Featured post

എയർ ബി എൻ ബികളിൽ ഒളിക്യാമറയോ.. കണ്ടെത്താനുള്ള ലളിതമായ മാർഗങ്ങൾ..

ഐയർ ബി എൻ ബി കളിൽ ഒളിക്യാമറകൾ കണ്ടെത്തിയതായി പരാതികൾ അമേരിക്ക, മലേഷ്യ, അയർലൻഡ് , ഓസ്ട്രേലിയ, ഇന്ത്യ എന്നിവിടങ്ങളിൽ നിന്നും ഉയർന്നുവരുന്നു. ഈ...

Sunday, 15 September 2019

ഭൂമി തുളച്ചു കൊണ്ട് ഒരു ഹൈവേ ഉണ്ടാക്കിയാൽ..

ഭൂമി തുളച്ചുകൊണ്ട് ഒരു ഹൈവേ ഉണ്ടാക്കിയാൽ എളുപ്പം നമുക്ക് ഒരു ഭാഗത്ത് നിന്ന് മറ്റൊരു ഭാഗത്തേക്ക് സഞ്ചരിക്കാൻ സാധിക്കില്ലേ?

വളരെ രസകരമായ ഒരു ചോദ്യമാണിത്. ഒരുപക്ഷേ ഒരിക്കലെങ്കിലും ഇങ്ങനെ ചിന്തിക്കാത്ത ആരും ഉണ്ടാകാനും ഇടയില്ല. ഈ വിമാനവും, കപ്പലും ഒക്കെ ഉണ്ടാക്കി ഓടിച്ചു കഷ്ടപ്പെടുന്ന നേരത്ത് ഭൂമി തുളച്ചുകൊണ്ട് ഒരു ഹൈവേ ഉണ്ടാക്കിയാൽ എളുപ്പം നമുക്ക് ഒരു ഭാഗത്ത് നിന്ന് മറ്റൊരു ഭാഗത്തേക്ക് സഞ്ചരിക്കാൻ സാധിക്കില്ലേ? ആശയം നല്ലതാണ്, പക്ഷേ അസാധ്യവും!ഒന്നാമതായി നമ്മൾ ഭൂമിയുടെ ഘടന മനസിലാക്കണം. ഭൂമി ഒരു ഗോളമാണ് (sphere) എന്നെല്ലാവർക്കും അറിയാമല്ലോ?  അങ്ങനെയുള്ള നമ്മുടെ ഈ ഭൂഗോളത്തെ കുഴിച്ചുതുടങ്ങിയാൽ നിങ്ങൾ മറുഭാഗത്ത് തുരന്നെത്തുന്നത് സമുദ്രത്തിന്റെ അടിയിലാവും. ഒരു ഉദാഹരണത്തിന്, നിങ്ങൾ അമേരിക്കയിൽ നിന്ന് കുഴിച്ചു തുടങ്ങി എന്ന് കരുതുക, അങ്ങനെയെങ്കിൽ അക്കരെ എത്തുക ഇന്ത്യൻ മഹാസമുദ്രത്തിലായിരിക്കും. കൂടാതെ ഭൂമിയിൽ വളരെ ചുരുക്കം സ്ഥലങ്ങളിൽ കുഴിച്ചാൽ മാത്രമേ അക്കരെ കരയിൽ നിങ്ങൾക്ക് എത്താനും സാധിക്കുകയുള്ളു.രണ്ടാമതായി മനസിലാക്കേണ്ടത് ഭൂമിയുടെ ഉൾവശം എങ്ങനെയാണ് എന്നതാണ്. ക്രസ്റ്റ്‌, മാന്റിൽ, കോർ എന്നിങ്ങനെ മൂന്നായിട്ടാണ് ഭൂമിയുടെ ഉൾവശത്തെ തിരിച്ചിട്ടുള്ളത്. ഇതിൽ ക്രസ്റ്റ്‌ എന്ന നമ്മൾ ജീവിക്കുന്ന ഭൂപ്രതലം കഴിഞ്ഞാൽ താഴോട്ട് കാത്തിരിക്കുന്നത് ചുട്ടുപഴുത്ത പാറയും, ലോഹങ്ങളുമാണ്. ചിന്തയുടെ അപ്പുറമുള്ള ചൂടും, മർദ്ദവുമുള്ള ഈ പ്രദേശം താണ്ടാൻ സാധിച്ചാൽ. അഭിനന്ദനങ്ങൾ, താങ്കൾ കുഴിച്ചുകുഴിച്ചു അക്കരെ ഏതോ കടലിനടിയിൽ എത്തിയിരിക്കുന്നു. മനുഷ്യൻ ഇന്നേവരെ കുഴിച്ചതിൽ ഏറ്റവും ആഴമേറിയത് റഷ്യയിലെ കോല സൂപ്പർ ഡീപ് ബോർ ഹോള് ആണ്. കേവലം 7.5 മൈൽ ആണിതിന്റെ ആഴം, അതും 25 വര്ഷമെടുത്തു ഇത്രയുമെത്താൻ. ഒടുവിൽ 350 ഡിഗ്രി ഫാരൻഹീറ്റിലും അധികം ചൂട് അനുഭവപ്പെട്ടു തുടങ്ങിയപ്പോഴാണ് കുഴിക്കൽ ഉപേക്ഷിച്ചത്.ഈ കാരണങ്ങൾ കൊണ്ട് തന്നെ, ഭൂമിതുരന്ന് അക്കരെ എത്തുക എന്നത് അസാധ്യമായ ഒരു കാര്യമായി തന്നെ ശേഷിക്കും..

No comments:

Post a Comment