ്പെടുത്തുന്നു.

തമിഴര്‍ നാഗമ്പടതാലി അണിയുന്നു. കന്യകയായിരിക്കുമ്പോള്‍ രക്ഷ എന്ന പേരില്‍ ആണ് ഇത് ധരിക്കുന്നത്. കലികാലദോഷശാന്തിക്ക് ഹിന്ദുക്കള്‍ ആലിലയില്‍ ശ്രീകൃഷ്ണരൂപമുള്ള 
താലി ധരിക്കാറുണ്ട്. ഹിന്ദു ആചാരപ്രകാരം താലിയുടെ അഗ്രത്തില്‍ സൃഷ്ടി കര്‍ത്താവായ ബ്രഹ്മദേവനും താലിയുടെ മദ്ധ്യത്തില്‍ സ്ഥിതിയുടെ കര്‍ത്താവായ വിഷ്ണുവും, താലിമൂലത്തില്‍ സംഹാര കര്‍ത്താവായ ശിവനും സ്ഥിതിചെയ്യുന്നു എന്നു വിശ്വാസം. 

ജ്യോതിശാസ്ത്രത്തിലെ താംബൂല പ്രശ്‌നഭാഗത്തില്‍ താംബൂലത്തില്‍ ബ്രഹ്മ, വിഷ്ണു, മഹേശ്വരന്മാര്‍ കുടികൊള്ളുന്നു.
ഇതനുസരിച്ച് സൃഷ്ടി, സ്ഥിതി, സംഹാരം എന്നീ അവസ്ഥകള്‍ പറയാം. സ്ഥൂലം, സൂക്ഷ്മം, കാരണം, ജാഗ്രത, സ്വപ്നം, സുഷ്പ്തി, ഭൂതം, വര്‍ത്തമാനം, ഭാവി എന്നിവയെയെല്ലാം അതിനാല്‍ വെറ്റില സൂചിപ്പിക്കുന്നു. ഇപ്രകാരം താംബൂലാകൃതിയുള്ളതിനാലും താംബൂലത്തിന് ഈ ഗുണങ്ങള്‍ ഉള്ളതിനാലും താലിക്ക് മേല്‍പ്പറഞ്ഞ പവിത്രത കൂടി കല്പിക്കുന്നു.

താലി ചരടില്‍ കെട്ടണമെന്നാണ് നിയമം. അതിനും കാരണമുണ്ട്. രജോഗുണപ്രാധാന്യമുള്ള സ്ഥൂലം, സൂക്ഷ്മം, കാരണം എന്നീ മൂന്നു പ്രകൃതിയില്‍ ലഭ്യമായ നാരുകള്‍ കൊണ്ടുള്ള ചരടില്‍ (മൂന്നും അഞ്ചും ഏഴു നാരുകള്‍ കൂട്ടി ചേര്‍ത്ത് മഞ്ഞനിറം പിടിപ്പിച്ച ചരട് താലി ചരടില്‍ കെട്ടാന്‍ ഉപയോഗിക്കുന്നതാണ് നല്ലത്.) കോര്‍ത്ത് കഴുത്തിനു പുറകില്‍ കെട്ടണം. ഈ കെട്ടിനാണ് പ്രാധാന്യം. 

ഏതൊരവസ്ഥയെയും നേരിടാനുള്ള മനഃശക്തി ഉണ്ടായിരിക്കണമെന്ന ദൃഢ സങ്കല്‍പത്തോടെ വേണം ഈ കെട്ട് മുറുക്കാന്‍. അതായത്, സ്ത്രീയുടെ കഴുത്തെന്ന പ്രാണസ്ഥാനത്തെചുറ്റിനില്‍ക്കുന്നതും, ത്രിഗുണാവസ്ഥകളും, താലിയിലെ ത്രിമൂര്‍ത്തി ഭാവവും കെട്ട് എന്ന ദൃഢനിശ്ചയവും ഒന്നിക്കുമ്പോള്‍ മംഗല്യസൂത്രം പ്രപഞ്ചശക്തിരൂപമായി മാറുന്നു.

ഇപ്രകാരം മംഗല്യസൂത്രം കെട്ടുന്ന വ്യക്തി ജീവാത്മാവിനെ ബന്ധിക്കുന്ന പരമാത്മാവിനു തുല്യമായി ഭവിക്കയാല്‍ സ്ത്രീ എന്ന ജീവാത്മാവിന്റെ സംരക്ഷണം പുരുഷന്‍ എന്ന പരമാത്മാവിന് നിക്ഷിപ്തമാകുന്ന അവസ്ഥയായിമാറുന്നു. അതായത്, ബന്ധിപ്പിക്കപ്പെട്ട സ്ത്രീ ജീവാത്മാവും ബന്ധിച്ച പുരുഷന്‍ പരമാത്മാവുമായി സങ്കല്‍പ്പിക്കും. അപ്പോള്‍ താലി എന്ന അല്പമാത്രമായ പൊന്നിനെക്കാള്‍ പ്രധാനം ആ കെട്ടിനാണ്.

ഹിന്ദു സംസ്‌കാരം അനുസരിച്ച് ഒരു പുരുഷന്‍ സ്ത്രീയുടെ കഴുത്തില്‍ ചരടുകെട്ടുമ്പോള്‍ ചരടുകെട്ടിയ പുരുഷനും കെട്ടപ്പെട്ട സ്ത്രീയും പരസ്പരം ബന്ധിക്കപ്പെട്ടകഴിഞ്ഞുയെന്നര്‍ത്ഥം. മംഗല്യസൂത്രം കെട്ടിയതു കഴുത്തിലായതിനാലും ആ കെട്ട് ഊര്‍ന്നു പോകാത്തതരത്തിലായതിനാലും കെട്ടപ്പെട്ട സ്ത്രീയും കെട്ടിയ പുരുഷനും പരസ്പരം വിധേയപ്പെടുന്നു. മംഗല്യ സൂത്രത്തിന്റെ ഒരറ്റത്ത് കഴുത്തിനു പുറകില്‍ ഒരു കെട്ടുണ്ടാകുന്നു. കഴുത്തിനു മുന്‍ഭാഗത്ത് താലിയുണ്ടായിരിക്കും. ദേശാചാരങ്ങള്‍ അനുസരിച്ച് താലി പലരൂപത്തിലുണ്ടെങ്കിലും ലക്ഷ്യം ഒന്നു തന്നെയാണ്.
കെട്ടിനാണ് പ്രാധാന്യം. ഇക്കാലത്ത് സ്വര്‍ണ്ണം മുതലായ ലോഹങ്ങള്‍ കൊണ്ടും (മംഗളത്തെ സൂചിപ്പിക്കുന്ന മഞ്ഞനിറമുള്ള 
ലോഹം സ്വർണ്ണം ) എന്നാലും പ്രകൃതിയില്‍ ലഭ്യമായ നാരുകള്‍ കൂട്ടി ചേര്‍ത്തുള്ള ചരടുതന്നെയാണ് ഏറ്റവും മംഗളകരം..

Monday, 18 October 2021

ഒറ്റപ്പെടലിന്‍റെ Tristan da Cunha..

ആകെ മുന്നൂറില്‍ താഴെ ആളുകള്‍... താമസിക്കുന്നത് ഒരുമഹാസമുദ്രത്തിന്റെ നടുക്ക്., ഒരു ഒറ്റപ്പെട്ടദ്വീപില്‍... ഒരുഅഗ്നപര്‍വ്വതത്തിന്റെകീഴില്‍...

തൊട്ടടുത്തമനുഷ്യവാസം 2430 കിലോമീറ്റര്‍ അകലെ! ആകെ ഒരുഡോക്ടര്‍, ഒരു സ്കൂള്‍ , ഒരു പള്ളി... ഒന്ന് ചുറ്റിയടിക്കാന്‍ ആകെയുള്ള സ്ഥലം പത്തുകിലോമീറ്റര്‍ !.... പുറംലോകം കാണണമെങ്കില്‍ ഏഴുദിവസം കപ്പല്‍ യാത്ര ചെയ്യണം ! . എന്താ സുഖംഅല്ലെ? ഇതാണ് Tristan da Cunha . ലോകത്തിലെ ഏറ്റവും ഒറ്റപ്പെട്ടവര്‍ എന്ന ഖ്യാതി അഭിമാപൂര്‍വ്വം കൊണ്ട് നടക്കുന്ന അറ്റ്‌ലാന്റ്റിക്കിലെ ഒരു ദ്വീപ് !  

ഒറ്റപ്പെടല്‍ എന്ന വാക്ക് തീര്‍ത്തും അന്വര്‍ഥമാകുന്ന സ്ഥലമാണ് Tristan Da Cunha എന്ന അറ്റ്ലാന്ട്ടിക് സമുദ്ര ദ്വീപ് .

 ഏറ്റവും അടുത്ത മനുഷ്യവാസമുള്ള സ്ഥലത്തേക്കുള്ള (Saint Helena islands) ദൂരം വെറും 2430 km!!.ഇനി ഏതെങ്കിലും വന്കരയിലെക്കാണെങ്കില്‍ പിന്നെയും കൂടും (South Africa: 2816 km & South America: 3360 km). ബ്രിട്ടന്റെ Overseas Territory ആയ സെന്റ്‌ ഹെലെന ദ്വീപുകളുടെ (നെപ്പോളിയന്‍ തടവില്‍ കിടന്ന ദ്വീപ് ) കീഴില്‍ south Atlantic Ocean ല് ഉള്ള അഗ്നിപര്‍വത നിബിഡമായ (Queen Mary's Peak, 2,062 m) ഒരു ദ്വീപു സമൂഹമാണിത്. ലോകത്ത് ഏറ്റവും ഒറ്റപ്പെട്ടു കിടക്കുന്നവര്‍ എന്ന് അഭിമാനത്തോടെയാണ് ഇവിടെയുള്ള ഏകദേശം 275 പേരും പറയുന്നത്. ഇവര്‍ എല്ലാവരും അടുത്ത ബന്ധുക്കള്‍ ആണെന്നുള്ളതാണ് ഏറെ രസകരം . കാരണം വര്‍ഷങ്ങളായി പുറത്തുനിന്നുംപെണ്ണ് കിട്ടാറില്ല സോറി കെട്ടാറില്ല എന്നതാണ് കാരണം. 

പ്രധാന ദ്വീപില്‍ ആണ് (98 km²) തലസ്ഥാനമായ Edinburgh of the Seven Seas സ്ഥിതി ചെയ്യുന്നത് . (സ്കോട്ട്ലന്‍ഡിലെ Edinburgh യുമായി തെറ്റി പോകാതിരിക്കുവാനാണ് ഈ വലിച്ചു നീട്ടല്‍ !) 1506 ല്‍ ഈ ദ്വീപ് കണ്ടുപിടിച്ച പോര്‍ട്ടുഗീസ്‌ നാവികനായ Tristão da Cunha ന്‍റെ പേരില്‍ ആണ് ദ്വീപ് അറിയപ്പെടുന്നത് . മനുഷ്യവാസമില്ലാത്ത Nightingale Island, Inaccessible island, Gough Island എന്നിവയാണ് ഇതില്‍ പെട്ട മറ്റു ദ്വീപുകള്‍ . 5 റൂമുകളുള്ള St. Mary's School ആണ് ഏക പഠന കേന്ദ്രം. ദക്ഷിണാഫ്രിക്കയിലെ Cape Town ല് നിന്നും 7 ദിവസത്തെ കപ്പല്‍ യാത്രകൊണ്ട് ഇവിടെ എത്തി ചേരാം. (2005 ല് മാത്രമാണ് ഇവര്‍ക്ക് ഒരു ബ്രിട്ടീഷ് പോസ്റ്റ്‌ കോഡ് (TDCU 1ZZ) കിട്ടിയത്! ) ആകെയുള്ള ഒരു ഞണ്ട് ഫാക്ടറി (lobster factory) ആണ് ഏക വ്യവസായ കേന്ദ്രം . ഇവിടെ നിന്നുള്ള (ഞണ്ട് , crayfish) കയറ്റുമതിയും , പിന്നെ കൃഷിയും, സ്റ്റാമ്പ് വില്‍പ്പനയും ആണ് ഇവിടുള്ളവരുടെ പ്രധാന ജീവിത മാര്‍ഗ്ഗം . 

ആകെയുള്ള 275 പേരും എണ്‍പത് കുടുംബങ്ങള്‍ ആയി ആണ് താമസിക്കുന്നത് . അതുകൊണ്ട് തന്നെ വളരെ അടുത്ത ബന്ധുക്കള്‍ തമ്മിലുള്ള വിവാഹം ഇവിടെ സാധാരണ ആണ് . (എല്ലാവരും ആംഗ്ലിക്കന്‍ ,കാത്തലിക് ക്രിസ്ത്യാനികള്‍ ആണ് ) തന്മ്മൂലം ആണെന്ന് പറയപ്പെടുന്നു , ഇവര്‍ക്കിടയില്‍ ആസ്മയും ഗ്ലൂക്കൊമയും സാധാരണയാണ് . ഇത്രയം പേരേ നോക്കാന്‍ ഒരു ഡോക്ടറും അഞ്ചാറു നഴ്സുമാരും ആണുള്ളത് . കാര്യമായ അസുഖം വല്ലതും വന്നാല്‍ 2816 കി . മി അകലെയുള്ള കേപ് ടൌണില്‍ ചെല്ലണം ! ഇനി ഞായറാഴ്ച ഒന്ന് ചുറ്റിയടിക്കാം എന്ന് വെച്ചാല്‍ ദ്വീപിനു നെടുനീളെ അകെ പത്തു കിലോമീറ്റര്‍ നീളമേ ഉള്ളൂ ! 

പക്ഷി നിരീക്ഷകരുടെ സ്വര്‍ഗ്ഗമാണ് ഈ ദ്വീപ് സമൂഹം . ഈ ദ്വീപു സമൂഹത്തിലെ Inaccessible Island ല് മാത്രം കാണപ്പെടുന്ന The Inaccessible Island Rail ആണ് പറക്കാന്‍ കഴിവില്ലാത്ത ലോകത്തിലെ ഏറ്റവും ചെറിയ പക്ഷി !!! മറ്റു മനുഷ്യരില്‍ നിന്നുള്ള "ഒറ്റപ്പെടല്‍ " ആണ് ഈ കുഞ്ഞന്‍ പക്ഷിയെ ഈ നൂറ്റാണ്ടിലും നിലനിര്‍ത്തിയത് (ഇതിലും ചെറുതായിരുന്ന Stephens Island wren എന്ന പക്ഷി കാലയവനികക്കുള്ളില്‍ മറഞ്ഞു കഴിഞ്ഞു ! ). ഇതിനു അടുത്തുള്ള ദ്വീപുകളില്‍ വേറെയും ചില പറക്കാപക്ഷികള്‍ ചിക്കിചികഞ്ഞു നടന്നിരുന്നു (Ascension crake, Saint Helena swamphen), പക്ഷെ കാലത്തെയും , അധിനിവേശത്തെയും ചെറുക്കാന്‍ ഇവക്കായില്ല .

Sunday, 17 October 2021

മികച്ച ആരോഗ്യത്തിന് സുഖനിദ്ര..

