Featured post

എയർ ബി എൻ ബികളിൽ ഒളിക്യാമറയോ.. കണ്ടെത്താനുള്ള ലളിതമായ മാർഗങ്ങൾ..

ഐയർ ബി എൻ ബി കളിൽ ഒളിക്യാമറകൾ കണ്ടെത്തിയതായി പരാതികൾ അമേരിക്ക, മലേഷ്യ, അയർലൻഡ് , ഓസ്ട്രേലിയ, ഇന്ത്യ എന്നിവിടങ്ങളിൽ നിന്നും ഉയർന്നുവരുന്നു. ഈ...

Sunday, 22 September 2019

വിദ്യാരംഭവും സംശയങ്ങളും..

കുഞ്ഞുങ്ങളുടെ വിദ്യാരംഭം പല
പത്രമാധ്യമസ്ഥാപാനങ്ങളും ഏറ്റെടുത്ത്
അവരുടെ കച്ചവടം വർധിപ്പിക്കാനുള്ള ഒരു
ആഘോഷമാക്കിയിരിക്കുന്നു.
പൊതുവെ സമൂഹം തെറ്റിദ്ധരിച്ചിരിക്കുന്നു.
എഴുത്തിനിരുത്തുമ്പോൾ മാതാപിതാക്കൾ ഒരു കാര്യം ഓർക്കണം. ഈ ചടങ്ങു വളരെ പവിത്രമായ ഒന്നാണ്. ഇത് പത്രമാദ്ധ്യമങ്ങൾ ആരംഭിച്ചതല്ല. ഋഷിമാർ ആരംഭിച്ചതാണ്.

പ്രാഥമിക വിദ്യാഭ്യാസ ത്തിന്റെ കാലഘട്ടം ഒരു വ്യാഴ വട്ടക്കാലം ആണ്. അതായത് 12 വര്‍ഷം. അതിന്റെ നാലില്‍ ഒന്ന് പ്രായം ആയാല്‍ കുഞ്ഞിനെ എഴുത്തിനു ഇരുത്താം. അതായത് 3 വയസ്സ്.കുട്ടികൾക്  മൂന്നാംവയസ്സു തികയുന്നതിനു മുൻപ് ആണ് ഇത് നടത്താറ്.

വിജയദശമി ദിവസം മുഹൂര്‍ത്തം നോക്കാതെയും മറ്റു ദിവസങ്ങളില്‍ മുഹൂര്‍ത്തംനോക്കിയുംഎഴുത്തിനിരുത്തുന്നു

ഒരു കുട്ടിയെ എഴുത്തിനിരുത്തുന്നയാളുടെ, ജീവിതസംസ്കാരം, വാസന കുട്ടിയിലേക്കും
പകരുന്നതാണെന്നു ഋഷീശ്വര സംസ്കാരം
നമ്മെ പഠിപ്പിക്കുന്നു. അതിനാൽ തന്നെ
കുഞ്ഞുങ്ങളുടെ വിദ്യാരംഭം നടത്തേണ്ടത്
പുണ്യസ്തലത്ത്, ആധ്യാത്മകേന്ദ്രങ്ങളിൽ
വച്ച് പുണ്ണ്യത്മാക്കളെക്കൊണ്ടായിരിക്
കണം.

കുട്ടികളെ എഴുത്തിനിരുത്തുന്നയാളുടെ ജീവിതശൈലിയും വളരെ പ്രധാനമാണ്. തലേ ദിവസംവരെ മദ്യവും മാംസവും സേവിച്ചുഉറങ്ങിയെഴുന്നേറ്റു വരുന്ന ഒരു
സാഹിത്യകാരനല്ല ഒരു സിനിമാനടനല്ല,
രാഷ്ദ്രിയ നേതാവല്ല, ഏതെങ്കിലും മേഖലയിൽ പ്രശസ്തനായ വ്യക്തിയല്ല കുഞ്ഞുങ്ങളുടെ വിദ്യാരംഭം നടത്തേണ്ടത്. മറിച്ചു സാത്വികമായ വിശുദ്ധമായ ആചാരാനുഷ്ടനങ്ങളോടെ ഒരു സാധനാജീവിതം നയിക്കുന്ന വ്യക്തി തന്നെയാകണം കുട്ടികളുടെ വിദ്യാരംഭം നടത്തേണ്ടത്.

