ശരീരത്തിൽ ആവശ്യത്തിന് വെള്ളം ഉണ്ടാവേണ്ടത് വളരെ അത്യാവശ്യമുള്ള കാര്യമാണ്. ശരീരത്തിന്റെ താപനില നിയന്ത്രിക്കാനും, മാലിന്യങ്ങളെ നല്ല രീതിയിൽ പുറം തള്ളാനും, മറ്റുള്ള എല്ലാ കാര്യങ്ങളും നല്ല രീതിയിൽ പ്രവർത്തിക്കാനും ഒക്കെ വെള്ളം ആവശ്യമാണ്. എന്നാൽ പൊതുവെ പറയാറുള്ളത് പോലെ അധികമായാൽ അമൃതും വിഷം എന്നാണല്ലോ. അതിനാൽ നമ്മുടെ ശരീരത്തിൽ ആവശ്യത്തിലധികം വെള്ളമുണ്ടാകുന്നത് വിഷത്തിന് സമം തന്നെയാണ്. അതിനാൽ അനാവശ്യമായി വെള്ളം കുടിക്കുന്നത് കൊണ്ടുള്ള പ്രശ്നങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം.ഏറ്റവും വലിയ പ്രശ്നം എന്താണെന്നു വെച്ചാൽ ധാരാളം വെള്ളം ശരീരത്തിൽ എത്തും വഴി ശരീരത്തിലെ ഉപ്പിന്റെയും, സോഡിയത്തിന്റെയും അളവ് ക്രമാതീതമായി കുറയും. ഇതിനെ മെഡിക്കൽ ഭാഷയിൽ ഹൈപ്പോനാട്രീമിയ എന്നാണ് വിളിക്കുക. നിങ്ങളെ ICU വിൽ എത്തിക്കാൻ ഇത് ധാരാളമാണ്. ശരീരത്തിൽ ഉപ്പ് കുറയുക എന്ന് കേൾക്കുമ്പോൾ കുറച്ച് ഉപ്പെടുത്ത കഴിച്ചാൽ ശരിയാവില്ല എന്ന് പലർക്കും തോന്നാം, എന്നാൽ ഇത് അങ്ങനെ വെറുതെ ഉപ്പ് കഴിച്ചാൽ ശരിയാവുന്ന പ്രശ്നമൊന്നുമില്ല. മറ്റൊരു പ്രശ്നം നിങ്ങൾ കുടിക്കുന്ന അത്ര വേഗത്തിലും എളുപ്പത്തിലും കിഡ്നിക്ക് ഈ വെള്ളം പുറം തള്ളാനാവില്ല, ഇത് വഴിയും പല ബുദ്ധിമുട്ടുകളും ഉണ്ടായേക്കാം. ഇത് കൂടാതെ കോൺജസ്റ്റീവ് ഹാർട്ട് ഫെയ്‌ല്യർ പോലും സംഭവിച്ചേക്കാം. അതിനാൽ ആവശ്യത്തിന് മാത്രം വെള്ളം കുടിക്കുക..
No comments:
Post a Comment