എന്തുകൊണ്ടാണ് സുഖനിദ്ര ആരോഗ്യത്തിന് പ്രധാനപ്പെട്ടതാകുന്നത്..?

ആരോഗ്യ സമ്പുഷ്ടമായ ഭക്ഷണവും വ്യായാമവും പോലെ തന്നെ പ്രധാനപ്പെട്ട ഒന്നാണ് സുഖനിദ്രയും. എന്നാൽ സ്വഭാവിക ഉറക്ക രീതികളെ തടസ്സപ്പെടുത്തുന്ന ധാരാളം കാരണങ്ങളുണ്ട്. മറ്റൊരു പ്രധാന കാര്യം, കഴിഞ്ഞ കുറച്ച് വർഷങ്ങളായി ആളുകളുടെ ഉറക്കസമയം വളരെ കുറഞ്ഞുവെന്നതാണ്. ഉറക്കത്തിന്‍റെ ഗുണനിലവാരവും കുറഞ്ഞു. സുഖനിദ്ര പ്രധാനപ്പെട്ടതാകുന്നതിനുള്ള ചില കാരണങ്ങളുണ്ട്.


മോശം ഉറക്കം ഉയർന്ന ശരീരഭാരവുമായി ബന്ധപ്പെട്ടിരിക്കുന്നു. മതിയായ അളവിൽ ഉറങ്ങുന്നവരെ അപേക്ഷിച്ച് മോശമായി ഉറങ്ങുന്നവരുടെ ശരീരഭാരം ക്രമാതീതമായി വർദ്ധിക്കും.
കുറഞ്ഞ ഉറക്ക ദൈർഘ്യം അമിതവണ്ണത്തിനുള്ള ഏറ്റവും ശക്തവും അപകടകരവുമായ കാരണങ്ങളിലൊന്നാണ്.
ഒരു പഠനമനുസരിച്ച് കുറഞ്ഞ ഉറക്ക കാലയളവുള്ള കുട്ടികളിലും മുതിർന്നവരിലും യഥാക്രമം 89 ശതമാനവും 55 ശതമാനം അമിതവണ്ണം ഉണ്ടാകാൻ സാധ്യതയുള്ളവരാണെന്നായിരുന്നു കണ്ടെത്തൽ.

ശരീരഭാരം കുറയ്ക്കാൻ ശ്രമിക്കുന്നവർ ഗുണനിലവാരമുള്ള ഉറക്കം വളരെ പ്രധാനമാണെന്ന് മനസിലാക്കുക.
നന്നായി ഉറങ്ങുന്നവർ (സുഖനിദ്ര) കുറച്ച് കലോറിയെ കഴിക്കൂ. ഉറക്കക്കുറവുള്ള വ്യക്‌തിളാകട്ടെ അമിതമായ വിശപ്പുള്ളവരും കൂടുതൽ കലോറി കഴിക്കുന്നവരുമാണെന്നാണ് പഠനങ്ങൾ പറയുന്നത്.

ഉറക്കക്കുറവ് വിശപ്പ് ഹോർമോണുകളുടെ ദൈനംദിന ഏറ്റക്കുറച്ചിലുകളെ തടസ്സപ്പെടുത്തുകയും മോശം ഭക്ഷണശീലങ്ങളിലേക്ക് വ്യക്‌തിയെ നയിക്കുകയും ചെയ്യും. ഇതിൽ ഉയർന്ന അളവിലുള്ള ഗ്രെലിൻ (വിശപ്പ് ഉത്തേജിപ്പിക്കുന്ന ഹോർമോൺ) വിശപ്പ് അടിച്ചമർത്തുന്ന ഹോർമോൺ ലെപ്റ്റിൻ എന്നിവ ഉൾപ്പെടുന്നു.

നല്ല ഉറക്കം ഏകാഗ്രതയും ഉൽപാദനക്ഷമതയും മെച്ചപ്പെടുത്തും. തലച്ചോറിന്‍റെ പ്രവർത്തനത്തിന്‍റെ വിവിധ വശങ്ങൾക്ക് ഉറക്കം പ്രധാനമാണ്. ഇതിൽ അറിവ്, ഏകാഗ്രത, ഉൽപാദനക്ഷമത, പ്രകടനം എന്നിവ ഉൾപ്പെടുന്നുണ്ട്. ഉറക്കക്കുറവ് ഇവയെയൊക്കെ പ്രതികൂലമായി ബാധിക്കും.
ഉറക്കക്കുറവ് തലച്ചോറിന്‍റെ പ്രവർത്തനത്തിന്‍റെ ചില വശങ്ങളെ മദ്യലഹരിയ്ക്ക് സമാനമായ ഫലങ്ങൾ ഉളവാക്കുമെന്ന് മറ്റൊരു പഠനം പറയുന്നു.
എന്നാൽ നല്ല ഉറക്കം, പ്രശ്നം പരിഹരിക്കാനുള്ള കഴിവുകൾ മെച്ചപ്പെടുത്തുന്നതിനും കുട്ടികളുടെയും മുതിർന്നവരുടെ മെമ്മറി പവർ വർദ്ധിപ്പിക്കുന്നതിനും സഹായിക്കും.
നല്ല ഉറക്കം കായിക പ്രകടനം പരമാവധി വർദ്ധിപ്പിക്കാൻ സഹായിക്കും.
ഉറക്കക്കുറവിന്‍റെ ദൈർഘ്യം മുതിർന്ന സ്ത്രീകളിലെ കായികക്ഷമതയേയും പ്രവർത്തനക്ഷമതയേയും മന്ദഗതിയിലാക്കും.

ഉറക്കക്കുറവ് അനുഭവിക്കുന്നവരിൽ ഹൃദയസംബന്ധമായ അസുഖങ്ങളും സ്ട്രോക്കും വരാനുള്ള സാധ്യത കൂടുതലാണ്. നന്നായി ഉറങ്ങുന്നവരെ അപേക്ഷിച്ച് (7-8 മണിക്കൂർ) ശരിയായി ഉറക്കം ലഭിക്കാത്തവർക്ക് ഹൃദയരോഗങ്ങളോ സ്ട്രോക്കോ വരാനുള്ള സാധ്യത വളരെ കൂടുതലാണ്.
മെറ്റബോളിസത്തേയും ടൈപ്പ് -2 ഡയബറ്റീസിനേയും ഉറക്കം ബാധിക്കാറുണ്ട്. മോശം ഉറക്കശീലങ്ങൾ ബ്ലഡ് ഷുഗർ നിലയിൽ മോശമായ സ്വാധീനം ചെലുത്തും. വ്യക്‌തിയുടെ സാമൂഹിക ഇടപെടലിനെയും ബാധിക്കുമെന്നതാണ് മറ്റൊരു പ്രധാന കാര്യം. അതിനാൽ മികച്ച മാനസികാരോഗ്യത്തിനും ശാരീരികാരോഗ്യത്തിനും മതിയായ ഉറക്കം ഒരു വ്യക്‌തിയ്ക്ക് ആവശ്യമാണ്.

Wednesday, 13 October 2021

വെളുത്തുള്ളി കഴിച്ചാൽ..


വെങ്കായം എന്ന പേരിലും അറിയപ്പെടുന്ന വെളുത്തുള്ളി കഴിക്കുന്നത് പല രോഗങ്ങളെയും പ്രതിരോധിക്കാൻ സഹായിക്കും.

• രാവിലെ പ്രഭാത ഭക്ഷണത്തിനു മുമ്പ് വെളുത്തുള്ളി കഴിച്ചാൽ പലതുണ്ട് ഗുണങ്ങൾ. വെറും വയറ്റിൽ വെളുത്തുള്ളി കഴിക്കുന്നത് ശരീരഭാരം കുറയ്ക്കുമത്രേ... ഉദരഭാഗത്തെ കൊഴുപ്പ് കുറയ്ക്കുന്നത് മൂലം അമിതവണ്ണം ഉണ്ടാകുന്നത് തടയപ്പെടുന്നു. ശരീരത്തിലെ ടോക്‌സിനുകള്‍ നീക്കം ചെയ്യാനും വെളുത്തുള്ളി വളരെയധികം സഹായിക്കും. ഒരു സ്പൂൺ വെളുത്തുള്ളി ചതച്ച് കഴിച്ചാൽ മതി.

• കൂടാതെ അമിത രക്തസമ്മർദ്ദം, കൊളസ്‌ട്രോൾ തുടങ്ങിയ ആരോഗ്യപ്രശ്‌നങ്ങൾക്കും വെളുത്തുള്ളി കഴിക്കുന്നത് ഉത്തമ പരിഹാരമാണ്. വെറും വയറ്റിൽ വെളുത്തുള്ളി കഴിക്കുന്നത് ആന്റിബയോട്ടിക്കിനു സമാനമായാണ് പ്രവർത്തിക്കുന്നത്. വെളുത്തുള്ളിയുടെ ഈ സവിശേഷതയാണ് പല രോഗങ്ങളെയും തടയാൻ സഹായിക്കുന്നത്. 

• വെറും വയറ്റിലെ വെളുത്തുള്ളി പ്രയോഗം കരൾ, ബ്ലാഡർ എന്നീ അവയവങ്ങളുടെ പ്രവർത്തനത്തെ കൂടുതൽ മെച്ചപ്പെടുത്തും. ഹൈപ്പർ ടെൻഷൻ തടയാനും വെളുത്തുള്ളിയാണ് ബെസ്റ്റ്. 

വെളുത്തുള്ളിയുടെ ഔഷധഗുണങ്ങൾ..

• ഭക്ഷ്യ വിഷബാധ ഉണ്ടാകാനുള്ള സാധ്യത വെളുത്തുള്ളിയുടെ ഉപയോഗത്തിലൂടെ കുറയ്ക്കാൻ സാധിക്കും. പല ഫംഗസുകളെയും വൈറസുകളെയും ബാക്റ്റീരിയകളെയും പ്രതിരോധിക്കാൻ കഴിയുമെന്നതിനാലാണ് വെളുത്തുള്ളി നമ്മുടെ ആഹാരത്തിന്റെ ഭാഗമാകുന്നത്. വിരശല്യത്തിനുള്ള പ്രധാന പരിഹാര മാർഗ്ഗങ്ങളിലൊന്നാണ് വെളുത്തുള്ളി. 

• വയറുവേദനയും മറ്റ് ദഹന സംബന്ധമായ രോഗങ്ങളും പ്രതിരോധിക്കാൻ വെളുത്തുള്ളി വളരെ നല്ലതാണ്. തൊലി കളഞ്ഞ മൂന്നോ നാലോ വെളുത്തുള്ളിയല്ലികൾ വെള്ളത്തിലിട്ട് തിളപ്പിച്ച ശേഷം കുടിക്കാവുന്നതാണ്. 

• വെളുത്തുള്ളിയിലെ അജോയിൻ എന്ന എൻസൈം വിവിധ ത്വക് രോഗങ്ങളെ പ്രതിരോധിക്കാൻ സഹായിക്കും. 

• തൊലിപ്പുറത്തുണ്ടാകുന്ന അണുബാധയെ തുരത്താൻ പലരും ചതച്ച വെളുത്തുള്ളി ഉപയോഗിക്കാറുണ്ട്. 

• അമിത രക്തസമ്മർദ്ദവും കൊളസ്ട്രോളും കുറയ്ക്കാനും വെളുത്തുള്ളിക്ക് കഴിയും. രക്തസമ്മർദ്ദം ഉണ്ടാക്കുന്ന ആൻജിയോസ്റ്റിൻ 2 എന്ന പ്രോട്ടീനെ വെളുത്തുള്ളിയിൽ അടങ്ങിയിരിക്കുന്ന അലിസിൻ തടസ്സപ്പെടുത്തുന്നു. ഇത് മൂലം അമിത രക്തസമ്മർദ്ദം കുറയും. 

• ഹൃദയത്തിന്റെ ആരോഗ്യം സംരക്ഷിക്കാനും വെളുത്തുള്ളിക്ക് കഴിയും. വെളുത്തുള്ളിയിൽ അടങ്ങിയിരിക്കുന്ന പോളി സൾഫൈഡിനെ ചുവന്ന രക്താണുക്കൾ ഹൈഡ്രജൻ സൾഫൈഡ് ആക്കി മാറ്റും. ഇത് രക്തത്തിൽ കലർന്നു രക്തസമ്മർദ്ദം കുറയ്ക്കാൻ സഹായിക്കുന്നു. അത് വഴി ഹൃദയാരോഗ്യവും മെച്ചപ്പെടുന്നു. 

• വെളുത്തുള്ളി സ്ഥിരമായി കഴിക്കുന്നത് ക്യാൻസറിനെ പ്രതിരോധിക്കാൻ സഹായിക്കുമെന്ന് നിങ്ങൾക്കറിയാമോ? വെളുത്തുള്ളിയിലെ അലൈൽ സൾഫൈഡ് എന്ന പദാർത്ഥമാണ് ക്യാൻസറിനെ പ്രതിരോധിക്കാൻ സഹായിക്കുന്നത്. സ്തനാർബുദം ഉണ്ടാകാനുള്ള പ്രധാന കാരണം ഹൈട്രോസൈക്ലിക് അമീനായ പി. എച്. ഐ. പി ആണ്. വെളുത്തുള്ളിയിൽ അടങ്ങിയിരിക്കുന്ന അലൈൽ സൾഫൈഡ് ഈ ഹൈഡ്രോസൈക്ലിക് അമീനെ കാർസിനോജൻ ആയി മാറുന്നത് തടയുന്നത് മൂലം ക്യാൻസർ എന്ന രോഗാവസ്ഥ പ്രതിരോധിക്കപ്പെടുന്നു. 

• ഒന്നോ രണ്ടോ തുള്ളി വെളുത്തുള്ളി നീര് ചെവിയിൽ ഒഴിക്കുന്നത് ചെവിവേദന തടയാൻ സഹായിക്കും. 

• പനി, ജലദോഷം എന്നിവയെ പ്രതിരോധിക്കാനും വെളുത്തുള്ളി മതി. 

• ശ്വാസ തടസ്സം, ക്ഷയം, ന്യുമോണിയ, ബ്രോങ്കൈറ്റിസ്, വില്ലന്‍ ചുമ തുടങ്ങിയ രോഗങ്ങൾ പ്രതിരോധിക്കാനും വെളുത്തുള്ളി അത്യുത്തമമാണ്. 

• വെളുതുള്ളി കഴിച്ചാൽ ശരീരഭാരവും കുറയ്ക്കാൻ സാധിക്കും. 

• പല്ലുവേദന തടയാനും വെളുത്തുള്ളിക്ക് കഴിയും. ഒരു കഷ്ണം വെളുത്തുള്ളി മുറിച്ച് വേദനയുള്ള പല്ലിനിടയിൽ വെച്ചാൽ പല്ലുവേദനയ്ക്ക് ശമനം കിട്ടും..

വെളുത്തുള്ളി ഭക്ഷണത്തോടൊപ്പം ഉൾപ്പെടുത്തുന്നവരാണ് നമ്മൾ മലയാളികൾ.. ഇതും പരീക്ഷിച്ചു നോക്കാവുന്ന ഒന്നു തന്നെയാണ്.. കാരണം കുറയുന്നത് നമ്മുടെ അമിത വണ്ണവും രക്തസമ്മർദ്ദവും ഒക്കെയാണ്..

