സ്മാർട്ട് ഫോണുകളിൽ ഗൂഗിൾ അസിസ്റ്റന്റ് വഴി ഗൂഗിൾ സെർച്ചിങ്ങും , മറ്റുകാര്യങ്ങളും വളരെ എളുപ്പത്തിൽ ചെയ്യാം എന്ന് നമുക്ക് അറിയാമല്ലോ. ഇത്ര നാൾ ഇംഗ്ലീഷിൽ ലഭ്യമായിരുന്ന ഈ സേവനം ഇപ്പോൾ മലയാളം ഉൾപ്പെടെ മറാഠി, ഹിന്ദി, ഗുജറാത്തി, തമിഴ്, തെലുങ്ക്,കന്നഡ എന്നീ ഇന്ത്യൻ ഭാഷകളിലും ലഭ്യമാണ്. ഇതുവരെയും ഗൂഗിൾ അസിസ്റ്റന്റ് മലയാളത്തിൽ ഉപയോഗിക്കാത്തവർ ആണെങ്കിൽ "മലയാളത്തിൽ സംസാരിക്കാമോ? " എന്ന് ടൈപ്പ് ചെയ്യുകയോ, ചോദിക്കുകയോ ചെയ്യാം. പിന്നീട് ഗൂഗിൾ അസിസ്റ്റന്റ് നിങ്ങളോട് മലയാളത്തിൽ സംസാരിക്കാൻ തുടങ്ങും. നിങ്ങൾ പറയുന്ന എല്ലാ കാര്യങ്ങളും ഒരുപക്ഷേ അസിസ്റ്റന്റിനു മനസ്സിലാകണമെന്നില്ല. കാരണം മലയാളം ഗൂഗിൾ അസിസ്റ്റന്റ് പഠിച്ചു തുടങ്ങുന്നുള്ളൂ. അതിന്റെ പരിമിതികൾ പ്രകടമാണ്. ഇത്തരത്തിൽ മനസ്സിലാവാത്ത ചോദ്യങ്ങൾക്ക് " എനിക്ക് മനസ്സിലാകുന്നില്ല"എന്ന ഉത്തരമാണ് ഗൂഗിൾ അസിസ്റ്റന്റ് നൽകുന്നത്. എങ്കിലും കഥ പറഞ്ഞും , പാട്ടുപാടിയും തമാശകൾ പറഞ്ഞും രസിപ്പിക്കാൻ ഗൂഗിൾ അസിസ്റ്റന്റിന് സാധിക്കുന്നുണ്ട്. പാട്ടുപാടാൻ പറയുമ്പോൾ ചില കവിതകളാണ് ഇപ്പോൾ പാടി തരുന്നത്. മലയാളം സംസാരിക്കുന്നതിന്റെ ബുദ്ധിമുട്ട് ശരിക്കും പ്രകടമാണ്. എന്തായാലും അധികം വൈകാതെ നല്ല അസ്സൽ മലയാളം പറയുന്ന ഗൂഗിൾ അസിസ്റ്റന്റിനെ നമുക്ക് പ്രതീക്ഷിക്കാം.
No comments:
Post a Comment