തണുക്കുമ്പോൾ വിറയ്ക്കാത്ത ആളുകൾ വളരെ വിരളമായിരിക്കും. പലപ്പോഴും തണുപ്പ് കാരണം വിറയൽ ഉണ്ടാകുമ്പോൾ പല്ലുകൾ പോലും കൂട്ടിയിടിക്കാറുണ്ട്. ഇങ്ങനെ വിറയൽ ഉണ്ടാകുന്നതിനു പിന്നിലെ ശാസ്ത്രമെന്താണെന്ന് എപ്പോഴെങ്കിലും ചിന്തിച്ചു നോക്കിയിട്ടുണ്ടോ. നമ്മുടെ ശരീരത്തിന്റെ സാധാരണ താപനില 36.9 ഡിഗ്രി സെൽഷ്യസ് ആണെന്ന് അറിയാമല്ലോ. ഈ ചൂടിൽ നിന്ന് കൂടുകയോ, കുറയുകയോ ചെയ്യുമ്പോൾ നമുക്ക് പല ബുദ്ധിമുട്ടുകളും അനുഭവപ്പെടാറുണ്ട്. അപ്പോൾ തണുപ്പ് കാലം വരുമ്പോൾ നമ്മുടെ ശരീരത്തിന്റെ താപനിലയും അന്തരീക്ഷത്തിന്റെ താപനിലയോടൊപ്പം കുറഞ്ഞു വരും. അങ്ങനെ ഉണ്ടാകുമ്പോൾ നമ്മുടെ സാധാരണ താപനിലയായ 36.9 ൽ നിന്ന് താഴോട്ട് പോകും. വല്ലാതെ താഴോട്ട് പോകുന്ന അവസ്ഥയായ ഹൈപ്പോതെർമിയ ശരീരത്തിന് വല്ലാതെ ദോഷകരമാണ്.
ഇങ്ങനെ ഉണ്ടാകുമ്പോൾ നമ്മുടെ ശരീരത്തിലെ ചെറിയ സെൻസറുകൾ തലച്ചോറിലേക്ക് ശരീരം ചൂടാക്കാൻ വേണ്ടി സന്ദേശം അയയ്ക്കുന്നു. അപ്പോൾ അങ്ങനെ സന്ദേശം എത്തുമ്പോൾ തലച്ചോർ മസിലുകൾ പെട്ടെന്നു ടൈറ്റ് ആക്കാനും, ലൂസ് ആക്കാനും വേണ്ടി ആവശ്യപ്പെടും. ഇങ്ങനെ ടൈറ്റ്, ലൂസ് എന്നിവ ചെയ്യുന്ന പ്രക്രിയ വളരെ വേഗത്തിലാണ് നടക്കുക. ഈ പ്രക്രിയയെ ആണ് നമ്മൾ വിറയൽ എന്നു പറയുന്നത്. ഇത്തരത്തിൽ പെട്ടെന്ന് മസിലുകൾ ചെയ്യുന്നത്
വഴി ശരീരത്തിന്റെ താപനിലയിൽ വ്യത്യാസം വരുകയും, ശരീരത്തിന് ചൂട് ലഭിക്കുകയും ചെയ്യുന്നു. ഇത്തരത്തിൽ വിറയൽ എന്നത് സത്യത്തിൽ തണുപ്പത്ത് ഹൈപോതെർമിയ പോലെയുള്ള അവസ്ഥകളിൽ ചെന്നെത്താതെ സ്വന്തമായി ശരീരത്തെ ചൂടാക്കാൻ ഉള്ള ശരീരത്തിന്റെ തന്നെ ഒരു ട്രിക്ക് അഥവാ തന്ത്രം ആണ്.
No comments:
Post a Comment