Tuesday, 12 October 2021

ശുക്രൻറെ അന്തരീക്ഷത്തിൽ ഫോസ്ഫേൻ കണ്ടെത്തി..

' ശുക്രൻ ( Venus ) ഗ്രഹത്തിലെ അന്തരീക്ഷത്തിൽ ഫോസ്ഫേൻ എന്ന വാതകം കണ്ടെത്തി ' 

ഇത് ശുക്രന്റെ അന്തരീക്ഷത്തിലെ മേഘങ്ങളിൽ ജീവന്റെ കണം ഉണ്ടായിരുന്നോ ഇല്ലയോ എന്ന പഠനത്തിലേക്ക് നമ്മളെ നയിക്കുന്നതാണ് എന്നതാണ് അതിന്റെ പ്രത്യേകത !
നമുക്കറിയാവുന്നിടത്തോളം, ശുക്രനും ഭൂമിയും പോലുള്ള ഗ്രഹങ്ങളിൽ, ജീവികളിൽനിന്നു മാത്രമേ ഫോസ്ഫിൻ ഉണ്ടാവൂ. അല്ലെങ്കിൽ മനുഷ്യർ കൃത്രിമമായി ലാബുകളിൽ ഉണ്ടാക്കണം.

എന്നാൽ ഫോസ്ഫിൻ സ്വാഭാവികമായും ചിലതരം വായുരഹിത ബാക്ടീരിയകളാൽ നിർമ്മിക്കപ്പെടുന്നുണ്ട്. ഉദാഹരണത്തിന് ചതുപ്പുനിലങ്ങൾ, മൃഗങ്ങളുടെ കുടൽ പോലെ ഓക്സിജൻ കിട്ടാത്ത ഇടങ്ങളിലും ജീവിക്കുന്ന ബാക്ടീരിയകളാൽ ഫോസ്ഫിൻ നിർമ്മിക്കപ്പെടുന്നുണ്ട് എന്ന് നമുക്ക് അറിയാം.

അന്യ ഗ്രഹങ്ങളുടെ അന്തരീക്ഷത്തിൽ ഇതുപോലുള്ള രാസവസ്തുക്കൾ കണ്ടെത്തുന്നത് അവിടത്തെ ജീവന്റെ സാന്നിധ്യം സൂചിപ്പിക്കുമെന്ന് ഗവേഷകർ മുന്നേ കരുതിയിരുന്നു. അതിനാൽ ഇതുപോലുള്ള വാതകത്തിന്റെ അടയാളങ്ങൾക്കായി ഗ്രഹങ്ങളുടെ അന്തരീക്ഷം പഠിക്കുന്നതിനായി വിദൂര എക്സോപ്ലാനറ്റുകളിൽ ഫോക്കസ് ചെയ്യുവാൻ ഭാവിയിലെ കൂടുതൽ കൃത്യതയുള്ള ദൂരദർശിനികൾ ലക്ഷ്യമിടുവാനും അവർ തീരുമാനിച്ചിരുന്നു.

ഇപ്പോൾ, നമ്മുടെ തൊട്ടടുത്തുള്ള ശുക്രൻ ഗ്രഹത്തിൽ ഫോസ്ഫൈനിന്റെ ലക്ഷണങ്ങൾ കണ്ടെത്തിയതായി ജ്യോതിശാസ്ത്രജ്ഞർ നേച്ചർ ആസ്ട്രോണമി ജേണലിൽ റിപ്പോർട്ട് ചെയ്തു.

എന്താണ് ഫോസ്‌ഫൈനിന്റെ പ്രസക്തി..?

ഫോസ്ഫറസിന്റെ ലളിതമായ ഒരു ഹൈഡ്രൈഡാണ് ഫോസ്ഫൈൻ, ഇത് ഭൂമിക്കപ്പുറത്ത് നിലവിലുണ്ടെന്ന് ഇതിനകം തന്നെ അറിയാം-ഉദാഹരണത്തിന് വ്യാഴത്തിൽ.

എന്നാൽ വ്യാഴം വളരെ വ്യത്യസ്തമായ ഒരു ലോകമാണ്. ശുക്രനാണെങ്കിൽ ഭൂമിയോട് സാമ്യമുള്ളതാണ്. കല്ലും, മണ്ണും നിറഞ്ഞതു. എന്നാൽ വ്യാഴം ഭൂമിയുടെ പിണ്ഡത്തിന്റെ 318 മടങ്ങ് വലുതാണ്, മഞ്ഞുമൂടിയ മേഘങ്ങൾക്ക് താഴെയായി അതിന്റെ അന്തരീക്ഷം ഭൂമിയുടെ അന്തരീക്ഷത്തിന്റെ 4 കോടി ഇരട്ടി സമ്മർദ്ദത്തിൽ എത്തുന്നു !. അതിനാൽത്തന്നെ വ്യഴത്തിന്റെ ഉള്ളിൽ ഭീമമായ ചൂടാണ് !
അത്തരം സാഹചര്യങ്ങളിൽ, ഫോസ്ഫിന് സ്വയം രൂപപ്പെടാൻ കഴിയും, തുടർന്ന് മേഘങ്ങളിലൂടെ അതിന്റെ സാന്നിധ്യവും നമുക്ക് മനസിലാക്കാം.

എന്നാൽ.. ശുക്രനിൽ അത് സംഭവിക്കാൻ സാധ്യത ഇല്ല, ശുക്രൻ അത്ര വലുതല്ല. എന്നാൽ ധാതുക്കൾ അടങ്ങിയ ശുക്രന്റെ ഉപരിതലത്തിൽ മിന്നൽ ഉണ്ടാവുമ്പോൾ ഫോസ്ഫറസ് ഉപയോഗിച്ച് ഒരു നിശ്ചിത അളവിൽ ഫോസ്ഫൈൻ ഉൽ‌പാദിപ്പിക്കപ്പെടാം - എന്നാൽ ആ ഫോസ്ഫൈൻ അപ്പോൾത്തന്നെ അന്തരീക്ഷം വഴി ഓക്സീകരിക്കപെട്ട്പോവും. അത് അതേപടി അവിടെ അധിക സമയം നിൽക്കില്ല. അങ്ങനെ നിലനിൽക്കണമെങ്കിൽ അവിടെ സ്ഥിരമായി ഫോസ്‌ഫൈൻ ഉണ്ടായിക്കൊണ്ടിരിക്കണം.

ഇതിനർത്ഥം ശുക്രനിൽ ജീവനുണ്ടെന്നാണോ?

അല്ല..ഈ കണ്ടെത്തൽ റിപ്പോർട്ടുചെയ്യുന്ന ഗവേഷകർ വളരെ സൂക്ഷമായി പരിശോധിക്കുന്നുണ്ടെങ്കിലും, അവർക്ക് ഇപ്പോഴും എന്തെങ്കിലും പാകപ്പിഴ വന്നിരിക്കാം, അല്ലെങ്കിൽ അവരുടെ നിരീക്ഷണങ്ങൾ ചില വ്യവസ്ഥാപരമായ അല്ലെങ്കിൽ സാങ്കേതിക പ്രശനങ്ങൾ ബാധിച്ചിരിക്കാം, അല്ലെങ്കിൽ കൂടുതൽ ഫോസ്ഫൈൻ ഉൽ‌പാദിപ്പിക്കുന്നതിന് ശുക്രനിൽ അജ്ഞാതമായ ചില രാസപ്രവർത്തനങ്ങൾ നടക്കുന്നുണ്ടാകാം.
എന്തായാലും ശുക്രനെക്കുറിച്ചു നമുക്ക് ഇനിയും കൂടുതൽ മനസിലാക്കാനുണ്ട് എന്ന് വ്യക്തം..

രക്തസമ്മർദ്ദം..( B P )

ഇന്ന് ഭൂരിഭാഗം ആളുകളിലും കണ്ട് വരുന്ന ഒരു പ്രധാന രോഗമാണ് ബി.പി അല്ലെങ്കിൽ രക്തസമ്മർദ്ദം. പണ്ട് കാലത്ത് 50 വയസ്സ് കഴിഞ്ഞവരിലാണ് സാധാരണയായി ബി.പി കണ്ട് വന്നിരുന്നത്. എന്നാൽ ഇന്ന് അത് അങ്ങനെയല്ല. ഇത് രണ്ട് തരത്തിലുണ്ട് ഹൈ ബി.പിയും ലോ ബി.പിയും.

ഹൈ ബി.പിയാണ് ലോ ബി.പിയെക്കാളും അപകടകരമായി മാറുന്നത്, ഇത് മരണത്തിന് പോലും കാരണമാകുന്നു. ധമനിയുടെ മതിലുകളിൽ ഉണ്ടാവുന്ന രക്തത്തിന്റെ ശക്തി വളരെ കൂടുതലുള്ള അവസ്ഥയാണ് രക്തസമ്മർദ്ദം. ഹൈ ബി.പി ചെറുപ്പക്കാരിലും മുതിര്‍ന്നവരിലും വളരെ സാധാരണമാണ്. ശരിയായ ചികിത്സ ലഭിച്ചില്ലെങ്കിലാണ് ഇത് മനുഷ്യരെ മരണത്തിലേക്ക് എത്തിക്കുന്നത്.
കാരണം ചികിത്സ ലഭിച്ചില്ലെങ്കിൽ ഹൃദയാഘാതം, സ്ട്രോക്ക്, വൃക്കരോഗം തുടങ്ങിയ അസുഖങ്ങൾക്ക് കാരണമാകുന്നു.

ബി.പി ഉണ്ടാകാന്‍ കാരണങ്ങള്‍ പലതാണ്. അതുക്കൊണ്ട് തന്നെ പരിഹാരങ്ങളും. ജീവിതശൈലിയിൽ ചില മാറ്റങ്ങൾ വരുത്തിയാൽ ഹൈ ബിപി നമുക്കു നിയന്ത്രിച്ചു നിർത്താന്‍ കഴിയും. ഇതിനുള്ള വഴികളെന്തൊക്കെയെന്ന് നോക്കാം:

അമിതമായി വറുത്ത ഭക്ഷണങ്ങളോ ട്രാന്‍സ് ഫാറ്റ് അടങ്ങിയ ഭക്ഷണങ്ങളോ ഒരു കാരണവശാലും ഉപയോഗിക്കരുത്. നല്ല മിശ്രിത കാർബണുകൾ, നാരുകൾ, പ്രോട്ടീന്‍ എന്നിവ അടങ്ങിയ ആഹാരം ശീലമാക്കുക.

ഇലക്കറികൾ, പ്രത്യേകിച്ച്‌ ചീര ബി.പി കുറയ്ക്കുന്നതിന് സഹായിക്കുന്നു. മഗ്നീഷ്യം, അയണ്‍, വിറ്റാമിന്‍ സി തുടങ്ങിയ പോഷകങ്ങൾ ഇതിൽ അടങ്ങിയിട്ടുള്ളതിനാൽ ബി.പി കുറയ്ക്കാന്‍ ചീര ശീലമാക്കുന്നത് നല്ലതാണ്.

 പൊട്ടാസ്യവും മറ്റ് പോഷകങ്ങളും കൂടുതലായി അടങ്ങിയ ഒന്നാണ് ഏത്തപ്പഴം. ദിവസവും ഒരെണ്ണം വെച്ച്‌ കഴിച്ചാൽ ബി.പി നിയന്ത്രിക്കാന്‍ സാധിക്കും.

 പാൽ കൊഴുപ്പുണ്ടാക്കുന്ന ഒന്നാണ് എങ്കിലും പാട നീക്കം ചെയ്ത പാൽ ഏതു പ്രായക്കാര്‍ക്കും അനുയോജ്യമാണ്. 
പാലില്‍ ബി.പി കുറയ്ക്കുന്ന കാൽസ്യം, വിറ്റാമിന്‍ ഡി എന്നിവ അടങ്ങിയിട്ടുണ്ട്. അതിനാല്‍ ദിവസവും രാത്രി കിടക്കുന്നതിന് മുമ്പ് പാല്‍ ശീലമാക്കുക.

ബി.പി കുറയ്ക്കുന്ന ആന്റി - ഓക്സിഡന്റായ ലിക്കോപിന്‍ തക്കാളിയിൽ ധാരാളമായി അടങ്ങിയിട്ടുണ്ട്. അതിനാൽ ബിപി യുള്ളവർ തക്കാളി കഴിക്കുന്നത് നല്ലതാണ്.

 വെളുത്തുള്ളി ശീലമാക്കുന്നതും ബി.പി കുറയ്ക്കാന്‍ സഹായിക്കുന്നു.

 ബി.പി കുറയ്ക്കാന്‍ സഹായിക്കുന്ന പൊട്ടാസ്യവും മഗ്നീഷ്യവും ബീന്‍സിൽ ധാരാളമായി അടങ്ങിയിട്ടുള്ളതിനാൽ ബീന്‍സ് ദിവസവും ഭക്ഷണത്തോടൊപ്പം ഉൾപ്പെടുത്താവുന്നതാണ്..

Sunday, 10 October 2021

ആർട്ടിക് ടേൺ..

ഒരു ദേശാടന പക്ഷിയാണ് ആർട്ടിക് ടേൺ. ഭൂമധ്യരേഖയെ മറികടന്നുകൊണ്ട് ഇരുദിശകളിലേക്കും ദേശാടനം നടത്തുന്നതിൽ പക്ഷിഗണങ്ങൾ മുൻപന്തിയിലാണ്. ഒറ്റ ദേശാടനയാത്രയിൽ മുപ്പത്തയ്യായിരം കിലോമീറ്ററോളം ദൂരം ആർട്ടിക് ടേൺ എന്ന പക്ഷി പറക്കാറുണ്ട്. ഓരോ വർഷവും ഏകദേശം 71,000കി.മീ. ദൂരം സഞ്ചരിക്കും.

ദേശാടനം

ആഗസ്ത്, സപ്തംബർ മാസങ്ങളിലാണ് ആർട്ടിക് ടേൺ ഉത്തരധ്രുവമേഖലയിലെ ഗ്രീൻലാൻഡിൽനിന്ന് യാത്ര തുടങ്ങുന്നത്. ദക്ഷിണധ്രുവത്തിലെ വെഡൽ കടലാണ് അവയുടെ ലക്ഷ്യം. നാലഞ്ചുമാസം ഇവിടെ ചെലവഴിച്ച് മടക്കയാത്ര തുടങ്ങുന്ന പക്ഷി മെയ്, ജൂൺ മാസങ്ങളിൽ സ്വദേശത്തു തിരിച്ചെത്തും.

