ബിരിയാണി ചായക്ക് മറ്റു ചില പേരുകൾ കൂടിയുണ്ട്. ലെയേർഡ് ചായ, കുലുക്കി ചായ എന്നും ചിലർ വിളിക്കാറുണ്ട്. വളരെ സൂക്ഷ്മമായ രീതിയിലാണ് ഇതു തയ്യാറാക്കുന്നത്. മധുരവും, മസാല രുചിയും ഒത്തുചേർന്ന ഒരു രുചിയാണ് ഇതിന്.
ഈ ചായയുടെ ഉത്ഭവം, മലേഷ്യ, തായ്‌ലൻഡ് തുടങ്ങിയ രാജ്യങ്ങളിൽ ആണ്. 80 കളിൽ, ഇതിന് ആ രാജ്യങ്ങളിൽ വലിയ പ്രചാരം ഉണ്ടായിരുന്നു. എന്നാൽ ഇന്ത്യയിൽ ഇതു തിരുവനന്തപുരത്തെ ഒരു ലഘുഭക്ഷണശാലയിൽ ആണ് ആദ്യമായി ഉണ്ടാക്കിയത്. ഇപ്പോളും ഇതു എല്ലാവിടെയും സുലഭമല്ല. ചിലയിടങ്ങളിൽ, ബിരിയാണിയേക്കാൾ ആരാധകർ ഉണ്ട് ബിരിയാണി ചായക്ക്. 3 പാളികൾ(layers)ആണ് ഈ ചായക്ക്. ഏറ്റവും താഴെ, ഏറെ മധുരമുള്ള കണ്ടൻസ്ഡ്മിൽക്ക് ഒഴിക്കുന്നു. പിന്നീട്, മധ്യഭാഗത്തുള്ള സ്പൈസി ലെയർ ആണ്.അത് ബ്ലാക്ക് ടീ അഥവാ നമ്മുടെ സ്വന്തം കട്ടൻ ചായ ആണ്. കട്ടൻ ചായയിൽ, കറുവപ്പട്ടയും, തക്കോലവും(star anise) ഇട്ടു സ്പൈസി ടീ തയ്യാറാക്കുന്നു. ഇനിയുള്ളത് ഏറ്റവും മുകളിലത്തെ ലെയർ ആണ്. അതു ഫ്രോത്(froth)ആണ്. അതൊരു പത അല്ലെങ്കിൽ നുര ആണ്. ഇത്തരം ലെയേഴ്‌സ് ഒന്നുമില്ലെങ്കിൽപോലും, ഈ ചായക്ക് തനതായ ഒരു മണവും രുചിയും ഉണ്ടായിരിക്കും.
പാചകവിധി:
ചേരുവകൾ:
കണ്ടൻസ്ഡ്മിൽക്ക് - 25 ml
ഫ്രഷ് ക്രീം - 75 ml
ബ്ലാക്ക് ടീ - 1 tspn
കറുവപ്പട്ട പൊടിച്ചത് - 1pinch
തയ്യാറാക്കുന്ന വിധം:
ഒരു കപ്പിൽ,കണ്ടൻസ്ഡ്മിൽക്ക്
ഒഴിക്കുക.ബ്ലാക്ക് ടീയിൽ,കറുവപ്പട്ട പൊടി
2 മിനുട്ട് ഇട്ടു വച്ചു വാറ്റിയെടുത്ത് (125 ml)വളരെ സാവധാനം
,കണ്ടൻസ്ഡ്മിൽക്ക്ഒഴിച്ചുവച്ചിരിക്കുന്ന കപ്പിലേക്കു പകരുക. ഫ്രഷ് ക്രീം, ഒരു ബ്ലെൻഡർ അല്ലെങ്കിൽ മിക്സറിൽ ഇട്ടു അടിച്ച് പതപ്പിച്ച്, ഫ്രോത് ഉണ്ടാക്കാം. ഇതു ചായയുടെ മുകളിൽ ശ്രദ്ധിച്ച് നിരത്തുക.മുകളിൽ, കുറച്ചു കറുവപ്പട്ട പൊടി വിതറി അലങ്കരിക്കാം.ചായ കടുപ്പമുള്ളതാക്കണമെങ്കിൽ, കണ്ടൻസ്ഡ് മിൽകിന്റെ അളവ് കുറച്ച്, ബ്ലാക്ക് ടീയുടെ അളവ് കൂട്ടാം.ഒരു നീളമുള്ള സ്പൂൺ എടുത്ത്, സാവധാനം ഇളക്കിയാണ് ഇതു കുടിക്കേണ്ടത്.അല്ലെങ്കിൽ മുകളിലുള്ള ഫ്രോത് നിങ്ങളുടെ മേൽചുണ്ടിൽ ഒരു മീശ ഉണ്ടാക്കിയേക്കാം.ഉത്തരേന്ത്യയിലെ പല സ്ഥലങ്ങളിലും ഈ ചായക്ക് ആരാധകർ ഏറെയാണ്. അവർ ബിരിയാണി ചായയോടൊപ്പം ദബേലി, ബൺ മസ്ക പോലെയുള്ള ചില ലഘു ഭക്ഷണങ്ങളും കഴിക്കുന്നു.
No comments:
Post a Comment