എഴുത്തിനിരുത്തുന്നത്
വിദ്യാഭ്യാസം ഉള്ള രക്ഷിതാക്കള്‍ ആണെങ്കില്‍ പിതാവോ മാതാവോ ആയാല്‍ വളരെ നന്ന് . കാരണം തന്‍റെ കുഞ്ഞിനു നല്ല വിദ്യ ഉണ്ടാകണം എന്ന് ആത്മാര്‍ഥമായി ആഗ്രഹിക്കുക രക്ഷിതാക്കള്‍ തന്നെയാണ് സംശയം ഇല്ല. കുട്ടിയുടെ പിതാവ്, മുത്തച്ഛന്‍ ഇവര്‍ക്കൊക്കെ ആചാര്യസ്ഥാനത്തിരുന്ന് വിദ്യയുടെ ആദ്യാക്ഷരങ്ങള്‍ പകര്‍ന്നുകൊടുക്കാം.

അച്ഛന്റെയും അമ്മയുടെയും മടിയിലിരുന്നാണ് കുഞ്ഞ് ആദ്യാക്ഷരം കുറിക്കുന്നതെങ്കിൽ അതിനും നിയമങ്ങളുണ്ട്. അമ്മയാണെങ്കിൽ കുട്ടിയെ ഇടതുതുടയിലും അച്ഛനാണെങ്കിൽ വലതുതുടയിലും വേണം ഇരുത്താൻ. ആചാര്യന്റെ മടിയിലാണു കുട്ടി ഇരിക്കുന്നതെങ്കിൽ ആൺകുട്ടിയെ വലതുതുടയിലും (വശത്തും) പെൺകുട്ടിയെ ഇടതുതുടയിലും (വശത്തും) ഇരുത്തണം.

ക്ഷേത്രത്തില്‍ പോയി കുട്ടിയെ തൊഴുവിച്ചു  പ്രദക്ഷിണം വെപ്പിച്ചു വിഘ്നേശ്വരന്‍, സരസ്വതി, ശ്രീകൃഷ്ണന്‍ എന്നിവരുടെ ചിത്രത്തിനു മുന്നില്‍ ഭദ്രദീപം കൊളുത്തി വെച്ച് കുട്ടിയെ മടിയില്‍ ഇരുത്തി നാക്കിൽ
ഹരിശ്രീ ഗണപതയെ നമഃ എന്ന് സ്വര്‍ണം കൊണ്ട് എഴുതുക.ആദ്യം കുട്ടിയുടെ നാവിൽ തേനിൽ മുക്കിയ സ്വർണം കൊണ്ടു വേണം അക്ഷരം കുറിക്കാൻ.

സ്വര്‍ണം ആയുസ്സാണെന്ന് വേദത്തില്‍ പറയുന്നു. ഇവിടെ നാവിന്‍തുമ്പില്‍ ഹരിശ്രീ കുറിക്കുമ്പോള്‍ സ്വര്‍ണം ഉപയോഗിക്കുന്നത് എന്തുകൊണ്ടാണെന്ന് വ്യക്തമാകുന്നു. തേന്‍ പോലെ മധുരമുള്ള വാക്കായിരിക്കണം. ഒപ്പം സ്വര്‍ണം പോലെ വിലപിടിച്ച വാക്ക് ഉപയോഗിക്കുന്നവനുമാകണം ഈ കുട്ടി.

സാധാരണയായി മോതിരം ആണ് എഴുതാൻ ഉപയോഗിക്കുന്നത്. മാതാപിതാക്കളുടെ വിവാഹ മോതിരം ആയാല്‍ വളരെ നന്ന്. മാതാ പിതാക്കള്‍ക്ക് അതിനു കഴിയില്ലെങ്കില്‍ ഏതെങ്കിലും സാത്വിക ജീവിതം നയിക്കുന്ന അധ്യാപകനോ അധ്യാപികയോ കുട്ടിയെ എഴുത്തിനു ഇരുത്താം.

എഴുത്തിനു ഇരുത്തുന്ന ആചാര്യന്‍ പ്രശസ്തന്‍ ആകണമെന്നില്ല.
ജീവിതത്തില്‍ മൂല്യങ്ങള്‍ കൈവെടിയാത്ത വ്യക്തി ആയിരിക്കണം, ഭക്തനും ആയിരിക്കണം.താന്‍ കൊടുക്കുന്ന വിദ്യ കുട്ടിയുടെ ഭാവി ശോഭാനമാകുവാന്‍ ഉള്ളതാകണം എന്ന ചിന്തയും ഉണ്ടായിരിക്കണം