ഉത്തരധ്രുവത്തിൽനിന്നു ദക്ഷിണധ്രുവത്തിലേക്ക് ഒറ്റയടിക്കല്ല പക്ഷി പറക്കുന്നതെന്ന് ഗവേഷകർ കണ്ടെത്തി. ഉത്തര അറ്റ്‌ലാന്റിക്കിനു നടുവിൽ അസോറസിനടുത്താണ് അവയുടെ ഇടത്താവളം. ഇവിടെ തങ്ങി ആവശ്യത്തിനു ഭക്ഷണം കഴിച്ച് തെക്കോട്ടുള്ള യാത്ര തുടരും. പടിഞ്ഞാറൻ യൂറോപ്പും പടിഞ്ഞാറൻ ആഫ്രിക്കയും പിന്നിടുമ്പോൾ വഴി രണ്ടായി പിരിയും. കുറച്ചു പക്ഷികൾ ആഫ്രിക്കൻ തീരത്തുകൂടെ മുന്നോട്ടുപോകും; ബാക്കിയുള്ളവ ബ്രസീലിന്റെ തീരത്തുകൂടെയും. തണുപ്പുകാലം ദക്ഷിണധ്രുവത്തിൽ ചെലവഴിച്ച് മടക്കയാത്ര.

ഗവേഷണം

ആർട്ടിക് ടേൺ എന്ന കൊച്ചുപക്ഷിയുടെ ലോകസഞ്ചാരത്തിന്റെ പാത ശാസ്ത്രജ്ഞർ രേഖപ്പെടുത്തിയിട്ടുണ്ട്. രണ്ടു ധ്രുവങ്ങൾക്കുമിടയിലായി പ്രതിവർഷം 71,000 കിലോമീറ്റർ ദൂരമാണ് ഈ ദേശാടനക്കിളി പറക്കുന്നതെന്നു നിർണയിച്ച ഗവേഷകസംഘം, ഇതിന്റെ സഞ്ചാരപഥം വളഞ്ഞുതിരിഞ്ഞതാണെന്നും മനസ്സിലാക്കി.

പക്ഷിയുടെ കാലിൽ ഘടിപ്പിച്ച കുഞ്ഞുപകരണങ്ങളുടെസഹായത്തോടെയാണ് വിവിധ രാജ്യങ്ങളിൽ നിന്നുള്ള ഗവേഷകരുടെ സംഘം ആർട്ടിക് ടേണിന്റെ യാത്രാപഥം നിർണയിച്ചത്. അമേരിക്കയിലെ പി.എൻ.എ.എസ്. ജേർണലാണ് ഈ സുദീർഘഗവേഷണത്തിന്റെ വിവരം പുറത്തുവിട്ടത്.

നേർരേഖയിൽ പറക്കുന്നതിനുപകരം തീരത്തോടുചേർന്നു വളഞ്ഞാണ് ഇവയുടെ മടക്കയാത്രയെന്നത് ശാസ്ത്രജ്ഞർക്ക് പുതിയ അറിവാണ്. കാറ്റിന്റെ ഗതി പരിഗണിക്കുമ്പോൾ ഈ പാതയിലുള്ള യാത്രയാവും ആയാസരഹിതം എന്നാണ് ഗവേഷകർ കരുതുന്നത്. ഗ്രീൻലൻഡ്, ഡെന്മാർക്ക്, അമേരിക്ക, ബ്രിട്ടൻ, ഐസ്‌ലൻഡ് എന്നീ രാജ്യങ്ങളിൽ നിന്നുള്ള ശാസ്ത്രജ്ഞരാണ് ഗവേഷണത്തിൽ പങ്കാളികളായത്. ഒന്നര ഗ്രാമിൽ താഴെ ഭാരമുള്ള ഉപകരണമാണ് ഇവർ പക്ഷിയുടെ കാലിൽ പിടിപ്പിച്ചത്. എത്തുന്ന സ്ഥലത്തെ പ്രകാശതീവ്രതയുടെ അടിസ്ഥാനത്തിൽ ഈ ഉപകരണം കൈമാറുന്ന വിവരം ശേഖരിച്ചാണ് ദേശാടനപാത നിർണയിച്ചത്.

Saturday, 9 October 2021

വലിയ ശബ്ദത്തിനുടമ..

പക്ഷികളുടെ ലോകം ശബ്ദങ്ങളുടെ കൂടി ലോകമാണ്.  മുന്നറിയിപ്പു നല്‍കാനും ഇണയെ ആകര്‍ഷിയ്ക്കാനുമെല്ലാം പക്ഷികള്‍ തങ്ങള്‍ ഉണ്ടാക്കുന്ന ശബ്ദങ്ങള്‍ ഉപയോഗിക്കുന്നു. ലോകത്തെ എല്ലാ പക്ഷികളും ഇങ്ങനെ വ്യത്യസ്ത തരത്തിലുള്ള ശബ്ദങ്ങള്‍ സൃഷ്ടിക്കാന്‍ കെല്‍പ്പുള്ളവരാണെന്നിരിക്കെ ഇക്കൂട്ടത്തില്‍ ഏറ്റവും ഉച്ചത്തിലുള്ള ശബ്ദം സൃഷ്ടിക്കുന്നത് ബ്രസീലില്‍ കാണപ്പെടുന്ന ഒരു പക്ഷിയാണ്.

വൈറ്റ് ബെല്‍ബേര്‍ഡ്

വെളുത്ത തൂവലുകള്‍ നിറഞ്ഞ സുന്ദരന്‍ പക്ഷിയാണ് ബ്രസീലിയന്‍ വൈറ്റ് ബെല്‍ ബേര്‍ഡ്. പ്രൊക്നിയാസ് ആല്‍ബസ് എന്ന ശാസ്ത്രീയ നാമമുള്ള ഈ പക്ഷി ഇപ്പോഴാണ് ലോകത്തെ ഏറ്റവും ശബ്ദമുള്ള പക്ഷി എന്ന സ്ഥാനം സ്വന്തമാക്കിയത്. ഇക്കൂട്ടത്തിലെ ഒരു പക്ഷി ഇണയെ ആകര്‍ഷിക്കാന്‍ നടത്തിയ കൂവലാണ് ഈ റെക്കോര്‍ഡിന് അര്‍ഹമാക്കിയത്. ഇതുവരെ റെക്കോ‍ഡ് ചെയ്യപ്പെട്ട പക്ഷി ശബ്ദങ്ങളില്‍ ഏറ്റവും ഉയര്‍ന്ന ശബ്ദമുള്ളത് ഈ പക്ഷിയുടെ കൂവലിനാണെന്ന് ഗവേഷകര്‍ തിരിച്ചറിഞ്ഞു. 

125.4 ഡെസിബല്‍ ആയിരുന്നു  റെക്കോഡ് ചെയ്യപ്പെട്ട ശബ്ദത്തിന്‍റെ അളവ്.

ബ്രസീലിലെ ആമസോണ്‍ വനമേഖലയില്‍ വടക്കു കിഴക്കന്‍ പ്രദേശത്തായാണ് ഈ പക്ഷികൾ കാണപ്പെടുന്നത്. ആണ്‍ പക്ഷികളും പെണ്‍ പക്ഷികളും ഇത്തരത്തില്‍ ഇണകളെ ആകര്‍ഷിക്കാന്‍ ശബ്ദമുണ്ടാക്കാറുണ്ട്. ഇതില്‍ ആണ്‍ പക്ഷിയുടെ ശബ്ദമാണ് ഇപ്പോള്‍ റെക്കോഡിന് അർഹമായിരിക്കുന്നത്. കൂടാതെ ആണ്‍ പക്ഷികള്‍ മാത്രമാണ് വെളുത്ത നിറത്തില്‍ കാണപ്പെടുന്നതും. പെണ്‍ പക്ഷികളുടെ നിറം ഇളം ഒലീവ് പച്ചയാണ്.

സംസാരിക്കുന്നതിനിടയിലോ പാട്ടിനിടയിലോ മൈക്കില്‍ നിന്നു പുറത്തു വരുന്ന അരോചകമായ ശബ്ദത്തിനു സമാനമാണ് ഈ പക്ഷിയുടെ ശബ്ദമെന്ന് കേള്‍ക്കുമ്പോള്‍  മനസ്സിലാകും. നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ആമസോണിയന്‍ റിസേര്‍ചിലെ പക്ഷി നിരീക്ഷനായ മരിയോ കോന്‍ കാഫ്റ്റ് ആണ് ബ്രസീലിലെ  റൊറൈമയില്‍ നിന്ന് ഈ പക്ഷിയുടെ ശബ്ദവും വിഡിയോ ദൃശ്യവും പകര്‍ത്തിയത്. തുടര്‍ന്ന് മസാച്യൂസറ്റ് സര്‍വകലാശാലയിലെ ജെഫ് പാഡോസ് ആണ് ഈ പക്ഷികളുടെ ശബ്ദത്തിന്‍റെ അളവ് കണക്കാക്കിയത്. ഇതോടെ അതുവരെ ഒന്നാം സ്ഥാനത്ത് നിന്നിരുന്ന സ്ക്രീമിങ് പിഹാ എന്ന പക്ഷി രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളപ്പെടുകയായിരുന്നു. 116 ഡെസിബല്‍ ആണ് സ്ക്രീമിംഗ് പിഹായുടെ ശബ്ദത്തിന്‍റെ അളവ്. ബെല്‍ബേര്‍ഡിനെ പോലെ സ്ക്രീമിങ് പിഹായും ബ്രസീലിലെ വടക്കു കിഴക്കന്‍ മേഖലയില്‍ തന്നെ കാണപ്പെടുന്ന പക്ഷിയാണ്.

വൈറ്റ് ബെല്‍ബേര്‍ഡും സിംഫണിയും

വൈറ്റ് ബെല്‍ബേര്‍ഡിന്‍റെ ശബ്ദത്തെ മനുഷ്യ നിര്‍മിതമായ ശബ്ദങ്ങളുമായി താരതമ്യപ്പെടുത്തുന്നത് കൗതുകകരമയ കാര്യമാണ്. ഒരു സാധാരണ ഓഫിസിലെ ശബ്ദം ശരാശരി 40 ഡെസിബല്‍ ആണ്. സിംഫണി പോലുള്ള ഒരു സംഗീത പരിപാടിക്കും കാറിന്‍റെ ഹോണിനും ശരാശരി 110 ഡെസിബല്‍ ശബ്ദമുണ്ടാകും. ഇനി അരോചകമായ ഡ്രില്ലിങ്ങിന്‍റെ ശബ്ദത്തിന് ശരാശരി 120 ഡെസിബല്‍ വരെ ശബ്ദമാണ് ഉണ്ടാവുക. ഇവയെയൊക്കെ മറികടക്കുന്നതാണ് വൈറ്റ് ബെല്‍ബേര്‍ഡിന്‍റെ ഇണയ്ക്കു വേണ്ടിയുള്ള ആലാപനം._

ശബ്ദത്തില്‍ മാത്രമല്ല മറ്റ് ചില കാര്യങ്ങളിലും ഈ വൈറ്റ് ബെല്‍ബേര്‍ഡിനു പ്രത്യേകതകളുണ്ട്. ഇതില്‍ ഒന്ന് ഇവയുടെ മുഖത്തു നിന്നു നീണ്ടു നില്‍ക്കുന്ന വാലു പോലുള്ള ശരീര ഭാഗമാണ്. ഇത് ചില സമയങ്ങളില്‍ കൊമ്പ് പോലെ ഉയര്‍ന്നു നില്‍ക്കുന്നതായും കാണപ്പെടാറുണ്ട്. കൂടാതെ തൂവലുകളെല്ലാം നീക്കിയാല്‍ ഈ പക്ഷിക്കുള്ളത് സിക്സ് പായ്ക്ക് ശരീരമാണെന്നും ഗവേഷകര്‍ പറയുന്നു. മറ്റ് പക്ഷികളേക്കാള്‍ മസിലുകള്‍ നിറഞ്ഞ ശരീരമാണ് ഈ പക്ഷിയുടേത്. കൂടാതെ ഇവയുടെ ടിഷ്യൂ മറ്റ് പക്ഷികളുടേതിനേക്കാള്‍ നാലിരട്ടി വരെ കട്ടിയുള്ളതാണെന്നും ഇവര്‍ വിശദീകരിക്കുന്നു.

Thursday, 7 October 2021

തൂത്തന്‍ഖാമൻ ഒരന്വേഷണം..

ആദ്യം എനിക്കൊന്നും കാണാന്‍ വയ്യായിരുന്നു. കല്ലറയില്‍ നിന്ന് വരുന്ന ചുടുകാറ്റില്‍ മെഴുകുതിരികള്‍ ആളിക്കത്തുന്നുണ്ടായിരുന്നു. അല്പം കഴിഞ്ഞ് അരണ്ട ആ വെളിച്ചവുമായി എന്റെ കണ്ണുകള്‍ പൊരുത്തപ്പെട്ടപ്പോള്‍ മഞ്ഞുപടലങ്ങള്‍ക്കിടയിലൂടെ ഒരു കല്ലറയുടെ അകം തെളിഞ്ഞു വന്നു. വിചിത്രമായ മൃഗങ്ങള്‍, പ്രതിമകള്‍, സ്വര്‍ണ്ണം, എങ്ങും പൊന്നിന്റെ തിളക്കം മാത്രം.. ഞാന്‍ പകച്ചു നില്‍ക്കെ ഒപ്പമുള്ള കാര്‍ണര്‍വണ്‍ പ്രഭു ചോദിക്കുന്നത് കേട്ടു. 'എന്തെങ്കിലും കാണാമോ?' വാക്കുകള്‍ക്കായി തപ്പിത്തടഞ്ഞുകൊണ്ട് ഞാന്‍ എങ്ങിനെയോ പറഞ്ഞു. 'കാണാം. വിസ്മയകരമായ കാഴ്ചകള്‍!' രാജാക്കന്മാരുടെ താഴ്‌വര എന്നറിയപ്പെടുന്ന പ്രദേശത്ത് ഏറ്റവും ഒടുവിലായി 1922ല്‍ കണ്ടെത്തിയ തൂത്തന്‍ഖാമന്‍ എന്ന ഫറോവയുടെ ശവകുടീരത്തെപ്പറ്റി ബ്രിട്ടീഷ് ആര്‍ക്കിയോളജിസ്റ്റ് ഹൊവാര്‍ഡ് കാര്‍ട്ടര്‍ രേഖപ്പെടുത്തിയതാണിത്. ആ നിലവറയ്ക്കകത്തെ മൂന്ന് സ്വര്‍ണ്ണപേടകങ്ങളിലൊന്നില്‍ ഒരു മമ്മിയുടെ രൂപത്തില്‍ തൂത്തന്‍ഖാമന്റെ ശവശരീരമുണ്ടായിരുന്നു!.

നിദ്രക്ക് ഭംഗം വരുത്തിയാൽ മരണം നിശ്ചയം-
'തൂത്തൻഖാമുന്റെ കല്ലറക്കുമുന്നിൽ രേഖപ്പെടുത്തിയ വാക്കുകളാണിത്'.


