എല്ലാവർക്കും വരാവുന്ന ഒരു സംശയമാണിത്. 365 ദിവസത്തെ കൃത്യം 13 മാസങ്ങളായി തിരിച്ചു കഴിഞ്ഞാൽ ഓരോ മാസവും 25 ദിവസം വീതമാക്കിക്കൂടെ. ഒരു മാസത്തെ അധിക സാലറിയും നമുക്കപ്പോൾ കിട്ടുമല്ലോ, അല്ലേ? സമയം അളക്കുവാൻ എല്ലാവരും ഒരു രീതി പിന്തുടർന്ന് പോയപ്പോൾ, കാലം അളക്കുവാൻ ഓരോ സംസ്കാരവും ഓരോ രീതിയാണ് പിന്തുടരുന്നു പോയത് . മായൻ കലണ്ടറിലെ കുറിച്ചെല്ലാം നിങ്ങൾ കേട്ടിരിക്കുമല്ലോ? നമ്മളും ചിങ്ങം, കന്നി, തുലാം, വൃശ്ചികം, ധനു, എന്നിങ്ങനെ മലയാളമാസവു നോക്കാറുണ്ടല്ലോ. ഓരോ സംസ്കാരവും ഓരോ രീതി പിന്തുടർന്നാൽ കാര്യങ്ങൾ മുഴുവൻ അവതാളത്തിലാകുമല്ലോ. അത് കൊണ്ടാണ് ഇംഗ്ലീഷ് ഒരു ലോകഭാഷയായി കാണുന്നത് പോലെ നമ്മൾ ഗ്രിഗോറിയൻ കലണ്ടർ ഉപയോഗിക്കാൻ തുടങ്ങിയത്.
ഗ്രിഗോറിയൻ കലണ്ടർ ഉണ്ടാക്കിയത് ഗ്രിഗറി മാർപ്പാപ്പയാണ്. അത് കൊണ്ട് ഞായറാഴ്ചകൾ പൊതു അവധി ദിനമായും മാറി. എന്നാൽ ഗ്രിഗോറിയൻ കലണ്ടർ പോലെ ഒരുപാടു കലണ്ടറുകൾ മുൻകാലങ്ങളിൽ നമ്മൾ ഉപയോഗിച്ചിരുന്നു.ഉദാഹരണത്തിന് ഗ്രിഗോറിയൻ കലണ്ടർ വരുന്നതിനു മുന്നേ ലോകരാജ്യങ്ങൾ അധികവും ഉപയോഗിച്ചത് ജൂലിയൻ കണ്ടറായിരുന്നു. റോമൻ ചക്രവർത്തിയായ ജൂലിയോ സീസർ രൂപകൽപ്പന ചെയ്ത കലണ്ടറാണ് ജൂലിയൻ കലണ്ടർ. പുരാതന റോമൻ കലണ്ടറിന്റെ ആധുനിക പതിപ്പായിരുന്നു ജൂലിയൻ കലണ്ടർ. പുരാതന റോമാക്കാർ ചന്ദ്രഗ്രഹണം മനസ്സിലാക്കിയാണ് കാലം മനസ്സിലാക്കിയിരുന്നത്. ഒരു ചന്ദ്രഗ്രാണം ഏകദേശം 29.5 ദിവസങ്ങൾ വരും. അപ്പോൾ ഈ കണക്ക് വെച്ച് ഒരു വർഷം 365.25 ദിവസങ്ങൾ വരണം. അവർ എളുപ്പത്തിന് ചില മാസങ്ങളിൽ 29 ദിവസവും, ചില മാസങ്ങളിൽ 30 ദിവസവും എന്ന രീതിയിലാക്കി. പിന്നീട് ജൂലിയോ സീസറാണ് 30 അല്ലെങ്കിൽ 31 എന്ന കണക്കിലേക്കു കലണ്ടർ രീതി മാറ്റിയത്. പോപ്പ് ഗ്രിഗറി ജൂലിയൻ കലണ്ടറിലെ ആധുനിക ഗ്രിഗോറിയൻ കലണ്ടറായി മാറ്റുകയും ചെയ്തു. അപ്പോൾ ചോദ്യത്തിന് ഉത്തരം ഒരു വാചകമായി പറയുകയാണെങ്കിൽ ചന്ദ്രഗ്രഹണവും, പുരാതന റോമാക്കാരുമാണ് ഇന്നത്തെ രീതിയിലേക്കെത്തിച്ചത്.
No comments:
Post a Comment