Featured post

എയർ ബി എൻ ബികളിൽ ഒളിക്യാമറയോ.. കണ്ടെത്താനുള്ള ലളിതമായ മാർഗങ്ങൾ..

ഐയർ ബി എൻ ബി കളിൽ ഒളിക്യാമറകൾ കണ്ടെത്തിയതായി പരാതികൾ അമേരിക്ക, മലേഷ്യ, അയർലൻഡ് , ഓസ്ട്രേലിയ, ഇന്ത്യ എന്നിവിടങ്ങളിൽ നിന്നും ഉയർന്നുവരുന്നു. ഈ...

Monday, 30 September 2019

ചെറുപ്രായത്തിൽതന്നെ ചർമത്തിൽ ചുളിവുകൾ..

മുഖത്തും കഴുത്തിലും ഉള്ള ചുളിവുകളാണ് നമ്മെ  കൂടുതൽ വിഷമിപ്പിക്കുന്നത്. ശരീരത്തിലെ മറ്റു ഭാഗങ്ങളിലുള്ള ചുളിവ് ഒളിപ്പിച്ചു വെക്കാമെങ്കിലും മുഖവും കഴുത്തും എന്ത് ചെയ്യും. ഈ പ്രശ്നം ഇനി മറന്നേക്കു. ചർമ്മത്തിൽ ചുളിവ് വരാൻ കാത്തിരിക്കരുത് സംരക്ഷണം ഇന്നെ തുടങ്ങണം. മലിനീകരണം, പുകവലി, മദ്യപാനം, അമിത സൂര്യതാപം ഏൽക്കുന്നത്, പൊടിക്കാറ്റ് ഏൽക്കുന്നത്  തുടങ്ങിയവയാണ് ചെറുപ്രായത്തിലെ   ശരീരം  ചുളിയുന്നതിനുള്ള കാരണം. 

ചുളിവുകൾ ഒഴിവാക്കാനും വരാതിരിക്കാനും ഈ കാര്യങ്ങൾ ശ്രദ്ധിക്കുക.

1)ധരാളം വെള്ളം കുടിക്കുക.

2)ദിവസം ഒരു ഓറഞ്ച് കഴിക്കുക. വെള്ളം പഞ്ചസാര ചേർക്കാതെ ജ്യൂസ്‌ ആക്കിയും കഴിക്കാം

3) ദിവസം 5-10 തവണ നല്ല വെള്ളത്തിൽ  മുഖം കഴുകുക.  (നല്ല തണുപ്പുള്ള കാലാവസ്ഥയിൽ ഇളം ചുടുവെള്ളത്തിലും ഉഷ്ണ കാലത്ത് നേരിയ തണുപ്പുള്ള വെള്ളത്തിലും)

4)മഴക്കാലത്ത് ആഴ്ച്ചയിൽ ഒരിക്കൽ അതിരാവിലെ  ധാന്വന്തരം തൈലം ശരീരം ആസകലം പുരട്ടി 1 മണിക്കൂർ പിടിപ്പിച്ച ശേഷം  ഇളം ചുടുവെള്ളത്തിൽ കുളിക്കുക.

5) നന്നായി മുഖം കഴുകി തുടച്ച ശേഷം കോട്ടൺ ബഡ്‌സ് റോസ് വാട്ടറിൽ മുക്കി മുഖം തുടക്കുക.

6)ഒലിവ് ഓയിൽ മുഖത്തെ  ചുളിവ് കളയാൻ വളരെ നല്ല ഒരു മരുന്നാണ്. ഇതിൽ വിറ്റാമിൻ E അടങ്ങിയിട്ടുണ്ട് ഇത് നല്ല ഒരു  ആന്റിഓക്സിഡന്റ് ആണ്. ഇത് ചർമ്മത്തിലെ ചുളിവുകൾ നീക്കി ചർമ്മം മൃതുവുള്ളതാകുന്നു.

ഉപയോഗിക്കാവുന്ന വിധം

ഒരു ടീസ്പൂൺ വെള്ളരി ജ്യൂസ്‌, ഒരു ടീസ്പൂൺ ഒലിവ് ഓയിൽ,  ഒരു നേന്ത്ര പഴത്തിന്റെ പകുതി. ഇവ മൂന്നും നന്നായി അരച്ചെടുക്കുക ഈ മിശ്രിദം മുഖത്ത് പുരട്ടി 15 മിനുട്ടിനു ശേഷം കഴുകി കളയുക. ഉറങ്ങുന്നതിനു മുമ്പ് ഒലിവ് ഓയിൽ മുഖത്തു പുരട്ടുക 15 മിനുട്ടിന് ശേഷം  ചുടുവെള്ളത്തിൽ മുക്കി പിഴിഞ്ഞ കോട്ടൺ ടവ്വൽ കൊണ്ട് മുഖം നന്നായി തുടക്കുക.ഇങ്ങനെ  മൂന്നു തവണ തുടക്കുക.

7)കൂടുതൽ ചുളിവുകൾ ഉള്ളവർ, ചുളിവിന്റെ കൂടെ ചൊറിച്ചിൽ, തൊലി ഇളകി പോരുക, തുടങ്ങിയ ലക്ഷണങ്ങൾ ഉള്ളവരും നല്ല ഒരു ചർമ്മ വിധക്തനെ കാണുക..

No comments:

Post a Comment