ഒൻപതാം വയസ്സിൽ ഫറവോ ആയി പത്തു വർഷങ്ങൾ മാത്രം ഭരിച്ചു പത്തൊൻപതാം വയസ്സിൽ മരണമടഞ്ഞ "പയ്യൻ" ഫറവോ ആണ് തൂത്തൻഖാമൂൻ. 1922-ൽ ആണ് ഈജിപ്റ്റിലെ ലക്സറിൽ ഉള്ള ഫറവോമാരുടെ ശ്മശാനം ആയ രാജാക്കന്മാരുടെ താഴ്വരയിൽ (Valley of the Kings) നിന്നും തൂത്തൻഖാമൂന്റെ കല്ലറ കണ്ടെത്തിയത്. പുരാവസ്തു ഗവേഷകർ ഇരുപതാം നൂറ്റാണ്ടിൽ നടത്തിയ ഏറ്റവും പ്രധാനപ്പെട്ട കണ്ടുപിടിത്തമായി ഇത് കരുതപ്പെടുന്നു. ഒരു പയ്യൻ ഫറവോയുടെ കഥയും ആ കല്ലറയിൽ നിന്നും കിട്ടിയ നിധികളുടെ വിശേഷങ്ങളും ഒപ്പം ഫറവോയുടെ ശാപം മൂലം ഉണ്ടായി എന്ന് പറയപ്പെട്ട ചില മരണങ്ങളും ലോകശ്രദ്ധയെ ഏറെ ആകർഷിച്ചു. ഈ കല്ലറയിൽ തൂത്തൻഖാമന്റെ മമ്മി സൂക്ഷിച്ചിരുന്ന ശവപ്പെട്ടി നിർമിച്ചിരിക്കുന്നത് 110 കിലോ തനി സ്വർണത്തിലാണ്. ഇന്നത്തെ സ്വർണ വില അനുസരിച്ച് ഇതിനു മാത്രം 33 കോടി രൂപ വരും. മരിക്കുമ്പോൾ അണിയിക്കുന്ന മുഖാവരണം (death mask) ഉണ്ടാക്കിയിരിക്കുന്നത് 10 കിലോ സ്വർണത്തിലാണ്. ഇതിന്റെയൊന്നും പഴക്കത്തിനു (antiquity) ഒട്ടു വിലയിടാൻ പറ്റുകയുമില്ല.

രാജാക്കന്മാരായ ഫറവോമാർ മരിക്കുമ്പോൾ അവർക്ക് മരണാനന്തര ജീവിതത്തിൽ ഉപയോഗിക്കാനായി അവർ ജീവിത കാലത്ത് ഉപയോഗിച്ചിരുന്ന സ്വർണാഭരണങ്ങളും മറ്റു വസ്തുക്കളും മമ്മിയോടൊപ്പം നിക്ഷേപിക്കുമായിരുന്നു. ഇത് മോഷ്ടാക്കളെ ഈ കല്ലറകളിലേക്ക് ആകർഷിച്ചു. അവർ കല്ലറകൾ പൊളിച്ചു അകത്തു കടന്നു വിലയേറിയ വസ്തുക്കളൊക്കെ മോഷ്ടിച്ചു. അറുപതിൽ പരം ഫറവോമാരെ അടക്കിയ രാജാക്കന്മാരുടെ താഴ്വരയിൽ നിന്നും മോഷ്ടാക്കളുടെ കണ്ണിൽ പെടാതെ തൂത്തൻഖാമുന്റെ കല്ലറ മാത്രമേ പുരാവസ്തു ഗവേഷകർക്ക് കണ്ടെടുക്കാൻ കഴിഞ്ഞുള്ളു. ആഭരണങ്ങൾ, വസ്ത്രങ്ങൾ, രഥം, ആയുധങ്ങൾ, ഫർണിച്ചറുകൾ, ജോലിക്കാരുടെ പ്രതിമകൾ തുടങ്ങി 5300-ൽ പരം വസ്തുക്കളാണ് ഈ കല്ലറയിൽ നിന്നും പുരാവസ്തു ഗവേഷകർക്ക് ലഭിച്ചത്. അപ്രശസ്തൻ ആയ ഒരു ഫറവോയുടെ കല്ലറയിൽ ഇത്രയും നിധിയുണ്ടായിരുന്നുവെങ്കിൽ മറ്റു ഫറവോമാരുടെ കല്ലറകളിൽ എന്ത് മാത്രം വിലയേറിയ വസ്തുക്കൾ ഉണ്ടായിരുന്നുവെന്നും മോഷ്ടാക്കൾ എന്ത് മാത്രം നിധി കടത്തിക്കാണും എന്ന് നമുക്ക് ഊഹിക്കാവുന്നതേയുള്ളൂ. മോഷ്ടാക്കൾക്ക് തൂത്തൻഖാമുന്റെ കല്ലറ കണ്ടെത്താൻ കഴിയാത്തതിന് ഒരു കാരണം ഉണ്ടായിരുന്നു. തൂത്തൻഖാമുന്റെ കല്ലറക്ക് തൊട്ടുമുകളിലായാണ് റാമിസെസ് ആറാമൻ ഫറവോയുടെ കല്ലറ പണിതത്. മല തുരന്ന് കല്ലറ പണിതപ്പോൾ മിച്ചം വന്ന കല്ലും മണ്ണുമൊക്കെ പണിക്കാർ തൂത്തൻഖാമുന്റെ കല്ലറയുടെ മുന്നിൽ കൂട്ടിയിട്ടു. അത് കാഴ്ച മറച്ചതു മൂലം അവിടെ ഒരു കല്ലറ ഉണ്ടെന്ന് ആരും കരുതിയില്ല.

ഫറവോ അഖനെറ്റന്റെ (Akhenatan) പല ഭാര്യമാരിൽ ഒരാളായ കിയയിൽ ആണ് തൂത്തൻഖാമുൻ ജനിക്കുന്നത് (BC 1333 or 802 ?) രാജ്ഞിയായ നെഫെർറ്റിറ്റിയിൽ അഖനേറ്റന് പെണ്മക്കൾ മാത്രമേ ഉണ്ടായിരുന്നുള്ളൂ. ഫരവോമാരുടെ നിയമപ്രകാരം രാജ്ഞിയിലുണ്ടാവുന്ന ആൺമക്കൾക്കാണ് ഭരണാവകാശം. രാജ്ഞിയിൽ പെൺമക്കളും മറ്റൊരു ഭാര്യയിൽ മകനും ഉണ്ടെങ്കിൽ ഈ മകന് ഫറവോ ആവാൻ രാജ്ഞിയിൽ ഉള്ള പെൺകുട്ടികളെ വിവാഹം കഴിച്ചാൽ മതിയാവും. ഭരണം കുടുംബത്തിന് പുറത്തു പോവാതിരിക്കാനായി സഹോദരിസഹോദരന്മാർ തമ്മിലുള്ള വിവാഹവും സാധാരണമായിരുന്നു.

 അഖനേറ്റൻ തന്റെ രണ്ടു പെൺമക്കളേയും വിവാഹം ചെയ്തു ! അവരിലും അയാൾക്ക് പെൺകുട്ടികളേ ഉണ്ടായുള്ളൂ. ഒടുവിൽ അഖനേറ്റൻ മരിക്കുമ്പോൾ ഏക ആൺ തരി അവശേഷിച്ചത് ഒൻപത് വയസുള്ള തൂത്തൻ ഖാമുനും. തൂത്തൻഖാമുനെ ഫറവോയാക്കുക അല്ലാതെ വേറൊരു മാർഗവും അവശേഷിച്ചില്ല. തന്റെ അർദ്ധസഹോദരിയും പിതാവായ അഖനേറ്റന് നെഫെർറ്റിറ്റി രാജ്ഞിയിൽ ജനിച്ചവളും പിന്നീട് പിതാവിന്റെ തന്നെ ഭാര്യയുമായിത്തീർന്ന അങ്കെസനമുനെ (Ankhesenamun) വിവാഹം കഴിച്ച് തൂത്തൻഖാമുൻ തന്റെ ഫറവോ സ്ഥാനം ഉറപ്പിച്ചു. തൂത്തൻഖാമുന്റെ പിതാവായ അഖെനേറ്റൻ ഒരു വിപ്ലവകാരിയായ ഫറവോ ആയിരുന്നു. ഈജിപ്റ്റുകാർ അതുവരെ ആരാധിച്ചിരുന്ന അമുൻ എന്ന ദൈവത്തെ ഉപേക്ഷിച്ചു രാജ്യതിന്റെ പുതിയ ദൈവമായി സൂര്യദേവനായ ആറ്റെനെ (Aten) അവരോധിച്ചു. 

തലസ്ഥാനമായ ലക്സർ അമുൻ ദേവന്റെ പുരോഹിതന്മാരുടെ നിയന്ത്രണത്തിൻകീഴിലായിരുന്നു. അവരുടെ ക്ഷേത്രങ്ങളിൽ ധനം കുമിഞ്ഞു കൂടി. പുരോഹിതന്മാരുടെ അധികാരത്തിനു കടിഞ്ഞാണിടാൻ തന്റെ തലസ്ഥാനം ലക്സറിൽ നിന്നും അമർനയിലെക്കു ( Tel el Amarna) മാറ്റി. പക്ഷെ തൂത്തൻഖാമൻ അധികാരത്തിൽ വന്നപ്പോഴേക്കും അവസ്ഥ മാറി. സ്വന്തമായി തീരുമാനമെടുക്കാനുള്ള പ്രായം അദ്ദേഹത്തിനു ഉണ്ടായിരുന്നില്ല. രാജസദസ്സിലെ പ്രധാനികളുടെ നിർബന്ധം മൂലമാവാം, അദ്ദേഹം ആറ്റെൻ ദേവനെ ഉപേക്ഷിച്ച് അമുൻ ദേവനെ തിരികെ കൊണ്ടുവന്നു. തലസ്ഥാനം വീണ്ടും ലക്സറിലേക്ക് മാറ്റി.

പത്തു വർഷത്തെ ഭരണശേഷം പത്തൊൻപതാം വയസ്സിലാണ് തൂത്തൻഖാമൻ മരിക്കുന്നത്. എങ്ങനെ മരിച്ചു എന്നതിനെ പറ്റി പല അഭ്യൂഹങ്ങളും ഉണ്ട്. തലയുടെ പിറകിൽ കണ്ട മുറിവ് മൂലം തലക്കടിയേറ്റാണ് മരിച്ചത് എന്നായിരുന്നു ആദ്യം ഗവേഷകർ കരുതിയത്. എന്നാൽ ആ മുറിവ് ശവശരീരം മമ്മി ആക്കിയപ്പോൾ ഉണ്ടായതാണ് എന്ന് പിന്നീട് തെളിഞ്ഞു. തുടയെല്ലിൽ പൊട്ടൽ ഉണ്ടായിരുന്നത് കാരണം രഥത്തിൽ നിന്നും വീണു മരിച്ചതാണ് എന്ന് ചിലർ വാദിക്കുന്നു. BBC പുറത്തുവിട്ട തെളിവ് പ്രകാരം മലേറിയ ബാധിച്ചാണ് തൂത്തൻഖാമുൻ മരിച്ചത്. എന്നാൽ തൂത്തൻഖാമന്റെ ശരീരത്തിൽ മുന്നിലത്തെ വാരിയെല്ലുകൾ കാണാത്തത് മൂലം ഹിപ്പൊപ്പൊട്ടാമസിനെ വേട്ടയാടുന്നതിന്റെ ഇടയ്ക്കു അതിന്റെ ഇടിയേറ്റാണ് മരിച്ചത് എന്ന വാദവും ഉണ്ട്.

1922-ൽ ബ്രിട്ടീഷ് പുരാവസ്തുഗവേഷകനായ ഹോവാർഡ് കാർട്ടർ ആണ് തൂത്തൻഖാമുന്റെ കല്ലറ കണ്ടെത്തുന്നത്. അതിനു മുൻപ് പത്തു വർഷങ്ങളോളം രാജാക്കന്മാരുടെ താഴ്വരയിൽ തിയഡോർ ഡേവിസ് എന്ന പുരാവസ്തുഗവേഷകൻ വളരെയധികം കല്ലറകൾ കണ്ടെത്തിയിരുന്നു. ഇനിയൊന്നും തന്നെ അവിടെ നിന്നും കണ്ടെടുക്കാനില്ല എന്ന് കരുതിയ അദ്ദേഹം ഗവേഷണം അവസാനിപ്പിച്ചു. ഈ അവസരത്തിൽ ഹോവാർഡ് കാർട്ടർ പുരാവസ്തുഗവേഷണത്തിനുള്ള പെർമിറ്റിനു അപേക്ഷിക്കുകയും അദ്ദേഹത്തിനു അത് ലഭിക്കുകയും ചെയ്തു. ബ്രിട്ടീഷുകാരനായ കർനാർവോൺ പ്രഭു ആണ് കാർട്ടറുടെ ഗവേഷണത്തിനുള്ള ചിലവു വഹിച്ചത്. അസുഖബാധിതനായിരുന്ന പ്രഭു ഡോക്ടർമാരുടെ ഉപദേശപ്രകാരം വരണ്ട കാലാവസ്ഥയുള്ള സ്ഥലമായ ഈജിപ്തിൽ താമസത്തിനെത്തിയതായിരുന്നു. 1918-ൽ ആണ് കാർട്ടർ തൂത്തൻഖാമുന്റെ കല്ലറക്കായുള്ള അന്വേഷണം തുടങ്ങിയത്. 1921 ആയിട്ടും ഒന്നും കിട്ടാത്തതിനാൽ കർനാർവോൺ പ്രഭു തുടർന്നും ഗവേഷണത്തിനായി പണം മുടക്കുന്നതിന് വിസമ്മതം പ്രകടിപ്പിച്ചു. എന്നാൽ ഒരു വർഷത്തെ സഹായത്തിനുകൂടി കാർട്ടർ അഭ്യർഥിച്ചപ്പോൾ അദ്ദേഹം വഴങ്ങി. 1922-ൽ കാർട്ടർ ലോകശ്രദ്ധയാകർഷിച്ച ഈ കണ്ടുപിടിത്തം നടത്തി. കല്ലറക്കകത്ത് കയറിയ അവർ ആദ്യം കണ്ടത് സ്വർണം പൂശിയ തടി കൊണ്ടുള്ള വലിയ ഒരു പെട്ടി ആണ്. അതിനകത്ത് വീണ്ടും മൂന്നു പെട്ടികൾ. അതിൽ മൂന്നാമത്തെ പെട്ടിക്കുള്ളിലായിരുന്നു തൂത്താൻഖാമുന്റെ മമ്മി വെച്ചിരുന്ന സ്വർണം കൊണ്ടുള്ള ശവപ്പെട്ടി.