എഴുത്തിനിരുത്തുന്ന സ്ഥലങ്ങൾക്കുമുണ്ട് പ്രത്യേകത.
പ്രധാനമായും കൊല്ലൂർ മൂകാംബിക ക്ഷേത്ര സന്നിധിയിലും,
കേരളത്തില്‍ സരസ്വതീ ക്ഷേത്രങ്ങള്‍, കോട്ടയം പനച്ചിക്കാട്, പറവൂര്‍ ദക്ഷിണ മൂകാംബികാ ക്ഷേത്രം, തൃശ്ശൂർ തിരുവുള്ളക്കാവ്, തിരൂര്‍ തുഞ്ചന്‍പറമ്പ്,
ലക്കിടി കുഞ്ചൻ നമ്പ്യാർ സ്മാരകം എന്നിവിടങ്ങളിലും എഴുത്തിനിരുത്താറുണ്ട്. ചിലര്‍ വീട്ടില്‍ വെച്ചും നടത്തും.
എഴുത്തിനിരുത്തൽ ബിസ്സിനസ്സ് നടത്തുന്ന പത്ര, കച്ചവട സ്ഥാപനങ്ങൾ ഒഴിവാക്കുന്നതാണ് അഭികാമ്യം.

ദേവീ പൂജയ്ക്ക്ശേഷം മുന്‍പില്‍ വച്ച താമ്പാളത്തില്‍ പരത്തിയിട്ട അരിയിന്മേല്‍ കുട്ടിയുടെ വിരല്‍ പിടിച്ച്
" ഹരിശ്രി ഗണപതയേ നമഃ അവിഘ്നമസ്തു
ശ്രീ ഗുരുഭ്യോ നമഃ"എന്നെഴുതിക്കുന്നു.

എഴുത്തിനു ഇരുത്തുമ്പോൾ എന്ത് കൊണ്ടാണു "ഹരിശ്രീ ഗണപതയേ നമ:" എന്ന് ആദ്യം എഴുതുന്നതെന്ന നോക്കാം.
കടപയാദി സംഖ്യാ സമ്പ്രദായത്തിൽ ഹരിശ്രീഗണപതയേ നമ: എന്നതിന്റെ സംഖ്യ 51 ആണു.

ഹരി-28, ശ്രീ-2, ഗ-3, ണ-5, പ-1, ത-6, യേ-1, ന-0, മ-5

മലയാളത്തിലെ അക്ഷരങ്ങൾ 51 ആണല്ലോ. അതുകൊണ്ട് നവരാത്രിക്ക് എഴുത്തിനിരുത്തുമ്പോൾ ഹരിശ്രീ ഗണപതയേ നമ: എന്നെങ്കിലും എഴുതുക എഴുതിക്കുക.

വിജയദശമി ദിവസം ദശമി തീരുന്നതു വരെ എഴുത്തിനിരുത്തുന്നതിനു മുഹൂർത്തം നോക്കേണ്ടതില്ല.

മൂന്നാമതായി അക്ഷരമെഴുത്താണ്. അതെഴുതുന്നതാകട്ടെ അരിയിലും. ഭാരതത്തില്‍ എല്ലാം ഈശ്വരീയമാണ്. അറിവ് ആര്‍ജിക്കുന്നതും ഈശ്വരീയം തന്നെ. അതിന്റെ ഉത്തമ ഉദാഹരണമാണ് അരിയിലെഴുത്ത്. പുഴുങ്ങി ഉണക്കാത്ത അരിയിൽ കുട്ടിയുടെ ചൂണ്ടുവിരൽ കൊണ്ട് (വ്യാഴത്തെയാണ് ചൂണ്ടുവിരൽ പ്രതിനിധീകരിക്കുന്നത്) അക്ഷരം എഴുതിക്കേണ്ടത്.

സരസ്വതി അക്ഷരമാലയാണെങ്കില്‍ അത് ആദ്യം എഴുതിപ്പഠിക്കുന്നത് അരിയിലാണല്ലോ. അരി അന്നമാണ്. അന്നം ബ്രഹ്മമാണെന്ന് (അന്നം വൈ ബ്രഹ്മ) ഉപനിഷത്തുകളില്‍ കാണാം.

ഓരോ അക്ഷരവും കുട്ടിയെക്കൊണ്ടു പറയിച്ച് എഴുതിക്കുന്നത് ആരാണോ അവർ വേണം അക്ഷരം മായ്ക്കുവാൻ. കുട്ടിയെക്കൊണ്ട് അതു ചെയ്യിക്കരുത്. ഹരിഃ ശ്രീഃ ഗണപതയേ നമഃ എന്നു വേണം എഴുതിക്കുവാൻ. ‘ഗണപതായേ’ എന്നു ‘ത’ യ്ക്കു ദീർഘം കൊടുത്ത് എഴുതിക്കരുത്..

No comments:

Post a Comment