Featured post

എയർ ബി എൻ ബികളിൽ ഒളിക്യാമറയോ.. കണ്ടെത്താനുള്ള ലളിതമായ മാർഗങ്ങൾ..

ഐയർ ബി എൻ ബി കളിൽ ഒളിക്യാമറകൾ കണ്ടെത്തിയതായി പരാതികൾ അമേരിക്ക, മലേഷ്യ, അയർലൻഡ് , ഓസ്ട്രേലിയ, ഇന്ത്യ എന്നിവിടങ്ങളിൽ നിന്നും ഉയർന്നുവരുന്നു. ഈ...

Monday, 2 September 2019

കണ്ണീരായി.. ആമസോൺ..

ആമസോൺ വനങ്ങൾ കഴിഞ്ഞ
22 ദിവസങ്ങളായി കത്തിയമരുകയാണ്...
ലോകത്തിലെ ഏറ്റവും വലുതും
വൈവിദ്ധ്യമാർന്നതുമായ നിത്യഹരിത
വനങ്ങൾ  കത്തിച്ചാമ്പലാവുന്നു...!!

കഴിഞ്ഞ 22 ദിവസങ്ങളായി
ദശലക്ഷക്കണക്കിന്‌ സ്ക്വയർ കിലോമീറ്റർ ഏര്യയിലെ ജൈവവൈവിധ്യമാണ്‌‌ ഈ മനുഷ്യനിർമ്മിത അഗ്നിയാൽ ചാമ്പലാക്കപ്പെട്ടത്‌..!

ലോകത്തിന്റെ ഏറ്റവും വലിയ ജൈവ സമ്പത്ത്,  ഭൂമിയിൽ അവശേഷിക്കുന്ന സസ്യ ജീവജാലങ്ങളിൽ
30% അധിവസിക്കുന്ന ഹരിത ഭൂമി..!!

മനുഷ്യന്റെയും മറ്റു ജീവജാലങ്ങളുടെയും നിലനിൽപ്പിന് അത്യാവശ്യമായ ഓക്സിജൻ 20%ൽ അധികം ഉത്പാദിപ്പിക്കുന്നത് ഈ മഴ കാടുകളാണ്..!

മനുഷ്യ നിർമ്മിതമായ ഈ കാട്ടുതീ
അത്യപൂർവ്വ ജൈവ സമ്പത്തിനെ ഇല്ലാതാക്കി കൊണ്ടിരിക്കുന്നു,നമ്മുടെ നിലനിൽപ്പ് പോലും,
ഭാവിയിൽ ഭീഷണി ഉണ്ടാക്കുന്ന സംഭവം
നമ്മുടെ മുഖ്യധാരാ മാധ്യമങ്ങൾ ഒന്നും
സജീവ ചർച്ച വിഷയമാക്കിയിട്ടേ ഇല്ല..."!

ആമസോൺ കാടുകൾ
ബ്രസീൽ, കൊളംബിയ,പെറു, വെനിസ്വല, ഇക്കഡോർ,ബൊളീവിയ,ഗുയാന,സുരിനാം, ഫ്രാൻസിന്റെ അധീനതയിലുള്ള ഫ്രഞ്ച് ഗയാന- തുടങ്ങിയ തെക്കൻ അമേരിക്കൻ രാജ്യങ്ങളിൽ പടർന്നു കിടക്കുന്ന ജൈവ സമ്പത്താണ്...

ഏകദേശം 55 ലക്ഷം സ്‌ക്വയർ കിലോമീറ്റർ  വിസ്തൃതിയിൽ പറന്നു കിടക്കുന്ന ഈ കാടുകളിലൂടെ 1000 കണക്കിന് നദികൾ പരന്നൊഴുകുന്നു.,അവയിൽ മിക്കതും കൂടി ചേർന്ന് ലോകത്തെ തന്നെ ഏറ്റവും വലിയ നദിയായ ആമസോൺ നദി രൂപാന്തരം പ്രാപിക്കുന്നു..
ഈ സസ്യ ജലസമ്പത്തുകളാൽ സമൃദ്ധമായ
ഈ ഭൂമി പതിനായിരകണക്കിന് ജീവജാലങ്ങളുടെ ഈറ്റില്ലമായില്ലെങ്കിലേ അത്ഭുതമുള്ളൂ...
പക്ഷെ അതെല്ലാം ഈ കാട്ടുതീയിൽ
ഇല്ലാതാവുമോ എന്ന പേടിയിലാണ് ലോകം.. 

ഏതാനും മാസങ്ങൾക്ക് മുൻപാണ് കർണ്ണാടകത്തിലെ ബന്ദിപ്പൂർ വനങ്ങൾ കത്തിയെരിഞ്ഞത്. അതിന്റെ ഏകദേശം 1000 മടങ്ങു വലുതാണ് ഇപ്പോൾ ആമസോണിൽ സംഭവിച്ചു കൊണ്ടിരിക്കുന്നത്..!!

ശൂന്യാകാശത്തു നിന്ന് പോലും ഈ ഭീമാകാരമായ തീനാളങ്ങൾ പകർത്തി കഴിഞ്ഞു..

No comments:

Post a Comment