അസുഖബാധിതനായിരുന്ന കർനാർവോൺ പ്രഭു ഈ കണ്ടുപിടിത്തം കഴിഞ്ഞു മൂന്നു മാസത്തിനുള്ളിൽ മരണമടഞ്ഞു. തൂത്തൻഖാമുന്റെ കല്ലറയിൽ കയറി അദ്ദേഹത്തിൻറെ ആത്മാവിനെ ശല്യപ്പെടുത്തിയത് മൂലം ഫറവോയുടെ ശാപം കിട്ടിയത് കൊണ്ടാണ് കർനാർവോൺ പ്രഭു പെട്ടെന്ന് മരണമടഞ്ഞത് എന്ന് പല അന്ധവിശ്വാസികളും പറഞ്ഞുപരത്തി. ഷെർലക് ഹോംസ് കഥകളുടെ രചയിതാവായ സർ ആർതർ കോനൻ ഡോയൽ പോലും ഈ കഥ പ്രചരിപ്പിക്കാൻ മുന്നിൽ നിന്നു. ഇത് വീണ്ടും ലോകശ്രദ്ധ ആകർഷിച്ചു. എന്നാൽ മുന്നേ തന്നെ അസുഖബാധിതനായ കർനാർവോൺ പ്രഭു കൊതുക് പരത്തിയ ഏതോ അസുഖം മൂലം മരണമടഞ്ഞതായിരുന്നു. അങ്ങനെ ഫറവോയുടെ ശാപം ഉണ്ടെങ്കിൽ കല്ലറ കണ്ടുപിടിച്ച ഹോവാർഡ് കാർട്ടർ ആണല്ലോ ശരിക്കും മരണമടയേണ്ടത്. പക്ഷെ അദ്ദേഹം പ്രായമെത്തി തന്റെ അറുപത്തിനാലാമാത്തെ വയസ്സിൽ, ഈ കണ്ടുപിടിത്തത്തിനും 16 വർഷങ്ങൾക്ക് ശേഷം അർബുദരോഗം മൂലം മരണമടയുകയായിരുന്നു

ഈജിപ്ഷ്യന്‍ ഫറവോ രാജകുമാരന്‍ തൂത്തന്‍ഖാമന്റെ ആയയുടേതെന്ന് കരുതപ്പെടുന്ന ശവക്കല്ലറ ആദ്യമായി സന്ദര്‍ശകര്‍ക്ക് തുറന്നുകൊടുക്കുന്നു. തൂത്തന്‍ഖാമനെ വളര്‍ത്തിയ മായ എന്ന അര്‍ധ സഹോദരിയുടെ ശവക്കല്ലറ ഇരുപത് വര്‍ഷങ്ങള്‍ക്ക് മുമ്പാണ് കണ്ടെത്തിയത്. എന്നാല്‍ തൂത്തന്‍ഖാമന്റെ കല്ലറയോട് ചേര്‍ന്ന് വളര്‍ത്തമ്മ നെഫര്‍തിതിയുടെ കല്ലറയും നിധിശേഖരമുള്ള രഹസ്യഅറയുമുണ്ടെന്ന വാദങ്ങളെ തള്ളാനോ ശരിവയ്ക്കാനോ ഇപ്പോഴും പുരാവസ്തു ഗവേഷകര്‍ക്കായിട്ടില്ല.

ശിലാലിഖിതങ്ങളും ചുവര്‍ ചിത്രങ്ങളും കൊണ്ട് അലംകൃതമായ ശവക്കല്ലറയാണ് മായയുടേത്. ഈജിപ്തിലേക്കുള്ള വിനോദസഞ്ചാരികളുടെ കുറവ് പരിഹരിക്കാനാകുമെന്ന പ്രതീക്ഷയിലാണ് സര്‍ക്കാരിന്റെ പുതിയ നടപടി. ടൂറിസം മുഖ്യ വരുമാനമാര്‍ഗമായ ഈജിപ്തിനെ ഭീകരാക്രമണ ഭീതിയെ തുടര്‍ന്ന് അടുത്തിടെയായി സഞ്ചാരികള്‍ കൈവിട്ടിരുന്നു. സഞ്ചാരികളുടെ വരവ് വീണ്ടും വര്‍ധിപ്പിക്കാന്‍ മായയുടെ ശവക്കല്ലറക്ക് കഴിയുമെന്നാണ് അധികൃതരുടെ പ്രതീക്ഷ.

മായയുടെ ശവക്കല്ലറക്ക് പുറത്ത് കൊത്തിവെച്ച രൂപങ്ങളില്‍ ഒരു രാജ്ഞി കുഞ്ഞിനെ മുലയൂട്ടുന്ന രൂപവുമുണ്ട്. ഈ കുട്ടി തൂത്തെന്‍ഖാമനാണെന്നും രാജ്ഞി മായയാണെന്നുമാണ് കരുതുന്നത്. ഫ്രഞ്ച് പുരാവസ്തു ഗവഷകന്‍ അലെന്‍ സിവിയാണ് 1996ല്‍ മായയുടെ ശവക്കല്ലറ കണ്ടെത്തുന്നത്. കൈയ്‌റോയില്‍ നിന്നും 20 കിലോമീറ്റര്‍ തെക്കുമാറിയാണ് ശവക്കല്ലറ. ഫറവോ അക്കെനാറ്റെന്റേയും രാജ്ഞി നെഫര്‍തിതിയുടേയും മകളാണ് മായയെന്ന് 2010ല്‍ ഡിഎന്‍എ ടെസ്റ്റിലൂടെ തെളിയിക്കപ്പെട്ടിരുന്നു. അധികാരമേറ്റെടുത്ത് ഒമ്പതാം വര്‍ഷത്തില്‍ മരിച്ച തൂത്തെന്‍ഖാമന്റെ പിതാവാണ് അക്കെനാറ്റെന്‍ എന്ന് തെളിഞ്ഞിട്ടുണ്ട്.

ദുരൂഹതകളുടെ കേന്ദ്രമായാണ് തൂത്തന്‍ഖാമന്റെ ശവക്കല്ലറ അറിയപ്പെടുന്നത്. മൂവായിരം വര്‍ഷങ്ങള്‍ക്ക് മുമ്പ് ദുരൂഹമായി മരണപ്പെട്ട തൂത്തന്‍ഖാമന്റെ മമ്മി രൂപത്തിലുള്ള ശരീരത്തിനൊപ്പം നിര്‍ബന്ധിതമായി അടക്കപ്പെട്ട ഭടന്മാരുടെ അവശിഷ്ടങ്ങളും ലഭിച്ചിരുന്നു. തൂത്തന്‍ഖാമന്റെ ശവകൂടീരത്തില്‍ അമൂല്യ രത്‌നങ്ങള്‍ അടങ്ങിയ രഹസ്യ അറയുണ്ടെന്ന് വലിയൊരു വിഭാഗം പുരാവസ്തു ഗവേഷകര്‍ ഇപ്പോഴും കരുതുന്നുണ്ട്.

Wednesday, 6 October 2021

ജോണിവാക്കർ ഒരു ചരിത്രം

ആഗോള മധ്യ വർഗം 2030ൽ 4.9 ബില്ല്യൻ ആകുമെന്നാണ് കണക്കുകൾ സൂചിപ്പിക്കുനത്.അവർ ഒരു വർഷം56 ട്രില്യണ്ണ്‍ ചിലവഴിക്കും.അതിൽ അധികവും ജോണി വാകർ കുടിക്കുന്നവരായിരിക്കും.
ലോകത്ത് സെക്കണ്ടിൽ 4 കുപ്പി വീതവും വർഷത്തിൽ 120മില്ല്യൻ കുപ്പികളും വില്ക്കുന്ന ആഗോള ബ്രാൻഡ്‌ ആണു ജോണി വാക്കർ.

ചൈന ,ബ്രസീൽ,തായ്ലാൻഡ്‌,മെക്സികൊ എന്നീ രാജ്യങ്ങളാണ് ഇവരുടെ പ്രധാന വിപണി.വികസ്വര രാജ്യങ്ങളിൽ ആരോട് ചോദിച്ചാലും അവർ ജോണി വാക്കർ കുടിച്ച സന്ദർഭംവിവരിക്കും.

ബീജിങ്ങിലെ ടെക്കികളുടെ സമ്മേളനത്തിൽ,ജയ്പൂരിലെ 4 ദിവസത്തെ വിവാഹത്തിൽ,ദുബായിലെ എണ്ണമറ്റ ബാറുകളിൽ,ടെഹ്‌റാനിലെ സ്വകാര്യ വസതികളിൽ,റിയാദിലെ ഡിപ്ലോമാറ്റിക്ക് പാർട്ടികളിൽ അങ്ങനെ എത്രയെത്ര സന്ദർഭങ്ങൾ???
ഒരിക്കൽ ഇറാക്ക് യുദ്ധകാലത്ത് ബാഗ്ദാദിൽ എത്തിയ മാധ്യമപ്രവർതകൻ ജോണി വാക്കർ black labelന്റെ ലഭ്യത കണ്ട് അത്ഭുതപെട്ടിട്ടുണ്ട്.ഭക്ഷണം പോലും കിട്ടാത്ത ഒരു സ്ഥിതി ആയിരുന്നു അതെന്നോര്ക്കണം.

സ്കോട്ടിഷ് ജഡ്ജീ ലോർഡ്‌ cock bern പറഞ്ഞതുപോലെ വിസ്കി ഒരു പിശാചാണ്.പക്ഷേ ഈ പിശാചിന് എങ്ങനെ ഇത്രയധികം ആരാധകരുണ്ടായി.
സ്കൊട്ട്ലണ്ടിലെ അയർഷയറിൽ ഒരു കര്ഷകന്റെ മകനായ john walker 1819ൽ
ഒരുപ പലചരക്കു കട തുടങ്ങി.അവശ്യ സാധനങ്ങളുടെ കൂടെ അയാൾ വൈനും സ്വന്തമായി ഉണ്ടാക്കിയ വിസ്കികളും വിറ്റിരുന്നു.30 വർഷം വളരെ നന്നായി തന്നെ കച്ചവടം മുന്നോട്ട് കൊണ്ട്പോയി.തനിക്കു വരാനിരിക്കുന്ന നല്ല കാലത്തെ കുറിച്ച് അയാള്ക്ക് യാതൊരു മുൻവിധികളും ഉണ്ടായിരുന്നില്ല.പക്ഷെ 1852ഇൽ ഉണ്ടായ വെള്ളപ്പൊക്കത്തിൽ എല്ലാം അയാള്ക്ക് നഷ്ടമായി.

പക്ഷെ അയർഷയർ എന്ന ഭാഗ്യ നഗരം അയാളെ കൈവിട്ടില്ല.നഷ്ടപെട്ടതെല്ലാം പതിയെ തിരിച്ചു പിടിച്ചു.മകൻ അലക്സണ്ട്രെനെ ബിസിനസ്സിലേക്ക് കൊണ്ടുവന്നു. ഇതായിരുന്നു ജോണി വാക്കർ എന്ന കമ്പനിയുടെ വഴിതിരിവ്.
കുപ്പികളിൽ അച്ഛന്റെ പേരാണെങ്കിലും മകനാണ് ഈ അമൃതിനെ ആഗോളതലത്തിൽ എത്തിച്ചത്.40 വര്ഷങ്ങള്ക്ക് അപ്പുറം തന്റെ രണ്ടു മക്കളെ old highland whisky ഏല്പിച്ചു മരിക്കുമ്പോൾ ലോകത്തിലെ ഏറ്റവും വലിയ സ്കോച് നിർമ്മതാക്കൾ എന്ന പേര് അവർക്ക് സ്വന്തമായിരുന്നു.അവിടെയാണ് ജോണി വാക്കർ എന്ന കമ്പനി ജനിച്ചത്.

അലക്സാണ്ടർ adventure merchant bussiness എന്ന സംഘടനയിൽ അംഗമായിരുന്നു.എല്ലാ സ്കോട്ടിഷ് വ്യവസായികളെയുംകപ്പലുടമകളെയുംസൂര്യൻ ആസ്തമിക്കാത്ത സാമ്രാജ്യവുമായി ബന്ധിപ്പിച്ചത് ഇവരാണ്.കപ്പലുകൾ ചരക്ക് വഹിക്കുകയും അതിൽ നിന്ന് ഒരു കമ്മിഷൻ എടുക്കയും ചെയ്തു.ബാക്കി ലാഭം വ്യാപാരികളിൽ എത്തിച്ചേര്ന്നു.അങ്ങനെ വാക്കറുടെ വിസ്കി ബ്രിട്ടീഷ്‌ സാമ്രാജ്യത്വത്തിന്റെ പാതകളിലൂടെ സഞ്ചരിച്ചു.
സ്വന്തമായി ഒരു പേരുണ്ടാകണമെങ്കിൽ പുതിയ ഒരു കച്ചവട സ്ഥലം കണ്ടു പിടിക്കണമെന്ന് അദ്ദേഹതിനു മനസ്സിലായി.അങ്ങനെ 1880ൽ ലണ്ടനിൽ ഓഫീസ് തുറന്നു.സ്വന്തമായി കുതിരവണ്ടിയിലൂടെ സഞ്ചരിച്ചു ലണ്ടൻ നഗരത്തിൽ തന്റെ വിസ്കിയുടെ സാന്നിധ്യം അറിയിച്ചു.ഇത്എല്ലാവരുടെ ശ്രദ്ധ പിടിച്ചു പറ്റുകയും മിന്നൽ വേഗത്തിൽ ജോണി വാക്കർ ലണ്ടൻ വിപണി പിടിച്ചടക്കുകയും ചെയ്തു.

അദ്ദേഹം സ്വന്തമായി തന്നെയാണ് ആ ചതുരാകൃതിയിലുള്ള കുപ്പി രൂപ കല്പന ചെയ്‌തത്‌.അതുകൂടാതെ 24ഡിഗ്രീ ചെരിവുള്ള ആ ലേബലും അദ്ധേഹത്തിന്റെ മനസ്സിൽ ഉദിച്ച ആശയമാണ്.
1889ൽ അദ്ദേഹം അന്തരിച്ചു.പിന്നീട് മക്കളും അയർഷെയർ സ്വദേശിയായ james stevensonഉം ചേര്ന്നു കമ്പനി മുന്നോട്ട് കൊണ്ട്പോയി.

മദ്യപാനം ആരോഗ്യത്തിന് ഹാനികരം

Sunday, 3 October 2021

ചൈന നിങ്ങളുടെ രഹസ്യങ്ങൾ ചോർത്തുന്നു..

കൊറോണയും ലോക്ഡൗൺ നമ്മുടെ  ജീവിതം തകർക്കുമ്പോൾ കഴിഞ്ഞ വർഷം ഇന്ത്യയിൽ മാത്രം വിറ്റത് മൂന്നു കോടി 80 ലക്ഷം പുതിയ മൊബൈൽ ഫോണുകൾ ആണ്. നമ്മുടെ ഒക്കെ ജീവിതത്തിലെ പ്രധാന ഉപകരണമായി മൊബൈൽ ഫോൺ മാറിയ കാലം. ആളുകൾ വാങ്ങിയ മൊബൈൽഫോണിൽ  70 ശതമാനത്തോളം ചൈനയിൽ നിർമിച്ച മൊബൈൽ ഫോണുകൾ ആയിരുന്നു..

ഇന്ത്യയിൽ വിറ്റ മൊബൈൽ ഫോണിൽ 28 ശതമാനത്തോളം ഷവോമി ബ്രാൻഡ് മൊബൈൽ ഫോൺ , 16 ശതമാനം വിവോ, 26% ഒപ്പോ കൂടാതെ റിയൽമിയും. ബാക്കിവരുന്നതിൽ 20% സാംസങ്ങും ബാക്കി ഐഫോണും. സാംസങും ഐഫോണും മാറ്റിവെച്ചാൽ 70% മാനം വിറ്റ് വരവ് ചൈനീസ് മൊബൈൽ ഫോണുകൾ ആണ്. 

കടുത്ത ചൈനീസ് ബഹിഷ്കരണവും ചൈനയുമായുള്ള കടുത്ത വൈരാഗ്യവും വച്ചു പുലർത്തുമ്പോഴും  ഒരു ഇന്ത്യക്കാരൻ പുതുതായി വാങ്ങുന്ന മൊബൈൽഫോൺ ചൈനീസ് ബ്രാൻഡ് മൊബൈൽ ഫോൺ തന്നെയാണ്..

ലോകം മുഴുവൻ ചൈനയെ ഭയപ്പെടുന്നു. അവർ ലോക പോലീസ് ആകാൻ വേണ്ടി കൊറോണ് പോലെ ഉള്ള ഒരു വൈറസിനെ തന്നെ നിർമ്മിച്ച അതുവഴി ലോകത്തെ കീഴടക്കാൻ ശ്രമിക്കുന്നു. ലോകത്തിൻറെ ഓരോ ഭാഗത്തും അവർ പല രീതിയിൽ സ്വാധീനം ഉറപ്പിക്കുന്നു. ഇന്ത്യയിലും അവർ നല്ല രീതിയിൽ ശ്രമങ്ങൾ നടത്തുന്നുണ്ട്. അതിൻറെ ഭാഗമായി പാക്കിസ്ഥാനെ കൂട്ടുപിടിച്ച് അഫ്ഗാനിസ്ഥാനിൽ താലിബാൻ ഭരണം ഉണ്ടാക്കി.  ഇപ്പോൾ ഓസ്ട്രേലിയ ജപ്പാനും അമേരിക്കയും ഉൾപ്പെടെ ഒട്ടേറെ രാജ്യങ്ങൾ ഭയപ്പെടുന്ന അല്ലെങ്കിൽ എപ്പോൾ വേണമെങ്കിലും യുദ്ധം ഉണ്ടാകാം എന്ന് ചിന്തിക്കുന്ന രാജ്യമായി മാറിയിരിക്കുകയാണ് ചൈന. 

ഇന്ത്യയിൽ നോക്കിയാൽ സിപിഎം ഒഴികെ മറ്റൊരു രാഷ്ട്രീയ പാർട്ടിയും ചൈനയെ അനുകൂലിക്കുന്നില്ല. സിപിഎമ്മിന് മാത്രം ചങ്കിലെ ചൈനയാണ് ഇപ്പോഴും.. ഇന്ത്യയിലെ 98 ശതമാനം ആളുകളും ചൈന വിരുദ്ധരാണ് എങ്കിൽ പോലും വാങ്ങിക്കുന്ന മൊബൈൽ ഫോൺ ചൈനയിൽ നിർമ്മിക്കുന്നതും ആണ്. ഇന്ത്യയുടെ മാത്രമല്ല ലോകത്തെല്ലായിടത്തും വിൽക്കപ്പെടുന്ന മൊബൈൽ ഫോണുകൾ ചൈനയിൽ നിർമ്മിക്കുന്നതാണ്. 

എന്തിനേറെ പറയുന്നു ഓസ്ട്രേലിയയിൽ വിൽക്കപ്പെടുന്ന വിലകുറഞ്ഞ മൊബൈൽ ഫോണുകൾ അതിൽ കൂടിയ ഫീച്ചറുകൾ ഉണ്ടാകാം , പക്ഷേ ചൈനീസ് നിർമ്മിതമാണ്. ഓസ്ട്രേലിയൻ മൊബൈൽ കമ്പനികളായ telstra യും Optus, Vodafone എന്നിവർ അവരുടെ ബ്രാൻഡ് ഫോണുകൾ ആയി ഉപയോഗിക്കുന്നത് ചൈനീസ് നിർമ്മിത ഹാൻഡ്സെറ്റുകൾ ആണ്. നമുക്ക് ആവശ്യമുള്ള സൗകര്യങ്ങൾ ഏറ്റവും കുറഞ്ഞ നിരക്കിൽ നൽകുന്നത് ചൈനീസ് മൊബൈൽ ഫോണുകളാണ്.

പക്ഷേ ഒന്നോർക്കുക.. ചൈനീസ് മൊബൈൽ ഫോണുകൾ ഏറ്റവും വില കുറഞ്ഞ നിരക്കിൽ ഫോണുകൾ നൽകുമ്പോൾ അതിൻറെ പിന്നിൽ ഒരു ചതി ഒളിഞ്ഞുകിടപ്പുണ്ട് എന്ന്.. സ്മാർട്ട് ഫോണുകൾകൾ ഉപയോഗിച്ച് അവർ നമ്മുടെ വിവരങ്ങൾ അപ്പോൾ തന്നെ ചൈനയിലേക്ക് ചോർത്തി കൊണ്ടിരിക്കുകയാണ് എന്നുള്ളത്.. നമ്മൾ മൊബൈൽഫോണിൽ മറ്റൊരു വ്യക്തിയോട് സംസാരിക്കുമ്പോൾ ഉപയോഗിക്കുന്ന വാക്കുകൾ വരെ  നമ്മുടെ ഫോണിൽ നിന്നും മനസ്സിലാകുന്നുണ്ട്..

 ഇപ്പോൾ പറയും അത് ഉപയോഗിക്കുന്നത്  സാധനങ്ങൾ വാങ്ങുന്നതിനും വിൽക്കുന്നതിനും ആണെന്ന്.. എല്ലാവരും പറയുന്ന ഒരു സംഭവമാണ് നമ്മൾ നമ്മുടെ മുറിയിൽ ഇരുന്നു കൊണ്ട്  മൊബൈൽ ഫോൺ കയ്യിൽ പിടിച്ചുകൊണ്ട് ഒരു മൊബൈൽ ഫോൺ വാങ്ങുന്നതിന് കുറിച്ചോ അല്ലെങ്കിൽ ഒരു ടിവി വാങ്ങി അതിനെക്കുറച്ച് ഫോണിൽ  ആരോടെങ്കിലും സംസാരിച്ചു കഴിഞ്ഞാൽ ആ മൊബൈൽ ഫോൺ ഉപയോഗിച്ച് എന്തെങ്കിലും ചെയ്യുമ്പോൾ ഓട്ടോമാറ്റിക്കായി പരസ്യങ്ങൾ നമ്മളെ തേടി വരുന്നു എന്ന്.. 

അത്രമാത്രം നമ്മളെ നിരീക്ഷിക്കാൻ സാങ്കേതികവിദ്യ വളർന്നു കഴിഞ്ഞ ഈ സമയത്ത് മറ്റൊരു ഞെട്ടിപ്പിക്കുന്ന വിവരം കൂടി പുറത്തു വരുന്നു. അതായത് നമ്മൾ നമുക്കിഷ്ടമുള്ള ഒരു വിഷയത്തെക്കുറിച്ച്  ചൈനീസ് മൊബൈൽ ഫോൺ ഉപയോഗിക്കുന്ന വ്യക്തി ഗൂഗിളിൽ തിരയുമ്പോൾ അത് ചൈനീസ് സർക്കാരിന് ഇഷ്ടം ആകുന്നില്ലെങ്കിൽ ആ സെർച്ച് നിങ്ങൾക്ക് ലഭിക്കാതെ വരുന്നു എന്ന്.. അതായത് സെൻസർ ചെയ്യുന്നു.. ഇതിലെ പ്രതി ചൈനീസ് സർക്കാരിൻറെ രഹസ്യ സോഫ്റ്റ്‌വെയറാണ്. അത് ഉണ്ട് എന്ന് ഇപ്പോൾ വ്യക്തമായിരിക്കുകയാണ്..

 യൂറോപ്യൻ യൂണിയന് കീഴിലുളള സൈബർ സെക്യൂരിറ്റി വിഭാഗം ഇപ്പോൾ തെളിവുസഹിതം ശരി വെച്ചിരിക്കുകയാണ്..  അത് കണ്ടെത്തിയത് ലിത്വാനിയ എന്ന ചെറിയ രാജ്യവും..

അതിൻറെ ആദ്യപടിയെന്ന വണ്ണം അതിനെക്കുറിച്ച് കൂടുതൽ മനസ്സിലാക്കിയ ലിത്വാനിയ എന്ന രാജ്യത്തെ അവരുടെ പ്രതിരോധമന്ത്രി മാർഗ്ഗരിസ് അബൂക്ക വിശ്വസ്   തങ്ങളുടെ പൗരന്മാരുടെ നടത്തിയ അഭ്യർത്ഥനയിൽ ചൈനീസ് മൊബൈൽഫോണുകൾ രാജ്യസുരക്ഷയ്ക്ക് വെല്ലുവിളിയാണ് എന്ന് ഉറക്കെ പ്രഖ്യാപിച്ചിരിക്കുകയാണ്.. ചൈനീസ് മൊബൈൽഫോൺ ഓരോ  ആളുകളുടെ കയ്യിൽ നിന്നും എങ്ങനെ അവരുടെ വിവരങ്ങൾ ചോർത്തുന്നു എന്നുള്ളത് വ്യക്തമായി ജനങ്ങൾക്ക് ബോധ്യപ്പെടുത്തി കൊടുത്തിരിക്കുകയാണ്. അതുകൂടാതെ ചൈനീസ് ഫോണുകൾ നിങ്ങളുടെ കൈവശം ഉണ്ടെങ്കിൽ അത് എത്രയും പെട്ടെന്ന് ഉപേക്ഷിച്ചു കളയുക എന്നും ആഹ്വാനം ചെയ്തിരിക്കുന്നു..

ഈ ചൈനീസ് നിർമ്മിത ഫോണുകളിൽ ഫ്രീ ടിബറ്റ് എന്നോ, ലോങ്ങ് ലീവ് taiwan ഇൻഡിപെൻഡൻസ് എന്നോ, ഫ്രീഡം ഓഫ് ഹോങ്കോങ്ങ് എന്നോ.. സെർച്ച് ചെയ്താൽ അപ്പോൾ തന്നെ അതുമായി ബന്ധപ്പെട്ട ലിങ്കുകൾ അപ്രത്യക്ഷമാകുന്നു എന്നതാണ്. അതായത് ചൈനീസ് മൊബൈൽഫോണുകൾ ഉപയോഗിക്കുമ്പോൾ ചൈനയ്ക്ക് വിരുദ്ധമായ വാക്കുകളോ നിങ്ങൾ സെർച്ച് ചെയ്താൽ അതിനെ ചൈന സെൻസർ ചെയ്യുന്നു എന്നർത്ഥം.. അങ്ങനെ വളരെ വലിയ ഒരു ചാര സോഫ്റ്റ്‌വെയർ ഈ മൊബൈൽ ഫോണുകളിൽ ഒളിഞ്ഞിരിക്കുന്നു എന്ന പലരാജ്യങ്ങളും ഇതിനോടകം കണ്ടെത്തിക്കഴിഞ്ഞു. അതുപോലെ വളരെയധികം സുരക്ഷ പാളിച്ചകളും ചൈനീസ് മൊബൈൽ ഫോണുകളിൽ ഉള്ളതായി കണ്ടെത്തിയിരിക്കുന്നു.. അത് കൂടുതലും ഫോൺ ഉപയോഗിക്കുന്ന വ്യക്തിയുടെ ഗ്യാലറി, പ്ലേസ്റ്റോർ, പേഴ്സണൽ ഫയൽ എന്നിവയുമായി ബന്ധപ്പെട്ടുള്ളതാണ്..

 അതിൽ തന്നെ കുപ്രസിദ്ധി നേടിയ ഒരു മൊബൈൽ ഫോൺ ഫോൺ എടുത്തു പറയുന്നുണ്ട് ഷവോമിയുടെ mi 10 T. ഇത്തരത്തിൽ മൊബൈൽ ഫോണുകളിലൂടെ നിങ്ങളുടെ എല്ലാ വിവരങ്ങളും ചൈന ചോർത്തുന്നതായി തെളിഞ്ഞിരിക്കുന്നു.. ഇത് ഇന്ത്യക്കാരെ അല്ലെങ്കിൽ ഓസ്ട്രേലിയക്കരെ മാത്രം ഉദ്ദേശിച്ചുള്ള സോഫ്റ്റ്‌വെയർ അല്ല ഈ ലോകം മുഴുവൻ ഉള്ള ആളുകളെ ഉദ്ദേശിച്ച ചൈനീസ് മൊബൈൽ ഫോണിൽ സ്ഥാപിച്ചിരിക്കുന്ന സോഫ്റ്റ്വെയറാണ്.

 വിലക്കുറവുണ്ട് എന്ന കാരണത്താൽ ഒരു ചൈനീസ്മൊബൈൽ ഫോൺ വാങ്ങിക്കേണ്ട ആവശ്യം ഉണ്ടോ.  ലോകത്തെ മുഴുവൻ നശിപ്പിക്കണം എന്ന ചിന്ത ഉള്ള ചൈനയെ പോലുള്ള ഒരു രാജ്യത്തിൻറെ  മൊബൈൽ ഫോൺ വാങ്ങിച്ചു കൊണ്ട് നമ്മുടെ  വിവരങ്ങൾ അവർക്ക് അടിയറവ് വെക്കേണ്ടതുണ്ടോ.. ഇതെല്ലാം ചിന്തിക്കേണ്ട കാലം വന്നിരിക്കുകയാണ്.. ഇനി തീരുമാനം എടുക്കേണ്ടത് നിങ്ങളാണ്..




Saturday, 2 October 2021

സുകുമാരക്കുറുപ്പ്.. (ചുരുളഴിയാത്ത ഒരു കഥ)

സുകുമാരക്കുറുപ്പിന കണ്ടവരുണ്ടോ....?

 പിടികിട്ടാപ്പുള്ളി ജീവിച്ചിരിപ്പുണ്ടെന്ന നിഗമനത്തില്‍ വാറണ്ട് പുറപ്പെടുവിച്ച്‌ മാവേലിക്കര കോടതി; 33 വര്‍ഷത്തിന് ശേഷവും കാണാമറയത്തുള്ള കുറുപ്പിനെത്തേടി പൊലീസിന് ഇനിയും അലയേണ്ടി വരുലോക കുറ്റാന്വേഷണ ചരിത്രത്തിലെ അത്ഭുതമായ കുറ്റവാളി സുകുമാരക്കുറിപ്പിനെത്തേടി മാർച്ച് രണ്ടിന് മാവേലിക്കര ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതി ഒരു അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചു. 16/1989 ആയുള്ള ലോങ്‌പെൻഡിങ് കേസുമായി ബന്ധപ്പെട്ട വാറണ്ടാണ് ഇത്. ആളെ നമ്മൾ അറിയും. അതേ കുറുപ്പ് തന്നെ.

സുകുമാരക്കുറുപ്പ്.


1984 ജനുവരി ഒന്നിന് ചാക്കോ എന്ന ഫിലിം റെപ്രസെന്റേറ്റീവിനെ കാറിലിട്ട് കത്തിച്ചു കൊന്ന ശേഷം പൊലീസ് പിടിയിൽനിന്നുവഴുതി യാത്ര തുടരുന്ന സുകുമാരക്കുറുപ്പ്. മാവേലിക്കര പൊലീസ് ക്രൈം നമ്പർ 22/84 ആയി രജിസ്റ്റർ ചെയ്ത കേസിലെ മൂന്നാം പ്രതി ചെങ്ങന്നൂർ താലൂക്കിൽ ചെറിയനാട് വില്ലേജിൽ പുത്തൻവീട്ടിൽ ശിവരാമക്കുറുപ്പ് മകൻ സുകു എന്നും സുകുമാരക്കുറുപ്പ് എന്നും വിളിക്കുന്ന സുകുമാരനെ അറസ്റ്റ് ചെയ്ത് ഹാജരാക്കാൻ കോടതി നിർദേശിച്ചിരിക്കുന്നത് പ്രത്യേക അന്വേഷണ സംഘമായ തിരുവനന്തപുരം സിബിസിഐഡിയിലെ ഡിറ്റക്ടീവ് ഇൻസ്‌പെക്ടറോടാണ്.


120 ബി, 302, 201, 202, 404, 34 ഐപിസി എന്നിവയാണ് ചുമത്തിയിട്ടുള്ള വകുപ്പുകൾ. സുകുമാരക്കുറുപ്പ് മരിച്ചോ ജീവിച്ചിരിക്കുന്നോ എന്നൊന്നും പൊലീസിന് പോലും അറിയില്ല. പക്ഷേ, ചെറിയനാട്ടെ കുറുപ്പിന്റെ വീട് ഇപ്പോഴും പൊലീസിന്റെ നിരീക്ഷണത്തിലാണ്. ഒമ്പതു വർഷം മുൻപ് തിരുവല്ലയിൽ വന്ന് കുറുപ്പിന്റെ മകന്റെ വിവാഹം നടന്നപ്പോഴും പന്തലിൽ പൊലീസ് പടയുടെ വൻ സാന്നിധ്യമുണ്ടായിരുന്നു. കുറുപ്പ് ഇപ്പോഴും ജീവിച്ചിരിക്കുന്നു, അയാളുടെ വീട്ടിൽ വന്നു പോകുന്നു എന്നൊക്കെയാണ് നാട്ടുകാരുടെ സംസാരം. പക്ഷേ, പൊലീസ് പഠിച്ച പണി പതിനെട്ടും നോക്കിയിട്ടും കുറുപ്പിന്റെ പൊടിപോലും കണ്ടെത്താൻ കഴിഞ്ഞിട്ടില്ല.

1984 ജനുവരി 21 നാണ് കുറുപ്പും അളിയനും ഡ്രൈവറും ചേർന്ന് ചാക്കോ എന്ന ഫിലിം റെപ്രസന്റേറ്റീവിനെ മാവേലിക്കര കുന്നത്തിന് സമീപം കാറിലിട്ടു ചുട്ടു കൊന്നത്. താനാണ് മരിച്ചത് എന്ന് തെറ്റിദ്ധരിപ്പിച്ച് ഗൾഫിൽ ജോലിചെയ്തിരുന്ന കമ്പനിയിൽ നിന്നും ഇൻഷുറൻസ് പണമായി എട്ടുലക്ഷം രൂപ തട്ടിയെടുക്കുകയായിരുന്നു കൊലയുടെ ഉദ്ദേശ്യം.

ആലപ്പുഴയ്ക്ക് പോകാൻ ബസ് കാത്തുനിൽക്കുകയായിരുന്ന ചാക്കോയെ ലിഫ്റ്റ് നൽകാമെന്ന് പറഞ്ഞ് സുകുമാരക്കുറുപ്പ് കാറിൽ കയറ്റി യാത്രാമധ്യേ കഴുത്തിൽ തുണിമുറുക്കി കൊല്ലുകയായിരുന്നു. പിന്നീട് അയാൾ ഈ മൃതദേഹം വീട്ടിലെത്തിച്ച്, മരിച്ചു എന്നുറപ്പ് വരുത്തിയശേഷം കാറിന്റെ ഡ്രൈവിങ് സീറ്റിൽ ഇരുത്തി ആളൊഴിഞ്ഞ വഴിയരുകിൽ കാറുൾപ്പെടെ കത്തിച്ചു.

ചാക്കോ എന്ന ഫിലിം റെപ്രസെന്റേറ്റീവിനെ ഇട്ടു കത്തിച്ച കാർ

ആലപ്പുഴ ജില്ലയിലെ മാവേലിക്കരയ്ക്കടുത്തുള്ള കുന്നം എന്ന സ്ഥലത്ത്, കൊല്ലകടവ് - പൈനുമ്മൂട് റോഡിനരുകിൽ വയലിലാണ് സുകുമാരക്കുറുപ്പിന്റെ കാറിൽ, കത്തിയ നിലയിൽ ചാക്കോയെ കണ്ടെത്തിയത്.


സുകുമാരക്കുറുപ്പ് ഭാര്യയോടൊപ്പം ഏറെ വർഷം അബുദാബിയിലാണ് കഴിഞ്ഞിരുന്നത്. ഇതിനിടെയാണ് വേഗത്തിൽ പണക്കാരനാകാനുള്ള ആഗ്രഹം മനസിൽ ഉദിച്ചത്. അതിനായി പദ്ധതി തയാറാക്കുകയാണ് പീന്നിടുണ്ടായത്. ഏകദേശം 30 ലക്ഷം ഇന്ത്യൻ രൂപയ്ക്ക് തുല്യമായ 30,1616 ദിർഹത്തിനുള്ള ഒരു ഇൻഷുറൻസ് പോളിസി അവിടെ അയാൾ എടുത്തു. തുടർന്ന്, താൻ കൊല്ലപ്പെട്ടുവെന്ന് വരുത്തി തീർക്കും. കേസിന്റെ ഫോർമാലിറ്റി എല്ലാം കഴിയുമ്പോൾ വൻതുകയ്ക്കുള്ള ഇൻഷ്വറൻസ് തന്റെ ഭാര്യയ്ക്ക് ലഭിക്കും...ഈ പദ്ധതി മറ്റു മൂന്നു പേരോടു കൂടി സുകുമാരക്കുറുപ്പ് പങ്കു വച്ചു.

പിന്നീട് കേസിൽ ഒന്നാം പ്രതിയായ സുകുമാരക്കുറുപ്പിന്റെ അളിയൻ, രണ്ടാം പ്രതിയായ വിശ്വസ്തനായ ഡ്രൈവർ, പിന്നെ അബുദാബിയിലെ കമ്പനിയിലെ ഒരു പ്യൂൺ എന്നിവരായിരുന്നു അത്. 1984 ജനുവരി ആദ്യ ആഴ്ച സുകുമാരക്കുറുപ്പും ഒന്നാം പ്രതിയും പ്യൂണിനോടൊപ്പം തിരുവനന്തപുരത്തെത്തി.

സുകമാരക്കുറുപ്പിൻ്റ വീട്..

 ചെറിയനാടുള്ള സുകുമാരക്കുറുപ്പിന്റെ ഭാര്യ വീടായ സ്മിതഭവനിൽ ഒത്തുചേർന്ന് പദ്ധതി ആസൂത്രണം ചെയ്തു. തങ്ങളുടെ പദ്ധതി വിജയകരമായി നടപ്പിലാക്കുന്നതിനായി, ആലപ്പുഴ മെഡിക്കൽ കോളജ് ലബോറട്ടറിയിൽ നിന്ന് അവർ അല്പം ഈതർ കൈക്കലാക്കി. കുറുപ്പിന്റെ നീളവും വണ്ണവും ഒത്ത ഒരു മൃതദേഹം സംഘടിപ്പിക്കാനും ശ്രമം നടന്നു. ഇതിനായി ആശുപത്രി മോർച്ചറികളും സെമിത്തേരികളും സംഘം അരിച്ചു പെറുക്കി. പക്ഷേ, ഒന്നും നടന്നില്ല. ഒടുവിൽ കുറുപ്പിന്റെ ആകാരവടിവുള്ള ഒരാളെ കൊന്ന് കത്തിക്കാൻ തീരുമാനമായി.

ജനുവരി 21 ന് സംഘം ദേശീയപാതയോരത്തുള്ള ഹോട്ടൽ കല്പകവാടിയിൽ ഒത്തുചേർന്നു. സുകുമാരക്കുറുപ്പ് തന്റെ കെഎൽവൈ 5959 അംബാസിഡർ കാറിലാണ് അവിടെ എത്തിച്ചേർന്നത്. മറ്റുള്ളവർ ഒന്നാം പ്രതിയുടെ കെ.എൽ.വൈ 7831 നമ്പർ കാറിലും. കുറുപ്പ് ഒരു കാറിലും മറ്റു പ്രതികൾ അവർ വന്ന കാറിലുമായി ദേശീയപാതയിലൂടെ തെക്കുഭാഗത്തേക്ക് യാത്രതിരിച്ചു. സുകുമാരക്കുറുപ്പിനോട് വലിപ്പസാദൃശ്യമുള്ള ആരെയെങ്കിലും കണ്ടെത്തുകയായിരുന്നു ലക്ഷ്യം.
ഓച്ചിറ വരെ സഞ്ചരിച്ചിട്ടും അങ്ങനെ ഒരാളെ കണ്ടെത്താൻ അവർക്ക് സാധിച്ചില്ല.

തിരിച്ചുവരുന്ന വഴി കരുവാറ്റ എത്തിയപ്പോൾ ഒരാൾ അവരുടെ കാറിനു നേരേ കൈ കാണിച്ച് ലിഫ്റ്റ് അഭ്യർത്ഥിച്ചു. കൊല്ലപ്പെട്ട ചാക്കോ ആയിരുന്നു അത്. വീട്ടിലേക്കു പോകാൻ ഒരു വാഹനം കാത്തുനില്ക്കുകയായിരുന്നു ചാക്കോ. അയാൾക്ക് സുകുമാരക്കുറുപ്പിന്റെ വലിപ്പം ഉണ്ടെന്നു തോന്നിയ ഗൂഢാലോചനക്കാർ കുറുപ്പിന്റെ കാറിൽ ചാക്കോയ്ക്ക് ലിഫ്റ്റ് നല്കി. യാത്രയ്ക്കിടെ ചാക്കോയ്ക്ക് മദ്യം നൽകാൻ ഇവർ ശ്രമിച്ചു. പക്ഷേ, അയാൾ അത് നിരസിച്ചു. പക്ഷേ, നിരന്തരമായി നിർബന്ധിച്ച് അവർ ചാക്കോയെക്കൊണ്ട് ഈതർ കലർത്തിയ ബ്രാണ്ടി കഴിപ്പിച്ചു. നിമിഷങ്ങൾക്കകം തന്നെ ഒന്നാംപ്രതി ചാക്കോയുടെ കഴുത്ത് ഒരു ടവ്വൽ കൊണ്ട് ബലമായി മുറുക്കുകയും കഴുത്ത് ഒടിക്കുകയും ചെയ്തു.

പിന്നീട് അവർ സ്മിതാ ഭവനിലേക്ക് യാത്രയായി. ചാക്കോയുടെ മൃതദേഹം അവിടെ ഒരു മുറിയിലേക്ക് മാറ്റിയശേഷം, അവർ സുകുമാരക്കുറുപ്പിന്റെ ഷർട്ടും ലുങ്കിയും ആ ശരീരത്തിൽ ധരിപ്പിച്ചു. തുടർന്ന് അവർ മൃതദേഹം കുറുപ്പിന്റെ കാറിന്റെ ഡിക്കിയിലാക്കി യാത്രയാരംഭിച്ചു. കൊല്ലകടവിൽ എത്തിയപ്പോൾ അവർ ചാക്കോയുടെ ശരീരം എടുത്ത് ഒന്നാം പ്രതിയുടെ കാറിന്റെ ഡ്രൈവിങ് സീറ്റിൽ ഇരുത്തിയ ശേഷം സമീപത്തെ നെൽവയലിലേക്ക് തള്ളിവിട്ടു. അകത്തും പുറത്തും പെട്രോൾ തളിച്ചിരുന്ന കാറിന് തീ കൊടുക്കുകയും ചെയ്തു. തീ ആളിപ്പടർന്നതോടെ കുറുപ്പിന്റെ കാറിൽ കയറി എല്ലാവരും സ്ഥലം വിട്ടു. തീ കൊടുക്കാനുള്ള ശ്രമത്തിനിടെ ഒന്നും രണ്ടും പ്രതികൾക്ക് പൊള്ളലേറ്റിരുന്നു. അവിടെ ഓടി രക്ഷപ്പെടുമ്പോൾ, താഴെ വീണിരുന്ന ഗ്ലൗസ് എടുക്കാൻ അവർ ശ്രദ്ധിച്ചുമില്ല.
പുലർച്ചെ മൂന്നുമണിയോടെയായിരുന്നു ഇത്. നാട്ടുകാർ ഓടിക്കൂടി മാവേലിക്കര പൊലീസ് സ്റ്റേഷനിൽ വിവരം അറിയിച്ചു.
രണ്ട് പ്രതികളെ അറസ്റ്റ് ചെയ്തതോടെയാണ് കേസിന് ഒരു പൂർണരൂപമായത്.

സുകുമാരക്കുറുപ്പിന്റെ പ്യൂൺ മാപ്പുസാക്ഷിയാവുകയും പ്രോസിക്യൂഷന്റെ ഒന്നാം ദൃക്‌സാക്ഷിയായി തെളിവ് നല്കുകയും ചെയ്തു. സംവങ്ങളെല്ലാംതന്നെ നടന്നതുപോലെ അയാൾ വിശദീകരിച്ചു. ഒന്നും രണ്ടും പ്രതികൾക്ക് ജീവപര്യന്തം ശിക്ഷ കിട്ടി. ചാക്കോ മരിക്കുന്ന സമയത്ത് ആറുമാസം ഗർഭിണിയായിരുന്ന ഭാര്യ ശാന്തമ്മയ്ക്ക് സർക്കാർ താൽക്കാലിക ജോലി നൽകിയിരുന്നു. അടുത്ത കാലത്താണ് ഇവരുടെ മകന്റെ വിവാഹംകഴിഞ്ഞത്.
കൊലപാതക ശേഷം പലായനം ചെയ്ത സുകുമാരക്കുറുപ്പിനെ തേടി പൊലീസ് നടക്കാൻ തുടങ്ങിയിട്ട് മൂന്നു പതിറ്റാണ്ടായി.

പല കഥകളും ഇതേപ്പറ്റി പ്രചരിച്ചു. വടക്കേ ഇന്ത്യയിൽ കുറുപ്പ് ചികിൽസയിൽ കഴിഞ്ഞിരുന്നിടം വരെ കണ്ടെത്താൻ കഴിഞ്ഞുവെന്ന് ക്രൈംബ്രാഞ്ച് എസ്‌പിയായിരുന്ന ജോർജ് ജോസഫ് അദ്ദേഹത്തിന്റെ പുസ്തകത്തിൽ എഴുതിയിട്ടുണ്ട്. പലതവണ കുറുപ്പ് പൊലീസ് പിടിയിലായിട്ടുണ്ടെന്നും എന്നാൽ, അത് കുറുപ്പാണെന്ന് മനസിലാകാതെ വിട്ടയച്ചിട്ടുണ്ടെന്നും കഥകൾ പറയുന്നു. എന്തായാലും കുറുപ്പിന്റെ കേസ് പൊലീസും കോടതിയും ഇതു വരെ ക്ലോസ് ചെയ്തിട്ടില്ല. കുറുപ്പ് ജീവിച്ചിരിക്കുന്നുവെന്ന് ബന്ധുക്കളെപ്പോലെ അവരും വിശ്വസിക്കുന്നു..